Sunday, 17 August 2025

മരണത്തിന് ആദരാഞ്ജലികൾ പോലെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ?

 

പരേതൻ മുസ്ലിമാണെങ്കിലും അമുസ്ലിമാണെങ്കിലും ആദരാഞ്ജലികൾ പ്രണാമം പോലെയുള്ള വാക്കുകൾ ഉപയോഗിച്ചുള്ള അനുശോചനങ്ങൾ അനുവദനീയമല്ല.അമുസ്ലിംകളുടെ മരണശേഷവും അവരുടെ പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും അനുശോചനം രേഖപ്പെടുത്തൽ അനുവദനീയമാണ്.

  • ആദരാഞ്ജലി - ബഹുമാനതോടെ തൊഴുകൈ
  • പ്രണാമം - നിസ്കാരം
  • കൂപ്പുകൈ - തൊഴുതുപിടിച്ച കൈ
  • തൊഴുക -  നിസ്കാരം, വണക്കം  (ശബ്ദതാരാവലി )

ആരാധനയുടെയോ ആദരവിന്റെയോ അഞ്ജലി,തൊഴുക,വണക്കം ഇതിനൊക്കെ അർഹത അല്ലാഹുവിന് മാത്രമാണ്.അഭിവാദ്യ ഉദ്ദേശത്തിലും ഇവ ഹറാമാണ്.

(وَكَذَا) مَا يَفْعَلُونَهُ مِنْ (تَقْبِيلِ الْأَرْضِ بَيْنَ يَدَيْ الْعُلَمَاءِ) وَالْعُظَمَاءِ فَحَرَامٌ وَالْفَاعِلُ وَالرَّاضِي بِهِ آثِمَانِ لِأَنَّهُ يُشْبِهُ عِبَادَةَ الْوَثَنِ وَهَلْ يَكْفُرَانِ: عَلَى وَجْهِ الْعِبَادَةِ وَالتَّعْظِيمِ كُفْرٌ وَإِنْ عَلَى وَجْهِ التَّحِيَّةِ لَا وَصَارَ آثِمًا مُرْتَكِبًا لِلْكَبِيرَةِ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/383]

وَإِذَا مَاتَ الْكَافِرُ قَالَ لِوَالِدِهِ أَوْ قَرِيبِهِ فِي تَعْزِيَتِهِ أَخْلَفَ اللَّهُ عَلَيْك خَيْرًا مِنْهُ وَأَصْلَحَك أَيْ أَصْلَحَك بِالْإِسْلَامِ وَرَزَقَك وَلَدًا مُسْلِمًا لِأَنَّ الْخَيْرِيَّةَ بِهِ تَظْهَرُ كَذَا فِي التَّبْيِينِ.

[مجموعة من المؤلفين، الفتاوى الهندية، ٣٤٨/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment