Sunday, 17 August 2025

ഇമാം ആദ്യത്തെ അതഹിയ്യാതിൽ ഇരിക്കാതെ മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റാൽ എന്താണ് ചെയ്യേണ്ടത് ? ഇരുത്തത്തിലേക്ക് മടങ്ങിയാൽ നിസ്കാരത്തിന്റെ വിധി?

 

ഇമാം രണ്ടാമത്തെ റക്അതിൽ അതഹിയ്യാതിൽ മറന്ന് ഇരിക്കാതെ മൂന്നാമത്തെ റക്അതിൽ എഴുന്നേറ്റു നിന്നാൽ ഇമാമിന്റെ കാൽമുട്ടുകൾ നിവർന്ന് കാണാത്ത നിലക്ക് ഇരുത്തത്തോട് അടുത്ത അവസ്ഥയിൽ ഓർമ്മ വന്നാൽ പെട്ടന്ന് തന്നെ ഇരിക്കണം. ഈ രൂപത്തിൽ സഹ്‌വിന്റെ സുജൂദ് നിർബന്ധമാകില്ല. ഇമാമിന്റെ കാൽമുട്ടുകൾ നിവർന്ന് കാണുന്ന നിലക്ക് നിർത്തത്തോട് അടുത്ത അവസ്ഥയിലാണെങ്കിൽ വീണ്ടും ഇരുത്തത്തിലേക്ക് മടങ്ങേണ്ടതില്ല.മറിച്ച് മൂന്നാമത്തെ റക്അത്തിൽ തുടരുകയും അവസാനം സഹ്‌വിന്റെ സുജൂദ് ചെയ്യണം. ഇനി ഇരുത്തത്തിലേക്ക് മടങ്ങിയാൽ കൂടി മദ്‌ഹബിലെ പ്രബലാഭിപ്രായപ്രകാരം നിസ്കാരം ബാത്വിലാകില്ല.സഹ്‌വിന്റെ സുജൂദ് നിർബന്ധമാകും. അവസാനം സഹ്‌വിന്റെ സുജൂദും മറന്ന് പോയാൽ നിസ്കാരം ഖളാ ആവുന്നതിനു മുമ്പ് മടക്കി നിസ്കരിക്കണം. സമയം കഴിഞ്ഞാൽ മടക്കൽ നിർബന്ധമില്ല.

(سَهَا عَنْ الْقُعُودِ الْأَوَّلِ مِنْ الْفَرْضِ) وَلَوْ عَمَلِيًّا، أَمَّا النَّفَلُ فَيَعُودُ مَا لَمْ يُقَيَّدْ بِالسَّجْدَةِ (ثُمَّ تَذَكَّرَهُ عَادَ إلَيْهِ) وَتَشَهَّدَ، وَلَا سَهْوَ عَلَيْهِ فِي الْأَصَحِّمَا لَمْ يَسْتَقِمْ قَائِمًا) فِي ظَاهِرِ الْمَذْهَبِ، وَهُوَ الْأَصَحُّ فَتْحٌ (وَإِلَّا) أَيْ وَإِنْ اسْتَقَامَ قَائِمًا (لَا) يَعُودُ لِاشْتِغَالِهِ بِفَرْضِ الْقِيَامِ (وَسَجَدَ لِلسَّهْوِ) لِتَرْكِ الْوَاجِبِ (فَلَوْ عَادَ إلَى الْقُعُودِ) بَعْدَ ذَلِكَ (تَفْسُدُ صَلَاتُهُ) لِرَفْضِ الْفَرْضِ لِمَا لَيْسَ بِفَرْضٍ وَصَحَّحَهُ الزَّيْلَعِيُّ (وَقِيلَ لَا) تَفْسُدُ لَكِنَّهُ يَكُونُ مُسِيئًا وَيَسْجُدُ لِتَأْخِيرِ الْوَاجِبِ (وَهُوَ الْأَشْبَهُ) كَمَا حَقَّقَهُ الْكَمَالُ وَهُوَ الْحَقُّ بَحْرٌ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/83,84]

وإعادتها بتركه عمدا" أي ما دام الوقت باقيا وكذا في السهو ان لم يسجد له وإن لم يعدها حتى خرج الوقت تسقط مع النقصان وكراهة التحريم ويكون فاسقا آثما وكذا الحكم في كل صلاة أديت مع كراهة التحريم والمختار أن المعادة لترك واجب نفل جابر والفرض سقط بالأولى لأن الفرض لا يتكرر كما في الدر وغيره ويندب إعادتها لترك السنة

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٢٤٨]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment