Sunday, 17 August 2025

നിസ്കാരത്തിലെ വചനങ്ങൾ

 

തക്ബീർ

اللهُ أَكْبَرُ

ആശയം : അല്ലാഹുവാണ് ഏറ്റവും വലിയവൻ.

സനാഅ് ( പ്രാരംഭ ദുആ )

سُبْحْنَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ

ആശയം : അല്ലാഹുവേ, ഞങ്ങൾ നിന്നെ സ്തുതിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു, നിന്റെ നാമം വാഴ്ത്തപ്പെട്ടതും നിന്റെ മഹത്വം ഉന്നതമായതും നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല.

അഊദു

اعُوذُ بِاللَّهِ مِنَ الشَّيْطَنِ الرَّجِيمِ

ആശയം : ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു.

ബിസ്മി

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

ആശയം : പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു.

ഫാത്തിഹ ഓതുക

സൂറത്ത് ഓതുക

റകൂഇൽ

سُبْحَانَ رَبِّيَ الْعَظِيمِ

ആശയം : മഹോന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധൻ

റകൂഇൽ നിന്ന് എഴുന്നേൽക്കുമ്പോൾ

سَمِعَ اللَّهُ لِمَنْ حَمِدَہ

ആശയം : അല്ലാഹു തന്നെ സ്തുതിച്ച വ്യക്തിയുടെ വാക്ക് അവൻ കേട്ടു.

റകൂഇൽ നിന്ന് എഴുന്നേറ്റതിന് ശേഷം

رَبَّنَا لَكَ الْحَمْدُ

ആശയം : ഞങ്ങളുടെ നാഥാ എല്ലാ സ്തുതിയും നിനക്കുമാത്രം.

സുജൂദിൽ

سُبْحَانَ رَبِّي الْأَعْلَى

ആശയം : അത്യുന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധൻ

അത്തഹിയ്യാത്ത്

التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ 

ആശയം : എല്ലാ തിരുമുൽ കാഴ്‌ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റുസൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയേ ﷺ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തീർച്ചയായും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടെ മേൽ നീ ഗുണംചെയ്യേണമേ

സ്വലാത്ത്

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَّجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

ആശയം : മുഹമ്മദ് നബി ﷺ ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ, ഇബ്റാഹീം നബിക്കും കുടുംബത്തിനും ഗുണംചെയ്‌തതുപോലെ .ലോകരിൽ നിന്ന് നീ പ്രകീർത്തനത്തിന് അർഹനും ഉന്നതപദവിയുമുള്ളവനുമാകുന്നു.മുഹമ്മദ് നബിക്കും ﷺ കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ, ഇബ്‌റാഹീം നബിക്കും കുടുംബത്തിനും ബർകത് ചെയ്‌തതുപോലെ. ലോകരിൽ നിന്ന് നീ പ്രകീർത്തനത്തിന് അർഹനും ഉന്നതപദവിയുമുള്ളവനുമാകുന്നു.

സ്വലാത്തിന് ശേഷം ദുആ

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ആശയം: ഞങ്ങളുടെ റബ്ബേ നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നന്മ നല്‍കേണമേ പരലോകത്തിലുംനന്മ  നല്‍കേണമേ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ 

ആശയം : അല്ലാഹുവേ ഞാൻ എന്നോട് തന്നെ വളരെയധികം അന്യായം ചെയ്തിരിക്കുന്നു, നീയല്ലാതെ മറ്റാർക്കും പാപങ്ങൾ പൊറുക്കാൻ കഴിയില്ല എന്നതിൽ യാതൊരു സംശയവുമില്ല അതിനാൽ നിന്റെ പ്രത്യേക പാപമോചനത്താൽ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ കാരണം നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

സലാം

السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ

നിങ്ങൾക്ക് സമാധാനവും അള്ളാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ.

ഖുനൂത്

اللَّهُمَّ إِنَّا نَسْتَعِيْنُكَ وَنَسْتَغْفِرُكَ وَنُؤْمِنُ بِكَ وَنَتَوَكَّلُ عَلَيْكَ وَنُثْنِي عَلَيْكَ الْخَيْرَ. وَنَشْكُرُكَ وَلَا تَكْفُرُكَ، وَنَخْلَعُ وَنَتْرُكُ مَنْ يَفْجُرُكَ اللَّهُمَّ إِيَّاكَ نَعْبُدُ وَلَكَ نُصَلِّي وَنَسْجُدُ، وَإِلَيْكَ نَسْعَى وَنَحْفِدُ، وَنَرْجُو رَحْمَتَكَ، وَنَخْشُى عَذَابَكَ إِنَّ عَذَا بَكَ بِالْكُفَّارِ مُلْحِق

ആശയം : അല്ലാഹുവേ ഞങ്ങൾ നിന്നോട് സഹായം തേടുന്നു നിന്നോട് പാപമോചനം തേടുന്നു നിന്നിൽ വിശ്വസിക്കുന്നു, നിന്നിൽ ആശ്രയിക്കുന്നു, നിന്നെ സ്തുതിക്കുന്നു നിന്നോട് നന്ദി പറയുന്നു നിന്നോട് ഞങ്ങൾ നന്ദികേട് കാണിക്കുന്നില്ല നിന്നെ അനുസരിക്കാത്തവരിൽ നിന്ന് ഞങ്ങൾ വേർപിരിയുകയും അവനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹുവേ ഞങ്ങൾ നിന്നെ ആരാധിക്കുന്നു, നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു സാഷ്ടാംഗം ചെയ്യുന്നു, നിന്നിലേക്ക് ഞങ്ങൾ ഓടുന്നു നിന്റെ കാരുണ്യം ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിന്റെ ശിക്ഷയെ ഞങ്ങൾ ഭയപ്പെടുന്നു. തീർച്ചയായും നിന്റെ ശിക്ഷ സത്യനിഷേധികൾക്ക് ലഭിക്കും.



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment