Monday, 18 August 2025

ജമാഅത്ത് നിസ്കാരത്തിനു ഖുർആൻ അധികമായി ഓതുന്ന ഹിഫ്ള് സ്ഥാപനത്തിൽ പോകാറുണ്ട്. അവിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇമാമമത് നിൽക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ ?

 

ഫർള്, സുന്നത് നിസ്കാരങ്ങളിൽ ഇമാമത് നിർവഹിക്കാൻ പ്രായപൂർത്തിയാകൽ നിർബന്ധമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിന്നിൽ പ്രായപൂർത്തിയായവരുടെ നിസ്കാരം ശരിയാവുകയില്ല. അപ്രകാരം നിർവഹിച്ച നിസ്കാരങ്ങൾ മടക്കി നിർവഹിക്കൽ നിർബന്ധമാണ്.പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക്  മറ്റൊരു കുട്ടി ഇമാമത് നിർവഹിക്കൽ കൊണ്ട് കുഴപ്പമില്ല.

وَشُرُوطُ الْإِمَامَةِ لِلرِّجَالِ الْأَصِحَّاءِ سِتَّةُ أَشْيَاءَ: الْإِسْلَامُ وَالْبُلُوغُ وَالْعَقْلُ وَالذُّكُورَةُ وَالْقِرَاءَةُ وَالسَّلَامَةُ مِنْ الْأَعْذَارِ كَالرُّعَافِ وَالْفَأْفَأَةِ وَالتَّمْتَمَةِ وَاللَّثَغِ وَفَقْدِ شَرْطٍ كَطَهَارَةٍ وَسِتْرِ عَوْرَةٍ. اهـ. احْتَرَزَ بِالرِّجَالِ الْأَصِحَّاءِ عَنْ النِّسَاءِ الْأَصِحَّاءِ فَلَا يُشْتَرَطُ فِي إمَامِهِنَّ الذُّكُورَةُ؛ وَعَنْ الصِّبْيَانِ فَلَا يُشْتَرَطُ فِي إمَامِهِمْ الْبُلُوغُ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥٠/١]

وَالْمُخْتَارُ أَنَّهُ لَا يَجُوزُ فِي الصَّلَوَاتِ كُلِّهَا. 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٨/١]

(وَلَا يَصِحُّ اقْتِدَاءُ رَجُلٍ بِامْرَأَةٍ) وَخُنْثَى (وَصَبِيٍّ مُطْلَقًا) وَلَوْ فِي جِنَازَةٍ وَنَفْلٍ عَلَى الْأَصَحِّ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment