Sunday, 17 August 2025

മെൻസസ് സമയം ബന്ധപ്പെട്ടാൽ എന്താണ് പരിഹാരം?

 

ആർത്തവ സമയത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണ്. കടുത്ത പാപമാണ്. പശ്ചാത്തപിക്കുകയുംപാപമോചനം തേടുകയും ഭാവിയിൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യേണ്ടതാണ് പാപത്തിന് പ്രായശ്ചിത്തമായി സൽകർമ്മങ്ങൾ വഴി പാപം കഴുകിക്കളയാൻ കഴിയുന്ന തരത്തിൽ കുറച്ച് ദാനം നൽകുന്നതാണ് നല്ലത്. രക്തം നല്ലത് പോലെ പുറപ്പെടുന്ന ആദ്യസമയത്താണ് ബന്ധപ്പെട്ടതെങ്കിൽ

ഒരു ദീനാർ (4.374 ഗ്രാം സ്വർണ്ണം ) സ്വദഖ ചെയ്യണം അവസാന സമയമാണെങ്കിൽ ദീനാറിന്റെ പകുതി ( 2.187 ഗ്രാം സ്വർണ്ണം ) സ്വദഖ ചെയ്യണം. ഇത് മുസ്തഹബ്ബാണ് നിർബന്ധമില്ല.

وَيُنْدَبُ تَصَدُّقُهُ بِدِينَارٍ أَوْ نِصْفِهِ.....وَيُنْدَبُ إلَخْ) لِمَا رَوَاهُ أَحْمَدُ وَأَبُو دَاوُد وَالتِّرْمِذِيُّ وَالنَّسَائِيُّ عَنْ ابْنِ عَبَّاسٍ مَرْفُوعًا «فِي الَّذِي يَأْتِي امْرَأَتَهُ وَهِيَ حَائِضٌ، قَالَ: يَتَصَدَّقُ بِدِينَارٍ أَوْ نِصْفِ دِينَارٍ» ثُمَّ قِيلَ إنْ كَانَ الْوَطْءُ فِي أَوَّلِ الْحَيْضِ فَبِدِينَارٍ أَوْ آخِرِهِ فَبِنِصْفِهِ، وَقِيلَ بِدِينَارٍ لَوْ الدَّمُ أَسْوَدَ وَبِنِصْفِهِ لَوْ أَصْفَرَ. قَالَ فِي الْبَحْرِ: وَيَدُلُّ لَهُ مَا رَوَاهُ أَبُو دَاوُد وَالْحَاكِمُ وَصَحَّحَهُ «إذَا وَاقَعَ الرَّجُلُ أَهْلَهُ وَهِيَ حَائِضٌ، إنْ كَانَ دَمًا أَحْمَرَ فَلْيَتَصَدَّقْ بِدِينَارٍ، وَإِنْ كَانَ أَصْفَرَ فَلْيَتَصَدَّقْ بِنِصْفِ دِينَارٍ» 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٩٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment