ഹൈളിന്റെ ദിവസങ്ങളിൽ നഖം മുറിക്കലും രോമങ്ങൾ നീക്കം ചെയ്യലും കറാഹത് തൻസീഹാണ്.അത്യവശ്യമാണെങ്കിൽ നീക്കം ചെയ്യാം.ശുദ്ധിയാകുന്നത് വരെ ചെയ്യാതിരിക്കലാണ് നല്ലത്.
നഖങ്ങൾ,രോമങ്ങൾ മുതലായവ മനുഷ്യ ശരീരത്തിന്റെ ഭാഗമായതിനാൽ ആദരിക്കപ്പെടുന്നവയാണ്.മണ്ണിൽ കുഴിച്ചിടുകയോ അനാദരവ് സംഭവിക്കാത്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതാണ്. മാലിന്യങ്ങളിലോ അഴുക്കുചാലുകളിലോ ഉപേക്ഷിക്കുന്നത് കറഹതാണ്.പല രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫുഖഹാക്കൾ എഴുതിയിരിക്കുന്നു.
حلق الشعر حالة الجنابة مكروه وكذا قص الأظافير كذا في الغرائب اھ(الفتاوى الهندية: 5/ 358)
وفي الخانية ينبغي أن يدفن قلامة ظفره ومحلوق شعره وإن رماه فلا بأس وكره إلقاؤه في كنيف أو مغتسل لأن ذلك يورث داء وروي أن النبي صلى الله عليه وسلم أمر بدفن الشعر والظفر وقال لا تتغلب به سحرة بني آدم اهـ ولأنهما من أجزاء الآدمي فتحترم وروى الترمذي عن عائشة رضي الله عنها كان صلى الله عليه وسلم أمر بدفن سبعة أشياء من الإنسان الشعر والظفر. الخ.
(حاشیۃ الطحطاوی علی مراقی الفلاح كتاب الصلاة، باب الجمعة، ص: 527، ط: دار الكتب العلمية)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment