Sunday, 17 August 2025

സര്‍ക്കാരിന്റെ പൈപ്പ് ലൈന്‍ കുടിവെള്ളം ആണ് ഉപയോഗിക്കുന്നത്.. അതിന്റെ സ്രോതസ്സ് കിണറുകള്‍ പോലെ നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല. ക്ലോറിൻ ചേർക്കുന്നു. അപ്പൊ ആ വെള്ളം ഉപയോഗിച്ചാല്‍ കുളി വുളു ശരി ആകുമോ..?

 

പൈപ്പ് ലൈൻ വെള്ളം ഒഴുകുന്ന വെള്ളത്തിന്റെ വിധിയിലാണ്. വെള്ളത്തിന്റെ മണം നിറം രുചി തുടങ്ങിയ മൂന്ന് വിശേഷണങ്ങളിൽ ഏതെങ്കിലും ഒന്നിന് മാറ്റം സംഭവിച്ച്  നജസിന്റെ അടയാളം പ്രകടമായാൽ വെള്ളം അശുദ്ധമാണ് കുളി വുളു അത് ഉപയോഗിച്ച് അനുവദനീയമല്ല.മണം നിറം രുചി തുടങ്ങിയ മൂന്ന് വിശേഷണങ്ങളിൽ ഒന്നിലും നജസിന്റെ അടയാളം പ്രകടമാവാതിടത്തോളം വെള്ളം ശുദ്ധമാണ്.കുളി വുളു ആ വെള്ളം  ഉപയോഗിച്ച് അനുവദനീയമാണ്.

ക്ലോറിൻ ചേർക്കൽ കൊണ്ട് വെള്ളത്തിന് പ്രകടമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല.മണത്തിലും രുചിയിലും വ്യത്യാസം സംഭവിക്കുന്നുണ്ടെങ്കിലും നിലനിൽക്കുന്നില്ല. കാലതാമസമില്ലാതെ പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതായി കാണാം.വെള്ളം നേർത്തതായി തന്നെ തുടരുകയും ചെയ്യുന്നു.കുളി വുളു ആ വെള്ളം  ഉപയോഗിച്ച് അനുവദനീയമാണ്.

اعْلَمْ أَنَّ الْعُلَمَاءَ أَجْمَعُوا عَلَى أَنَّ الْمَاءَ إذَا تَغَيَّرَ أَحَدُ أَوْصَافِهِ بِالنَّجَاسَةِ لَا تَجُوزُ الطَّهَارَةُ بِهِ قَلِيلًا كَانَ الْمَاءُ أَوْ كَثِيرًا جَارِيًا كَانَ أَوْ غَيْرَ جَارٍ هَكَذَا نُقِلَ الْإِجْمَاعُ فِي كُتُبِنَا

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٧٨/١]

"(ويجوز الطهارة بماء خالطه شيء طاهر فغير أحد أوصافه) ش: وهي اللون والطعم والريح....(كماء المد) ش: أي السيل لأنه يجيء بتغير طين هذا إذا كان رقة الماء غالبة وإن كان الطين غالبًا لايجوز الوضوء به كذا في " الذخيرة " م: (والماء الذي اختلط به الزعفران أو الصابون أو الأشنان) ... وعن أبي يوسف ماء الصابون إذا كان ثخينًا قد غلب على الماء لايتوضأ به وإن كان رقيقًا يجوز وكذا ماء الأشنان

البناية شرح الهداية (1 / 361):



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment