ഷാഫി മസ്‌ലകുകളായ മദ്രസകളിലോ മറ്റോ കഴിയുന്ന ഹനഫികളായ മുതഅല്ലിമീങ്ങൾ ഉസ്താദ്മാർ ഹനഫി അസർ സമയത്ത് ജമാഅതിന് പങ്കെടുക്കാൻ എന്തെങ്കിലും സൗകര്യമുണ്ടെങ്കിൽ ഷാഫി അസർ സമയങ്ങളിൽ നടക്കുന്ന ജമാഅത്തുകളിൽ പങ്കെടുക്കൽ അനുവദനീയമല്ല. അതിന് എന്തെങ്കിലും അസൗകര്യമോ തുടർച്ചയായി ജമാഅത്തുകൾ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടെങ്കിലൊ അവിടെ നടക്കുന്ന അസർ നിസ്കാരത്തിന്റെ ജമാഅത്തിൽ പങ്കെടുക്കൽ സ്വാഹിബൈന്റെ അഭിപ്രായത്തിൻ മേൽ അനുവദനീയമാണ്.
ഹനഫീ മദ്ഹബിലെ പ്രാബലാഭിപ്രായം അസർ നമസ്കാരത്തിന്റെ സമയം ഇമാം അബൂഹനീഫ (റ) വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു വസ്തുവിന്റെ നിഴൽ അതിന്റെ രണ്ടിരട്ടി (مثلين)ആകണം. ഇമാം അബൂ യൂസഫ് (റ) മുഹമ്മദ് (റ) എന്നിവരുടെ അഭിപ്രായം مثل ആണ്. അതുമാത്രമല്ല ഇമാം ഹസൻ (റ) അബൂ ഹനീഫ (റ) യിൽ നിന്നും ഇവരോട് യോജിക്കുന്നതായി ഒരു അഭിപ്രായം നഖ്‌ൽ ചെയ്യുന്നുണ്ട്.ഇമാം സുഫറും ഇതേ അഭിപ്രായക്കാരനാണ്. എന്നിരുന്നാലും ഹനഫി അസറിൽ ജമാഅത്തിന് അവസരമുണ്ടെങ്കിൽ അതിൽ പങ്കെടുക്കൽ നിർബന്ധമാണ്.
وَوَقْتُ الظُّهْرِ مِنْ زَوَالِهَا) أَيْ زَوَالِ الشَّمْسِ عَنْ الْمَحَلِّ الَّذِي تَمَّ فِيهِ ارْتِفَاعُهَا، وَتَوَجَّهَ إلَى الِانْحِطَاطِ،........إلَى أَنْ يَصِيرَ ظِلُّ كُلِّ شَيْءٍ مِثْلَيْهِ سِوَى فَيْءِ الزَّوَالِ) وَهُوَ رِوَايَةُ مُحَمَّدٍ عَنْ الْإِمَامِ وَبِهِ أَخَذَ الْإِمَامُ.......(وَقَالَا إلَى أَنْ يَصِيرَ مِثْلًا) وَهُوَ رِوَايَةُ الْحَسَنِ عَنْ الْإِمَامِ وَبِهِ أَخَذَ زُفَرُ وَالشَّافِعِيُّ وَرَوَىأَسَدُ بْنُ عَمْرٍو عَنْ الْإِمَامِ إذَا صَارَ ظِلُّ كُلِّ شَيْءٍ مِثْلَهُ سِوَى فَيْءِ الزَّوَالِ خَرَجَ وَقْتُ الظُّهْرِ وَلَا يَدْخُلُ وَقْتُ الْعَصْرِ حَتَّى يَصِيرَ ظِلُّ كُلِّ شَيْءٍ مِثْلَيْهِ فَيَكُونُ بَيْنَ وَقْتِ الظُّهْرِ وَالْعَصْرِ وَقْتٌ مُهْمَلٌ قِيلَ الْأَفْضَلُ أَنْ يُصَلِّيَ صَلَاةَ الظُّهْرِ إلَى بُلُوغِ الظِّلِّ إلَى الْمِثْلِ وَلَا يَشْرَعُ فِي الْعَصْرِ إلَّا بَعْدَ بُلُوغِ الظِّلِّ إلَى الْمِثْلَيْنِ وَلَا يُصَلِّي قَبْلَهُ جَمْعًا بَيْنَ الرِّوَايَاتِ
[عبد الرحمن شيخي زاده، مجمع الأنهر في شرح ملتقى الأبحر، ٧٠/١]
هَلْ إذَا لَزِمَ مِنْ تَأْخِيرِهِ الْعَصْرَ إلَى الْمِثْلَيْنِ فَوْتُ الْجَمَاعَةِ يَكُونُ الْأَوْلَى التَّأْخِيرَ أَمْ لَا، وَالظَّاهِرُ الْأَوَّلُ بَلْ يَلْزَمُ لِمَنْ اعْتَقَدَ رُجْحَانَ قَوْلِ الْإِمَامِ تَأَمَّلْ. ثُمَّ رَأَيْت فِي آخِرِ شَرْحِ الْمُنْيَةِ نَاقِلًا عَنْ بَعْضِ الْفَتَاوَى أَنَّهُ لَوْ كَانَ إمَامُ مَحَلَّتِهِ يُصَلِّي الْعِشَاءَ قَبْلَ غِيَابِ الشَّفَقِ الْأَبْيَضِ فَالْأَفْضَلُ أَنْ يُصَلِّيَهَا وَحْدَهُ بَعْدَ الْبَيَاضِ.
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/359]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment