അല്ലാഹു പറയുന്നു: 'അവൻ തന്നെയാണ് ആണ്, പെണ്ണ് എന്നിങ്ങനെ രണ്ടിണകളെ സൃഷ്ടിച്ചത് ' (സൂറത്തുൽ: നജ്മ്: 45)
സ്ത്രീകൾ സമുദായത്തിന്റെ അർദ്ധഭാഗമാണ് എന്നാണിതിന്റെ ധ്വനി. വീണ്ടും അല്ലാഹു പറയുന്നു: അവൻ നിങ്ങളെ ഒറ്റശരീരത്തിൽ നിന്നു സൃഷ്ടിച്ചു പിന്നെ അതിൽ നിന്നു അതിന്റെ ഇണയെയുമുണ്ടാക്കി ' (സൂറത്തുൽ: സുമർ: 6)
'ജനങ്ങളേ! തീർച്ചയായും ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചു ' (സൂറത്തുൽ: ഹുജറാത്ത് 13)
സ്ത്രീയും പുരുഷനും ഒരു പുരുഷനിൽ നിന്നും സൃഷ്ടിക്കപ്പെട്ടതിനാൽ സമൂഹത്തിലവർക്കെല്ലാം സ്ഥാനമുണ്ട് അവരുടെ പ്രവർത്തനങ്ങൾക്കു പ്രതിഫല വ്യത്യാസമില്ല അല്ലാഹു പറയുന്നു: 'അപ്പോൾ അവരുടെ നാഥൻ ഇങ്ങനെ ഉത്തരം നൽകി, ആണായാലും പെണ്ണായാലും നിങ്ങളിലുള്ള ഒരു പ്രവർത്തകന്റെയും പ്രവർത്തി ഞാൻ പാഴാക്കില്ല നിങ്ങളിൽ ചിലർ മറ്റു ചിലരിൽ നിന്നു ജനിച്ചവരാണ് ' (സൂറത്തുൽ: ആലുഇംറാൻ: 195)
വിശ്വാസികൾ പരസ്പരം ബന്ധുക്കളും ഒരേ ആദർശക്കാരുമാണ് അല്ലാഹു പറയുന്നു: 'വിശ്വാസികളും, വിശ്വാസിനികളും പരസ്പരം ബന്ധുക്കളാണ് അവർ നല്ലത് ഉപദേശിക്കുകയും ചീത്ത വിരോധിക്കുകയും നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും ചെയ്യുന്നു അവർക്കല്ലാഹു കരുണ ചെയ്യുന്നതാണ് തീർച്ചയായും അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു ' (സൂറത്തുൽ: തൗബ: 71)
ഈ ആശയത്തിൽ ധാരാളം ആയതുകൾ കാണാം ഉദാഹരണം (തൗബ: 7, നഹ്ല് : 97, മുഅ്മിൻ: 40)
ചുരുക്കത്തിൽ ആരാധന നിർവഹിക്കണമെന്ന കാര്യത്തിൽ സ്ത്രീകളും പുരുഷരും തുല്യരാണ് അതിൽ ഇരുവർക്കും പ്രതിഫലമുണ്ട്
എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഘടനയും പ്രത്യേകതകളും വാസനകളും മറ്റും സ്രഷ്ടാവ് നൽകിയിട്ടുണ്ട് അല്ലാഹു പറയുന്നു: 'നിങ്ങളിൽ ചിലർക്കു മറ്റു ചിലരേക്കാൾ പ്രത്യേകമായി നൽകിയിട്ടുള്ളത് നിങ്ങൾ കൊതിക്കരുത് പുരുഷന്മാർക്കു തങ്ങൾ പ്രവർത്തിച്ചതിന്റെ പ്രതിഫലമുണ്ട് സ്ത്രീകൾക്കുമുണ്ട് തങ്ങൾ പ്രവർത്തിച്ചതിന്റെ പ്രതിഫലം അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിൽ നിന്നും നിങ്ങൾ ചോദിക്കുക ' (സൂറത്തുൽ: നിസാഅ്: 32)
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ പലതും അല്ലാഹു നൽകിയിട്ടുണ്ട് അതിലൊന്നാണ് ആർത്തവം ഇത് അല്ലാഹു സ്ത്രീകൾക്ക് നൽകിയ പ്രകൃതിപരമായ ഒരു പ്രത്യേകതയാണ് ഇതിനല്ലാഹു സമയങ്ങളും നിയമങ്ങളുമൊക്കെ നിശ്ചയിച്ചിട്ടുണ്ട്
അല്ലാഹു പറയന്നു: 'ആർത്തവത്തെ കുറിച്ച് താങ്കളോടവർ ചോദിക്കും പറയുക, അതൊരു മാലിന്യമാണ് അതുകൊണ്ട് ആർത്തവകാലത്ത് സ്ത്രീകളിൽ നിന്നു നിങ്ങൾ അകന്നിരിക്കുക ശുദ്ധരാകുന്നതുവരെ അവരോട് നിങ്ങൾ അടുക്കരുത് ' (സൂറത്തുൽ: ബഖറ: 222)
അതായത് അവരെ തൊടരുതെന്നോ വീട്ടിൽ കയറ്റരുതെന്നോ ഇസ്ലാം അഭിപ്രായപ്പെടുന്നില്ല എന്നാൽ ഒരു മുസ്ലിമിന്റെ എല്ലാ പ്രവർത്തനത്തിനും ശുദ്ധി വേണം എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട് ആർത്തവരക്തം അശുദ്ധവും മ്ലേഛവുമാണ് അതുള്ളപ്പോൾ അവരുമായി ലൈംഗിക വേഴ്ച നടത്തരുത് എന്നാണ് താൽപര്യം
ഗർഭാശയത്തിൽ നിന്നുൽഭവിക്കുന്ന രക്തമാണല്ലോ ആർത്തവം ഇതൊരു രോഗമോ രോഗലക്ഷണമോ അല്ല മലം, മൂത്രം എന്നിവ സമയാസമയങ്ങളിൽ ശരീരം പുറന്തള്ളുന്നതു പോലെ ഒരു സ്വഭാവിക പ്രക്രിയയാണ് പ്രസവരക്തവും ഈ ഗണത്തിൽ പെടുന്നു ഗർഭാശയത്തിൽ കുമിഞ്ഞുകൂടിയ രക്തം പ്രസവിച്ചു കഴിഞ്ഞശേഷം സ്രവിക്കുന്നതാണല്ലോ പ്രസവരക്തം ഇതും രോഗമല്ല എന്നാൽ ചില സന്ദർഭങ്ങളിൽ നിശ്ചിത സമയങ്ങളിലല്ലാതെയോ പരിധി കഴിഞ്ഞോ വരുന്ന രക്തം രോഗരക്തമാണ് ഇവളെ ശുദ്ധിയുള്ളവളായാണ് മതം പരിഗണിക്കുന്നത് അപ്പോൾ ശുദ്ധിയുള്ളവൾ ചെയ്യുന്ന കർമങ്ങളൊക്കെ അവൾ നിർവഹിക്കണം
ആർത്തവ- പ്രസവ രക്തം നിലച്ചാൽ കുളിച്ചു ശുദ്ധിയാവണം ഇത് വലിയ അശുദ്ധിയുടെ ഗണത്തിലാണ് പെടുത്തുക. അല്ലാഹു പറയുന്നു: 'നിങ്ങൾ വലിയ അശുദ്ധിയുള്ളവരാണെങ്കിൽ കുളിച്ചു നേടുക ' (സൂറത്തുൽ: മാഇദ: 6)
അപ്പോൾ മേൽ പറഞ്ഞ രക്തത്തെക്കുറിച്ചു വേർതിരിച്ചറിയുന്നവർക്കേ അവളുടെ ശുദ്ധി കാലവും മറ്റും മനസ്സിലാക്കാൻ കഴിയൂ
മിക്ക സ്ത്രീകളും ഈ വിഷയത്തെക്കുറിച്ചജ്ഞരാണ് ഇതിനെക്കുറിച്ചു പണ്ഡിത മഹത്തുക്കൾ വളരെ വിശാലമായി അവരുടെ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും മലയാള ഭാഷയിൽ വിശദമായ പഠനം വളരെ വിരളമാണ് ഈ സാഹചര്യം മനസ്സിലാക്കി ആർത്തവ- പ്രസവ- അമിതാർത്തവ രക്തത്തെക്കുറിച്ചും അവയിൽ നിന്നുള്ള ശുദ്ധീകരണ കുളിയെക്കുറിച്ചുമുള്ള പഠനമാണിവിടെ ഉദ്ദേശ്യം
ആർത്തവ ചരിത്രം
ആഇശ (റ) നിവേദനം നബി (സ) പറഞ്ഞു: 'ആദം പുത്രിമാരുടെ മേൽ അല്ലാഹു നിശ്ചയിച്ച ഒരു പ്രകൃതി നിയമമാണ് ആർത്തവം ' (ബുഖാരി, മുസ്ലിം)
'ഹവ്വാഅ് ' (റ) സ്വർഗത്തിലെ വിലക്കപ്പെട്ട മരം പൊട്ടിച്ചു അപ്പോൾ അതിന്റെ കറയൊലിച്ചു തദവസരം അല്ലാഹു പറഞ്ഞു: 'എന്റെ പ്രതാപവും, അജയ്യതയും സത്യം നീ ഈ മരത്തിൽനിന്നു കറ പൊട്ടിച്ചതുപോലെ നിനക്കു നാം രക്തം സ്രവിപ്പിക്കും തീർച്ച ' (ദമീരി, മല്ലിസി: 1/379)
ഇതു ചൊവ്വാഴ്ചയായിരുന്നു അതിന്റെ കറ പൊട്ടിപ്പിച്ചപ്പോൾ 'ഹവ്വാഅ് ' (റ) യുടെ പെൺമക്കളെ അല്ലാഹു ആർത്തവം, പ്രസവം, പ്രസവരക്തം മുതലായവ നൽകി പരീക്ഷിച്ചു അല്ലാഹു പറയുന്നു: 'ഓ ദാവൂദ്! ആരാധിക്കപ്പെടുന്ന രക്ഷിതാവാണ് ഞാൻ പിതാമഹന്മാർ ചെയ്തതിനനുസരിച്ച് ഞാൻ സന്താന പരമ്പരകളോട് പെരുമാറും ' (ശർവാനി: 1/384)
ഇങ്ങനെ ലഭിച്ചതാണ് ആൽത്തവം എന്നാൽ മറ്റൊരു ഹദീസ് കാണുക: ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള നിവേദനം ഇസ്രാഈല്യരിലെ സ്ത്രീകളും പുരുഷന്മാരും ഒരേ സ്വഫ്ഫിൽ നിസ്കരിച്ചിരുന്നു അങ്ങനെ സ്ത്രീകൾ പുരുഷന്മാരിൽ ആകൃഷ്ടരായി അപ്പോൾ അല്ലാഹു അവർക്കു ആർത്തവം നൽകി അവർക്കു പള്ളിയിൽ വിലക്ക് ഏർപ്പെടുത്തി ' (മുസന്നഫ്- അബ്ദുർറസാഖ്- സഈദുബ്നു മൻസൂർ, മുസ്നദ്- അഹ്മദ്, ദുർറുൽ മൻസൂർ: 1/462)
ആഇശാ (റ) യുടെ നിവേദനം: 'ബനീ ഇസ്രാഈല്യരായ സ്ത്രീകൾ പള്ളികളിൽ പുരുഷന്മാരിലേക്കു ആകൃഷ്ടരായി അപ്പോൾ പള്ളി അവർക്കു നിഷിദ്ധമാക്കി ആർത്തവം അവർക്കു ഏല്പിച്ചു ' (മുസന്നഫ്- അബ്ദുർറസാഖ്, ദുർറുൽ മൻസൂർ: 1/462)
ഈ ഹദീസ് സ്വീകാര്യമായ സനദിലൂടെയാണ് അബ്ദുർറസാഖ് ആഇശ (റ) യിൽ നിന്നു നിവേദനം ചെയ്തത് (ഫത്ഹുൽ ബാരി: 2/317)
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ബനൂ ഇസ്രാഈല്യരിലാണ് ആദ്യമായി ആർത്തവമുണ്ടായതെന്നു വരുന്നു എന്നാൽ ഈ ഹദീസിലും മേൽ പറഞ്ഞതും പരസ്പരം വൈരുധ്യമില്ലെന്നു ഹദീസുപണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്
ഹാഫിള് ഇബ്നു ഹജർ (റ) പറയുന്നു: 'ഹവ്വാഅ് (റ) മുതൽ തന്നെ സ്ത്രീകളിൽ ആർത്തവമുണ്ട് എന്നാൽ ആർത്തവം നീണ്ടുനിന്നു ചിട്ടയോടെ എല്ലാ മാസത്തിലും സ്രവിച്ചതിന്റെ തുടക്കം ഇസ്രാഈലീ സ്ത്രീകളിലാണ് അതിനു മുമ്പ് ആർത്തവമുണ്ടെങ്കിലും അത് പെട്ടെന്ന് തീരുമായിരുന്നു പുരുഷന്മാരുമായി കലർന്നു നിസ്കരിച്ചു അവരിലേക്കു ആകൃഷ്ടമായതിന്റെ ഫലമാണ് നീണ്ട ആർത്തവ ശിക്ഷ ' (ഫത്ഹുൽ ബാരി: 2/318)
മല്ലിസി (റ) പറയുന്നു: 'ബനൂ ഇസ്രാഈല്യരിലാണ് ആർത്തവം ആദ്യം പ്രസിദ്ധമായി വ്യാപിച്ചത് ഹവ്വാഅ് (റ) വിന് ഇതിന്റെ ഭാഷാർത്ഥത്തിലുള്ള ആർത്തവമേ ഉണ്ടായിട്ടുള്ളൂ എന്നു വ്യാഖ്യാനിച്ചു ഇരു ഹദീസുകളും യോജിപ്പിക്കാം ' (മല്ലിസി: 1/379)
ലൂത്വ് നബി (അ) യുടെ രാജ്യം മറിച്ചിടാൻ ചെന്ന മലക്കുകൾ വഴിയിൽ ഇബ്റാഹീം നബി (അ) യുടെ വീട്ടിൽ കയറി ലൂത്വിന്റെ ജനതയെ നശിപ്പിക്കുന്ന വിവരം പറഞ്ഞു അതോടൊപ്പം ഇബ്റാഹീം നബി (അ) ക്ക് വാർദ്ധക്യമായിരിക്കെ ഒരു കുഞ്ഞു ജനിക്കുമെന്ന സന്തോഷവാർത്ത അറിയിച്ചു ഇതിനാണ് മലക്കുകൾ അവിടെ എത്തിയത് ഈ സംഭവം ഖുർആനിലുണ്ട് സന്തോഷവാർത്ത കേട്ട അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചു 'ളഹികത് ' എന്ന ഒരു പദം ഖുർആനിൽ ഉപയോഗിച്ചു ഇതിനു 'ചിരിച്ചു ' എന്നാണ് സാധാരണ അർത്ഥം പറയാറ് എന്നാൽ ഇമാം ത്വബ്രിയെ പോലെയുള്ളവർ 'ആർത്തവകാരിയായി ' എന്നു അർത്ഥം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് ഈ സംഭവം ഇസ്രാഈൽ വംശം ഉണ്ടാകുന്നതിനു മുമ്പാണ് (ഫത്ഹുൽ ബാരി: 1/ 500)
രക്തസ്രാവം ഹദീസുകളിൽ
രക്തസ്രാവവും നിസ്കാരവും
ബനൂസഅ്ദ് ഗോത്രക്കാരി ഫാത്വിമ ബിൻത് ഖൈസ് (റ) നബി (സ) യുടെ അടുക്കൽ ചെന്ന് അമിതാർത്തവത്തെക്കുറിച്ചു ചോദിച്ചു നബി (സ) പറഞ്ഞു: 'അതൊരു ഞരമ്പിൽ നിന്നുള്ള ദ്രാവകമാണ് ആർത്തവം തുടങ്ങിയാൽ നിസ്കാരം ഒഴിവാക്കുക അവസാനിച്ചാൽ കുളിച്ചു വൃത്തിയാവുക ശേഷം നിസ്കരിക്കുക ' (നസാഈ)
ആഇശ (റ) നിവേദനം: ജഹ്ശിന്റെ മകൾ ഉമ്മു ഹബീബ (റ) നബി (സ) യോട് ചോദിച്ചു: 'എനിക്കു അമിതമായി രക്തം സ്രവിക്കുന്നുണ്ട് ഈ ഘട്ടത്തിൽ നിസ്കരിക്കാമോ ? നബി (സ) പറഞ്ഞു: 'അതൊരു ദ്രാവകമാണ് നീയത് കഴുകി നിസ്കരിക്കുക ' മഹതി ഓരോ നിസ്കാരത്തിനും അതു കഴുകി നിസ്കരിച്ചിരുന്നു (ബുഖാരി, മുസ്ലിം)
ആഇശ (റ) നിവേദനം: 'ഉമ്മു ഹബീബ (റ) നബി (സ) യോട് രക്തസ്രാവത്തെക്കുറിച്ചു ചോദിച്ചു ആഇശ (റ) പറഞ്ഞു: അവരുടെ മിർകുൻ (വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന പാത്രം(ശറഹു മുസ്ലിം) രക്തം നിറഞ്ഞതു ഞാൻ കണ്ടു നബി (സ) അവരോട് പറഞ്ഞു: നീ ആർത്തവ സമയങ്ങളിൽ മാത്രം നിസ്കാരം ഒഴിവാക്കുക അതിനു ശേഷം കഴുകി നിസ്കരിക്കുക ' (മുസ്ലിം, അബൂദാവൂദ്)
മഹതി ഈ പാത്രത്തിൽ കുളിച്ചു അതായത് അതിലിരുന്ന് ശരീരത്തിൽ വെള്ളമൊഴിക്കും ഒഴുകുന്ന വെള്ളം രക്തവുമായി കലർന്നു ചുവന്ന നിറമാവും ശേഷം വീണ്ടും കഴുകി വൃത്തിയാക്കും (ശറഹു മുസ്ലിം: 1/153)
ഉമ്മുസലമ (റ) നിവേദനം: നബി (സ) യുടെ കാലത്ത് ഒരു സ്ത്രീക്കു അമിതമായി രക്തസ്രാവമുണ്ടായി ഉമ്മുസലമ (റ) ആ സ്ത്രീയുടെ കാര്യം നബി (സ) യോട് ചോദിച്ചു നബി (സ) പറഞ്ഞു: ' ഈ രോഗം ബാധിക്കുന്നതിനു മുമ്പ് അവൾക്കു ആർത്തവമുണ്ടാകുന്ന ദിനങ്ങളുടെ എണ്ണം കണക്കാക്കി ഒരു മാസത്തിൽ അത്രയും ദിവസം നിസ്കാരം ഒഴിവാക്കുക രക്തത്തിന്റെ കാലാവധി പിന്നിട്ടാൽ കുളിക്കുക ശേഷം ഒരു തുണി കെട്ടി നിസ്കരിക്കുക (നസാഈ)
ഫാത്വിമ ബിൻതു അബീഹുബൈശി (റ) ന് രക്തസ്രാവമുണ്ടായി നബി (സ) അവരോട് പറഞ്ഞു: 'ആർത്തവ രക്തം കറുപ്പ് കലർന്ന, മനസിലാക്കാൻ സാധിക്കുന്ന രക്തമാണ് അത് തുടങ്ങിയാൽ നിസ്കാരം ഒഴിവാക്കുക മറ്റു രക്തം വന്നാൽ വുളൂ ചെയ്തു നിസ്കരിക്കുക ' (നസാഈ, അബൂദാവൂദ്)
രക്തസ്രാവമുള്ളവൾ അത് ആർത്തവമല്ലെന്ന് വിധിക്കപ്പെടാത്തപ്പോഴെല്ലാം നിസ്കരിക്കണമെന്നതിനും സ്ത്രീകൾക്കു ഇങ്ങനെ വല്ലതുമുണ്ടായാൽ 'ഫത് വ' തേടണമെന്നതിനും അവർക്കു സ്വയം തന്നെ ചോദിക്കാമെന്നതിനും ആവശ്യാവസരത്തിൽ അന്യസ്ത്രീയുടെ ശബ്ദം കേൾക്കാമെന്നതിനും ഈ ഹദീസ് തെളിവാണ് (ശറഹു മുസ്ലിം: 1/152)
ആർത്തവം മസ്അലകളിൽ
സ്ത്രീയുടെ ഗർഭാശയത്തിന്റെ അറ്റത്തെ അറയിൽ നിന്നു നിശ്ചിത കാലാവധിയിൽ സ്രവിക്കുന്ന ഒരു പ്രത്യേക രക്തമാണ് ആർത്തവം (തുഹ്ഫ: 1/383)
സ്ത്രീകൾക്കു ആർത്തവമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ പ്രായം ചന്ദ്രവർഷപ്രകാരം ഒമ്പതു വയസു പൂർത്തിയാവലാണ് ഒമ്പതു വയസ്സു തികയാൻ ഒരു ആർത്തവത്തിനും ശുദ്ധിക്കും ആവശ്യമായതിൽ കുറഞ്ഞ (പതിനാറിൽ താഴെ) ദിവസങ്ങൾ ഉള്ളപ്പോൾ രക്തം സ്രവിച്ചാൽ അതു ആർത്തവം തന്നെയാണ് അതിൽ കൂടുതൽ ദിവസങ്ങളുള്ളപ്പോൾ സ്രവിക്കുന്നത് ആർത്തവമല്ല (തുഹ്ഫ, ശർവാനി: 1/385)
ജീവിതത്തിൽ തീരേ ആർത്തവമുണ്ടായിട്ടില്ലാത്ത സ്ത്രീകളും ഒരിക്കൽ മാത്രം ആർത്തവമുണ്ടായ സ്ത്രീകളുമുണ്ട് (നിഹായ: 1/382)
ഖാളീ ഇബ്നു ത്വയ്യിബ് (റ) പറയുന്നു: 'എല്ലാ വർഷവും ഒരു ദിവസം മാത്രം ആർത്തവമുണ്ടാവാറുള്ള ഒരു സ്ത്രീയെ എനിക്കറിയാം അവളുടെ പ്രസവരക്തം നാൽപതു ദിവസമായിരുന്നു ഒരു വിശ്വസ്തൻ എന്നോടിങ്ങനെ പറഞ്ഞു: എന്റെ മാതാവിന് തീരേ ആർത്തവമുണ്ടായിട്ടില്ല ആ ഉമ്മയിൽ പിറന്ന എന്റെ സഹോദരിക്കു രണ്ടു കൊല്ലത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ആർത്തവമുണ്ടാവുക അവരുടെ പ്രസവ രക്തം മൂന്നു ദിവസം മാത്രം അവർ മരിച്ച ശേഷമാണ് അദ്ദേഹം ഈ വിവരം പറഞ്ഞത് ' (ശർവാനി: 1/386)
ആർത്തവമുണ്ടാകുന്ന പരമാവധി പ്രായം നിർണയിക്കപ്പെട്ടിട്ടില്ല മരണം വരെ അതുണ്ടായേക്കാം (തുഹ്ഫ: 1/385, നിഹായ: 1/380)
അറുപത്തിരണ്ടു വയസ്സാണ് ആർത്തവവിരാമ പ്രായമെന്നാണ് പ്രസിദ്ധമായ അഭിപ്രായം (തുഹ്ഫ)
മനുഷ്യർക്കു പുറമെ, മുയൽ, കഴുതപ്പുലി, നരിച്ചീർ, ഒട്ടകം, പല്ലി, പട്ടി, കുതിര എന്നീ ജീവികൾക്കും ആർത്തവമുണ്ടാവാറുണ്ടെന്ന് ജ്ഞാനികൾ രേഖപ്പെടുത്തിയിട്ടുണ്ട് (ഫത്ഹുൽ ബാരി: 1/400, നിഹായ: 1/37
ആർത്തവ ദിനങ്ങൾ ഏറ്റവും കുറഞ്ഞത് ഒരു ദിവസവും സാധാരണ ആറോ, ഏഴോ ദിവസവും കൂടിയാൽ പതിനഞ്ചു ദിവസവുമാണ് (തുഹ്ഫ: 1/389)
ഒരു മാസത്തിൽ മിക്കവാറും ഒരു ആർത്തവവും ശുദ്ധിയും വരാതിരിക്കില്ല ആർത്തവം പതിനഞ്ചു ദിവസത്തിൽ കവിഞ്ഞാൽ ശുദ്ധി ദിവസങ്ങളും അങ്ങനെ വരൽ നിർബന്ധമാണ് ഇതാണ് ശുദ്ധി ദിനങ്ങൾ ചുരുങ്ങിയത് പതിനഞ്ചാവാനുള്ള അടിസ്ഥാനം (ശർവാനി: 1/385)
രണ്ടു ആർത്തവത്തിനിടെ കുറഞ്ഞ ശുദ്ധി ദിനങ്ങൾ പതിനഞ്ചു രാപകലുകളാണ് (തുഹ്ഫ: 1/385)
ഏറ്റവും കുറഞ്ഞ ആർത്തവ സമയം 24 മണിക്കൂറാണ് ഇവിടെ രക്തസ്രവം തുടർന്നുകൊണ്ടിരിക്കണം (തുഹ്ഫ: 1/385)
തുടർന്നുകൊണ്ടിരിക്കുകയെന്നാൽ പഞ്ഞി പോലുള്ളത് യോനിയിൽ വെച്ചാൽ രക്തത്തിന്റെ നനവുണ്ടായിരിക്കുകയെന്നാണ് അത് സാധാരണ ശുദ്ധീകരണ സമയത്ത് കഴുകൽ നിർബന്ധമായ സ്ഥലത്തേക്കു സ്രവിക്കണമെന്നില്ല (തുഹ്ഫ: 1/385)
പതിനഞ്ചു ദിവസം വരെ സ്രവിച്ച രക്തം മൊത്തം 24 മണിക്കൂറോ, കൂടുതലോ ഉണ്ടായാൽ ആ ദിവസങ്ങളെല്ലാം ആർത്തവസമയമായി ഗണിക്കണം രക്തം അപ്പോൾ സ്രവിക്കാത്ത ഇടവേളകളും ആർത്തവ സമയമായി ഗണിക്കും രക്തസ്രാവം ഗണിക്കണമെങ്കിൽ മൊത്തം രക്തസ്രാവ സമയം 24 മണിക്കൂറിൽ ചുരുങ്ങാതിരിക്കണം (ശർവാനി: 1/385)
രണ്ടു ആർത്തവങ്ങൾക്കിടയിലെ ശുദ്ധികാലത്തിനു പരിധിയില്ലെന്ന കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് ചിലർക്കു തീരേ ആർത്തവമുണ്ടാവാതെയും വരാം സാധാരണ ആർത്തവത്തിനു ശേഷം ആ മാസത്തിലെ ബാക്കി നാളുകൾ ശുദ്ധികാലമാവലാണ് പതിവ് (തുഹ്ഫ: 1/386)
കുറഞ്ഞ ശുദ്ധികാലമായ പതിനഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും രക്തം സ്രവിച്ചാൽ അത് ആർത്തവരക്തമല്ല രോഗരക്തമാണ് (ശർവാനി)
ഗർഭിണിക്കും അപൂർവമായി ആർത്തവമുണ്ടാവാം (തുഹ്ഫ: 1/399)
ആർത്തവ രക്തത്തിന്റെയും പ്രസവ രക്തത്തിന്റെയും ഇടവേളയായ ശുദ്ധിക്കാലം മേൽ പറഞ്ഞതിനേക്കാൾ കുറഞ്ഞുവരാം അവിടെ ആർത്തവം ആദ്യമായാലും ശേഷമായാലും ശരി എന്നാൽ ഗർഭിണിക്കു പ്രസവത്തിനൽപം മുമ്പ് ഒരു രാപകൽ രക്തം സ്രവിച്ചാൽ അത് ആർത്തവമായി കണക്കാക്കും (തുഹ്ഫ: 1/385)
ഒരു ഗർഭിണിക്കു സാധാരണപോലെ അഞ്ചു ദിവസം (ഉദാഹരണം) രക്തം സ്രവിച്ചു , തുടർന്നു പ്രസവരക്തവും സ്രവിച്ചു എങ്കിൽ പ്രസവത്തിനു മുമ്പുള്ളത് ആർത്തവവും ശേഷമുള്ളത് പ്രസവരക്തവുമായി പരിഗണിക്കും (ശർവാനി: 1/385)
സ്ത്രീക്കു അറുപത് ദിവസം രക്തം സ്രവിച്ചു പിന്നെയത് നിലച്ചു ആ നിലച്ചത് ഒരു സെക്കന്റായാലും ശേഷം രക്തം സ്രവിച്ചാൽ അത് ആർത്തവമായി ഗണിക്കും (തുഹ്ഫ: 1/385)
അറുപത് ദിവസം കഴിഞ്ഞിട്ടും രക്തസ്രാവം നിലക്കാതെ തുടർന്നാൽ അതു രോഗരക്തമാണ് (ബുജൈരിമി: 1/145)
കുറഞ്ഞ ആർത്തവ പ്രായമായ ഒമ്പത് വയസ് പൂർത്തിയാവുന്നതിനു പതിനാറ് ദിവസത്തിനു മുമ്പ് സ്രവിക്കുന്നത് ആർത്തവരക്തമല്ല, രോഗരക്തമാണ് (മുഗ്നി: 1/109)
ഒരു സ്ത്രീക്കു പ്രസവം മുതൽ ഇരുപത് ദിവസം വരെ രക്തം സ്രവിച്ചില്ല ശേഷം സ്രവിക്കാൻ തുടങ്ങി എന്നു കരുതുക ഈ സ്രവം ഇരുപത്തിനാല് മണിക്കൂറിൽ കുറയാതെയും പതിനഞ്ചിൽ കവിയാതെയും വന്നാൽ ആർത്തവമായി ഗണിക്കണം അല്ലെങ്കിൽ രോഗരക്തമാണ് (കുർദി: 1/39)
ആർത്തവ സാധ്യതയുള്ള അവസരത്തിൽ വെറും രക്തം കാണൽ കൊണ്ടുതന്നെ (അവൾ ആർത്തവം തുടങ്ങുന്നവളായാലും, പതിവുള്ളവളായാലും) ആർത്തവ വിധികൾ നിർബന്ധമാകും ആർത്തവകാരി ഒഴിവാക്കേണ്ടതല്ലാം അവൾ ഒഴിവാക്കണം അത് പ്രത്യക്ഷത്തിൽ ആർത്തവമാവാൻ സാധ്യതയുണ്ടായതാണ് കാരണം ആ സമയത്തവളെ ത്വലാഖ് ചൊല്ലലും ഹറാമാകും എന്നാൽ ഒരു രാപകലിനു മുമ്പ് അതു നിലച്ചാൽ അത് ആർത്തവമായി ഗണിക്കില്ല അത് രോഗരക്തമാണെന്നു വ്യക്തമായി ആ സമയത്തെ നിസ്കാരവും നോമ്പും അവൾ 'ഖളാഅ് ' വീട്ടണം എന്നാൽ അവൾ നോമ്പുകാരിയാണെങ്കിൽ, അതായത് രക്തം വരുന്നതിനു മുമ്പ് അവൾ നോമ്പനുഷ്ഠിക്കാൻ നിയ്യത്ത് ചെയ്തു, അല്ലെങ്കിൽ അവൾ കണ്ടത് രോഗരക്തമാണെന്നു അറിയുകയോ, ധരിക്കുകയോ ചെയ്തു, അല്ലെങ്കിൽ അവൾ വിധി അറിഞ്ഞില്ല എന്നാലാ വ്രതം സ്വീകാര്യമാണ് മറിച്ചു അതറിയലോടെ അവൾ നിയ്യത്ത് ചെയ്താൽ അവളതൊരു വിനോദമായി കണ്ടതിനാൽ വ്രതം സ്വീകാര്യമല്ല (മുഗ്നി: 1115, നിഹായ: 1/404)
മേൽ പറഞ്ഞ രക്തം ഒരു ദിവസമോ കൂടുതലോ വന്നു, പതിനഞ്ചിൽ കവിഞ്ഞില്ല എന്നാൽ വന്ന രക്തങ്ങൾ ശക്തിയുള്ളതായാലും, ശക്തി കുറഞ്ഞതായാലും, ശക്തി കുറഞ്ഞത് ശക്തിയുള്ളതിനേക്കാൾ മുൻകടന്നുവന്നാലും അത് ആർത്തവം തന്നെയാണ് (മുഗ്നി: 1/115, 116)
പഞ്ഞി യോനിയിൽ വെച്ചെടുക്കുമ്പോൾ തനി വെള്ള നിറമാണെങ്കിൽ ആർത്തവം നിലച്ചതായി കണക്കാക്കാം അപ്പോൾ ശുദ്ധികാലമായി പരിഗണിക്കാം ശുദ്ധിയുടെ വിധികൾ ബാധകമാവും പിന്നെ പതിനഞ്ചു ദിവസത്തിനിടക്കു വീണ്ടും രക്തം സ്രവിച്ചാൽ ശുദ്ധിയുടെ വിധി ഇല്ലാതാകും വീണ്ടും പഞ്ഞിവെക്കുമ്പോൾ ശുദ്ധിയായി കണ്ടാൽ ശുദ്ധിയുടെ വിധി വീണ്ടും തിരിച്ചുവരും ഈ നില പതിനഞ്ചു ദിവസം തുടരും (തുഹ്ഫ: 1/400)
അടുത്ത മാസവും അതിനുശേഷവും ഇപ്രകാരം ചെയ്യൽ അനുവദനീയമല്ല കാരണം ആദ്യ അനുഭവത്തിൽ നിന്നും അവൾക്ക് രക്തസ്രാവത്തിന്റെ സ്വഭാവം മനസിലാക്കാൻ സാധിക്കും
സ്ത്രീയുടെ ഗർഭാശയത്തിന്റെ അറ്റത്തെ അറയിൽ നിന്നു നിശ്ചിത കാലാവധിയിൽ സ്രവിക്കുന്ന ഒരു പ്രത്യേക രക്തമാണ് ആർത്തവം (തുഹ്ഫ: 1/383)
സ്ത്രീകൾക്കു ആർത്തവമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ പ്രായം ചന്ദ്രവർഷപ്രകാരം ഒമ്പതു വയസു പൂർത്തിയാവലാണ് ഒമ്പതു വയസ്സു തികയാൻ ഒരു ആർത്തവത്തിനും ശുദ്ധിക്കും ആവശ്യമായതിൽ കുറഞ്ഞ (പതിനാറിൽ താഴെ) ദിവസങ്ങൾ ഉള്ളപ്പോൾ രക്തം സ്രവിച്ചാൽ അതു ആർത്തവം തന്നെയാണ് അതിൽ കൂടുതൽ ദിവസങ്ങളുള്ളപ്പോൾ സ്രവിക്കുന്നത് ആർത്തവമല്ല (തുഹ്ഫ, ശർവാനി: 1/385)
ജീവിതത്തിൽ തീരേ ആർത്തവമുണ്ടായിട്ടില്ലാത്ത സ്ത്രീകളും ഒരിക്കൽ മാത്രം ആർത്തവമുണ്ടായ സ്ത്രീകളുമുണ്ട് (നിഹായ: 1/382)
ഖാളീ ഇബ്നു ത്വയ്യിബ് (റ) പറയുന്നു: 'എല്ലാ വർഷവും ഒരു ദിവസം മാത്രം ആർത്തവമുണ്ടാവാറുള്ള ഒരു സ്ത്രീയെ എനിക്കറിയാം അവളുടെ പ്രസവരക്തം നാൽപതു ദിവസമായിരുന്നു ഒരു വിശ്വസ്തൻ എന്നോടിങ്ങനെ പറഞ്ഞു: എന്റെ മാതാവിന് തീരേ ആർത്തവമുണ്ടായിട്ടില്ല ആ ഉമ്മയിൽ പിറന്ന എന്റെ സഹോദരിക്കു രണ്ടു കൊല്ലത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ആർത്തവമുണ്ടാവുക അവരുടെ പ്രസവ രക്തം മൂന്നു ദിവസം മാത്രം അവർ മരിച്ച ശേഷമാണ് അദ്ദേഹം ഈ വിവരം പറഞ്ഞത് ' (ശർവാനി: 1/386)
ആർത്തവമുണ്ടാകുന്ന പരമാവധി പ്രായം നിർണയിക്കപ്പെട്ടിട്ടില്ല മരണം വരെ അതുണ്ടായേക്കാം (തുഹ്ഫ: 1/385, നിഹായ: 1/380)
അറുപത്തിരണ്ടു വയസ്സാണ് ആർത്തവവിരാമ പ്രായമെന്നാണ് പ്രസിദ്ധമായ അഭിപ്രായം (തുഹ്ഫ)
മനുഷ്യർക്കു പുറമെ, മുയൽ, കഴുതപ്പുലി, നരിച്ചീർ, ഒട്ടകം, പല്ലി, പട്ടി, കുതിര എന്നീ ജീവികൾക്കും ആർത്തവമുണ്ടാവാറുണ്ടെന്ന് ജ്ഞാനികൾ രേഖപ്പെടുത്തിയിട്ടുണ്ട് (ഫത്ഹുൽ ബാരി: 1/400, നിഹായ: 1/37
ആർത്തവ ദിനങ്ങൾ ഏറ്റവും കുറഞ്ഞത് ഒരു ദിവസവും സാധാരണ ആറോ, ഏഴോ ദിവസവും കൂടിയാൽ പതിനഞ്ചു ദിവസവുമാണ് (തുഹ്ഫ: 1/389)
ഒരു മാസത്തിൽ മിക്കവാറും ഒരു ആർത്തവവും ശുദ്ധിയും വരാതിരിക്കില്ല ആർത്തവം പതിനഞ്ചു ദിവസത്തിൽ കവിഞ്ഞാൽ ശുദ്ധി ദിവസങ്ങളും അങ്ങനെ വരൽ നിർബന്ധമാണ് ഇതാണ് ശുദ്ധി ദിനങ്ങൾ ചുരുങ്ങിയത് പതിനഞ്ചാവാനുള്ള അടിസ്ഥാനം (ശർവാനി: 1/385)
രണ്ടു ആർത്തവത്തിനിടെ കുറഞ്ഞ ശുദ്ധി ദിനങ്ങൾ പതിനഞ്ചു രാപകലുകളാണ് (തുഹ്ഫ: 1/385)
ഏറ്റവും കുറഞ്ഞ ആർത്തവ സമയം 24 മണിക്കൂറാണ് ഇവിടെ രക്തസ്രവം തുടർന്നുകൊണ്ടിരിക്കണം (തുഹ്ഫ: 1/385)
തുടർന്നുകൊണ്ടിരിക്കുകയെന്നാൽ പഞ്ഞി പോലുള്ളത് യോനിയിൽ വെച്ചാൽ രക്തത്തിന്റെ നനവുണ്ടായിരിക്കുകയെന്നാണ് അത് സാധാരണ ശുദ്ധീകരണ സമയത്ത് കഴുകൽ നിർബന്ധമായ സ്ഥലത്തേക്കു സ്രവിക്കണമെന്നില്ല (തുഹ്ഫ: 1/385)
പതിനഞ്ചു ദിവസം വരെ സ്രവിച്ച രക്തം മൊത്തം 24 മണിക്കൂറോ, കൂടുതലോ ഉണ്ടായാൽ ആ ദിവസങ്ങളെല്ലാം ആർത്തവസമയമായി ഗണിക്കണം രക്തം അപ്പോൾ സ്രവിക്കാത്ത ഇടവേളകളും ആർത്തവ സമയമായി ഗണിക്കും രക്തസ്രാവം ഗണിക്കണമെങ്കിൽ മൊത്തം രക്തസ്രാവ സമയം 24 മണിക്കൂറിൽ ചുരുങ്ങാതിരിക്കണം (ശർവാനി: 1/385)
രണ്ടു ആർത്തവങ്ങൾക്കിടയിലെ ശുദ്ധികാലത്തിനു പരിധിയില്ലെന്ന കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് ചിലർക്കു തീരേ ആർത്തവമുണ്ടാവാതെയും വരാം സാധാരണ ആർത്തവത്തിനു ശേഷം ആ മാസത്തിലെ ബാക്കി നാളുകൾ ശുദ്ധികാലമാവലാണ് പതിവ് (തുഹ്ഫ: 1/386)
കുറഞ്ഞ ശുദ്ധികാലമായ പതിനഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും രക്തം സ്രവിച്ചാൽ അത് ആർത്തവരക്തമല്ല രോഗരക്തമാണ് (ശർവാനി)
ഗർഭിണിക്കും അപൂർവമായി ആർത്തവമുണ്ടാവാം (തുഹ്ഫ: 1/399)
ആർത്തവ രക്തത്തിന്റെയും പ്രസവ രക്തത്തിന്റെയും ഇടവേളയായ ശുദ്ധിക്കാലം മേൽ പറഞ്ഞതിനേക്കാൾ കുറഞ്ഞുവരാം അവിടെ ആർത്തവം ആദ്യമായാലും ശേഷമായാലും ശരി എന്നാൽ ഗർഭിണിക്കു പ്രസവത്തിനൽപം മുമ്പ് ഒരു രാപകൽ രക്തം സ്രവിച്ചാൽ അത് ആർത്തവമായി കണക്കാക്കും (തുഹ്ഫ: 1/385)
ഒരു ഗർഭിണിക്കു സാധാരണപോലെ അഞ്ചു ദിവസം (ഉദാഹരണം) രക്തം സ്രവിച്ചു , തുടർന്നു പ്രസവരക്തവും സ്രവിച്ചു എങ്കിൽ പ്രസവത്തിനു മുമ്പുള്ളത് ആർത്തവവും ശേഷമുള്ളത് പ്രസവരക്തവുമായി പരിഗണിക്കും (ശർവാനി: 1/385)
സ്ത്രീക്കു അറുപത് ദിവസം രക്തം സ്രവിച്ചു പിന്നെയത് നിലച്ചു ആ നിലച്ചത് ഒരു സെക്കന്റായാലും ശേഷം രക്തം സ്രവിച്ചാൽ അത് ആർത്തവമായി ഗണിക്കും (തുഹ്ഫ: 1/385)
അറുപത് ദിവസം കഴിഞ്ഞിട്ടും രക്തസ്രാവം നിലക്കാതെ തുടർന്നാൽ അതു രോഗരക്തമാണ് (ബുജൈരിമി: 1/145)
കുറഞ്ഞ ആർത്തവ പ്രായമായ ഒമ്പത് വയസ് പൂർത്തിയാവുന്നതിനു പതിനാറ് ദിവസത്തിനു മുമ്പ് സ്രവിക്കുന്നത് ആർത്തവരക്തമല്ല, രോഗരക്തമാണ് (മുഗ്നി: 1/109)
ഒരു സ്ത്രീക്കു പ്രസവം മുതൽ ഇരുപത് ദിവസം വരെ രക്തം സ്രവിച്ചില്ല ശേഷം സ്രവിക്കാൻ തുടങ്ങി എന്നു കരുതുക ഈ സ്രവം ഇരുപത്തിനാല് മണിക്കൂറിൽ കുറയാതെയും പതിനഞ്ചിൽ കവിയാതെയും വന്നാൽ ആർത്തവമായി ഗണിക്കണം അല്ലെങ്കിൽ രോഗരക്തമാണ് (കുർദി: 1/39)
ആർത്തവ സാധ്യതയുള്ള അവസരത്തിൽ വെറും രക്തം കാണൽ കൊണ്ടുതന്നെ (അവൾ ആർത്തവം തുടങ്ങുന്നവളായാലും, പതിവുള്ളവളായാലും) ആർത്തവ വിധികൾ നിർബന്ധമാകും ആർത്തവകാരി ഒഴിവാക്കേണ്ടതല്ലാം അവൾ ഒഴിവാക്കണം അത് പ്രത്യക്ഷത്തിൽ ആർത്തവമാവാൻ സാധ്യതയുണ്ടായതാണ് കാരണം ആ സമയത്തവളെ ത്വലാഖ് ചൊല്ലലും ഹറാമാകും എന്നാൽ ഒരു രാപകലിനു മുമ്പ് അതു നിലച്ചാൽ അത് ആർത്തവമായി ഗണിക്കില്ല അത് രോഗരക്തമാണെന്നു വ്യക്തമായി ആ സമയത്തെ നിസ്കാരവും നോമ്പും അവൾ 'ഖളാഅ് ' വീട്ടണം എന്നാൽ അവൾ നോമ്പുകാരിയാണെങ്കിൽ, അതായത് രക്തം വരുന്നതിനു മുമ്പ് അവൾ നോമ്പനുഷ്ഠിക്കാൻ നിയ്യത്ത് ചെയ്തു, അല്ലെങ്കിൽ അവൾ കണ്ടത് രോഗരക്തമാണെന്നു അറിയുകയോ, ധരിക്കുകയോ ചെയ്തു, അല്ലെങ്കിൽ അവൾ വിധി അറിഞ്ഞില്ല എന്നാലാ വ്രതം സ്വീകാര്യമാണ് മറിച്ചു അതറിയലോടെ അവൾ നിയ്യത്ത് ചെയ്താൽ അവളതൊരു വിനോദമായി കണ്ടതിനാൽ വ്രതം സ്വീകാര്യമല്ല (മുഗ്നി: 1115, നിഹായ: 1/404)
മേൽ പറഞ്ഞ രക്തം ഒരു ദിവസമോ കൂടുതലോ വന്നു, പതിനഞ്ചിൽ കവിഞ്ഞില്ല എന്നാൽ വന്ന രക്തങ്ങൾ ശക്തിയുള്ളതായാലും, ശക്തി കുറഞ്ഞതായാലും, ശക്തി കുറഞ്ഞത് ശക്തിയുള്ളതിനേക്കാൾ മുൻകടന്നുവന്നാലും അത് ആർത്തവം തന്നെയാണ് (മുഗ്നി: 1/115, 116)
പഞ്ഞി യോനിയിൽ വെച്ചെടുക്കുമ്പോൾ തനി വെള്ള നിറമാണെങ്കിൽ ആർത്തവം നിലച്ചതായി കണക്കാക്കാം അപ്പോൾ ശുദ്ധികാലമായി പരിഗണിക്കാം ശുദ്ധിയുടെ വിധികൾ ബാധകമാവും പിന്നെ പതിനഞ്ചു ദിവസത്തിനിടക്കു വീണ്ടും രക്തം സ്രവിച്ചാൽ ശുദ്ധിയുടെ വിധി ഇല്ലാതാകും വീണ്ടും പഞ്ഞിവെക്കുമ്പോൾ ശുദ്ധിയായി കണ്ടാൽ ശുദ്ധിയുടെ വിധി വീണ്ടും തിരിച്ചുവരും ഈ നില പതിനഞ്ചു ദിവസം തുടരും (തുഹ്ഫ: 1/400)
അടുത്ത മാസവും അതിനുശേഷവും ഇപ്രകാരം ചെയ്യൽ അനുവദനീയമല്ല കാരണം ആദ്യ അനുഭവത്തിൽ നിന്നും അവൾക്ക് രക്തസ്രാവത്തിന്റെ സ്വഭാവം മനസിലാക്കാൻ സാധിക്കും
ഇസ്തിഹാളത് (രോഗരക്തം)
ആർത്തവ- പ്രസവ സമയത്തല്ലാതെ രോഗ കാരണമായി ഗർഭപാത്രത്തിൽ നിന്നു സ്രവിക്കുന്ന രക്തമാണ് 'ഇസ്തിഹാളത് ' (രോഗരക്തം) (ബാജൂരി: 1/109)
ആർത്തവ പ്രായമാകാത്ത കുട്ടിക്കും, ആർത്തവ- ഗർഭ പ്രതീക്ഷയില്ലാത്ത സ്ത്രീകൾക്കുമുണ്ടാകുന്ന രക്തസ്രാവം ഇസ്തിഹാളത്താണ്
രക്തസ്രാവം പതിനഞ്ച് ദിനത്തിൽ കൂടുതലായി പുറപ്പെട്ടാൽ അതിൽ ആർത്തവവും, രോഗരക്തവും ഉൾപ്പെടുന്നു ഇങ്ങനെ പരിധി വിട്ടു വരുന്ന രക്തസ്രവകാരികളെ ഏഴായി തിരിക്കാം
ആർത്തവ- പ്രസവ സമയത്തല്ലാതെ രോഗ കാരണമായി ഗർഭപാത്രത്തിൽ നിന്നു സ്രവിക്കുന്ന രക്തമാണ് 'ഇസ്തിഹാളത് ' (രോഗരക്തം) (ബാജൂരി: 1/109)
ആർത്തവ പ്രായമാകാത്ത കുട്ടിക്കും, ആർത്തവ- ഗർഭ പ്രതീക്ഷയില്ലാത്ത സ്ത്രീകൾക്കുമുണ്ടാകുന്ന രക്തസ്രാവം ഇസ്തിഹാളത്താണ്
രക്തസ്രാവം പതിനഞ്ച് ദിനത്തിൽ കൂടുതലായി പുറപ്പെട്ടാൽ അതിൽ ആർത്തവവും, രോഗരക്തവും ഉൾപ്പെടുന്നു ഇങ്ങനെ പരിധി വിട്ടു വരുന്ന രക്തസ്രവകാരികളെ ഏഴായി തിരിക്കാം
- ആദ്യമായി രക്തം സ്രവിക്കുന്നവൾ സ്രവിക്കുന്ന രക്തത്തെ വ്യത്യസ്ത വർണ വിശേഷണങ്ങൾകൊണ്ട് തിരിച്ചറിയുന്നവൾ
- ആദ്യമായി രക്തം സ്രവിക്കുന്നവൾ രക്തത്തെ വിശേഷണങ്ങൾകൊണ്ട് തിരിച്ചറിയാത്തവൾ
- മുമ്പ് ആർത്തവവും, ശുദ്ധിയും അനുഭവപ്പെട്ടു പക്ഷേ, രക്തത്തിന്റെ സ്വഭാവം തിരിച്ചറിയാത്തവൾ
- മുമ്പ് ആർത്തവവും ശുദ്ധിയും അനുഭവിച്ച, രക്തവിശേഷണങ്ങൾ തിരിച്ചറിയാൻ കഴിയുന്നവൾ
- മുൻകാലത്തെ പതിവുകൾ മറന്ന, രക്തങ്ങളെ വേർതിരിച്ചറിയാത്തവൾ
- രക്താരംഭ തിയ്യതി അറിയാം രക്ത വിശേഷണങ്ങളെ കൊണ്ട് തിരിച്ചറിവോ എത്ര നീണ്ടുനിൽക്കാറുണ്ടെന്നോ അറിയാത്തവൾ
- രക്തസ്രാവം എത്ര നീണ്ടുനിൽക്കാറുണ്ടെന്നറിയാം വിശേഷണങ്ങൾകൊണ്ടുള്ള തിരിച്ചറിവോ ആരംഭ തിയ്യതിയോ അറിയാത്തവൾ (തുഹ്ഫ, നിഹായ: 1/398)
ഒന്നാം രക്തക്കാരി മുബ്തദിഅതുൻ മുമയ്യിസതുൻ
ലൈംഗിക - ആർത്തവ പക്വതയെത്തിയ സ്ത്രീക്കു ജീവിതത്തിൽ ആദ്യമായി രക്തം സ്രവിച്ചപ്പോൾ ആർത്തവ പരിധിയായ പതിനഞ്ച് ദിവസത്തെ വിട്ടുകടന്നു രക്തങ്ങളെ കട്ടിയുള്ളത്, കട്ടി കുറഞ്ഞത് എന്നിങ്ങനെ രക്തത്തിന്റെ സ്വഭാവമനുസരിച്ച് വേർതിരിക്കാൻ കഴിയുന്നവളാണിവൾ
ഇവളുടെ രക്തങ്ങൾ താഴെ പറയുന്ന നിബന്ധകളൊത്താൽ കട്ടിയുള്ള രക്തം വന്ന ദിനങ്ങൾ ആർത്തവ കാലവും കട്ടികുറഞ്ഞത് സ്രവിക്കുന്ന കാലം ഇസ്തിഹാളത്ത് കാലവുമായി പരിഗണിക്കും
മേൽ പറഞ്ഞ നിബന്ധനയില്ലാതെ ഒരു പകൽ മാത്രം കട്ടിയുള്ളതു സ്രവിക്കുകയോ അല്ലെങ്കിൽ പതിനാറു ദിവസം കട്ടിയുള്ളതു സ്രവിക്കുകയോ, അല്ലെങ്കിൽ കട്ടികുറഞ്ഞ രക്തം പതിനാലിൽ അവസാനിക്കുകയോ, അല്ലെങ്കിൽ ഒരു ദിവസം കറുപ്പ്, രണ്ടു ദിവസം ചുവപ്പ് എന്നിങ്ങനെ തുടരുകയോ ചെയ്താൽ ഇവൾ ശേഷം പറയാനിരിക്കുന്ന രക്തം കൊണ്ടു തിരിച്ചറിയാത്തവളുടെ വിധിയിലാണ് (മുഗ്നി: 1/113)
ലൈംഗിക - ആർത്തവ പക്വതയെത്തിയ സ്ത്രീക്കു ജീവിതത്തിൽ ആദ്യമായി രക്തം സ്രവിച്ചപ്പോൾ ആർത്തവ പരിധിയായ പതിനഞ്ച് ദിവസത്തെ വിട്ടുകടന്നു രക്തങ്ങളെ കട്ടിയുള്ളത്, കട്ടി കുറഞ്ഞത് എന്നിങ്ങനെ രക്തത്തിന്റെ സ്വഭാവമനുസരിച്ച് വേർതിരിക്കാൻ കഴിയുന്നവളാണിവൾ
ഇവളുടെ രക്തങ്ങൾ താഴെ പറയുന്ന നിബന്ധകളൊത്താൽ കട്ടിയുള്ള രക്തം വന്ന ദിനങ്ങൾ ആർത്തവ കാലവും കട്ടികുറഞ്ഞത് സ്രവിക്കുന്ന കാലം ഇസ്തിഹാളത്ത് കാലവുമായി പരിഗണിക്കും
- കട്ടിയുള്ള രക്തം, ആർത്തവം സ്രവിക്കുന്ന കുറഞ്ഞ കാലമായ ഒരു ദിവസ (24 മണിക്കൂർ) ത്തിൽ ചുരുങ്ങാതിരിക്കുക
- കട്ടിയുള്ള രക്തം, അധികരിച്ച ആർത്തവ കാലമായ പതിനഞ്ചു ദിവസത്തേക്കാൾ കൂടാതിരിക്കുക
- കട്ടി കുറഞ്ഞ രക്തം തുടരെ വരിക അതായത് അതിനിടയിൽ കട്ടിയുള്ള രക്തം വരാതിരിക്കുക ശുദ്ധി വരുന്നതിനു കുഴപ്പമില്ല ഈ നിബന്ധനകളൊത്താൽ കട്ടിയുള്ള രക്തം ആർത്തവവും കട്ടി കുറഞ്ഞത് ഇസ്തിഹാളതുമാണ് (തുഹ്ഫ, ശർവാനി: 1/401, മല്ലിസി: 1/399)
മേൽ പറഞ്ഞ നിബന്ധനയില്ലാതെ ഒരു പകൽ മാത്രം കട്ടിയുള്ളതു സ്രവിക്കുകയോ അല്ലെങ്കിൽ പതിനാറു ദിവസം കട്ടിയുള്ളതു സ്രവിക്കുകയോ, അല്ലെങ്കിൽ കട്ടികുറഞ്ഞ രക്തം പതിനാലിൽ അവസാനിക്കുകയോ, അല്ലെങ്കിൽ ഒരു ദിവസം കറുപ്പ്, രണ്ടു ദിവസം ചുവപ്പ് എന്നിങ്ങനെ തുടരുകയോ ചെയ്താൽ ഇവൾ ശേഷം പറയാനിരിക്കുന്ന രക്തം കൊണ്ടു തിരിച്ചറിയാത്തവളുടെ വിധിയിലാണ് (മുഗ്നി: 1/113)
രക്ത വിശേഷണങ്ങൾ തിരിച്ചറിയാൻ
രക്തസ്വഭാവ വർണവിശേഷങ്ങൾ താഴെ വിവരിക്കുന്നു
ഇമാം ശൗബരി (റ) പറയുന്നു: 'രക്തങ്ങൾ കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, കലർപ്പ് (വെളുപ്പിനും, മഞ്ഞക്കുമിടയിലെ വർണം, ശർവാനി: 1/153) ഇങ്ങനെ അഞ്ചുതരമാണ് ഇവയിലോരോ രക്തവും കട്ടിയും വാസനയും കൂടിയതോ, കട്ടിയും വാസനയുമില്ലാത്തതോ, വാസനയില്ലാതെ കട്ടികൂടിയതോ, കട്ടിയില്ലാതെ വാസനയുള്ളതോ ആയ നാലു സവിശേഷതകളോടു കൂടി വരാം ' (ജമൽ; 248)
അപ്പോൾ ഏറ്റവും കട്ടികൂടിയത് കറുത്ത രക്തമാണ് (അതിൽ കുറഞ്ഞ പാടുകളുള്ളതും പെടും) പിന്നെ ചുവപ്പ്, ശേഷം ഇളം ചുവപ്പ്, തുടർന്നു മഞ്ഞ, പിന്നെ കലർപ്പ് എന്നീ ക്രമത്തിലാണ് (തുഹ്ഫ: 1/402)
അപ്പോൾ ചുവപ്പ് കറുപ്പിനെ അപേക്ഷിച്ചു കട്ടികുറഞ്ഞതും ഇളം ചുവപ്പിനെ അപേക്ഷിച്ചു കട്ടികൂടിയതുമാണ് (അപ്പോൾ ഇവ മൂന്നും പരിഗണിക്കുമ്പോൾ കറുപ്പ് കട്ടിയുള്ളത് , ചുവപ്പ് മിതമായത്, ഇളം ചുവപ്പ് ബലം കുറഞ്ഞത്)
ഇളം ചുവപ്പ് മഞ്ഞയേക്കാൾ കട്ടി കൂടിയതും മഞ്ഞ കലർപ്പിനെക്കാൾ കട്ടിയുള്ളതുമാണ് (മുഗ്നി; 1/113)
കറുപ്പ്, കട്ടി, വാഹന പോലെയുള്ള മൂന്നു വിശേഷണങ്ങളുള്ളത് കട്ടി, കറുപ്പ്, എന്നീ രണ്ടു വിശേഷണങ്ങളുള്ളതിനേക്കാൾ ശക്തമാണ് കറുപ്പ്, വാസന എന്നീ രണ്ടു വിശേഷണങ്ങളുള്ളത് ഒരു വിശേഷണമുള്ളതിനേക്കാൾ ശക്തമാണ് (തുഹ്ഫ: 1/402)
കട്ടിയുള്ളത്, മിതമായത്, കട്ടികുറഞ്ഞത് എന്നീ രക്തങ്ങൾ യഥാക്രമം ഒരുമിച്ചുവന്നാൽ അതിൽ കട്ടിയുള്ളതും അതിനോടു ചേർന്നുവരുന്ന മിതമായതും മൂന്ന് നിബന്ധനകളൊത്താൽ ആർത്തവമാകും
ഈ മൂന്നു നിബന്ധനകളും ഒത്തു കൂടിയിട്ടില്ലെങ്കിൽ കട്ടിയുള്ളത് മാത്രമേ ആർത്തവമാകൂ
ഉദാഹരണം: ആദ്യത്തെ അഞ്ചുദിനം ചുവപ്പ് രക്തം, പിന്നെ അഞ്ചു ദിനം കറുപ്പ് രക്തം പിന്നെ മഞ്ഞരക്തം (പതിനഞ്ചും വിട്ടു) സ്രവിച്ചുകൊണ്ടിരുന്നു എന്നാൽ ഇതിൽ ഒന്നാമത്തെ നിബന്ധനയില്ലാത്തതിനാൽ കറുപ്പ് മാത്രമേ ആർത്തവമാകൂ
അഞ്ചുദിവസം കറുത്തരക്തം വന്നു, പിന്നെ അഞ്ച്ദിവസം ഇളം ചുവപ്പ്, പിന്നെ ചുവപ്പ് സ്രവിച്ചുകൊണ്ടിരുന്നു ഇവിടെ രണ്ടാമത്തെ നിബന്ധനയി (മിതമായത് ചേർന്നുവരിക)ല്ലാത്തതിനാൽ കറുപ്പ് മാത്രമേ ആർത്തവമാകൂ
പത്ത് ദിവസം കറുത്തരക്തം വന്നു പിന്നെ ആറുദിവസം ചുവന്ന രക്തം തുടർന്നു മഞ്ഞരക്തം ഇവിടെ മൂന്നാമത്തെ നിബന്ധനയില്ലാത്തതിനാൽ കറുപ്പ് മാത്രം ആർത്തവമാണ് (മുഗ്നി: 1/114 കാണുക)
അഞ്ചുദിവസം കട്ടികുറഞ്ഞതും പിന്നെ അഞ്ചുദിവസം ചുവപ്പും പിന്നെ അഞ്ചുദിനം ഇളംചുവപ്പും ശേഷം തുടരെയായി മഞ്ഞയുമായ രക്തങ്ങൾ സ്രവിച്ചാൽ മഞ്ഞയല്ലാത്തതെല്ലാം ആർത്തവമാണ് (ശർവാനി: 1/154)
കറുപ്പ് രക്തം, പിന്നെ ചുവപ്പ് തുടർന്ന് കറുപ്പ് എന്നിങ്ങനെ ഓരോന്നും ഏഴുദിവസംവീതം സ്രവിച്ചാൽ ആദ്യത്തെ കറുപ്പും, ചുവപ്പും ആർത്തവമാണ് (മുഗ്നി: 1/114)
ഇവിടെ രണ്ടു കട്ടിയുള്ള രക്തങ്ങൾക്കിടയിൽ കട്ടി കുറഞ്ഞതു വന്നപ്പോൾ ആദ്യം വന്ന രണ്ടിനെയും ആർത്തവമായി പരിഗണിച്ചു (ശർവാനി: 1/154)
രക്തസ്വഭാവ വർണവിശേഷങ്ങൾ താഴെ വിവരിക്കുന്നു
ഇമാം ശൗബരി (റ) പറയുന്നു: 'രക്തങ്ങൾ കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, കലർപ്പ് (വെളുപ്പിനും, മഞ്ഞക്കുമിടയിലെ വർണം, ശർവാനി: 1/153) ഇങ്ങനെ അഞ്ചുതരമാണ് ഇവയിലോരോ രക്തവും കട്ടിയും വാസനയും കൂടിയതോ, കട്ടിയും വാസനയുമില്ലാത്തതോ, വാസനയില്ലാതെ കട്ടികൂടിയതോ, കട്ടിയില്ലാതെ വാസനയുള്ളതോ ആയ നാലു സവിശേഷതകളോടു കൂടി വരാം ' (ജമൽ; 248)
അപ്പോൾ ഏറ്റവും കട്ടികൂടിയത് കറുത്ത രക്തമാണ് (അതിൽ കുറഞ്ഞ പാടുകളുള്ളതും പെടും) പിന്നെ ചുവപ്പ്, ശേഷം ഇളം ചുവപ്പ്, തുടർന്നു മഞ്ഞ, പിന്നെ കലർപ്പ് എന്നീ ക്രമത്തിലാണ് (തുഹ്ഫ: 1/402)
അപ്പോൾ ചുവപ്പ് കറുപ്പിനെ അപേക്ഷിച്ചു കട്ടികുറഞ്ഞതും ഇളം ചുവപ്പിനെ അപേക്ഷിച്ചു കട്ടികൂടിയതുമാണ് (അപ്പോൾ ഇവ മൂന്നും പരിഗണിക്കുമ്പോൾ കറുപ്പ് കട്ടിയുള്ളത് , ചുവപ്പ് മിതമായത്, ഇളം ചുവപ്പ് ബലം കുറഞ്ഞത്)
ഇളം ചുവപ്പ് മഞ്ഞയേക്കാൾ കട്ടി കൂടിയതും മഞ്ഞ കലർപ്പിനെക്കാൾ കട്ടിയുള്ളതുമാണ് (മുഗ്നി; 1/113)
കറുപ്പ്, കട്ടി, വാഹന പോലെയുള്ള മൂന്നു വിശേഷണങ്ങളുള്ളത് കട്ടി, കറുപ്പ്, എന്നീ രണ്ടു വിശേഷണങ്ങളുള്ളതിനേക്കാൾ ശക്തമാണ് കറുപ്പ്, വാസന എന്നീ രണ്ടു വിശേഷണങ്ങളുള്ളത് ഒരു വിശേഷണമുള്ളതിനേക്കാൾ ശക്തമാണ് (തുഹ്ഫ: 1/402)
കട്ടിയുള്ളത്, മിതമായത്, കട്ടികുറഞ്ഞത് എന്നീ രക്തങ്ങൾ യഥാക്രമം ഒരുമിച്ചുവന്നാൽ അതിൽ കട്ടിയുള്ളതും അതിനോടു ചേർന്നുവരുന്ന മിതമായതും മൂന്ന് നിബന്ധനകളൊത്താൽ ആർത്തവമാകും
- ആദ്യം കട്ടിയുള്ള രക്തം സ്രവിക്കുക
- മിതമായത് അതിനോട് ചേർന്നുവരിക
- കട്ടിയുള്ളതും മിതമായതും ചേർന്നാൽ ആർത്തവ പരിധിയായ പതിനഞ്ചിൽ കവിയാതിരിക്കുക
ഈ മൂന്നു നിബന്ധനകളും ഒത്തു കൂടിയിട്ടില്ലെങ്കിൽ കട്ടിയുള്ളത് മാത്രമേ ആർത്തവമാകൂ
ഉദാഹരണം: ആദ്യത്തെ അഞ്ചുദിനം ചുവപ്പ് രക്തം, പിന്നെ അഞ്ചു ദിനം കറുപ്പ് രക്തം പിന്നെ മഞ്ഞരക്തം (പതിനഞ്ചും വിട്ടു) സ്രവിച്ചുകൊണ്ടിരുന്നു എന്നാൽ ഇതിൽ ഒന്നാമത്തെ നിബന്ധനയില്ലാത്തതിനാൽ കറുപ്പ് മാത്രമേ ആർത്തവമാകൂ
അഞ്ചുദിവസം കറുത്തരക്തം വന്നു, പിന്നെ അഞ്ച്ദിവസം ഇളം ചുവപ്പ്, പിന്നെ ചുവപ്പ് സ്രവിച്ചുകൊണ്ടിരുന്നു ഇവിടെ രണ്ടാമത്തെ നിബന്ധനയി (മിതമായത് ചേർന്നുവരിക)ല്ലാത്തതിനാൽ കറുപ്പ് മാത്രമേ ആർത്തവമാകൂ
പത്ത് ദിവസം കറുത്തരക്തം വന്നു പിന്നെ ആറുദിവസം ചുവന്ന രക്തം തുടർന്നു മഞ്ഞരക്തം ഇവിടെ മൂന്നാമത്തെ നിബന്ധനയില്ലാത്തതിനാൽ കറുപ്പ് മാത്രം ആർത്തവമാണ് (മുഗ്നി: 1/114 കാണുക)
അഞ്ചുദിവസം കട്ടികുറഞ്ഞതും പിന്നെ അഞ്ചുദിവസം ചുവപ്പും പിന്നെ അഞ്ചുദിനം ഇളംചുവപ്പും ശേഷം തുടരെയായി മഞ്ഞയുമായ രക്തങ്ങൾ സ്രവിച്ചാൽ മഞ്ഞയല്ലാത്തതെല്ലാം ആർത്തവമാണ് (ശർവാനി: 1/154)
കറുപ്പ് രക്തം, പിന്നെ ചുവപ്പ് തുടർന്ന് കറുപ്പ് എന്നിങ്ങനെ ഓരോന്നും ഏഴുദിവസംവീതം സ്രവിച്ചാൽ ആദ്യത്തെ കറുപ്പും, ചുവപ്പും ആർത്തവമാണ് (മുഗ്നി: 1/114)
ഇവിടെ രണ്ടു കട്ടിയുള്ള രക്തങ്ങൾക്കിടയിൽ കട്ടി കുറഞ്ഞതു വന്നപ്പോൾ ആദ്യം വന്ന രണ്ടിനെയും ആർത്തവമായി പരിഗണിച്ചു (ശർവാനി: 1/154)
രണ്ടാം രക്തക്കാരി: മുബ്തദിഅതുൻ ഗയ്റു മുമയ്യിസതിൻ
രക്തത്തിന്റെ സ്വഭാവ വർണ വിശേഷണങ്ങൾ കൊണ്ട് ആർത്തവവും രോഗ രക്തവും തിരിച്ചറിയാൻ കഴിയാത്ത ആർത്തവം തുടങ്ങുന്നവളാണിവൾ ഇത് സ്രവിക്കുന്ന രക്തങ്ങളെല്ലാം ഒരേ വിശേഷണങ്ങളുള്ളതുകൊണ്ടോ, ഒന്നാം രക്തക്കാരിയിൽ പറഞ്ഞ തിരിച്ചറിയാനുള്ള നിബന്ധനങ്ങളില്ലാതെ വ്യത്യസ്ത വിശേഷണത്തിൽ സ്രവിക്കുന്നതുകൊണ്ടോ തിരിച്ചറിയാൻ കഴിയാത്തവളാവാം (തുഹ്ഫ: 1/404)
ഇത് താഴെ കൊടുക്കുന്ന വിധത്തിലെല്ലാം വരാം
- കട്ടിയുള്ള രക്തം (ഉദാ: കറുത്തത്) കുറഞ്ഞ ആർത്തവ ദിനമായ ഒരു ദിവസത്തെക്കാൾ കുറഞ്ഞു (ഉദാഹരണം: 12 മണിക്കൂർ) സ്രവിച്ചു പിന്നെ ചുവപ്പ് തുടർന്നുവരിക
- കട്ടിയുള്ള (കറുത്ത) രക്തസ്രാവം പതിനഞ്ചു ദിവസത്തെ (ഉദാ: 16 ദിവസം) മറികടന്നു ശേഷം ചുവപ്പ് തുടരുക
- പതിനഞ്ചു ദിവസത്തിനു താഴെ കട്ടികുറഞ്ഞ രക്ത സ്രാവത്തിനു ശേഷം വീണ്ടും ശക്തിയുള്ളത് മടങ്ങിവരിക ഉദാഹരണം: ഒരു രാപകൽ കറുത്തരക്തം, ശേഷം 14 ദിവസം ചുവപ്പ് രക്തം, തുടർന്നു വീണ്ടും കറുത്തരക്തം സ്രവിക്കുക (ഇബ്നു ഖാസിം, ജമൽ: 1/249)
ഇവൾ ആദ്യത്തെ മാസം പതിനഞ്ചു ദിവസം നിസ്കാരവും മറ്റുമുപേക്ഷിച്ചു കാത്തിരിക്കണം പതിനഞ്ചിനു ശേഷം രക്തം അതേ രൂപത്തിൽ തുടരുകയോ, ശക്തി കുറഞ്ഞതിലേക്കെത്തുകയോ ചെയ്താൽ അവൾ കുളിച്ചു നിസ്കാരം തുടങ്ങണം (ശുദ്ധിയുള്ളവൾ ചെയ്യുന്നതൊക്കെ ചെയ്യണം, ശർവാനി)
പിന്നീട് മുമ്പുള്ളതിനേക്കാൾ കട്ടികൂടിയതിലേക്കു രക്തം നീങ്ങുന്നതെങ്കിൽ മേൽ പറഞ്ഞതുപോലെ വീണ്ടും കാത്തിരിക്കണം ഇവൾ രണ്ടാം മാസത്തിലും ശേഷമുള്ളതിലും ഒരു രാപകൽ കഴിയുന്നതോടെ കുളിച്ചു നിസ്കരിക്കണം ഒന്നാം മാസത്തിലെ ഒരു ദിവസത്തേതല്ലാത്തതെല്ലാം അവൾ ഖളാഅ് വീട്ടണം (തുഹ്ഫ: 1/404)
മൂന്നാം രക്തക്കാരി: മുഅ്താദതുൻ ഗയ്റു മുമയ്യിസതിൻ
ആർത്തവ പ്രായമെത്തിയ, ആർത്തവവും ശുദ്ധിയും അനുഭവപ്പെട്ട സ്ത്രീക്ക് ഈ മാസത്തിൽ രക്തം പതിനഞ്ചു ദിവസം കവിഞ്ഞു രക്തങ്ങളുടെ വിശേഷണങ്ങൾ കൊണ്ടു ആർത്തവവും രോഗരക്തവും തിരിച്ചറിയാൻ കഴിഞ്ഞില്ല സാധാരണയുണ്ടാവുന്ന ആർത്തവ തിയ്യതിയും കണക്കും ഓർമയുള്ളവളാണിത്
ഇവളുടെ കഴിഞ്ഞ ആർത്തവം എത്രയാണോ അതു ഇവിടെയും പരിഗണിച്ചു ആർത്തവമാക്കി ബാക്കിയുള്ള സമയം ശുദ്ധിയുള്ളതായി കണക്കാക്കുക
എങ്കിലും അവൾ ക്രമം തെറ്റി വന്ന ആദ്യമാസം സാധാരണത്തേത് വിട്ടുകടക്കുമ്പോൾ ആർത്തവം കൊണ്ടു നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും പതിനഞ്ചു ദിവസം വരെ വിട്ടുനിൽക്കണം ഈ രക്തം അധികരിച്ച ആർത്തവമായ പതിനഞ്ചിനുള്ളിൽ നിലച്ചേക്കാം അപ്പോൾ സ്രവിച്ചതെല്ലാം ആർത്തവമാണ് രണ്ടാം മാസം പതിവുവിട്ടു കടക്കുന്നതോടെ കുളിച്ചു ശുദ്ധിയായി നിസ്കാരത്തിലും മറ്റും പ്രവേശിക്കണം (തുഹ്ഫ: 1/404)
കഴിഞ്ഞ ഒരു തവണ മാത്രമേ ആർത്തവമുണ്ടായിട്ടുള്ളൂവെങ്കിലും അതിന് മുൻകവിഞ്ഞ പതിവ് എന്നു പറയാം (അപ്പോൾ കഴിഞ്ഞ മാസത്തേതു പരിഗണിച്ചു ഇതിനു ആ വിധി നൽകും) (തുഹ്ഫ: 1/405)
അപ്പോൾ എല്ലാ മാസവും അഞ്ചു ദിവസമാണ് ആർത്തവമുണ്ടാവാറുള്ളതെങ്കിൽ പിന്നെ അടുത്ത മാസം ആറായി വന്നു എന്നാൽ തൊട്ടടുത്ത മാസം പതിവ് എന്നു പറയുന്നത് ഈ ആറിനെ കുറിച്ചാണ് ഇത് ഒത്തുവരുന്ന പതിവിലാണ് പരിഗണിക്കുക മറിച്ചു ക്രമീകരണ രൂപത്തിൽ വ്യത്യസ്തമായി ഉണ്ടാവുന്നവളാണെങ്കിൽ രണ്ടു പ്രാവശ്യം സ്ഥിരപ്പെടണം
ഉദാഹരണം: ഒരു മാസത്തിൽ മൂന്ന് ദിവസം, അടുത്ത മാസം അഞ്ച് ദിവസം പിന്നെ ഏഴ് ദിവസം വീണ്ടും മൂന്ന് ദിവസം ശേഷം അഞ്ച് പിന്നെ ഏഴ് ഈ ക്രമത്തിലാണ് രക്തം സ്രവിക്കുന്നത് പിന്നേ ഏഴാമത്തെ മാസത്തിൽ രക്തം പതിനഞ്ചു വിട്ടുകടന്നാൽ ആ മാസത്തിൽ മൂന്ന് ദിവസം അടുത്ത മാസത്തിൽ അഞ്ചും അടുത്ത മാസം ഏഴും ദിവസങ്ങളാണ് മുൻ പതിവായി പരിഗണിച്ചു ആർത്തവമായി കണക്കാക്കുക ഈ ക്രമത്തിലെ വ്യത്യസ്ത കണക്കുകൾ തുടർന്നു വരൽ അവൾക്കു പതിവായതാണിതിനു കാരണം (ശറഹുൽ മൻഹജ്: 1/251)
ഇങ്ങനെ ആവർത്തിച്ചു വരാതെ മേൽ ക്രമത്തിൽ വന്നാൽ നാലാംമാസം പതിനഞ്ചിൽ കവിയുകയും ചെയ്താൽ തൊട്ടടുത്ത ഏഴ് പതിവായി കണക്കാക്കുകയും ആ ഏഴ് അവൾക്കു ഓർമയുണ്ടെങ്കിലാണിത് (തുഹ്ഫ: 1/405)
ഉദാഹരണം: ഒന്നാം മാസം മൂന്ന് ദിവസം രക്തം കണ്ടു, രണ്ടാം മാസം അഞ്ച് ദിവസവും, മൂന്നാം ദിവസം ഏഴ് ദിവസവും, നാലാം മാസം വീണ്ടും ഏഴ്, അഞ്ചാം മാസം മൂന്ന്, ആറാം മാസം അഞ്ച് എന്നിങ്ങനെ രക്തം വന്നു ഏഴാം മാസം പതിനഞ്ചു വിട്ടുകടന്നാൽ മേൽ പറഞ്ഞ കൃത്യതയില്ലാത്തതിനാൽ ഈ ഏഴാം മാസത്തിനു മുമ്പുള്ള അഞ്ച് ദിവസമാണ് ആർത്തവമായി കണക്കാക്കുക
ഒന്നാം മാസം മൂന്ന് ദിവസം ആർത്തവമുണ്ടായി രണ്ടാം മാസം അഞ്ചും മൂന്നാം മാസം ഏഴും, നാലിൽ പതിനഞ്ചു കവിഞ്ഞു എന്നാൽ നാലിനു മുമ്പുള്ള ഏഴു ദിവസം പരിഗണിച്ചു നാലാം മാസം ഏഴു ദിവസം ആർത്തവമായി കണക്കാക്കും (ശർഖാവി: 1/156)
രക്തം പ്രത്യേക കൃത്യതയോടെ ആവർത്തിച്ചു വരുന്നവൾ രക്തം പതിനഞ്ചു കവിഞ്ഞു മുൻ കൃത്യത മറക്കുകയും ചെയ്തു എന്നാൽ ആവർത്തിച്ചു വരുന്നതിലെ ഏറ്റവും കുറഞ്ഞ ദിവസമാണ് ആർത്തവമായി കണക്കാക്കേണ്ടത്
ആവർത്തിക്കുന്നതിലെ അവസാന മാസത്തിലുണ്ടായ കണക്ക് അവൾക്കു ഓർമയുണ്ടെങ്കിലും ശരി, ഇതാണ് വിധി (ശർവാനി: 1/405, 406)
മുൻകഴിഞ്ഞ ഉദാഹരണങ്ങളിൽ മേൽപറഞ്ഞപോലെ കൃത്യതയുണ്ടാവാതിരിക്കെ, അല്ലെങ്കിൽ കൃത്യത ആവർത്തിച്ചുവരാതിരിക്കെ, ഈ മറികടന്ന മാസത്തിനു മുമ്പുള്ള കണക്കു മറക്കുകയോ, അല്ലെങ്കിൽ കൃത്യമായി വരുന്ന ക്രമം മറക്കുകയോ ചെയ്താൽ അവൾ സൂക്ഷ്മത (സൂക്ഷ്മതയെ കുറിച്ചു വിശദീകരണം വരുന്നുണ്ട്) പാലിച്ചു എല്ലാ മാസത്തിലും മൂന്ന് ദിവസം ആർത്തവമായി കണക്കാക്കണം ബാക്കിയുള്ളതിൽ ഏഴാം ദിവസം വരെ ആരാധനയുടെ കാര്യത്തിൽ അവൾ ശുദ്ധിയുള്ളവളെ പോലെയും സംസർഗം പോലെയുള്ളതിൽ ആർത്തവകാരിയെ പോലെയുമാണ് എങ്കിലും അഞ്ചിന്റെയും ഏഴിന്റെയും അവസാനം അവൾ കുളിക്കണം പിന്നെ മാസാവസാനം വരെ അവൾ ശുദ്ധിയുള്ളവളെപ്പോലെയാണ് (തുഹ്ഫ: 1/405, 406) അപ്പോൾ അവൾക്കവിടെ മൂന്ന് കുളിയുണ്ടാവും മൂന്നിനും അഞ്ചിനും ഏഴിനും (ശർഖാവി: 1/156)
ആർത്തവ പ്രായമെത്തിയ, ആർത്തവവും ശുദ്ധിയും അനുഭവപ്പെട്ട സ്ത്രീക്ക് ഈ മാസത്തിൽ രക്തം പതിനഞ്ചു ദിവസം കവിഞ്ഞു രക്തങ്ങളുടെ വിശേഷണങ്ങൾ കൊണ്ടു ആർത്തവവും രോഗരക്തവും തിരിച്ചറിയാൻ കഴിഞ്ഞില്ല സാധാരണയുണ്ടാവുന്ന ആർത്തവ തിയ്യതിയും കണക്കും ഓർമയുള്ളവളാണിത്
ഇവളുടെ കഴിഞ്ഞ ആർത്തവം എത്രയാണോ അതു ഇവിടെയും പരിഗണിച്ചു ആർത്തവമാക്കി ബാക്കിയുള്ള സമയം ശുദ്ധിയുള്ളതായി കണക്കാക്കുക
എങ്കിലും അവൾ ക്രമം തെറ്റി വന്ന ആദ്യമാസം സാധാരണത്തേത് വിട്ടുകടക്കുമ്പോൾ ആർത്തവം കൊണ്ടു നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും പതിനഞ്ചു ദിവസം വരെ വിട്ടുനിൽക്കണം ഈ രക്തം അധികരിച്ച ആർത്തവമായ പതിനഞ്ചിനുള്ളിൽ നിലച്ചേക്കാം അപ്പോൾ സ്രവിച്ചതെല്ലാം ആർത്തവമാണ് രണ്ടാം മാസം പതിവുവിട്ടു കടക്കുന്നതോടെ കുളിച്ചു ശുദ്ധിയായി നിസ്കാരത്തിലും മറ്റും പ്രവേശിക്കണം (തുഹ്ഫ: 1/404)
കഴിഞ്ഞ ഒരു തവണ മാത്രമേ ആർത്തവമുണ്ടായിട്ടുള്ളൂവെങ്കിലും അതിന് മുൻകവിഞ്ഞ പതിവ് എന്നു പറയാം (അപ്പോൾ കഴിഞ്ഞ മാസത്തേതു പരിഗണിച്ചു ഇതിനു ആ വിധി നൽകും) (തുഹ്ഫ: 1/405)
അപ്പോൾ എല്ലാ മാസവും അഞ്ചു ദിവസമാണ് ആർത്തവമുണ്ടാവാറുള്ളതെങ്കിൽ പിന്നെ അടുത്ത മാസം ആറായി വന്നു എന്നാൽ തൊട്ടടുത്ത മാസം പതിവ് എന്നു പറയുന്നത് ഈ ആറിനെ കുറിച്ചാണ് ഇത് ഒത്തുവരുന്ന പതിവിലാണ് പരിഗണിക്കുക മറിച്ചു ക്രമീകരണ രൂപത്തിൽ വ്യത്യസ്തമായി ഉണ്ടാവുന്നവളാണെങ്കിൽ രണ്ടു പ്രാവശ്യം സ്ഥിരപ്പെടണം
ഉദാഹരണം: ഒരു മാസത്തിൽ മൂന്ന് ദിവസം, അടുത്ത മാസം അഞ്ച് ദിവസം പിന്നെ ഏഴ് ദിവസം വീണ്ടും മൂന്ന് ദിവസം ശേഷം അഞ്ച് പിന്നെ ഏഴ് ഈ ക്രമത്തിലാണ് രക്തം സ്രവിക്കുന്നത് പിന്നേ ഏഴാമത്തെ മാസത്തിൽ രക്തം പതിനഞ്ചു വിട്ടുകടന്നാൽ ആ മാസത്തിൽ മൂന്ന് ദിവസം അടുത്ത മാസത്തിൽ അഞ്ചും അടുത്ത മാസം ഏഴും ദിവസങ്ങളാണ് മുൻ പതിവായി പരിഗണിച്ചു ആർത്തവമായി കണക്കാക്കുക ഈ ക്രമത്തിലെ വ്യത്യസ്ത കണക്കുകൾ തുടർന്നു വരൽ അവൾക്കു പതിവായതാണിതിനു കാരണം (ശറഹുൽ മൻഹജ്: 1/251)
ഇങ്ങനെ ആവർത്തിച്ചു വരാതെ മേൽ ക്രമത്തിൽ വന്നാൽ നാലാംമാസം പതിനഞ്ചിൽ കവിയുകയും ചെയ്താൽ തൊട്ടടുത്ത ഏഴ് പതിവായി കണക്കാക്കുകയും ആ ഏഴ് അവൾക്കു ഓർമയുണ്ടെങ്കിലാണിത് (തുഹ്ഫ: 1/405)
ഉദാഹരണം: ഒന്നാം മാസം മൂന്ന് ദിവസം രക്തം കണ്ടു, രണ്ടാം മാസം അഞ്ച് ദിവസവും, മൂന്നാം ദിവസം ഏഴ് ദിവസവും, നാലാം മാസം വീണ്ടും ഏഴ്, അഞ്ചാം മാസം മൂന്ന്, ആറാം മാസം അഞ്ച് എന്നിങ്ങനെ രക്തം വന്നു ഏഴാം മാസം പതിനഞ്ചു വിട്ടുകടന്നാൽ മേൽ പറഞ്ഞ കൃത്യതയില്ലാത്തതിനാൽ ഈ ഏഴാം മാസത്തിനു മുമ്പുള്ള അഞ്ച് ദിവസമാണ് ആർത്തവമായി കണക്കാക്കുക
ഒന്നാം മാസം മൂന്ന് ദിവസം ആർത്തവമുണ്ടായി രണ്ടാം മാസം അഞ്ചും മൂന്നാം മാസം ഏഴും, നാലിൽ പതിനഞ്ചു കവിഞ്ഞു എന്നാൽ നാലിനു മുമ്പുള്ള ഏഴു ദിവസം പരിഗണിച്ചു നാലാം മാസം ഏഴു ദിവസം ആർത്തവമായി കണക്കാക്കും (ശർഖാവി: 1/156)
രക്തം പ്രത്യേക കൃത്യതയോടെ ആവർത്തിച്ചു വരുന്നവൾ രക്തം പതിനഞ്ചു കവിഞ്ഞു മുൻ കൃത്യത മറക്കുകയും ചെയ്തു എന്നാൽ ആവർത്തിച്ചു വരുന്നതിലെ ഏറ്റവും കുറഞ്ഞ ദിവസമാണ് ആർത്തവമായി കണക്കാക്കേണ്ടത്
ആവർത്തിക്കുന്നതിലെ അവസാന മാസത്തിലുണ്ടായ കണക്ക് അവൾക്കു ഓർമയുണ്ടെങ്കിലും ശരി, ഇതാണ് വിധി (ശർവാനി: 1/405, 406)
മുൻകഴിഞ്ഞ ഉദാഹരണങ്ങളിൽ മേൽപറഞ്ഞപോലെ കൃത്യതയുണ്ടാവാതിരിക്കെ, അല്ലെങ്കിൽ കൃത്യത ആവർത്തിച്ചുവരാതിരിക്കെ, ഈ മറികടന്ന മാസത്തിനു മുമ്പുള്ള കണക്കു മറക്കുകയോ, അല്ലെങ്കിൽ കൃത്യമായി വരുന്ന ക്രമം മറക്കുകയോ ചെയ്താൽ അവൾ സൂക്ഷ്മത (സൂക്ഷ്മതയെ കുറിച്ചു വിശദീകരണം വരുന്നുണ്ട്) പാലിച്ചു എല്ലാ മാസത്തിലും മൂന്ന് ദിവസം ആർത്തവമായി കണക്കാക്കണം ബാക്കിയുള്ളതിൽ ഏഴാം ദിവസം വരെ ആരാധനയുടെ കാര്യത്തിൽ അവൾ ശുദ്ധിയുള്ളവളെ പോലെയും സംസർഗം പോലെയുള്ളതിൽ ആർത്തവകാരിയെ പോലെയുമാണ് എങ്കിലും അഞ്ചിന്റെയും ഏഴിന്റെയും അവസാനം അവൾ കുളിക്കണം പിന്നെ മാസാവസാനം വരെ അവൾ ശുദ്ധിയുള്ളവളെപ്പോലെയാണ് (തുഹ്ഫ: 1/405, 406) അപ്പോൾ അവൾക്കവിടെ മൂന്ന് കുളിയുണ്ടാവും മൂന്നിനും അഞ്ചിനും ഏഴിനും (ശർഖാവി: 1/156)
നാലാം രക്തക്കാരി: മുഅ്താദതുൻ മുമയ്യിസതുൻ
രക്തങ്ങളെ വിശേഷണങ്ങൾ കൊണ്ട് വേർതിരിച്ചറിയാൻ കഴിയുന്ന, ആർത്തവവും ശുദ്ധിയും പതിവുള്ള രോഗ രക്തക്കാരിയാണ് നാലാമത്തവൾ
ഉദാഹരണം: എല്ലാ മാസവും അഞ്ചു ദിവസം ആർത്തവമുണ്ടാകുന്നവൾ ഈ പ്രാവശ്യം രക്തം കണ്ടപ്പോൾ പതിനഞ്ചു വിട്ടുകടന്നു ആദ്യ അഞ്ചു ദിവസം ചുവപ്പ്, പിന്നെ അഞ്ച് ദിവസം കറുപ്പ്, പിന്നെ ചുവപ്പ് നിരന്തരം വന്നുകൊണ്ടിരുന്നു എന്നാൽ തിരിച്ചറിവ് പ്രകാരം കറുപ്പ് ആർത്തവമായി കണക്കാക്കും പതിവും തിരിച്ചറിവും ഭിന്നമായാൽ തിരിച്ചറിവാണ് പരിഗണിക്കുക പതിവ് പരിഗണിക്കില്ല (തുഹ്ഫ: 1/406)
എന്നാൽ പതിവ് രക്തത്തിന്റെയും ശക്തിയുള്ള രക്തത്തിന്റെയും ഇടയിൽ കുറഞ്ഞ ശുദ്ധിയുള്ള ഇടവേള വന്നാൽ രണ്ടിനെയും ആർത്തവമായി പരിഗണിക്കും ഉദാ: ഒരു സ്ത്രീ തന്റെ പതിവ് രക്തമായ അഞ്ച് ദിവസം ആർത്തവം ഉണ്ടാകുകയും ശേഷം ചുവന്ന രക്തം ഇരുപത് ദിവസം കണ്ടു അതിനുശേഷം അഞ്ച് ദിവസം കറുത്ത രക്തവും കണ്ടാൽ പതിവുള്ള രക്തവും ശക്തിയുള്ള രക്തവും ആർത്തവമാണ് കാരണം അവക്കിടയിൽ പരിപൂർണ ശുദ്ധിയുടെ കാലാവധിയുണ്ടായിട്ടുണ്ട് (നിഹായ: 1/404, മുഗ്നി: 1/115)
മേൽ പറഞ്ഞ നിബന്ധനകളോടുകൂടി സ്ത്രീ രക്തം വേർതിരിച്ചറിഞ്ഞാൽ അതു പ്രകാരമവൾ പ്രവർത്തിക്കേണ്ടത് അവൾ ആദ്യം ആർത്തവമുണ്ടാവുന്നവളായാലും സാധാരണ പുറപ്പെടുന്നത് അറിവുള്ളവളായാലും അതറിയാത്തവളായാലും സാധാരണയോട് യോജിച്ചു വന്നാലും എതിരായി വന്നാലും ശക്തിയുള്ളത് ശക്തിയില്ലാത്തതിനെക്കാൾ മുന്തി വന്നാലും പിന്തിവന്നാലുമൊക്കെ ഇതാണ് വിധി
അഞ്ചാം രക്തക്കാരി: മുതഹയ്യിറതുൻ ഫിൽ അദദി വൽ വഖ്തി
മുമ്പ് ആർത്തവവും ശുദ്ധിയും അനുഭവപ്പെട്ട സ്ത്രീക്ക് ഈ പ്രാവശ്യം പതിനഞ്ച് ദിവസത്തെ മറികടന്നു രക്തം വന്നു മുൻ പതിവിന്റെ കണക്കോ, തിയ്യതിയോ അവൾക്കറിയില്ല രക്തവിശേഷണങ്ങളെ കൊണ്ടുള്ള തിരിച്ചറിവുമില്ല ഇത് ഇവളുടെ അശ്രദ്ധയാലോ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം മറന്നത് (നിഹായ: 1/405)
ഇവൾക്കു 'മുതഹയ്യിറത് ' (പരിഭ്രാന്തയായവൾ) എന്നു പറയുന്നു അവളുടെ രക്തത്തിന്റെ കാര്യത്തിൽ അവൾ പരിഭ്രാന്തയായതാണ് കാരണം മറ്റൊരുഭിപ്രായത്തിൽ അവളുടെ രക്തത്തിന്റെ കാര്യത്തിൽ കർമശാസ്ത്രജ്ഞാനികൾ പരിഭ്രാന്തരായതുകൊണ്ടാണീ പേർവന്നത് (നിഹായ: 1/404)
ഈ രക്തങ്ങളെക്കുറിച്ചുള്ള ക്രോഡീകരണം നടത്തുന്നതിനു മുമ്പായിരുന്നു ജ്ഞാനികളുടെ പരിഭ്രാന്തത ക്രോഡീകരണം നടന്നപ്പോൾ അതുതീർന്നു ഇപ്പോൾ വിധികൾ കണ്ടെത്താൻ നിഷ്പ്രയാസം കഴിയും (ശർഖാവി: 1/153)
ഈ അഞ്ചാം രക്തക്കാരിയിലൂടെ കഴിഞ്ഞുപോകുന്ന ഓരോ സമയവും ആർത്തവത്തിനും, ശുദ്ധിക്കും, ആർത്തവം മുറിയാനും സാധ്യതയുണ്ട് എല്ലാ സമയവും അവൾക്കു ആർത്തവമാണെന്ന് വിധിക്കാൻ പറ്റില്ല അത് പണ്ഡിതേകോപനത്തിനെതിരാണ് രക്തം വരുന്നതുകൊണ്ട് അവൾ ശുദ്ധിയുള്ളവളാണെന്നു വെക്കാനും വയ്യ ചില പ്രത്യേക സമയത്ത് ആർത്തവവും, മറ്റു പ്രത്യേക സമയത്ത് ശുദ്ധിയുമാണെന്ന് വിധിക്കാനും ന്യായമില്ല അതിനാലിവിടെ സൂക്ഷ്മത അനിവാര്യമായി (നിഹായ: 1/405)
അപ്പോൾ അവളുമായുള്ള സംസർഗം, മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം എന്നിവ ഭർത്താവിന് ഹറാമാണ് അതിനു തന്റെ ശരീരം സൗകര്യപ്പെടുത്തിക്കൊടുക്കൽ അവൾക്കും ഹറാമാണ് ആർത്തവാവസരമാകാനുള്ള സാധ്യതയാണിതിനു കാരണം അവൾക്കു ചിലവും വസ്ത്രവും കൊടുക്കൽ അവന് നിർബന്ധമാണ് അവളുടെ നിക്കാഹ് ഇതു കാരണം ഫസ്ഖ് ചെയ്യാന് അവന് സ്വാതന്ത്ര്യമില്ല അവളുമായുള്ള സംസർഗം പ്രതീക്ഷിക്കാമെന്നതാണിതിനു കാരണം (തുഹ്ഫ, മുഗ്നി)
എന്നാൽ അവളെ ഈ സന്ദർഭത്തിൽ ത്വലാഖ് ചൊല്ലിയിട്ടുണ്ടെങ്കിൽ മൂന്നു മാസം ഇദ്ദക്കു പരിഗണിക്കും മിക്കവാറും ആർത്തവമുണ്ടാകുന്നതിനെ പരിഗണിച്ചതു കൊണ്ടും ആർത്തവവിരാമ കാലം വരെ പിന്തിക്കൽ സ്ത്രീക്കു പ്രയാസം സൃഷ്ടിക്കുന്നതിനെ ദൂരീകരിക്കാനുമാണിത് (തുഹ്ഫ, നിഹായ)
മേൽ പറഞ്ഞതിനു പുറമെ മുസ്ഹഫ് തൊടൽ, അത് ചുമക്കൽ, പള്ളിയിൽ താമസിക്കൽ, നിസ്കാരത്തിലല്ലാതെ ഖുർആൻ പാരായണം എന്നിവയും ഹറാമാണ് ഖുർആൻ ഹൃദിസ്ഥമാക്കിയത് മറന്നുപോകുമെന്ന ഭയമുണ്ടായാൽ പോലും ഓതാൻ പാടില്ല അത് മുസ്ഹഫിൽ (മറ്റാരെയെങ്കിലും സഹായത്തോടെ) നോക്കിയോ, മനസ്സില് നടത്തിയോ പരിഹരിക്കാമാമല്ലോ നിസ്കാരത്തിലത് നിരുപാധികം അനുവദനീയമാണ് (തുഹ്ഫ: 1/407, 408)
നിസ്കാരത്തിൽ ഫാതിഹയോടുകൂടെ സൂറത്തും ഓതാം (നിഹായ: 1/406)
ആകയാൽ അഞ്ചു വിഷയത്തിൽ അവൾ ആർത്തവകാരിയെ പോലെയും അഞ്ചു വിഷയത്തിൽ ശുദ്ധിയുള്ളവളെപ്പോലെയുമാണ് ആർത്തവം കൊണ്ടു പത്തു കാര്യങ്ങളാണല്ലോ ഹറാമാകുന്നത് നിസ്കാരം, ത്വവാഫ്, നോമ്പ്, ത്വലാഖ്, കുളി എന്നിവയിൽ അവൾ ശുദ്ധിയുള്ളവളെ പോലെയും, മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം, നിസ്കാരത്തിലല്ലാത്ത ഖുർആൻ പാരായണം, മുസ്ഹഫ് തൊടൽ, അത് ചുമക്കൽ, പള്ളിയിൽ താമസിക്കൽ എന്നീ എന്നീ അഞ്ചു കാര്യങ്ങളിൽ അവൾ ആർത്തവകാരിയെ പോലെയുമാണ് (ജമൽ: 1/253)
അവൾ ദൈനംദിന ഫർളു നിസ്കാരങ്ങളെല്ലാം നിർവഹിക്കണം നേർച്ചയാക്കപ്പെട്ടതും മയ്യിത്ത് നിസ്കാരവും (അവൾക്കു അതിനർഹതയുണ്ടെങ്കിൽ) ഇപ്രകാരം തന്നെ നിർവഹിക്കണം അവൾക്കു ശുദ്ധി സാധ്യതയുണ്ടായതാണിതിനു കാരണം ഇപ്രകാരം തന്നെ റവാതിബും അല്ലാത്തതുമായ സുന്നത്തുകളും നിർവഹിക്കാം ഇതിൽ നിന്നൊന്നും അവളെ തടയാൻ ഒരു വകുപ്പുമില്ല (തുഹ്ഫ: 1/408)
ഇതൊക്കെ ശറഅ് മുഖ്യമായി കാണുകയും അത് നിർവഹിക്കാൻ നിഷ്കർശിക്കുകയും ചെയ്തുകൊണ്ടാണ് തടയാൻ വകുപ്പില്ലാത്തത് (നിഹായ, മല്ലിസി: 1/408)
അവൾ എല്ലാ ഫർളിനും അതിന്റെ സമയത്ത് കുളിക്കണം ഏത് സമയത്തും അവളുടെ ആർത്തവം നിലക്കാൻ സാധ്യതയുള്ളതാണിതിനു കാരണം (തുഹ്ഫ)
കുളി സമയമായ ശേഷമാവണമെന്നു പറയാൻ കാരണം അത് തയമ്മും പോലെ ളറൂറിയ്യ (ഒഴിച്ചുകൂടാനാവാത്ത) തിന്റെ ശുദ്ധിയാണ് ഫർളു നിസ്കാരത്തിനേ കുളിക്കേണ്ടതുള്ളൂ സുന്നത്ത് നിസ്കാരത്തിനു കുളി നിർബന്ധമില്ല ഇതാണ് മിക്ക കർമശാസ്ത്ര ജ്ഞാനികളുടെയും വാക്കിൽ നിന്നും വ്യക്തമാകുന്നത് ഇത് കിഫായയിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് ഇതാണ് ആധികാരികം (നിഹായ: 1/408)
കുളിച്ചാൽ അവൾ ധൃതിയിൽ നിസ്കരിക്കൽ നിർബന്ധമില്ല കാരണം കുളിക്കാൻ ആജ്ഞാപിക്കപ്പെട്ടത് രക്തം മുറിയാൻ സാധ്യതയുള്ളതുകൊണ്ടാണ് കുളിയുടെയും നിസ്കാരത്തിന്റെയുമിടയ്ക്ക് ആർത്തവമുണ്ടാവാൻ സാധ്യത കുറവാണ് (തുഹ്ഫ: 1/409)
ഒരു സ്ത്രീ മഗ്രിബ് പോലെയുള്ള ഒരു കൃത്യ സമയത്താണ് തന്റെ ആർത്തവം മുറിയാറുള്ളതെന്നോർത്താൽ എല്ലാ ദിവസവും ആ സമയത്ത് കുളിച്ചാൽ മതി (തുഹ്ഫ: 1/409)
രക്തം മുറിഞ്ഞ ശേഷം കുളിച്ചു പിന്നെ രക്തമൊന്നും കണ്ടില്ലെങ്കിൽ മറ്റൊരു നിസ്കാരത്തിനു കുളി ആവർത്തിക്കേണ്ടതില്ല അതിനു ശേഷം രക്തമൊന്നും പുതുതായി വരാത്തതാണിതിനു കാരണം (തുഹ്ഫ: 1/409)
അതായത് അവളുടെ രക്തം മുറിഞ്ഞ സമയം രണ്ടോ കൂടുതലോ ഫർളു നിസ്കാരത്തിനുള്ള സമയം ലഭിച്ചു അങ്ങനെ ഒന്നാമത്തെ ഫർളിനവൾ കുളിച്ചാൽ രണ്ടാമത്തേതിനു വീണ്ടും കുളിക്കൽ നിർബന്ധമില്ല മാത്രമല്ല, വുളൂഉം നിർബന്ധമില്ല (ശർഖാവി: 1/158)
ഈ അഞ്ചാം രക്തക്കാരി എല്ലാ നിസ്കാരത്തിനും സമയമായ ശേഷം വുളൂ ചെയ്യലും നിർബന്ധമാണ് റവാതിബ് സുന്നത്തിനും സമയം പ്രവേശിക്കണം നിരുപാധിക സുന്നത്താണെങ്കിൽ എപ്പോഴും നിർവഹിക്കാം (മുഗ്നി, മല്ലിസി: 1/408)
കുളി കഴിഞ്ഞു നിസ്കാരം പിന്തിക്കുകയാണെങ്കിൽ നിസ്കാരത്തിനോടനുബന്ധിച്ചാണ് വുളൂ ചെയ്യേണ്ടത് അത് നിർബന്ധമാണ് (നിഹായ: 1/409)
മേൽ പറഞ്ഞ സൂക്ഷ്മത തീരെ ആർത്തവമുണ്ടാവാൻ സാധ്യതയില്ലാത്ത അവസരത്തിലെത്താത്തവളെക്കുറിച്ചാണ് അങ്ങനെ എത്തിയിട്ടുണ്ടെങ്കിൽ സൂക്ഷ്മത പാലിക്കേണ്ടതില്ല (മല്ലിസി: 1/405)
ഈ അഞ്ചാം രക്തക്കാരി റമളാൻ മുഴുവൻ വ്രതമനുഷ്ഠിക്കൽ നിർബന്ധമാണ് അവൾ എല്ലാ സമയവും ശുദ്ധിയുള്ളവളാവാൻ സാധ്യതയുണ്ടല്ലോ അതിനു ശേഷം പൂർണമായ ഒരു മാസവും കൂടി നോമ്പെടുക്കണം ഇതുകൊണ്ടവൾക്കു ഓരോ മാസത്തിൽ നിന്നു പതിനാലു വീതം (28 ദിവസങ്ങൾ) നോമ്പ് ലഭിക്കും ഇത് ആർത്തവം അധികരിച്ച പതിനഞ്ചാവാനും തുടക്കം പകലിലാവാനും പതിനാറാം ദിവസം പകലിൽ അത് നിലക്കാനുള്ള സാധ്യത പരിഗണിച്ചാണ് അപ്പോൾ രണ്ട് മാസത്തിൽ നിന്നും പതിനാറ് വീതം ദിവസങ്ങളിലെ നോമ്പ് നഷ്ടപ്പെടും ശേഷം രണ്ടു ദിവസത്തെ നോമ്പ് അവൾ നിർവഹിക്കണം അതിനു മൂന്നാം മാസത്തിന്റെ തുടക്കം മുതലുള്ള പതിനെട്ടു ദിവസത്തിൽ നിന്നു ആറ് നോമ്പനുഷ്ഠിക്കണം മൂന്നെണ്ണം ആദ്യത്തിലും, മൂന്നെണ്ണം പതിനെട്ടിന്റെ അവസാനത്തിലുമാണ് അപ്പോൾ ബാക്കിവരുന്ന രണ്ടു ദിവസത്തെ നോമ്പും അവൾക്കു ലഭിച്ചു
മുമ്പ് ആർത്തവവും ശുദ്ധിയും അനുഭവപ്പെട്ട സ്ത്രീക്ക് ഈ പ്രാവശ്യം പതിനഞ്ച് ദിവസത്തെ മറികടന്നു രക്തം വന്നു മുൻ പതിവിന്റെ കണക്കോ, തിയ്യതിയോ അവൾക്കറിയില്ല രക്തവിശേഷണങ്ങളെ കൊണ്ടുള്ള തിരിച്ചറിവുമില്ല ഇത് ഇവളുടെ അശ്രദ്ധയാലോ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം മറന്നത് (നിഹായ: 1/405)
ഇവൾക്കു 'മുതഹയ്യിറത് ' (പരിഭ്രാന്തയായവൾ) എന്നു പറയുന്നു അവളുടെ രക്തത്തിന്റെ കാര്യത്തിൽ അവൾ പരിഭ്രാന്തയായതാണ് കാരണം മറ്റൊരുഭിപ്രായത്തിൽ അവളുടെ രക്തത്തിന്റെ കാര്യത്തിൽ കർമശാസ്ത്രജ്ഞാനികൾ പരിഭ്രാന്തരായതുകൊണ്ടാണീ പേർവന്നത് (നിഹായ: 1/404)
ഈ രക്തങ്ങളെക്കുറിച്ചുള്ള ക്രോഡീകരണം നടത്തുന്നതിനു മുമ്പായിരുന്നു ജ്ഞാനികളുടെ പരിഭ്രാന്തത ക്രോഡീകരണം നടന്നപ്പോൾ അതുതീർന്നു ഇപ്പോൾ വിധികൾ കണ്ടെത്താൻ നിഷ്പ്രയാസം കഴിയും (ശർഖാവി: 1/153)
ഈ അഞ്ചാം രക്തക്കാരിയിലൂടെ കഴിഞ്ഞുപോകുന്ന ഓരോ സമയവും ആർത്തവത്തിനും, ശുദ്ധിക്കും, ആർത്തവം മുറിയാനും സാധ്യതയുണ്ട് എല്ലാ സമയവും അവൾക്കു ആർത്തവമാണെന്ന് വിധിക്കാൻ പറ്റില്ല അത് പണ്ഡിതേകോപനത്തിനെതിരാണ് രക്തം വരുന്നതുകൊണ്ട് അവൾ ശുദ്ധിയുള്ളവളാണെന്നു വെക്കാനും വയ്യ ചില പ്രത്യേക സമയത്ത് ആർത്തവവും, മറ്റു പ്രത്യേക സമയത്ത് ശുദ്ധിയുമാണെന്ന് വിധിക്കാനും ന്യായമില്ല അതിനാലിവിടെ സൂക്ഷ്മത അനിവാര്യമായി (നിഹായ: 1/405)
അപ്പോൾ അവളുമായുള്ള സംസർഗം, മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം എന്നിവ ഭർത്താവിന് ഹറാമാണ് അതിനു തന്റെ ശരീരം സൗകര്യപ്പെടുത്തിക്കൊടുക്കൽ അവൾക്കും ഹറാമാണ് ആർത്തവാവസരമാകാനുള്ള സാധ്യതയാണിതിനു കാരണം അവൾക്കു ചിലവും വസ്ത്രവും കൊടുക്കൽ അവന് നിർബന്ധമാണ് അവളുടെ നിക്കാഹ് ഇതു കാരണം ഫസ്ഖ് ചെയ്യാന് അവന് സ്വാതന്ത്ര്യമില്ല അവളുമായുള്ള സംസർഗം പ്രതീക്ഷിക്കാമെന്നതാണിതിനു കാരണം (തുഹ്ഫ, മുഗ്നി)
എന്നാൽ അവളെ ഈ സന്ദർഭത്തിൽ ത്വലാഖ് ചൊല്ലിയിട്ടുണ്ടെങ്കിൽ മൂന്നു മാസം ഇദ്ദക്കു പരിഗണിക്കും മിക്കവാറും ആർത്തവമുണ്ടാകുന്നതിനെ പരിഗണിച്ചതു കൊണ്ടും ആർത്തവവിരാമ കാലം വരെ പിന്തിക്കൽ സ്ത്രീക്കു പ്രയാസം സൃഷ്ടിക്കുന്നതിനെ ദൂരീകരിക്കാനുമാണിത് (തുഹ്ഫ, നിഹായ)
മേൽ പറഞ്ഞതിനു പുറമെ മുസ്ഹഫ് തൊടൽ, അത് ചുമക്കൽ, പള്ളിയിൽ താമസിക്കൽ, നിസ്കാരത്തിലല്ലാതെ ഖുർആൻ പാരായണം എന്നിവയും ഹറാമാണ് ഖുർആൻ ഹൃദിസ്ഥമാക്കിയത് മറന്നുപോകുമെന്ന ഭയമുണ്ടായാൽ പോലും ഓതാൻ പാടില്ല അത് മുസ്ഹഫിൽ (മറ്റാരെയെങ്കിലും സഹായത്തോടെ) നോക്കിയോ, മനസ്സില് നടത്തിയോ പരിഹരിക്കാമാമല്ലോ നിസ്കാരത്തിലത് നിരുപാധികം അനുവദനീയമാണ് (തുഹ്ഫ: 1/407, 408)
നിസ്കാരത്തിൽ ഫാതിഹയോടുകൂടെ സൂറത്തും ഓതാം (നിഹായ: 1/406)
ആകയാൽ അഞ്ചു വിഷയത്തിൽ അവൾ ആർത്തവകാരിയെ പോലെയും അഞ്ചു വിഷയത്തിൽ ശുദ്ധിയുള്ളവളെപ്പോലെയുമാണ് ആർത്തവം കൊണ്ടു പത്തു കാര്യങ്ങളാണല്ലോ ഹറാമാകുന്നത് നിസ്കാരം, ത്വവാഫ്, നോമ്പ്, ത്വലാഖ്, കുളി എന്നിവയിൽ അവൾ ശുദ്ധിയുള്ളവളെ പോലെയും, മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം, നിസ്കാരത്തിലല്ലാത്ത ഖുർആൻ പാരായണം, മുസ്ഹഫ് തൊടൽ, അത് ചുമക്കൽ, പള്ളിയിൽ താമസിക്കൽ എന്നീ എന്നീ അഞ്ചു കാര്യങ്ങളിൽ അവൾ ആർത്തവകാരിയെ പോലെയുമാണ് (ജമൽ: 1/253)
അവൾ ദൈനംദിന ഫർളു നിസ്കാരങ്ങളെല്ലാം നിർവഹിക്കണം നേർച്ചയാക്കപ്പെട്ടതും മയ്യിത്ത് നിസ്കാരവും (അവൾക്കു അതിനർഹതയുണ്ടെങ്കിൽ) ഇപ്രകാരം തന്നെ നിർവഹിക്കണം അവൾക്കു ശുദ്ധി സാധ്യതയുണ്ടായതാണിതിനു കാരണം ഇപ്രകാരം തന്നെ റവാതിബും അല്ലാത്തതുമായ സുന്നത്തുകളും നിർവഹിക്കാം ഇതിൽ നിന്നൊന്നും അവളെ തടയാൻ ഒരു വകുപ്പുമില്ല (തുഹ്ഫ: 1/408)
ഇതൊക്കെ ശറഅ് മുഖ്യമായി കാണുകയും അത് നിർവഹിക്കാൻ നിഷ്കർശിക്കുകയും ചെയ്തുകൊണ്ടാണ് തടയാൻ വകുപ്പില്ലാത്തത് (നിഹായ, മല്ലിസി: 1/408)
അവൾ എല്ലാ ഫർളിനും അതിന്റെ സമയത്ത് കുളിക്കണം ഏത് സമയത്തും അവളുടെ ആർത്തവം നിലക്കാൻ സാധ്യതയുള്ളതാണിതിനു കാരണം (തുഹ്ഫ)
കുളി സമയമായ ശേഷമാവണമെന്നു പറയാൻ കാരണം അത് തയമ്മും പോലെ ളറൂറിയ്യ (ഒഴിച്ചുകൂടാനാവാത്ത) തിന്റെ ശുദ്ധിയാണ് ഫർളു നിസ്കാരത്തിനേ കുളിക്കേണ്ടതുള്ളൂ സുന്നത്ത് നിസ്കാരത്തിനു കുളി നിർബന്ധമില്ല ഇതാണ് മിക്ക കർമശാസ്ത്ര ജ്ഞാനികളുടെയും വാക്കിൽ നിന്നും വ്യക്തമാകുന്നത് ഇത് കിഫായയിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് ഇതാണ് ആധികാരികം (നിഹായ: 1/408)
കുളിച്ചാൽ അവൾ ധൃതിയിൽ നിസ്കരിക്കൽ നിർബന്ധമില്ല കാരണം കുളിക്കാൻ ആജ്ഞാപിക്കപ്പെട്ടത് രക്തം മുറിയാൻ സാധ്യതയുള്ളതുകൊണ്ടാണ് കുളിയുടെയും നിസ്കാരത്തിന്റെയുമിടയ്ക്ക് ആർത്തവമുണ്ടാവാൻ സാധ്യത കുറവാണ് (തുഹ്ഫ: 1/409)
ഒരു സ്ത്രീ മഗ്രിബ് പോലെയുള്ള ഒരു കൃത്യ സമയത്താണ് തന്റെ ആർത്തവം മുറിയാറുള്ളതെന്നോർത്താൽ എല്ലാ ദിവസവും ആ സമയത്ത് കുളിച്ചാൽ മതി (തുഹ്ഫ: 1/409)
രക്തം മുറിഞ്ഞ ശേഷം കുളിച്ചു പിന്നെ രക്തമൊന്നും കണ്ടില്ലെങ്കിൽ മറ്റൊരു നിസ്കാരത്തിനു കുളി ആവർത്തിക്കേണ്ടതില്ല അതിനു ശേഷം രക്തമൊന്നും പുതുതായി വരാത്തതാണിതിനു കാരണം (തുഹ്ഫ: 1/409)
അതായത് അവളുടെ രക്തം മുറിഞ്ഞ സമയം രണ്ടോ കൂടുതലോ ഫർളു നിസ്കാരത്തിനുള്ള സമയം ലഭിച്ചു അങ്ങനെ ഒന്നാമത്തെ ഫർളിനവൾ കുളിച്ചാൽ രണ്ടാമത്തേതിനു വീണ്ടും കുളിക്കൽ നിർബന്ധമില്ല മാത്രമല്ല, വുളൂഉം നിർബന്ധമില്ല (ശർഖാവി: 1/158)
ഈ അഞ്ചാം രക്തക്കാരി എല്ലാ നിസ്കാരത്തിനും സമയമായ ശേഷം വുളൂ ചെയ്യലും നിർബന്ധമാണ് റവാതിബ് സുന്നത്തിനും സമയം പ്രവേശിക്കണം നിരുപാധിക സുന്നത്താണെങ്കിൽ എപ്പോഴും നിർവഹിക്കാം (മുഗ്നി, മല്ലിസി: 1/408)
കുളി കഴിഞ്ഞു നിസ്കാരം പിന്തിക്കുകയാണെങ്കിൽ നിസ്കാരത്തിനോടനുബന്ധിച്ചാണ് വുളൂ ചെയ്യേണ്ടത് അത് നിർബന്ധമാണ് (നിഹായ: 1/409)
മേൽ പറഞ്ഞ സൂക്ഷ്മത തീരെ ആർത്തവമുണ്ടാവാൻ സാധ്യതയില്ലാത്ത അവസരത്തിലെത്താത്തവളെക്കുറിച്ചാണ് അങ്ങനെ എത്തിയിട്ടുണ്ടെങ്കിൽ സൂക്ഷ്മത പാലിക്കേണ്ടതില്ല (മല്ലിസി: 1/405)
ഈ അഞ്ചാം രക്തക്കാരി റമളാൻ മുഴുവൻ വ്രതമനുഷ്ഠിക്കൽ നിർബന്ധമാണ് അവൾ എല്ലാ സമയവും ശുദ്ധിയുള്ളവളാവാൻ സാധ്യതയുണ്ടല്ലോ അതിനു ശേഷം പൂർണമായ ഒരു മാസവും കൂടി നോമ്പെടുക്കണം ഇതുകൊണ്ടവൾക്കു ഓരോ മാസത്തിൽ നിന്നു പതിനാലു വീതം (28 ദിവസങ്ങൾ) നോമ്പ് ലഭിക്കും ഇത് ആർത്തവം അധികരിച്ച പതിനഞ്ചാവാനും തുടക്കം പകലിലാവാനും പതിനാറാം ദിവസം പകലിൽ അത് നിലക്കാനുള്ള സാധ്യത പരിഗണിച്ചാണ് അപ്പോൾ രണ്ട് മാസത്തിൽ നിന്നും പതിനാറ് വീതം ദിവസങ്ങളിലെ നോമ്പ് നഷ്ടപ്പെടും ശേഷം രണ്ടു ദിവസത്തെ നോമ്പ് അവൾ നിർവഹിക്കണം അതിനു മൂന്നാം മാസത്തിന്റെ തുടക്കം മുതലുള്ള പതിനെട്ടു ദിവസത്തിൽ നിന്നു ആറ് നോമ്പനുഷ്ഠിക്കണം മൂന്നെണ്ണം ആദ്യത്തിലും, മൂന്നെണ്ണം പതിനെട്ടിന്റെ അവസാനത്തിലുമാണ് അപ്പോൾ ബാക്കിവരുന്ന രണ്ടു ദിവസത്തെ നോമ്പും അവൾക്കു ലഭിച്ചു
കാരണം ആർത്തവമുണ്ടായത് അവളുടെ ആദ്യ നോമ്പിന്റെ ഇടയിലാണെങ്കിൽ അവസാനത്തെ രണ്ടു നോമ്പും ലഭിക്കും രണ്ടാം ദിവസം മധ്യത്തിലാണ് ആർത്തവം തുടങ്ങിയതെങ്കിൽ ഒന്നാം ദിവസത്തേതും പതിനെട്ടാം ദിവസത്തേതും ലഭിക്കും മൂന്നാം ദിവസത്തിലോ ശേഷമോ തുടങ്ങിയതെങ്കിൽ ആദ്യത്തെ രണ്ടു ദിവസത്തേതും ലഭിക്കും പതിനാറാം ദിവസത്തിനിടയിലാണതുണ്ടായതെങ്കിൽ രണ്ടാം ദിവസത്തേതും മൂന്നാം ദിവസത്തേതും ലഭിക്കും പതിനേഴാം ദിവസമാണ് അതുണ്ടായതെങ്കിൽ മൂന്നാം ദിവസത്തേതും പതിനാറാം ദിവസത്തെ നോമ്പും ലഭിക്കും പതിനെട്ടിന് ആർത്തവമുണ്ടായാൽ പതിനാറിന്റെയും പതിനേഴിന്റെയും നോമ്പ് ലഭിക്കും ഇതല്ലാത്ത വിവിധ രൂപങ്ങളും ഇതിനുണ്ട് (തുഹ്ഫ: 1/410, നിഹായ: 1/411)
ആറാം രക്തക്കാരി: മുതഹയ്യിറതുൻ ഫിൽ അദദ്
മുമ്പ് ആർത്തവമുണ്ടായിരുന്ന സ്ത്രീക്ക് ആർത്തവ പരിധിയായ പതിനഞ്ച് വിട്ടുകടന്നു രക്തം സ്രവിച്ചു രക്ത വിശേഷണങ്ങൾ കൊണ്ടവൾ തിരിച്ചറിഞ്ഞില്ല മുൻകഴിഞ്ഞ ആർത്തവ തുടക്ക തിയ്യതി അറിയാം, കണക്കറിയില്ല എന്നാല് ഈ വിഭാഗവും ശേഷം പറയാൻ പോകുന്ന ഏഴാം രക്തക്കാരിയും ശുദ്ധിയോ, ആർത്തവമോ എന്നുറപ്പുള്ളതിന് അതിന്റെ വിധിയും ശുദ്ധിയും ആർത്തവത്തിനും സാധ്യതയുള്ള കാലത്ത് (അഞ്ചാം രക്തക്കാരിയെപോലെ) സംസർഗം, മുസ്ഹഫ് തൊടൽ, നിസ്കാരത്തിലല്ലാത്ത ഖുർആൻ പാരായണം എന്നിവയിൽ ആർത്തവക്കാരിയെ പോലെയും മേൽ പറഞ്ഞുതുപോലെ നിയ്യത്ത് ആവശ്യമായ ആരാധനയിൽ ശുദ്ധിയുള്ളവളെ പോലെയും അവൾ സൂക്ഷ്മത പാലിക്കണം രക്തം മുറിയാൻ സാധ്യതയുണ്ടെങ്കിൽ എല്ലാ ഫർളിനും കുളിക്കണം ഇല്ലെങ്കിൽ എല്ലാ ഫർളിനും വുളൂ ചെയ്യണം (തുഹ്ഫ: 1/411, മുഗ്നി: 1/118)
ഉദാഹരണം: മാസത്തിലെ ആദ്യ ദിവസം ആർത്തവമാണെന്നവൾ പറഞ്ഞു എന്നാൽ മാസാദ്യം ഒരു ദിവസം (24 മണിക്കൂർ) അവൾക്കു ആർത്തവമാണെന്ന കാര്യം തീർച്ചയാണ് കാരണം അതാണ് കുറഞ്ഞ ആർത്തവം മാസം പതിനഞ്ചിനു ശേഷം ശുദ്ധിയാണെന്നും ഉറപ്പാണ് കാരണം പതിനഞ്ച് ദിവസമാണ് ഏറ്റവും കൂടിയ ആർത്തവം ഇതിനിടയിലുള്ള സമയങ്ങളിൽ ആർത്തവത്തിനും, ശുദ്ധിക്കും, ആർത്തവം മുറിയാനും സാധ്യതയുണ്ട് (മുഗ്നി: 1/118, നിഹായ: 1/414)
ഏഴാം രക്തക്കാരി: മുതഹയ്യിറതുൻ ഫിൽ വഖ്ത്
മുമ്പ് ആർത്തവവും ശുദ്ധിയുമുണ്ടാവാറുള്ള സ്ത്രീ ആർത്തവ പരിധി കടന്നു രക്തം സ്രവിച്ചു രക്തവിശേഷണങ്ങൾ കൊണ്ടവർ ആർത്തവവും ശുദ്ധിയും തിരിച്ചറിഞ്ഞില്ല മുമ്പ് ആർത്തവമുണ്ടാകുന്ന കണക്കറിയാം, എന്നാൽ തിയ്യതി അവൾക്കറിയില്ല
ഇവളും ആറാം രക്തക്കാരിയെ പോലെ ശുദ്ധിയോ ആർത്തവമോ എന്നുറപ്പുള്ളതിന് അതിന്റെ വിധിയും മറ്റുള്ളതിൽ സൂക്ഷ്മതയും പാലിക്കണം
ഉദാഹരണം:
- മാസത്തിലെ ആദ്യ പത്തിൽ അഞ്ചു ദിവസം എനിക്ക് ആർത്തവമാണ് അതിന്റെ തുടക്കം എനിക്കറിയില്ല മാസത്തിലെ ഒന്നാമത്തെ ദിവസം ശുദ്ധിയാണെന്നും എനിക്കറിയാം എന്ന് അവൾ പറഞ്ഞാൽ മാസത്തിലെ ആറാം ദിവസം ആർത്തവമാണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും പത്തുകളും ആദ്യ ദിവസവും ശുദ്ധിയാണെന്നും തീർച്ചയാണ് രണ്ടു മുതൽ അഞ്ചു വരെ ആർത്തവത്തിനും ശുദ്ധിക്കും സാധ്യതയുണ്ട് ഏഴ് മുതൽ പത്തിന്റെ അവസാനം വരെ ശുദ്ധിക്കും, ആർത്തവത്തിനും, ആർത്തവം മുറിയാനും സാധ്യതയുണ്ട് (നിഹായ: 1/414)
- എല്ലാ മാസത്തിലും ആദ്യത്തെ പത്തിൽ ആറ് ദിവസം എനിക്കു ആൽത്തവമുണ്ടാവാറുണ്ടെന്നവൾ പറഞ്ഞു എന്നാൽ മാസത്തിലെ അഞ്ചും ആറും ദിവസങ്ങൾ ആർത്തവമാണെന്ന കാര്യത്തിൽ സംശയമില്ല പത്തിനു ശേഷമുള്ളത് ശുദ്ധിയാണെന്നതിലും തർക്കമില്ല ഒന്നു മുതൽ അഞ്ചു വരെ ആർത്തവത്തിനും ശുദ്ധിക്കും സാധ്യതയുണ്ട് അതിനാൽ വുളൂ ചെയ്താൽ മതി കുളിക്കേണ്ടതില്ല ഏഴ് മുതൽ പത്തു വരെ മേൽ പറഞ്ഞതിനും ആർത്തവം മുറിയാനും സാധ്യതയുള്ളതിനാൽ അവൾ എല്ലാ ഫർളിനും കുളിക്കുകയും വേണം (തുഹ്ഫ: 1/411)
മേൽ പറഞ്ഞ വിധികളെല്ലാം രക്തം പതിനഞ്ചിൽ കവിയുമ്പോഴാണ് പതിനഞ്ചിൽ കവിഞ്ഞില്ലെങ്കിൽ വന്ന എല്ലാ രക്തവും ആർത്തവമാണെന്നോർക്കുമല്ലോ എന്റെ ആർത്തവം അഞ്ചു ദിവസമാണ് അതിനെ കുറിച്ചു മറ്റൊന്നും എനിക്കറിയില്ല എന്നവൾ പറഞ്ഞാൽ ഈ കണക്കു സൂക്ഷിച്ചതു കൊണ്ടു അവൾക്കൊരു പ്രയോജനവുമില്ല കാരണം ഏതു സമയത്തും ആർത്തവത്തിനും, അത് മുറിയാനും, ശുദ്ധിക്കും സാധ്യതയുണ്ട് (ഇവൾ അഞ്ചാം രക്തക്കാരികളിൽ പെടും)
എന്റെ ആർത്തവം അഞ്ചാണെന്നും ഇന്ന ദിവസ (ഉദാഹരണം വെള്ളിയാഴ്ച) മാണത് തുടങ്ങലെന്നും അവൾ പറഞ്ഞു അതിന്റെ കണക്കോ തിയ്യതിയോ അവൾക്കറിയില്ല എന്നാൽ അതുകൊണ്ടും പ്രയോജനമില്ല എങ്കിലും മേൽ പറഞ്ഞവർ രണ്ടാളും റമളാൻ മാസം നോമ്പനുഷ്ഠിച്ചാൽ, ആർത്തവം രാത്രിയിലാണ് തുടങ്ങിയതെന്ന് അറിയുകയും മാസം മുപ്പതാവുകയുമാണെങ്കിൽ ഇരുപത്തഞ്ച് ദിവസത്തെ നോമ്പ് സ്വീകാര്യമാണ് ആർത്തവം പകൽ തുടങ്ങുകയോ പകലോ രാത്രിയോ എന്ന് സംശയിക്കുകയോ ചെയ്താൽ ഇരുപത്തിനാല് നോമ്പ് ലഭിക്കും ബാക്കി ഖളാഅ് വീട്ടണം (മുഗ്നി: 1/118)
എല്ലാ മാസത്തിലും ആദ്യത്തെ ഇരുപത് ദിവസത്തിൽ പത്ത് ദിവസം ആർത്തവമുണ്ടാവാറുണ്ടെന്നു അവൾ പറഞ്ഞാൽ ആ മാസത്തിലെ അവസാനത്തെ പത്ത് ശുദ്ധിയാണെന്നുറപ്പാണ് ഇരുപതാം ദിവസം ആർത്തവത്തിനും ശുദ്ധിക്കും സാധ്യതയുണ്ട് രണ്ടാം പത്തിൽ രക്തം മുറിയാനും സാധ്യതയുണ്ട്
എനിക്കു മാസാദ്യത്തെ ഇരുപതിൽ പതിനഞ്ചു ദിവസവും ആർത്തവമുണ്ടാവാറുണ്ടെന്നു ഒരു സ്ത്രീ പറഞ്ഞാൽ ആ മാസത്തിലെ അവസാന പത്ത് ശുദ്ധിയും മാസത്തിലെ രണ്ടാമത്തെ അഞ്ചും, മൂന്നാമത്തെ അഞ്ചും ആർത്തവവുമാണെന്നു തീർച്ചയാണ് ഒന്നാമത്തെ അഞ്ച് ആർത്തവത്തിനും ശുദ്ധിക്കും സാധ്യതയുണ്ട് ആർത്തവം മുറിയാൻ സാധ്യതയില്ല നാലാമത്തെ അഞ്ച് ആർത്തവത്തിനും ശുദ്ധിക്കും ആർത്തവം മുറിയാനും സാധ്യതയുണ്ട് (സാധ്യതാ സമയങ്ങളിലെല്ലാം മേൽ പറഞ്ഞതുപോലെ സൂക്ഷ്മത പാലിക്കണം) ആർത്തവം മുറിയാൻ സാധ്യതയുണ്ടാകുമ്പോൾ എല്ലാ നിസ്കാരത്തിനും കുളിക്കണം ഇല്ലെങ്കിൽ എല്ലാ നിസ്കാരത്തിനും വുളൂ ചെയ്യണം (ജമൽ: 1/458)
ആർത്തവത്തിനും രോഗരക്തത്തിനും വിധി വ്യത്യാസമായ രഹസ്യം
രോഗരക്തം ആരോഗ്യ ദശയല്ലെന്നു നബി (സ) മനസ്സിലാക്കി ആ സമയങ്ങളിലെല്ലാം നിസ്കാരം ഒഴിവാക്കിയാൽ നീണ്ടകാലം നിസ്കാരം ഒളിവാകും ഇബാദത്തില്ലാതാകും അതിനാൽ നബി (സ) അവർക്കു മനസ്സിലാകുന്ന തത്വമനുസരിച്ചു വിധി നൽകി അതിൽ രണ്ടു രീതി ഉരുത്തിരിയുന്നു
- രോഗരക്തം വിയർപ്പ് പോലെ പരോക്ഷ രോഗമായതിനാൽ മൂക്കിലുള്ള രക്തം പോലെ പരിഗണിക്കൽ അങ്ങനെ അവൾക്കു ആരോഗ്യ സമയത്ത് മാസംതോറും സാധാരണ ആർത്തവമുണ്ടാകുന്ന ദിവസങ്ങൾ മാത്രം ആർത്തവമായി പരിഗണിച്ചു ബാക്കി ദിവസങ്ങൾ ശുദ്ധിയായി കണക്കാക്കുക ആർത്തവവും രോഗരക്തവും ചില അടയാളങ്ങളിലൂടെ തിരിച്ചറിയൽ അനിവാര്യമാണ് അത് വർണ്ണവ്യത്യാസത്താൽ ശക്തമായത് (കറുപ്പ്) ആർത്തവാടയാളമാണ് അല്ലെങ്കിൽ ആരോഗ്യ സമയത്തുണ്ടാകാറുള്ള ദിവസങ്ങൾ കണക്കാക്കലാണ്
- എല്ലാ ദിവസവും രോഗരക്തമായി പരിഗണിക്കൽ അതിനാൽ ഓരോ നിസ്കാരത്തിനും കുളിച്ചു പഞ്ഞിവെച്ചു കെട്ടി നിസ്കരിക്കണം അത് രോഗരക്തമായതിനാൽ നിസ്കാരം ഒരിക്കലും ഒഴിവാക്കരുത് രക്തം പരക്കാതെ ഒരു സ്ഥലത്ത് നിൽക്കാനും വസ്ത്രം മലിനമാകാതിരിക്കാനും വേണ്ടിയാണ് പഞ്ഞി വെച്ചു കെട്ടുന്നത് കഴിയുമെങ്കിൽ ഒന്നാമത്തെ രീതിയാണ് ഉത്തമമെന്ന് മിക്ക പണ്ഡിതരും പറയുന്നു (ഹുജ്ജതുല്ലാഹിൽ ബാലിഗ: 1/179)
നിഫാസ് (പ്രസവരക്തം
ഗർഭാശയം പൂർണമായും ഒഴിഞ്ഞ ശേഷം സ്ത്രീയുടെ ഗർഭാശയത്തിൽ നിന്നും പുറപ്പെടുന്ന ഒരുമിച്ചുകൂടിയ ആർത്തവ രക്തമാണ് പ്രസവ രക്തം (ഫത്ഹുൽ മുഈൻ: 28)
പ്രസവിക്കുന്നത് രക്തക്കട്ടയോ, മാംസക്കട്ടയോ ആയാലും ഗർഭപാത്രം മുഴുവൻ കാലിയായശേഷം വരുന്നത് പ്രസവരക്തം തന്നെയാണ് ആ രക്തം പ്രസവം മുതൽ പതിനഞ്ചു ദിവസം കഴിഞ്ഞു കടക്കുന്നതിനു മുമ്പായിരിക്കണം (മല്ലിസി: 1/378, ശർവാനി: 1/412)
പതിനഞ്ചിനു ശേഷം സ്രവിക്കുന്നത് ആർത്തവമാണ് ഒരു സ്ത്രീക്ക് ഒരു മണിക്കൂറോ കൂടുതലോ പ്രസവരക്തം വന്നു പിന്നെ പതിനഞ്ചു ദിവസം ശുദ്ധിയായി, ശേഷം ഒരു രാപകലോ, കൂടുതലോ രക്തം സ്രവിച്ചാൽ ആദ്യത്തെ രക്തം പ്രസവരക്തവും ശേഷം സ്രവിച്ചത് ആർത്തവവും അതിന്നിടയിലുള്ളത് ശുദ്ധിയുമാണ് (കുർദി: 1/202)
ആർത്തവരക്തം ഏറ്റവും കുറഞ്ഞത് ഒരു നിമിഷവും ഏറ്റവും കൂടിയത് അറുപത് ദിവസവും സാധാരണ നാൽപത് ദിവസവുമാണ് (തുഹ്ഫ: 1/412, 413)
ഒരു നിമിഷം എന്നത് ആ രക്തം കുറയുന്നതിനു പരിധിയില്ല എന്നാണ് അറിയിക്കുന്നത് അഥവാ, അത് കണക്കാക്കാൻ കഴിയില്ല ഉണ്ടാവുന്നത്ര രക്തം എന്നു പറയാം (ശർഹുൽ മൻഹജ്: 1/260, നിഹായ: 1/416)
അറുപത്, നാൽപത് എന്നീ എണ്ണങ്ങളുടെ തുടക്കം പ്രസവം മുതലാണ് കണക്കാക്കുക രക്തം തുടങ്ങുന്നതിനെ പരിഗണിച്ചല്ല ഒരു സ്ത്രീ പ്രസവിച്ച ഉടനെ രക്തം സ്രവിക്കാതെ പത്ത് ദിവസം (ഉദാഹരണം) ത്തിനു ശേഷം രക്തം സ്രവിച്ചാൽ ഈ പത്തിന്റെ സമയം (പ്രസവരക്ത സമയമായി എത്തുമെങ്കിലും) ശുദ്ധിയുടെ വിധിയിലാണ് അപ്പോൾ അവൾ ആരാധനയും മറ്റും നിർവഹിക്കൽ നിർബന്ധമാണ് എന്നാൽ അറുപതും മറ്റു കണക്കുകളും കൂട്ടുന്നത് പ്രസവം മുതൽ തന്നെയാണ് ഇതിൽ മുഴുവൻ ദിവസത്തിന്റെയും വിധി ഒന്നാകണമെന്നില്ല വിധിപ്രകാരം ഇവിടെ പത്തു ദിവസം കഴിഞ്ഞുവരുന്ന ആ രക്തമാണ് പ്രസവരക്തം ഇതാണ് പ്രബലം (ജമൽ: 1/260)
ആർത്തവത്തിന്റെ മിക്ക വിധികളും പ്രസവരക്തത്തിനുമുണ്ട് ആർത്തവത്തെ കുറിച്ചു പറഞ്ഞതുപോലെ രക്തസ്രാവം അറുപതിനെ വിട്ടുകടക്കുമ്പോൾ മേൽ പറഞ്ഞ വിഭജനമെല്ലാം ഇവിടെയും വരും
- ആദ്യമായി പ്രസവിക്കുന്നവളും രക്തവിശേഷണംകൊണ്ട് വേർതിരിച്ചറിയാൻ കഴിയുന്നവളും
- ആദ്യമായി പ്രസവിക്കുന്നവൾ തിരിച്ചറിയാൻ കഴിയാത്തവൾ
- മുമ്പ് പ്രസവിച്ചു, രക്തസ്രാവം പതിവുള്ള രക്തംകൊണ്ടു തിരിച്ചറിയുന്നവൾ
- മുമ്പ് പ്രസവിച്ച രക്തംകൊണ്ടു തിരിച്ചറിയാത്തവൾ
ഇവർക്കൊക്കെ ആർത്തവ കാര്യത്തിൽ പറഞ്ഞ വിധി തന്നെയാണ് അപ്പോൾ ഘനമുള്ളതും അല്ലാത്തതുമായ രക്തം സ്രവിച്ചു അറുപതിനെ വിട്ടുകടക്കുകയും ഘനമുള്ള രക്തം അറുപതിൽ കഴിഞ്ഞുകടക്കാതിരിക്കുകയും ചെയ്താൽ ഘനമുള്ള രക്തം പ്രസവരക്തമായി കണക്കാക്കും
രക്തം, വിശേഷണങ്ങൾകൊണ്ടു തിരിച്ചറിയാൻ കഴിയുന്നവൾ മുമ്പ് പ്രസവരക്തമുണ്ടായവളായാലും രക്തം നോക്കിയാണ് പ്രസവരക്തം തീരുമാനിക്കേണ്ടത് പതിവിലേക്ക നോക്കരുത്
രക്തവിശേഷണങ്ങൾ കൊണ്ടു തിരിച്ചറിയാത്ത രക്തം അറുപതു വിട്ടുകടന്ന സ്ത്രീ പതിവ് അറിയുമെങ്കിൽ അതാണ് അവലംബിക്കേണ്ടത് ആർത്തവത്തെക്കുറിച്ചു പറഞ്ഞ പ്രത്യേക ക്രമത്തിലല്ല രക്തം സ്രവിക്കുന്നതെങ്കിൽ മുൻകഴിഞ്ഞ തവണ രക്തം വന്നതാണ് പരിഗണിക്കുക മേൽ പറഞ്ഞ പ്രത്യേക ക്രമത്തിലാണെങ്കിൽ അതിന് ആർത്തവത്തിൽ പറഞ്ഞ വിശകലനം ഇവിടെയും വരും (മുഗ്നി: 1/120, നിഹായ: 1/418)
അപ്പോൾ അവളുടെ പതിവ് തിയ്യതിയും കണക്കും മറന്നാൽ ഒരു നിമിഷം തീർച്ചയായും നിഫാസാണ് അതിനു ശേഷം അവൾ എല്ലാ ഫർളിനും കുളിക്കണം അറുപത് പൂർത്തിയാകുന്നതുവരെ ഈ നില തുടരണം അറുപത് ദിവസം കഴിഞ്ഞാൽ എല്ലാ ഫർളിനും വുളൂ ചെയ്യണം ഇത് തിയ്യതിയും കണക്കും മറന്ന നിരുപാധിക മുതഹയ്യിറതിന്റെ വിധിയാണ് (ജമൽ: 1/261)
അറുപത് ദിവസത്തിനിടയിൽ രക്തം സ്രവിച്ച ശേഷം മുറിഞ്ഞു മുറിഞ്ഞതുമുതൽ പതിനഞ്ചു ദിവസത്തിനകം രക്തസ്രാവം തിരിച്ചുവന്നാൽ അത് 'നിഫാസാ 'ണ്; ആർത്തവമല്ല അറുപത് ദിവസത്തിനിടയിൽ ആർത്തവ, പ്രസവ രക്തത്തിനിടയിൽ വേർതിരിക്കുന്ന ശുദ്ധി പതിനഞ്ചിൽ കുറയില്ല അപ്പോൾ ഈ രക്തം നിലച്ച സമയമത്രയും പ്രസവരക്തമാവൽ നിർബന്ധമായി (ശർവാനി: 1/414)
രക്തം നജസാണ്
ആർത്തവ രക്തവും പ്രസവരക്തവും, രോഗരക്തവും മറ്റുള്ള രക്തങ്ങളുമെല്ലാം നജസാണ് അത് കഴുകിക്കളയൽ നിർബന്ധമാണ്
അല്ലാഹു പറയുന്നു: 'ശവവും, രക്തവും, പന്നി മാംസവും, അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കപ്പെട്ടതും (അറുത്തത്) മാത്രമാണ് അവൻ നിങ്ങൾക്കു വിരോധിച്ചിട്ടുള്ളത് ' (സൂറത്തുൽബഖറ: 173)
ഇതേ ആശയമുള്ള 'അൽ അൻആം ' 145 ആം സൂക്തത്തിൽ 'ഒഴുകുന്ന രക്തം ' എന്നാണുള്ളത് കരളും, പ്ലീഹയും ഹലാലാണെന്നു ഇതിൽ നിന്നു മനസ്സിലാക്കാം അതു രക്തമാണെങ്കിലും പ്രകൃത്യാ തന്നെ ഉറച്ചു കട്ടിയായതാണ്
ഇബ്നു ഉമർ (റ) നിവേദനം: നബി (സ) പറഞ്ഞു: 'രണ്ടു ശവത്തെയും, രണ്ടു രക്തത്തെയും നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു മത്സ്യം, ജറാദ്, കരള്, പ്ലീഹ എന്നിവയാണവ ' (ശാഫിഈ, അഹ്മദ്, ഇബ്നുമാജ, ദാറുഖുത്വ് നി, ഇബ്നുകസീർ: 1/179)
വസ്ത്രത്തിലായാൽ ശുദ്ധിയാക്കണം. അല്ലാഹു പറഞ്ഞു: 'താങ്കളുടെ റബ്ബിനെ മഹത്വപ്പെടുത്തുക, വസ്ത്രങ്ങൾ ശുദ്ധിയാക്കുക ' (മുദ്ദസിർ: 3,4)
അഥവാ വസ്ത്രം വെള്ളംകൊണ്ടു കഴുകുക മുശ്രിക്കുകൾ ശുദ്ധിയാവാറില്ല അതിനാൽ നബി (സ) യോട് അല്ലാഹു ശുദ്ധിയാവാനും വസ്ത്രം ശുദ്ധിയാക്കാനും കൽപിച്ചു (ഇബ്നു കസീർ: 4/397)
നജസിന്റെ കാര്യം ഗൗരവമായതുകൊണ്ടാണ് അത് കഴുകണമെന്നു പറഞ്ഞത് (തുഹ്ഫ: 2/120)
അറുക്കപ്പെട്ടതിന്റെ എല്ലിലും മാംസത്തിലുമുള്ള രക്തം നജസാണെങ്കിലും വിട്ടുവീഴ്ചയുണ്ട് (തുഹ്ഫ: 1/293)
കരൾ, പ്ലീഹ എന്നിവയും കസ്തൂരിയും (അത് ചത്ത മാനിന്റെതാണെങ്കിൽ പോലും) നജസല്ല (തുഹ്ഫ: 1/393)
ശുക്ലത്തിൽ നിന്നുണ്ടാകുന്ന രക്തപിണ്ഡം, മാംസപിണ്ഡം, ചോരനിറത്തിലുള്ള പാല്, കേടുവരാത്ത മുട്ടകളിലെ ചോര എന്നിവ നജസല്ല (തുഹ്ഫ: 1/294)
രക്തനിറം കലർന്ന ശുക്ലവും നജസല്ല (ജമൽ: 1/174)
എന്നാൽ ആർത്തവ രക്തം, തരിമൂക്ക് പൊട്ടി വരുന്ന രക്തം എന്നിവ കുറച്ചേയുള്ളൂവെങ്കിൽ നിസ്കാരത്തിൽ ഇളവ് ലഭിക്കും ശരീരത്തിലെ മറ്റു ദ്വാരങ്ങളിലൂടെ പുറപ്പെടുന്ന രക്തം ആർത്തവ രക്തത്തിനും തരിമൂക്ക് പൊട്ടി വരുന്ന രക്തത്തിനും തുല്യമാണ് (ഫത്ഹുൽ മുഈൻ: 40)
രക്തംകൊണ്ട് അശുദ്ധമായത് ശുദ്ധമാവണമെങ്കിൽ എത്ര പ്രയാസമാണെങ്കിലും അതിന്റെ രുചി നീങ്ങുന്നത് വരെ കഴുകൽ നിർബന്ധമാണ് (തുഹ്ഫ: 1/318)
പ്രയാസമില്ലെങ്കിൽ നിറവും മണവും കൂടി നീക്കേണ്ടതാണ് (തുഹ്ഫ: 1/318)
നീക്കാൻ പ്രയാസമാണെങ്കിൽ നിറമോ, മണമോ ഏതെങ്കിലുമൊന്ന് അവശേഷിക്കുന്നതുകൊണ്ടു വിരോധമില്ല (മിൻഹാജ്: 1/318) നിറവും മണവുംകൂടി അവശേഷിക്കാൻ പാടില്ല (മിൻഹാജ്: 1/320)
നിറവും മണവും നീക്കാൻ സോപ്പോ, വാകപ്പൊടിയോ ഉപയോഗിക്കേണ്ടിവരികയോ, ചുരണ്ടലോ, നുള്ളിക്കളയലോ അനിവാര്യമാവുകയോ ചെയ്താൽ അങ്ങനെ ചെയ്യൽ നിർബന്ധമാണ് ഇല്ലെങ്കിൽ സുന്നത്താണ് (നിഹായ, ശർവാനി: 1/319)
കുറഞ്ഞ വെള്ളംകൊണ്ട് ആർത്തവ രക്തമോ നജസായ മറ്റു വസ്തുക്കളോ ശുദ്ധിയാക്കുമ്പോൾ അതിന്മേൽ വെള്ളമൊഴിച്ചു കഴുകൽ നിർബന്ധമാണ് കുറഞ്ഞ വെള്ളത്തിൽ അത് മുക്കിക്കഴുകിയാൽ ആ വെള്ളവും നജസാകും അതിനാൽ ആ വെള്ളം മറ്റൊന്നിനെ ശുദ്ധിയാക്കാൻ പര്യാപ്തമല്ല (തുഹ്ഫ: 1/320)
കഴുകിയതിനു ശേഷം പിഴിയണമെന്നില്ല ശുദ്ധമായതിനു ശേഷം രണ്ടാമതും മൂന്നാമതും കഴുകൽ സുന്നത്താണ് (തുഹ്ഫ: 1/320)
രോഗരക്തക്കാരിയുടെ ശുദ്ധിയും, ആരാധനയും
ആർത്തവ- പ്രസവ രക്തമല്ലാതെ സ്ത്രീയിൽ നിന്നും സ്രവിക്കുന്ന രക്തമാണ് രോഗരക്തം അത് ആർത്തവ- പ്രസവ രക്തത്തോട് ചേർന്നു വന്നാലും ഇല്ലെങ്കിലും രോഗരക്തമാണ് ഒമ്പത് വയസ്സിനു മുമ്പ് ഒരു ആർത്തവത്തിനും, ശുദ്ധിക്കും വിശാലമായ സമയത്തിനു (16 ദിവസം) മുമ്പ് സ്രവിക്കുക ആർത്തവ നിരാശയായ പ്രായമെത്തിയവൾ സ്രവിക്കുക എന്നീ രക്തങ്ങൾ ഈ ഗണത്തിൽ പെടും (നിഹായ: 1/390 നോക്കുക)
ഈ രക്തം ആർത്തവം കൊണ്ടു ഹറാമാകുന്ന നിസ്കാരം, നോമ്പ് എന്നിവയെ തടയില്ല (തുഹ്ഫ: 1/393)
ഇത് ഫർളായാലും സുന്നത്തായാലും തടയില്ല ഇത് മൂത്രവാർച്ച, മദജലം, മലം, കീഴ് വായു, എന്നിവ തുടരെ പുറത്തുവരുന്നതു പോലെയുള്ള ഒരു നിത്യഅശുദ്ധിയാണ് (നിഹായ: 1/390)
എന്നാൽ കീഴ് വായുവിന് ശൗജ്യം നിർബന്ധമില്ല മാത്രമല്ല അത് കറാഹതുകൂടിയാണ് (മല്ലിസി: 1/390)
നബി (സ) ഹമനത് (റ) ബീവിയോട് രോഗരക്ത സമയത്ത് നോമ്പ്, നിസ്കാരം എന്നിവ നിർവഹിക്കാൻ കൽപിച്ചത് ഇതിന്നടിസ്ഥാനമാണ് എന്നാൽ ആർത്തവം ഇതുപോലെയല്ല (നിഹായ: 1/390)
രോഗരക്തക്കാരി എല്ലാ നിലക്കും ശുദ്ധിയുള്ളവളുടെ വിധിയിലാണ് അവളെ സംസർഗം ചെയ്യാം ഇത് രക്തം സ്രവിച്ചുകൊണ്ടിരിക്കുന്ന, നജസുകൊണ്ട് നനവുണ്ടാവുന്ന അവസരത്തിൽ പോലും അനുവദനീയമാണ് കറാഹത് പോലുമില്ല അവളപ്പോൾ ശുദ്ധിയുള്ളവളായതാണ് കാരണം (നിഹായ: 1/396, തുഹ്ഫ: 1/393)
ആസന്നമായ ഏതെങ്കിലും നിസ്കാരം ഖളാആകുന്നതിനു മുമ്പ് രക്തസ്രാവം നിലക്കുന്ന അവസരമുണ്ടാകുമെന്നറിഞ്ഞാൽ ആ സമയത്ത് വുളൂ ചെയ്തു നിസ്കരിക്കണം ഫർളിനു മാത്രമേ സമയമുള്ളൂവെങ്കിൽ സുന്നത്തിനു വേട്ടി അവൾ നീട്ടാൻ പാടില്ല (തുഹ്ഫ: 1/396)
രക്തസ്രാവം നിലക്കുന്ന അവസരമുണ്ടായില്ലെങ്കിൽ ഗുഹ്യം കഴുകി ഉടനെ പഞ്ഞി പോലെയുള്ളത് നിർബന്ധമായും അതിൽ നിറച്ചു കെട്ടണം പഞ്ഞി പോലെയുള്ളത് നിറച്ചതിനാൽ രക്തം നിലച്ചാൽ വെച്ചു കെട്ടേണ്ടതില്ല (തുഹ്ഫ: 1/394)
നിറക്കപ്പെടുന്നത് ശൗച്യം ചെയ്യുന്നതിന്റെ അപ്പുറമായിരിക്കലും പുറത്തേക്കു വെളിവാകാതിരിക്കലും നിർബന്ധമാണ് വെളിവായാൽ നിസ്കാരം നിഷ്ഫലമാകും (ബുജൈരിമി: 1/134)
രോഗരക്തക്കാരി നോമ്പുകാരിയാണെങ്കിൽ പകലിൽ പഞ്ഞി നിറക്കരുത് ഇതു നോമ്പിനെ പരിഗണിച്ചാണ്, നിസ്കാരത്തെ പരിഗണിച്ചല്ല നോമ്പ് ഫർളാണെങ്കിൽ നിർബന്ധമായും പഞ്ഞിനിറ ഒഴിവാക്കണം (നിഹായ; 1/391)
ഒരു സ്ത്രീ നോമ്പ് മറന്നു പഞ്ഞി നിറക്കുകയോ അല്ലെങ്കിൽ നിറവ് അവശേഷിക്കലോടെ നോമ്പുകാരിയായി പ്രഭാതത്തിൽ പ്രവേശിക്കുകയോ ചെയ്താൽ നിസ്കാര സ്വീകാര്യതക്കതു നീക്കൽ നിർബന്ധമാണോ? എന്നാൽ പിൽക്കാല പണ്ഡിതർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാൽ എന്റെ അഭിപ്രായം നിറവു നീക്കുന്നതിനാൽ നോമ്പ് നിഷ്ഫലമാകില്ലെങ്കിൽ നീക്കൽ നിർബന്ധമാണ് നിസ്കാരത്തിൽ ഒരാവശ്യവുമില്ലാതെ നജസ് വഹിക്കാതിരിക്കാനാണിത് അത് നീക്കം ചെയ്യുന്നതിനാൽ നോമ്പ് നിഷ്ഫലമാകുമെങ്കിൽ (ഉദാഹരണം കൈവിരൽ പോലെയുള്ളത് അതിലേക്കു കടത്തൽ അനിവാര്യമാവുക) നീക്കൽ നിർബന്ധമില്ല (ശർവാനി: 1/395, മല്ലിസി: 1/392)
വെച്ചുകെട്ടിയ ശേഷം സ്രവിക്കുന്ന രക്തത്തിന് കുഴപ്പമില്ല അത് കെട്ടിയതിലോ, നിറച്ചതിലോ ഉള്ള വീഴ്ചകൊണ്ടാകരുതെന്നുമാത്രം അങ്ങനെ വീഴ്ച വരുത്തിയാണെങ്കിൽ അവളുടെ ശുദ്ധി നിഷ്ഫലമാകും ഇപ്രകാരം തന്നെ നിസ്കാരത്തിലാണെങ്കിൽ നിസ്കാരവും ബാത്വിലാകും ഈ രോഗം സുഖമായാലും ശുദ്ധി നിഷ്ഫലമാകും ശുദ്ധിയുടെ അവസാനത്തോട് ചേർന്ന് ആഗമനമുണ്ടായാലും ശരി (നിഹായ: 1/394)
കഴുകിയ ഉടനെ പഞ്ഞി വെക്കേണ്ടതും വെച്ചു കെട്ടേണ്ടതുമാണ് വെച്ചു കെട്ടിയ ഉടനെ നിർബന്ധമായും വുളൂ ചെയ്യണം പിന്തിക്കാൻ പാടില്ല തയമ്മും പോലെ നിസ്കാര സമയമായശേഷമേ അവൾ വുളൂ ചെയ്യാവൂ രണ്ടു ഫർള് ഐന് ഒരുമിച്ചു നിസ്കരിക്കാൻ പാടില്ല (തുഹ്ഫ: 1/396)
ഒരു ഫർളും കുറെ സുന്നത്തും നിസ്കരിക്കാം വുളൂ ചെയ്യുമ്പോൾ ഫർളുകൾ മാത്രം നിർവഹിച്ചു ചുരുക്കൽ അവർക്കു നിർബന്ധമില്ല മാത്രമല്ല, എല്ലാം മുമ്മൂന്നു പ്രാവശ്യം ചെയ്യുകയും ആവാം (നിഹായ: 1/392)
വുളൂ ചെയ്ത ഉടനെ നിസ്കരിക്കണം നിസ്കാര ഗുണപ്രദമായ നഗ്നത മറക്കൽ, ജമാഅത്ത് പ്രതീക്ഷിക്കൽ, ഇഖാമത്തുകാരനും ഉത്തരം നൽകൽ മുതലായവക്കു വേണ്ടി പിന്തിക്കുന്നതിനു കുഴപ്പമില്ല (തുഹ്ഫ: 1/396, നിഹായ: 1/393)
നിസ്കാരനന്മക്കല്ലാതെ വുളൂഇനു ശേഷം നിസ്കാരം പിന്തിച്ചാൽ ശുദ്ധി നിഷ്ഫലമാവുകയും വീണ്ടും പഞ്ഞി വെക്കലും കെട്ടലും വുളൂഉം നിർബന്ധമാകുകയും ചെയ്യും (തുഹ്ഫ: 1/396)
വെച്ചു കെട്ടൽ ആവർത്തിക്കുന്നത് നജസും അശുദ്ധിയും തിരിച്ചുവരുന്നതുകൊണ്ടാണ് ഉടനെ നിസ്കരിക്കാൻ കഴിയുന്നതോടെ മേൽ പറഞ്ഞതിനു സാധ്യതയില്ലാതാക്കാമായിരുന്നല്ലോ (നിഹായ: 1/394)
എല്ലാ ഫർളിനും ഗുഹ്യം കഴുകലും പഞ്ഞി വെക്കലും വെച്ചു കെട്ടലും വുളൂഉം നിർബന്ധമാണ് നിസ്കാരം നേർച്ചയാണെങ്കിലും തയമ്മും പോലെ തന്നെ വുളൂ വേണം അശുദ്ധി നിലനിൽക്കുന്നതാണിതിനു കാരണം സമയത്തോ പുറത്തോ അവൾ ഉദ്ദേശിച്ച സുന്നത്തുകൾ നിസ്കരിക്കാം കെട്ടിയത് ആ സ്ഥലത്തുനിന്നു നീങ്ങിയിട്ടില്ലെങ്കിലും അതിന്റെ ചുറ്റുഭാഗവും രക്തം വെളിവായിട്ടില്ലെങ്കിലും എല്ലാ ഫർളിനും പഞ്ഞി നിറച്ചു കെട്ടണം അശുദ്ധി ലഘുവാക്കാൻ വുളൂ ചെയ്യുന്നതുപോലെ നജസ് ലഘുവാക്കാനാണീ പഞ്ഞി നിറച്ചു കെട്ടൽ (നിഹായ: 1/394)
വുളൂഇന്നിടയിലോ, ശേഷമോ നിസ്കാരത്തിലോ രക്തം നിന്നു അത് നിലക്കലും തിരിച്ചു വരലും അവൾക്കു പതിവില്ല അല്ലെങ്കിൽ അത് പതിവുള്ളതോടെ നിലക്കുന്ന സമയം സാധാരണയിൽ വുളൂഇനും, നിസ്കാരത്തിനും വിശാലമുള്ളത്ര സമയം ലഭിക്കാറുണ്ട് എന്നാലവൾ ഗുഹ്യത്തിലെ നജസുകളെല്ലാം നീക്കി വുളൂ പുതുക്കൽ നിർബന്ധമാണ് ഒന്നാമത്തേതിൽ അവൾക്കു ആ രോഗം സുഖമാവാൻ സാധ്യതയുണ്ട് അപ്പോൾ രക്തം വീണ്ടും വരില്ല എന്നതാണ് അടിസ്ഥാനമാക്കേണ്ടത് രണ്ടാമത്തേതിൽ അശുദ്ധിയോട് ബന്ധിക്കാതെ ആരാധന നിർവഹിക്കാൻ സൗകര്യവുമുണ്ട് ഇതാണ് പുതുക്കാനുള്ള കാരണം ഈ പതിവുണ്ടെങ്കിലും ഇല്ലെങ്കിലും അവൾക്കു വുളൂഇനും നിസ്കാരത്തിനും സൗകര്യപ്പെടുന്നത്ര സമയ വിശാലത ലഭിക്കാതെ രക്തം വീണ്ടും വന്നാൽ അവൾ നേരത്തെ ചെയ്ത വുളൂഅ് നിലനിൽക്കും അതുകൊണ്ടവൾക്കു നിസ്കരിക്കാം
വുളൂഇനും നിസ്കാരത്തിനും വിശാലമാകുന്നത്ര സമയം രക്തം നിലക്കൽ പതിവില്ലാത്തവൾ അവൾ നിർവഹിച്ച വുളൂ ചെയ്തു നിസ്കരിക്കണം ആ വുളൂ കൊണ്ടു നിസ്കാരം നിർവഹിച്ചു കഴിഞ്ഞിരിക്കെ പതിവിനെതിരായി മേൽ പറഞ്ഞതിന് വിശാലമാകുന്നത്ര സമയം രക്തം നിലക്കൽ നീണ്ടാൽ അവളുടെ നിസ്കാരവും വുളൂഉം നിഷ്ഫലമാണെന്നു വ്യക്തമായി (മഹല്ലി: 1/102)
മൂത്രവാർച്ചക്കാരൻ ഇരുന്ന് നിസ്കരിച്ചാൽ മൂത്രം തടഞ്ഞു നിറുത്താൻ കഴിയുമെങ്കിൽ ഇരുന്നു നിസ്കരിക്കൽ നിർബന്ധമാണ് ശുദ്ധി സൂക്ഷിക്കാനാണിത് അയാളാ നിസ്കാരം മടക്കേണ്ടതില്ല ഒലിക്കുന്ന രക്തമുള്ള മുറിവുള്ളവൻ എല്ലാ ഫർളിനും അത് കഴുകുകയും കെട്ടുകയും ചെയ്യണമെന്ന കാര്യത്തിൽ രോഗരക്തക്കാരിയെപോലെയാണ് (നിഹായ: 1/396)
ഒരാൾക്കു നിരന്തരമായി ഇന്ദ്രിയം സ്ഖലിച്ചുകൊണ്ടിരുന്നാൽ എല്ലാ ഫർളിനും കുളിക്കൽ നിർബന്ധമാണ് (ശർവാനി: 1/398)
മൂത്രവാർച്ചക്കാരൻ മൂത്രം ഉറ്റാൻ വേണ്ടി കുപ്പി പോലെയുള്ളത് ബന്ധിപ്പിക്കൽ അനുവദനീയമല്ല കാരണം, അത് നിർബന്ധ സാഹചര്യമില്ലാതെ മൂത്ര ഉറവിടമല്ലാത്ത സ്ഥലത്ത് നജസ് ചുമക്കലാണ് (നിഹായ: 1/396)
'ഉബാബി 'ൽ പറയുന്നു: 'മൂത്രവാർച്ചക്കാരൻ രോഗരക്തക്കാരിയെ പോലെയാണ് ' 'ശർഉൽ ഉബാബി 'ൽ പറയുന്നു: 'മൂത്രം നിലക്കാതെ സ്രവിച്ചുകൊണ്ടിരുന്നാൽ ലിംഗത്തിൽ പഞ്ഞി നിറക്കണം അതുകൊണ്ടും നിലച്ചില്ലെങ്കിൽ ഒരു തുണികൊണ്ട് കെട്ടണം കീഴ് വായു നിരന്തരം വരുന്നവരും ഇങ്ങനെ ചെയ്യണമെന്ന് ഇതിനോട് തുലനം ചെയ്തു ബുൽഖൈനി ഇമാം പറഞ്ഞിട്ടുണ്ട് ' (ഇബ്നു ഖാസിം: 1/393, 394)
ആർത്തവത്തിനോടനുബന്ധിച്ച നിസ്കാരം
ആർത്തവ പ്രസവ രക്തമുള്ള സ്ത്രീകൾക്കു നിസ്കാരം ഹറാമാണ് മാത്രമല്ല ഖളാഅ് വീട്ടാനും പാടില്ല (തുഹ്ഫ: 1/388)
എന്നാൽ നിസ്കാര സമയം ആയ ശേഷം ഏറ്റവും ചുരുങ്ങിയ തോതിൽ ആ നിസ്കാരം നിർവഹിക്കാനും, സമയമാകും മുമ്പു വുളൂ എടുക്കുവാനോ, മറ്റോ പാടില്ലാത്ത അശുദ്ധി നില നിൽക്കുന്നവളോ, തയമ്മും ചെയ്യേണ്ടവളോ ആണെങ്കിൽ ശുദ്ധിയാക്കാനും സൗകര്യപ്പെടുന്ന സമയം കഴിഞ്ഞ് അവൾ ആർത്തവകാരിയാകുന്നതെങ്കിൽ ആ നിസ്കാരം അവൾ ഖളാഅ് വീട്ടണം (തുഹ്ഫ: 1/457)
സമയമാകുംമുമ്പ് വുളൂ ചെയ്യുവാനോ മറ്റോ സൗകര്യപ്പെട്ടിരുന്നവളാണെങ്കിൽ ശുദ്ധിയാക്കാനുള്ള സമയം കഴിഞ്ഞുകടക്കൽ നിബന്ധനയല്ല (ഇബ്നു ഖാസിം: 1/458)
നിസ്കാരങ്ങളിലെ ഏതെങ്കിലും ഒന്നിന്റെ സമയത്ത് രക്തം നിലച്ചു ആ സമയത്ത് തക്ബീർ ചൊല്ലാനുള്ള സമയം അവശേഷിക്കുന്നുണ്ടെങ്കിൽ ആ സമയത്തെ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമാണ് (തുഹ്ഫ: 1/454)
ഇവിടെ തക്ബീറോടുകൂടെ ശുദ്ധിയാക്കാനുള്ള സമയം ലഭിക്കൽ നിബന്ധനയില്ല കാരണം ശുദ്ധി നിസ്കാര സ്വീകാര്യതക്കുള്ള നിബന്ധനയാണ് അത് നിസ്കാരം നിർബന്ധമാകാനുള്ള നിബന്ധനയല്ല ശുദ്ധി, സമയത്തായിരിക്കണമെന്നുമല്ല (ജമൽ: 1/292)
രക്തം മുറിഞ്ഞ ശേഷം തക്ബീർ ചൊല്ലാൻ സമയം കിട്ടിയ നിസ്കാരം അതിനുമുമ്പുള്ള നിസ്കാരത്തോടൊപ്പം ജംആക്കപ്പെടുന്നതാണെങ്കിൽ മുമ്പുള്ള നിസ്കാരവും നിർബന്ധമാകും, പക്ഷേ, ശുദ്ധിക്കും നിസ്കാരത്തിനുമിടയിൽ തടസങ്ങളുണ്ടാവാൻ പാടില്ല (മൻഹജ്: 1/293)
അപ്പോൾ അസ്വറോടുകൂടെ ളുഹ്റും ഇശാഓടുകൂടെ മഗ്രിബും നിസ്കരിക്കണം സുബ്ഹോടുകൂടെ ഇശാഓ, ളുഹ്റോടുകൂടെ സുബ്ഹോ, മഗ്രിബോടുകൂടെ അസ്റോ നിസ്കരിക്കേണ്ടതില്ല കാരണം ഇവ ജംആക്കാൻ പാടില്ല (ശറഹുൽമൻഹജ്: 1/293)
ആർത്തവം നിലക്കുന്ന സമയത്തുള്ള നിസ്കാരവും അതിന്റെ മുമ്പുള്ളതും നിസ്കരിക്കൽ നിർബന്ധമാവാൻ രണ്ടാമത്തെ നിസ്കാരത്തിന്റെ ശർത്വുകളടക്കം ഏറ്റവും ചുരുങ്ങിയ തോതിൽ നിർവഹിക്കാൻ വിശാലമാകുന്നത്ര സമയം തടസ്സങ്ങളിൽ നിന്നു ഒഴിവായിരിക്കണം (തുഹ്ഫ: 1/455)
അപ്പോൾ ഒരു സ്ത്രീക്ക് ആർത്തവം നിന്നു (ഉദാഹരണം) മേൽ പറഞ്ഞതിനു വിശാലമായ സമയം ലഭിക്കുന്നതിനു മുമ്പവൾ മാനസിക രോഗിയായി എന്നാലവൾക്കു മേൽ പറഞ്ഞത് (ജംആക്കുന്നതും, അല്ലാത്തതും) നിർബന്ധമില്ല (തുഹ്ഫ: 1/455)
എങ്കിലും അസ്വറിന്റെ അവസാനം ഒരു റക്അതിനുള്ള സമയം ലഭിച്ചു പിന്നെ മഗ്രിബിന് വിശാലമാകുന്ന സമയശേഷം മാനസിക രോഗം വന്നു (ഉദാഹരണം) എന്നാൽ മഗ്രിബ് അവൾക്കു നിർബന്ധമാകും ബാക്കി സമയം അസ്വറ് നിസ്കരിക്കാൻ മതിയാകാത്തത് കാരണം അസ്വറ് നിർബന്ധമാവുകയില്ല എന്നാൽ അസ്തമനത്തിനു മുമ്പ് അസ്വറിൽ പ്രവേശിച്ചാൽ അസ്വറ് നിസ്കരിക്കൽ നിർബന്ധമാകും (തുഹ്ഫ: 1/455)
ഒരു സ്ത്രീക്ക് അസ്വറിന്റെ സമയത്ത് ഒരു തക്ബീറിനുള്ളത്ര സമയം ലഭിച്ചു മഗ്രിബ് നിസ്കാരശേഷം അസ്വറിന് വിശാലമായ സമയവും ലഭിച്ചു (പിന്നെ മാനസികം ഉണ്ടായി) എന്നാൽ അസ്വറും മഗ്രിബും അവൾക്ക് നിർബന്ധമായി ളുഹ്റ് നിർബന്ധമില്ല (നിഹായ: 1/463)
ആർത്തവ- പ്രസവരക്ത സമയത്ത് നിഷിദ്ധമായ കാര്യങ്ങൾ ഹദീസിൽ
നിസ്കാരം, നോമ്പ്
മുആദതുൽ അദവിയ്യ (റ) നിവേദനം: ഞാൻ ആഇശാ (റ) യോടു ചോദിച്ചു: 'ആർത്തവകാരി നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ലെന്നും പറയുന്നതെന്ത് അടിസ്ഥാനത്തിലാണ്?' ആഇശ (റ) ചോദിച്ചു: 'നീ 'ഹറൂറിയ്യത് ' ആണോ? (ഹറൂറ ഒരു സ്ഥലമാണ് അലി (റ) വിനെതിരിൽ ഖവാരിജി സംഘം അവിടെ നിന്നാണ് സംഘടിപ്പിക്കപ്പെട്ടത് ഹൈളുകാരി നിസ്കാരം ഖളാഅ് വീട്ടണമെന്നത് അവരുടെ വാദമായത് കൊണ്ടാണ് ആഇശ ബീവി (റ) അങ്ങനെ ചോദിച്ചത്) ആ സ്ത്രീ പറഞ്ഞു: 'അല്ല, എങ്കിലും ഞാൻ ചോദിക്കുന്നു ' മഹതി പറഞ്ഞു: 'നബി (സ) യുടെ അടുത്തുവെച്ചു ഞങ്ങൾക്കു ആർത്തവമുണ്ടാവാറുണ്ട് നോമ്പു വീട്ടാൻ കൽപിക്കപ്പെട്ടു നിസ്കാരം വീട്ടാൻ കൽപിക്കപ്പെട്ടില്ല ' (ബുഖാരി, മുസ്ലിം)
ഈ വിധിയിൽ എല്ലാ മുസ്ലിംകളും ഏകാഭിപ്രായക്കാരാണ് അതായത് ആർത്തവ- പ്രസവരക്തം സ്രവിക്കുന്നവർ ആ സമയത്തെ നിസ്കാരം വീണ്ടെടുക്കൽ നിർബന്ധമില്ല നോമ്പ് വീട്ടണം ഇതിനുള്ള കാരണമായി പണ്ഡിതർ പറയുന്നത് നിസ്കാരം ധാരാളമുള്ളതും ആവർത്തിച്ചു വരുന്നതുമാണ് അതിനാൽ അത് ഖളാഅ് വീട്ടൽ പ്രയാസമാണ് നോമ്പ് കൊല്ലത്തിൽ ഒരു മാസമേ നിർബന്ധമായുള്ളൂ ആർത്തവമാവട്ടെ ഒന്നോ, രണ്ടോ ദിവസവുമാവാം (ശറഹു മുസ്ലിം: 1/153)
മുസ്സത് (റ) നിവേദനം: ഞാൻ ഹജ്ജ് നിർവഹിച്ചു ഉമ്മു സലമ (റ) യുടെ അടുത്തു ചെന്നു ചോദിച്ചു: 'മുഅ്മിനീങ്ങളുടെ മാതാവേ, ജുൻദുബിന്റെ മകൻ സമുറത് ആർത്തവകാരികളോട് ആ സമയത്ത് നഷ്ടപ്പെട്ട നിസ്കാരം വീണ്ടെടുക്കാൻ ആവശ്യപ്പെടുന്നുണ്ടല്ലോ ' മഹതി പറഞ്ഞു: ' അത് വീട്ടേണ്ടതില്ല ' നബി (സ) യുടെ ഭാര്യമാർ പ്രസവരക്തം സ്രവിക്കുമ്പോൾ നാൽപതു ദിവസം കാത്തിരിക്കും എന്നാൽ നബി (സ) അവരോട് നിസ്കാരം വീട്ടാനാവശ്യപ്പെട്ടിരുന്നില്ല (അബൂദാവൂദ്)
പള്ളിയിൽ
ഉമ്മു സലമ (റ) നിവേദനം: നബി (സ) പള്ളിയുടെ മുറ്റത്തു വെച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: പള്ളി ജനാബത്തുകാരനും ആർത്തവകാരിക്കും അനുവദനീയമല്ല ' (ഇബ്നുമാജ)
ആഇശ (റ) നിവേദനം: ഒരിക്കൽ നബി (സ) കയറിവന്നോൾ സ്വഹാബികളുടെ വീട്ടുവാതിലുകൾ പള്ളിക്കഭിമുഖമായി തുറന്നുവെച്ചതു കണ്ടു അപ്പോൾ 'നിങ്ങൾ വീടുകളുടെ മുഖം പള്ളിയുടെ ഭാഗത്തു നിന്നു തിരിക്കുക ' എന്നു പറഞ്ഞു തുടർന്നു നബി (സ) അകത്തു കയറി ഇക്കാര്യത്തിൽ തങ്ങൾക്കു ഇളവു ലഭിക്കുമെന്നവർ ആഗ്രഹിച്ചത് കൊണ്ട് അവരൊന്നും ചെയ്തില്ല നബി (സ) പുറത്തു വന്നു അവരുടെയടുത്തു ചെന്നു പറഞ്ഞു: 'നിങ്ങൾ നിങ്ങളുടെ വീട്ടുമുഖങ്ങൾ പള്ളിയിൽ നിന്നു തിരിക്കണം തീർച്ചയായും ഞാൻ ആർത്തവകാരികൾക്കും ജനാബത്തുകാർക്കും പള്ളി അനുവദിക്കില്ല ' (അബൂദാവൂദ്)
അബൂഹുറൈറ (റ) നിവേദനം നിസ്കാരത്തിന് ഇഖാമത് വിളിച്ചു അണി ശരിപ്പെടുത്തി നബി (സ) നിസ്കരിക്കാൻ എഴുന്നേറ്റു അപ്പോഴാണ് താൻ ജനാബതുകാരനാണെന്ന കാര്യം അവിടുന്നത് ഓർമിച്ചത് 'നിങ്ങൾ അവിടെ നിൽക്കുക ' എന്നു പറഞ്ഞു നബി (സ) തിരിച്ചുപോയി കുളിച്ചു വന്നു അവിടുന്നു വന്നപ്പോൾ തലയിൽ നിന്നു വെള്ളം ഇറ്റുന്നുണ്ടായിരുന്നു തുടർന്നു നബി (സ) തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി ഞങ്ങൾ നബി (സ) യോടൊപ്പം നിസ്കരിച്ചു (ബുഖാരി)
ഖുർആൻ പാരായണം
അലി (റ) നിവേദനം ജനാബത്തുകാരല്ലാത്തപ്പോഴെല്ലാം നബി (സ) ഞങ്ങളെ കൊണ്ടു ഖുർആൻ ഓതിച്ചിരുന്നു (അബൂദാവൂദ്, നസാഈ, ഇബ്നുമാജ, തുർമുദി)
അബ്ദുല്ലാഹിബ്നു സലമ (റ) പറഞ്ഞു: 'ഞാൻ രണ്ടുപേരോടൊന്നിച്ചു അലി (റ) വിന്റെ അടുത്തു ചെന്നു അവരിലൊരാൾ ഞങ്ങളുടെ ഗോത്രക്കാരനും അപരൻ അസദ് ഗോത്രക്കാരനുമായിരുന്നു അവരെ അലി (റ) ഒരു പ്രദേശത്തേക്കു നിയോഗിച്ചു കൊണ്ടു പറഞ്ഞു: 'നിങ്ങൾ കായിക ബലവും, ഊര്ജ്ജസ്വലതയുമുള്ളവരാണ് അതിനാൽ മതത്തിനുവേണ്ടി നിങ്ങൾ ഈ ബലം ഉപയോഗിക്കണം
'തുടർന്ന് അദ്ദേഹം വിസർജനസ്ഥലത്തേക്കു പോയി പുറത്തുവന്നപ്പോൾ വെള്ളം ആവശ്യപ്പെട്ടു കൈക്കുമ്പിൾ നിറച്ചു വെള്ളമെടുത്ത് ശരീരത്തിൽ തടവിയ ശേഷം ഖുർആൻ പാരായണം തുടങ്ങി ഇതു കണ്ടു അവർക്കു അത്ഭുതമായി അതു മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു: നബി (സ) വിസർജന സ്ഥലത്തു നിന്നു പുറത്തുവന്നു ഞങ്ങളോടു കൂടെ മാംസം കഴിച്ചിരുന്നു വലിയ അശുദ്ധിയല്ലാതെ മറ്റൊന്നും ഖുർആൻ പാരായണത്തിൽ നിന്നു നബി (സ) യെ തടഞ്ഞിട്ടില്ല ' (തുർമുദി, നസാഈ, അബൂദാവൂദ്, ഇബ്നുമാജ)
ആർത്തവകാരിയുമായുള്ള സംസർഗം
അനസ് (റ) നിവേദനം: 'ജൂതന്മാർ സ്ത്രീകൾ ആർത്തവകാരികളായാൽ അവരോടൊപ്പം തിന്നുകയോ, കുടിക്കുകയോ, വീട്ടിൽ ഒരുമിച്ചു കഴിയുകയോ ചെയ്തിരുന്നില്ല ഈ കാര്യം നബി (സ) യോട് പറഞ്ഞപ്പോൾ ഈ ആയത് ഇറങ്ങി 'ആർത്തവകാരിയെ കുറിച്ചു താങ്കളോടവർ ചോദിക്കുന്നു: താങ്കൾ പറയുക, അത് (ആർത്തവം) ചീത്ത സാധനമാണ് തുടർന്ന് ആർത്തവകാരികളോടു കൂടെ തിന്നുകയും കുടിക്കുകയും ചെയ്യാമെന്നും വീട്ടിൽ ഒരുമിച്ചു കഴിയാനും ഭോഗമല്ലാത്ത മറ്റെല്ലാമാവാമെന്നും അറിയിച്ചു അപ്പോൾ ജൂതർ പറഞ്ഞു: 'നമ്മുടെ ഒരു കാര്യത്തോടും 'മുഹമ്മദ് ' എതിരാവാതിരുന്നിട്ടില്ല ഉസൈദുബ്നു ഹുളൈറും, അബ്ബാദുബ്നു ബിശ്റും എഴുന്നേറ്റു നിന്നു ചോദിച്ചു: 'ഞങ്ങൾ ആർത്തവമുള്ള ഭാര്യയുമായി സംയോഗം ചെയ്യട്ടെയോ?' അതു കേട്ടപ്പോൾ നബി (സ) യുടെ മുഖം ചെമന്നു തുടുത്തു നബി (സ) ക്ക് ദേഷ്യം വന്നുവെന്നു കരുതി അവർ നിശ്ചലരായി അപ്പോൾ പാലുമായി അതുവഴിവന്നവരെ വിളിച്ചുവരുത്തി അവർക്കു പാല് കൊടുക്കാൻ നബി (സ) നിർദ്ദേശിച്ചു അവർ ആ പാൽ വാങ്ങി കുടിച്ചു തങ്ങളോട് ദേഷ്യം പിടിച്ചില്ല എന്ന് അപ്പോഴാണ് അവർക്കു മനസ്സിലായത് ' (മുസ്ലിം, അബൂദാവൂദ്, നസാഈ, ഇബ്നുമാജ)
ഉമ്മു സലമ (റ) നിവേദനം: 'നബി (സ) യോടുകൂടെ ഒരു പുതപ്പിൽ കിടക്കുമ്പോൾ എനിക്ക് ആർത്തവമുണ്ടായി ഞാൻ പതുക്കെ എഴുന്നേറ്റു പോയി ആർത്തവാവസരത്തിൽ അണിയാറുള്ള വസ്ത്രമണിഞ്ഞു നബി (സ) ചോദിച്ചു: 'നിനക്കു ആർത്തവമുണ്ടായോ?' ഞാൻ പറഞ്ഞു: 'അതെ ' അപ്പോൾ നബി (സ) എന്നെ വിളിച്ചു ഞാൻ നബി (സ) യോടൊപ്പം ഒരു പുതപ്പിൽ കിടന്നു ഞാനും നബി (സ) യും ഒരു പാത്രത്തിൽ നിന്നു ജനാബത് കുളിച്ചിരുന്നു ' (ബുഖാരി, മുസ്ലിം)
ആഇശ (റ) നിവേദനം: 'ആർത്തവമുണ്ടാവുമ്പോഴും ഞാനും നബി (സ) യും ഒരേ വിരിപ്പിൽ കിടന്നിരുന്നു എന്നിൽ നിന്നു വല്ലതും നബി (സ) യുടെ ശരീരത്തിലായാൽ ആ ഭാഗം മാത്രം കഴുകുകയും അതേ വസ്ത്രം ധരിച്ചു നിസ്കരിക്കുകയും ചെയ്തിരുന്നു പിന്നെ മടങ്ങിവന്നു അതുപോലെ ബാധിച്ചാൽ മേൽ പറഞ്ഞതുപോലെ ആ സ്ഥലം കഴുകും, അതിൽ നിസ്കരിക്കും' (നസാഈ , അബൂദാവൂദ്)
അബൂഹുറൈറ (റ) നിവേദനം നബി (സ) പറഞ്ഞു: 'ആർത്തവകാരിയെ ഭോഗിക്കുക, സ്ത്രീയുടെ ഗുദത്തിലൂടെ ഭോഗിക്കുക, ജോൽസ്യനെ സമീപിക്കുക എന്നിവ ചെയ്യുന്നവൻ അവൻ മുഹമ്മദ് നബി (സ) യുടെ മേൽ ഇറക്കപ്പെട്ടതിനോട് നിഷേധം കാണിച്ചവരാണ് ' (തുർമുദി, അബൂദാവൂദ്)
ശുറൈഹ് (റ) നിവേദനം: അശുദ്ധിയുള്ള സ്ത്രീയോടൊപ്പം ഭക്ഷണം കഴിക്കാമോ? എന്ന് അദ്ദേഹം ആഇശ (റ) യോട് ചോദിച്ചു മഹതി മറുപടി പറഞ്ഞു: 'അതെ, ഞാൻ ആർത്തവമുള്ളവളായിരിക്കെ നബി (സ) എന്നെ വിളിക്കാറുണ്ട് അങ്ങനെ ഞാൻ നബി (സ) യോടു കൂടെ ഭക്ഷിച്ചു നബി (സ) മാംസത്തിലെ എല്ലെടുത്ത് എനിക്കു വിഹിതിച്ചുതന്നു ഞാനതിലെ ഇറച്ചി തിന്നു ബാക്കി അവിടെ വെച്ചു അപ്പോൾ നബി (സ) അതെടുത്തു അതിലെ ഇറച്ചി തിന്നു ഇങ്ങനെ കഴിക്കുമ്പോൾ അവിടുന്നു ഞാൻ വായ വെച്ചിടത്ത് തന്നെ വായ വെച്ചു കുടിക്കാൻ ശ്രദ്ധിച്ചിരുന്നു പിന്നെ വെള്ളത്തിനാവശ്യപ്പെട്ടു നബി (സ) കുടിക്കുന്നതിനു മുമ്പ് എനിക്കു വിഹിതം തന്നു ഞാൻ കുടിച്ചു കഴിഞ്ഞപ്പോൾ അവിടുന്നു കപ്പിൽ എന്റെ വായ വെച്ചേടത്തു തന്നെ വായ വെച്ചു വെള്ളം കുടിച്ചു ' (മുസ്ലിം, നസാഈ)
അബ്ദുല്ലാഹിബ്നു സഅ്ദ് (റ) നിവേദനം: ആർത്തവമുള്ളവളോടുകൂടെ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചു ഞാൻ നബി (സ) യോടു ചോദിച്ചു നബി (സ) പറഞ്ഞു: 'നീ അവളോടു കൂടെ ഭക്ഷിക്കൂ ' (തുർമുദി, അബൂദാവൂദ്, ഇബ്നുമാജ)
ആഇശ (റ) നിവേദനം: 'ഞാൻ ആർത്തവകാരിയായിരിക്കെ നബി (സ) എന്റെ മടിയിൽ തലവെച്ചു ഖുർആൻ ഓതിയിരുന്നു ' (ബുഖാരി, മുസ്ലിം)
കിടന്നും ആർത്തവകാരിയോട് തൊട്ടിരുന്നും നജസുള്ള സ്ഥലത്തിനരികിലും ഖുർആൻ പാരായണം അനുവദനീയമാണെന്നു ഈ ഹദീസിൽ നിന്നു മനസ്സിലാക്കാം (ശറഹു മുസ്ലിം: 1/143)
അബൂഹുറൈറ (റ) നിവേദനം: 'നബി (സ) പള്ളിയിലിരിക്കെ പറഞ്ഞു: 'ആഇശാ, നീ എന്റെ വസ്ത്രം കൊണ്ടുവരൂ ' അപ്പോൾ ആഇശ (റ) പറഞ്ഞു: 'ഞാൻ നിസ്കരിക്കുന്നില്ല ' (ആർത്തവകാരിയാണ്) നബി (സ) പറഞ്ഞു: 'അത് (ആർത്തവം) നിന്റെ കയ്യിലല്ല ' അപ്പോൾ ആഇശ (റ) നബിക്കു വസ്ത്രം കൊണ്ടുവന്നു കൊടുത്തു (മുസ്ലിം, നസാഈ)
ആഇശ (റ) നിവേദനം പള്ളിയിൽ ഇഅ്തികാഫിരിക്കെ നബി (സ) തല എന്റെ നേരെ നീട്ടുകയും ഞാനത് കഴുകുകയും ചെയ്തിരുന്നു ആർത്തവകാരിയായപ്പോഴാണ് ഞാനങ്ങനെ ചെയ്തിരുന്നത് (നസാഈ)
ആഇശാ (റ) നിവേദനം: ആർത്തവമുള്ളവളായിരിക്കെ ഞാൻ നബി (സ) യുടെ മുടി ചീകിക്കൊടുത്തിരുന്നു നബി (സ) പള്ളിയിൽ ഇഅ്തികാഫിലായിരിക്കെയായിരുന്നു സ്വന്തം റൂമിലായിരുന്ന അവർ ഇങ്ങനെ ചെയ്തിരുന്നത് (നസാഈ)
ആഇശ (റ) നിവേദനം നബി (സ) ഞങ്ങളിൽ ആർത്തവമുള്ളവരോട് അരയുടുപ്പ് ധരിക്കാൻ കൽപിക്കുകയും പിന്നെ അവരോടുകൂടെ സഹവസിക്കുകയും ചെയ്തിരുന്നു (ബുഖാരി, മുസ്ലിം)
ജുമൈ ഉബ്നു ഉമൈർ (റ) നിവേദനം: ഞാനും ഉമ്മയും മാതൃസഹോദരിയും ആഇശാ (റ) യെ സമീപിച്ചു അവർ രണ്ടാളും ആഇശാ (റ) യോടു ചോദിച്ചു: 'നിങ്ങളിലാർക്കെങ്കിലും ആർത്തവമുണ്ടായാൽ നബി (സ) എന്താണു ചെയ്തിരുന്നത്?' മഹതി പറഞ്ഞു: 'ഞങ്ങളിൽ ആർത്തവമുള്ളവരോട് നബി (സ) വലിയ അരയുടുപ്പ് ധരിക്കാൻ കൽപിക്കും എന്നിട്ട് സ്തനങ്ങളിലും, നെഞ്ചിലും അവിടുന്നു സ്പർശിച്ചിരുന്നു ' (നസാഈ)
ആർത്തവകാരി മൈലാഞ്ചിയിടൽ
മുആദ (റ) നിവേദനം: ആഇശ (റ) യോട് ഒരു സ്ത്രീ ചോദിച്ചു: ആർത്തവകാരിക്കു മൈലാഞ്ചിയിടാമോ? മഹതി പറഞ്ഞു: ഞങ്ങൾ നബി (സ) യുടെ കൂടെയായിരിക്കെ തന്നെ മൈലാഞ്ചിയിട്ടിരുന്നു നബി (സ) അതിൽ ഞങ്ങളെ തടഞ്ഞിട്ടില്ല (ഇബ്നുമാജ)
ആർത്തവകാരി ഖുർആൻ ഓതൽ
ഇബ്നു ഉമർ (റ) നിവേദനം: നബി (സ) പറഞ്ഞു: 'ജനാബതുകാരനും ആർത്തവകാരിയും ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത് ' (തുർമുദി, ഇബ്നുമാജ)
ആർത്തവ പ്രസവരക്ത സമയത്ത് നിഷിദ്ധമായത്
ആർത്തവത്തിനു ഇരുപത് വിധികൾ ബാധകമാണ് അതിൽ പന്ത്രണ്ട് കാര്യങ്ങൾ അവൾക്കു ഹറാമാണ്
നിസ്കാരം, ഓത്തിന്റയും ശുക്റിന്റെയും സുജൂദ്, ത്വവാഫ്, നോമ്പ്, ഇഅ്തികാഫ്, പള്ളിയിൽ രക്തമാകുമെന്ന ആശങ്കയുള്ളപ്പോൾ അതിലൂടെ വിട്ടുകടക്കൽ, ഖുർആൻ ഓതൽ, ഖുർആൻ തൊടൽ, ഖുർആൻ എഴുതൽ എന്നിവയാണത് മുഹദ്ദബിൽ ആരാധന ഉദ്ദേശിച്ചു ശുദ്ധി വരുത്തുക, മഹാമിലി ഇമാം (റ) മരണാസന്നന്റെ അടുക്കൽ അവൾ ഹാജറാവലും ഇതിൽ കൂട്ടിയിട്ടുണ്ട്
മൂന്നെണ്ണം ഭർത്താവിന് ഹറാമാണ് സംസർഗം, ത്വലാഖ്, മുട്ട് പൊക്കിളിനിടയിലെ സ്പർശനം
എട്ട് കാര്യങ്ങൾ ഹറാമില്ല കുളി, ഇദ്ദ, ഇസ്തിബ്റാഅ്, ബറാഅതുറഹ്മ്, പ്രായപൂർത്തിയായാൽ, അവളുടെ വാക്ക് സ്വീകരിക്കൽ, നിസ്കാരം ഒഴിവാക്കൽ, വിദാഇന്റെ ത്വവാഫ് എന്നിവയാണത് (ജമൽ: 1/238)
ജനാബതുകാർക്ക് ഹറാമായ എല്ലാ കാര്യങ്ങളും ആർത്തവ- പ്രസവ സമയത്ത് ഹറാമാണ് (തുഹ്ഫ: 1/386)
ജനാബതുകാർക്ക് ചെറിയ അശുദ്ധികൊണ്ട് ഹറാമായതെല്ലാം ഹറാമാണ് (തുഹ്ഫ: 1/ 267)
അപ്പോൾ ആർത്തവകാരികൾക്കു ചെറിയ അശുദ്ധികൊണ്ട് ഹറാമായതെല്ലാം ഹറാമാകും
നിസ്കാരം
അശുദ്ധിയുള്ളപ്പോൾ നിസ്കരിക്കൽ മഹാപാപമാണെന്ന് മജ്മൂഇലുണ്ട് എന്നാൽ മുസ്ഹഫ് തൊടൽ പോലുള്ള കാര്യങ്ങൾ ഇത്ര ഗൗരവതരമല്ല ശുദ്ധിയില്ലാതെ നിസ്കരിക്കൽ അനുവദനീയമാണെന്നു കരുതി നിസ്കരിച്ചാൽ കാഫിറാകും നിസ്കാരവും ത്വവാഫും മറന്നുകൊണ്ടാണെങ്കിൽപോലും ശുദ്ധിയില്ലാതെ നിർവഹിച്ചാൽ അസാധുവാണ് (ജമൽ 1/ 72,73)
നിസ്കാരത്തിനിടയിൽ അശുദ്ധി സംഭവിച്ചാൽ ആ നിസ്കാരം തുടൽ ഹറാമാണ് (ജമൽ: 1/ 73)
നിത്യഅശുദ്ധി, ശുദ്ധീകരണത്തിനാവശ്യമായവ കിട്ടാതിരിക്കൽ തുടങ്ങിയ കാരണങ്ങളുണ്ടെങ്കിൽ ഹറാമില്ല എന്നാൽ മണ്ണ് ലഭിക്കുമെങ്കിൽ വെള്ളം കിട്ടാതിരിക്കുന്നത് കാരണമല്ല (ജമൽ 1/73)
ത്വവാഫ്
ത്വവാഫ് സുന്നത്തായാലും ഫർളായാലും പാടില്ല (തുഹ്ഫ 1/146)
അശുദ്ധിയോടെ ത്വവാഫ് ചെയ്യുന്നത് ഹറാമാണെന്നു ഹദീസിൽ വ്യക്തമാണ് നബി (സ) ത്വവാഫിനുവേണ്ടി വുളൂ ചെയ്തു കൊണ്ടു പറഞ്ഞു: 'ഹജ്ജിന്റെ കർമങ്ങൾ നിങ്ങൾ എന്നിൽ നിന്നു സ്വീകരിക്കുക '
മറ്റൊരു ഹദീസിൽ 'ത്വവാഫ് നിസ്കാരത്തിന്റെ സ്ഥാനത്താണ് എങ്കിലും അല്ലാഹു ഇതിൽ സംസാരം അനുവദിച്ചിരിക്കുന്നു പക്ഷേ, സംസാരിക്കുന്നവർ നല്ലതല്ലാതെ പറയരുത് ' എന്നു കാണാം (ഹാകിം) അദ്ദേഹം പറഞ്ഞു: ഈ ഹദീസ് മുസ്ലിമിന്റെ നിബന്ധന പ്രകാരം സ്വീകാര്യമാണ് (ശറഹുൽ മൻഹജ്: 1/73)
ഹജ്ജു കർമങ്ങളിൽ ത്വവാഫല്ലാത്ത എല്ലാ കാര്യങ്ങളും ആർത്തവത്തോടെ നിർവഹിക്കാം എന്നാൽ ഹജ്ജിന്റെ ഘടകമായ ത്വവാഫ് ചെയ്യാതെ ഹജ്ജിൽ നിന്നു വിരമിക്കാൻ സാധ്യമല്ല ദുൽഹിജ്ജ പത്താം രാവ് പകുതിയോടെ അതിന്റെ സമയമാകുമെങ്കിലും അതിന്റെ അവസാനം പരിധിയില്ലാതെ തുടരുന്നതാണ് (തുഹ്ഫ: 4/123)
സുജൂദ്
തിലാവതിന്റെ സുജൂദും, ശുക്റിന്റെ സുജൂദും മറ്റും ശുദ്ധിയില്ലാതെ ഹറാമാണ് (തുഹ്ഫ: 1/ 146)
മുസ്ഹഫ് തൊടൽ, ചുമക്കൽ
മുസ്ഹഫ് വഹിച്ചയാളെ ശുദ്ധിയില്ലാതെ തൊടുന്നതും ചുമക്കുന്നതും നിഷിദ്ധമല്ല (ജമൽ: 1/ 74)
മുസ്ഹഫ് കത്തിക്കരിഞ്ഞുപോകുമെന്നോ, വെള്ളത്തിൽ മുങ്ങി നശിച്ചുപോകുമെന്നോ, നിഷേധിയുടെ കയ്യിൽ അകപ്പെടുമെന്നോ, പേടിക്കുന്ന സാഹചര്യത്തിൽ അതിനെ സംരക്ഷിക്കാൻ പറ്റിയ ഒരാളെ കിട്ടുന്നില്ലെങ്കിൽ അശുദ്ധിയോടെ അതെടുക്കൽ അനുവദനീയമാണ് എന്നല്ല നിർബന്ധം തന്നെയാണ് എങ്കിലും ഇങ്ങനെ ചെയ്യുമ്പോൾ സാധിക്കുമെങ്കിൽ തയമ്മും ചെയ്യണം (തുഹ്ഫ: 1/147)
മുസ്ഹഫ് എന്നതിൽ അതിന്റെ പുറംചട്ടയും ചേർന്നുനിൽക്കുന്ന മറ്റു ഭാഗങ്ങളും ഉൾപ്പെടും അത് മുസ്ഹഫിന്റെ ഒരു ഭാഗം പോലെയാണല്ലോ (തുഹ്ഫ: 1/146, 147)
മുസ്ഹഫ് മറ്റൊരു ഗ്രന്ഥവും ഒന്നിച്ചുചേർത്തു ഗ്രന്ഥമാക്കിയതാണെങ്കിൽ മുസ്ഹഫ് ഉള്ള ഭാഗത്തെ തൊടൽ ശുദ്ധിയില്ലാത്തവർക്കു ഹറാമാണ് മറ്റുഭാഗം തൊടൽ ഹറാമില്ല (ജമൽ: 1/74)
രണ്ടു പുസ്തകത്തിനിടയിൽ വെച്ചാണു മുസ്ഹഫ് ബൈന്റ് ചെയ്തതാണെങ്കിൽ മുസ്ഹഫിനോട് നേരിടുന്ന ഭാഗം തൊടൽ ഹറാമാണ് (ജമൽ: 1/ 74)
മുസ്ഹഫ് മറ്റു ഗ്രന്ഥങ്ങളും ഇടകലർത്തിയാണ് ബൈന്റ് ചെയ്തതെങ്കിൽ നിരുപാധികം തൊടൽ ഹറാമാണ് (ബർമാവി, ജമൽ: 1/74)
മുസ്ഹഫ് കവറിനുള്ളിലാണെങ്കിലും ചുമക്കലും തൊടലും ഹറാമാണ് (കുർദി: 1/ 112)
പഠിക്കാൻ വേണ്ടി എഴുതപ്പെട്ട ഖുർആൻ പലകയും മറ്റും ചുമക്കൽ
ഇതും ഹറാമാണ് (തുഹ്ഫ: 1/ 149)
എഴുതപ്പെട്ട ഖുർആൻ വാക്യങ്ങൾ- അതൊരു സൂക്തത്തിന്റെ അൽപമാണെങ്കിലും ശുദ്ധിയില്ലാതെ തൊടൽ ഹറാമാണ് എന്നാൽ ഐക്കല്ലുകൾ, നാണയങ്ങൾ തുടങ്ങിയവയിൽ ഖുർആൻ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അവ തൊടുന്നതും, ചുമക്കുന്നും ഹറാമല്ല കാരണം ഖുർആൻ കൊണ്ടുള്ള ഉദ്ദേശ്യം ഇവയിലില്ല നിഷേധിക്കു പോലും ഖുർആൻ രേഖപ്പെടുത്തപ്പെട്ട ഐക്കല്ലുകൾ ഉണ്ടാക്കിക്കൊടുക്കുന്നത് ഹറാമല്ല (ശറഹു ബാഫളൽ കുർദി: 1/ 113)
എഴുതുമ്പോഴുള്ള ഉദ്ദേശ്യം നോക്കിയാണ് പഠിക്കാനോ ബർക്കത്തിനോ എന്നു തീരുമാനിക്കേണ്ടത് എഴുതിയ ശേഷം എന്തുദ്ദേശിച്ചെന്നു നോട്ടമില്ല (ഫത്ഹുൽ മുഈൻ: 26)
സ്വന്തത്തിനു വേണ്ടിയോ മറ്റൊരാൾക്കു പ്രതിഫലം വാങ്ങാതെയോ എഴുതിയതാണെങ്കിൽ എഴുതിയവൻ ഉദ്ദേശിച്ചതിനും, അല്ലെങ്കിൽ എഴുതാൻ ഏൽപിച്ചവൻ ഉദ്ദേശിച്ചതിനുമാണ് പരിഗണന നൽകുക (ഫത്ഹുൽ മുഈൻ: 26)
മുസ്ഹഫ് വഹിക്കുന്ന എന്ന ഉദ്ദേശ്യമില്ലാതെ മറ്റു ചരക്കുകളോടൊപ്പം വുളൂ ഇല്ലാതെ വഹിക്കുന്നതു തെറ്റില്ല (തുഹ്ഫ: 1/ 150)
എന്നാൽ മുസ്ഹഫ് ചുമക്കുന്നു എന്നു കരുതിയാൽ അത് അനുവദനീയമല്ല ഹറാമാണ് (കുർദി; 1/ 113)
മറ്റു ചരക്കുകൾക്കൊപ്പം മുസ്ഹഫ് ചുമക്കുമ്പോൾ മുസ്ഹഫിനെ സ്പർശിച്ചുപോകാതിരിക്കാൻ കെട്ടുകൾക്കുള്ളിൽ ബന്ധിച്ചിരിക്കണം (ജമൽ: 1/ 76)
മുസ്ഹഫ് സൂക്ഷിച്ചിരിക്കുന്ന കവറുകളും മറ്റും അതിൽ മുസ്ഹഫുണ്ടെങ്കിൽ വുളൂ ഇല്ലാതെ തൊടൽ ഹറാമാണ് (ഫത്ഹുൽ മുഈൻ: 26)
മുസ്ഹഫ് സൂക്ഷിച്ച അവമാരയും മറ്റും അതിൽ മുസ്ഹഫ് ഉണ്ടെങ്കിലും തൊടൽ ഹറാമില്ല അത് മുസ്ഹഫ് വെക്കാൻ വേണ്ടി ഉണ്ടാക്കപ്പെട്ടതാണെങ്കിലും വിരോധമില്ല (കുർദി: 1/ 111)
മുസ്ഹഫ് വെച്ച മേശയോ, കസേരയോ തൊടുന്നതും ഹറാമല്ല (ജമൽ: 1/75, കുർദി: 1/ 112)
മുസ്ഹഫിന്റെ കടലാസുകൾ നഷ്ടപ്പെടുകയോ, കരിയുകയോ ചെയ്താൽ അതിന്റെ ചട്ട തൊടൽ ഹറാമില്ല (കുർദി: 1/110)
മുസ്ഹഫിന്റെ പേജുകൾ (അവ വേറിട്ടതല്ലെങ്കിൽ ) വുളൂഇല്ലാതെ കൊള്ളികൊണ്ടോ മറ്റോ മറിക്കാം ഇവിടെ ചുമക്കലോ, നേരിട്ടുള്ള സ്പർശനമോ ഉണ്ടാവുന്നില്ല (തുഹ്ഫ: 1/ 154, ഫത്ഹുൽ മുഈൻ: 26)
പേജുകൾ കൊള്ളിയോടൊപ്പം നീങ്ങി പറഞ്ഞിപോരുന്നുണ്ടെങ്കിൽ ഹറാമാണ് (കുർദി: 1/ 115)
എന്നാൽ കയ്യിൽ ശീല ചുറ്റി മറിക്കാൻ പാടില്ല (ശറഹുൽ മൻഹജ്: 1/77)
ഖുർആൻ തൊടാതെയും ചുമക്കാതെയും എഴുതൽ വുളൂഅ് ഇല്ലാത്തവർക്കും വലിയ അശുദ്ധിയുള്ളവർക്കും അനുവദനീയമാണ് (കുർദി: 1/ 115)
ഖുർആൻ വചനങ്ങളെക്കാൾ വ്യാഖ്യാനങ്ങളുൾക്കൊള്ളുന്ന ഗ്രന്ഥം വുളൂഅ് ഇല്ലാതെ സ്പർശിക്കുകയും, വഹിക്കുകയും ചെയ്യാം (ഫത്ഹുൽ മുഈൻ: 26)
ഇതു കണക്കാക്കേണ്ടതു അക്ഷരങ്ങളെ പരിഗണിച്ചാണ് പദങ്ങളെ പരിഗണിച്ചല്ല (ജമൽ: 1/ 77)
വ്യാഖ്യാനം കൂടുതലോ കുറവോ, രണ്ടും തുല്യമോ എന്നൊക്കെ സംശയിച്ചാൽ തൊടൽ അനുവദനീയമാണ് (തുഹ്ഫ: 1/ 152)
അല്ലാമാ റംലി (റ) യോട് മുസ്ഹഫിന്റെ മാർജിനുകളിൽ എഴുതപ്പെട്ട (മാർജിൻ ഒരു ഉദാഹരണം) വ്യാഖ്യാനത്തെക്കുറിച്ചു അതിനു മുസ്ഹഫിന്റെ വിധിയാണോ, വ്യാഖ്യാന ഗ്രന്ഥത്തിന്റെ വിധിയാണോ എന്നു ചോദിച്ചപ്പോൾ അതിനു വ്യാഖ്യാനത്തിന്റെ വിധിയാണെന്നു പറഞ്ഞത് എന്റെ അഭിപ്രായത്തിൽ ഈ വീക്ഷണം ചിന്തിച്ചു വിലയിരുത്തേണ്ടതാണ് കാരണം, മാർജിനുകളിൽ വ്യാഖ്യാനം എഴുതുന്നതിനു മുമ്പ് ആ മുസ്ഹഫിനെ തൊടൽ ഹറാമായിരുന്നു അല്ലാമായുടെ വീക്ഷണം ഓരോ ആയത്തും മാർജിനിൽ വ്യാഖ്യാന സഹിതം എഴുതുന്നതിനാണു ബാധകമാവുക എന്നാണ് മനസ്സിലാക്കേണ്ടത് (ബർമാവി ജമൽ: 1/ 77)
എന്നാൽ വ്യാഖ്യാനത്തോടെയും ചരക്കുകളിലും മുസ്ഹഫ് ചുമക്കൽ ചുമക്കൽ കറാഹത്താണ് (തുഹ്ഫ: 1/ 151)
വിവേചന പ്രായമെത്തിയ കുട്ടികൾ ഓതാനും, പഠിക്കാനും വുളൂഅ് ഇല്ലാതെ മുസ്ഹഫ് എടുക്കുന്നതും ചുമക്കുന്നതും തടയൽ നിർബന്ധമില്ല എങ്കിലും സുന്നത്താണ് (മുഗ്നി: 1/ 38)
എന്നാൽ പ്രായപൂർത്തിയായവർക്കു തൊടാൻ പാടില്ല കുട്ടികളെ പഠിപ്പിക്കുന്നവരാണെങ്കിലും തൊട്ടുകൂടാ എത്ര പ്രയാസമുണ്ടായാലും ശുദ്ധി വേണം (ജമൽ: 1/ 78)
അനുബന്ധം
ഖുർആൻ എഴുതിയ സ്ലേറ്റുകളും മറ്റും മ്ലേഛ സാധനങ്ങൾ കൊണ്ടു മായ്ക്കാൻ കുട്ടികളെ അനുവദിക്കരുത് തുപ്പുനീർ കൊണ്ട് മായ്ക്കുന്നതു തടയണം (കുർദി: 1/ 116)
കൈവിരലിൽ തുപ്പുനീരാക്കി മുസ്ഹഫ് തൊടൽ ഹറാമാണ് ഈ പറഞ്ഞത് തുപ്പുനീർ മുസ്ഹഫിൽ പുരളുമെന്നതിനാലാണ് എന്നാൽ കൈയിലാക്കിയ തുപ്പുനീർ ഉണങ്ങിയിട്ടുണ്ടെങ്കിൽ ആ കരംകൊണ്ടു സ്പർശിക്കുന്നതു ഹറാമില്ല (കുർദി: 1/ 116)
വിവേകമില്ലാത്ത കുട്ടികൾക്കു മുസ്ഹഫും മറ്റും എടുക്കാൻ സൗകര്യപ്പെടുത്തിക്കൊടുക്കൽ നിഷിദ്ധമാണ് ഖുർആൻ സൂക്തത്തിന്റെ ഒരംശം മാത്രം എഴുതിയതാണെങ്കിലും നിഷിദ്ധം തന്നെ (ഫത്ഹുൽ മുഈൻ: 26)
അറബിയല്ലാത്ത അക്ഷരത്തിൽ ഖുർആൻ എഴുതുക, ഖുർആനോ മറ്റു മതവിജ്ഞാനങ്ങളോ എഴുതിയ ഗ്രന്ഥത്തിൽ പണമോ മറ്റോ സൂക്ഷിക്കുക, സുരക്ഷിതാവശ്യത്തനല്ലാതെ അത് കീറിക്കളയുക, ഖുർആൻ എഴുതിയ കടലാസോ മറ്റോ വിഴുങ്ങുക തുടങ്ങിയവ നിഷിദ്ധമാണ് ഇതിൽ പണം സൂക്ഷിക്കൽ ഹറാമാണെന്ന വീക്ഷണത്തോട് ശൈഖുനാ (ഇബ്നു ഹജറുൽ ഹൈതമി) ക്ക് ഭിന്നാഭിപ്രായമുണ്ട് (ഫത്ഹുൽ മുഈൻ: 26)
മുസ്ഹഫിനെ നജസുകൊണ്ട് എഴുതലും നജസായ അവയവം കൊണ്ട് തൊടലും നിഷേധികളുടെ നാട്ടിലേക്കു കൊണ്ടുപോകലും ഹറാമാണ് (ശറഹുൽ മൻഹജ്: 1/ 78)
എന്നാൽ ശരീരം നജസാണെങ്കിലും ശുദ്ധിയുള്ള അവയവം കൊണ്ടു തൊടുന്നതിനു വിരോധമില്ല നജസായ വസ്തുകൊണ്ടു ഖുർആനോ, ഹദീസോ, വന്ദിക്കപ്പെടുന്ന നാമങ്ങളോ എന്നല്ല മതപരമായ ഏതു കാര്യവും എഴുതൽ ഹറാമാണ് (ജമൽ: 1/ 78)
നജസായ വായകൊണ്ടു ഖുർആൻ ഓതൽ, ഖുർആൻ എഴുതിയ വസ്ത്രം ധരിക്കൽ, ഖുർആൻ കൊണ്ടു ലക്ഷണം നോക്കൽ എന്നിവ കറാഹത്താണ് (ബുശ്റൽ കരീം: 1/32)
മുസ്ഹഫിലോ, ആദരണീയമായ നാമം, വിജ്ഞാനം എന്നിവ രേഖപ്പെടുത്തിയ സ്ഥലത്തോ നജസ് ഉണ്ടായാൽ അത് നീക്കൽ നിർബന്ധമാണ് ആ നജസ് നീക്കുമ്പോൾ അത് നശിച്ചുപോകുമെങ്കിൽ അനാഥർ പോലെയുള്ളവരുടേതാണെങ്കിലും ഇതുതന്നെ സ്ഥിതി
എഴുതിയ അക്ഷരത്തില് നജസുണ്ടെങ്കിലാണ് നീക്കൽ നിർബന്ധം പുറംചട്ടയിലോ, മാർജിനിലോ ആണെങ്കിൽ നിർബന്ധമില്ല (ബിഗ്യ: 1/ 24)
ഖുർആൻ എഴുതി കലക്കിക്കുടിക്കുന്നതിനു തെറ്റില്ല മുസ്ഹഫിനു നേരെ കാൽ നീട്ടൽ ഹറാമാണ് (ഫത്ഹുൽ മുഈൻ: 26)
മുസ്ഹഫ് കണ്ടാൽ ആദരവോടെ എഴുന്നേറ്റു നിൽക്കൽ സുന്നത്താണ് പണ്ഡിതനെക്കാൾ ആദരവ് ഖുർആൻ അർഹിക്കുന്നുണ്ട് (ഫത്ഹുൽ മുഈൻ: 26)
മോഷണം പോലെയുള്ള ആശങ്കയില്ലാത്ത അവസരത്തിൽ കിതാബോ, വന്ദിക്കപ്പെടേണ്ട വിജ്ഞാന ഗ്രന്ഥങ്ങളോ തലയിണയാക്കൽ ഹറാമാണ് (കുർദി: 1/ 114)
നുരുമ്പിയ ഖുർആൻ കരിക്കുന്നതിനു കുഴപ്പമില്ല അതിനെ കഴുകുന്നതിനേക്കാൾ കരിക്കലാണ് അഭികാമ്യം (ജമൽ: 1/ 78)
ചവക്കാതെ ഖുർആൻ വിഴുങ്ങാൻ പാടില്ലെന്നു പറഞ്ഞത് അത് ഉള്ളിലുള്ള നജസുമായി ചേരുന്നതുകൊണ്ടാണ് എന്നാൽ ചവച്ചോ, മറ്റോ എഴുത്തിന്റെ രൂപം മാറിയ ശേഷം ഉള്ളിലെത്തുന്നതിനു വിരോധമില്ല (ജമൽ; 1/ 78)
അർഹമാംവിധം സൂക്ഷിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിലല്ലാതെ ഖുർആൻ എഴുതിയ കടലാസോ, മറ്റോ കരിക്കൽ കറാഹത്താണ് സാധിക്കുമെങ്കിൽ വെള്ളത്തിലിടുന്നതാണുത്തമം (ഫത്ഹുൽ മുഈൻ: 26)
പള്ളിയിൽ താമസിക്കൽ
ആർത്തവം കൊണ്ടു ഹറാമായ കാര്യങ്ങളിൽ ആറാമത്തേത് പള്ളിയിൽ താമസിക്കലാണ് ഇതും മേൽ പറഞ്ഞതും ജനാബത്തുകാർക്കും ഹറാമാണ് (തുഹ്ഫ: 1/268)
എന്നാൽ പള്ളിയിൽ നജസാകുമെന്ന ആശങ്കയുണ്ടായാൽ അതിലൂടെ വിട്ടുകടക്കലും ആർത്തവ- പ്രസവരക്തകാരികൾക്കു ഹറാമാണ് (തുഹ്ഫ: 1/386)
പള്ളിയിലൂടെ വിട്ടുകടക്കൽ ജനാബതുകാരന് ഹറാമില്ല (തുഹ്ഫ: 1/ 269)
പള്ളിയിൽ അൽപസമയമാണ് നിൽക്കുന്നതെങ്കിലും ഹറാമാണ് പള്ളിയുടെ നിലം, ചുമര്, അന്തരീക്ഷം എന്നിവയെല്ലാം പള്ളിയിൽ പെടും (തുഹ്ഫ: 1/ 268)
മുസാഫർഖാൻ, മദ്റസ, ഈദ്ഗാഹ് പള്ളിയല്ലാത്ത നിസ്കാര സ്ഥലം തുടങ്ങിയിടത്തൊന്നും താമസിക്കുന്നതിനു കുഴപ്പമില്ല (തുഹ്ഫ: 1/ 271)
ഖുർആനോതൽ
വലിയ അശുദ്ധിയുള്ള മുസ്ലിമിന് കുട്ടിയാണെങ്കിലും ഖുർആൻ പാരായണം പാടില്ല അതിലെ ഒരു ഹർഫ് പോലും പാടില്ല (തുഹ്ഫ: 1/ 271)
ഖുർആനാണെന്ന ഉദ്ദേശ്യത്തോടെ ഒരക്ഷരം മൊഴിയുന്നതു പോലും കുറ്റകരമായതിനാലാണ് അത് ഹറാമായത് (ശർവാനി: 1/ 271)
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ സ്വശരീരം കേൾക്കും വിധം ഓതുന്നതേ ഹറാമാകൂ ഊമ നാവിളക്കി പദസൂചന കാണിക്കുന്നതും ഹറാമാണ് മനസ്സിൽ ഓതാം (തുഹ്ഫ: 1/271)
ഖുർആനാണെന്ന ഉദ്ദേശ്യത്തോടെയോ, ഇതോടൊപ്പം മറ്റെന്തെങ്കിലും ഉദ്ദേശിച്ചോ ഓതുന്നതാണ് ഹറാം എന്നാൽ ജനാബതുള്ളവർക്കും പ്രസവരക്തം, ആർത്തവരക്തം സ്രവിക്കുന്നവർക്കും അതിലെ ദിക്റുകൾ, സരോപദേശങ്ങൾ, ചരിത്രങ്ങള്, വിധിവിലക്കുകൾ എന്നിവ ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ പാരായണം ചെയ്യാം ഇത് ദിക്റാണെന്നു കരുതിയോ, ഒന്നും കരുതാതെയോ ആവാം (തുഹ്ഫ: 1/271)
ഖുർആൻ പൂർണമായും ദിക്റ് , ഉപദേശം മുതലായവയായതുകൊണ്ട് ഖുർആനാണെന്നു ഉദ്ദേശ്യമില്ലാതെ മുഴുവനും ഓതാമെന്നും സാരം (അലിയ്യുശ്ശിബുറാ മല്ലിസി: 1/ 259, ശർവാനി: 1/ 271)
ഇമാം റംലി (റ) പറയുന്നു: ഖുർആനാവണമെങ്കിൽ ഖുർആനാണെന്നു കരുതണം ദിക്റ്, ഉപദേശം, വിധി എന്നിവ കരുതി അല്ലെങ്കിൽ ഒന്നും കരുതാതെ വായയിൽ ആ പദങ്ങൾ ചലിപ്പിച്ചു എന്നാലൊന്നും ഹറാമില്ല അത് ആയതുൽ കുർസിയ്യ്, ഇഖ്ലാസ് സൂറത്ത്, പോലെ പ്രത്യേക ക്രോഡീകരണത്തിലായാലും അല്ലെങ്കിലും കുഴപ്പമില്ല
മേൽ പറഞ്ഞ ഖുർആൻ വാക്യം മുസ്ലിമാണെങ്കിലേ ഹറാമാകൂ നിഷേധിക്കത് ഹറാമില്ല അത് ഹറാമാണെന്നവൻ വിശ്വസിക്കാത്തതാണ് കാരണം (നിഹായ: 1/ 259)
ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ ഫാതിഹ തുടങ്ങിയവ ഓതൽ ആർത്തവകാരിക്കു ഹറാമില്ലെങ്കിലും കറാഹത്താണ് (തർശീഹ്: 30)
ഇമാം ശിഹാബുർറംലി (റ) ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ ഖുർആൻ മുഴുവനും ഓതൽ അനുവദനീയമാണെന്നു ഫത്വ നൽകി (ശർവാനി: 1/ 272)
ഇമാം അദ്റാഈ (റ) ഖൂതുൽ മുഹ്താജിൽ പറയുന്നു: ഇവിടെ നാല് രൂപങ്ങളുണ്ട്
- ഖുർആൻ മാത്രം കരുതുക
- ദിക്റും ഖുർആനുമാണെന്നു കരുതുക ഇവ രണ്ടും ഹറാമാണ്
- ഖുർആൻ കൊണ്ടു ദിക്റ്, ദുആ, ബർകത് എന്നിവ കരുതുക ഇതു ഹറാമല്ല
- ഒന്നും കരുതാതിരിക്കുക ഏറ്റവും സ്വീകാര്യമായ അഭിപ്രായപ്രകാരം ഇത് ഹറാമല്ല (കുർദി: 1/156)
പള്ളിയിൽ നജസാകുമെന്ന ആശങ്കയുണ്ടെങ്കിൽ അത് വിട്ടുകടക്കൽ
ഇങ്ങനെ ആശങ്കയില്ലെങ്കിൽ കറാഹത്താണ് ഇവളുടെ അശുദ്ധിയുടെ ഗൗരവമാണിതിനു കാരണം വ്രണം പോലെയുള്ള മാലിന്യങ്ങൾ പേറി നടക്കുന്നവർക്കും അത് പള്ളിയിലാകാമെന്ന് കണ്ടാൽ ഈ നിയമം ബാധകമാണ് എന്നാൽ ആർത്തവകാരികളല്ലാത്തവർക്കു ഇതു പള്ളിയിലാവുമെന്ന ആശങ്കയില്ലെങ്കിൽ പള്ളിയിലൂടെ വിട്ടുകടക്കൽ കറാഹത്തില്ല (തുഹ്ഫ: 1/386)
ആരാധന ഉദ്ദേശിച്ചു ശുദ്ധി വരുത്തുക
പെരുന്നാൾ, ഹജ്ജ് പോലെയുള്ളതല്ലാത്തതിനു ആരാധന കരുതി ശുദ്ധിയാക്കൽ ഹറാമാണ് (തുഹ്ഫ: 1/386)
ഉദാ: ഈ കുളികൊണ്ട് അശുദ്ധി ഉയർത്തുന്നു, അല്ലെങ്കിൽ ജുമുഅ കുളി പോലെ ആരാധക്കു വേണ്ടി കുളിക്കുന്നു എന്നു കരുതൽ ഹറാമാണ് (ജമൽ; 1/ 239)
അവൾ ആരാധനകൊണ്ട് കുളിച്ചതാണിതിനു കാരണം (ശറഹുൽ മൻഹജ്)
അതായത് ഈ കുളികൊണ്ട് അവളുടെ അശുദ്ധി ഉയരില്ല ആ കുളികൊണ്ട് ആർത്തവാവസരത്തിൽ ആരാധനകൾ സ്വീകാര്യമല്ല (ജമൽ: 1/239)
വ്രതാനുഷ്ഠാനം
നോമ്പ് രണ്ടു രക്തക്കാരികൾക്കും ഹറാമാണെന്നതിലും അതവരിൽ നിന്നു സ്വീകാര്യമല്ലെന്നതിലും പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (തുഹ്ഫ: 1/ 384)
നോമ്പ് ഹറാമാണെന്നത് തഅബ്ബുദി (മതനിയമങ്ങളെ യുക്തിക്ക് വിധേയമാക്കാതെ അംഗീകരിക്കുക) യാണെന്നാണ് ചിലരുടെ വാദം എന്നാൽ യുക്തിയുടെ വശമുണ്ടെന്ന് ചിലരും അഭിപ്രായപ്പെടുന്നു രക്തസ്രാവവും നോമ്പും ശരീരത്തെ ദുർബലപ്പെടുത്തുന്ന രണ്ട് കാര്യങ്ങളാണ് അപ്പോൾ രക്തസ്രാവത്തിന്റെ സമയത്ത് സ്ത്രീയോട് നോമ്പ് കൊണ്ട് കൽപിക്കൽ അവരെ കൂടതൽ ദുർബലമാക്കും ശാരിഅ് (മത നിയമ കർത്താവ്) ശരീര സംരക്ഷണത്തെയും പരിഗണിക്കുന്നുണ്ട് (നിഹായ: 1/ 385)
ഒരാൾ ആരോഗ്യ സമയത്ത് ചെയ്തിരുന്ന സുന്നത്തുകൾ രോഗം ബാധിച്ചു നിർവഹിക്കാൻ കഴിയാതെ വന്നാൽ അതിനു കൂലി ലഭിക്കുംപ്രകാരം ആർത്തവകാരി ആരാധന ഒഴിവാക്കിയാൽ കൂലി ലഭിക്കുമോ, ഇല്ല രോഗിക്കു അതിനുള്ള അർഹത നിലനിൽക്കുന്നതോടെ അയാളതിൽ നിന്നു മോചിതനായാൽ അത് ചെയ്യുമെന്ന ഉദ്ദേശ്യമുണ്ട് ആർത്തവകാരി അതിനർഹയല്ല ആ സമയത്തു ചെയ്യണമെന്നു കരതാൻ പറ്റില്ല ഹറാമാണ് (നിഹായ: 1/ 385)
ആരാധന ഒഴിവാക്കുന്നതിൽ ഞാൻ മതനിയമ കർത്താവിനെ അനുസരിക്കുന്നു എന്നു കരുതിയാണവൾ ഉപേക്ഷിക്കുന്നതെങ്കിൽ അതിനു കൂലി ലഭിക്കും (ഖൽയൂബി, ജമൽ: 1/ 239)
ഇവർ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാണ് ഇതിലും പണ്ഡിതർ ഒരേ അഭിപ്രായക്കാരാണ് 'ഞങ്ങൾ നോമ്പ് ഖളാഅ് വീട്ടാൻ ആജ്ഞാപിക്കപ്പെട്ടു നിസ്കാരം വീട്ടാൻ നിർദ്ദേശിക്കപ്പെട്ടില്ല ' എന്ന ആഇശ (റ) യുടെ ഈ ഹദീസ് ഇതിന്നടിസ്ഥാനമാണ് (നിഹായ: 1/ 385)
എന്നാൽ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമില്ല അത് പ്രയാസമായതാണു കാരണം മുൻകാല പണ്ഡിതരിൽ ഒരുവിഭാഗം പറഞ്ഞതനുസരിച്ച് നിസ്കാരം ഖളാഅ് വീട്ടൽ കറാഹത്താണ് ഇമാം ബൈളാവി (റ) , ഇബ്നുസ്സലാഹ് (റ) , നവവി (റ) എന്നിവരുടെ വീക്ഷണത്തിൽ അത് ഖളാഅ് വീട്ടൽ ഹറാമാണെന്നാണ് ഇതാണ് ഏറ്റവും യുക്തിയുക്തമായ അഭിപ്രായം (തുഹ്ഫ: 1/ 388)
ഇമാം റംലി (റ) യും, ഖത്വീബും (റ) പറയുന്നു: എന്നാൽ ഏറ്റവും യുക്തിയുക്തമായ അഭിപ്രായം ഹറാമില്ലെന്നാണ് ഇങ്ങനെ ശൊഖുനാ പറഞ്ഞിട്ടുണ്ട് മാനസിക രോഗിക്കും, ബോധരഹിതനും ഖളാഅ് വീട്ടൽ സുന്നത്താണ് (നിഹായ: 1/ 386, മുഗ്നി: 1/ 110)
നോമ്പ് രണ്ടു രക്തക്കാരികൾക്കും ഹറാമാണെന്നതിലും അതവരിൽ നിന്നു സ്വീകാര്യമല്ലെന്നതിലും പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (തുഹ്ഫ: 1/ 384)
നോമ്പ് ഹറാമാണെന്നത് തഅബ്ബുദി (മതനിയമങ്ങളെ യുക്തിക്ക് വിധേയമാക്കാതെ അംഗീകരിക്കുക) യാണെന്നാണ് ചിലരുടെ വാദം എന്നാൽ യുക്തിയുടെ വശമുണ്ടെന്ന് ചിലരും അഭിപ്രായപ്പെടുന്നു രക്തസ്രാവവും നോമ്പും ശരീരത്തെ ദുർബലപ്പെടുത്തുന്ന രണ്ട് കാര്യങ്ങളാണ് അപ്പോൾ രക്തസ്രാവത്തിന്റെ സമയത്ത് സ്ത്രീയോട് നോമ്പ് കൊണ്ട് കൽപിക്കൽ അവരെ കൂടതൽ ദുർബലമാക്കും ശാരിഅ് (മത നിയമ കർത്താവ്) ശരീര സംരക്ഷണത്തെയും പരിഗണിക്കുന്നുണ്ട് (നിഹായ: 1/ 385)
ഒരാൾ ആരോഗ്യ സമയത്ത് ചെയ്തിരുന്ന സുന്നത്തുകൾ രോഗം ബാധിച്ചു നിർവഹിക്കാൻ കഴിയാതെ വന്നാൽ അതിനു കൂലി ലഭിക്കുംപ്രകാരം ആർത്തവകാരി ആരാധന ഒഴിവാക്കിയാൽ കൂലി ലഭിക്കുമോ, ഇല്ല രോഗിക്കു അതിനുള്ള അർഹത നിലനിൽക്കുന്നതോടെ അയാളതിൽ നിന്നു മോചിതനായാൽ അത് ചെയ്യുമെന്ന ഉദ്ദേശ്യമുണ്ട് ആർത്തവകാരി അതിനർഹയല്ല ആ സമയത്തു ചെയ്യണമെന്നു കരതാൻ പറ്റില്ല ഹറാമാണ് (നിഹായ: 1/ 385)
ആരാധന ഒഴിവാക്കുന്നതിൽ ഞാൻ മതനിയമ കർത്താവിനെ അനുസരിക്കുന്നു എന്നു കരുതിയാണവൾ ഉപേക്ഷിക്കുന്നതെങ്കിൽ അതിനു കൂലി ലഭിക്കും (ഖൽയൂബി, ജമൽ: 1/ 239)
ഇവർ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാണ് ഇതിലും പണ്ഡിതർ ഒരേ അഭിപ്രായക്കാരാണ് 'ഞങ്ങൾ നോമ്പ് ഖളാഅ് വീട്ടാൻ ആജ്ഞാപിക്കപ്പെട്ടു നിസ്കാരം വീട്ടാൻ നിർദ്ദേശിക്കപ്പെട്ടില്ല ' എന്ന ആഇശ (റ) യുടെ ഈ ഹദീസ് ഇതിന്നടിസ്ഥാനമാണ് (നിഹായ: 1/ 385)
എന്നാൽ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമില്ല അത് പ്രയാസമായതാണു കാരണം മുൻകാല പണ്ഡിതരിൽ ഒരുവിഭാഗം പറഞ്ഞതനുസരിച്ച് നിസ്കാരം ഖളാഅ് വീട്ടൽ കറാഹത്താണ് ഇമാം ബൈളാവി (റ) , ഇബ്നുസ്സലാഹ് (റ) , നവവി (റ) എന്നിവരുടെ വീക്ഷണത്തിൽ അത് ഖളാഅ് വീട്ടൽ ഹറാമാണെന്നാണ് ഇതാണ് ഏറ്റവും യുക്തിയുക്തമായ അഭിപ്രായം (തുഹ്ഫ: 1/ 388)
ഇമാം റംലി (റ) യും, ഖത്വീബും (റ) പറയുന്നു: എന്നാൽ ഏറ്റവും യുക്തിയുക്തമായ അഭിപ്രായം ഹറാമില്ലെന്നാണ് ഇങ്ങനെ ശൊഖുനാ പറഞ്ഞിട്ടുണ്ട് മാനസിക രോഗിക്കും, ബോധരഹിതനും ഖളാഅ് വീട്ടൽ സുന്നത്താണ് (നിഹായ: 1/ 386, മുഗ്നി: 1/ 110)
പതിനൊന്ന്: മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം
വികാരമില്ലെങ്കിലും ആർത്തവകാരിയുടെ മുട്ടുപൊക്കിളിനിടയിൽ മറയില്ലാതെ സ്പർശിച്ചുള്ള സുഖാസ്വാദനം ഹറാമാണ് ആ സ്ഥലത്ത് മുളച്ച രോമം അതെത്ര നീണ്ടാലും തൊടൽ ഹറാമാണ് (ശർവാനി: 1/ 389)
ഇമാം നവവി (റ) പറയുന്നു: ഇതിൽ നമ്മുടെ അസ്ഹാബിന് മൂന്ന് വീക്ഷണമുണ്ട് അതിൽ ഭൂരിപക്ഷാഭിപ്രായവും ഏറ്റവും സ്വീകാര്യമായതും മദ്ഹബിൽ പ്രസിദ്ധമായതും മുട്ടുപൊക്കിളിനിടയിലെ സുഖാസ്വാദനം ഹറാമാണെന്നാണ് ഇതാണ് ഒന്നാം വീക്ഷണം
രണ്ടാമത്തെ വീക്ഷണം: അത് ഹറാമല്ല, കറാഹത്താണ് ഇതിനാണ് ലക്ഷ്യത്തിന്റെ ഭാഗത്തിലൂടെ പ്രാബല്യമുള്ളത് അതാണ് ആധികാരികതയും
മൂന്നാം വീക്ഷണം: ഇങ്ങനെയുള്ള സുഖാസ്വാദനം വികാര ബലഹീനതയാലോ, ഭക്തിയാലോ, യോനിയിലേക്കെത്തില്ലെന്നുറപ്പുള്ളവർക്കു അനുവദനീയവും അല്ലാത്തവർക്കു ഹറാമുമാണ് ഈ വീക്ഷണം കൊള്ളാം
ഈ അഭിപ്രായം നമ്മുടെ അസ്ഹാബിലുള്ള അബുൽ ബയ്യാളുൽ ബസ്വരി (റ) പറഞ്ഞതാണ് ഒന്നാമത്തെ വീക്ഷണമായ മുട്ടുപൊക്കിളിനിടയിൽ സുഖാസ്വാദനം നിരുപാധികം ഹറാമാണെന്നു പറഞ്ഞവരിൽ മാലിക് (റ), അബൂഹനീഫ (റ), സഈദുബ്നു മുസയ്യിബ് (റ) പോലെയുള്ള നിരവധി പണ്ഡിതർ ഉൾപ്പെടും അനുവദനീയമാണെന്ന അഭിപ്രായക്കാരിൽ ഇക്രിമത് (റ), മുജാഹിദ് (റ) , അഹ്മദുബ്നു ഹമ്പൽ (റ) ഉൾപ്പെടും ഇതിനാണ് ലക്ഷ്യത്തിന്റെ പിൻബലം എന്നു നാം പറഞ്ഞല്ലോ
നബി (സ) പറഞ്ഞു: സംയോഗമല്ലാത്തതെല്ലാം നിങ്ങൾ ചെയ്യുക എന്ന ഹദീസാണ് ഈ വീക്ഷണത്തിനാധാരം നബി (സ) അരയുടുപ്പിനു മേലെ ചെയ്തതു സുന്നത്തായി കണക്കാക്കണമെന്നവർ പറഞ്ഞു (ശറഹുൽ മുഹദ്ദബ്: 2/ 362, 363 ശറഹുമുസ്ലിം: 1/ 142)
ആർത്തവകാരിയെ ഭോഗിക്കൽ
ആർത്തവകാരിയെ സംസർഗം ചെയ്യൽ ഹറാമാണെന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (തുഹ്ഫ)
'ഉബാബി ' പറയുന്നു: യഥേഷ്ടം അറിവോടെ മനഃപൂർവം അവളെ ഭോഗിക്കൽ മഹാപാപമാണ് അത് അനുവദനീയമാണെന്നു വിശ്വസിക്കുന്നവൻ കാഫിറാണ് സംസർഗമല്ലാത്ത സുഖാസ്വാദനങ്ങൾ മഹാ പാപങ്ങളിൽ പെടില്ല എന്നത് വ്യക്തമാണ് (ഇബ്നു ഖാസിം: 1/389)
അല്ലാഹു പറഞ്ഞു: 'ആർത്തവത്തെ കുറിച്ചു താങ്കളോടവർ ചോദിക്കും പറയുക, അതൊരുതരം മാലിന്യമാകുന്നു ആർത്തവകാലത്തു നിങ്ങൾ സ്ത്രീകളിൽ നിന്നു അകന്നിരിക്കുക ശുദ്ധരാകുന്നതുവരെ അവരോട് നിങ്ങൾ അടുക്കരുത് ശുദ്ധിയായാൽ അല്ലാഹു കൽപിച്ച മാർഗത്തിലൂടെ നിങ്ങൾ അവരെ സമീപിക്കുക പശ്ചാതാപിച്ചു മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയും തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു ' (അൽ ബഖറ: 222)
ഇമാം ദഹബി ഈ സൂക്തത്തിനു നൽകിയ വ്യാഖ്യാനമിങ്ങനെ: ആർത്തവം സ്ത്രീകൾക്കൊരു ബലഹീനതയാണ് ആ രക്തം ദുഷിച്ച രക്തമാണ് അത് പുരുഷന്റെ ജനനേന്ദ്രിയത്തെ മലിനമാക്കും മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും സ്ത്രീയുടെ യോനിയിലും അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും അതനുഭവിച്ച ചിലരെ ഞാൻ കണ്ടിട്ടുണ്ട്
നബി (സ) പറഞ്ഞു: 'ആർത്തവമുള്ളപ്പോൾ നിങ്ങൾക്കെന്തും ചെയ്യാം എന്നാൽ യോനി നിങ്ങൾ വെടിയുക ' മറ്റൊരു നിവേദനത്തിൽ 'ഭോഗം ഒഴിവാക്കുക ' എന്നാണുള്ളത്
'നിങ്ങളിലാരെങ്കിലും ആർത്തവമുള്ളവളെ ഭോഗിച്ചാൽ അയാളൊരു ദീനാറോ, പകുതിയോ ദാനം ചെയ്യട്ടെ ' എന്നും ബലഹീനമായ ഒരു നിവേദനത്തിലുണ്ട് തൗബ ചെയ്താൽ മാത്രം മതി ദാനം ചെയ്യണമെന്നില്ല
ജൂതന്മാർ സ്ത്രീകൾക്കു ആർത്തവമുണ്ടായാൽ അവരെ വെടിയുകയും, വീട്ടിൽ നിന്നു പുറത്താക്കുകയും അവരുമായി ഒരുമിച്ചു ഭക്ഷണപാനീയം, രാത്രിയിലെ ഒരുമിച്ചുള്ള കിടത്തം എന്നിവ ഒഴിവാക്കുകയും ചെയ്തിരുന്നു ഈ വിവരം ലഭിച്ചപ്പോൾ നബി (സ) പറഞ്ഞു: 'ആർത്തവമുള്ളവരുമായി നിങ്ങൾക്കെന്തുമാകാം ഭോഗം ചെയ്യരുത് ഇതു ജൂതന്മാർ ചെയ്യുന്നതിനു വിപരീതമാണ് അവർ അല്ലാഹുവിന്റെ കോപത്തിനു ഇരയായവരാണ് ' (തിബ്ബുന്നബവി- ദഹബി- 23)
ശാഹ് വലിയുല്ലാഹിദ്ദഹ് ലവി (റ) പറയുന്നു: 'ആർത്തവകാരിയെക്കുറിച്ചു വിവിധ മതദർശനങ്ങൾ വ്യത്യസ്ത നിലപാടുകൾ പുലർത്തിയിരുന്നു തീവ്ര ജൂത വിഭാഗം അവളോടൊപ്പം ഭക്ഷണം കഴിക്കാനോ, കൂടെ കിടക്കാനോ പാടില്ലെന്നാണ് വിശ്വസിച്ചത് അഗ്നി ആരാധകരായ വിഭാഗം ആർത്തവകാരികളെ ഭോഗിക്കുകയും അവരെ സംസർഗ സുഖങ്ങൾക്കു വിധേയമാക്കുകയും ചെയ്യും ആർത്തവം അവർ ഒരു പ്രശ്നമാക്കിയില്ല ഇങ്ങനെ ഒരു കൂട്ടർ അതിരുവിട്ടവരും മറ്റൊരു കൂട്ടർ തീരേ പരിഗണിക്കാത്തവരുമായി പക്ഷേ, ശരീഅത്ത് അതിനു മധ്യനില സ്വീകരിച്ചു
നബി (സ) പറഞ്ഞു: 'നികാഹ് അല്ലാത്തതെല്ലാം ചെയ്യാം ' നികാഹ് എന്നാൽ ഭോഗമെന്നാണ് ഇതിൽ പല പൊരുളുകളുമുണ്ട്
- അത് ആരോഗ്യത്തിനു ഹാനികരമെന്നാണ് വൈദ്യശാസ്ത്ര നിലപാട് രക്തമൊഴുകുമ്പോൾ പ്രത്യേകിച്ചും ഈ വിഷയത്തിൽ വൈദ്യശാസ്ത്രത്തിൽ തർക്കമില്ല
- നജസായ രക്തവുമായി അവയവം കൂടിക്കലരാണ് ശരിയായ പ്രകൃതി അതിനെ വെറുക്കുന്നു അതിനാൽ പിശാചിന്റെ സാമീപ്യമുണ്ടാകുന്നു എന്നാൽ ശൗചിക്കുമ്പോൾ കൈകളിൽ നജസാകുന്നുണ്ടെങ്കിലും അതു ആ നജസ് നീക്കാൻ വേണ്ടിയാണങ്ങനെ കൈയ്യിലാക്കുന്നത് ഇതിനെക്കുറിച്ചു അല്ലാഹു പറഞ്ഞു: 'പറയുക, ആർത്തവം ഒരു ചീത്ത സാധനമാണ് (ഹുജ്ജതുല്ലാഹിൽ ബാലിഗ: 2/ 135)
നബി (സ) പറഞ്ഞു: 'ആർത്തവമുള്ളവളെ യോനിയിൽ ഭോഗിക്കുകയോ, സ്ത്രീയുടെ ഗുദത്തിൽ ഭോഗിക്കുകയോ ജ്യോൽസ്യനെ സമീപിക്കുകയോ, പ്രശ്നം വെക്കുകയോ ചെയ്യുന്നവൻ മുഹമ്മദിന് അവതരിച്ചതിൽ നിഷേധിയായി ' (അബൂദാവൂദ്, തുർമുദി)
ഇമാം നവവി (റ) പറയുന്നു: ആർത്തവമുണ്ടെന്നും ഹറാമാണെന്നും അറിഞ്ഞുകൊണ്ടും ചെയ്യുന്നത് മഹാപാപമാണെന്നും അതിനു തൗബ നിർബന്ധമാണെന്നും ഇമാം ശാഫിഈ (റ) സ്പഷ്ടമാക്കിയിട്ടുണ്ട്
ഇതിനു പ്രായശ്ചിത്തം വേണോ എന്നതിൽ ശാഫിഈ (റ) വിനു രണ്ടു ഖൗലുണ്ട് അതിൽ ഏറ്റവും സ്വീകാര്യമായത് അതിനു പ്രായശ്ചിത്തം നൽകേണ്ടതില്ലെന്നാണ് ഇതാണ് ജദീദായ ഖൗലും ഈ അഭിപ്രായം തന്നെയാണ് ഇമാം മാലിക് (റ) , ഇമാം അബൂഹനീഫ (റ) എന്നിവർക്കുമുള്ളത് ഇമാം അഹ്മദി (റ) ന്റെ രണ്ടു നിവേദനത്തിൽ ഒന്നും സലഫുകളിൽ അധിക പണ്ഡിതരുടെയും അഭിപ്രായം ഇങ്ങനെയാണ്
ശാഫിഈ (റ) യുടെ രണ്ടാമത്തെ വീക്ഷണം: പ്രായശ്ചിത്തം നിർബന്ധമാണെന്നാണ് അത് ഖദീമായ അഭിപ്രായമാണ് ഇബ്നു അബ്ബാസി (റ) ൽ നിന്നുള്ള റിപ്പോർട്ടും, ഇമാം അഹ്മദിന്റെ രണ്ടാം വീക്ഷണവും ഇങ്ങനെ തന്നെയാണ് എന്താണ് പ്രായശ്ചിത്തം നൽകേണ്ടതെന്നതിൽ ഇവർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത് ഹസൻ (റ) ഒരു അടിമയെ മോചിപ്പിക്കണമെന്നു പറയുന്നു മറ്റുള്ളവർ പറയുന്നത് ഒരു ദീനാറോ, അര ദീനാറോ സ്വദഖ ചെയ്താൽ മതിയെന്നാണ് 'ആരെങ്കിലും ആർത്തവകാരിയെ സംയോഗം ചെയ്താൽ ഒരു ദീനാറോ സ്വദഖ ചെയ്യട്ടെ ' എന്ന ഇബ്നു അബ്ബാസി (റ) ൽ നിന്നുള്ള ഹദീസാണിതിനു തെളിവ് എന്നാൽ ഈ ഹദീസ് ബലഹീനമാണെന്നതിൽ പണ്ഡിതർക്കിടയിൽ തർക്കമില്ല യഥാർത്ഥത്തിൽ അതിനു പ്രായശ്ചിത്തമില്ല (ശറഹു മുസ്ലിം: 1/ 141)
ശർവാനി എഴുതുന്നു: ആർത്തവം തുടങ്ങി ശക്തിയാർജ്ജിച്ച ഘട്ടത്തിൽ മനഃപൂർവ്വം, ഇഷ്ടാനുസരണം ഭോഗിച്ചാൽ ഒരു മിസ്ഖാൽ (4 ഗ്രാം 250 മി. ഗ്രാം) സ്വർണമോ അതിനു തുല്യമായ സാധനമോ ദാനം ചെയ്യൽ സുന്നത്താണ് അത് ഒരു ദരിദ്രനു കൊടുത്താലും മതി ആർത്തവ വിരാമ സമയത്താണെങ്കിൽ അഥവാ രക്തം കട്ടികുറഞ്ഞു വരുന്ന സമയത്താണെങ്കിൽ അര മിസ്ഖാൽ ദാനം ചെയ്യണം ഇങ്ങനെയുള്ള സംയോഗത്തിനിരയാകുന്നത് ഭാര്യയായാലും അല്ലെങ്കിലും ഇതാണ് വിധി എന്നാൽ ആർത്തവമാണോ രോഗരക്തമാണോ എന്നു തിരിച്ചറിയാത്തവളെയാണ് ഭോഗിച്ചതെങ്കിൽ പ്രായശ്ചിത്തം നൽകേണ്ടതില്ല എങ്കിലും അത് ഹറാമാണ്
സ്ത്രീ ആർത്തവമുണ്ടെന്നു പറഞ്ഞെങ്കിലും പുരുഷൻ അതു വിശ്വസിക്കുന്നില്ലെങ്കിൽ സംയോഗം ചെയ്യാം വിശ്വസിക്കുന്നുവെങ്കിൽ ഹറാമാകും അവൾ പറയുന്നതു സത്യമാണോ അല്ലേ എന്നുറപ്പില്ലെങ്കിൽ അവളെ അവന് ഭോഗിക്കാമെന്നാണ് ആധികാരികാഭിപ്രായം ഇക്കാര്യത്തിലെല്ലാം പ്രസവ രക്തം സ്രവിക്കുന്ന സ്ത്രീയും ആർത്തവകാരിയെ പോലെയാണ് (ശർവാനി: 1/ 390)
ആർത്തവം നിലച്ചു കുളിച്ചശേഷം ഭോഗം
ഇമാം നവവി (റ) പറയുന്നു: ആർത്തവം നിലച്ചാൽ കുളിക്കുകയോ, വെള്ളമില്ലെങ്കിൽ തയമ്മും ചെയ്യുകയോ ചെയ്താൽ പിന്നെ സംയോഗം അനുവദനീയമാണ് ഇതാണ് നമ്മുടെയും, മാലിക്, അഹ്മദ് എന്നിവരുടെയും സലഫു ഖലഫുകളിൽ നിന്നു മിക്ക പണ്ഡിതരുടെയും അഭിപ്രായം
അബൂഹനീഫ (റ) പറഞ്ഞു: ആർത്തവത്തിന്റെ ശക്തമായ ഘട്ടം പിന്നിട്ടു കഴിഞ്ഞാൽ സംസർഗ്ഗത്തിലേർപ്പെടാം കുളിക്കണമെന്നില്ല ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായത്തിനു തെളിവ്: 'അവർ ശുദ്ധിയായാൽ അല്ലാഹു കൽപിച്ച മാർഗത്തിലൂടെ നിങ്ങൾ അവരെ സമീപിക്കുക ' എന്ന ഖുർആൻ വാക്യമാണ് (ശറഹു മുസ്ലിം: 1/ 142)
ഇമാം ഗസ്സാലി (റ) പറയുന്നു: ആർത്തവകാരി കുളിക്കുന്നതിനു മുമ്പ് സംയോഗം ചെയ്യാൻ പാടില്ല അതു ഹറാമാണെന്നു ഖുർആനിൽ (അൽ ബഖറ: 222) വ്യക്തമാക്കിയിട്ടുണ്ട്
അങ്ങനെ ചെയ്താൽ അതിൽ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠം രോഗമുണ്ടാകുമെന്നു പറയപ്പെടുന്നു ആർത്തവകാരിയുടെ ശരീരത്തിന്റെ ഏതു ഭാഗത്തും പുരുഷനു സുഖമാസ്വദിക്കാം പക്ഷേ ഗുദത്തിൽ പാടില്ല ഇത് ഹറാമിന്റെ കാര്യത്തിൽ ആർത്തവകാരിയെ സംയോഗം ചെയ്യുന്നതിനേക്കാൾ കടുത്തതാണ്
'നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാണ് അതുകൊണ്ട് ഉദ്ദേശിക്കുംവിധം നിങ്ങളുടെ കൃഷിയിടത്തിലേക്ക് നിങ്ങൾക്കു ചെല്ലാം ' (അൽബഖറ: 223)
ഈ വാക്യത്തിന്റെ വിവക്ഷ നിങ്ങൾക്കു ഇഷ്ടപ്പെടുന്ന ഏതു സമയത്തും അവരെ സമീപിക്കാമെന്നാണ് അതു അല്ലാഹു കൽപിച്ച മാർഗത്തിലൂടെ ആകാവൂ എന്നു മാത്രം (ഇഹ്‌യ: 2/ 52)
നിസ്കാരം അനുവദനീയമായ അവസരത്തിലെല്ലാം സംസർഗം ചെയ്യാം എന്നാൽ മുമ്പ് പറഞ്ഞ മുതഹയ്യിറതിനെയും രക്തം മുറിഞ്ഞ വെള്ളമോ മണ്ണോ ലഭിക്കാത്തവളെയും ചെയ്തുകൂടാ ഇവർ നിസ്കരിക്കണം (ജമൽ: 1/ 238)
ആർത്തവകാരിയുമായുള്ള സമ്പർക്കം
ആർത്തവകാരിയുടെ കൈകൊണ്ടു ശുക്ലം പുറപ്പെടുവിക്കാം ആർത്തവ സമയത്ത് അവൾ പൊക്കിൾ മുതൽ കാൽമുട്ടിന്റെ മേൽ ഭാഗം വരെ മറയ്ക്കുന്ന വസ്ത്രം ധരിക്കൽ മര്യാദയിൽ പെട്ടതാണ് അല്ലാത്ത സ്ഥലങ്ങളിലെല്ലാം സ്പർശിച്ചാസ്വദിക്കാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം ഒന്നിച്ചു കിടക്കാം അവളിൽ നിന്നകലണമെന്നില്ല (ഇഹ്‌യ: 2/ 52)
ഇമാം നവവി (റ) പറയുന്നു: ജ്ഞാനികൾ പറഞ്ഞു: ആർത്തവകാരിയോടൊപ്പം കിടക്കൽ, അവളെ ചുംബിക്കൽ, മുട്ട് പൊക്കിളിനിടയിലല്ലാത്ത സ്ഥലത്തു സുഖമാസ്വദിക്കൽ എന്നിവയൊന്നും കറാഹത്തില്ല അവൾ ദ്രാവകത്തിൽ കൈമുക്കുന്നതും കറാഹത്തില്ല ഭർത്താവിന്റെയോ, വിവാഹം ഹറാമായവരുടെയോ തല കഴുകിക്കൊടുക്കുന്നതും, മുടി ചീകുന്നതും കറാഹത്തില്ല ഭക്ഷണം വേവിക്കുക, പൊടിക്കുക, തുടങ്ങിയ വേലകളും കറാഹത്തല്ല അവൾ കുടിച്ചതിന്റെ ബാക്കിയും അവളുടെ വിയർപ്പും ശുദ്ധിയുള്ളതാണ് ഇക്കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായമില്ല ഇക്കാര്യത്തിൽ മുസ്ലിംകളെല്ലാം ഏകാഭിപ്രായക്കാരാണെന്ന് ഇമാം അബൂ ജഅ്ഫർ (റ) തന്റെ ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്
അല്ലാഹു പറഞ്ഞു: 'അവരെ ആർത്തവത്തിൽ നിങ്ങൾ വെടിയുക അവർ ശുദ്ധിയാകുന്നതുവരെ അവരോടടുക്കരുത് ' അതിന്റെ വിവക്ഷ സംയോഗം ചെയ്യുകയോ, സംയോഗത്തോടടുക്കുകയോ ചെയ്യരുതെന്നാണ് (ശറഹു മുസ്ലിം: 1/ 142)
ഇതിനുള്ള തെളിവു കാണുക: ആഇശ (റ) നിവേദനം: 'ഞങ്ങൾ ജനാബത്തുകാരായിരിക്കെ ഒരു പാത്രത്തിൽ വെള്ളമെടുത്തു കുളിച്ചിരുന്നു ഞാൻ ആർത്തവകാരിയായപ്പോൾ അരമുണ്ട് ശരിക്കുടുക്കാൻ കൽപിച്ചു നബി (സ) എന്റെ കൂടെ ശയിച്ചിരുന്നു അവിടുന്നു ഇഅ്തികാഫിരിക്കുമ്പോൾ തല പുറത്തേക്കു നീട്ടിത്തരികയും ഞാൻ കഴുകിക്കൊടുക്കുകയും ചെയ്തിരുന്നു ' (ബുഖാരി: കിതാബുൽ ഹൈള്, മുസ്ലിം: കിതാബുൽ ഹൈള്)
ആർത്തവകാരിയെ സംയോഗം ചെയ്തില്ലെങ്കിൽ വ്യഭിചരിക്കുമെന്ന ആശങ്കയിലായി, മറ്റൊരു മാർഗവുമില്ല എന്നാൽ അവളെ സംയോഗം ചെയ്യാം കാരണം രണ്ടു തെറ്റായ മാർഗങ്ങളിൽ നിന്നു ഗൗരവമുള്ളത് ഒഴിവാക്കാൻ ലഘുവായത് സ്വീകരിച്ചു ഭാര്യയെ സംയോഗം ചെയ്യൽ അനുവദനീയമാണ് ഇവിടെ ഹറാം വന്നതു മറ്റൊരു കാരണത്തിനാണ് വ്യഭിചാരം ഇങ്ങനെയല്ലല്ലോ
ഇതിനോട് തുലനം ചെയ്തു വ്യഭിചാരത്തെ തടയാൻ തന്റെ കൈകൊണ്ടുള്ള മുഷ്ടി മൈഥുനമല്ലാത്ത മാർഗമില്ലെങ്കിൽ അതും അനുവദനീയമാണ് (ഇബ്നു ഖാസിം : 1/ 390)
സ്വന്തം കൈകൊണ്ട് ഭോഗിച്ചില്ലെങ്കിൽ ആർത്തവകാരിയെ സംയോഗം ചെയ്യേണ്ടിവരുമെങ്കിൽ കൈകൊണ്ടു മുഷ്ടിമൈഥുനം ചെയ്യണം കാരണം ആർത്തവകാരിയെ ഭോഗിക്കൽ ഹറാമാണെന്നതിൽ തർക്കമില്ല അത് മഹാ പാപവുമാണ് എന്നാൽ സ്വയംഭോഗം അത്രതോളം വലുതല്ല ഇങ്ങനെ ബുജൈരിമിയിൽ ഞാൻ കണ്ടിട്ടുണ്ട് (ശർവാനി: 1/ 389)
ആർത്തവം നിലച്ചെന്നു കരുതി കരുതി കുളിച്ചു ഭർത്താവുമായി ബന്ധപ്പെട്ട സ്ത്രീക്കു ആർത്തവ ദിവസം വിട്ടുകടക്കുന്നതിനു മുമ്പ് തന്നെ വീണ്ടും രക്തം കണ്ടാൽ ഈ ഇടവേള ആർത്തവ സമയമായി കണക്കാക്കും ഈ സമയത്ത് ഇണചേർന്നതിനു കുറ്റമില്ല ഫർളു നോമ്പു നോറ്റിട്ടുണ്ടെങ്കിൽ ഖളാഅ് വീട്ടണം (ശറഹുൽ മുഹദ്ദബ്: 2/ 502, 503)
ആർത്തവകാരിയെ ഭോഗിച്ചാൽ
അബൂഹുറൈറ (റ) നിവേദനം നബി (സ) പറഞ്ഞു: 'ഒരാൾ തന്റെ ഭാര്യ ആർത്തവകാരിയായിരിക്കെ അവളെ ഭോഗിച്ചാൽ അതിൽ കുഷ്ടരോഗിയായ കുഞ്ഞ് ജനിച്ചാൽ താൻ സ്വന്തത്തെ മാത്രം പഴിച്ചാൽ മതി ' (മുസ്നദ്- അബുൽ അബ്ബാസുസ്സിറാജ്- ദുർറുൽ മൻസൂർ: 1/ 463)
മറ്റൊരു ഹദീസ് കാണുക: നബി (സ) പറഞ്ഞു: 'നിങ്ങൾ സ്ത്രീകളെ ആർത്തവ സമയത്ത് സൂക്ഷിക്കുക കുഷ്ടരോഗം ആർത്തവ സന്താനങ്ങളിൽ ഉണ്ടാകുന്നു ' (ദുർറുൽ മൻസൂർ: 1/ 463)
ജ്ഞാനികൾ പറയുന്നു: 'ആർത്തവ ഘട്ടത്തിൽ ഭോഗിക്കുന്നവർക്കു മാരകമായ രോഗം ബാധിക്കും അതിൽ പിറക്കുന്ന കുഞ്ഞ് കുഷ്ഠരോഗിയാകും ' (തുഹ്ഫ: 1/ 393)
ആർത്തവ സമയത്ത് സ്ത്രീയെ ഭർത്താവിലേൽപിക്കാം ഈ സമയത്ത് ഭർത്താവ് ഭോഗിക്കുമെന്ന ഭീതിയുണ്ടായാൽ ദേഹത്തെ അയാൾക്കു അവൾ വിട്ടുകൊടുത്തു സംയോഗത്തിനവൾ വിസമ്മതിക്കണം വിസമ്മതം ഫലപ്പെടുകയില്ലെന്നു അവൾ അറിയുകയും എന്തായാലും അവൻ യോനിയിൽ ഭോഗിക്കുമെന്ന് സാഹചര്യ തെളിവുകളിൽ നിന്നവൾ മനസ്സിലാക്കുകയും ചെയ്താൽ പിന്നെ ദേഹം അവന് വിട്ടുകൊടുക്കരുത് അത് നിർബന്ധമാണ് എന്ന് ഇബ്നു ഹജർ (റ) പറഞ്ഞു (ഫത്ഹുൽ മുഈൻ: 375)
ആർത്തവ സമയത്ത് മൊഴി ചൊല്ലൽ ഹറാമാണ് ബിദഇയായ ത്വലാഖ് എന്നാണിതിനു പേര് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാതെയാണ് ഈ മൊഴി ചൊല്ലലെങ്കിൽ ഹറാമില്ല പ്രസവരക്ത സമയത്തും മൊഴി ചൊല്ലൽ ഹറാമാണ് (തുഹ്ഫ: 8/ 77)
അബ്ദുല്ലാഹിബ്നു ഉമർ (റ) നിവേദനം അദ്ദേഹം തന്റെ ഭാര്യയെ ആർത്തവകാരിയായിരിക്കെ മൊഴി ചൊല്ലി ഈ വിവരം ഉമർ (റ) നബി (സ) യോട് പറഞ്ഞപ്പോൾ നബി (സ) ദേഷ്യപ്പെട്ടു കൊണ്ടു പറഞ്ഞു: 'അവൻ അവളെ തിരിച്ചെടുക്കട്ടെ അവൾ ശുദ്ധിയായ ശേഷം വീണ്ടും ആർത്തവകാരിയായി വീണ്ടും ശുദ്ധിയാവുന്നതുവരെ കൂടെ താമസിപ്പിക്കട്ടെ പിന്നെ ത്വലാഖ് ചെല്ലാം അതാണു ഗുണമെന്നു അവനു ബോധ്യമായാൽ ശുദ്ധിയിലായിരിക്കെ ഭോഗിക്കുംമുമ്പ് മൊഴി ചൊല്ലട്ടെ ശുദ്ധിയിലാണ് മൊഴി ചൊല്ലാൻ അല്ലാഹു കൽപിച്ചത് ' (ഖുർആൻ: 1/ 65)
മറ്റൊരു നിവേദനത്തിൽ 'അവളെ തിരിച്ചെടുക്കാനും, ശുദ്ധി കാലത്തോ, ഗർഭിണിയായ ശേഷമോ മൊഴി ചൊല്ലാനും താങ്കൾ അവനോട് ആജ്ഞാപിക്കുക ' എന്നാണുള്ളത് (ബുഖാരി: കിതാബുത്തഫ്സീർ, മുസ്ലിം: കിതാബുത്വലാഖ്)
ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (റ) ഇതിന്റെ പൊരുൾ വിവരിക്കുന്നു: 'പുരുഷൻ ഭാര്യയോട് പ്രകൃത്യാ കോപിച്ചേക്കും ഉദാഹരണം: അവന് ആർത്തവകാരിയോട് ഒരുതരം വെറുപ്പോടെയുള്ള കോപമുണ്ടാകാം ചിലപ്പോൾ ആരോഗ്യമുള്ള മനസ്സിൽ നിന്നുൽഭവിക്കുന്ന ദേഷ്യമുണ്ടാകും അവളോടു പ്രകൃത്യാ സ്നേഹമുള്ളതോടൊപ്പം തന്നെയായിരിക്കും ഈ കോപവും ഇതിൽ വല്ല നന്മയുമുണ്ടാകും ഇത്തരം കോപഘട്ടത്തിൽ മൊഴി ചൊല്ലിയാൽ പിന്നെ ഖേദിക്കേണ്ടിവരും
അപ്പോൾ അവളെ മടക്കിയെടുക്കാനാഗ്രഹിക്കും ജനങ്ങളിൽ മിക്ക ആളുകൾക്കും മേൽ പറഞ്ഞ രണ്ടു സന്ദർഭങ്ങൾ തമ്മിൽ അവ്യക്തതയുണ്ടാകും അപ്പോൾ അതിനു ഒരു പരിധി നിശ്ചയിക്കൽ അത്യാവശ്യമായി ശുദ്ധികാലം പ്രകൃത്യാ നല്ല വിചാരങ്ങളുടെ കാലം ആർത്തവകാലം പ്രകൃത്യാ രോഷത്തിന്റെ ഘട്ടവും ആ ഘട്ടത്തിൽ മൊഴി ചൊല്ലരുത് കുറെ ദിവസം കഴിഞ്ഞ ശേഷം മൊഴി ചൊല്ലാൻ നബി (സ) പറഞ്ഞതിന്റെ കാരണം നാളുകളും ഋതുക്കളും മാറി ദിവസങ്ങൾ കടന്നുപോകുമ്പോൾ ചിന്തിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ് ആർത്തവം കഴിഞ്ഞു ശുദ്ധികാലമായാൽ വീണ്ടും ഇണകൾ കൂടുതൽ അടുത്തേക്കും അതോടെ അകൽച്ച ഇല്ലാതാവുകയും മനസ്സ് വിശാലമാവുകയും ചെയ്യും
മാത്രമല്ല, ആർത്തവാവസരത്തിൽ മൊഴി ചൊല്ലിയാൽ അവളുടെ ഇദ്ദ കാലം നീളും കാരണം ആ ആർത്തവവും ശുദ്ധിയും ഇദ്ദയിൽ പെടില്ല അതു പെട്ടാൽ ഇദ്ദയുടെ കാലം ചുരുങ്ങിക്കിട്ടും ഖുർആനിൽ പറഞ്ഞ ഖുർഅ് എന്നതിന്റെ ഉദ്ദേശ്യം ശുദ്ധിയായിട്ടോ, ആർത്തവമായിട്ടോ വ്യാഖ്യാനിച്ചാലും ഇതുതന്നെയാണവസ്ഥ അല്ലാഹു ഖുർആനിൽ നിശ്ചയിച്ചത് മൂന്ന് ഖുർഅ് ആണ് ആ തത്വം പൊളിക്കലാണ് ഈ ആർത്തവ ത്വലാഖ്
ത്വലാഖ് ശുദ്ധി കാലത്ത് ഭോഗിക്കുന്നതിനു മുമ്പും ആവുമെന്നു നിശ്ചയിച്ചതിൽ രണ്ടുദ്ദേശ്യമുണ്ട് *ഒന്ന്:* അവളിൽ പ്രകൃതിപരമായ ആവേശം നിലനിർത്തുക ഭോഗിച്ചാൽ അത് ക്ഷയിക്കും *രണ്ട്:* ഗോത്രങ്ങൾ തമ്മിൽ കലരുന്നതു സൂക്ഷിക്കുക (ഹുജ്ജതുല്ലാഹിൽ ബാലിഗ: 2/ 139, 140)
ആർത്തവ സമയത്തു സ്ത്രീയുടെ നികാഹ് നടന്നാൽ അത് സ്വീകാര്യമാണ് പക്ഷേ, ആർത്തവം കഴിഞ്ഞു കുളിച്ച ശേഷമേ സംയോഗം ചെയ്യാവൂ (തുഹ്ഫ: 1/ 389)
പ്രസവരക്തക്കാരിയുടെ വിധി
ആർത്തവകാരിയുടെ വിധി തന്നെയാണ് പ്രസവരക്തക്കാരിക്കും എന്നാൽ ഇവർ രണ്ടു നിയമത്തിൽ തുല്യരല്ല
- ആർത്തവം കൊണ്ടു പ്രായപൂർത്തിയുടെ തുടക്കം നിർണയിക്കാം പ്രസവരക്തം അത് നിർണയിക്കില്ല അവളുടെ ഗർഭധാരണത്തിനു കാരണമായ ഇന്ദ്രിയ സ്ഖലനം കൊണ്ടു തന്നെ ഈ രക്തത്തിനു മുമ്പ് അത് സ്ഥിരപ്പെട്ടു
- ആർത്തവത്തിനോടു ഇദ്ദയും ഇസ്തിബ്റാഉം ബന്ധിക്കുന്നു പ്രസവരക്തത്തിനോടതു ബന്ധിക്കുന്നില്ല കാരണം അവ രണ്ടും പ്രസവത്തോടെ കഴിഞ്ഞുകടന്നു
പ്രസവ രക്തത്തിൽ നിന്നും ചുരുങ്ങിയത് കൊണ്ട് നിസ്കാരം ഒഴിവായിപ്പോകില്ല കാരണം നിസ്കാര സമയത്തിന്റെ ഇടയ്ക്കാണ് നിഫാസുണ്ടായതെങ്കിൽ അതിനു മുമ്പ് സമയം പ്രവേശിക്കലോടെ നിസ്കാരം നിർബന്ധമായി നിസ്കാര സമയത്തിന്റെ ആരംഭത്തിലാണ് കുറഞ്ഞ പ്രസവ രക്തമുണ്ടായതെങ്കിൽ രക്തം മുറിയലോട് കൂടെയും നിസ്കാരം നിർബന്ധമായി എന്നാൽ ആർത്തവ രക്തം ചുരുങ്ങിയത് ഒരു രാപകൽ ഉണ്ടാവുന്നതിനാൽ പല നിസ്കാരങ്ങളെയും അത് ഒഴിവാക്കിക്കളയും (നിഹായ: 1/ 417, 418)
വ്യഭിചാരഗർഭം കൊണ്ട് ഇദ്ദ കഴിയില്ല കാരണം അത് ഗർഭമില്ലാത്ത സ്ഥാനത്താണ് എന്നാൽ അതിനു ശേഷമുള്ള നിഫാസ് കൊണ്ട് കഴിഞ്ഞുകടക്കും (ജമൽ: 1/ 238)
ആർത്തവക്കാരിക്കു സുന്നത്തുള്ള കാര്യം
മുടി, നഖം മുതലായ ശരീരത്തിൽ നിന്നു ഒരു ഭാഗവും കുളിക്കുന്നതിനു മുമ്പ് നീക്കാതിരിക്കൽ ആർത്തവകാരിക്കും വലിയ അശുദ്ധിയുള്ളവർക്കും സുന്നത്താണ് രക്തംപോലും പുറപ്പെടുവിക്കരുത് (തുഹ്ഫ: 1/ 284)
ആർത്തവകാലത്തു കൊഴിഞ്ഞ മുടികളും മറ്റും കഴുകിയതു കൊണ്ടു ആവയിലെ അശുദ്ധി ഉയരുകയോ നീങ്ങുകയോ ഇല്ല (ശർവാനി: 1/ 284)
ആർത്തവം മദ്ഹബുകളിൽ
ആർത്തവകാല നിസ്കാരം
നിസ്കാരമെന്ന നിർബന്ധ ബാധ്യതയിൽ നിന്ന് ആർത്തവകാരികൾ ഒഴിവാകും അവൾ ഖളാഅ് വീട്ടൽ നിർബന്ധമില്ല ത്വവാഫ്, പള്ളിയിൽ താമസിക്കൽ, ആർത്തവം മുറിയുന്നതുവരെ സംയോഗം എന്നിവ അവൾക്കു ഹറാമാണ് ഇക്കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (റഹ്മതുൽ ഉമ്മ: 17)
ആർത്തവ പ്രായം
ആർത്തവ പ്രായത്തിൽ ഏറ്റവും കുറഞ്ഞത് ഒമ്പത് വയസ്സാണെന്ന അഭിപ്രായമാണ് മാലിക് (റ) , ശാഫിഈ (റ), അഹ്മദ് (റ) എന്നീ ഇമാമുകൾക്ക് ഹനഫിയിലെ ആധികാരികാഭിപ്രായവും ഇതുതന്നെയാണ് (റഹ്മത്തുൽ ഉമ്മ: 17)
ആർത്തവ വിരാമത്തിന്റെ പരിധി
ആർത്തവം നിലക്കാവുന്ന വയസ്സിന്റെ പരിധി ഹനഫീ മദ്ഹബിലെ ഹസനുബ്നു സിയാദി (റ) ന്റെ നിവേദനപ്രകാരം അറുപത് വയസ്സാണ് അതേ മദ്ഹബിലെ മുഹമ്മദുബ്നു ഹസ (റ) ന്റെ നിവേദനപ്രകാരം അൻപത്തഞ്ച് വയസ്സാണ്
ഇമാം ശാഫിഈ (റ), മാലിക് (റ), എന്നിവർ അതിനു പരിധിയില്ലെന്ന അഭിപ്രായക്കാരാണ് നാട്ടിലെ ചൂട്, തണുപ്പ് എന്നിവ വ്യത്യാസപ്പെടുന്നതനുസരിച്ചു വ്യത്യാസമുണ്ടാകും
അഹ്മദ് (റ) വിന് ഇതിൽ മൂന്ന് രിവായത് ഉണ്ട്
- നിരുപാധികം അൻപത് വയസ്സ് അതിൽ അറബികളു അല്ലാത്തവരും തുല്യം
- നിരുപാധികം 60 വയസ്സ്
- അറബി സ്ത്രീകളിൽ 60 അല്ലാത്തവരിൽ അമ്പത് (റൂഹുൽ ഉമ്മ: 17)
കുറഞ്ഞ ആർത്തവം
കുറഞ്ഞ ആർത്തവ കാലം ഒരു രാപകലും കൂടിയത് പതിനഞ്ചു ദിവസമാണെന്നു ശാഫിഈ (റ), അഹ്മദ് (റ)
ചുരുങ്ങിയത് മൂന്ന് ദിവസമാണെന്നും കൂടിയത് പത്ത് ദിവസമാണെന്നും ഇമാം അബൂഹനീഫ (റ) കുറഞ്ഞതിനു പരിധിയില്ലെന്ന് മാലിക് (റ) (റഹ്മതുൽഉമ്മ: 1/ 17)
ആർത്തവത്തിനിടയിലെ ശുദ്ധി
രണ്ടു ആർത്തവത്തിനിടയിലെ ശുദ്ധികാലം കുറഞ്ഞത് പതിനഞ്ചു ദിവസമാണെന്നു ശാഫിഈ (റ) , ഹനഫി (റ) പതിമൂന്നാണെന്നു അഹ്മദ് (റ) അതിനു അവലംബിക്കാൻ പറ്റിയ നിശ്ചിത സമയം തനിക്കറിയില്ലെന്നു മാലിക് (റ) അദ്ദേഹത്തിന്റെ ചില അനുയായികൾ പറഞ്ഞത് പത്ത് ദിവസമാണെന്നാണ് ശുദ്ധികാലം ദീർഘിക്കുന്നതിനു പരിധിയില്ലെന്നതിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ് (റഹ്മത്തുൽ ഉമ്മ: 1/ 17)
ആർത്തവകാരിയുമായുള്ള സുഖാസ്വാദനം
ആർത്തവകാരിയുമായുള്ള സുഖാസ്വാദനം അവളുടെ ഉടുപ്പിന്റെ മുകളിലേ അനുവദനീയമാകൂ എന്നും, മുട്ടുപൊക്കിളിനിടയിൽ ഇത് ഹറാമാണ് എന്നും അബൂഹനീഫ (റ), മാലിക് (റ), ശാഫിഈ (റ)
യോനിയല്ലാത്ത ഭാഗവും സുഖാസ്വാദനത്തിന് അനുവദനീയമാണെന്നു അഹ്മദ് (റ)
മുഹമ്മദുബ്നു ഹസൻ (റ) യും, മാലികിയാക്കളിൽ വലിയ ഒരു വിഭാഗവും, ശാഫിയാക്കളിൽ ചെറിയ ഒരു വിഭാഗവും ഈ അഭിപ്രായക്കാരാണ് (റഹ്മതുൽ ഉമ്മ: 18)
ആഇശ (റ) പറയുന്നു: ഞങ്ങളിലാർക്കെങ്കിലും (നബി പത്നിമാർ) ആർത്തവമുണ്ടായാൽ അവരോട് അരയുടുപ്പ് ധരിക്കാൻ നബി (സ) കൽപിച്ചിരുന്നു പിന്നെ അവരോടൊപ്പം അവിടുന്നു ശയിക്കുകയും ചെയ്തിരുന്നു (മുസ്ലിം)
ഭാര്യമാർക്കു ആർത്തവമുണ്ടായിരിക്കെ നബി (സ) അവരുടെ അരയുടുപ്പിന്മേൽ സ്പർശിച്ചിരുന്നു (മുസ്ലിം: 1/ 141)
ഇത് ഹനഫീ, ശാഫിഈ, മാലികി എന്നിവർക്കുള്ള അടിസ്ഥാനമാണ്
ആർത്തവകാരിയുടെ യോനിയിൽ ഭോഗിക്കൽ ഹറാമാണെന്നതിൽ രണ്ടഭിപ്രായമില്ല അങ്ങനെ ഭോഗിച്ചാൽ തൗബ ചെയ്യണമെന്നും മറ്റൊരു കടമയുമില്ലെന്നുമാണ് അബൂഹനീഫ (റ) , മാലിക് (റ), ശാഫിഈ മദ്ഹബിലെ ആധികാരികവും, ജദീദുമായ അഭിപ്രായം അഹ്മദിന്റെ രണ്ടു രിവായതിലൊന്നും ഇങ്ങനെയാണ്
രക്തത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഭോഗിച്ചാൽ ഒരു ദീനാറും രക്തം പിന്നിട്ട സമയത്താണെങ്കിൽ അര ദീനാറും സ്വദഖ ചെയ്യൽ സുന്നത്താണെന്നാണ് ശാഫിഈ (റ) യുടെ ഖദീമായ അഭിപ്രായം
അഹ്മദ് (റ) വിന്റെ വീക്ഷണത്തിൽ ഒരു ദീനാറോ പകുതിയോ ദാനം ചെയ്യണം ഭോഗം നടക്കുന്നതെപ്പോഴാണെന്ന പരിഗണനയില്ല (റഹ്മതുൽ ഉമ്മ: 18)
ആർത്തവകാരിയുടെ കുളിയും ഭോഗവും
ആർത്തവ ദിവസങ്ങൾ പൂർണമായ ശേഷം അതു നിലച്ചാൽ കുളിക്കുന്നതുവരെ സംയോഗം അനുവദനീയമല്ലെന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും നിലപാട്
എന്നാൽ കുളിക്കുന്നതിനു മുമ്പ് സംയോഗം ചെയ്യാമെന്നാണ് അബൂഹനീഫ (റ) വിന്റെ അഭിപ്രായം കുറഞ്ഞ ആർത്തവ കാലത്തിലാണ് വിരാമമുണ്ടായതെങ്കിൽ കുളിക്കുകയോ നിസ്കാര സമയം കഴിയുകയോ ചെയ്യുന്നതുവരെ സംയോഗം ചെയ്യരുത് (റഹ്മതുൽ ഉമ്മ: 18)
കുളിക്കാൻ വെള്ളമില്ലെങ്കിൽ
ആർത്തവം മുറിഞ്ഞു കുളിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ തയമ്മും ചെയ്തു നിസ്കരിക്കുന്നതുവരെ ഭോഗം അനുവദനീയമല്ലെന്നാണ് അബൂഹനീഫ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം
കുളിക്കുന്നതുവരെ സംയോഗമരുതെന്നാണ് മാലികീ മദ്ഹബ് സംയോഗത്തിനു തയമും ചെയ്താൽ മതി നിസ്കാരം നിർവഹിക്കണമെന്നില്ലെന്നാണ് ശാഫിഈ (റ), അഹ്മദ് (റ) മദ്ഹബ് (റഹ്മതുൽ ഉമ്മ: 18)
ആർത്തവം മുറിഞ്ഞു കുളിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ തയമ്മും ചെയ്തു നിസ്കരിക്കുന്നതുവരെ ഭോഗം അനുവദനീയമല്ലെന്നാണ് അബൂഹനീഫ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം
കുളിക്കുന്നതുവരെ സംയോഗമരുതെന്നാണ് മാലികീ മദ്ഹബ് സംയോഗത്തിനു തയമും ചെയ്താൽ മതി നിസ്കാരം നിർവഹിക്കണമെന്നില്ലെന്നാണ് ശാഫിഈ (റ), അഹ്മദ് (റ) മദ്ഹബ് (റഹ്മതുൽ ഉമ്മ: 18)
ആർത്തവകാരിയുടെ ഖുർആൻ പാരായണം
ആർത്തവകാരി നിസ്കാരത്തിന്റെ കാര്യത്തിൽ ജനാബത്തുകാരനെ പോലെയാണെന്നതിൽ ഭിന്നതയില്ല ഖുർആൻ ഓതുന്നതിലും അവർ തുല്യമാണെന്നു അബൂഹനീഫ (റ), ശാഫിഈ (റ) , അഹ്മദ് (റ) , മാലികീ മദ്ഹബിൽ ഇതു സംബന്ധമായി രണ്ടു രിവായതുണ്ട് ചെറിയ സൂറതുകളോതാമെന്നാണ് ഒന്ന്. അദ്ദേഹത്തിന്റെ അനുയായികളിൽ കൂടുതലും ഇഷ്ടംപോലെ ഓതാമെന്ന അഭിപ്രായക്കാരാണ് (റഹ്മതുൽ ഉമ്മ: 1/ 18)
ആർത്തവം വിട്ടുകടന്നാൽ
ആദ്യമായി ആർത്തവമുണ്ടായ സ്ത്രീയുടെ രക്തസ്രവം വർദ്ധിച്ച ആർത്തവ സമയത്തിനു ശേഷവും തുടർന്നാൽ അവൾ വർദ്ധിച്ച ആർത്തവ ദിവസമായ പത്തു ദിവസത്തിനു ശേഷമുള്ളത് രോഗരക്തമായി പരിഗണിക്കണമെന്നാണ് അബൂഹനീഫ (റ) യുടെ അഭിപ്രായം മാലിക് മദ്ഹബിൽ രണ്ടു രിവായതിൽ പ്രസിദ്ധമായത് വർദ്ധിച്ച ആർത്തവ സമയമായ പതിനഞ്ചു ദിവസത്തിനു ശേഷമുള്ളത് രോഗരക്തമായി പരിഗണിക്കാമെന്നാണ് (ശാഫിഈ മദ്ഹബ് ഉദ്ധരിച്ചിട്ടുണ്ടല്ലോ) (റഹ്മതുൽ ഉമ്മ 1/ 19)
രോഗരക്തകാരിയുടെ ആരാധനയും മറ്റും
രോഗരക്തം സ്രവിക്കുന്ന സ്ത്രീക്ക് നിസ്കാരം, നോമ്പ് എന്നിവ നിർബന്ധമാകുന്നതുപോലെ അവളെ സംയോഗം ചെയ്യലും അനുവദനീയമാണെന്നു അബൂഹനീഫ (റ) , ശാഫിഈ (റ) , മാലിക് (റ) ഭർത്താവ് വ്യഭിചാരത്തെ പേടിച്ചാലേ അവളെ സംയോഗം ചെയ്യൽ അനുവദനീയമാകൂ എന്നാണ് അഹ്മദ് (റ) പറയുന്നത് (റഹ്മതുൽ ഉമ്മ: 19)
പ്രസവരക്തക്കാരി
ആർത്തവം കൊണ്ടു ഹറാമാകുന്ന കാര്യങ്ങളെല്ലാം പ്രസവരക്ത സമയത്തും ഹറാമാകുമെന്നതിൽ ഭിന്നതയില്ല പ്രസവരക്തം സ്രവിക്കുക നാൽപത് ദിവസമാണെന്നു അബൂഹനീഫ (റ) , അഹ്മദ് (റ) പറയുന്നു മാലിക് (റ) ന്റെ ഒരു നിവേദനവും അപ്രകാരമാണ് അറുപത് ദിവസം വരെ ആകാമെന്നാണ് മാലിക് (റ) ശാഫിഈ (റ)
പ്രസവരക്തം സ്രവിക്കുന്ന പരമാവധി സമയത്തിനു മുമ്പ് രക്തം നിലച്ചാൽ അവളെ സംയോഗം ചെയ്യൽ അനുവദനീയമാണെന്നു മൂന്ന് ഇമാമുകളും പറയുന്നു ആ ശുദ്ധികാലത്ത് അവളെ സംയോഗം ചെയ്തുകൂടെന്നും നാല് ദിവസവും കൂടി കാത്തിരിക്കണമെന്നുമാണ് അഹ്ദി (റ) ന്റെ മദ്ഹബ് (റഹ്മതുൽ ഉമ്മ: 19)
കുളി ഖുർആനിൽ
ജനാബത്
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَقۡرَبُوا۟ ٱلصَّلَوٰةَ وَأَنتُمۡ سُكَـٰرَىٰ حَتَّىٰ تَعۡلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِی سَبِیلٍ حَتَّىٰ تَغۡتَسِلُوا۟ۚ (سورة النساء: ٤٣)
സത്യവിശ്വാസികളേ, നിങ്ങൾ ലഹരിബാധിച്ചവരായി നിസ്കാരത്തെ (നിസ്കാര സ്ഥലമാകുന്ന പള്ളിയെ) സമീപിക്കരുത് നിങ്ങൾ പറയുന്നതെന്താണെന്നറിയുന്നതുവരെ ജനാബത്തുകാരായ നിലയിലും സമീപിക്കരുത് നിങ്ങൾ കുളിക്കുന്നതുവരെ വഴി നടന്നുപോകുന്നതുവരൊഴികെ ' (സൂറത്തുന്നിസാഅ്: 43)
وَإِن كُنتُمۡ جُنُبࣰا فَٱطَّهَّرُوا۟ۚ(سورة المائدة: ٦)
നിങ്ങൾ വലിയ അശുദ്ധിയുള്ളവരാണെങ്കിൽ കുളിച്ചു ശുദ്ധി നേടുക ' (മാഇദ: 6)
فَٱطَّهَّرُوا
എന്നത് ശരീരം ശുദ്ധിയാക്കാനുള്ള കൽപനയാണ് ശരീരം ശുദ്ധിയാവാൻ ഉരച്ചുകഴുകണമെന്നില്ല കാരണം നബിതങ്ങൾ ജനാബത്തുകാരന്റെ കുളിയെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് 'ഞാനെന്റെ തലയിലൂടെ ലഘുവായ രൂപത്തിൽ മൂന്ന് കോരൽ വെള്ളമൊഴിക്കും അപ്പോൾ ഞാൻ ശുദ്ധിയുള്ളവനാകും എന്നാണ് (റാസി-11-130)
നിരുപാധികം ശുദ്ധിയാവാനാണ് ഇവിടെ കൽപിക്കപ്പെട്ടത് അവയവത്തെ ഇവിടെ എടുത്തു പറഞ്ഞിട്ടില്ല ചെറിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണത്തിനു അല്ലാഹു പ്രത്യേക അവയവങ്ങളെ നിർണയിച്ചിട്ടുണ്ട് ഇവിടെ ഒരു അവയവത്തേയും നിർണയിക്കാത്തതിനാൽ ശരീരം മുഴുവൻ ശുദ്ധീകരിക്കാനുള്ള നിർദ്ദേശമാണെന്നു വ്യക്തമായി (റാസി: 11/130)
അപ്പോൾ വലിയ അശുദ്ധിയുള്ളവർ കുളിച്ചോ, തയമ്മും ചെയ്തോ ശുദ്ധിയാവുന്നതുവരെ നിസ്കരിക്കാൻ പാടില്ലെന്നു വ്യക്തമായി
ജനാബത്തുകാരന് ശുദ്ധിയില്ലാത്തതു കൊണ്ടു മുസ്ഹഫ് തൊടൽ അനുവദനീയമല്ല 'ശുദ്ധിയുള്ളവരായിട്ടല്ലാതെ അതിനെ തൊടരുത് ' എന്ന ഖുർആൻ വാക്യമാണിതിന്നടിസ്ഥാനം (റാസി: 11/ 130)
ജനാബതു കൊണ്ടുദ്ദേശ്യം സംയോഗം, സ്ഖലനം എന്നിവ മൂലമുണ്ടാകുന്ന വലിയ അശുദ്ധിയാണ് (ഇബ്നു കസീർ: 1/ 444)
മദീന പള്ളിയോടടുത്തുനിന്നിരുന്ന വീടുകളിൽ താമസിച്ചിരുന്ന ചില അൻസാരികളുടെ വാതിലുകൾ പള്ളിയിലേക്കുണ്ടായിരുന്നു അവർക്കു ജനാബത്തുണ്ടാകുമ്പോൾ വെള്ളം കൊണ്ടുവരാനും മറ്റും പള്ളിയിലൂടെ കടന്നുപോകേണ്ടിയിരുന്നു അങ്ങനെയുള്ള അവസ്ഥകളെ കണക്കിലെടുത്താണ് 'വഴി നടന്നുപോകുന്നവരൊഴികെ ' എന്ന പ്രസ്താവന ഇങ്ങനെ ചില നിവേദനങ്ങളിൽ കാണാം (ഇബ്നു കസീർ: 1/ 444)
കുളി ഹദീസുകളിൽ
ആഇശാ (റ) നിവേദനം: 'ഒരാൾ ഭാര്യയോടൊപ്പം ശയിച്ചു പക്ഷേ, സ്ഖലനം സംഭവിക്കുംമുമ്പ് വിരമിച്ചു എങ്കിൽ അവർക്കു കുളി നിർബന്ധമുണ്ടോ?- ഒരാൾ നബി (സ) യോട് ചോദിച്ചു അപ്പോൾ ആഇശാ (റ) അവിടെ ചാരിയിരിക്കുന്നുണ്ടായിരുന്നു നബി (സ) പറഞ്ഞു: 'ഞാനും, ആഇശയും അങ്ങനെ ചെയ്യുകയും പിന്നീട് കുളിക്കുകയും ചെയ്യാറുണ്ട് ' (മുസ്ലിം)
അബൂമൂസാ (റ) നിവേദനം (താഴെ പറയുന്ന) കാര്യത്തിൽ മുഹാജിർ, അൻസാർ വിഭാഗങ്ങളിൽ ചിലർ ഭിന്നാഭിപ്രായക്കാരായി അൻസാറുകൾ, സ്ഖലനം കൊണ്ടേ കുളി നിർബന്ധമാകൂ എന്നു പറഞ്ഞു മുഹാജിറുകളാവട്ടെ, പുരുഷലിംഗം സ്ത്രീ യോനിയിൽ പ്രവേശിക്കുന്നതോടെ കുളി നിർബന്ധമാകുമെന്നാണ് പറഞ്ഞത് ഈ അവസരത്തിൽ അബൂ മൂസാ (റ) പറഞ്ഞു: ഇക്കാര്യത്തിൽ ഇരു വിഭാഗത്തിനും സംതൃപ്തമായ ഒരു തീരുമാനം ഞാൻ അറിയിക്കാം എന്നു പറഞ്ഞുകൊണ്ട് ഞാൻ ആഇശ (റ) യുടെ അടുക്കൽ ചെന്നു അവരോട് പ്രവേശനാനുമതി തേടി
അനുവാദം ലഭിച്ചപ്പോൾ ഞാൻ ചോദിച്ചു: 'ഉമ്മാ എല്ലാ വിശ്വാസികളുടെയും ഉമ്മാ, ഞാൻ അങ്ങയോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുന്നു ചോദിക്കാൻ ലജ്ജയുണ്ട് ' അപ്പോൾ ആഇശ (റ) പറഞ്ഞു: 'താങ്കളെ പെറ്റ ഉമ്മയോട് താങ്കൾ എന്തൊക്കെ ചോദിച്ചിരുന്നോ അതെല്ലാം എന്നോടും ചോദിക്കാം മടിക്കേണ്ട കാരണം ഞാൻ താങ്കളുടെ ഉമ്മയാണ് ' ഞാൻ ചോദിച്ചു: ' എന്തു കാരണത്താലാണ് കുളി നിർബന്ധമാവുക ?' ഇക്കാര്യത്തിന് നല്ല വിവരമുള്ള ആളുടെയടുത്താണ് താങ്കളുള്ളത് എന്നു പറഞ്ഞു കൊണ്ട് അവർ വിശദീകരിച്ചു: 'ഒരാൾ സഹധർമിണിയുടെ കാലുകൾക്കിടയിലിരുന്നു ലിംഗം സ്ത്രീ യോനിയിൽ പ്രവേശിപ്പിച്ചാൽ കുളി നിർബന്ധമായി എന്നു നബി (സ) പറഞ്ഞിട്ടുണ്ട് ' (മുസ്ലിം)
ആഇശ (റ) നിവേദനം: നബി (സ) പറഞ്ഞു: 'ചേലകർമ്മ സ്ഥാനം ചേലാകർമത്തെ വിട്ടുകടന്നാൽ കുളി നിർബന്ധമായി ആഇശ (റ) തുടർന്നു പറഞ്ഞു: ഞാനും നബി (സ) യും അങ്ങനെ ചെയ്തു കുളിക്കുകയും ചെയ്തു ' (തുർമുദി, ഇബ്നുമാജ, മിശ്കാത്: 442)
പണ്ഡിതർ പറയുന്നു: ഇതിന്റെ ഉദ്ദേശ്യം 'പുരുഷലിംഗം സ്ത്രീയുടെ യോനിയിൽ മറഞ്ഞാൽ ' എന്നാണ് യഥാര്ത്ഥ സ്പർശനമല്ലിവിടെ ഉദ്ദേശ്യം സ്ത്രീയുടെ ചേലാകർമസ്ഥലം യോനിക്കു മുകളിലാണ് സംസർഗ സമയത്ത് ലിംഗം അതുമായി സ്പർശിക്കില്ല സ്ത്രീയുടെ ചേലാകർമസ്ഥലത്ത് പുരുഷൻ ലിംഗം വെച്ചിട്ടു അതിനെ യോനിയിൽ കടത്തിയില്ലെങ്കിൽ അവൾക്കോ, അവനോ കുളി നിർബന്ധമാവില്ലെന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് അതിനാൽ നാം മുകളിലുദ്ധരിച്ചതാണിതിന്റെ ഉദ്ദേശ്യമെന്നു മനസ്സിലായി (ശറഹു മുസ്ലിം: 1/ 156)
ഉബയ്യുബ്നു കഅ്ബ് (റ) നിവേദനം: ശുക്ലം സ്ഖലിച്ചാൽ മാത്രമേ കുളിക്കേണ്ടതുള്ളൂ എന്ന ആനുകുല്യം ഇസ്ലാമിന്റെ ആദ്യകാലത്തായിരുന്നു പിന്നെയത് മാറ്റിയിട്ടുണ്ട് (തുർമുദി, അബൂദാവൂദ്, മിശ്ഖാത്: 448)
സഹ്ലുബ്നു സഅ്ദ് (റ) നിവേദനം: നബി (സ) പറഞ്ഞതായി ഉബയ്യുബ്നു കഅ്ബ് അറിയിച്ചു: 'ഇസ്ലാമിന്റെ തുടക്കത്തിൽ വസ്ത്ര ദൗർലഭ്യത കാരണമാണ് ഈ ആനുകുല്യം അനുവദിച്ചിരുന്നത് പിന്നീടതു വിലക്കി കുളിക്കാൻ നിർദ്ദേശം നൽകി ' അബൂദാവൂദ് പറയുന്നു: ഇവിടെ ആനുകുല്യം എന്നതുകൊണ്ടുള്ള ഉദ്ദേശ്യം 'സ്ഖലിച്ചാലേ കുളിയുള്ളൂ ' എന്നതാണ്
കുളി മസ്അലകൾ
ആർത്തവ- പ്രസവരക്തം നിലച്ചാൽ കുളിച്ചു ശുദ്ധിയാവൽ നിർബന്ധമാണ്
ഗുസ്ൽ എന്ന അറബി പദത്തിന്റെ ഭാഷാർഥം ഒരു വസ്തുവിനു മേൽ നിരുപാധികം വെള്ളം ഒഴിക്കുകയെന്നാണ്
നിയ്യത്തോടെ ശരീരം മുഴുവൻ വെള്ളം ഒഴിക്കുന്നതാണ് ഇസ്ലാമിക ദൃഷ്ട്യാ ഗുസ്ൽ (കുളി) (തുഹ്ഫ: 1/ 257) , മുഗ്നി: 1/ 168)
നിയ്യത്ത് നിർബന്ധവും സുന്നത്തുമാവാം മയ്യിത്ത് കുളിയിൽ നിയ്യത്ത് സുന്നത്തായതിനാൽ പ്രസ്തുത നിർവചനത്തിൽ അതും ഉൾപ്പെടുന്നു (ബുജൈരിമി, ശർവാനി: 1/ 257)
അടിസ്ഥാനപരമായി കുളി ധൃതിയിൽ നിർവഹിക്കൽ നിർബന്ധമില്ല കുളിയുടെ കാരണം വ്യഭിചാരം പോലെ നിഷിദ്ധങ്ങളാണെങ്കിലും ശരി (നിഹായ: 1/ 246)
ജനാബത് ഉണ്ടായ ഉടനെയോ അല്ലെങ്കിൽ ആർത്തവം നിലച്ച ഉടനെയോ നിസ്കാരസമയം വളരെ കുറവായി എന്നാൽ കുളിയിൽ ധൃതി കാണിക്കണം ഇത് നിസ്കാരം അതിന്റെ സമയത്താവാനാണ് കുളിയുടെ സത്തയുമായി ബന്ധപ്പെട്ടതുകൊണ്ടല്ല (മല്ലിസി: 1/ 246)
എന്നാൽ തെറ്റായ മാർഗത്തിലൂടെ ശരീരത്തിൽ മാലിന്യം പുരണ്ടാൽ അത് പെട്ടെന്നു നീക്കൽ നിർബന്ധമാണ് തെറ്റായ മാർഗത്തിലൂടെയുള്ള നജസ് ശരീരത്തിൽ അവശേഷിക്കുന്നു എന്നതാണിതിനു കാരണം അതു നീങ്ങുമ്പോൾ അതു സംബന്ധമായ പാപം നീങ്ങുമല്ലോ (തുഹ്ഫ: 1/ 257)
ഇമാം സുഹൈലി (റ) പറയുന്നു: ഇബ്റാഹിം (അ) , ഇസ്മാഈൽ (അ) സരണിയുടെ ബാക്കി പത്രമായ ജനാബത് കുളി 'ജാഹിലിയ്യ ' കാലത്തും നിലവിലുണ്ടായിരുന്നു (ഹാശിയതുൽജമൽ: 1/ 149)
കുളി മൂന്ന് ഭാഗമായി തിരിക്കാം
- കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
- കുളിയുടെ നിബന്ധനകൾ
- സുന്നത്തുകൾ (ജമൽ: 1/ 149)
സ്ഖലനമുണ്ടായാൽ കുളിക്കണം
അനസ് (റ) വിൽ നിന്നു ഇസ്ഹാഖുബ്നു അംബീത്വൽഹ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ആഇശ (റ) നബി (സ) യുടെ അടുത്തിരിക്കെ ഇസ്ഹാഖി (റ) ന്റെ വലിയുമ്മ ഉമ്മുസുലൈം അങ്ങോട്ടു വന്നു ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ! പുരുഷനു സ്വപ്നസ്ഖലനമുണ്ടാകുന്നതുപോലെ സ്ത്രീകൾക്കുമുണ്ടായാൽ എന്തു ചെയ്യണം?' ആഇശ (റ) പറഞ്ഞു: 'ഉമ്മു സുലൈം, വളരെ മോശം, നീ സ്ത്രീകളെ നിന്ദ്യമാക്കി ' ഇതു കേട്ടു നബി (സ) ആഇശ (റ) യോടു പറഞ്ഞു: 'ആഇശാ, നീയാണ് മോശമായത് ഉമ്മു സുലൈമേ, അങ്ങനെ സ്വപ്നസ്ഖലനം കണ്ടാൽ അവൾ കുളിക്കണം ' (മുസ്ലിം) ബുഖാരിയുടെയും മുസ്ലിമിന്റെയും ഹദീസിൽ 'അവൾ ശുക്ലം കണ്ടാൽ കുളിക്കണം ' എന്നുണ്ട്
ആഇശ (റ) നിവേദനം: 'സ്വപ്ന സ്ഖലനമുണ്ടായതായി ഓർമയില്ലെങ്കിലും വസ്ത്രത്തിൽ നനവുണ്ടെന്നു ബോധ്യമായ വ്യക്തി എന്തു ചെയ്യണം?' എന്നു നബി (സ) യോട് ചോദ്യമുണ്ടായി അവിടുന്നു പറഞ്ഞു: 'അയാൾ കുളിക്കണം ' 'സ്ഖലിച്ചതായി സ്വപ്നം കാണുകയും നനവു കാണാതിരിക്കുകയും ചെയ്താലോ? ' എന്നു ചോദിച്ചപ്പോൾ നബി (സ) പറഞ്ഞു: 'അയാൾ കുളിക്കേണ്ടതില്ല ' ഉമ്മു സുലൈമ (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഇങ്ങനെ കാണുന്ന സ്ത്രീ കുളിക്കേണ്ടതുണ്ടോ?' നബി (സ) പറഞ്ഞു: 'അതെ, സ്ത്രീ പുരുഷന്റെ കൂടെപ്പിറപ്പാണ് ' (തുർമുദി, നസാഈ, ഇബ്നുമാജ)
അലി (റ) നിവേദനം: നബി (സ) യോട് ഞാൻ മദ് യി (മദജലം) നെ കുറിച്ചു ചോദിച്ചു അവിടുന്നു പറഞ്ഞു: 'മദ് യ് പുറപ്പെട്ടാൽ 'വുളൂഅ് ' ചെയ്യുക മനിയ്യാ (ശുക്ലമാ) ണെങ്കിൽ കുളിക്കുക ' (ബുഖാരി, മുസ്ലിം) ഈ ഹദീസ് ഹസനും, സ്വഹീഹാണെന്നു തുർമുദി പറഞ്ഞു
ഉമ്മു സലമ (റ) പറഞ്ഞു: 'ഉമ്മു സുലൈം നബി (സ) യോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! സത്യമായ കാര്യത്തെ തൊട്ട് അല്ലാഹു ലജ്ജിക്കില്ലല്ലോ (അതു പോലെ ഞാനും ചോദിക്കാൻ ലജ്ജിക്കുന്നില്ല) സ്ത്രീക്കു സ്വപ്നസ്ഖലനമുണ്ടായാൽ അവൾ കുളിക്കേണ്ടതുണ്ടോ? നബി (സ) പറഞ്ഞു: അതെ, അവൾ ശുക്ലം കണ്ടാൽ കുളിക്കണം അപ്പോൾ ഉമ്മു സുലൈമിന്റെ മുഖം ഉമ്മുസലമ (റ) പൊത്തി മഹതി ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, 'സ്ത്രീകൾക്കു സ്ഖലനമുണ്ടാകുമോ?' നബി (സ) പറഞ്ഞു: 'അതെ, നിന്റെ കൈ മണ്ണിനോട് ചേരട്ടെ (ഇത് അറബികൾ അർത്ഥം ഉദ്ദേശിക്കാതെ പറയുന്ന വാക്കാണ് ശാപ പ്രാർത്ഥന അല്ല) പിന്നെയെങ്ങിനെയാണ് അവളുടെ കുട്ടിക്കു അവളോട് സാദൃശ്യത ഉണ്ടാകുന്നത്?' (ബുഖാരി, മുസ്ലിം, മിശ്ഖാത്: 433)
ഇതിന്റെ ഉദ്ദേശ്യം: സ്ത്രീ- പുരുഷന്മാർ ചേർന്നാണ് കുഞ്ഞ് രൂപപ്പെടുന്നതെങ്കിലും ആരുടെ ബീജമാണോ മികച്ചത് അവരുടെ രൂപത്തോടായിരിക്കും കുഞ്ഞിനു സാദൃശ്യം മികവ് മുൻകടക്കലോ, ആധിക്യമോ ബലമോ ആവാം അത് വികാര മികവിന്റെ തോതനുസരിച്ചായിരിക്കും (ശറഹു മുസ്ലിം: 1/ 145)
അറിയേണ്ട കാര്യങ്ങൾ ചോദിച്ചറിയാൻ ലജ്ജ തടസ്സമാകരുതെന്നു പ്രസ്തുത ഹദീസിൽ നിന്നു മനസ്സിലാക്കാം
ആഇശ (റ) പറഞ്ഞു: 'അൻസാരി സ്ത്രീകൾ എത്ര ഉൽകൃഷ്ടർ ദീനിലെ കർമശാസ്ത്രം പഠിക്കാൻ അവരെ ലജ്ജ തടഞ്ഞിട്ടില്ല ' (ശറഹു മുസ്ലിം: 1/ 146)
വിശ്വാസി മലിനമാകില്ല
അബൂഹുറൈറ (റ) നിവേദനം: നബി (സ) ഒരു വഴിയിൽ വെച്ചു അബൂഹുറൈറ (റ) യെ കണ്ടു അദ്ദേഹം വഴിയിൽ നിന്നു മാറി വേഗം പോയി കുളിച്ചു വന്നു അപ്പോൾ നബി (സ) ചോദിച്ചു: 'അബൂഹുറൈറ! താങ്കൾ എവിടെ പോയിരുന്നു?' അദ്ദേഹം പറഞ്ഞു: 'ശുദ്ധിയില്ലാതെ താങ്കളോടൊപ്പമിരിക്കാൻ എനിക്കു വിഷമം തോന്നി ' അപ്പോൾ നബി (സ) പറഞ്ഞു: 'അല്ലാഹു എത്ര പരിശുദ്ധൻ! വിശ്വാസി മലിനമാകില്ല ' (ബുഖാരി, മുസ്ലിം)
കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
ഒന്ന്: ശുക്ലം പുറപ്പെടൽ
ശുക്ലം പുറപ്പെടാനുള്ള കുറഞ്ഞ പ്രായം സ്ത്രീകൾക്ക് ആർത്തവ പ്രായമായ ഒമ്പത് വയസ് പൂർത്തിയാവലാണ് പുരുഷന് ഒമ്പതര, പത്ത് എന്നീ അഭിപ്രായങ്ങളുണ്ട്
ശുക്ലം അറിയാൻ
അനസ് (റ) നിവേദനം നബി (സ) പറഞ്ഞു: 'പുരുഷ ശുക്ലം വെളുത്തതും കട്ടിയുള്ളതുമാണ് സ്ത്രീയുടേത് നേർത്തതും മഞ്ഞ നിറമുള്ളതും' (മുസ്ലിം)
ഇമാം ഇബ്നു ഹജർ (റ) പറയുന്നു: ശുക്ലം മൂന്ന് ലക്ഷണങ്ങളാൽ തിരിച്ചറിയാം
- സ്രവിക്കുമ്പോൾ സുഖം അനുഭവപ്പെടുക ശുക്ലം കുറഞ്ഞതിനാലോ, ലിംഗം തളർന്നതിനാലോ തെറിച്ചു വന്നിട്ടില്ലെങ്കിലും ശുക്ലമാണ്
- തെറിച്ചുകൊണ്ടു സ്രവിക്കുക ഇതിനു സുഖാനുഭൂതിയോ വാസനയോ ഉണ്ടാവണമെന്നില്ല
- പച്ച ശുക്ലത്തിനു ഗോതമ്പുമാവിന്റെയോ, ഈത്തപ്പന കുലയുടെയോ മണമുണ്ടാവും ഉണങ്ങിയതിനു മുട്ടയിലെ വെള്ളയുടെ മണമായിരിക്കും ഈ ലക്ഷണങ്ങളൊന്നുമില്ലാത്തത് ശുക്ലമല്ല കുളി നിർബന്ധവുമില്ല (തുഹ്ഫ: 1/ 264)
ഇമാം ശർവാനി ഉദ്ധരിക്കുന്നു: പുരുഷ ശുക്ലം പൊതുവെ കട്ടിയുള്ളതും വെളുത്തതുമായിരിക്കും സ്ത്രീ ശുക്ലം നേരിയതും, മഞ്ഞ നിറമുള്ളതും എന്നാൽ ഇത് ശുക്ലം തിരിച്ചറിയാനുള്ള പ്രത്യേകതയായ ഗണിക്കരുത് കാരണം ഈ വിശേഷണം ശുക്ലമല്ലാത്തതിനുമുണ്ടാകാം
വർധിച്ച ലൈംഗിക വേഴ്ച കാരണം പുരുഷ ശുക്ലം ചിലപ്പോൾ ചുവപ്പു നിറമാവാം നേരിയതുമാവാം രോഗത്താൽ മഞ്ഞ നിറവുമുണ്ടാകാം ശക്തി കാരണം സ്ത്രീയുടെ ശുക്ലം വെളുത്തതുമാകാം (കുർദി, ശർവാനി: 1/ 264)
ഇമാം നവവി (റ) പറയുന്നു: ജ്ഞാനികൾ പറഞ്ഞു: ആരോഗ്യവാനായ പുരുഷന്റെ ശുക്ലം വെളുത്തതും കട്ടിയുള്ളതും തെറിച്ചു തെറിച്ചു സ്രവിക്കുന്നതുമായിരിക്കും വികാര സമയത്താണതു പുറത്തുവരിക അതു പുറപ്പെടുമ്പോൾ ആനന്ദമുണ്ടാകും പുറപ്പെട്ടയുടൻ തളർച്ചയും ഇതിനു ഈത്തപ്പനക്കുലയുടെ വാസനയായിരിക്കും ഗോതമ്പുമാവിന്റെ ഗന്ധവും ഇതിനു സമാനമാണ് ഈ സവിശേഷതകളൊന്നുമില്ലാതെയും ശുക്ലം സ്രവിക്കാം രോഗിയുടെ ശുക്ലം ഉദാഹരണം അത് മഞ്ഞ നിറമുള്ളതും നേരിയതുമായിരിക്കും ശുക്ല സഞ്ചി തളർന്ന കാരണത്താൽ ആനന്ദമില്ലാതെയും വികാരമില്ലാതെയും സ്രവിക്കാം അമിത ഭോഗത്താൽ ചുവന്നുമിരിക്കും ചുവപ്പു നിറത്തിലുള്ള ശുക്ലം വന്നാലും കുളി നിർബന്ധമാണ് അത് വെളുത്ത ശുക്ലം പോലെ ശുദ്ധിയുള്ളതാണ് (ശറഹു മുസ്ലിം: 1/ 145)
സ്ത്രീ ശുക്ലം
ഇമാം നവവി (റ) പറയുന്നു: സ്ത്രീശുക്ലം നേരിയ മഞ്ഞ നിറമുള്ളതായിരിക്കും നല്ല ആരോഗ്യമുള്ള സ്ത്രീകളുടേത് വെളുത്തുമിരിക്കാം അതു തിരിച്ചറിയാൻ രണ്ടു വിശേഷണങ്ങളുണ്ട്
- പുരുഷ ശുക്ലത്തിന്റേതു പോലെയുള്ള വാസന
- അത് പുറപ്പെടുമ്പോൾ ആനന്ദവും പുറപ്പെട്ടയുടനെ വികാരം ദുർബലമാവുകയും ചെയ്യുക ഏതു തരത്തിലായാലും ശുക്ലം സ്രവിച്ചാൽ കുളി നിർബന്ധമാണ് (ശറഹു മുസ്ലിം: 1/ 145)
ശുക്ലം ശുദ്ധം
സുലൈമാനുബ്നു യാസർ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: വസ്ത്രത്തിൽ ശുക്ലമായാൽ എന്തു ചെയ്യണമെന്നതിനെ കുറിച്ചു ആഇശ (റ) യോട് ഞാൻ ചോദിച്ചു അവർ പറഞ്ഞു: നബി (സ) യുടെ വസ്ത്രത്തിൽ ശുക്ലമായാൽ ഞാനതു കഴുകിക്കളയും കഴുകിയതിന്റെ അടയാളം വസ്ത്രത്തിലുണ്ടായിരിക്കെതന്നെ അതു ധരിച്ചു അവിടന്നു നിസ്കരിക്കുകയും ചെയ്യും (ബുഖാരി: കിതാബുൽ വുളൂഅ്, മുസ്ലിം: കിതാബുത്ത്വഹാറ)
പ്രായപൂർത്തിയെത്താത്തവർ ശുക്ല രൂപത്തിലുള്ള ദ്രാവകം സ്രവിച്ചാൽ അതു നജസായി പരിഗണിക്കണം അതു ശുക്ലമല്ല ശുക്ലത്തിന്റെ സവിശേഷതകളുണ്ടായാലും ശരി
ശുക്ലം ശുദ്ധിയുള്ളതാണെന്നു വിധിക്കാൻ കാരണം അതു മനുഷ്യന്റെ അടിസ്ഥാനമായതുകൊണ്ടാണ് (ശർവാനി: 1/ 297)
ആഇശ (റ) പറഞ്ഞു: 'നബി (സ) യുടെ വസ്ത്രത്തിൽ ശുക്ലമായാൽ ഞാനത് ചുരണ്ടിക്കളയുകയും അവിടുന്ന് ആ വസ്ത്രം ധരിച്ചു നിസ്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു ' (മുസ്ലിം, തുഹ്ഫ: 1/ 297)
ശുക്ലം നജസാണെന്നു വാദിക്കുന്നവർ നബി (സ) യുടെ അവശിഷ്ടങ്ങളെല്ലാം ശുദ്ധമായിരുന്നു എന്ന അടിസ്ഥാനത്തിലാണ് ഈ ഹദീസിനെ കാണുന്നത് എന്നാൽ നബി (സ) യുടെ വസ്ത്രത്തിലെ ശുക്ലം സംയോഗത്താലുണ്ടായതാണ് അതിൽ സ്ത്രീയുടേതും കലർന്നിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ് മറ്റു പ്രവാചകരെ പോലെ നബി (സ) ക്കും സ്വപ്നസ്ഖലനമുണ്ടായിട്ടില്ലല്ലോ (തുഹ്ഫ: 1/ 297, 298)
ലിംഗത്തിൽ ശുക്ലമായാൽ അത് കഴുകൽ സുന്നത്തേയുള്ളൂ ഉറ പോലുള്ളത് ധരിച്ചു സംയോഗം ചെയ്തയാൾക്കു സ്ഖലിച്ചിട്ടില്ലെങ്കിൽ ലിംഗം കഴുകേണ്ട ആവശ്യമില്ല (ശർവാനി: 1/ 284)
കുളി നിർബന്ധം
ഇമാം നവവി (റ) പറയുന്നു: ശുക്ലം സ്രവിച്ചാൽ സ്ത്രീകൾക്കും കുളിക്കൽ നിർബന്ധമാണ് ഇതിൽ തർക്കമില്ല നമ്മുടെ മദ്ഹബ് പ്രകാരം: ഇടക്കിടക്കോ, വികാരത്തോടെയോ, നോട്ടം കൊണ്ടോ, ഉറക്കത്തിലോ, ഉണർവിലോ, അറിഞ്ഞോ, അറിയാതെയോ എങ്ങനെ സ്ഖലിച്ചാലും കുളി നിർബന്ധമാണ് മാനസിക രോഗിയാണെങ്കിലും കുളിക്കണം
ശുക്ലം സ്രവിക്കുക എന്നതുകൊണ്ടുദ്ദേശ്യം കാണാവുന്ന വിധം പുറത്തു വരിക എന്നാണ് അങ്ങനെയില്ലെങ്കിൽ കുളി നിർബന്ധമില്ല ഉദാഹരണമായി ഒരാൾ സംയോഗം ചെയ്യുന്നതും ശുക്ലം സ്ഖലിക്കുന്നതും സ്വപ്നത്തിൽ കണ്ടു ഉണർന്നപ്പോൾ ഒരടയാളവുമില്ല എന്നാൽ കുളിക്കേണ്ടതില്ലെന്ന കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ്
ലാംഗത്തിലേക്കു ശുക്ലം സ്ഖലിച്ചിട്ടു പുറത്തു വരാത്ത സാഹചര്യത്തിലും കുളിക്കേണ്ടതില്ല
നിസ്കാരത്തിലായിരിക്കെ ശുക്ലം സ്രവിക്കുന്നതായി തോന്നിയ വ്യക്തി മറയോടുകൂടി ലിംഗം കൈകൊണ്ടു മുറിക്കിപ്പിടിച്ചതിനാൽ സലാം വീട്ടുന്നതുവരെ അത് പുറത്തു വന്നില്ലെങ്കിൽ നിസ്കാരം ശരിയാകും ഈ കാര്യത്തിൽ സ്ത്രീയും പുരുഷനെ പോലെത്തന്നെയാണ്
കന്യകാ ചർമം നീങ്ങിയ ഒരു സ്ത്രീക്കു സ്ഖലനമുണ്ടാവുകയും അതു കുളിക്കുമ്പോഴും ശുചീകരണം നടത്തുമ്പോഴും യോനിയിൽ നിന്നു കഴുകൽ നിർബന്ധമായ സ്ഥലത്തു തങ്ങുകയും ചെയ്താൽ (അവൾ കാൽപാദത്തിന്മേലിരിക്കുമ്പോൾ യോനിയിൽ നിന്നും വെളിവാകുന്ന സ്ഥലമാണ് കഴുകാൽ നിർബന്ധമായത്) കുളി നിർബന്ധമാണ്
ശുക്ലം പുറത്തുവന്നതിന്റെ വിധിയാണിവിടെ കന്യാചർമം നീങ്ങാത്തവളാണെങ്കിൽ യോനിയിൽ നിന്നു പുറത്തുവരാത്ത സാഹചര്യത്തിൽ കുളി നിർബന്ധമില്ല (ശറഹു മുസ്ലിം: 1/ 145)
കുളി നിർബന്ധമായ സ്ത്രീ കുളിച്ച ശേഷം യോനിയിൽ നിന്നു ശുക്ലം പുറത്തുവന്നാൽ അതവളുടെ ശുക്ലമാകാൻ സാധ്യതയുണ്ടെങ്കിൽ വീണ്ടും കുളിക്കൽ നിർബന്ധമാണ് സാധ്യതയില്ലെങ്കിൽ കുളിക്കേണ്ടതില്ല സ്ഖലന പ്രായമെത്താതിരിക്കുക, ഭോഗം ബലാൽക്കാരമായോ, ഉറക്കത്തിലോ ആയതിനാൽ വികാരമിളകാതിരിക്കുക, വികാര ശമനമുണ്ടാവാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ അതവളുടെ ശുക്ലമാകാൻസാധ്യതയില്ല (ഫത്ഹുൽ മുഈൻ: 24)
പുറപ്പെട്ടതു ശുക്ലമോ, മദജല (മദ് യ്) മോ എന്നു സംശയിച്ചാൽ ശുക്ലമാണെന്നു കരുതി കുളിക്കുകയോ, മദ് യാണെന്നു കരുതി കഴുകി വുളൂഅ് ചെയ്യുകയോ ആവാം (തുഹ്ഫ: 1/ 264)
വസ്ത്രത്തിലോ മറ്റോ ഉണങ്ങിയ ശുക്ലം കണ്ടാൽ കുളി നിർബന്ധമാണ് അത് സ്ഖലിച്ച ശേഷം നിസ്കരിച്ചതാണെന്നുറപ്പുള്ള എല്ല നിസ്കാരങ്ങളും ആവർത്തിക്കൽ നിർബന്ധമാണ് സാധാരണാവസ്ഥയിൽ ആ ശുക്ലം മറ്റൊരാളുടേതാവാൻ സാധ്യതയില്ലാത്തപ്പോഴാണീ വിധി (തുഹ്ഫ: 1/ 264)
രണ്ട്
യോനിയിലേക്കു ലിംഗാഗ്രം പ്രവേശിച്ചാൽ കുളി നിർബന്ധമാകും ലിംഗം ഛേദിക്കപ്പെട്ട പുരുഷനാണെങ്കിൽ ബാക്കി ഭാഗത്തിൽ നിന്നു ലിംഗാഗ്രത്തിന്റെ അളവ് യോനിയിർ പ്രവേശിച്ചാലും കുളി നിർബന്ധമാകും മുറിഞ്ഞു വേർപ്പെട്ട ലിംഗാഗ്രമോ, മൃതദേഹത്തിന്റെ ലിംഗാഗ്രമോ യോനിയിൽ പ്രവേശിച്ചാലും കുളി നിർബന്ധമാകും (തുഹ്ഫ: 1/ 259, 260)
മുൻദ്വാരവും, പിൻദ്വാരവും യോനിയായി പരിഗണിക്കും മൃഗത്തിന്റേതും, മൽസ്യത്തിന്റേതും മൃതദേഹത്തിന്റേതും പെടും മൃതദേഹത്തിനു മതശാസന ബാധകമല്ലാത്തതിനാൽ അതിനെ വീണ്ടും കുളിപ്പിക്കേണ്ടതില്ല (തുഹ്ഫ: 1/ 262)
നമ്മുടെ അസ്ഹാബ് പറഞ്ഞു: ബസറയിലെ സമുദ്രത്തിൽ സ്ത്രീ യോനിക്കു തുല്യമായ യോനിയുള്ള മൽസ്യങ്ങളുണ്ടത്രെ വിഡ്ഢികളായ ചില കപ്പൽ ജോലിക്കാർ അവയെ പിടിച്ചു ലൈംഗിക സുഖമെടുക്കാറുണ്ട് (ശർവാനി: 1/ 262)
വികാരമില്ലാതെയോ, അങ്ങനെ ഉദ്ദേശമില്ലാതെയോ, യോനിയിൽ ലിംഗാഗ്രം പ്രവേശിച്ചാൽ ശുക്ലം പുറപ്പെട്ടിട്ടില്ലെങ്കിലും കുളി നിർബന്ധമാണ് എന്നാൽ മൃതശരീരം വീണ്ടും കുളിപ്പിക്കേണ്ടതില്ല അതിനോട് മതശാസനയില്ലാത്തതാണ് കാരണം മരണശേഷം കുളിപ്പിക്കുന്നതു വൃത്തിയാക്കാനും മയ്യിത്തിനോടുള്ള ആദരവും പ്രകടമാക്കാനുമാണ് (ശർവാനി: 1/ 262)
ഒന്നിലധികം ലിംഗങ്ങളുള്ള വ്യക്തിയുടെ ഏതെങ്കിലുമൊന്ന് യോനിയിൽ പ്രവേശിച്ചാൽ ഏതിലൂടെ ശുക്ലം സ്രവിച്ചാലും കുളി നിർബന്ധമാകും (ശർവാനി: 1/ 263)
ജനാബതുണ്ടായാൽ ഉടൻ കുളിക്കൽ നിർബന്ധമില്ല എങ്കിലും വേഗം കുളിക്കലാണുത്തമം റഹ്മത്തിന്റെ മലക്കുകൾ ജനാബതുകാരുള്ള മുറിയിൽ പ്രവേശിക്കില്ലെന്നും, അവരിൽ നിന്നു വിട്ടുനിൽക്കുമെന്നും നബി (സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്, നസാഈ, ഇബ്നുഹിബ്ബാൻ)
എന്നാൽ കുളിക്കാതെ ഉറങ്ങാനോ, ഭക്ഷിക്കാനോ, കുടിക്കാനോ വീണ്ടും ഭോഗിക്കാനോ ഉദ്ദേശിച്ചാൽ വുളൂഅ് ചെയ്യൽ സുന്നത്താണ് (ഇഹ്‌യ: 2/ 52)
അബൂസഈദുൽ ഖുദ്രി (റ) നിവേദനം നബി (സ) പറഞ്ഞു: 'ഭാര്യയെ ഭോഗിച്ചാൽ വീണ്ടും ഭോഗിക്കാനുദ്ദേശിച്ചാൽ വുളൂഅ് ചെയ്യട്ടെ ' (മുസ്ലിം, ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ, ഹാകിം)
ആഇശ (റ) നിവേദനം 'ജനാബതുണ്ടായിരിക്കെ എന്തെങ്കിലും തിന്നാനോ, ഉറങ്ങാനോ ഉദ്ദേശിച്ചാൽ നബി (സ) നിസ്കാരത്തിനു വുളൂഅ് ചെയ്യുന്നതുപോലെ വുളൂഅ് ചെയ്യാറുണ്ടായിരുന്നു ' (ബുഖാരി, ബാബുൽ ഗുസ്ൽ, മുസ്ലിം: കിതാബു ഹൈള്)
ഇബ്നു ഉമർ (റ) നിവേദനം ഉമർ (റ) നബി (സ) യോട് ചോദിച്ചു: 'രാത്രി ഞാൻ ജനാബതുകാരനാകുന്നു (അപ്പോൾ) ഞാനെന്തു ചെയ്യണം? നബി (സ) പറഞ്ഞു: ലിംഗം കഴുകി വുളൂഅ് ചെയ്തു ഉറങ്ങുക ' (ബുഖാരി: കിതാബു ഗുസ്ൽ, മുസ്ലിം, കിതാബു ഹൈള്)
അമ്മാറുബ്നു യാസിർ (റ) നിവേദനം: 'നബി (സ) ജനാബതുകാർക്കു ഇളവു നൽകിയിട്ടുണ്ട് അവർ തിന്നാനോ കുടിക്കാനോ, ഉറങ്ങാനോ ഉദ്ദേശിച്ചാൽ നിസ്കാരത്തിനു വുളൂഅ് ചെയ്യുന്നതുപോലെ വുളൂഅ് ചെയ്താൽ മതി' (അഹ്മദ്, തുർമുദി)
ഇങ്ങനെ വുളൂഅ് ചെയ്യുമ്പോൾ തിന്നാനുള്ള/ ഉറങ്ങാനുള്ള വുളൂഅ് എന്ന സുന്നത്തിനെ ഞാൻ വീട്ടുന്നു എന്നു നിയ്യത്ത് ചെയ്യണം (ശർവാനി: 1/ 284) ഈ വുളൂഅ് സുന്നത്താണ് (ഇഹ്‌യ: 2/ 52)
ആഇശ (റ) പറഞ്ഞു: 'നബി (സ) ജനാബത്തുള്ള അവസരത്തിൽ തീരെ വെള്ളം തൊടാതെ ഉറങ്ങിയിരുന്നു ' (അബൂദാവൂവ്, തുർമുദി, ഇബ്നുമാജ)
വുളൂഅ് ചെയ്താൽ പോര, ലിംഗം കഴുകുകയും വേണം വീണ്ടും സംയോഗത്തിനുദ്ദേശിച്ചാലും കഴുകണം സ്വപ്ന സ്ഖലനമുണ്ടായ വ്യക്തി ബാക്കിയുള്ള സംയോഗത്തിലൂടെ കളയാൻ ഉദ്ദേശിച്ചാൽ ഗുഹ്യഭാഗം കഴുകുകയോ, മൂത്രമൊഴിക്കുകയോ ചെയ്തല്ലാതെ അതിനു തുനിയരുത് ലിംഗ ഞരമ്പിലുള്ള ശുക്ലം പുറത്തു കളയാനാണിത് സ്വപ്ന സ്ഖലനമുണ്ടായാൽ ലിംഗം കഴുകാതെ സംയോഗം ചെയ്താൽ അതിനു ജനിക്കുന്ന കുട്ടിയെ പിശാചു ശല്യപ്പെടുത്തുമെന്നു ആശങ്കിക്കേണ്ടിയിരിക്കുന്നു (ഇത്ഹാഫ്: 6/ 184)
എന്നാൽ ഇതു നിർബന്ധമല്ലെന്നോർക്കണം ഭോഗിച്ചവന്റെ ലിംഗം, കോഴിയുടെയും, മറ്റും മുട്ട, നവജാത ശിശു എന്നിവയെ കഴുകൽ നിർബന്ധമില്ല (തുഹ്ഫ: 1/ 302)
ഭോഗം കാരണം ലിംഗം നജസാവാത്തതിനാൽ കഴുകൽ നിർബന്ധമില്ല സ്ത്രീയുടെ യോനിയിൽ കുളിക്കുന്ന സമയത്തു കഴുകൽ നിർബന്ധമായ സ്ഥലത്തിനപ്പുറത്തു നിന്നു വരുന്ന നനവും ശുദ്ധിയുള്ളതാണെന്നു ഇതിൽ നിന്നു മനസ്സിലാക്കാം കാരണം സംയോഗത്തിൽ ലിംഗം പ്രസ്തുത സ്ഥലത്തിനുമപ്പുറം പ്രവേശിക്കും (ഇബ്നു ഖാസിം: 1/ 302)
മൂന്ന്, നാല്
ആർത്തവം, പ്രസവരക്തം എന്നിവ നിലക്കൽ
അഞ്ച്: പ്രസവം
പ്രസവിച്ചാൽ കുളി നിർബന്ധമാണ് ഒട്ടും നനവില്ലാതെയാണ് പ്രസവിച്ചതെങ്കിലും കുളി നിർബന്ധമാണ് രക്തപിണ്ഡമോ, മാംസപിണ്ഡമോ ആണു പ്രസവിച്ചതെങ്കിൽ അത് മനുഷ്യന്റെ അടിസ്ഥാന ഘടകമാണെന്നു പരിചയസമ്പന്നകളായ പരിചരണക്കാർ വിധിയെഴുതിയാൽ കുളി നിർബന്ധമാകും (തുഹ്ഫ: 1/ 258)
മാംസപിണ്ഡത്തിനും, രക്തപിണ്ഡത്തിനും മൂന്ന് വിഷയത്തിൽ കുട്ടിയുടെ വിധിയാണ്
- ഇവയിലേതെങ്കിലുമൊന്ന് പുറപ്പെട്ടാൽ നോമ്പ് മുറിയും
- കുളി നിർബന്ധമാകും
- അതിനു ശേഷം പുറപ്പെടുന്ന രക്തം പ്രസവരക്തമായിരിക്കും മാംസപിണ്ഡമാണെങ്കിൽ ഇദ്ദ കഴിയുക എന്നതും കുട്ടിയാണെങ്കിൽ പ്രസവിക്കപ്പെട്ടവൾ ഉമ്മയാണെന്നതും സ്ഥിരപ്പെടും (ഖൽയൂബി: 1/ 62, ശർവാനി: 1/ 258, ജമൽ: 1/ 151)
ഇമാം കുർദി (റ) പറയുന്നു: മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കത്തിലുള്ള മാംസപിണ്ഡമോ, രക്തപിണ്ഡമോ ഗർഭാശയത്തിൽ നിന്നു പുറപ്പെട്ടാൽ പിന്നീടുണ്ടാകുന്ന രക്തം പ്രസവരക്തമാണ് (കുർദി: 1/ 136)
മാംസപിണ്ഡവും രക്തപിണ്ഡവും പുറത്തു വന്നാൽ കുളി നിർബന്ധമാണെന്നതിന്റെ അടിസ്ഥാനത്തിൽ പ്രസവമലസിയരക്തം പുറപ്പെട്ടാലും കുളി നിർബന്ധമാണെന്നു ഗ്രഹിക്കാം
ആറ്:
രക്തസാക്ഷിത്വമല്ലാത്ത മരണം
മയ്യിത്തിനെ കുളിപ്പിക്കണം ശഹീദിനെ കുളിപ്പിക്കൽ ഹറാമാണ് (തുഹ്ഫ, ശർവാനി: 1/ 257)
കുളിയുടെ ശർത്വുകൾ
കുളിക്ക് ചില ശർത്വുകളുണ്ട്
- കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം മുത്വലഖായിരിക്കുക (തുഹ്ഫ: 1/ 185)
- ശരീരത്തിൽ വെള്ളം ഒലിപ്പിക്കുക (തുഹ്ഫ: 1/ 188)
- ശരീരത്തിൽ ഒഴുകുന്ന വെള്ളത്തെ പകർച്ചയാക്കുന്ന കുങ്കുമം, ചന്ദനം പോലെയുള്ളവ ഇല്ലാതിരിക്കുക (തുഹ്ഫ: 1/ 186)
- ശരീരത്തിൽ വെള്ളം ചേരുന്നതിനു തടസ്സമാകുന്ന ചുണ്ണാമ്പ്, മെഴുക്, ഉറച്ച എണ്ണ, മഷിയുടെയും മൈലാഞ്ചിയുടെയും പദാർത്ഥങ്ങൾ തുടങ്ങിയവ ഇല്ലാതിരിക്കുക (തുഹ്ഫ: 1/ 187) .എന്നാൽ ദ്രാവക രൂപത്തിലുള്ള എണ്ണ- അതിന്മേൽ വെള്ളം വഴുതി വീഴുകയാണെങ്കിലും- മഷിയുടെയും മൈലാഞ്ചിയുടെയും നിറം എന്നിവ കുഴപ്പമില്ല കൈകാൽ നഖങ്ങളിൽ വെള്ളം ചേരാൻ തടസ്സമാകുന്ന അഴുക്കുകളൊന്നും ഉണ്ടാവരുത് (തുഹ്ഫ: 1/ 187)
- മുസ്ലിമായിരിക്കുക
- മതശാസന ബന്ധിച്ചവനായിരിക്കുക -അപ്പോൾ നിഷേധി, മതശാസന ബന്ധിക്കാത്തവർ ഇവർക്കൊന്നും ഇതിനർഹതയില്ല ഈ രണ്ട് ശർത്വും എല്ല ആരാധനക്കുമുള്ള നിർബന്ധനയാണ് (ബുശ്റൽ കരീം: 1/ 27)
- ആർത്തവ- പ്രസവ രക്തത്തിൽ നിന്നും ശുദ്ധിയായിരിക്കുക എന്നാൽ ഹജ്ജിന്റെ കുളികൾ പോലെയുള്ളത് അവർക്കു നിർവഹിക്കാം ശുദ്ധി ആവശ്യമായ എല്ലാ ആരാധനക്കും ഇത് നിബന്ധനയാണ് (ബുശ്റൽ കരീം: 1/ 27)
- കുളിയുടെ ഫർളിന്റെ രൂപം അറിഞ്ഞിരിക്കുക
- അതിന്റെ ഫർളുകളിലൊന്നിനെ സുന്നത്താണെന്നു കരുതാതിരിക്കുക ഇവയൊക്കെ അതിനുള്ള നിബന്ധനകളാണ്
മുത്വ് ലഖായ വെള്ളം
അശുദ്ധി ഉയർത്താനും, നജസിനെ നീക്കാനും, നിർബന്ധമില്ലാത്ത ശുദ്ധീകരണത്തിനുമെല്ലാം മുത്വ് ലഖായ വെള്ളത്തിനു മാത്രമേ കഴിയൂ (ശറഹുൽ മൻഹജ്: 1/ 29)
ഒരു വിശേഷണവും ചേർത്തു പറയാത്ത ശുദ്ധമായ വെള്ളത്തിനാണ് മുത്വ് ലഖായ വെള്ളം എന്നുപറയുന്നത് (ബുശ്റൽ കരീം: 1/ 14)
എന്നാൽ ശുദ്ധമായ വെള്ളം തിളപ്പിച്ചു കിട്ടുന്ന നീരാവിയും കലങ്ങിയ വെള്ളവും മുത്വ് ലഖായ വെള്ളം തന്നെയാണ് (ഫത്ഹുൽ മുഈൻ)
ഇത് (നീരാവി) യഥാർത്ഥ വെള്ളം തന്നെയാണ് വെള്ളം നീരാവിയാവുന്നതിനാൽ പാത്രത്തിലെ വെള്ളം കുറയുമല്ലോ (ജമൽ: 1/ 29)
വിശേഷണം ചേർത്തല്ലാതെ പറയാൻ പറ്റാത്ത പനിനീർ വെള്ളം പോലെയുള്ളതിനൊന്നും മുത്വ് ലഖായ വെള്ളമെന്നു പറയില്ല (ഫത്ഹുൽ മുഈൻ:)
മുസ്തഅ്മൽ
ചെറുതോ, വലുതോ ആയ അശുദ്ധിയെ ഉയർത്തുക, നജസിനെ നീക്കുക മുതലായ നിർബന്ധ ശുദ്ധീകരണത്തിൽ ഉപയോഗിച്ച വെള്ളം, കുറവാണെങ്കിൽ ശുദ്ധീകരണത്തിന് പറ്റില്ല (ബുശ്റൽ കരീം: 1/415, ശറഹുൽ മൻഹജ്: 1/ 36, 37)
സ്വഹാബികൾ യാത്രയിൽ വെള്ളത്തിനു പ്രയാസം നേരിട്ടപ്പോൾ പോലും മുസ്തഅ്മലായ വെള്ളം ഉപയോഗിച്ചു ശുദ്ധീകരിച്ചിട്ടില്ല അത്തരം ഘട്ടത്തിലവർ തയമ്മും ചെയ്യുകയായിരുന്നു (ശറഹുൽ മൻഹജ്: 1/ 38)
ഇളവു നൽകപ്പെട്ട നജസിനെ നീക്കം ചെയ്ത വെള്ളവും, നിയ്യത്തു ചെയ്യാത്ത ഹനഫീ മദ്ഹബുകാരൻ ഉപയോഗിച്ച വെള്ളവും, വിവേകമില്ലാത്ത കുട്ടി ത്വവാഫിന് വേണ്ടി ശുദ്ധീകരിക്കാൻ ഉപയോഗിച്ച വെള്ളവും രണ്ടു ഖുല്ലത്തിൽ കുറവാണെങ്കിൽ ഉപയോഗിക്കാൻ പറ്റില്ല (ഫത്ഹുൽ മുഈൻ: 8, ജമൽ: 1/ 38)
ഉപയോഗിച്ച വെള്ളം രണ്ടു ഖുല്ലത്തുണ്ടെങ്കിൽ അതുകൊണ്ടു ശുചീകരിക്കാം (ഫത്ഹുൽ മുഈൻ:
കുളിയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കഴുകലിനു ഉപയോഗിച്ചതും, സുന്നത്തായ ശുദ്ധീകരണം, സുന്നത്തായ കുളി, വുളൂഅ് എന്നിവയ്ക്കുപയോഗിച്ച വെള്ളവും ശുദ്ധിയാക്കാൻ ഉപയോഗിക്കാം അതെത്ര കുറഞ്ഞതാണെങ്കിലും കുഴപ്പമില്ല (ശറഹുൽ മൻഹജ്: 1/ 39)
നജസ് കലർന്ന വെള്ളം പകർച്ചയാവാത്ത നിലയിൽ രണ്ടു ഖുല്ലത്തുണ്ടെങ്കിൽ അതും ശുചീകരണത്തിനു ഉപയോഗിക്കാം ഉപയോഗിച്ച ശേഷം രണ്ടു ഖുല്ലത്തിൽ കുറഞ്ഞുവന്നാലും കുഴപ്പമില്ല (ഫത്ഹുൽ മുഈൻ: 8, 9)
ഇതിൽ നിന്നു രണ്ടു ഖുല്ലത്തിൽ താഴെയാണെങ്കിലേ മുസ്തഅ്മലിന്റെ (ഫർളിൽ ഉപയോഗിക്കപ്പെടുന്നതിന്റെ) വിധി ബാധകമാകൂ എന്നു വ്യക്തമാവുന്നു (ഫത്ഹുൽ മുഈൻ: 9)
കഴുകിയ അവയവത്തിൽ നിന്നു വേർപ്പെട്ടാലേ വെള്ളം മുസ്തഅ്മൽ എന്ന വിശേഷണത്തിനർഹമാവുകയുള്ളൂ വേർപ്പെടൽ നിയമപരം മാത്രമായാലും മതി (ഫത്ഹുൽ മുഈൻ: 9)
ഉദാഹരണം: വുളൂഅ് എടുക്കുമ്പോൾ ചുമലിലൂടെയോ കാൽമുട്ടിലൂടെയോ ഒഴുകിയ വെള്ളം നിയമപരമായി മുസ്തഅ്മലായി ഗണിക്കാം അത് വീണ്ടും തൽസ്ഥാനത്തേക്കു തന്നെ മടങ്ങിയാലും ശരി (ഫത്ഹുൽ മുഈൻ)
വുളൂഇൽ ഒരു കയ്യിൽ നിന്നു മറ്റേ കയ്യിലേക്കു നീങ്ങിയ വെള്ളവും മുസ്തഅ്മൽ തന്നെയാണ് എന്നാൽ വുളൂഅ് എടുക്കുന്നവന്റെ മുൻകയ്യിൽ നിന്നു കൈതണ്ടയിലേക്കോ, വലിയ അശുദ്ധിക്കാരന്റെ തലയിൽ നിന്നു നെഞ്ച് മുതലായവയിലേക്കോ കടക്കുന്നതുകൊണ്ടു ആ വെള്ളം മുസ്തഅ്മൽ ആവുകയില്ല (ഫത്ഹുൽ മുഈൻ: 9)
വെള്ളം ഫർളിൽ ഉപയോഗിക്കപ്പെട്ടതാവലിന് നിബന്ധനകൾ- 4
- വെള്ളം കുറവായിരിക്കുക
- ഒഴിവാക്കാൻ പറ്റാത്തതിൽ (നിർബന്ധമായതിൽ) ഉപയോഗിച്ചതാവുക
- അത് അവയവത്തിൽ നിന്നു വേർപ്പെടുക
- കോരിയെടുക്കണമെന്ന് കരുതേണ്ട സ്ഥലത്ത് അങ്ങനെ കരുതാതിരിക്കുക അപ്പോൾ ഒരാൾ ജനാബത് കുളി കരുതിയ ശേഷം വെള്ളം കോരിയെടുക്കുന്നുവെന്നു കരുതാതെ തന്റെ കൈപ്പത്തി കുറഞ്ഞ വെള്ളത്തിലിട്ടാൽ ആ വെള്ളം ഉപയോഗിച്ചതാവും (ഇആനത്ത്: 1/ 28)
അശുദ്ധിയെത്തൊട്ട് ശുദ്ധിയാകുന്നു എന്ന ഉദ്ദേശ്യത്തോടെയോ, അല്ലെങ്കിൽ ജനാബത്തുകാരൻ നിയ്യത്ത് വെച്ചതിന് ശേഷം ഒന്നും കരുതാതെയോ വെള്ളത്തിൽ കൈ ഇട്ടാൽ കോരിയെടുക്കുന്നു എന്നോ മറ്റെന്തെങ്കിലും ആവശ്യത്തിനു വെള്ളമെടുക്കുന്നു എന്നോ കരുതിയില്ലെങ്കിൽ വെള്ളത്തിലിട്ട കൈ കഴുകാനല്ലാതെ മറ്റവയവങ്ങൾ കഴുകാൻ ആ വെള്ളം ഉപയോഗിക്കാൻ പറ്റില്ല അപ്പോൾ കൈയ്യിൽ കിട്ടിയ വെള്ളം കൊണ്ടു കൈതണ്ടയിൽ നിന്നു ബാക്കി കഴുകൽ അനുവദനീയമാണ് (ജമൽ: 1/ 37)
പകർച്ചയായ വെള്ളം
രുചി, നിറം, വാസന എന്നീ ഗുണങ്ങളിലൊന്ന് വ്യത്യാസപ്പെട്ടു ശുദ്ധവെള്ളമെന്നു പറയാൻ പറ്റാത്ത വിധത്തിൽ പകർച്ച ബാധിച്ചാൽ ശുദ്ധിയാക്കാൻ പറ്റില്ല (ശറഹു ബാഫള്ല്, കുർദി: 1/13,14)
മണ്ണും, ജലത്തിൽ നിന്നുണ്ടാകുന്ന ഉപ്പും വെള്ളത്തിൽ കൊണ്ടിട്ടാലും അതുകൊണ്ടു കുഴപ്പമില്ല (ശറഹുൽ മൻഹജ്: 1/ 33)
ചുരുക്കത്തിൽ ശുദ്ധിയുള്ളതുകൊണ്ട് പകർച്ചയായാൽ ഉപയോഗിക്കാൻ പറ്റാത്ത സന്ദർഭങ്ങൾ
- പകർച്ച സ്വയമല്ലാതിരിക്കുക
- അതു വല്ലതും കലർന്നതുകൊണ്ടാവുക
- ജലത്തെ ബാധിക്കാതെ ഒഴിച്ചുനിർത്താൻ കഴിയുക
- അതിനെ സൂക്ഷിക്കാൻ പ്രയാസമാവാതിരിക്കുക
- അത് വെള്ളമെന്ന നാമം പറയാൻ പറ്റാത്ത വിധത്തിൽ പകർച്ചയാവുക
- അത് ദ്രാവകമായ ഉപ്പോ, മണ്ണോ ചേർത്തുള്ള പകർച്ചയാവാതിരിക്കുക (കുർദി: 1/ 19, ബിഗ്യ: 1/10)
എന്നാൽ തനി വെള്ളമെന്ന പേരിനു തടസ്സമാകുന്ന ചെറിയ പകർച്ചയുണ്ടായാൽ കുഴപ്പമില്ല നബി (സ) യും, മൈമൂന (റ) യും മാവിന്റെ അടയാളമുള്ള ഒരേ പാത്രത്തിൽ നിന്നു കുളിച്ചു എന്നതാണിതിന്നടിസ്ഥാനം (ജമൽ: 1/ 34)
പകർച്ച കൂടുതലോ, കുറവോ എന്നതിൽ സംശയിച്ചാൽ കുറഞ്ഞ പകർച്ചയേ ഉള്ളൂ എന്ന കാര്യം വെറുമൊരു സാധ്യതയാണെങ്കിൽ പോലും ആ പകർച്ചകൊണ്ട് വിരോധമില്ല (ഫത്ഹുൽ മുഈൻ: 9)
എണ്ണ, കൊള്ളിക്കഷ്ണം തുടങ്ങിയ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന സാധനങ്ങൾ (മുജാവിറുകൾ) അലിഞ്ഞു ചേരുന്നവയിൽ പെടുന്നതല്ല അവ വെള്ളത്തിനു സുഗന്ധം നൽകിയാൽ പോലും ആ വെള്ളം ഉപയോഗിക്കാം (ശറഹുൽ മൻഹജ്: 1/ 33, ശറഹു ബാഫള്ല്: 1/ 6)
പുകക്കുന്ന വസ്തുക്കളും വേറിട്ടുനിൽക്കുന്നവയുടെ കൂട്ടത്തിൽ പെടുന്നു അതു ധാരാളമുണ്ടെങ്കിലും മണം വ്യത്യാസമാക്കുന്നുവെങ്കിലും കുഴപ്പമില്ല (ജമൽ: 1/ 35)
കാരക്ക, ഗോതമ്പ് മുതലായവ തിളപ്പിച്ച വെള്ളം പേര് മാറുന്ന രൂപത്തിൽ അതിൽ നിന്ന ഭാഗങ്ങൾ അടർന്ന് വെള്ളത്തിൽ കലരാതിരിക്കുമ്പോൾ അതും മുജാവിറു കൊണ്ട് മാറ്റം വന്ന വെള്ളത്തിന്റെ വിധിയിൽ പെടും ഉപയോഗിക്കുന്നതിനു കുഴപ്പമില്ല (ഫത്ഹുൽ മുഈൻ: 9, ശറഹു ബാഫള്ല്: 1/ 16)
ഒരു വസ്തു അലിഞ്ഞുചേരുന്നതോ, പാകിനിൽക്കുന്നതോ എന്നു സംശയിച്ചാൽ അതിനു പാകിനിൽക്കുന്നതിന്റെ വിധിയാണ് നൽകേണ്ടത് അപ്പോൾ അത് ഉപയോഗിക്കാം (ശറഹു ബാഫള്ല്: 1/ 16)
വെള്ളം നിൽക്കുന്നതോ ഒഴുകുന്നതോ ആയ സ്ഥലത്തുള്ള മണ്ണ്, പായൽ, ഗന്ധം എന്നിവ കൊണ്ടുള്ള പകർച്ചക്കും കുഴപ്പമില്ല (ഫത്ഹുൽ മുഈൻ 10)
വെള്ളം ഒരു സ്ഥലത്ത് സുദീര്ഘമായി കെട്ടിനിൽക്കുക മൂലം പകർച്ചയായതിലും വിരോധമില്ല (ശറഹു ബാഫള്ല് 1/ 15)
ഒരു മരം നിൽക്കുന്നത് ജലാജയത്തിൽ നിന്നു അകലെയാണെങ്കിലും അതിൽ നിന്നു സ്വയം കൊഴിഞ്ഞു പാറിവീഴുന്ന ഇലകൾ ചീഞ്ഞു ചേർന്നുണ്ടാകുന്ന പകർച്ചക്കു വിരോധമില്ല (ശറഹുൽ ബാഫള്ല്: 1/ 17)
വെള്ളത്തിൽ നജസ് ചേർന്നാൽ
നജസുകൊണ്ടുള്ള ചെറിയ പകർച്ചയുണ്ടായാൽ പോലും ആ വെള്ളം നജസാണ് (ശറഹുൽ മൻഹജ്: 1/ 42)
അഴുക്കുകൊണ്ടോ ശുദ്ധ വസ്തുകൊണ്ടോ പകർച്ചയായ ജലം രണ്ടു ഖുല്ലത്തോ അതിൽ കൂടുതലോ ഉണ്ടെങ്കിലും ആ വെള്ളം ത്വഹൂറായ വെള്ളമല്ല (ഫത്ഹുൽ മുഈൻ: 10, ശറഹുൽ മൻഹജ്: 1/ 41)
രണ്ടു ഖുല്ലത്തിന്റെ കണക്ക്
ഏതാണ്ട് അഞ്ഞൂറ് ബാഗ്ദാദീ റാത്തലാണ് രണ്ടു ഖുല്ലത്ത് വെള്ളം മിതമായ പൊക്കമുള്ള മനുഷ്യന്റെ കൈക്കു ഒന്നേകാൽ മുഴം അളവിൽ നീളവും വീതിയും ആഴമുള്ള പാത്രത്തിൽ കൊള്ളുന്ന വെള്ളം രണ്ടു ഖുല്ലത്തുണ്ടാകും (മെട്രിക്കൽ തൂക്കമനുസരിച്ച് ഏതാണ്ട് 226 കിലോ, 796 ഗ്രാം, 8000 ഔൺസ്) (ബാഫള്ല്: 1/ 38)
വട്ടത്തിലുള്ള പാത്രത്തിലാണെങ്കിൽ ആഴം രണ്ട് ആശാരിക്കോലും വ്യാസം സാധാരണ മനുഷ്യന്റെ കൈക്കു ഒരു മുഴവും വേണം ഈ വട്ടപ്പാത്രം നിറയെ വെള്ളം രണ്ടു ഖുല്ലത്താണ് (ഫത്ഹുൽ മുഈൻ; 10, ബുശ്റൽ കരീം: 1/ 18)
രണ്ടു ഖുല്ലത്ത് അളവുള്ള വെള്ളത്തിൽ നജസ് അലിഞ്ഞുചേർന്നാലും പകർച്ചയില്ലെങ്കിൽ നജസാവുകയില്ല വെള്ളം രണ്ടു ഖുല്ലത്തുണ്ടെന്ന കേവലമൊരു നിഗമനം മതി (ഫത്ഹുൽ മുഈൻ: 10)
ധാരാളം വെള്ളമുള്ള സ്ഥലത്ത് നജസുണ്ടായാലും അവിടെ നിന്നു വെള്ളമെടുക്കുന്നതിൽ കുഴപ്പമില്ല ഉദാഹരണമായി ഒരാൾ കടലിൽ മൂത്രമൊഴിച്ചു അതിൽ പ്രത്യക്ഷപ്പെട്ട നുര നജസായ മൂത്രത്തിന്റേതോ, മൂത്രത്തിൽ പകർച്ച വന്ന വെള്ളത്തിന്റേതോ ആണെന്നുറപ്പുണ്ടെങ്കിൽ അതു നജസാണ് ഇല്ലെങ്കിൽ നജസല്ല (ഫത്ഹുൽ മുഈൻ: 10)
ഉണക്കക്കാഷ്ടം വെള്ളത്തിൽ വീണപ്പോൾ ഒരു തുള്ളി വെള്ളം തെറിച്ചു എന്നു കരുതുക ഏതിന്മേലാണോ ആ വെള്ളം തെറിച്ചത് അത് നജസാവുകയില്ല (ഫത്ഹുൽ മുഈൻ: 10)
ജലത്തിൽ ഇളവില്ലാത്തതും സാധാരണ ദൃഷ്ടിയിൽ പെടാത്തതുമായ നജസ് രണ്ടു ഖുല്ലത്തിൽ താഴെയുള്ള ജലത്തെ മലിനമാക്കും നിസ്കാരത്തിൽ മാപ്പുള്ള നജസാണെങ്കിലും ഇതു തന്നെ സ്ഥിതി
ശരീരം കീറിമുറിച്ചാൽ രക്തമൊറുകാത്ത തേൾ, പല്ലി മുതലായ ജീവികളുടെ ശവം വീണാൽ ജലവും മറ്റു ദ്രാവകങ്ങളും നജസാവുകയില്ല എന്നാൽ അതു കാരണം ജലത്തിന്റെ രുചിയോ നിറമോ, മണമോ മാറിയിട്ടുണ്ടെങ്കിൽ അശുദ്ധമാകും (തുഹ്ഫ: 1/ 90)
ജലത്തിൽ കഴിയുന്ന അട്ട പോലെയുള്ള ജീവികളുടെ ശവത്താൽ വെള്ളം നജസാവുകയില്ല എന്നാൽ ഈ ഇനത്തിൽ പെട്ട ഒരു ജീവിയുടെ ശവം മറ്റൊരിടത്തു നിന്നെടുത്തു വെള്ളത്തിലിട്ടാൽ അത് വെള്ളത്തെ മലിനമാക്കും ഇട്ടവൻ മതനിയമങ്ങൾ ബാധകമായവനായിക്കൊള്ളണമെന്നില്ല (ഫത്ഹുൽ മുഈൻ: 11)
ഏതു ഇനത്തിൽ പെട്ട ജീവിയെയും പിടിച്ചു വെള്ളത്തിലിട്ടാൽ അതു കൊണ്ടു വെള്ളം നജസാവുകയില്ല (ഫത്ഹുൽ മുഈൻ: 11)
കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ വിധി തന്നെയാണ് ഒഴുകുന്ന വെള്ളത്തിനുമുള്ളത്
ഇമാം നവവി (റ) പറഞ്ഞു: നജസ് ദ്രാവകമായാലും, ഖരദ്രാവകമായാലും തുല്യമാണ് വെള്ളം നജസായി പിന്നെ രണ്ടു ഖുല്ലത്തായി കൂടി എന്നാൽ പകർച്ചയില്ലെങ്കിൽ അത് ശുദ്ധിയുള്ളതാണ് അത് വേറെ നജസായ വെള്ളം ചേർന്നു രണ്ടു ഖുല്ലത്തായാലും കുഴപ്പമില്ല (ഫത്ഹുൽ മുഈൻ: 11)
രണ്ടു ഖുല്ലത്തോ അധികമോ ഉള്ള നജസായ വെള്ളം സ്വയമോ, വേറെ വെള്ളം ഒഴിച്ചോ പകർച്ച നീങ്ങിയാൽ ശുദ്ധിയാകും അല്ലെങ്കിൽ അതിൽ നിന്നു കുറെ ഒഴിച്ചു കളഞ്ഞ ശേഷം ബാക്കിയുള്ളത് രണ്ടു ഖുല്ലത്തിൽ കുറവല്ലാത്ത അവസ്ഥയിൽ പകർച്ച നീങ്ങിയാൽ ശുദ്ധിയാകും (ശറഹുൽ മൻഹജ്: 1/ 42)
എന്നാൽ കസ്തൂരിയോ, മണ്ണോ കലക്കിയതിനാലാണ് പകർച്ച നീങ്ങിയതെങ്കിൽ അത് ശുദ്ധിയാവുകയില്ല കാരണം നജസ് നീങ്ങിയതാണോ മറഞ്ഞതാണോ എന്ന സംശയമുണ്ടായതാണിതിന് കാരണം (ബുശ്റൽ കരീം: 1/ 17)
കൂടുതൽ വെള്ളത്തിൽ നജസ് കാരണം അൽപ സ്ഥലം പകർച്ചയായാൽ പകർച്ചയായ സ്ഥലത്തെ വെള്ളം നജസാണ് എന്നാൽ വെള്ളം രണ്ടു ഖുല്ലത്തിൽ താഴെയാണെങ്കിൽ മുഴുവനും നജസാണ് (ബുശ്റൽ കരീം: 1/ 18)
ഗവേഷണം
വെള്ളമുള്ള പാത്രങ്ങളിലൊന്നിൽ നജസ് വീഴുകയും അതും മറ്റേതും തമ്മിൽ തിരിച്ചറിയാതാവുകയും ചെയ്താൽ വ്യക്തമായ അടയാളത്തിന്റെയും ഗവേഷണ പരിശ്രമത്തിന്റെയും അടിസ്ഥാനത്തിൽ (ഉദാഹരണം : ഇളക്കം , പകർച്ച, നുര പോലെയുള്ളതിന്റെ അടയാളം) അവയിലൊന്നിലെ വെള്ളം കൊണ്ടു വുളൂഉം കുളിയും നിർവഹിക്കാവുന്നതാണ് ഇതു കുടിക്കുകയും ചെയ്യാം (ബുശ്റൽ കരീം: 1/ 18, ജമൽ: 1/ 48)
വേറെ വെള്ളം കിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ഇതു ഉപയോഗിക്കാം (ശറഹുൽ മൻഹജ്: 1/ 49)
ഇങ്ങനെ ഗവേഷണം ചെയ്ത വെള്ളം ഒഴിവാക്കൽ സുന്നത്താണ് ദാനം പോലെയുള്ളതിന് ആവശ്യം വരാത്തിടത്താണിത് സുന്നത്ത് (ശർഹുൽ മൻഹജ്: 1/ 52)
എത്ര ശ്രമിച്ചിട്ടും ശുദ്ധിയുള്ളതും ഇല്ലാത്തതുമേതാണെന്ന് അനുമാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടു പാത്രത്തിലെ വെള്ളം ഒഴിവാക്കുകയും, തയമ്മും ചെയ്തു നിസ്കരിക്കുകയും വേണം ഈ നിസ്കാരം പിന്നീട് മടക്കി നിസ്കരിക്കേണ്ടതില്ല (ശറഹുൽ മൻഹജ്: 1/ 51)
അന്ധനും ശുദ്ധജലമേതെന്നറിയാൻ ഗവേഷണം നടത്തേണ്ടതാണ് കാരണം പഞ്ചേന്ദ്രിയങ്ങളിൽ അയാൾക്കു കാഴ്ച മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ മറ്റുള്ളതുകൊണ്ട് കാര്യം മനസ്സിലാക്കാൻ സൗകര്യമുണ്ട് അയാൾക്കൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ മറ്റൊരാളോട് ചോദിച്ചു അനുസരിച്ചു പ്രവർത്തിക്കാവുന്നതാണ് മറ്റൊരാളെ ലഭിച്ചില്ലെങ്കിലോ, ലഭിച്ചവർ ഭിന്നാഭിപ്രായമാണു പറഞ്ഞതെങ്കിലോ തയമ്മും ചെയ്യണം (ബുശ്റൽ കരീം: 1/ 19, ശറഹു ബാഫള്ല്, കുർദി: 1/ 43)
ശുദ്ധിയുള്ള വെള്ളവും പാനീയവും തിരിച്ചറിയാതെയായാൽ രണ്ടു വെള്ളംകൊണ്ടും ഓരോ തവണ ശുദ്ധി വരുത്തണം (ശറഹു ബാഫള്ല്: 1/ 42)
ശുദ്ധിയുള്ള വെള്ളവും മുസ്തഅ്മലായ വെള്ളവും തിരിച്ചറിയാതെ വന്നാൽ രണ്ടും വെള്ളംകൊണ്ടും ഓരോ തവണ ശുദ്ധിയാക്കണം (കുർദി: 1/ 42)
ശുദ്ധജലവും, മൂത്രവും തമ്മിൽ തിരിച്ചറിയാതെ വന്നാൽ രണ്ടും ഒഴിവാക്കുകയും തയമ്മും ചെയ്യകയുമാണ് വേണ്ടത് (ശറഹുൽ മൻഹജ്: 1/ 49, 50)
ആ വെള്ളം ഒഴിവാക്കാതെ തയമ്മും ചെയ്തു നിസ്കരിച്ചാൽ ആ നിസ്കാരം മടക്കേണ്ടിവരും കാരണം ശുദ്ധിയുണ്ടെന്നുറപ്പുള്ള വെള്ളത്തിന്റെ സാന്നിധ്യത്തിലാണവർ നിസ്കരിച്ചത് (ശറഹുൽ മൻഹജ്: 1/ 51)
കുളിയുടെ നിബന്ധനകൾ
കുളിക്കു രണ്ടു ഫർളുകളുണ്ട്
1. നിയ്യത്ത്:
വലിയ അശുദ്ധി ബാധിച്ചവർ അശുദ്ധി മൂലമുള്ള മാലിന്യങ്ങൾ നീക്കുന്നുവെന്നോ, ആർത്തവത്താലുള്ള തടസ്സങ്ങൾ നീക്കുന്നുവെന്നോ, കുളിയെന്ന ഫർള് നിർവഹിക്കുന്നുവെന്നോ, അശുദ്ധി ഉയർത്തുന്നുവെന്നോ, അശുദ്ധിയിൽ നിന്നു ശുദ്ധിയാവുന്നുവെന്നോ കരുതുക നിസ്കരിക്കാൻ കുളിക്കുന്നുവെന്നു കരുതിയാലും മതി കുളിയെന്നു മാത്രം കരുതിയാൽ മതിയാകില്ല (തുഹ്ഫ: 1/ 273, 274)
നിയ്യത്ത് കുളിയുടെ തുടക്കത്തോട് യോജിപ്പിക്കൽ നിർബന്ധമാണ് അതായത് ശരീരത്തിൽ നിന്നു ആദ്യമായി ഏതു അവയവമാണോ കഴുകുന്നത് അപ്പോൾ നിയ്യത്തുണ്ടാവണം ചില ഭാഗങ്ങൾ കഴുകിയ ശേഷമാണ് നിയ്യത്തു ചെയ്തതെങ്കിൽ അതിനു മുമ്പു കഴുകിയ ഭാഗം വീണ്ടും കഴുകൽ നിർബന്ധമാണ് (തുഹ്ഫ: 1/ 275)
വലിയ അശുദ്ധിയെ അകറ്റുന്നുവെന്നു കരുതി ശരീരത്തിൽ നിന്നു കുറച്ചു ഭാഗം കഴുകി ഉറങ്ങിയ ശേഷമാണു ബാക്കി കഴുകുന്നതെങ്കിൽ നിയ്യത്ത് ആവർത്തിക്കേണ്ടതില്ല (ഫത്ഹുൽ മുഈൻ: 29)
2. ശരീരത്തിന്റെ ബാഹ്യഭാഗങ്ങളിലെല്ലാം വെള്ളം ചേർക്കുക
നഖങ്ങൾ, മുടി, അത് ഇടതിങ്ങിയതാണെങ്കിൽ പോലും അവയുടെ അകവും പുറവുമെല്ലാം കഴുകൽ നിർബന്ധമാണ് (തുഹ്ഫ: 1/ 275, 276)
കുളിക്കുന്നതിനു മുമ്പ് രോമം കൊഴിഞ്ഞിപോയ രോമകൂപങ്ങൾ, ചെവിക്കുഴികൾ, സ്ത്രീകാലുകളിലൂന്നി കുന്തിച്ചിരിക്കുമ്പോൾ യോനിയിൽ നിന്നു പുറത്തു കാണുന്ന സ്ഥലങ്ങൾ, ദേഹത്തിലെ വിള്ളലുകളിൽ നിന്നു വെളിപ്പെടുന്ന ഭാഗങ്ങൾ എന്നിവയെല്ലാം കഴുകൽ നിർബന്ധമാണ് (തുഹ്ഫ: 1/ 275, 276)
കുളി സുന്നത്തുകളോടെ ഹദീസുകളിൽ
വലിയ അശുദ്ധിക്കു വേണ്ടിയുള്ള കുളിയുടെ രൂപം
പ്രവാചക പത്നി മൈമൂന (റ) നിവേദനം വലിയ അശുദ്ധി നീക്കാൻ കുളിക്കാനുള്ള വെള്ളം ഞാൻ നബി (സ) യുടെ അടുത്തു വെച്ചു നബി (സ) ആദ്യം മുൻകൈകൾ രണ്ടോ, മൂന്നോ പ്രാവശ്യം കഴുകി വൃത്തിയാക്കി ശേഷം പാത്രത്തിൽ നിന്നു വെള്ളം കോരി ഗുഹ്യസ്ഥാനത്തൊഴിച്ചു എന്നിട്ടു ഇടതു കൈ കൊണ്ടു കഴുകി തുടർന്നു ഇടതു കൈ നിലത്ത് നന്നായി ഉരച്ചു വൃത്തിയാക്കി ശേഷം നിസ്കാരത്തിനു വുളൂഅ് ചെയ്യുന്നതുപോലെ വുളൂഅ് ചെയ്തു പിന്നെ കൈ നിറയെ വെള്ളമെടുത്തു മൂന്നു തവണ തലയിലൊഴിച്ചു തുടർന്നു ശരീര ഭാഗങ്ങൾ കഴുകി ശേഷം മാറി നിന്നു രണ്ടു കാലുകളും കഴുകി വൃത്തിയാക്കി ഈ സമയത്ത് നബി (സ) യുടെ അടുത്തേക്കു ഞാൻ ഒരു (തോൽത്താൻ തുണിയുമായി ചെന്നു പക്ഷേ, നബി (സ) അതു തിരിച്ചു തന്നു (മുസ്ലിം, തുർമുദി, അബൂദാവൂദ്)
ആഇശ (റ) നിവേദനം നബി (സ) ജനാബത്ത് കുളിക്കാനുദ്ദേശിച്ചാൽ കൈ പാത്രത്തിൽ മുക്കുന്നതിനു മുമ്പ് രണ്ടു കൈ കഴുകും പിന്നെ ഗുഹ്യം കഴുകി നിസ്കാരത്തിനു വുളൂഅ് ചെയ്യുന്നതുപോലെ വുളൂഅ് ചെയ്യും പിന്നെ മുടി വെള്ളംകൊണ്ടു നനക്കും പിന്നെ മൂന്ന് കോരൽ വെള്ളമെടുത്തു തലയിൽ ചൊരിക്കും (ബുഖാരി, മുസ്ലിം)
ഇബ്നു അബ്ബാസ് (റ) നിവേദനം: മൈമൂന (റ) പറഞ്ഞു: ഞാൻ നബി (സ) ക്ക് കുളിക്കാനുള്ള വെള്ളം നൽകി ശേഷം ഒരു വസ്ത്രം കൊണ്ടു നബി (സ) യെ മറച്ചു നബി (സ) രണ്ടു കൈകളിൽ വെള്ളമൊഴിച്ചു കഴുകി പിന്നെ വലതു കൈകൊണ്ടു ഇടതു കൈയിൽ വെള്ളമൊഴിച്ചു ഗുഹ്യസ്ഥാനം കഴുകി പിന്നെ കൈ നിലത്ത് അടിച്ച് അതുകൊണ്ട് കൈ തടവി തുടർന്നു കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്തു പിന്നെ മുഖവും കൈകളും കഴുകി തലയിൽ വെള്ളമൊഴിച്ചു വെള്ളം ശരീരത്തിലൂടെ ഒലിച്ചുകൊണ്ടിരുന്നു ശേഷം അവിടന്നു നീങ്ങി നിന്നു രണ്ടു പാദം കഴുകി ഞാനൊരു തുണിയെടുത്തു (തോർത്താൻ) കൊടുത്തുവെങ്കിലും നബി (സ) അത് സ്വീകരിച്ചില്ല രണ്ടു കൈകളും കുടഞ്ഞു തങ്ങൾ അവിടെ നിന്നും പോയി (ബുഖാരി, മുസ്ലിം, മിശ്കാത്ത്: 346)
കുളിക്കുമ്പോൾ മറ വേണം
അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനിഅ് (റ) നിവേദനം: മക്കാ വിജയ ദിവസം അവർ നബി (സ) യുടെ അടുത്തെത്തി നബി (സ) മക്കയുടെ മുകൾഭാഗത്തായിരുന്നു അവിടുന്ന് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഫാത്വിമ (റ) നബി (സ) ക്കു മറയുണ്ടാക്കി ശേഷം അവിടുന്ന് തന്റെ വസ്ത്രമെടുത്തു ശരീരത്തിൽ ചുറ്റി പിന്നെ ളുഹാ എട്ടു റക്അത്ത് നിസ്കരിച്ചു (മുസ്ലിം)
യഅ്ലാ (റ) നിവേദനം നബി (സ) പറഞ്ഞു: അല്ലാഹു മറഞ്ഞവനാണ് ആരെങ്കിലും കുളിക്കാനുദ്ദേശിച്ചാൽ എന്തുകൊണ്ടെങ്കിലും മറക്കണം (നസാഈ)
ജാബിർ (റ) നിവേദനം നബി (സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ അരയുടുപ്പില്ലാതെ കുളിമുറിയിൽ പ്രവേശിക്കരുത് (നസാഈ)
ഒന്നിച്ചു കുളി
ആഇശ (റ) നിവേദനം ഞാനും നബി (സ) യും ഒരു പാത്രത്തിൽ നിന്നു കുളിച്ചിരുന്നു പാത്രത്തിൽ ഞങ്ങൾ മൽസരിക്കുമായിരുന്നു അപ്പോൾ ഞാൻ പറയും: 'എനിക്കും തരണം എനിക്കും തരണം ' രണ്ടാളും ജനാബതുകാരായിരുന്നു (നസാഈ)
ആഇശ (റ) നിവേദനം നബി (സ) യും ഞാനും ഫറക്ക് എന്നു പേരുള്ള പാത്രത്തിൽ നിന്നു കുളിച്ചിരുന്നു (ബുഖാരി)
ജനാബത് കുളിക്ക് ആവശ്യമായ വെള്ളം
ജാബിറുബ്നു അബ്ദില്ലാഹി (റ) നോട് (വലിയ അശുദ്ധിയുടെ) കുളിയെ കുറിച്ചു ഒരാൾ ചോദിച്ചു അദ്ദേഹം പറഞ്ഞു: 'താങ്കൾക്ക് ഒരു സ്വാഅ് (വെള്ളം) മതി അയാൾ പറഞ്ഞു: എനിക്ക് ഒരു സ്വാഅ് പോരാ അപ്പോൾ ജാബിർ (റ) പറഞ്ഞു: താങ്കളെക്കാൾ രോമം കൂടിയവരും ഉത്തമരുമായ ആൾ നബി (സ) ഒരു സ്വാഅ് കൊണ്ടു മതിയാക്കിയിരുന്നു (ബുഖാരി)
അബൂ സലാമതുബ്നു അബ്ദിർറഹ്മാൻ (റ) നിവേദനം ആഇശ (റ) യുടെ അടുത്തേക്കു ഞാനും മഹതിയുടെ മുലകുടി ബന്ധത്തിലുള്ള ഒരു സഹോദരനും ചെന്നു നബി (സ) അശുദ്ധി ബാധിക്കുമ്പോൾ എങ്ങനെയായിരുന്നു കുളിച്ചിരുന്നതെന്നു ചോദിച്ചു അവർ ഒരു സ്വാഅ് വലിപ്പത്തിലുള്ള പാത്രം കൊണ്ടുവരാൻ പറഞ്ഞു മഹതി കുളിച്ചു ഞങ്ങൾക്കിടയിൽ മറയുണ്ടായിരുന്നു കുളിക്കുമ്പോൾ തലയിൽ മൂന്നു പ്രാവശ്യമാണ് വെള്ളമൊഴിച്ചത് നബി (സ) യുടെ ഭാര്യമാർ മുടി വെട്ടി ഒതുക്കി മിതമായ രൂപത്തിലാക്കാറുണ്ടായിരുന്നു (മുസ്ലിം)
ഓരോ രോമവും കഴുകണം
അബൂഹുറൈറ (റ) നിവേദനം നബി (സ) പറഞ്ഞു: 'എല്ലാ രോമത്തിനു താഴെയും ജനാബതുണ്ട് അതിനാൽ രോമങ്ങൾ കഴുകുക ചർമം വൃത്തിയാക്കുക ' (അബൂദാവൂദ്, ഇബ്നുമാജ, തുർമുദി)
കുളിക്കുമുമ്പ് അഴുക്കുകൾ നീക്കലും മറ്റു സുന്നത്തുകളും
ഇബ്നു അബ്ബാസ് (റ) നിവേദനം മൈമൂന (റ) പറഞ്ഞു: നബി (സ) നിസ്കാരത്തിനു വുളൂഅ് ചെയ്യുന്നതുപോലെ വുളൂഅ് ചെയ്തു കാലു കഴുകിയില്ല ഗുഹ്യസ്ഥാനം കഴുകി അഴുക്കുകൾ നീക്കിയ ശേഷം ശരീരത്തിൽ വെള്ളമൊഴിച്ചു തുടർന്നു കാലുകൾ രണ്ടും അകറ്റിവെച്ചു കഴുകി ഇങ്ങനെയാണ് ജനാബത് കുളി (നസാഈ)
ആഇശ (റ) നിവേദനം നബി (സ) കുളിക്കുമ്പോൾ രണ്ടു കൈകളും കഴുകിയശേഷം നിസ്കാരത്തിനു വുളൂഅ് ചെയ്യുന്നതു പോലെ വുളൂഅ് ചെയ്യും തുടർന്നു തന്റെ കൈകൊണ്ടു രോമങ്ങളെല്ലാം നന്നായി ഇടർത്തും തൊലി പൂർണമായും നനഞ്ഞെന്നു മനസ്സിലായാൽ മൂന്നു പ്രാവശ്യം വൊള്ളമൊഴിച്ചു ശരീരമാകെ കഴുകും (നസാഈ)
ജുബൈറുബ്നു മുത്ഇം (റ) നിവേദനം നബി (സ) പറഞ്ഞു: ഞാൻ (വലിയ അശുദ്ധിക്ക് കുളിക്കുമ്പോൾ) തലക്കു മീതെ മൂന്ന് തവണ വെള്ളം ഒഴിക്കാറുണ്ട് രണ്ട് കൈകൊണ്ടും വെള്ളം ഒഴിക്കുന്നതായി ആംഗ്യം കാണിച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് (ബുഖാരി)
ആഇശ (റ) നിവേദനം നബി (സ) കുളിക്കുമ്പോൾ ആദ്യം കൈ കഴുകും തുടർന്നു വുളൂഅ് ചെയ്യും ശേഷം വിരലുകൾ കൊണ്ട് തലമുടി ഇടർത്തും തൊലി പൂർണമായി നനഞ്ഞെന്നുറപ്പിച്ച ശേഷം തലമുടിയിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കും തുടർന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും (നസാഈ)
ഇമാം നവവി (റ) പറഞ്ഞു: തലയിൽ മൂന്ന് പ്രാവശ്യം വെള്ളം ഒഴിക്കൽ സുന്നത്താണെന്നു ഈ ഹദീസുകളിൽ നിന്നു ഗ്രഹിക്കാം ഇക്കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് ഈ അടിസ്ഥാനത്തിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മൂന്ന് പ്രാവശ്യം വെള്ളം ഒഴിക്കൽ സുന്നത്താണെന്നു നമ്മുടെ അസ്ഹാബ് അഭിപ്രായപ്പെട്ടിട്ടുണ്ട് വുളൂഇന്റെ അവയവങ്ങളിൽ മൂന്നു പ്രാവശ്യം വെള്ളം ഒഴിക്കൽ സുന്നത്താണല്ലോ ലഘുവും, ആവർത്തിക്കുന്നതുമായ ശുദ്ധിയിൽ അത് സുന്നത്താണെങ്കിൽ കുളിയുടെ കാര്യം പറയേണ്ടതില്ലല്ലോ (ശറഹു മുസ്ലിം: 1/ 149)
കുളി ആർത്തവാനന്തരമാണെങ്കിൽ
ആഇശ (റ) നിവേദനം: ആർത്തവാനന്തരമുള്ള കുളിയെ അസ്മാഅ് (റ) നബി (സ) യോടു ചോദിച്ചു നബി (സ) പറഞ്ഞു: 'നിങ്ങൾ വെള്ളവും, താളിയും ഉപയോഗിച്ചു നന്നായി വൃത്തിയാക്കണം തലയിൽ വെള്ളമൊഴിച്ചു തലയുടെ മുൻഭാഗത്ത് എത്തുംവിധം നന്നായി തേച്ചു കഴുകണം പിന്നെ സുഗന്ധം പുരട്ടിയ ഒരു പഞ്ഞിയുടെയോ രോമത്തിന്റെ കഷ്ണം കൊണ്ടോ ശുദ്ധിയാവുക ' അപ്പോള് അസ്മാഅ് (റ) ചോദിച്ചു: 'അതുകൊണ്ടെങ്ങനെ ശുദ്ധിയാകും?' ആഇശ (റ) പതുക്കെ പറഞ്ഞു: 'നീ രക്തത്തിന്റെ അടയാളങ്ങൾ അതുകൊണ്ട് തുടക്കുക ' ജനാബത് കുളിയെ കുറിച്ചും അസ്മാഅ് ചോദിച്ചു: നബി (സ) പറഞ്ഞു: 'നീ വെള്ളമുപയോഗിച്ചു നല്ലതുപോലെ വൃത്തിയാക്കുക ശേഷം വെള്ളം തലയിൽ ഒഴിക്കുക ' ആഇശ (റ) പറഞ്ഞു: 'സ്ത്രീകളിൽ അൻസ്വാരി സ്ത്രീകൾ എത്ര ഉൽകൃഷ്ടർ! മതകാര്യങ്ങൾ പഠിക്കാനവരെ ലജ്ജ തടഞ്ഞിട്ടില്ല ' (മുസ്ലിം)
ഉമ്മു അതിയ്യത് (റ) നിവേദനം: 'മരിച്ചവരുടെ പേരിൽ മൂന്ന് ദിവസത്തിലധികം ദുഃഖമാചരിക്കുന്നത് ഞങ്ങളെ വിലക്കി എന്നാൽ ഭർത്താവ് മരിച്ചാൽ നാല് മാസവും പത്ത് ദിവസവും ദുഃഖമാചരിക്കണം ഇത് അതിൽ നിന്നൊഴിവാണ് ഇക്കാലത്ത് സുഗന്ധം പൂശുന്നതും, താഴ്ന്ന നൂലു കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളല്ലാതെ ചായം മുക്കിയ വസ്ത്രം ധരിക്കുന്നതും ഞങ്ങളെ വിലക്കി എന്നാൽ ആർത്തവശേഷം കുളിക്കുമ്പോൾ കുസ്ത് അള്ഫാർ (ഒരുതരം സുഗന്ധം) ഉപയോഗിക്കാൻ ഞങ്ങളെ അനുവദിച്ചു മയ്യിത്തിനെ അനുഗമിക്കുന്നത് ഞങ്ങൾക്കു വിലക്കി ' (ബുഖാരി)
കുളിയുടെ പരിപൂർണ രൂപം
ഖിബ്ലക്കഭിമുഖമായി നിന്നു നിയ്യത്തോടുകൂടെ ബിസ്മി ചൊല്ലുക വുളൂഇലെന്നപോലെ മുൻകൈ കഴുകി ഇന്ദ്രിയം പോലെയുള്ള ശുദ്ധിയുള്ള മ്ലേഛവസ്തുക്കളും മദജലം പോലെയുള്ള നജസുകളും നീക്കിയ ശേഷം കുളിക്കുമ്പോൾ വുളൂഅ് ഉണ്ടെങ്കിൽ കുളിയുടെ സുന്നത്തെന്നും, ഇല്ലെങ്കിൽ ചെറിയ അശുദ്ധി ഉയർത്തുന്നെന്നും കരുതി നിസ്കാരത്തിന് വുളൂഅ് എടുക്കുന്നതുപോലെ പരിപൂർണ വുളൂഅ് ചെയ്യുക അത് കുളി കഴിയുന്നതുവരെ നിലനിർത്തണം ഇടക്കു മുറിഞ്ഞാൽ വീണ്ടും അതെടുക്കണം ഇതിനു മേൽപറഞ്ഞ നിയ്യത്ത് ചെയ്യണം
ശേഷം ചെവി, പൊക്കിൾ പോലെ ചുളിഞ്ഞും ചുരുണ്ടും കിടക്കുന്ന ശരീരഭാഗങ്ങൾ സൂക്ഷിച്ചു കഴുകണം എല്ലാ സ്ഥലത്തും വെള്ളമെത്തിയെന്നുറപ്പു വരുത്താനാണിത് മുൻകയ്യിൽ അൽപം വെള്ളമെടുത്ത് ചുളിഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിൽ ഒഴിക്കുക ഇത് ചെവിയുടെ കാര്യത്തിൽ ശക്തമായ സുന്നത്താണ് ചെവി ചെരിച്ചു പിടിച്ചു അതിലേക്കു വെള്ളം ചേർക്കണം ഇതു ചെവിക്കുള്ളിൽ വെള്ളം കടക്കാതിരിക്കാനാണ് അത് ഉള്ളിൽ കടന്നാൽ ദ്രോഹമുണ്ടാക്കും നോമ്പുകാരല്ലാത്തവർക്കിതു ശക്തമായ സുന്നത്താണ്
ഇങ്ങനെ സൂക്ഷിച്ചു കഴുകിയ ശേഷം തല, താടി മുതലായവയിൽ മുടിയുണ്ടെങ്കിൽ നനഞ്ഞ പത്ത് വിരലുകളും തലമുടിക്കടിയിലൂടെ ചലിപ്പിച്ചു ഇടർത്തുക പിന്നെ തല കഴുകുക ശേഷം മുഖത്തുള്ള മുടിയും മേൽപറഞ്ഞ പോലെ ഇടർത്തി മുഖം കഴുകുക ശേഷം ശരീരത്തിലെ മറ്റു രോമങ്ങളും ഇങ്ങനെ ചെയ്യണം
തലയിൽ വെള്ളം ഒഴിച്ചു കഴുകണം തലയിൽ വലതുഭാഗം കൊണ്ടു തുടങ്ങൽ സുന്നത്തില്ല ശേഷം ഇടതുഭാഗത്തിലെ മുൻഭാഗത്തും പിന്നെ പിൻഭാഗത്തും വെള്ളം ഒഴിക്കണം ശേഷം ഇടത്തെ മുൻഭാഗത്തും പിൻഭാഗത്തുമായി വെള്ളം ഒഴിക്കണം അതോടുകൂടെ ശരീരത്തിൽ തന്റെ കൈ എത്തുന്ന സ്ഥലങ്ങളെല്ലാം തേച്ചു കഴുകണം വുളൂഇനെന്നപ്പോലെ ഇവ മൂന്നു പ്രാവശ്യം ചെയ്യണം
മൂന്നാക്കുമ്പോൾ ആദ്യം തല പിന്നെ വലതുഭാഗം അവസാനം ഇടതുഭാഗം എന്ന രൂപത്തിലാണ് ചെയ്യേണ്ടത്
മൂന്നു പ്രാവശ്യം തലയിൽ ഒഴിച്ചു പിന്നെ വലതു ഭാഗത്തു മൂന്നും ഇടതു ഭാഗത്തു മൂന്നുമാക്കുന്നതിനും വിരോധമില്ല
ഒരാൾ വെള്ളത്തിൽ മുങ്ങി മൂന്ന് പ്രാവശ്യം ഇളകിയാൽ മതിയാകുമെങ്കിലും തേച്ചു കഴുകിയ കൂലി നഷ്ടപ്പെടും വെള്ളത്തിനുള്ളിൽ സാധാരണയിൽ തേച്ചു കഴുകാൻ സൗകര്യപ്പെടാത്തതാണിതിനു കാരണം
ബിസ്മി, ദിക്റ് മറ്റു സുന്നത്തുകളെല്ലാം മൂന്നുവീതം നിർവഹിക്കൽ സുന്നത്താണ്
ഇഹ്റാം കെട്ടിയവളല്ലാത്ത ആർത്തവകാരി കുളിക്കു ശേഷം അൽപം കസ്തൂരി പഞ്ഞിയിലാക്കി വെക്കണം കസ്തൂരി ലഭിച്ചില്ലെങ്കിൽ മറ്റു സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കണം ഒന്നും കിട്ടിയില്ലെങ്കിൽ വെള്ളമായാലും മതി (തുഹ്ഫ: 1/ 277- 281, നിഹായ: 1/ 263, 266 മുഗ്നി: 1/ 73, 74, ശറഹു ബാഫള്ല്: 1/ 158, 160 കാണുക)
കുളിയുടെ സുന്നത്തുകൾ
കുളിക്കുന്നതിനു ഇരുപത്തി എട്ട് സുന്നത്തുകളുണ്ടെന്നു റഹീമിയ്യ (ഒരു ഗ്രന്ഥം) യിൽ കാണാം ചില പണ്ഡിതർ അതിൽ കൂടുതൽ സുന്നത്തുകൾ എണ്ണിയിട്ടുണ്ട് (കുർദി: 1/ 156)
- കുളി ഖിബ്ലക്കഭിമുഖമായിരിക്കൽ (ശറഹു ബാഫള്ല്: 1/ 158)
- കുളിയുടെ തുടക്കത്തിൽ നിയ്യത്തിനോട് സമന്വയിപ്പിച്ചു ബിസ്മി ചൊല്ലൽ (ശറഹു ബാഫള്ല്: 1/ 158)
- വുളൂഇലെന്നപോലെ മുൻകൈ കഴുകൽ
- ശുക്ലം, മൂക്കുനീര് തുടങ്ങിയ നജസല്ലാത്ത മ്ലേഛമായതും, മദ് യ് പോലുള്ള നജസുകളും കുളിയുടെ തുടക്കത്തിൽ നീക്കൽ ഇതിനും അശുദ്ധിയകറ്റാനും ഒരു കഴുകൽ മതിയാകുമെങ്കിലും ഇങ്ങനെ ചെയ്യൽ സുന്നത്താണ് (ശറഹു ബാഫള്ല്: 1/ 159)
- അവശേഷിക്കുന്ന ശുക്ലം പുറത്തുകളയാൻ കുളിയുടെ മുമ്പ് മൂത്രമൊഴിക്കൽ (തുഹ്ഫ: 1/ 279)
- മ്ലേഛമായ വസ്തുക്കൾ നീക്കിയ ശേഷം പരിപൂർണമായ വുളൂഅ് ചെയ്യൽ നബിചര്യയുടെ അനുകരണമാണിത് (തുഹ്ഫ: 1/ 279) -വുളൂഇനു നിയ്യത്തു വേണം കുളിയുടെ മുമ്പ് ചെയ്താലും ശേഷം ചെയ്താലും നിയ്യത്ത് നിർബന്ധമാണ് (കുർദി: 1/ 159)
- കാതുകൾ, കക്ഷങ്ങൾ, പൊക്കിൾ, പീളക്കുഴികൾ, പൊട്ടും മുറിവുമുള്ള സ്ഥലങ്ങൾ, തൊലി ചുക്കിച്ചുളിഞ്ഞ സ്ഥലങ്ങൾ, മുടിയുടെ മുരട് തുടങ്ങിയവയെല്ലാം സൂക്ഷിച്ചു കഴുകൽ (തുഹ്ഫ: 1/ 279)
എല്ലായിടത്തും വെള്ളമെത്തിയിട്ടുണ്ടെന്നു ഉറപ്പാക്കുന്നതു വരെ വെള്ളമൊഴിക്കണം (തുഹ്ഫ: 1/ 276)
ചെവി ചായ്ച്ചു കഴുകൽ ബലമായ സുന്നത്താണ് ഒരു കോരൽ വെള്ളമെടുത്തു ചെവി അതിൽ ചായ്ച്ചുവെക്കണം ഉള്ളിലേക്കു വെള്ളം കടക്കാതിരിക്കാനാണ് ഇങ്ങനെ ചായ്ക്കുന്നത് നോമ്പുള്ളവർ ഇങ്ങനെ ചെയ്യൽ അനിവാര്യമാണ് ഉള്ളിൽ വെള്ളം കടന്നു നോമ്പു മുറിയാതിരിക്കാനാണിത് (കുർദി: 1/ 160)
ചേലാകർമം ചെയ്യാത്തവർ ലിംഗചർമം മേലോട്ടു നീക്കി ഉള്ളിലെ ശിശ്ന മാലിന്യം കഴുകൽ നിർബന്ധമാണ് നീക്കം ചെയ്യൽ നിർബന്ധമായ തൊലിയുടെ ഉള്ളും കഴുകൽ നിർബന്ധമാണെന്നതാണിതിനു കാരണം (തുഹ്ഫ: 1/ 276)
പിളർന്നു നിൽക്കുന്ന വസൂരിക്കുഴിയുടെയും മറ്റും ഉൾഭാഗം കഴുകലും നിർബന്ധമാണ് ഉള്ളിലുള്ളതൊന്നും വെളിവാകാത്ത വിധം തൊലി വന്നു മൂടിയ വൃണങ്ങൾക്കുള്ളിൽ വെള്ളം ചേർക്കേണ്ടതില്ല മാംസം വന്നു നികന്ന ഭാഗങ്ങൾ ഇടർത്താൻ പാടില്ല, ഹറാമാണ് (ഫത്ഹുൽ മുഈൻ: 29)
താനേ ജടകെട്ടിയ മുടി, കൂടുതലുണ്ടെങ്കിലും അതിനുള്ളിൽ വെള്ളം ചേർക്കൽ നിർബന്ധമില്ല വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റലും നിർബന്ധമില്ലെങ്കിലും ഒഴിവാക്കൽ കറാഹത്താണ് (തുഹ്ഫ: 1/ 276)
തൊലിയിലും മുടിയിലും വ്യാപകമായി വെള്ളം ചേർന്നുവെന്നു ഉറപ്പാകണമെന്നു നിർബന്ധമില്ല മികച്ച ധാരണയുണ്ടായാൽ മതി വുളൂഇലും ഇതാണല്ലോ വിധി (ഫത്ഹുൽ മുഈൻ: 29)
വുളൂഇന്റെ അവയവങ്ങളിലെ ജനാബത്ത് നീക്കിയ ശേഷം വുളൂഅ് മുറിഞ്ഞാൽ നിയ്യത്തോടുകൂടി ക്രമാനുസൃതം കഴുകൽ നിർബന്ധമാണ് (തുഹ്ഫ: 1/ 279)
ആർത്തവം, പ്രസവരക്തം എന്നിവ നിലനിൽക്കെ അശുദ്ധിയിൽ നിന്നു ശുദ്ധി വരുത്തുന്നുവെന്നോ ഇബാദത്തിനുവേണ്ടി ശുദ്ധിയാവുന്നുവെന്നോ കരുതി കുളിക്കൽ ഹറാമാണ് (ശറഹുൽ മൻഹജ്: 1/ 133, തുഹ്ഫ: 1/ 386)
8. മുടി വിടർത്തുക, നനഞ്ഞ കൈകൊണ്ട് മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യണം (ശറഹു ബാഫള്ല്: 1/160)
9. തലയിൽ വെള്ളമൊഴിച്ചു കഴുകുക മുടിയുണ്ടെങ്കിൽ അതു ചീകി കഴുകിയ ശേഷമാണിങ്ങിനെ ചെയ്യേണ്ടത് (ഫത്ഹുൽ മുഈൻ: 30)
10. തല കഴുകിയ ശേഷം ശരീരത്തിന്റെ വലതുഭാഗവും പിന്നെ ഇടതുഭാഗവും കഴുകുക (ഫത്ഹുൽ മുഈൻ: 30)
11. ശരീരത്തിൽ കൈ എത്തുന്ന സ്ഥലങ്ങളെല്ലാം തേച്ചുകഴുകുക ഇതു നിർബന്ധമാണെന്ന അഭിപ്രായമുണ്ട് (തുഹ്ഫ: 1/ 280)
12. ദേഹം മുഴുവൻ കഴുകുക, തേച്ചു കഴുകുക, ബിസ്മി ചൊല്ലുക, കുളി കഴിഞ്ഞയുടനെയുള്ള ദിക്റുകൾ ചൊല്ലുക ഇവയെല്ലാം മൂന്ന് പ്രാവശ്യം ആവർത്തിക്കുക (ഫത്ഹുൽ മുഈൻ: 30)
ജനാബത്തുള്ളവർ കുളിക്കാനൊരുങ്ങുമ്പോൾ ഖുർആനാണെന്ന ഉദ്ദേശ്യത്തോടെ ബിസ്മി ചൊല്ലൽ ഹറാമാണ് കുളിയുടെ മുമ്പ് ചൊല്ലുന്ന ദിക്റാണെന്ന ഉദ്ദേശ്യത്തോടെയോ, ഒന്നും കരുതാതെയോ നിർവഹിച്ചാൽ മതി (ബാജൂരി: 1/ 80)
കെട്ടിനിൽക്കുന്ന വെള്ളത്തിൽ ശരീരം മുഴുവൻ മൂന്ന് പ്രാവശ്യം ചലിപ്പിച്ചാൽ ആവർത്തനത്തിന്റെ സുന്നത്ത് കിട്ടും ഒരിടത്തുനിന്നു നീങ്ങാതെയാണിതു ചെയ്തതെങ്കിലും സുന്നത്ത് ലഭിക്കുമെന്നാണ് പ്രബലാഭിപ്രായം (തുഹ്ഫ: 1/ 280)
13. തുടർച്ചയായി കഴുകുക
14. ആവശ്യമില്ലാതെ സംസാരിക്കാതിരിക്കുക
15. വുളൂഇൽ ചൊല്ലൽ സുന്നത്തായ രണ്ടു ശഹാദതും തുടർന്നുള്ള ദിക്റുകളും കുളി കഴിഞ്ഞയുടനെ ചൊല്ലുക ഇത് ഖിബ്ലക്കഭിമുഖമായി നിന്നു സാധാരണയിൽ സമയതാമസമില്ലാതെ ചൊല്ലലാണ് ഏറ്റവും ഉത്തമം (ശർഖാവി: 1/ 83)
16. വായിൽ വെള്ളം കൊപ്ലിക്കുക, മൂക്കിൽ കയറ്റിച്ചീറ്റുക ഇതു വുളൂഇലല്ലാത്ത കുളിയുടെ സ്വയം സുന്നത്താണ് (ശർഖാവി: 1/ 83)
17. കെട്ടിനിൽക്കുന്ന കുറഞ്ഞ വെള്ളത്തിൽ ജനാബത് കുളിക്കാതിരിക്കുക
18. കുളിക്കാനുള്ള വെള്ളം സാധാരണക്കാരന് ഒരു സ്വാഇൽ കുറയാതിരിക്കുക നബി (സ) ഒരു സ്വാഅ് വെള്ളംകൊണ്ടു കുളിച്ചിരുന്നു അതിൽ കുറഞ്ഞ വെള്ളംകൊണ്ട് ദേഹം മുഴുവൻ നനക്കാൻ കഴിയുമെങ്കിൽ അത് മതിയാകും സാധാരണക്കാരല്ലാത്തവർക്ക് വെള്ളം ആവശ്യാനുസൃതം കൂടുകയും ചുരുക്കുകയുമാകാം (ശറഹു ബാഫള്ല്: 1/ 161)
19. കുളിക്കാനുള്ള വിശാലമായ പാത്രം വലതു ഭാഗത്തും, ഇടുങ്ങിയ പാത്രം ഇടതുഭാഗത്തും വെക്കൽ
20. വുളൂഇലെന്നപോലെ തെറിക്കുന്ന സ്ഥലത്തല്ലാതിരിക്കൽ നിന്നു കുളിക്കണമെന്നതിലേക്കു സൂചനയാണിത് കാരണം അതാണല്ലോ വെള്ളം തെറിക്കുന്നതിനെ തടയുക (ശർഖാവി: 1/ 82)
21. ചൊരിച്ചു കൊടുക്കാൻ സഹായിയുടെ ആവശ്യമുണ്ടെങ്കിൽ ആ സഹായി വലതുഭാഗത്തു നിൽക്കൽ
22. വിജന സ്ഥലത്ത് നഗ്നത മറക്കൽ തന്റെ നഗ്നത കാണൽ ഹറാമായ ആളുകൾ കണ്ണു ചിമ്മാതെ ഇരിക്കുന്ന സ്ഥലത്ത് അത് മറക്കാതെ കുളിക്കൽ ഹറാമാണ് മറ നിർബന്ധമാണ് (ശർഖാവി: 1/ 82)
23. വലതു പാർശത്തിൽ നിന്നു തുടങ്ങൽ
ഇതു വലതു വശത്തുള്ള മുൻഭാഗവും പിൻഭാഗവും ഒരുമിച്ചാണ് നിർവഹിക്കേണ്ടത് ശേഷം അപ്രകാരം ഇടതു വശത്തിലും ചെയ്യണം (ശർഖാവി: 1/ 82)
24. ശരീരത്തിന്റെ മേൽഭാഗത്തു നിന്നു തുടങ്ങൽ
സ്വീകാര്യമായ ഹദീസാണിതിന്നടിസ്ഥാനം മാത്രമല്ല, വെള്ളം പാഴായി പോകുന്നത് ഇതു തടയും (തുഹ്ഫതുതുല്ലാബ്: 1/ 82)
കാലിൽ മുറിവു പോലെയുള്ളതുണ്ടെങ്കിൽ അടിഭാഗത്തിൽ നിന്നു തുടങ്ങൽ സുന്നത്താകും (ശർഖാവി: 1/ 82)
25. കുളി നിർബന്ധമായവർ ശരീരത്തിലെ രക്തമോ മുടിയോ നഖമോ കുളിക്കുന്നതുവരെ നീക്കാതിരിക്കൽ കാരണം മനുഷ്യന്റെ എല്ലാ ഭാഗവും പാരത്രിക ലോകത്ത് തിരിച്ചുവരും അപ്പോൾ ഇതു ജനാബതോടെ തന്റെയടുക്കൽ വന്നു തനിക്കെതിരായി തർക്കിക്കും ശേഷം ശരീരത്തിന്റെ അടിസ്ഥാനപരമായ ഭാഗങ്ങളല്ലാത്തതെല്ലാം അയാളിൽ നിന്നു നീങ്ങും (ഇഹ്‌യ, ശർഖാവി: 1/ 83)
26. ആർത്തവ- പ്രസവ കുളി നിർവഹിക്കുന്നവർ രക്തത്തിന്റെ അടയാളം കഴുകിയ ശേഷം പഞ്ഞി പോലെയുള്ളതിൽ കസ്തൂരി പൂശി യോനിയിൽ കഴുകൽ നിർബന്ധമായ സ്ഥലത്തു വെക്കുക കസ്തൂരി ലഭിച്ചില്ലെങ്കിൽ മറ്റു വല്ല സുഗന്ധവുമാവാം ഭർത്താവ് മരണപ്പെട്ട ഇദ്ദയിരിക്കുന്നവർക്കും ഇഹ്റാമിലുള്ളവർക്കും ഇതു ബാധകമല്ല (ശറഹു ബാഫള്ല്: 1/ 161, 162)
27. മറ്റുള്ളവരുടെ സഹായം തേടലും തോർത്തലും ഒഴിവാക്കുക
28. മൈതാനിയിലും മറ്റും കുളിക്കുമ്പോൾ ഒറ്റക്കാണെങ്കിൽ മറക്കാനൊന്നും ലഭിച്ചില്ലെങ്കിൽ വട്ടത്തിൽ ഒരു വര വരച്ചു ബിസ്മി ചൊല്ലി അതിൽ കുളിക്കുക (കുർദി: 1/ 162)
29. നട്ടുച്ചക്കും, സന്ധ്യാ സമയത്തും കുളിക്കാതിരിക്കുക
30. വസ്ത്രം ധരിക്കാതെ വെള്ളത്തിലിറങ്ങാതിരിക്കുക അങ്ങനെ ഇറങ്ങേണ്ടിവന്നാൽ നഗ്നത മറയുംവിധം വെള്ളത്തിലിറങ്ങി വസ്ത്രമഴിക്കുക (കുർദി: 1/ 162)
31. കുളി തീരുന്നതുവരെ വുളൂഅ് നിലനിർത്തുക കുളിയുടെ ഇടക്കു വുളൂഅ് മുറിഞ്ഞാൽ വീണ്ടുമെടുക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 29)
32. കുളിക്കും തയമ്മുമിനും ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിക്കുക ഇതു സുന്നത്താണെന്ന് ഇമാം ബുൽഖൈനി (റ) പറഞ്ഞു (ശർവാനി: 1/ 238)
നിർബന്ധ കുളിയോടെ സുന്നത്ത് കുളിയും ലഭിക്കാൻ അല്ലെങ്കിൽ മറിച്ചു ലഭിക്കാൻ അതുരണ്ടും കരുതണം (കുർദു: 1/ 162)
പെരുന്നാൾ, ഗ്രഹണം, മഴയെ തേടുന്ന നിസ്കാരം, ജുമുഅ തുടങ്ങിയവയ്ക്കുള്ള കുറെ കുളികൾ ഒരുമിച്ചാൽ അവയിൽ ഒന്നിനെ കരുതിയാലും എല്ലാറ്റിന്റെയും സുന്നത്ത് ലഭിക്കും ഏല്ലാന്റെയും കൂലിയും ലഭിക്കും (ശർവാനി: 1/ 286)
അശുദ്ധി നീക്കാൻ കുളിച്ചാൽ പിന്നെ പ്രത്യേകം വുളൂഅ് ചെയ്യേണ്ടതില്ല കുളിയോടൊപ്പം വുളൂഇന്റെ നിയ്യത്ത് ചെയ്തില്ലെങ്കിലും വുളൂഇന്റെ അവയവങ്ങൾ ക്രമപ്രകാരം കഴുകിയില്ലെങ്കിലും കുഴപ്പമില്ല വലിയ അശുദ്ധി നീങ്ങുമ്പോൾ ചെറുതും നീങ്ങുന്നതിനാലാണിത് (തുഹ്ഫ: 1/ 288)
ജനാബത്, ജുമുഅ കുളികൾ ഒന്നിച്ചു നിർവഹിച്ചാൽ മതിയാകും രണ്ടിനും നിയ്യത്ത് വേണം എങ്കിലും വെവ്വേറെ കുളിക്കലാണുത്തമം രണ്ടിലൊന്നേ കരുതിയിട്ടുള്ളൂവെങ്കിലും അതു മാത്രമേ ആവുകയുള്ളൂ (തുഹ്ഫ: 1/ 285)
നഗ്നമായ കുളി
വിജന സ്ഥലത്തും, നഗ്നത കാണൽ വിരോധമില്ലാത്ത ഭാര്യയുടെയോ, മറ്റോ സന്നിധിയിലും നഗ്നത മറക്കാതെ കുളിക്കുന്നതിനു തെറ്റില്ല മറച്ചു കുളിക്കലാണുത്തമം നഗ്നത കാണാൻ പാടില്ലാത്തവരുടെ മുമ്പിൽ ഹറാമാണ് വിജനമായ സ്ഥലത്തു വെച്ചും അനാവശ്യവുമായി നഗ്നത പ്രദർശിപ്പിക്കൽ ഹറാമാണ് (തുഹ്ഫ: 1/ 284)
അശുദ്ധാവസ്ഥയിലെ ഉറക്കവും ഭക്ഷണവും
ആഇശാ (റ) നിവേദനം: 'നബി (സ) ജനാബതുകാരനായിരിക്കെ ഉറങ്ങാനോ, തിന്നാനോ ഉദ്ദേശിച്ചാൽ വുളൂഅ് ചെയ്തിരുന്നു ' (മുസ്ലിം)
ഉമറുബ്നുൽ ഖത്വാബ് (റ) നബി (സ) യോട് ചോദിച്ചു: ജനാബതുള്ള വ്യക്തിക്കു ഉറങ്ങാമോ?' നബി (സ) പറഞ്ഞു: 'അതെ നിങ്ങൾ വുളൂഅ് ചെയ്താൽ ജനാബത് ഉണ്ടായിരിക്കെ തന്നെ ഉറങ്ങാം ' (ബുഖാരി)
ആഇശാ (റ) നിവേദനം: നബി (സ) ജനാബതുകാരനായിരിക്കെ വെള്ളം തൊടുക പോലും ചെയ്യാതെ ഉറങ്ങിയിരുന്നു ഒരു നിവേദനത്തിൽ ഉറങ്ങുന്നതിനു മുമ്പ് വുളൂഅ് ചെയ്തിരുന്നുവെന്നുണ്ട് (ബുഖാരി, മുസ്ലിം, അബൂദാവൂദ്)
കുളിയുടെ സമയം
ഗുളൈഫുബ്നു ഹാരിസ് (റ) നിവേദനം: 'ഞാൻ ആഇശാ (റ) യുടെ അടുത്തു ചെന്നു ചോദിച്ചു: നബി (സ) രാത്രിയുടെ ആദ്യത്തിലോ, അന്ത്യത്തിലോ കുളിച്ചിരുന്നത്? മഹതി പറഞ്ഞു: ചിലപ്പോൾ ആദ്യത്തിൽ കുളിക്കും മറ്റു ചിലപ്പോൾ അന്ത്യത്തിലും ഞാൻ പറഞ്ഞു: എല്ലാ കാര്യങ്ങളിലും വിശാലത നൽകിയ അല്ലാഹുവിനാണ് സർവസ്തുതിയും ' (നസാഇ)
കുളിയിലെ കറാഹത്തുകൾ
- ബിസ്മി വായിൽ വെള്ളം കൊപ്ലിക്കൽ, മൂക്കിൽ കയറ്റിച്ചീറ്റൽ, വലതു ഭാഗം മുന്തിക്കൽ, തുടരെ ചെയ്യൽ, ഉരക്കൽ, തിങ്ങിയ താടി ഇടർത്തൽ എന്നിവ അവഗണിക്കുക
- കാരണമില്ലാതെ സഹായമർത്ഥിക്കുക
- അമിതമായി വെള്ളം ഒഴിക്കുക (ശറഹു ബാഫള്ല്: 1/ 162)
- അവയവങ്ങൾ എത്ര പ്രാവശ്യം കഴുകി എന്നു സംശയിച്ചാൽ കഴുകിയതായി ഉറപ്പുള്ള എണ്ണം പരിഗണിച്ച് ബാക്കി നിർവഹിക്കാം വർദ്ധനവ് കറാഹത്തല്ല യഥാർത്ഥത്തിൽ അത് മൂന്നിൽ കവിഞ്ഞാലും കുഴപ്പമില്ല (കുർദി: 1/ 162)
- മൂന്ന് പ്രാവശ്യത്തിൽ കുറക്കുക
- കണ്ണിന്റെ ഉള്ള് കഴുകുക
- പല്ല് തേക്കൽ ഒഴിവാക്കുക
- നോമ്പുകാരൻ വായിൽ വെള്ളം കൊപ്ലിക്കുന്നതിലും കയറ്റിച്ചീറ്റുന്നതിലും അമിതമാക്കുക
- കെട്ടിനിൽക്കുന്ന വെള്ളം കൂടുതലുണ്ടെങ്കിലും ഒഴുകുന്നത് നിശ്ചിത കിണറാണെങ്കിലും അതിൽ നിന്നു കുളിക്കുക വെള്ളം സമുദ്ര സമാനമായ കുളത്തിൽ നിന്നാണെങ്കിൽ കുഴപ്പമില്ല (ശറഹു ബാഫള്ല്: 1/ 162)
തിന്നാനോ, കുടിക്കാനോ, ഉറങ്ങാനോ , വീണ്ടും ഭോഗിക്കാനോ ഉദ്ദേശിക്കുന്ന ജനാബതുള്ളവർ ഗുഹ്യസ്ഥാനം കഴുകി വുളൂഅ് ചെയ്യാതെ അതു നിർവഹിക്കൽ കറാഹത്താണ് ആർത്തവ- പ്രസവരക്തം നിലച്ചവർക്കും ഇത് കറാഹത്താണ് എന്നല്ല അതിനേക്കാൾ ഗൗരവമാണ് (ശറഹു ബാഫള്ല്: 1/ 163)
ജനാബതുള്ളയാൾ കുളിച്ച ശേഷം ശരീരത്തിൽ വെള്ളമെത്താത്ത സ്ഥലം കണ്ടാൽ അവിടെ മാത്രം കഴുകിയാൽ മതി കാരണം കുളിയിൽ ക്രമംപാലിക്കൽ നിർബന്ധമില്ല (ബിഗ്യ 1/ 25)
ജനാബത് കുളി മദ്ഹബുകളിൽ
ലൈംഗിക ബന്ധത്തിൽ പുരുഷന്റെയും സ്ത്രീയുടെയും ചേലാകർമം നിർവഹിക്കപ്പെടുന്ന സ്ഥലങ്ങൾ തമ്മിൽ സ്പർശിച്ചാൽ, സ്ഖലിച്ചില്ലെങ്കിലും കുളി നിർബന്ധമാണെന്നതിൽ ഭിന്നാഭിപ്രായമില്ല (മീസാനുശഅ്റാനി: 1/120)
ഗുഹ്യസ്ഥാനം മൃഗത്തിന്റേതായാലും മനുഷ്യന്റേതായാലും കുളി നിർബന്ധമെന്ന് ശാഫിഈ (റ) , മാലിക് (റ), അഹ്മദ് (റ)
മൃഗത്തിന്റതാണെങ്കിൽ സ്ഖലിച്ചാലേ കുളി നിർബന്ധമാകൂ എന്ന് ഇമാം അബൂഹനീഫ (റ) (മീസാനുശഅ്റാനി: 1/ 120)
ആസ്വാദനമുണ്ടായില്ലെങ്കിലും ശുക്ലം സ്രവിച്ചാൽ കുളി നിർബന്ധമാണെന്നു ശാഫിഈ (റ) ശുക്ലസ്രവത്തോടൊപ്പം ആസ്വാദനമുണ്ടെങ്കിലേ കുളി നിർബന്ധമാകൂ എന്ന് അബൂഹനീഫ (റ) (മീസാനുശഅ്റാനി: 1/ 120)
കുളിക്കു ശേഷം ശുക്ലം വന്നാൽ
ജനാബതുകാരൻ കുളിച്ച ശേഷം ശുക്ലം സ്രവിച്ചാൽ മൂത്രിച്ച ശേഷമാണ് സ്രവിച്ചതെങ്കിൽ കുളിക്കേണ്ടതില്ല അതിന്റെ മുമ്പാണെങ്കിൽ കുളി നിർബന്ധമാണെന്നും അബൂഹനീഫ (റ), അഹ്മദ് (റ)
കുളി നിരുപാധികം നിർബന്ധമാണെന്നു ശാഫിഈ (റ) നിരുപാധികം കുളി നിർബന്ധമില്ലെന്നു മാലിക് (റ) (മീസാനുശഅ്റാനി: 1/ 120)
ശുക്ലം വരുമ്പോൾ
ശുക്ലം തള്ളിത്തള്ളി വന്നില്ലെങ്കിൽ കുളിക്കേണ്ടതില്ലെന്ന് അബൂഹനീഫ (റ) , മാലിക് (റ), അഹ്മദ് (റ) ശുക്ലം തള്ളിത്തള്ളിയല്ല വന്നത്തെങ്കിലും കുളിക്കണമെന്ന് ഇമാം ശാഫിഈ (റ) (മീസാനുശഅ്റാനി: 1/ 120)
ലിംഗത്തിലൂടെ പുറപ്പെട്ടാൽ
ലിംഗദ്വാരത്തിലൂടെ ശുക്ലം സ്രവിച്ചാലേ കുളിക്കേണ്ടതുള്ളൂവെന്ന് അഹ്മദ് (റ) അല്ലാത്തവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട് ചിന്തയാലോ, നോട്ടത്താലോ ശുക്ലം മുതുകിൽ നിന്നു മുലക്കണ്ണിലൂടെ വരുന്നതായി അനുഭവപ്പെട്ടാൽ, സ്ഖലിച്ചില്ലെങ്കിലും കുളി നിർബന്ധമാണെന്നു അഹ്മദ് (റ) വിന്റെ വീക്ഷണം (മീസാനുശഅ്റാനി: 1/ 120)
ജനാബതുകാരനും ഖുർആനും
ജനാബതുള്ളവർ മുസ്ഹഫ് തൊടാനോ ചുമക്കാനോ പാടില്ലെന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (മീസാനുശഅ്റാനി: 1/ 120)
ജനാബതുകാരും, ആർത്തവമുള്ളവരും ഖുർആൻ എന്ന ഉദ്ദേശ്യത്തോടെ അൽപം പോലും ഓതാൻ പാടില്ലെന്നാണ് ശാഫിഈ (റ) , അഹ്മദ് (റ) മദ്ഹബ്
അബൂഹനീഫ (റ) യുടെ അഭിപ്രായത്തിൽ ഒരായത്തിൽ നിന്ന് അൽപം മാത്രം ഓതാം മാലികീ മദ്ഹബിൽ ഒന്നോ, രണ്ടോ ആയത്തോദാം (മീസാനുശഅ്റാനി: 1/ 121, റഹ്മതുൽഉമ്മ: 1/ 13)
നബി (സ) വിസർജ്ജന സ്ഥലത്തു നിന്നു വന്നാൽ ഞങ്ങൾക്കു ഖുർആൻ ഓതിത്തരും ഞങ്ങളോടുകൂടെ ഭക്ഷിക്കും ജനാബതല്ലാതെ മറ്റൊന്നും നബി (സ) ഖുർആൻ പാരായണത്തിൽ നിന്നു തടഞ്ഞിരുന്നില്ല (അബൂദാവൂദ്: 1/ 30, നസാഈ) എന്ന ഹദീസും 'ആർത്തവകാരിയും ജനാബതുകാരനും ഖുർആനിൽ നിന്നും ഒന്നും ഓതരുത് ' (തുർമുദി: 1/ 34) എന്ന ഹദീസും ശാഫിഈ (റ) ക്കും അബൂഹനീഫ (റ) ക്കും തെളിവാണ്
ജനാബതുകാരന്റെ ഇമാമത്
ജനാബതുള്ളവർ നിസ്കാരത്തിനു നേതൃത്വം നൽകിയാൽ ആ നിസ്കാരം നിഷ്ഫലമാണെന്നതിൽ തർക്കമില്ല നിസ്കാരത്തിൽ പ്രവേശിക്കുമ്പോൾ അതോർമയുണ്ടെങ്കിലും ഇല്ലെങ്കിലും നിഷ്ഫലം തന്നെ
ആ ഇമാമിനെ തുടരുന്ന മഅ്മൂമിന് ഇക്കാര്യം അറിയാമെങ്കിൽ അവന്റെ നിസ്കാരവും നിഷ്ഫലമെന്നതിൽ തർക്കമില്ല
ഇമാമോ, മഅ്മൂമോ അറിഞ്ഞിട്ടില്ലെങ്കിൽ മഅ്മൂമിന്റെ നിസ്കാരം സ്വീകാര്യമാണെന്നു ഇമാം ശാഫിഈ (റ) വും, മാലിക് (റ) വും നിഷ്ഫലമാകുമെന്നു ഇമാം അബൂഹനീഫ (റ) യും (മീസാനുശഅ്റാനി: 1/ 158, റഹ്മതുൽ ഉമ്മ: 29)
കുളിയിൽ തേച്ചു കഴുകൽ
ജനാബത് കുളിക്കുമ്പോൾ ശരീരം മുഴുവൻ തേച്ചു കഴുകൽ സുന്നത്താണ് നിർബന്ധമില്ല എന്നാൽ മാലികീ മദ്ഹബിൽ അത് നിർബന്ധമാണ് (മീസാനുശഅ്റാനി: 1/ 121)
നിഷേധി മുസ്ലിമായാൽ
അവിശ്വാസി ഇസ്ലാമിലേക്കു വന്നാൽ കുളി നിർബന്ധമാണെന്നു മാലിക് (റ) വും, അഹ്മദ് (റ) വും, സുന്നത്തുണ്ടെന്നു അബൂഹനീഫ (റ), ശാഫിഈ (റ) (മീസാനുശഅ്റാനി: 1/ 121)
ജനാബത് കുളിയുടെ രഹസ്യം
മനസ്സിൽ കാമവികാരം നിറയുന്നതോടെ മനുഷ്യൻ മൃഗീയ പ്രകൃതിയിലേക്കു തിരിയുന്നു സ്വാഭാവികമായ ഒരു പ്രവണതയാണിത് നാം മൃഗങ്ങളെ പട്ടിണിക്കിട്ടും ഉറക്കമൊഴിപ്പിച്ചും കഠിനമായ ശിക്ഷണത്തിലൂടെ വേട്ടയാടാനും മറ്റും പരിശീലിപ്പിക്കുന്നു അതുപോലെ പക്ഷികളെ പരിശീലനം നൽകി സംസാരം ശീലിപ്പിക്കുന്നു ഏതു ജീവിയെയും ശിക്ഷണങ്ങളിലൂടെ അവയുടെ പ്രകൃതം ലഘൂകരിക്കാൻ കഴിഞ്ഞേക്കും എന്നാൽ ഇത്തരം പരിശീലനങ്ങൾക്കു ശേഷം അവയെ ഏതാനും ദിവസം ഇണകളോടൊപ്പം വിട്ടാൽ അവ കാമവികാരത്തിൽ മുഴുകി അതുവരെ പഠിച്ചതെല്ലാം മറന്നതായി കാണാം
ഇതുപോലെയാണ് മനുഷ്യന്റെ അവസ്ഥയും കാമവികാരങ്ങളിൽ മുഴുകിയാൽ ആത്മാവ് മലിനമാകും ഭക്ഷണത്തിലും മറ്റും മുഴുകുമ്പോൾ ആത്മാവ് ഇങ്ങനെ മലിനമാകുന്നില്ല മറ്റു കാര്യങ്ങളിൽ മുഴുകുമ്പോഴൊന്നും ഇത്രത്തോളം മാലിന്യം ബാധിക്കുന്നില്ല സന്യാസിമാരെ പോലും മൃഗീയതയിലേക്കു നയിക്കാൻ ഇണകളോടു കൂടെ സ്വൈരവിഹാരത്തിന്നവസരം നൽകിയാൽ മതി കാമങ്ങളിൽ മുഴുകി മലിനമായ ആത്മാവിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് കുളി കുളിക്കുന്നതോടെ ആത്മാവിന് ശക്തി ലഭിക്കും ശരീരം മുഴുവൻ തേച്ചുകഴുകലാണ് ഈ ശുദ്ധീകരണം വെള്ളം മാലിന്യങ്ങളെ നീക്കുന്നതാണെന്നതിൽ ഭിന്നാഭിപ്രായമില്ല (ഹജ്ജതുല്ലാഹിൽ ബാലിഗ: 1/ 71)
താഴെപ്പറയുന്ന ഹദീസ് ഇതിനു ശക്തി പകരുന്നു നബി (സ) പറഞ്ഞു: 'ഓരോ മുടിയുടെയും താഴെ ജനാബത്തുണ്ട് അതുകൊണ്ടു മുടികളെ നിങ്ങൾ നനയ്ക്കുകയും തൊലി ശുദ്ധിയാക്കുകയും ചെയ്യുക ' (ബൈഹഖി, ഇബ്നു ജരീർ)
ത്വബ്റാനിയുടെ നിവേദനത്തിൽ ഇങ്ങനെ കാണാം: 'നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക കുളിയെ നന്നാക്കുക കാരണം നിങ്ങൾ ഏറ്റെടുത്ത ബാധ്യതയിലും നിങ്ങളിൽ നിക്ഷിപ്തമായ രഹസ്യങ്ങളിലും പെട്ടതാണത് (അസ്സവാജിർ: 1/ 128)
കുളിയുടെ ഗൗരവം
ഹിബ്ബാനുബ്നു അബ്ദുല്ലാഹിൽ ജബലി (റ) പറഞ്ഞു: 'എന്റെ അയൽവാസി മരിച്ചു ഞങ്ങൾ അയാളെ കുളിപ്പിച്ചു അയാള്ക്കു വേണ്ടി തയ്യാറാക്കിയ ശ്മശാനത്തിലേക്കു കൊണ്ടു പോയി ഖബ്റിൽ പൂച്ചയെ പോലുള്ള ഒരു ജീവി പ്രത്യക്ഷപ്പെട്ടു ഞങ്ങൾ അതിനെ പുറത്താക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല എത്ര മർദിച്ചിട്ടും അതിനൊരു പരക്കും പറ്റുന്നില്ല അവിടെ നിന്നൽപം മാറി മറ്റൊരു ഖബ്ർ കുഴിച്ചു നോക്കി ആ ഖബ്റിലും അതു പ്രത്യക്ഷപ്പെട്ടു
അപ്പോൾ ജനങ്ങൾ പറഞ്ഞു: ഇത് ആദ്യാനുഭവമാണ് നമ്മുടെ സുഹൃത്തിനെ ഇതിൽ തന്നെ മറവു ചെയ്യാം ഒടുവിൽ ഞങ്ങൾ അദ്ദേഹത്തെ മറവു ചെയ്തു ആ ഖബറിൽ നിന്നു അയാളുടെ എല്ലുകൾ കടിച്ചു പൊട്ടിക്കുന്ന ശബ്ദവും ഞങ്ങൾ കേട്ടു എന്റെ പിതൃവ്യനും മറ്റും അയാളുടെ ഭാര്യയെ സമീപിച്ചു അതിന്റെ കാരണമാരാഞ്ഞു ആ സ്ത്രീ പറഞ്ഞു: 'അയാൾ ജനാബത് കുളിക്കാറില്ലായിരുന്നു ' (ഇർശാദ്, മുർശിദ്)
ഇമാം സുയൂഥിയുടെ ശറഹുസ്സുദൂറിൽ മൂന്നാമതൊരു ഖബ്റ് കുഴിച്ചെന്നും അതിലും ആ ജീവിയെ കണ്ടെന്നും പറയുന്നു (മുഅ്ലിമു ഉലിൽ അൽബാബ്: 1/ 285)
മരണപ്പെട്ടുപോയ ഒരാളെ ഇമാം ഗസ്സാലി (റ) സ്വപ്നത്തിൽ കണ്ടു വിശേഷണങ്ങളാരാഞ്ഞപ്പോൾ അയാൾ പറഞ്ഞു: 'എന്റെ കാര്യം കഷ്ടമാണ് എന്നെ വിട്ടേക്കുക ഒരു ദിവസം ജനാബത് കുളിക്കാത്ത കാരണത്താൽ അല്ലാഹു അഗ്നിയാലുള്ള ഒരു വസ്ത്രം എന്നെയണിച്ചിരിക്കുന്നു ഞാനതിൽ കടന്നു കഷ്ടപ്പെടുകയാണ് ' (ഇർശാദ്: 20)
ശൈഖു ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) വിനു കൊടും തണുപ്പുള്ള ഒരു രാത്രിയിൽ സ്വപ്ന സ്ഖലനമുണ്ടായി അദ്ദേഹം വെള്ളത്തിനരികെ ചെന്നപ്പോൾ അത് തണുത്ത് കട്ടപിടിച്ചിരിക്കുന്നു കഠിന തണുപ്പ് കാരണം തന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായെങ്കിലും അദ്ദേഹം അത് പൊടിച്ചു കുളിച്ചു ആ രാത്രി തന്നെ വീണ്ടും സ്ഖലനമുണ്ടായി വീണ്ടും കുളിച്ചപ്പോൾ ബോധരഹിതനായി അപ്പോൾ അദ്ദേഹം ഒരശരീരി കേട്ടു 'ഇഹത്തിലും പരത്തിലും നിനക്കു ഞാൻ പ്രതാപം തരിക തന്നെ ചെയ്യും ' (ഇർശാദുൽ യാഫിഈ, ഇർശാദ്, മുർശിദ്, മഅ്ലിം: 1/ 287)
സുന്നത്ത് കുളികൾ
- ജുമുഅയുടെ കുളി: ഇതാണ് ഏറ്റവും ഉത്തമമായ കുളിയെന്നാണ് ആധികാരികാഭിപ്രായം രാവിലെ ജുമുഅക്കു പോകലും, കുളിക്കലും ഒന്നിച്ചു സാധ്യമാകാതെ വന്നാൽ കുളിക്കു മുൻഗണന നൽകണം കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ തയമ്മും ചെയ്യണം ഇതിൽ ജുമുഅ കുളിക്കു പകരമുള്ള തയമ്മും ഞാൻ കരുതി എന്നു നിയ്യത്തു ചെയ്യണം തയമ്മും കരുതി എന്നു പറഞ്ഞാൽ മതിയാകില്ല
- മൃതദേഹത്തിനെ കുളിപ്പിക്കുകയോ, തയമ്മും ചെയ്തുകൊടുക്കുകയോ ചെയ്യുക രക്തസാക്ഷിയുടെയോ അമുസ്ലിമിന്റെയോ മൃതദേഹമാണെങ്കിലും ശേഷം കുളിക്കൽ സുന്നത്താണ്
- രണ്ടു പെരുന്നാൾ കുളി ഇതു ആർത്തവകാരിക്കും, വകതിരിവില്ലാത്തവർക്കുമെല്ലാം സുന്നത്താണ് അർദ്ധരാത്രിയോടെ പെരുന്നാൾ കുളിയുടെ സമയമാകും പെരുന്നാൾ ദിവസം സൂര്യൻ അസ്തമിക്കുന്നതുവരെ തുടരും
- മഴയെ തേടുന്ന നിസ്കാരത്തിനു കുളി ഒറ്റക്കു നിസ്കരിക്കുകയാണെങ്കിൽ അത് നിർവ്വഹിക്കാൻ ഉദ്ദേശിക്കുമ്പോഴും, ജമാത്തായിട്ടാണെങ്കിൽ നിർവ്വഹിക്കാനുള്ളവർ മിക്കവാറും എത്തിച്ചേരുമ്പോഴും കുളിക്കാനുള്ള സമയമാകുന്നു നിർവ്വഹിക്കലോടെ കുളിയുടെ സമയം തീരും
- രണ്ടു ഗ്രഹണ നിസ്കാരത്തിനു വേണ്ടിയുള്ള കുളി ഒറ്റക്കാണെങ്കിലും കുളി സുന്നത്താണ് ഗ്രഹണം ആരംഭിച്ചതു മുതൽ അതിന്റെ സമയം തുടങ്ങുന്നു ഗ്രഹണം തീരുന്നതോടെ അവസാനിക്കുന്നു
- അമുസ്ലിം ഇസ്ലാം സ്വീകരിച്ചാലുള്ള കുളി വലിയ അശുദ്ധിയില്ലെങ്കിൽ ഈ കുളി സുന്നത്താണ് അതുണ്ടെങ്കിൽ നിർബന്ധം തന്നെയാണ് പുറമെ സുന്നത്തായ ഒരു കുളിയുമുണ്ട് രണ്ടിനും ഒരു നിയ്യത്തായാലും മതി മുസ്ലിമായ ശേഷമേ ഇതു പരിഗണിക്കൂ
- ബോധരഹിതർ ബോധം തിരിച്ചുകിട്ടിയാൽ ഇതു ആവർത്തിച്ചുണ്ടായാലും കുളി സുന്നത്താണ്
- ലഹരി ബാധിതർ ലഹരിമുക്തമായാൽ
- ഹജ്ജിന് ഇഹ്റാം കെട്ടിയാൽ ഈ കുളി ആർത്തവകാരിക്കും സുന്നത്താണ്
- ഹറമിൽ പ്രവേശിക്കുമ്പോൾ
- മക്കയിൽ പ്രവേശിക്കാൻ
- കഅ്ബയിൽ പ്രവേശിക്കാൻ ഇവയിൽ ഒന്നാമത്തേതിനു കുളിക്കുകയും മറ്റുള്ളവയ്ക്കു ഇടവേളയില്ലാതിരിക്കുകയും ശരീരത്തിനു പ്രത്യേക പരിവർത്തനമൊന്നുമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ രണ്ടാമത്തേതിനു കുളി മടക്കേണ്ടതില്ല ജുമുഅക്കും പെരുന്നാളിനുമുള്ള കുളിയും ഇതുപോലെയാണ്
- അറഫയിൽ നിൽക്കാൻ ഇതിന്റെ സമയം ആ ദിവസം പ്രഭാതത്തോടെ ആരംഭിക്കും ഉച്ചയ്ക്കു മുമ്പു കുളിക്കുന്നതും നമിറയിൽ വെച്ചു കുളിക്കുന്നതും ഉത്തമമാണ്
- മശ്അറുൽ ഹറാമിൽ നിൽക്കാൻ പെരുന്നാൾകുളി നിർവഹിച്ചാൽ ഇതിനും ആ കുളി മതിയാകും
- ജംറതുൽ അഖബയെ എറിയാൻ
- മൂന്ന് ജംറകളെ എറിയാൻ അയ്യാമുത്തശ്രീഖിലെ ഓരോ ദിവസവും ഓരോ കുളി ഓരോ ജംറക്കും വെവ്വേറെ കുളിയില്ല
- എല്ലാ തരം ത്വവാഫിനും ഇത് ആധികാരികാഭിപ്രായമല്ല
- കൊത്തിവെച്ചു ചോരയെടുത്താൽ
- കൊമ്പുവെച്ചു ചോരയെടുത്താൽ
- കുളിപ്പുരയിൽ എന്നു പുറപ്പെടുമ്പോൾ
- അതിൽ പ്രവേശിക്കുമ്പോൾ വിയർപ്പുണ്ടായാൽ
- പള്ളിയിൽ പ്രവേശിക്കുമ്പോൾ
- ബാങ്കിന്
- റമളാനിലെ എല്ലാ രാത്രിയിലും തറാവീഹിന് പങ്കെടുത്തിട്ടില്ലെങ്കിലും ഈ കുളി സുന്നത്താണ്
- ഗുഹ്യരോമം കളഞ്ഞാൽ (ഇതുകൊണ്ടുദ്ദേശ്യം പറിച്ചോ, കരിച്ചോ, മരുന്നു തേച്ചോ മറ്റോ വല്ല വിധേനയും നീക്കലാണ് പുരുഷന്മാർക്കു വടിക്കലും അല്ലാത്തവർക്കു പറിക്കലുമാണുത്തമം (ശർഖാവി: 1/ 94)
- മുടി കളഞ്ഞാൽ
- കക്ഷമുടി പറിച്ചാൽ
- മീശ വെട്ടിയാൽ
- നബി (സ) യുടെ മദീനയിൽ കടക്കാൻ
- പ്രായപരിഗണനയനുസരിച്ചു പ്രായപൂർത്തിയായാൽ സ്ഖലനം കൊണ്ടു പ്രായപൂർത്തിയായാലും സുന്നത്തുണ്ട് അപ്പോൾ രണ്ടു കുളിയുണ്ടാകും (സ്ഖലിച്ചതിന് നിർബന്ധമായ കുളിയും പ്രായപൂർത്തിയായതിന് സുന്നത്തായ കുളിയും)
- ഇദ്ദയിൽ നിന്നു വിരമിച്ചാൽ
- ചെരുവുകളിൽ അസാധാരണമായി വെള്ളം ഒഴുകിയാൽ
- നന്മ നിറഞ്ഞതും അനുവദനീയമായതുമായ സദസ്സുകളിൽ പങ്കെടുക്കൽ ഇതു തുഹ്ഫ, ബുജൈരിമി, ബാജൂരി എന്നീ വ്യൃഖ്യാനങ്ങളിൽ നിന്നും മറ്റു പലഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ചതാണ് (ബിഗ്യ: 1/ 26)
- ശരീരം പകർച്ചയായാൽ ശരീരത്തിലെ ദുർഗന്ധം നീക്കാനാണിത് (തുഹ്ഫതു തുല്ലാബ്: 1/ 95)
ജുമുഅ കുളിയുടെ സുന്നത്ത് ഞാൻ കരുതി പെരുന്നാൾ കുളിയുടെ സുന്നത്ത് ഞാൻ കരുതി എന്ന് കരുതുംപോലെ സുന്നത്ത് കുളിക്ക് അതിന്റെ കാരണങ്ങൾ കരുതണം ബോധം തെളിഞ്ഞവൻ, മാനസികം സുഖമായവൻ എന്നിവർ ജനാബത്ത് പോലെയുള്ളത് ഉയർത്തുന്നു എന്നാണ് കരുതേണ്ടത് (ശർഖാവി: 1/ 90)
നിർബന്ധവും സുന്നത്തുമായ കുളിക്ക് ഞാൻ നിർബന്ധവും സുന്നത്തുമായ കുളി നിർവഹിക്കുന്നു എന്നു കരതണം (ശർഖാവി: 1/ 92) ജുമുഅ കുളി മറ്റു കുളികളെ പോലെത്തന്നെ ഖളാഅ് വീട്ടൽ സുന്നത്താണ് (ബിഗ്യ: 1/ 26)
കടപ്പാട് : അലി അഷ്ക്കർ - 8594036313
No comments:
Post a Comment