Sunday, 17 August 2025

മാതാപിതാക്കളുടെ അതൃപ്തി


ഇബ്നു അബ്ബാസ് (റ) പറയുന്നു: മൂന്നുകാര്യം മറ്റ് മൂന്നിനോട് ചേർത്ത് ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഒന്നില്ലാതെ മറ്റേത് ശരിയാവില്ല അല്ലാഹുവിന് വഴിപ്പെടുക ,റസൂലിനും വഴിപ്പെടുക (റസൂലിന് വഴിപ്പെടാതെ അല്ലാഹുവിന് വഴിപ്പെട്ടിട്ട് പ്രയോജനമില്ല )രണ്ട്: നിസ്കാരം നിർവ്വഹിക്കുക ,സകാത് കൊടുക്കുക (ഒന്ന് മാത്രം മതിയാകില്ല ) മൂന്ന്: അല്ലാഹുവിന് നന്ദി ചെയ്യുക മാതാപിതാക്കൾക്കും (അല്ലാഹുവിന് മാത്രം ആയാൽപോരാ) അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിരും അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലുമാണ് (തുർമുദി)

വൻദോശങ്ങളിൽ ഏറ്റവും വലിയത് നിങ്ങൾക്ക് അറിയിച്ചുതരാം ഒന്ന് അല്ലാഹുവോട് പങ്ക് ചേർക്കലും രണ്ട് മാതാപിതാക്കളെ വെറുപ്പിക്കലുമാണ് (ബുഖാരി, മുസ്ലിം) ഏറ്റവും കഠിനമായ ശിർക്കിന്റെ തൊട്ട് പിന്നിലായിട്ടാണ് ഇതിനെ പ്രവാചകൻ എണ്ണിയത് പ്രവാചകൻ അരുളുന്നു : വെറുപ്പിക്കുന്നവനും ചെയ്തഗുണത്തെ എടുത്തു പറയുന്നവനും മദ്യവ്യാപാരിയും സ്വർഗത്തിൽ കടക്കുകയില്ല (ബുഖാരി. മുസ്ലിം)

ഉഫ്ഫിൻ എന്ന വാക്കിനേക്കാൾ നിസ്സാരവാക്ക് ഉണ്ടായിരുന്നുവെങ്കിൽ അത്പോലും ഉപയോഗിക്കരുതെന്ന് ഖുർആൻ പറയുമായിരുന്നു വെറുപ്പിക്കുന്നവൻ എന്തും ചെയ്യട്ടെ അവന് സ്വർഗപ്രവേശനവുമില്ല (ദൈലമി)

മാതാവിനെയും പിതാവിനെയും ചീത്ത പറയുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു (ഇബ്നുഹിബ്ബാൻ)

എല്ലാ ദോഷങ്ങൾക്കുമുള്ള ശിക്ഷയെ ഖിയാമം വരെ അല്ലാഹു പിന്തിച്ചേക്കാം എന്നാൽ മാതാപിതാക്കളെ വെറുപ്പിക്കുന്നതിന്റെ ശിക്ഷ അവന് ഭൗതികലോകത്തുവെച്ചുതന്നെ അനുഭവപ്പെടും (ഹാഷിം)

കഹ്ബുൽ അഹ്ബാർ (റ) പറയുന്നു: വെറുപ്പിക്കുന്ന അടിമയുടെ ഹലാക്കിനെ അല്ലാഹു വേഗമാക്കും അതേസമയം നന്മ ചെയ്തുകൊണ്ടിരിക്കുന്നവന് വീണ്ടും വീണ്ടും നന്മ ചെയ്യാനായി ആയസ്സിനെ ദീർഘിപ്പിച്ച് കൊടുക്കുന്നതാണ് അവർക്ക് ആവശ്യമുള്ളത് അപ്പപ്പോൾ ചെലവഴിക്കൽ നന്മയിൽ പെട്ടതാണ് (ഇബ്നുമാജ) എന്റെ ധനം പിതാവ് ക്രയവിക്രയം ചെയ്യുന്നുവെന്ന് ഒരാൾ പരാതിപ്പെട്ടപ്പോൾ നീയും നിന്റെ ധനവും പിതാവിനുള്ളതാണ് എന്നാണ് പ്രവാചകൻ പഠിപ്പിച്ചത് അതിനാൽ പിതാവിന് തന്റെ ഇഷ്ടംപോലെ ചെയ്യാൻ വിട്ടുകൊടുക്കുകയാണ് വേണ്ടത്

മാതാപിതാക്കളെ വെറുപ്പിക്കുന്നതിന്റെ വിവക്ഷ എന്തെന്ന ചോദ്യത്തിന് കഹ്ബ് (റ) പറയുന്ന മറുപടി കാണുക : ഇവരെ സാക്ഷി നിർത്തി മാതാവോ പിതാവോ ഒരു കാര്യം പറഞ്ഞാൽ അത് നിർവഹിക്കാതിരിക്കുക ശാസനക്ക് വഴിപ്പെടാതിരിക്കുക ചോദിക്കുന്നത് നൽകാതിരിക്കുക വിശ്വസിച്ചാൽ വഞ്ചിക്കുക എന്നിവയാണ്

ഒരാൾ തന്റെ മാതാവിനെ ചുമലിലേറ്റി കഹ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ ഇബ്നു ഉമർ (റ)വിനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു എനിക്ക് എന്റെ മാതാവ് ചെറുപ്പത്തിൽ ചെയ്തു തന്നതിന്റെ പ്രതിഫലമാകുമോ ഇത് ? ഇല്ല അവർ സഹിച്ച പ്രസവനൊമ്പരത്തിന്റെ ഒരു ഭാഗം പോലും ഇത് ആവില്ല പക്ഷെ നീ ചെയ്തത് നല്ലത് ഇതിന് ധാരാളം പ്രതിഫലമുണ്ട്

പ്രവാചകൻ ﷺ അരുളി : മൂന്ന് പ്രാർത്ഥനകൾ യഥാസമയം സ്വീകരിക്കപ്പെടും അക്രമിക്കപ്പെട്ടവൻ , യാത്രക്കാരൻ മക്കൾക്കെതിരെയുള്ള മാതാപിതാക്കളുടെ പ്രാർത്ഥനയുമാണത് (തർഗൗബ്) അവർക്കുണ്ടാവുന്ന മനോവിഷമങ്ങളിൽ അവർ അറിയാതെ തന്നെ പ്രാർത്ഥിച്ചു പോവുകയോ ശപിക്കുകയോ ചെയ്തുപോയാൽ ഇടിയും മിന്നും ഏൽക്കും പോലെ ഫലം കാണും എന്ന് നാം ഓർക്കണം

മൂസാനബി(അ)യോട് അല്ലാഹുതആലാ നിർദേശിച്ചു: നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക അങ്ങനെ ആദരിച്ചാൽ ആയുസ്സ് ദീർഘിപ്പിക്കുകയും തന്നെ ബഹുമാനിക്കുന്ന ഒരു മകനെ നൽകുകയും ചെയ്യും അതേസമയം അവരെ വെറുപ്പിച്ചാൽ ആയുസ്സ് കുറയുകയും തന്നെ വെറുപ്പിക്കുന്ന മകനെ നൽകുകയും ചെയ്യും

ഒരാൾ നബി(സ)യുടെ അടുക്കൽ വന്നു ഇങ്ങനെ പറഞ്ഞു: ഞാൻ നിസ്കരിക്കുകയും നോമ്പെടുക്കുകയും സകാത് കൊടുക്കുകയും ഹജ്ജ് നിർവഹിക്കുകയും ചെയ്താൽ പിന്നെ എനിക്ക് വല്ല ബാധ്യതകളുമുണ്ടോ ? നബി (സ) പറഞ്ഞു: ഇതെല്ലാം ചെയ്തവൻ മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നില്ലെങ്കിൽ അവൻ അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കൂടെയാണ് (ത്വബ്റാനി)

ഇസ്റാഇന്റെ രാത്രിയിൽ അഗ്നി മരത്തിൽ ബന്ധിച്ചു ശിക്ഷിക്കുന്നവരെ പറ്റി നബി (സ)യുടെ ചോദ്യത്തിന് ജിബ്രീൽ (അ)ന്റെ പ്രതികരണം : ദുൻയാവിൽ പിതാവിനെയും മാതാവിനെയും ചീത്ത പറയുന്നവരാണവർ തന്റെ മാതാവിന്റെ വാക്കുകൾക്കായി കാതോർക്കുന്നത് രണഭൂമിയിലെ പോരാട്ടത്തേക്കാൾ ഉത്തമമാണ് അവരുടെ ഗുരുത്വം ഇഹപര വിജയത്തിന്റെ നിദാനവും

No comments:

Post a Comment