Tuesday, 12 August 2025

രാത്രി നോമ്പും പകലിൽ തറാവീഹും

 

അൻ്റാർട്ടിക്ക ,ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ആറു മാസം തുടരെ പകലും ആറു മാസം തുടരെ രാത്രിയുമാണത്രെ .ആ നാട്ടുകാർ നിസ്കാരം , നോമ്പ് തുടങ്ങിയ സമയ നിർണിത ഇബാദത്തുകൾ നിർവ്വഹിക്കാൻ സമയം എങ്ങനെ അവലംബിക്കും ?


ഉദയാസ്ത മയങ്ങൾ കൃത്യമായി നടക്കുന്ന അടുത്ത നാട്ടിലെ രാപ്പകലുകൾ സമയത്തിൻ്റെ അനുപാതം നോക്കി കണക്ക് കൂട്ടണം. അതായത് , അടുത്ത നാട്ടിലെ പകലും രാത്രിയും തമ്മിലുള്ള സമയാന്തരം നോക്കി ഇവിടെ പകലും രാത്രിയും കണക്ക് കൂട്ടണം. 

അപ്പോൾ ഒരു പകലിൽ തന്നെ 180 തവണ വീതം അഞ്ചു വക്ത് നിസ്കാരങ്ങൾ നിർവ്വഹിക്കപ്പെടേണ്ടി വരും. റമളാനിലെ മുപ്പത് നോമ്പും തറാവീവും വിത്റുമെല്ലാം ഒരു പകലിൽ തന്നെ നിർവ്വഹിക്കേണ്ടി വരും. 

ആറു മാസം തുടരെ രാത്രി വരുന്ന കാലത്ത് റമളാൻ വന്നാൽ നോമ്പ് മുഴുവനും രാത്രിയിലായിരിക്കും.

ദജ്ജാൽ വരുന്ന ആദ്യ ദിവസം ഒരു കൊല്ലത്തിൻ്റെ ദൈർഘ്യമുണ്ടാകുമെന്ന ഹദീസിൻ്റെ വെളിച്ചത്തിൽ ഈ മസ്അല ഇമാം ഇബ്നു ഹജർ ഹൈതമി(റ) വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 1/ 428 നോക്കുക)

(ﻓﺮﻉ)

ﺻﺢ ﺃﻥ ﺃﻭﻝ ﺃﻳﺎﻡ اﻟﺪﺟﺎﻝ ﻛﺴﻨﺔ ﻭﺛﺎﻧﻴﻬﺎ ﻛﺸﻬﺮ ﻭﺛﺎﻟﺜﻬﺎ ﻛﺠﻤﻌﺔ، ﻭاﻷﻣﺮ ﻓﻲ اﻟﻴﻮﻡ اﻷﻭﻝ ﻭﻗﻴﺲ ﺑﻪ اﻷﺧﻴﺮاﻥ ﺑﺎﻟﺘﻘﺪﻳﺮ ﺑﺄﻥ ﺗﺤﺮﺭ ﻗﺪﺭ ﺃﻭﻗﺎﺕ اﻟصلواﺕ ﻭﺗﺼﻠﻰ، ﻭﻛﺬا اﻟﺼﻮﻡ ﻭﺳﺎﺋﺮ اﻟﻌﺒﺎﺩاﺕ اﻟﺰﻣﺎﻧﻴﺔ ﻭﻏﻴﺮ اﻟﻌﺒﺎﺩاﺕ ﻛحلول اﻵﺟﺎﻝ ﻭﻳﺠﺮﻱ ﺫﻟﻚ ﻓﻴﻤﺎ ﻟﻮ ﻣﻜﺜﺖ اﻟﺸﻤﺲ ﻃﺎﻟﻌﺔ ﻋﻨﺪ ﻗﻮﻡ ﻣﺪﺓ

( تحفة المحتاج ٤٢٨ / ١)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


No comments:

Post a Comment