Friday, 15 August 2025

കള്ളിത്തുണിയും പുള്ളിത്തുണിയും ധരിച്ച് തറാവീഹ് നിസ്കരിക്കൽ

 

പലരും പള്ളിയിലേക്ക് നിസ്കരിക്കാൻ വരുമ്പോൾ കള്ളിത്തുണിയും പുള്ളിത്തുണിയും വിവിധയിനം കള്ളി - പുള്ളികളുള്ള ശർട്ടും ധരിച്ച് വരുന്നു. കല്യാണത്തിനും മറ്റും പോകുമ്പോൾ കള്ളിത്തുണിയും പുള്ളിത്തുണിയും ധരിക്കാൻ അവർ തയ്യാറാകുന്നില്ല. കള്ളി/ പുള്ളി വസ്ത്രം ധരിച്ച് നിസ്കരിക്കുന്നതിൻ്റെ വിധിയെന്ത്. അവർ ജമാഅത്തിൽ പങ്കെടുത്താൽ അതിൻ്റെ പ്രതിഫലം ലഭിക്കുമോ?

കള്ളിത്തുണി, പുള്ളിത്തുണി, കള്ളിക്കുപ്പായം, പുള്ളിക്കുപ്പായം പോലെയുള്ളവ ധരിച്ച് നിസ്കരിക്കൽ കറാഹത്താണ്.(തുഹ്ഫ: 2/161)

മൂന്നു രീതിയിലാണ് കറാഹത്ത് വരുക.

ഒന്ന്: പ്രസ്തുത വസ്ത്രങ്ങൾ ധരിച്ച് നിസ്കരിക്കൽ

രണ്ട്: അതിലേക്ക് തിരിഞ്ഞു - മുന്നിട്ട് - - നിന്നു നിസ്കരിക്കൽ

മൂന്ന്: അത് വിരിച്ച് അതിൽ നിന്നു നിസ്കരിക്കൽ (ശർവാനി: 3/35)

പ്രസ്തുത കറാഹത്ത് ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തല്ലാത്തതിനാൽ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടില്ല.

ﻛﺮﻫﺖ ﺃﻳﻀﺎ ﻓﻲ ﻣﺨﻄﻂ ﺃﻭ ﺇﻟﻴﻪ ﺃﻭ ﻋﻠﻴﻪ ﻷﻧﻪ ﻳﺨﻞ ﺑﺎﻟﺨﺸﻮﻉ ﺃﻳﻀﺎ ﻭﺯﻋﻢ ﻋﺪﻡ اﻟﺘﺄﺛﺮ ﺑﻪ ﺣﻤﺎﻗﺔ ( تحفة : ٢ / ١٦١ )

ﻗﻮﻟﻪ: ﻓﻲ اﻟﻤﺨﻄﻂ ﺃﻭ ﺇﻟﻴﻪ ﺃﻭ ﻋﻠﻴﻪ) ﺃﻱ ﻻﺑﺴﺎ ﻟﻪ ﺃﻭ ﻣﺘﻮﺟﻬﺎ ﺇﻟﻴﻪ ﺃﻭ ﻭاﻗﻔﺎ ﻋﻠﻴﻪ ( شرواني : ٣ / ٣٥ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment