കെഎഫ്സി പോലെയുള്ള ചിക്കൻ - മാംസ വിഭവങ്ങൾ ബിസ്മി പറഞ്ഞു അറുത്തതാണോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ബുഖാരിയിലെ ഒരു ഹദീസ് ഉദ്ധരിച്ച് കൊണ്ട് കഴിക്കുന്ന സമയത്ത് ബിസ്മി പറഞ്ഞാൽ മതിയാവും അത് കഴിക്കാം എന്ന് കേൾക്കുന്നു. ഇതിന്റെ യാഥാർഥ്യം പരിശോധിക്കാം.ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ്.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ قَوْمًا قَالُوا: يَا رَسُولَ اللَّهِ إِنَّ قَوْمًا يَأْتُونَنَا بِاللَّحْمِ لاَ نَدْرِي أَذَكَرُوا اسْمَ اللَّهِ عَلَيْهِ أَمْ لاَ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سَمُّوا اللَّهَ عَلَيْهِ وَكُلُوهُ»
ചില സഹാബാക്കൾ നബി ﷺ യോട് ചോദിച്ചു.ഞങ്ങൾക്ക് മാംസം കൊണ്ട് വന്ന് നൽകുന്നവർ ബിസ്മി പറയുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയുകയില്ല.നബി ﷺ പറഞ്ഞു. നിങ്ങൾ അത് ബിസ്മി പറഞ്ഞു കഴിക്കുക. ഇമാം ബുഖാരി (റ) യുടെ ഹദീസ് നിസംശയം സ്വഹീഹാണ്.
മദീനയുടെ പരിസരത്ത് താമസിച്ചിരുന്ന ഗ്രാമവാസികളായ മുസ്ലിങ്ങൾ മൃഗങ്ങളെ അറക്കുകയും മാംസം മദീനയിലേക്ക് വിൽക്കാൻ കൊണ്ടുവരികയും ചെയ്തിരുന്നു. ഗ്രാമവാസികൾക്ക് ദീനിനെ കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകുമോ എന്നും മറക്കുമ്പോൾ ബിസ്മി പറയുമോ ഇല്ലയോ എന്നെല്ലാം ചിലർ സംശയിച്ചു.നബി ﷺ ഈ സംശയത്തിനെ പരിഗണിച്ചില്ല. കാരണം അത് അവരുടെ മനസ്സിലെ وسواس (അനാവശ്യ തോന്നൽ) മാത്രമായിരുന്നു.ബിസ്മി പറയാതെ അവർ അറുക്കുന്നത് നമ്മൾ കണ്ടിട്ടില്ല.വെറും സംശയത്തിന്റെ പേരിൽ ആ മാംസം ഹറാമാണെന്ന് പറയാൻ സാധിക്കില്ല. മുസ്ലീങ്ങളുടെ ബാഹ്യമായ അവസ്ഥ ഷരീഅത് അനുസരിച്ച് അവർ ചെയ്യുമെന്നുള്ളതാണ്. മുസ്ലീങ്ങളുടെ വിഷയത്തിൽ നല്ല ചിന്താഗതിവച്ചുപുലർത്തലും നമ്മുടെ മേൽ കൽപ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. ഒരു മുസ്ലീമിന്റെ ബാഹ്യ അവസ്ഥ ശരീഅത്തിന് അനുസൃതമായി വ്യാഖ്യാനിക്കപ്പെടും. അതിനാൽ അവനെക്കുറിച്ച് ഉയർന്നുവരുന്ന കേവലം സംശയങ്ങൾ വെറും അനാവശ്യ തോന്നലുകൾ മാത്രമാണ്. അതിനെ പരിഗണിക്കപ്പെടുകയില്ല.(ഫത്ഹുൽ ബാരി, ഫൈളുൽ ബാരി, തുഹ്ഫതുൽ ഖാരി )
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ബിസ്മി പറഞ്ഞ് അറുത്തെന്ന് ഉറപ്പില്ലാത്ത എല്ലാ മാംസങ്ങളും ബിസ്മി പറഞ്ഞ് കഴിക്കൽ അനുവദനീയമാണെന്ന് പറയാൻ സാധിക്കില്ല. കഴിക്കുന്ന സമയത്ത് പറയുന്ന ബിസ്മി അറവിന്റെ സമയത്ത് പറയുന്ന ബിസ്മിക്ക് പകരമാകുമെന്നോ അത് ഹലാലാകുമെന്നോ ഹദീസിന് ഉദ്ദേശമില്ല.
കെഎഫ്സി, എംസിഡോണൾഡ്സ് ചിക്കൻ പോലുള്ളവയുടെ ഔട്ലറ്റുകളിൽ പൂർണ്ണമായും ഹലാലായി അറുത്തന്നും ഹറാമായ ചേരുവകൾ ചേർത്തിട്ടില്ലെന്നും ഉറപ്പുണ്ടെങ്കിൽ മാത്രമേ കഴിക്കൽ അനുവദനീയമാകു. അതല്ലാത്ത സാഹചര്യത്തിൽ അനുവദനീയമല്ല.മുസ്ലിം പ്രദേശങ്ങളിൽ മുസ്ലിങ്ങൾ അറുക്കുന്ന മാംസത്തിന്റെ വിഷയത്തിൽ ഹലാലാണോ ഹറാമാണോ എന്ന സംശയം വച്ചുപുലർത്തേണ്ട ആവശ്യമില്ല.അമുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാംസം വാങ്ങുമ്പോൾ ഹലാലാണോ എന്ന് അന്വേഷിക്കൽ നിർബന്ധമാണ്.അമുസ്ലിം രാജ്യങ്ങളിൽ നിന്നും ഇറക്കം അത് ചെയ്യുന്ന മാംസത്തിനും ഇതുതന്നെയാണ് വിധി.
"أراد الفرق بين الوساوس والشبهات، لدفع ما كاد أن يسبق إلى الأذهان: العمل بالوساوس أيضا. فنبه على أنه يعمل بالشبهات، فيحترز عنها دون الوساوس، فإنها لا عبرة بها".
فيض الباري على صحيح البخاري: (رقم الحدیث: 2057، 396/3، ط: دار الكتب العلمية)
"قوله: (سموا الله عليه وكلوه)، ومراده: أن احملوا حالهم على ما يليق بالمسلمين، وأحسنوا الظن بهم، وأتوا أنتم بما هو سنة لكم، وهو التسمية عند الأكل. لا أن التسمية عند الأكل تجزيء عن التسمية عند الذبح، وهذا كمال البلاغة. ومن لا يدري مخاطبات البلغاء، يقع في الخبط"
فيض الباري على صحيح البخاري: (رقم الحديث: 2057، 402/3، ط: دار الكتب العلمية)
KFC outlet ല്‍ ഹലാല്‍ എന്ന ബോർഡ് ഉണ്ടെങ്കിൽ ഈ പറഞ്ഞത് ബാധകമായിരിക്കും എന്നുണ്ടോ? അമുസ്ലിമിന്റെ കടകളില്‍ പോലും ഇങ്ങനെ വെക്കാറുണ്ടല്ലോ.ഹലാല്‍ certificate കാണാറുണ്ട് ?
ആധികാരിക മുസ്ലിം സംഘടനകൾ ഹലാൽ സർട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിൽ കഴിക്കൽ അനുവദനീയമാണ്. എന്നാൽ ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ തന്നെ അതിൽ എത്രമാത്രം സൂക്ഷ്മത പുലർത്തുമെന്ന് നമുക്ക് അറിയില്ല.ഹലാൽ തന്നെ ചോദ്യചിന്ന മാകുന്ന കാലത്ത് മുസ്ലിങ്ങളും ഒരു ചില അമുസ്ലിം വ്യക്തികളും അക്കാര്യത്തിൽ സൂക്ഷ്മത പുലർത്തിയാലായി.ഹലാൽ സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം ഹലാൽ ആകില്ല. ഹലാൽ ആണോ അല്ലയോ എന്ന സംശയം വന്നാൽ തന്നെ ഒഴിവാക്കുകയാണ് വേണ്ടത്.ഹലാൽ ലേബലുള്ള വസ്തുക്കളിലും ഹറാമിന്റെ കണ്ടെത്തിയിട്ടുണ്ട്. മാംസത്തിന്റെ വിഷയത്തിൽ ഇക്കാലത്ത് സൂക്ഷ്മത പുലർത്തൽ നിർബന്ധമാണ്.
رَجُلٌ اشْتَرَى مِنْ التَّاجِرِ شَيْئًا هَلْ يَلْزَمُهُ السُّؤَالُ أَنَّهُ حَلَالٌ أَمْ حَرَامٌ قَالُوا يُنْظَرُ إنْ كَانَ فِي بَلَدٍ وَزَمَانٍ كَانَ الْغَالِبُ فِيهِ هُوَ الْحَلَالَ فِي أَسْوَاقِهِمْ لَيْسَ عَلَى الْمُشْتَرِي أَنْ يَسْأَلَ أَنَّهُ حَلَالٌ أَمْ حَرَامٌ وَيُبْنَى الْحُكْمُ عَلَى الظَّاهِرِ، وَإِنْ كَانَ الْغَالِبُ هُوَ الْحَرَامَ أَوْ كَانَ الْبَائِعُ رَجُلًا يَبِيعُ الْحَلَالَ وَالْحَرَامَ يُحْتَاطُ وَيَسْأَلُ أَنَّهُ حَلَالٌ أَمْ حَرَامٌ.
[مجموعة من المؤلفين ,الفتاوى الهندية ,3/210]
بَيَانُ قَاعِدَةٍ مُهِمَّةٍ وَهِيَ أَنَّهُ إِذَا حَصَلَ الشَّكُّ فِي الذَّكَاةِ الْمُبِيحَةِ لِلْحَيَوَانِ لَمْ يَحِلَّ لِأَنَّ الْأَصْلَ تَحْرِيمُهُ وَهَذَا لَا خِلَافَ فِيهِ
[النووي، شرح النووي على مسلم، ٧٨/١٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment