നിസ്കാരത്തിനു വേണ്ടി സ്ത്രീകൾക്കു വാങ്ക് വിളി സുന്നത്തില്ലല്ലോ . എന്നാൽ വാങ്ക് കേൾക്കുമ്പോൾ ഇജാബത്ത് [ ഉത്തരം ] നൽകൽ സ്ത്രീകൾക്ക് സുന്നത്തുണ്ടോ? ഈ റമളാനിൽ വീട്ടിൽ വെച്ച് മകൻ്റെ കൂടെ ഇശാ ജമാഅത്തായി നിസ്കരിക്കാറുണ്ട് മകൻ വാങ്ക് കൊടുക്കുമ്പോൾ ഇജാബത്ത് നൽകണോ
അതേ, വാങ്കിന് ഇജാബത്ത് നൽകൽ സ്ത്രീകൾക്കും സുന്നത്തുണ്ട്. (തുഹ്ഫ: 1/422) വാങ്കിനു ഇജാബത്ത് നൽകൽ, ബാങ്കിനു ശേഷം നബി(സ്വായുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ , ശേഷമുള്ള പ്രാർത്ഥന , വാങ്ക് ഇഖാമത്തിൻ്റെ ഇടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ, വാങ്കിൻ്റെ രണ്ടു റക്അത്ത് സുന്നത്തു നിസ്കാരം എന്നിവയെല്ലാം സ്ത്രീ പുരുഷഭേദമന്യേ എല്ലാവർക്കും സുന്നത്താണ്. [ബാങ്ക് വിളി എന്നു പറയും പോലെ വാങ്ക് വിളി എന്നും പറയാം - ശബ്ദതാരാവലി ]
يندب للمرأة إجابة المؤذن
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment