അറബിയിലെ സാമ്യപദങ്ങളും അവയുടെ അർത്ഥങ്ങളും
- الأَلْفُ = ആയിരം الأَلِفُ = അറബി അക്ഷരമാലയിലെ ആദ്യ അക്ഷരം
- أُسْتَاذ = അധ്യാപകൻ اِسْتَاد= സ്റ്റേഡിയം
- بُرْتُقَالْ = ഓറഞ്ച് بُرْتُغَالْ= പോർച്ചുഗൽ(രാജ്യം)
- بَرَكَة= അനുഗ്രഹം بُرْكَة= കാട്ടുതാറാവ് بِرْكَة =പൊയ്ക, തടാകം
- البَثْرَة= കുരു, മുഖക്കുരു البَشَرَة =തൊലി, ശരീര വർണ്ണം البَشَر= മനുഷ്യൻ
- بَشِير = സുവിശേഷകൻ بَصِير = ഉൾക്കാഴ്ചയുള്ളവൻ
- بَكْرَةٌ = കപ്പി بُكْرَةٌ = നാളെ بَقَرَةٌ = പശു
- بَرَّ = സ്വീകരിച്ചു, നന്മ ചെയ്തു. بَرّ= കര بَرّ= നന്മ/ ഗുണം ചെയ്യുന്നവൻ بِرّ= ഗുണം بُرّ =ഗോതമ്പ്
- بَدَرَ =വേഗത്തിലാക്കി بَذَرَ =വിതച്ചു, പാകി ( വിത്തുകൾ)
- العَشَاءُ =രാത്രിഭക്ഷണം العِشَاءُ= ഇശാ നിസ്കാരം/സമയം
- غِذَاءٌ = ഭക്ഷണം غَدَاءٌ = ഉച്ചഭക്ഷണം
- مِزْمَارٌ = പുല്ലാങ്കുഴൽ مِسْمَارٌ = ആണി
- حَانُوتٌ= കട حَنُوطٌ= സുഗന്ധദ്രവ്യം
- سَقْرٌ = ചൂട് سَقَرْ = നരകം صَقْرْ= പ്രാപ്പിടിയൻ പക്ഷി
- تَنُّورَةٌ =പാവാട تَنُّورٌ =അടുപ്പ്
- زَيْتٌ =എണ്ണ زَيْتُونٌ= ഒലീവ്ا
- شْتِرَاكِيَّة =സോഷ്യലിസം اسْتِشْرَاقِيَّة= ഓറിയന്റലിസം
- صَهْيُونِيَّة= സിയോണിസം شُيُوعِيَّة= കമ്മ്യൂണിസം
- جَامِعٌ =ജുമുഅ മസ്ജിദ് جَامِعَة =യൂണിവേഴ്സിറ്റി
- حَنْجَرَة =തൊണ്ട خَنْجَرْ= കഠാര
- عِمَامَة =തലപ്പാവ് حَمَامَة =പ്രാവ് حَمَام= പ്രാവ് حَمَّام= കുളിമുറി
- فُلْفُل = കുരുമുളക് فوُوفُل = അടക്ക
- قُبْلَة =ചുംബനം قِبْلَة= നിസ്കാര ദിശ
- فِتْنَة =കുഴപ്പം, പരീക്ഷണം etc فِطْنَة= ബുദ്ധിശക്തി
- كَلَام = സംസാരം كِلَام ج كَلْم =മുറിവുകൾ
- كَالَ =അളന്നു قَالَ= പറഞ്ഞു
- سُؤَالٌ= ചോദ്യം سُعَالٌ= ചുമ, കുര
- حَرَّةٌ = കല്ല് حِرَّةٌ = ചൂട് مصدر حر هِرِّةٌ = പൂച്ച حُرَّةٌ = സ്വതന്ത്ര സ്ത്രീ
- حُلْم = സ്വപ്നം حِلْم= സഹനം, ബുദ്ധി
- حَرَجَ (فعل) =ഉരസി حَرَج (اسم) =കാഠിന്യം, കുറ്റം خَرَجَ= പുറപ്പെട്ടു خَرِجَ =രണ്ടു നിറങ്ങളുള്ളതായി
- عَرَجَ =കയറി, മുടന്തി عَرِجَ= മുടന്തി
- جَحَلَ= വീഴ്ത്തി جَعَلَ= ഉണ്ടാക്കി جَهِلَ= വിഡ്ഢിയായി
- أَلَمٌ= വേദന عَلَمٌ =പതാക
- عِلْمٌ =അറിവ്, ശാസ്ത്രം حِلْمٌ =സഹനം
- عُمُولة =കമ്മീഷൻ حُمُولَة =ലോഡ് حَمُولَة= ലോഡ്
- شَفْرَة =ബ്ലേഡ് سُفْرَة =ഡൈനിംഗ് ടാബ്ൾ
- لَحَنَ = പിഴച്ചു (സംസാരത്തിൽ) لَعَنَ = ആക്ഷേപിച്ചു, ശപിച്ചു
- أَسَد =സിംഹം حَسَد =അസൂയ مَنَحَ =നൽകി مَنَعَ =തടഞ്ഞു
- كَرَّ= പിൻ വാങ്ങി قَرَّ =സ്ഥിരമായി
- كَلِيل =ദുർബലയായ, ക്ഷീണിച്ച قَلِيل =കുറഞ്ഞ
- النِّحْلَةُ =സമ്മാനം, ദാനം النَّحْلَةُ =തേനീച്ച النَّخْلَةُ =ഈത്തപ്പന النَّعْلَةُ، النَّعْلُ =ചെരിപ്പ്
- السَّمَاء =ആകാശം السَّمَاح =അനുവാദം السَّمَاع =കേൾവി
- لَمَحَ =നോക്കി لَمْحَة =ഇമവെട്ടൽ لَمَعَ =പ്രകാശിച്ചു لُمْعَة= തിളക്കം
- لَبِنَة =ഇഷ്ടിക لِبْنَة =കോളർ (ഷർട്ടിന്റെ) لُبْنَی = ഒരു സ്ത്രീനാമം, ഒരിനം ചെടി لَبَن= പാൽ
- فَحْل= കൂറ്റൻ, ആൺ മൃഗം فَعْل (مَصْدَرُ فَعَلَ) =പ്രവർത്തിക്കൽ فَأْل = ശുഭശകുനം
- حِمَار =കഴുത خِمَار =മുഖമക്കന
- سَعِدَ =സന്തോഷിച്ചു سَعَدَ = സൗഭാഗ്യവാനായി صَعِدَ= കയറി
- ضَبّ =ഉടുമ്പ് ضَبْع= കഴുതപ്പുലി, കാട്ടുനായ് ظَبْي= മാൻ
- عَالَم =ലോകം, പ്രപഞ്ചം عَالِم =പണ്ഡിതൻ, ശാസ്ത്രജ്ഞൻ, വിദഗ്ധൻ
- سَاحَة =മൈതാനം, ഗ്രൗണ്ട് سَاعَة= സമയം, മണിക്കൂർ, വാച്ച്سَ
- كَتَ= അടങ്ങി, മൗനം പാലിച്ചു سَقَطَ= വീണു
- بَرْد = തണുപ്പ് بَرَد = ആലിപ്പഴം (മഴത്തുള്ളികളോടൊപ്പം വീഴുന്ന ചെറിയ മഞ്ഞുകട്ട) بُرْد ، بُرَد = جمع بُرْدَة പുതപ്പുകൾ
- القَدْرُ = ശക്തി, സ്ഥാനമാനം القَدَر، القدْر = വിധിക്കൽ, കണക്കാക്കൽ قَذَر = അഴുക്ക്, ചേറ് الكَدرُ = കലങ്ങിയത്, തെളിഞ്ഞതല്ലാത്തത്
- ظَهْر = മുതുക്, പിരടി, ബാഹ്യഭാഗം, (ശരീരത്തിൻ്റെ) പിൻഭാഗം ظُهْر = മധ്യാഹ്നം/ഉച്ച
- مَلَك= മാലാഖ مَلِك= രാജാവ് مِلْك =ഉടമസ്ഥത مُلْك =അധികാരം مَالِك= ഉടമസ്ഥൻ
- اِبْرَة =സൂചി عِبْرَة =ഗുണപാഠം, പരിഗണന عَبْرَة =കണ്ണുനീർ തുള്ളി حَبْرَة =സന്തോഷം حُبْرَة= പല്ലിലെ മഞ്ഞക്കളർ
- إِبَر =സൂചികൾ حِبْر =മഷി حِبْر ،حَبْر =പുരോഹിതൻ, പണ്ഡിതൻ
- تَقْصِير= കൃത്യവിലോപം تَكْسِير= പൊട്ടിക്കൽ
- ثَوَاب= പ്രതിഫലം صَوَاب =ശരി ثَوْب = വസ്ത്രം صَوْب = ദിശ, വശം, നേരെ(മുന്നോട്ട്)
- قَيْد =ചങ്ങല, നിബന്ധന كَيْد =വഞ്ചന
- اشْتَعَلَ= ജ്വലിച്ചു, പ്രകാശിച്ചു اشْتَغَلَ= വ്യാപൃതനായി
- قَصِير =ചുരുങ്ങിയ كَثِير =ധാരാളം كَسِير =പരാജയപ്പെട്ട, തകർന്ന
- بَدْر =പൂർണ്ണചന്ദ്രൻ بَذْر = جمع بذرة വിത്തുകൾ َبَذْر = مصدر بَذَر വിതക്കൽ, പാകൽ (വിത്തുകൾ)
- رَجَحَ= ഭാരമുള്ളതായി, മുൻതൂക്കമായി رَجَعَ= മടങ്ങി
- نَبَحَ = (ആട്, മാന്...etc)അലറി, (നായ)കുരച്ചു نَبَعَ= ഉത്ഭവിച്ചു, ഉറവെടുത്തു نَبَغَ =പ്രതിഭാശാലിയായി
- نَابِح =അലറുന്ന, കുരക്കുന്നത് نَابِع= ഉറവ نَابِغ =പ്രതിഭ
- فَحْم =കൽക്കരി, കനൽ فَخْم= തടിച്ച, വിശിഷ്ടമായ فَهْم =ഗ്രാഹ്യശക്തി
- الفَسْل= നിന്ദ്യവും നിസ്സാരവുമായ الفَصْل= വിടവ്, മറ, അസ്ഥിസന്ധി, കാലാവസ്ഥ, ക്ലാസ് الفَشَل= നിരാശ, അലസത, ദൗർബല്യം
- النُّتْفَة = ഒരു നുള്ള്, ഇത്തിരി النُّدْفَة= ഇത്തിരി, കൂട്ടം, കണിക النُّطْفَة= ബീജം, ശുക്ലം
- نَفَس= ശ്വാസോച്ഛ്വാസം, ഇളം തെന്നൽ, സന്തോഷം نَفْس= ശരീരം, ആത്മാവ്, രക്തം نَفْش = (കമ്പിളി)കടഞ്ഞെടുക്കൽ, മൃദുവാക്കൽ نَفْث= തുപ്പൽ
- رُتْبَة =സ്ഥാനം رَطْبَة= ഈർപ്പം, നനവ് رُتُوب(مصدر رَتَبَ)= സ്ഥിരമാകൽ رُطَب= മൂപ്പെത്തിയ ഈത്തപ്പഴം رُطُوبَة =ഈർപ്പം (humidity)
- تَرْتِيب =ക്രമത്തിലാക്കൽ تَرْطِيب= നനക്കൽ
- شوْكَة= ഫോർക്ക്, മുള്ള്، ധീരത, കഴിവ്, ബലം شَوْك= മുൾച്ചെടി, മുള്ള്, മത്സ്യമുള്ള് شَّوْق = അഭിലാഷം, കൊതി, ദാഹം
- سَفِير= ദൂതൻ, അംബാസിഡർ شَفِير =വക്ക്, അറ്റം صَفِير= കിളിനാദം, ചൂളം
- سَعِيد= ഭാഗ്യവാൻ, സന്തോഷവാൻ صَعِيد = പീഠഭൂമി, മണ്ണ്, ഉയർന്ന പ്രദേശ
- جَدْب= ഊഷരഭൂമി جَذْب= ആകർഷണം, ഹർഷോന്മാദം
- نُحَام= അരയന്നം نَعَامَة= ഒട്ടകപ്പക്ഷി نُعُومَة =മൃദുത്വം
- جَذْر= root جَزْر= വേലിയിറക്കം, അറവ് جَزَر =കാരട്ട്
- سَرَاب =മരീചിക شَرَاب= പാനീയം
- مَحْشَر =ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലം مَعْشَر =ജനസമൂഹം
- سَبْك =ദ്രവീകരിക്കൽ, മൂശയിൽ വാർക്കൽ سَبْق= മുന്നോട്ട് പോകൽ, മുൻഗണന
- جَاعَ= വിശന്നു جَاءَ =വന്നു أَمِير =നേതാവ് حَمِير =جمع حِمَار കഴുതകൾ
- عَيْب =ന്യൂനത غَيْب =അദൃശ്യം
- ثَارَ =ഇളകി മറിഞ്ഞു, പൊട്ടിപ്പുറപ്പെട്ടു, വ്യാപിച്ചു سَارَ =നടന്നു, സഞ്ചരിച്ചു شَارَ = വേർതിരിച്ചെടുത്തു, നന്നായി, പ്രദർശിപ്പിച്ചു صَارَ =ആയിത്തീർന്നു
- شَتَمَ =ചീത്ത പറഞ്ഞു شَطَمَ= വിവാഹം ചെയ്തു
- سَبْت = ശനിയാഴ്ച سِبْت = ഊറക്കിട്ട തോൽ سَبْط/سَبِط/سَبَط = അഴിച്ചിട്ട മുടി سِبْط = പേരക്കിടാവ്, ഗോത്രം
- رِيَاض= جمع روضة തോട്ടങ്ങൾ رِيَاض= مصدر راض സംതൃപ്തി/ഇഷ്ടപ്പെടൽ رِيَاضَة =സ്പോർട്സ്, ഗണിതം, വ്യായാമം, പരിശീലനം
- سِهَام = جمع سهم അമ്പുകൾ سُهَام = വേനൽ ചൂട്سَ
- بَّ(فعل) = ചീത്ത പറഞ്ഞു شَبَّ(فعل) = യുവാവായി صَبَّ(فعل) = ചൊരിഞ്ഞു
- َبَلَغ = പ്രായപൂർത്തിയായി, എത്തി بَلَّغَ = എത്തിച്ചു َبَلَع = വിഴുങ്ങി بَلَّعَ = പ്രകടമായി, വ്യക്തമായി
- فَظّ = പരുഷ/പരുക്കൻ സ്വഭാവം فَضّ = ചിന്നിച്ചിതറൽ
- فَاضَ = നിറഞ്ഞൊഴുകി فَاظَ = മരിച്ചു
- حضيرة = മുൻനിര സൈന്യം, കളപ്പുര(ഈത്തപ്പഴം സൂക്ഷിക്കുന്ന സ്ഥലം) حَظِيرَة = തൊഴുത്ത്, മുറ്റം, കളപ്പുര(ഈത്തപ്പഴം സൂക്ഷിക്കുന്ന സ്ഥലം)
- حَنْظَلَة = ആട്ടങ്ങ حَنْضَلَة = പാറക്കുഴിയിലെ വെള്ളം
- ظَلْع = മുടന്ത് ضِلْع / ضِلَع = വാരിയെല്ല്
- الحَظّ = ഭാഗ്യം الحَضّ = പ്രേരിപ്പിക്കൽ
- حَظِيظ = ഭാഗ്യമുള്ളവൻ حَضِيض = താഴ്ന്ന പ്രദേശം
- حَظَرَ = തടവിലാക്കി حَضَرَ = വന്നു, ഹാജറായി
- ظَلَّ = സ്ഥിരമായി/ആയി ضَلَّ = വഴി പിഴച്ചു َّأَظَل = തണലിട്ടു َّأَضَل = വഴി പിഴപ്പിച്ചു
- ظَنَّ = ധരിച്ചു, ഭാവിച്ചു, അനുമാനിച്ചു ضَنَّ = പിശുക്ക് കാണിച്ചു
- الغَيظُ = ദേഷ്യം الغَيْضُ = കുറഞ്ഞത്
- سَطْر - വരി شَطْر - പകുതി, ഒരു ഭാഗം سَتْر - മറയിടൽ سِتْر - മറ شَتْر - തുണ്ടമാക്കൽ, പിച്ചിച്ചീന്തൽ
- خَرُقَ - വിഡ്ഢിയായി خَرِقَ - പരിഭ്രമിച്ചു, വിഡ്ഢിയായി خَرَقَ - കീറി, പിച്ചിച്ചീന്തി
- تِلْفُونٌ = ടെലിഫോൺ تِلْفِزِيُونٌ = ടെലിവിഷൻ
- سَبّ(اسم) = ചീത്ത പറയൽ شَبّ(اسم) = യുവാവ് صَبّ(اسم) = (ദ്രാവകം) ഒഴിക്കൽ, ചൊരിയൽ
- فَتَرَ = ശാന്തമായി, ബലഹീനമായി فَطَرَ = സൃഷ്ടിച്ചു, കീറി فِتْر = ഒരു ചെറിയ അളവ് (തള്ളവിരലും ചൂണ്ടുവിരലും അകറ്റിപ്പിടിച്ചാൽ അതിനിടയിലുള്ള ദൂരം) فِطْر = നോമ്പ് അവസാസിപ്പിക്കൽ فُتْر = മാവ് അരിച്ചെടുക്കാൻ ഓല കൊണ്ട് മുടഞ്ഞുണ്ടാക്കിയ സുപ്രപോലെയുള്ള വസ്തു فُطْر = കൂൺ
- الفِقْرَة = ഖണ്ഡിക/പാരഗ്രാഫ് الفِكْرَة = ചിന്ത, ആശയം
- كُدْرَة = മങ്ങിയത് (നിറം), കലങ്ങിയത് (വെള്ളം), പ്രയാസമേറിയത് (ജീവിതം) قُدْرَة= കഴിവ്, ഐശ്വര്യം, സമൃദ്ധി
- فَسِيلَة = തൈ (വൃക്ഷം) فَصِيلَة = വർഗം, ജാതി, വംശം, Species وَسِيلَة = ഉപാധി, വഴി, മാധ്യമം الوَسِيلَة = നബി(സ)യുടെ സ്വർഗത്തിലെ ഉന്നത സ്ഥാനം, وَصِيلَة = ഒന്നിനെ മറ്റൊന്നുമായി ചേർക്കുന്ന വസ്തു, Adapter, Connector
- نُحَاس = ചെമ്പ്/Copper نُعَاس = മയക്കം/ തൂക്കിയുറക്കം
- نَحْس = അവലക്ഷണം/ ദുശ്ശകുനം نَعْس = മയക്കം/ചെറുനിദ്ര نَهْس = ഒരിനം പക്ഷി (Trogon) مصدر نَهَسَ) = نَهْس) കടിക്കൽ, കടിച്ചു വലിക്കൽ, കടിച്ചു കീറൽ
- فَلَق = പ്രഭാതം, സൃഷ്ടി فَلَك = ഭ്രമണപഥം (ഗ്രഹങ്ങളുടെ) فُلْك = കപ്പൽ
- سَحَر = പ്രഭാതത്തിനു തൊട്ടുമുമ്പുള്ള രാത്രിയുടെ ഭാഗം سِحْر = ആഭിചാരം/ Black magic سَهَر = ഉറക്കമിളക്കൽ شَهْر = പ്രസിദ്ധി, മാസം
- مِحْنَة = പരീക്ഷണം, ആപത്ത് مِهْنَة = തൊഴിൽ, ജീവിതോപാധി اِمْتِحَان = പരീക്ഷ اِمْتِهَان = നിന്ദ, പുച്ഛം
- كُلْفَة = പ്രയാസം, ചെലവ് قُلْفَة = അഗ്രചർമം
- سِفَاء = മരുന്ന് شِفَاء = രോഗശമനം
- الجَحْلُ = ഓന്ത്, റാണിഈച്ച الجَهْلُ = വിവരമില്ലായ്മ, വിഡ്ഢിത്തം
- كَلَّ = ക്ഷീണിച്ചു, ദുർബലമായി قَلَّ = കുറഞ്ഞു
- سَيْف = വാൾ صَيْف = വേനൽ
- حَجْم = സൈസ്, അളവ്, വ്യാപ്തി هَجْم = ആക്രമണം
- ضَاءَ = പ്രകാശിച്ചു ضَاعَ = നഷ്ടമായി, പാഴായി
- العَْضْم = വില്ലിൻ്റെ പിടി العَظْم = എല്ല്
- شَنَّ = ആക്രമണം നടത്തി سَنَّ = നടപ്പിലാക്കി, സ്ഥാപിച്ചു
- إِلْتَقَمَ = വിഴുങ്ങി إِلْتَكَمَ = ഇടിച്ചു (മുഷ്ടി കൊണ്ട്)
- إِثْم = തെറ്റ്/കുറ്റം إِسْم = പേര്/ നാമം
- فَرَعَ = മേലെയായി, മറികടന്നു فَرَغَ = ശൂന്യമായി, വിരമിച്ചു
- العِضَة = ജനവിഭാഗം, കഷണം, കളവ് العِظَة = ഉപദേശം
- سَمَك = മത്സ്യം سَمْك = ഉയരം, കനം
- النَّسْل = സന്താനം/ സന്തതി النَّصْل = അമ്പ്, വാൾ, കുന്തം തുടങ്ങിയവയുടെ വായ്ത്തല
- البُلْعُم = അന്നനാളം البَلْغَم = കഫം
- سَبُع/ سَبْع = മറ്റു ജീവികളെ കൊന്നു തിന്നുന്ന മൃഗം/പക്ഷി,പിടിമൃഗം سَبْع = ഏഴ് سُبْع / سُبُع = ഏഴിലൊന്ന് السَّبْح = നീന്തൽ, ഒഴിവുസമയം
- الجُحْر = മാളം الحُجُرُ = നഖത്തിനു ചുറ്റുമുള്ള മാംസം
- الحَجْرُ = ബഹിഷ്കരിക്കുക, വെടിയുക, മാറ്റി നിർത്തുക الحِجْرُ = കുടുബബന്ധം, സംരക്ഷണം, ബുദ്ധി الحَجَرُ = കല്ല് الحَجِر = ധാരാളം കല്ലുകളുള്ള സ്ഥലം الحُجُرُ = നഖത്തിനു ചുറ്റുമുള്ള മാംസം
- السَّمْن = വെണ്ണ الثَّمَن = വില الثُّمُن/الثُّمْن = എട്ടിലൊന്ന്ا
- لخُطْبَةُ = പ്രസംഗം الخِطْبَةُ = വിവാഹാലോചന
- فَرَج = സന്തോഷം, ആശ്വാസം فَرْج = ഗുഹ്യം
- مَدَر = കളിമണ്ണ്, പട്ടണം مَدَار = ഭ്രമണപഥം, അച്ചുതണ്ട്مَ
- كْتَب = ഡസ്ക്ക്, ബ്യൂറോ, ഓഫീസ് مَكْتَبَة = ബുക്ക്സ്റ്റാൾ, ലൈബ്രറി, വായനശാല
- سِفْر = ഗ്രന്ഥം صِفْر = പൂജ്യം
- سَفَر = യാത്ര, ശരീരത്തിലെ കല سَفْر = യാത്രക്കാരൻ, ശരീരത്തിലെ കല سِفْر = ഗ്രന്ഥം
- صَفَر = കുടൽവിര, മഞ്ഞപ്പിത്തം, വിശപ്പ്, സ്വഫർ മാസം صَفِر = ശൂന്യം صُفْر = പിച്ചള صِفْر = പൂജ്യം
- قَوْس = വില്ല്, ആർച്ച്/ കമാനം, ധനുരാശി, ബ്രാക്കറ്റ് كَوْس = ഒരു കാൽ ഉയർത്തി പിടിച്ചു നടക്കൽ, കടലിൻ്റെ പ്രക്ഷുബ്ധത
- مَلَل = മടുപ്പ്, വിരസത مِلَل = (جمع مِلَّة) മതങ്ങൾ -143- خُسُوف = ചന്ദ്രഗ്രഹണം كُسُوف = സൂര്യഗ്രഹണം
- مَسْح = തടവൽ , മായ്ക്കൽ مَسْخ = രൂപാന്തരപ്പെടൽ
- سَدِيد = ഉചിതമായ, ശരിയായ, നല്ല شَدِيد = കഠിനമായ, ശക്തമായ, തീവ്രമായ صَدِيد = ചലം, ചീഞ്ചലം
- نَسَب = വംശാവലി, കുടുംബ ബന്ധം نَصَب = ക്ഷീണം, തളർച്ച
- نَسِيب = പുത്രീ ഭർത്താവ്, സഹോദരീ ഭർത്താവ്, ബന്ധു, പ്രണയകാവ്യം نَصِيب = ഓഹരി, ഭാഗ്യം, വിഹിതം
- دَوَاة = മഷിക്കുപ്പി دَوَاء = മരുന്ന്
- لَاحَ = പ്രകാശിച്ചു, പ്രകടമായി لَاهَ = മറഞ്ഞു, ഉയർന്നു
- سَاحَ = ചുറ്റിസഞ്ചരിച്ചു, ഒഴുകി صَاحَ = അട്ടഹസിച്ചു, വിളിച്ചു
- صَرَحَ = വ്യക്തമായി / വെളിവായി صَرَخَ = അട്ടഹസിച്ചു
- أَضَاءَ = പ്രകാശിപ്പിച്ചു أَضَاعَ = നഷ്ടപ്പെടുത്തി
- لُقْمَة = ഒരു വായ് ഭക്ഷണം /ഉരുള لَكْمَة = മുഷ്ടി കൊണ്ടുള്ള ഇടി /Punch
- فَسِيح = വിശാലത فَصِيح = വാചാലതയുള്ളവൻ/ നന്നായി സംസാരിക്കുന്നവൻ
- غَرَامَة = പിഴ/ ഫൈൻ غَرَام = ശാശ്വത ശിക്ഷ غَرِيم = കടബാധ്യതയുള്ളവൻ , കടം കൊടുത്തവൻ غَارِم = കടബാധ്യതയുള്ളവൻ غِرَام = ഗ്രാം / gram
- خَصْلةُ = സ്വഭാവം, ശീലം خَصْلةُ = കുല خَصْلةُ = മുള്ളുള്ള കമ്പ് خَصْلةُ = മൃദുവായ പച്ചക്കമ്പിൻ്റെ അഗ്രം خَصَلَةُ = പച്ചക്കമ്പിൻ്റെ അഗ്രം خَصَلَةُ = മുള്ളുള്ള കമ്പ് خُصْلةُ = മുടിക്കെട്ട്, മെടഞ്ഞ മുടി خُصْلةُ = കുല خُصْلةُ = മുള്ളുള്ള കമ്പ് خُصْلةُ = മൃദുവായ മരക്കമ്പ് خُصْلةُ = മാംസക്കഷണം
- اِفتَرَسَ = ഇരയെ പിടിച്ചു, കൊന്നു, ബലാത്സംഗം ചെയ്തു اِفتَرَشَ = വ്യാപിപ്പിച്ചു, കൂടെ കിടന്നു, പരത്തി, പിന്തുടർന്നു
- صَوْت = ശബ്ദം, വോട്ട് سَوْط = ചാട്ടവാർ, ചമ്മട്ടി
- البَتْل = അതുല്യം, സത്യം البَطَل = ചാമ്പ്യൻ, ധൈര്യശാലി
- كَسَفَ = മൂടിവെച്ചു, മറച്ചു كَشَفَ = വെളിവാക്കി, നീക്കം ചെയ്തു
- وَضَحَ (فعل) = വ്യക്തമായി, പ്രത്യക്ഷമായി وَضَح (اسم) = പ്രകാശം, തിളക്കം, വെളുപ്പ്, വെള്ളപ്പാണ്ട് وَضَعَ (فعل) = സ്ഥാപിച്ചു, വെച്ചു, കള്ളം പറഞ്ഞു وَضْع (اسم) = വിഷയം, സാഹചര്യം, പ്രസവം وَاضِح = വ്യക്തമായ, സുധാര്യമായ وَاضِع = സ്രഷ്ടാവ്, രചയിതാവ്, സ്ഥാപകൻ
- خَسَّ = നിന്ദ്യനായി, നിസ്സാരനായി خَصَّ = പ്രത്യേകമാക്കി, ദരിദ്രനായി
- قَابُوس = സുന്ദരൻ/സുമുഖൻ كَابُوس = പേക്കിനാവ് / പേടിസ്വപ്നം
- كَسِير = കീഴടക്കപ്പെട്ടവൻ, പരാജിതൻ كَثِير = ധാരാളം, സമൃദ്ധം
- نِقْمَة = വെറുപ്പ്, വിദ്വേഷം نِكْمَة = ദുരന്തം
- نَكْبَة = ദുരന്തം نُكْبَة = ഭക്ഷണ കൂമ്പാരം نُقْبَة = ഒരു തരം ചൊറി, അരപ്പാവാട, തുരുമ്പിൻ്റെ കറ
- نَبَأَ = അറിയിച്ചു نَبَحَ = കുരച്ചു ഓരിയിട്ടു نَبَهَ = പ്രസിദ്ധനായി نَبَعَ = ഉറവെടുത്തു, ഉത്ഭവിച്ചു نَبَّهَ = ഉണർത്തി نَبَأ= വാർത്ത نَبْح = ഓരിയിടൽ, കുര (മൃഗങ്ങളുടെ) نَبَه = പ്രസിദ്ധി نَبْع = ഉറവ
- سَبِيّ = ബന്ദി, തടവുപുള്ളി صَبِيّ = കുട്ടി, ചെറുപ്പക്കാരൻ
- بَدِيع = മുൻമാതൃകയില്ലാതെ സൃഷ്ടിക്കുന്നവൻ بَدِيعِي = അലങ്കാരശാസ്ത്രപരമായ بَدِيهِي = തെളിവ് ആവശ്യമില്ലാതവിധം സുവ്യക്തമായ
- مُبْتَدِئ = തുടക്കക്കാരൻ مُبْتَدِع = പുത്തനാശയക്കാരൻ
No comments:
Post a Comment