Wednesday, 13 August 2025

മക്കയിലും മദീനയിലും തറാവീഹ് നിസ്കാരം കഴിഞ്ഞതിനു ശേഷം ജമാഅത്ത് ആയി ' ഖിയാമുല്ലൈൽ ' എന്ന പേരിൽ നിസ്കരിക്കപ്പെടുന്ന നിസ്കാരമേതാണ്?

 

നമ്മുടെ - ശാഫിഈ മദ്ഹബിൽ അങ്ങനെ ഒരു നിസ്കാരമില്ല .

നമ്മുടെ മദ്ഹബിൽ തറാവീഹും വിത്റുമല്ലാതെ റമളാനിൻ്റെ രാത്രികളിൽ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തുള്ള ഒരു സുന്നത്ത് നിസ്കാരവുമില്ല. 

മക്കയിലും മദീനയിലുമുള്ള ''ഖിയാമുല്ലൈൽ '' മാലികി മദ്ഹബ് പ്രകാരമുള്ളതാകാം. 

മാലികി മദ്ഹബിൽ തഹജ്ജുദ് എന്നാൽ രാത്രിയിലെ സുന്നത്ത് നിസ്കാരമെന്നേ അർത്ഥമുള്ളൂ. ഉറങ്ങണം എന്ന നിയമമില്ല. ഒറ്റ റക്അത്തായി നിർവ്വഹിക്കപ്പെടുന്ന വിത്റിനും അതിനു മുന്നോടിയായുള്ള രണ്ടു റക്അത്തിനും പുറമെ പത്ത് റക്അത്താണ് ഈ തഹജ്ജുദിൻ്റെ രീതികളിൽ ഒന്ന്. മൊത്തം പതിമൂന്നു റക്അത്ത്. 

( ഹാശിയ ബുൽഗത്തു സ്സാലിക് :1/124)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment