നീച ഭരണാധികാരിയായ ഹജ്ജാജ്ബ്നു യൂസുഫ് പരിവാര സമേതം ഒരു ദിവസം യാത്ര ചെയ്യുമ്പോൾ അനസ്ബ്നു മാലിക് (റ) നിൽക്കുന്നത് കണ്ടു.
നീയാണോ അനസ് എന്ന് ഹജ്ജാജ് ചോദിച്ചു
അതെ
നീയാണോ എന്റെ ഭരണം ശരിയല്ല എന്ന് വിമർശിച്ചത്
അതെ ഞാൻ തന്നെ
ഞാൻ നിന്നെ എന്ത് ചെയ്യും എന്ന് നീ അറിയുമോ ?
എന്ത് ചെയ്യും
അതിക്രൂരമായി വധിച്ച് കളയും
അതിന് നിനക്ക് സാധ്യമല്ല
എന്ത് കൊണ്ട്?
അല്ലാഹുവിന്റെ റസൂൽ ﷺ എനിക്കൊരു ദുആ പഠിപ്പിച്ച് തന്നിട്ടുണ്ട് ആ ദുആ ആരെങ്കിലും ചൊല്ലിയാൽ അവനെ എതിർക്കാൻ ഒരാൾക്കും സാധ്യമല്ല ഇന്ന് സുബ്ഹിക്ക് ശേഷവും ഞാനത് ചൊല്ലിയിട്ടുണ്ട് അതിനാൽ എന്നെ ഇന്ന് വധിക്കാൻ നിനക്ക് സാധിക്കുകയില്ല
അപ്പോൾ ഹജ്ജാജ് വിനയത്തോടെ ചോദിച്ചു: അത് എനിക്കും പഠിപ്പിച്ച് തരുമോ ഇല്ല നീചനായ നിനക്കത് പഠിപ്പിച്ച് തരാൻ പാടില്ല ഉടൻ ഹജ്ജാജ് പറഞ്ഞു: ദയവ് ചെയ്ത് നിങ്ങൾ എന്റെ മുന്നിൽ നിന്ന് പോകണം
അപ്പോൾ അയാളുടെ പോലീസുകാർ ഹജ്ജാജിനോട് ചോദിച്ചു: നിങ്ങളെന്ത് കൊണ്ടാണ് അദ്ദേഹത്തെ വെറുതെ വിട്ടത് ?
അപ്പോൾ ഹജ്ജാജ് പറഞ്ഞു: അനസിന്റെ രണ്ട് ചുമലിലും രണ്ട് സിംഹങ്ങൾ എന്റെ നേരെ വായ പിളർത്തി നിൽക്കുന്നത് ഞാൻ കണ്ടു
(ഗ്രന്ഥം: മുസ്തഥ്റഫ് :22)
No comments:
Post a Comment