വിത്ർ നിസ്കാരം നിർവ്വഹിക്കുന്ന ഇമാമിനെ തറാവീഹ് നിസ്കരിക്കുന്നവന് തുടരാമോ?
അതേ , തുടരൽ അനുവദനീയമാണ്. കറാഹത്തില്ല. എന്നാൽ തുടരാതിരിക്കലാണ് ഏറ്റവും നല്ലത്. കാരണം ''തുടരൽ ഖിലാഫുൽ ഔലയാണ് ''
തറാവീഹ് നിസ്കരിക്കുന്നവനെ വിത്ർ നിസ്കരിക്കുന്നവനും തുടരാം. എന്നാൽ അതു ഖിലാഫുൽ ഔലയാണ് .
ഫർളു നിസ്കാരം ഖളാആയി നിസ്കരിക്കുന്നവനെ അതുപോലെയുള്ള നിസ്കാരം ഖളാഅ് വീട്ടുന്നവനു തുടരാം. അതു സുന്നത്താണ്. (ഉദാ: ളുഹ്ർ ഖളാആയി നിസ്കരിക്കുന്നവനെ തുടർന്നു ളുഹ്ർ ഖളാ വീട്ടൽ) (ഫത്ഹുൽ മുഈൻ, ഇആനത്ത് :2/07)
ﻭﺧﺮﺝ ﺑﺎﻷﺩاء اﻟﻘﻀﺎء ﻧﻌﻢ ﺇﻥ اﺗﻔﻘﺖ ﻣﻘﻀﻴﺔ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﺳﻨﺖ اﻟﺠﻤﺎﻋﺔ ﻭﺇﻻ ﻓﺨﻼﻑ اﻷﻭﻟﻰ ﻛﺄﺩاء ﺧﻠﻒ ﻗﻀﺎء ﻭﻋﻜﺴﻪ ﻭﻓﺮﺽ ﺧﻠﻒ ﻧﻔﻞ ﻭﻋﻜﺴﻪ ﻭﺗﺮاﻭﻳﺢ ﺧﻠﻒ ﻭﺗﺮ ﻭﻋﻜﺴﻪ ( فتح المعين)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment