സകാത്തിൻ്റെ രഹസ്യം_
കച്ചവടത്തിൻ്റെ പേരിലല്ലാതെ ധനങ്ങളിൽ എട്ടു ഇനത്തിൽ മാത്രമേ സകാത്തു നിർബന്ധമുള്ളൂ
- സ്വർണം, വെള്ളി,ആട്, മാട്, ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി എന്നിവയാണത്
- കറൻസി നോട്ടുകൾ സ്വർണം, വെള്ളി എന്നീ നാണയങ്ങളുടെ വിധിയിലാണു ഉൾപ്പെടുക
- മനുഷ്യൻ്റെ ധനങ്ങളിൽ അവൻ്റെ നിലനിൽപ്പിനനിവാര്യമായിട്ടുള്ളതും ഏറ്റം മൂല്യം ഉള്ളതും മാത്രമേ അല്ലാഹു സകാത്തിനായി തിരഞ്ഞെടുത്തിട്ടുള്ളൂ. ധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രസ്തുത എട്ടു ഇനം മാത്രമായതു കൊണ്ടാണ് അവയിൽ മാത്രം സകാത്ത് നിർബന്ധമായത്ധ
- നങ്ങളിൽ എട്ടു ഇനത്തിൽ മാത്രമേ സകാത്തുള്ളൂവെന്ന് ഫിഖ്ഹിൻ്റെ മിക്ക ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്
സ്വർണത്തിൻ്റെ സകാത്ത്
സ്വർണം ഇരുപത് മിസ്ഖാൽ അതായത് 85 gm (പത്തര പവനും ഒരു ഗ്രാമും) ഒരാൾ ഒരു ചാന്ദ്രിക വർഷം സൂക്ഷിച്ചു വെച്ചാൽ സ്വർണത്തിൽ സകാത് നിർബന്ധമാകും_(തുഹ്ഫ: 3/263)
ഇരുനൂറ് ദിർഹം അതായത് 595 ഗ്രാം വെള്ളി ഒരാൾ ഒരു വർഷം സൂക്ഷിച്ചു വെച്ചാൽ സകാത് നിർബന്ധമാകും.നാൽപ്പതിൽ ഒന്ന് അതായത് രണ്ടര ശതമാനമാണ് സകാത് നൽകേണ്ടത്_(തുഹ്ഫ: 3/265)
ഈ വിവരിച്ചത് സ്വർണം , വെള്ളിയുടെ സകാത്താണ്.ധരിക്കൽ ശുദ്ധ ഹലാലായ സ്വർണം , വെള്ളി ആഭരണങ്ങൾക്ക് സകാത്തില്ല_ (വിശദീകരണം വരും ) (ഫത്ഹുൽ മുഈൻ)
ആഭരണവും സകാത്തും
ധരിക്കൽ ശുദ്ധ അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്തില്ല .
സ്ത്രീകൾക്കോ ആൺകുട്ടികൾക്കോ ഭ്രാന്തന്മാർക്കോ ധരിക്കാനായി ഉണ്ടാക്കപ്പെട്ട അമിതമല്ലാത്ത ആഭരണങ്ങൾക്ക് സകാത്തു നിർബന്ധമില്ല.(തുഹ്ഫ: 3/271 ,നിഹായ : 3/89)
لا زكاة في حلي مباح
(فتح المعين)
അമിതമായ ആഭരണം ,അമിതമല്ലാത്ത ആഭരണം എന്നത് ഗ്രാമനുസരിച്ചോ പവൻ അനുസരിച്ചോ പരിതി നിർണയിക്കാവതല്ല.പ്രത്യുത , ഭംഗിയായി എണ്ണപ്പെടുന്നതാണ് അനുവദനീയമായ പരിധി.
ഭംഗിയായി എണ്ണപ്പെടുന്ന പരിതി ധരിക്കൽ ഹറാമോ കറാഹത്തോയില്ല.
അമിതത്വം എന്നാൽ ആഭരണം അണിഞ്ഞാൽ ഭംഗി പ്രകടമാകുന്നതിനു പകരം അറപ്പ് തോന്നുന്ന തൂക്കമുണ്ടാവലാണ് (ശർവാനി: 3/280)
والمراد با لسرف في حق المرأة أن تجعله على مقدار لا يعد مثله زينة بل تنفرمنه النفس
(الشرواني)
ഒരു സ്ത്രീയുടെ ശരീരത്തിലുള്ള മൊത്തം ആഭരണം നോക്കിയിട്ടല്ല മിതത്വവും അമിതത്വവും തീരുമാനിക്കുക മറിച്ച് ഓരോ ആഭരണത്തിനും അതിൻ്റെ അളവിൽ ആഭാസവും അറപ്പും അമിതത്വവുമാണോ ദർശിക്കുന്നത് , അതല്ല , സ്ത്രീയുടെ അഴകും അലങ്കാരവുമാണോ പ്രകടമാകുന്നത് എന്നതാണ് നോക്കുക. പാദസാരത്തിൻ്റെ തൂക്കം മാത്രം വ്യക്തമാക്കി കർമ ശാസ്ത്ര പണ്ഡിതർ ഉദാഹരണം പറഞ്ഞത് ശ്രദ്ധേയമാണ്.(തുഹ്ഫ: 3/280)
രണ്ടു പാദസരം കൂടി 200 മിസ് കാലുണ്ടെങ്കിൽ . (106 പവനും രണ്ടു ഗ്രാമും) അതു അമിതമാണ്. നിഷിദ്ധമാണ്.(തുഹ്ഫ: 3/280) പ്രസ്തുത തൂക്കം വളെരെ അമിതമായതിൻ്റെ ഉദാഹരണമാണ്. അത്രയും തൂക്കം ഇല്ലെങ്കിലും ആഭാസവും അറപ്പും തോന്നുന്നുവെങ്കിൽ ഹറാമോ കറാഹത്തോ വരും. രണ്ടായാലും സകാത്തുണ്ട്.( ഇന്നു സത്രീകൾ സാധാരണ ധരിക്കുന്ന പാദ സാരമോ മറ്റു ആഭരണങ്ങളോ ഹറാമിൻ്റയോ കറാഹത്തിൻ്റെയോ പരിധിൽ വരുന്നില്ല.
ധരിക്കാതെ ആഭരണം പെട്ടിയിൽ വെച്ചാലും അതിനു സകാത്തില്ല. ധരിക്കൽ ശുദ്ധ അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്തില്ലന്നതാണ് നിയമം. അല്ലാതെ ധരിക്കുന്ന ആഭരണങ്ങൾക്ക് സകാത്തില്ലന്നല്ല.ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment