ഇസ്ലാമിക കാഴ്ചപ്പാടിൽ മനുഷ്യാവയവങ്ങൾ ഒരു വ്യക്തിയുടെ സ്വത്തല്ല മറിച്ച് അല്ലാഹു അവന് സൂക്ഷിപ്പായി നൽകിയതാണ്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ഒരാൾക്ക് അവയവങ്ങൾ ദാനം ചെയ്യാനോ അവ മാറ്റിവയ്ക്കാനോ അനുവാദമില്ല.
ചില പണ്ഡിതന്മാർ നിബന്ധനകൾക്ക് വിധേയമായി കൊണ്ട് അവയവങ്ങൾ ദാനം ചെയ്യലും മാറ്റിവയ്ക്കലും അനുവദിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യാവയവങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും ആർക്കും ഒരു തരത്തിലും അനുവദനീയമല്ല, അതിനാൽ ഏത് സാഹചര്യത്തിലും ഇത് ഒഴിവാക്കൽ നിർബന്ധമാണ്.
- അവയവം മാറ്റിവയ്ക്കലല്ലാതെ മറ്റ് ചികിത്സയൊന്നും സാധ്യമല്ലെന്ന് വിശ്വസ്തരും വിദഗ്ദ്ധരുമായ ഡോക്ടർമാർ പ്രസ്താവിക്കണം.
- അവയവം നൽകപ്പെടുന്ന വ്യക്തിക്ക് ആ അവയവം മാറ്റിവയ്ക്കൽ കൊണ്ട് സുഖം പ്രാപിക്കുമെന്ന് ഉറപ്പാക്കണം.
- ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഹൃദയം പോലുള്ള ജീവൻ ആശ്രയിച്ചിരിക്കുന്ന അവയവം നീക്കം ചെയ്യാൻ പാടില്ല.
- ജീവിച്ചിരിക്കുന്ന വ്യക്തിയുടെ രണ്ട് കണ്ണുകൾ പോലുള്ള അടിസ്ഥാന ആവിശ്യം നഷ്ടപ്പെടുത്തുന്ന അവയവം മാറ്റിവയ്ക്കുന്നത് ഹറാമാണ് അനുവദനീയമല്ല.
- ഒരു മുസ്ലീമിന്റെ അവയവം അമുസ്ലിമിന് മാറ്റിവച്ചുകൊണ്ട് അയാൾ അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല.
- അവയവം നീക്കം ചെയ്യുന്ന വ്യക്തിയുടെ അനുമതി വാങ്ങണം.അല്ലെങ്കിൽ മരിച്ചയാൾ വസിയ്യത്തോ സമ്മതപത്രമോ എഴുതിയിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികളിൽ നിന്നും അനുമതി വാങ്ങണം.
- വിശ്വസതരായ ഡോക്ടർമാർ ജീവനുള്ള ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ദോഷകരമല്ലെന്ന് കണ്ടെത്തിയാൽ മാത്രം അവയവം നീക്കം ചെയ്യണം.
- അവയവം മാറ്റിവച്ചതിന് ശേഷം ശരീരത്തിൽ വികൃതമായ ഒരു മാറ്റവും ഉണ്ടാകരുത്.
- അനാഥ മയ്യിത്തുകളുടെ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് അംഗീകൃത സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് അനുമതി വാങ്ങാതെ അവയവങ്ങൾ മാറ്റിവയ്ക്കൽ അനുവദനീയമല്ല.
- ഒരു മുസ്ലീമിന്റെ അവയവങ്ങൾ മാത്രം ഒരു മുസ്ലീമിലേക്ക് മാറ്റിവയ്ക്കാൻ പരമാവധി ശ്രമങ്ങൾ നടത്തണം.
ഈ പണ്ഡിതരുടെ അഭിപ്രായത്തിൽ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ അവയവങ്ങൾ മാറ്റിവയ്ക്കലും ദാനം ചെയ്യലും അനുവദനീയമാണ്.
അതിനാൽ ഈ പ്രശ്‌നത്താൽ വലയുകയും നിർബന്ധപൂർവ്വം മറ്റു വഴികൾ ഇല്ലാതെ ഈ പ്രശ്നത്തിലേക്ക് എത്തപ്പെടുകയും ചെയ്ത ഒരാൾക്ക് അനുവദനീയമാണെന്ന അഭിപ്രായമനുസരിച്ച് ദാനം നൽകുകയും മുകളിൽ പറഞ്ഞ വ്യവസ്ഥകളനുസരിച്ച് അവയവങ്ങൾ മാറ്റിവയ്ക്കാനും അനുവാദമുണ്ട്. എന്നിരുന്നാലും ഒരു മുൻകരുതൽ എന്ന നിലയിൽ അയാൾ തുടർന്നും പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ദാനധർമ്മങ്ങളും സൽകർമ്മങ്ങളും ചെയ്യുകയും വേണം.
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلًا
الإسراء : 70]
مضطر لم يجد ميتة وخاف الهلاك فقال له رجل اقطع يدي وكلها أو قال اقطع مني قطعة وكلها لا يسعه أن يفعل ذلك ولا يصح أمره به كما لا يسع للمضطر أن يقطع قطعة من نفسه فيأكل كذا في فتاوى قاضي خان
الفتاوى الهندية – (5 / 338)
وقد بينا أن المسلم لا يحل له أن يقي روحه بروح من هو مثله في الحرمة ، كما لو أكره بوعيد القتل على أن يقتل مسلما . ولأنهم يتعجلون في هذا قتل المسلمين والمسلمات ولا رخصة في ذلك لمن يخاف الهلاك على نفسه . ألا ترى أنه لو ابتلي بمخمصة لم يحل له أن يتناول أحدا من أطفال المسلمين لدفع الهلاك عن نفسه .
شرح السير الكبير – (4 / 269)
تنبيه : يتحمل الضرر الخاص لأجل دفع الضرر العام وهذا مقيد لقولهم : الضرر يزال بمثله ما فرع عن ….ومنها : جواز شق بطن الميتة لإخراج الولد إذا كانت ترجى حياته وقد أمر به أبو حنيفة رحمه الله فعاش الولد كما في الملتقط
الأشباه والنظائر – (1 / 109)
ولو أن حاملا ماتت وفي بطنها ولد يضطرب فإن كان غالب الظن أنه ولد حي وهو في مدة يعيش غالبا فإنه يشق بطنها لأن فيه إحياء الآدمي بترك تعظيم الآدمي وترك التعظيم أهون من مباشرة سبب الموت
تحفة الفقهاء – (3 / 345)
അവലംബം : ജദീദ് ഫിഖ്ഹീ മസാഇൽ,ജദീദ് ഫിഖ്ഹീ മബാഹിസ്
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment