Wednesday, 20 August 2025

ഒരു മസ്ബൂഖിനെ ഇമാമാക്കി പിന്തുടർന്ന് നിസ്കരിക്കൽ അനുവദനീയമാണോ? ഷാഫിയായ ഒരാൾ പിന്നിൽ വന്ന് തോണ്ടി മഅമും ആയാൽ ഹനഫിയ്യായ ഒരാൾ എന്ത് ചെയ്യണം?


മസ്ബൂഖിനെ ഇമാമാക്കി പിന്തുടർന്ന് നിസ്കരിക്കൽ അനുവദനീയമല്ല. ഹനഫിയായ ആരെങ്കിലും  മസ്ബൂഖിനെ പിന്തുടർന്നാൽ ആ മഅമൂമിന്റെ നിസ്കാരം ശരിയാവുകയില്ല. ഷാഫി മദ്ഹബകാരനായ ഒരാൾക്ക് പിന്തുടരാവുന്നതിനാൽ അയാളുടെ നിസ്കാരം ശരിയാവുന്നതാണ്. ആരെങ്കിലും പിന്നിൽ വന്ന് തോണ്ടി മഅമും ആയാൽ അത് പരിഗണിക്കാതെ നിസ്കാരം പൂർത്തിയാക്കുകയാണ് വേണ്ടത്.മസ്ബൂഖ് ഇമാമായി നിസ്കരിച്ചാലും മസ്ബൂഖിന്റെ നിസ്കാരത്തിന് കുഴപ്പമൊന്നും സംഭവിക്കുന്നതല്ല.


فَحَاصِلُهُ أَنَّ الْمَسْبُوقَ مُنْفَرِدٌ فِيمَا يَقْضِيه إلَّا فِي أَرْبَعِ مَسَائِلَ الْأُولَى لَا يَجُوزُ الِاقْتِدَاءُ بِهِ؛ لِأَنَّهُ بَانَ فِي حَقِّ التَّحْرِيمَةِ بِخِلَافِ الْمُنْفَرِدِ

[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ١٣٨/١]

مَسْبُوقٌ بِمَسْبُوقٍ فَسَدَتْ صَلَاةُ الْمُقْتَدِي قَرَأَ أَوْ لَمْ يَقْرَأْ دُونَ الْإِمَامِ وَاسْتَثْنَى مُنْلَا خُسْرو فِي الدُّرَرِ وَالْغُرَرِ مِنْ قَوْلِهِمْ لَا يَصِحُّ الِاقْتِدَاءُ بِالْمَسْبُوقِ أَنَّ إمَامَهُ لَوْ أَحْدَثَ فَاسْتَخْلَفَهُ صَحَّ اسْتِخْلَافُهُ وَصَارَ إمَامًا اهـ.

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٤٠١/١] 



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment