- റമളാൻ രണ്ടാം പകുതിയിലെ വിത്റിൽ ഖുനൂത്ത് സുന്നത്തുണ്ട്.
- വിത്റിലെ അവസാന റക്അത്തിലെ ഇഅ്തിദാലിലാണ് സുന്നത്ത്. - ഇഅ്തിദാലിൽ ചൊല്ലേണ്ട ദിക്ർ ചൊല്ലിയ ശേഷം
- പ്രസ്തുത ഖുനൂത്ത് അബ്ആള് സുന്നത്താണ്.
- ഖുനൂത്ത് മന:പൂർവ്വമോ മറന്നോ ഒഴിവാക്കിയാൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ട്.
- ഇമാം സഹ്'വിൻ്റെ സുജൂദ് ചെയ്താൽ മഅ്മൂമുകൾ അതു ചെയ്യൽ നിർബന്ധമാണ്.
- ഇമാം സഹ്'വിൻ്റെ സുജൂദ് ഒഴിവാക്കിയാലും മഅ്മൂം അത് ചെയ്യൽ സുന്നത്തുണ്ട്
- ഖുനൂത്തിൻ്റെ ശേഷം സ്വലാത്തും സലാമും സുന്നത്തുണ്ട്
- ഇമാം ഖുനൂത്ത്, ശേഷമുള്ള സ്വലാത്ത്, സലാം എല്ലാം ഉറക്കെയാക്കലാണ് സുന്നത്ത്.
- ഇമാമിൻ്റെ ഖുനൂത്തിലെ പ്രാർത്ഥനയ്ക്ക് മഅ്മൂം ആമീൻ പറയൽ സുന്നത്താണ്.
- ഖുനൂത്തിൽ نستغفرك ونتوب إليك എന്നിങ്ങനെ ഇമാം ബഹു വചനമാക്കൽ സുന്നത്താണ്. ഏകവചനമാക്കൽ കറാഹത്താണ് .
- ഇമാം نستغفرك ونتوب إليك എന്നു പറയുമ്പോൾ അതിന് മഅ്മൂം ആമീൻ പറയണം
- ഖുനൂത്തിലെ സ്വലാത്തും സലാമും മഅ്മൂമുകൾ ചൊല്ലൽ സുന്നത്താണ്.
- ഇമാമിന്റെ സ്വലാത്ത്, സലാമിന് ആമീൻ പറയലും മഅ്മൂമുകൾക്ക് സുന്നത്താണ്.
- ഖുനൂത്തിൻ്റെ സനാഅ് [ فإنك تقضي മുതൽ على ما قضيت വരെ ഇമാം ഉറക്കെയും മഅ്മൂമുകൾ പതുക്കയും ചൊല്ലൽ സുന്നത്താണ്.
- ഖുനൂത്തിൽ وقنا شرما قضيت എന്നതിൽ وقنا ربنا എന്നു പറഞ്ഞു ربنا വർദ്ദിപ്പിക്കൽ സുന്നത്തില്ല
- ഖുനൂത്തിൻ്റെ പദങ്ങൾ ആവർത്തിക്കൽ സുന്നത്തില്ല
- ഖുനൂത്തിൻ്റെ ഏതെങ്കിലും പദങ്ങൾ രണ്ടോ മൂന്നോ തവണ ആവർത്തിച്ചാൽ അതു ഖുനൂത്ത് ലഘൂകരിക്കൽ സുന്നത്താണ് എന്നതിന് എതിരൊന്നുമല്ല. കാരണം, ആ ആവർത്തിക്കൽ ചെറിയ തോതിലാണല്ലോ.
- ഖുനൂത്തിൽ ഇരുകരങ്ങളും ഇരു ചുമലുകൾക്ക് നേരെ ഉയർത്തൽ സുന്നത്താണ്
- കൈകൾ അകറ്റിപ്പിടിച്ചാലും ചേർത്തിപ്പിടിച്ചാലും സുന്നത്ത് ലഭിക്കും. ചേർത്തിപ്പിടിക്കലാണ് ഏറ്റവും നല്ലത്.
- ഖുനൂത്തിൻ്റെ വേളയിൽ സുജൂദിൻ്റെ സ്ഥാനത്തേക്കു നോക്കണം.
- ഖുനൂത്ത് മറ്റു പ്രാർത്ഥന കൊണ്ട് വന്നു ഭീർഘിപ്പിക്കൽ സുന്നത്തില്ല.
- ദീർഘിപ്പിച്ചാൽ നിസ്ക്കാരം ബാത്വിലാവില്ല എന്നതാണ് പ്രബല വീക്ഷണമെങ്കിലും ബാത്വിലാകുമെന്ന അഭിപ്രായമുണ്ട്
- ഖുനൂത്തിൽ رب اغفر وارحم وأنت خير الراحمين എന്നു ചൊല്ലൽ ശാഫിഈ മദ്ഹബിൻ്റെ വീക്ഷണത്തിൽ സുന്നത്തില്ല.
- പ്രസ്തുത പ്രാർത്ഥനാ വാക്യം ( ആയത്ത് ) ഒഴിവാക്കിയാൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തല്ല.
- ഹദീസിൽ വന്ന ഖുനൂത്ത് ഓതുന്നവൻ അതിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാലും സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ട്
- ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റൂയാനീ (റ) [روياني] വിൻ്റെ വീക്ഷണത്തിൽ ഖുനൂത്തിൽ رب اغفر وارحم وأنت خير الراحمين എന്നു ചൊല്ലൽ നല്ലതാണ് ( حسن) ഹസൻ എന്നാൽ അതു സുന്നത്ത് എന്നതിൻ്റെ പര്യായമാണ്.
- ഇമാം റൂയാനീ (റ) വീക്ഷണം ഇമാം زركشي (റ) ഇമാം ഇബ്നു ഹജർ(റ) എന്നിവരടക്കം പലരും ഉദ്ധരിച്ചു അംഗീകരിച്ചിട്ടുണ്ട്.
- ഇമാം റൂയാനീ (റ) അഭിപ്രായപ്പെട്ടതും പിന്നീട് അതു ഉദ്ധരിച്ചവരുമെല്ലാം [ ഇംദാദിലും മറ്റും ] പറഞ്ഞത് رب اغفر وارحم وأنت خير الراحمين എന്നാണ്. എന്നാൽ ഇംദാദിൻ്റെ ഉദ്ധരണിയായി കരിങ്കപ്പാറ ഉസ്താദും സൈതാലി ഉസ്താദും خير الراحمين എന്നതിൻ്റെ സ്ഥാനത്ത് أرحم الراحمين എന്നു ഉദ്ധരിച്ചത് سبق قلم ആണോ?
- മഅ്സൂറായ പ്രാർത്ഥനാ വാക്യമായത് കൊണ്ട് ഇമാം رب اغفر എന്നു പറഞ്ഞാൽ മതി എന്നാണ് ഇമാം ഇബ്നു ഹജർ(റ) സ്വീകരിച്ച ശൈലിയിൽ നിന്ന് മനസ്സിലാവുക.
- എന്നാൽ ഇമാം ربنا اغفر എന്നു ബഹു വചനമാക്കണം എന്നാണ് ഇമാം റംലി (റ)വിൻ്റെ സമർത്ഥനത്തിൽ നിന്നു മനസ്സിലാവുക
- നമ്മുടെ നാട്ടിലെ മത്റൂഖായ പള്ളിയിലെ ഇമാം رب اغفر എന്നത് കൊണ്ടുവരേണ്ടതില്ലന്നു പറയുന്ന പണ്ഡിതരും ഉണ്ട്.
- മത്റൂഖായ പള്ളിയിലെ ഇമാം, ഉമർ(റ)വിൻ്റെ ഖുനൂത്ത് ഓതൽ സുന്നത്തില്ല. [അവലംഭം: തുഹ്ഫ, നിഹായ, മൗഹിബ, ശർഖാവീ, ഇആനത്ത് , ബിഗ്' യ ]
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment