Sunday, 10 August 2025

ഇന്ത്യ മുസ്ലിം സ്വാധീനവും സംഭാവനകളും

 


മുസ്ലിം ഇന്ത്യ

പൗരത്വ ഭേദഗതി സംഭവ വികാസങ്ങൾ രാജ്യത്തെ കലാപകലുഷിതമാക്കിയിരിക്കുന്നു ജനിച്ച നാടിനുവേണ്ടി ഏറെ ത്യാഗം ചെയ്ത മുസ്ലിം സമുദായത്തിനാണ് 'പാൽ കൊടുത്ത കൈകൾക്ക് പാമ്പ് കൊത്തിയ അനുഭവ ' മുണ്ടായത് മുസ്ലിംകൾ ഈ നാടിനുവേണ്ടി എന്തു ചെയ്തു എന്നത് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ചിന്തയിൽ നിന്നാണ് 'ഇന്ത്യ മുസ്ലിം സ്വാധീനവും സംഭാവനകളും '  

നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സ്നേഹത്തോടെ മുന്നേറുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ ഈയിടെയായി ഫാസിസ്റ്റു ഭരണകൂടം നെറികെട്ട അജണ്ടയുമായി വന്നപ്പോഴാണ് രാജ്യം കലാപ ഭൂമിയായി മാറിയത് രാജ്യ തലസ്ഥാനത്തും മറ്റും പേപ്പട്ടിയെ പോലെ നിരപരാധികളെ കൊന്നൊടുക്കുന്നത് ആസ്വദിക്കുകയാണ് ഭരണകർത്താക്കൾ ഇതിനിടയിലും തമിഴ്നാട് പോലുള്ള പല പ്രദേശങ്ങളിലും ഇസ്ലാമിലേക്കുള്ള സത്യാന്വേഷികളുടെ ഒഴുക്ക് നിലക്കുന്നില്ല ധിക്കാരിയെക്കൊണ്ട് ഇസ്ലാം ശക്തിപ്പെടുമെന്ന ഹദീസ് പുലരുകയാണിവിടെ 

സഹോദര സമുദായക്കാരായ തന്റെ പട്ടാളക്കാർക്ക് ആരാധിക്കാൻ കോട്ടക്കകത്ത് ആരാധനാലയം പണിയുകയും തനിക്ക് നിസ്കരിക്കാൻ കോട്ടക്കു പുറത്ത് സ്ഥലം കണ്ടെത്തുകയും ചെയ്ത ടിപ്പു സുൽത്താന്റെയും കണ്ണു കെട്ടാനനുവദിക്കാതെ ബ്രിട്ടീഷുകാരന്റെ വെടിയുണ്ട ഏറ്റുവാങ്ങിയ വാരിയൻ കുന്നത്തിന്റെയും മറ്റും ചരിത്രത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നാടിനുവേണ്ടി ഏതറ്റംവരെ പോകാനും സജ്ജമാണ് പുതുതലമുറ ധിക്കാരികളുടെ അന്ത്യം ഭയാനകമായിരിക്കുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു ഈ ദുർഗതി തന്നെയാണ് ആധുനിക ഫറോവമാർക്കും വരാനിരിക്കുന്നത് 

വൈദേശികരിൽ നിന്ന് ഭാരതത്തെ രക്ഷിച്ച മുസ്ലിംകളെ പുറത്താക്കാൻ തിടുക്കം കാട്ടുമ്പോഴും ട്രംപിനെ പോലെയുള്ളവർ ഇന്ത്യയിലെത്തുമ്പോൾ ആർത്തിയോടെ അവർക്ക് കാട്ടിക്കൊടുക്കാനുള്ളത് മുസ്ലിംകളുടെ സംഭാവനയായ താജ് മഹലാണെന്നത് വിരോധാഭാസമത്രെ ടൂറിസ്സ് ഭൂപടത്തിൽ നിന്ന് താജിനെ ഒഴിവാക്കാൻ ധൃതി കാണിച്ചത് യു.പി മുഖ്യമന്ത്രിയാണ് മാത്രമല്ല, താജിന്റെ ഭംഗി ഖുർആൻ കാലിഗ്രാഫിയാണെന്നു കൂടി നാം തിരിച്ചറിയണം  

പാവങ്ങളുടെ നികുതിപ്പണം വാങ്ങി മോഡി നിർമിച്ച സ്തൂപം കാണാനല്ല പൗരാണിക മുസ്ലിം ഭരണാധികാരികൾ നിർമിച്ച സ്നേഹ സൗധങ്ങളാണ് ഇന്നും ലോകം ശ്രദ്ധിക്കുന്നത് 

ഇന്ത്യക്കു വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരുകൾ കുത്തിവെച്ച ഇന്ത്യാ ഗേറ്റിൽ ബഹുഭൂരിഭാഗവും മുസ്ലിം പേരുകളത്രെ ഒരുമിച്ച് പൊരുതി നേടിയ സ്വാതന്ത്ര്യം ഒന്നിച്ചനുഭവിക്കാൻ കഴിയുന്നിടത്താണ് ഇന്ത്യയുടെ വിജയം നമ്മുടെ പാർലമെന്റ് മന്ദിരത്തിൽ പോലും ഉല്ലേഖനം ചെയ്യപ്പെട്ട 'ഒരു ജനവിഭാഗത്തിനു താൻ നൽകിയ അനുഗ്രഹം സ്വന്തം നിലപാടിൽ അവർ മാറ്റം വരുത്തുന്നതു വരെ മാറ്റപ്പെടുകയില്ല ' (അൻഫാൽ: 53) എന്ന സന്ദേശം ഖുർആനിന്റേതാണെന്ന് നാം അറിയണം  

സത്യത്തിൽ പാവം പിതാവ് മക്കളുടെ ക്ഷേമത്തിനായി വീട്ടിൽ എല്ലാവിധ ഭൗതിക സൗകര്യങ്ങളുമൊരുക്കുന്നു അവസാനം ധിക്കാരിയായ മകൻ പിതാവിനെ വൃദ്ധസദനത്തിലയക്കുന്നു ഇത്തരത്തിലാണ് ഫാസിസ്റ്റുകൾ മുസ്ലിംകളോട് ചെയ്യുന്നത് യഥാര്‍ത്ഥ മതവിശ്വാസിക്ക് തീവ്രവാതിയാകാൻ കഴിയില്ല ചിലർ ചെറുപ്പത്തിൽ തന്നെ വർഗീയ വിഷം കുത്തിവെച്ച് ജാതി മത വൈരമാണ് ജീവിത ലക്ഷ്യമെന്ന് വിശ്വസിക്കുന്നതാണ് ഇന്ത്യയുടെ ശാപം 

ഇന്ത്യാ ചരിത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ 1903ൽ എഴുതിയ മനോഹരമായ ഒരുപന്യാസമുണ്ട് 'ഭാരത ബർഷർ ഇതിഹാസ് ' എന്നാണതിന്റെ തലക്കെട്ട് അതിലദ്ദേഹം പറയുന്നു: 'നാം വായിച്ചു പഠിച്ചു ഹൃദ്യസ്ഥമാക്കി പരീക്ഷക്കെഴുതുന്ന ഇന്ത്യാ ചരിത്രം പേടി സ്വപ്നം മാത്രമാണ് ആരോ എവിടെ നിന്നോ വന്ന് ചോരപ്പുഴയൊരുക്കി, അച്ഛനും മക്കളും തമ്മിലും സഹോദരന്മാർ തമ്മിലും അങ്കം വെട്ടി... ഒരു കൂട്ടർ പോയി.... വേറൊരു കൂട്ടർ വന്നു... അവരെല്ലാം ചേർന്ന് ഈ പേടിസ്വപ്നം കാലാന്തരത്തിൽ സങ്കീർണ്ണമാക്കിക്കൊണ്ടിരുന്നു... ചോര പുരണ്ട ഈ ചരിത്രത്തിലെവിടെയും യഥാര്‍ത്ഥ ഇന്ത്യക്കാരെ നാം കാണുന്നില്ല അവരെവിടെയായിരുന്നു എന്ന ചോദ്യത്തിനു ചരിത്രത്തിനു ഉത്തരമില്ല... കൊടുങ്കാറ്റടിച്ച ദിവസം അതു മാത്രമല്ല സംഭവിക്കുന്നത്  മനുഷ്യരെ സംബന്ധിച്ചിടത്തോളം അന്നു നടക്കുന്ന ജനങ്ങളും മരണങ്ങളും സന്തോഷവും സന്താപവും കൂടുതൽ പ്രധാനമാണ് പുറത്തുള്ള ആൾ കൊടുങ്കാറ്റ് മാത്രമേ കാണൂ കാരണം അയാൾ പുറത്താണ്; അകത്തല്ല ' പ്രസ്തുത ഉപന്യാസത്തിൽ ടാഗോർ ഇങ്ങനെയും കുറിക്കുന്നു: 'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നാഗരികതക്കാണ് ഇന്ത്യ അടിത്തറ പാകിയത് പുറത്തു നിന്നു വന്ന ആരെയും അവർ ആട്ടിയോടിച്ചിട്ടില്ല ആര്യനല്ലാത്തവന് ഭ്രഷ്ട് കൽപിച്ചിട്ടില്ല അയോഗ്യരെ കളിയാക്കിയിട്ടില്ല ഇന്ത്യ എല്ലാവരെയും ഉൾക്കൊണ്ടു അംഗീകരിച്ചു! ' 

ഉൾകൊള്ളലിന്റെയും സഹിഷ്ണുതയുടേതുമായ മഹിത പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് ഇന്ത്യ ഇന്ന് 'പാല് പിരിയുന്ന കാല 'ത്ത് (എൻ. എസ് മാധവന്റെ കഥയുടെ ശീർഷകം) എത്തിയിരിക്കുകയാണ്  അപര മത വിദ്വേഷം ഭ്രാന്തോളം എത്തിയിരിക്കുന്നു ദയയേതുമില്ലാതെ അപരനെ വളഞ്ഞിട്ടു തല്ലിക്കൊല്ലാൻ 'സാരെ ജഹാംസെ അച്ഛാ ' എന്നു അല്ലാമാ ഇഖ്ബാൽ വിശേഷിപ്പിച്ച നാട്ടിലെ നിവാസികൾക്ക് കയ്യറപ്പില്ലാതയിത്തീർന്നിരിക്കുന്നു ഇതാണ് നമ്മുടെ നാടിന്റെ വർത്തമാനം ഇന്ത്യ ഇന്ത്യയല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് നടുക്കത്തോടെ നാം തിരിച്ചറിയുന്നു 

ഈ സന്ദിഗ്ധ ഘട്ടത്തിൽ ചരിത്രത്തിലേക്ക് കണ്ണാടി തിരിച്ചു പിടിക്കാൻ നാം നിർബന്ധിതരാണ് ഈ മഹത്തായ രാജ്യം എങ്ങനെ രൂപപ്പെട്ടു എന്നു നാം ആലോചിക്കേണ്ടതുണ്ട്  

സത്യസന്ധമായ ചരിത്രം പഠിക്കുക, ഉൾക്കൊള്ളുക, നമുക്ക് ഒന്നായി സസ്നേഹം ഗമിക്കാം 


ഇന്ത്യയുടെ ചിന്താപഥങ്ങൾ ഒരു വിഹഗ വീക്ഷണം

എൻസൈക്ലോപീഡിയ ഓഫ് ഏഷ്യൻ ഹിസ്റ്ററിയിൽ ഇന്ത്യയെക്കുറിച്ചുള്ള ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്: India as a modern, independent nation dates from 15 August 1947 , when it achieved its formal independence from Great Britain, but its culture and civilization are among the oldest and most enduring in the world (Ainslie T Embrace, Encyclopedia of Asian History, 1988)   ഒരാധുനിക സ്വതന്ത്രരാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ ആരംഭം അത് ബ്രിട്ടനിൽ നിന്നു ഔപചാരികമായി സ്വാതന്ത്ര്യം നേടിയ 1947 ആഗസ്ത് 15 മുതൽക്കാണ് പക്ഷേ അതിന്റെ സംസ്കാരവും നാഗരികതയും ലോകത്തെ ഏറ്റവും പുരാതനവും കാലാതിവർത്തിയുമായവയിൽ ഉൾപ്പെടുന്നു ' 

വേദകാലമാണ് (ക്രി.മു. 1500- 600) ഇന്ത്യയുടെ ദർശന ചരിത്രത്തിലെ അറിയപ്പെടുന്ന ഏറ്റവും പ്രാക്തന ഘട്ടം ആരന്മാർ ഇന്ത്യയിൽ വന്ന് അവരുടെ മേധാവിത്വം സ്ഥാപിച്ച കാലമാണിത് ആര്യാധിനിവേശത്തിനു മുമ്പേ പ്രഫുല്ലമായൊരു സംസ്കാരം ഇന്ത്യയിൽ നിലനിന്നിരുന്നെങ്കിലും- മോഹൻജദാരോ ഹാരപ്പാ സംസ്കാരങ്ങൾ- അതിന്റെ ദർശനപരമായ ആരൂഢങ്ങൾ ചരിത്രത്തിനജ്ഞാതമാണ്  സൈന്ധവ ലിപി പോലും കൃത്യമായി വായിക്കപ്പെട്ടിട്ടില്ല വേദസംഹിദികളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളുമാണ് വേദകാലത്തിന്റെ ഈടുവെപ്പ് ഋഷി പ്രോക്ത സത്യങ്ങൾക്ക് പ്രാമാണ്യം കൽപ്പിക്കുന്ന മത ആധ്യാത്മിക ദർശന പദ്ധതിയാണ് വേദോപനിഷത്തുകൾ അവതരിപ്പിക്കുന്നത് വേദ കാലത്തെ തുടർന്നു വരുന്നതാണ് ഇതിഹാസകാലം (ക്രി.മു 600- ക്രി. പി. 200)   

മഹാഭാരതം, രാമായണം എന്നീ വിശ്വോത്തര ഇതിഹാസകാവ്യങ്ങൾ ഇക്കാലത്തുണ്ടായി മഹാഭാരതത്തിന്റെ സാരസംക്ഷേപവും സത്തുമായി ഭഗവത്ഗീത അറിയപ്പെടുന്നു ആര്യ ദർശനത്തിന്റെ മുഖ്യധാരയിൽ നിന്നുള്ള വ്യതിയാനത്തെക്കുറിക്കുന്ന ബൗദ്ധ- ജൈന ചിന്തകൾ ആവിർഭവിച്ചതും ഇക്കാലത്താണ് ബാഹർസ്പതിക, ഭൗതിക ദർശനവും ഇതേ കാലത്തിന്റെ സംഭാവനയാണ് സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ മീമാംസ, ഉത്തരമീമാംസ എന്നീ ഷഡ്ദർശനങ്ങളുടെ പ്രതാപവും ഇതേ കാലത്തത്രെ എന്നാൽ ക്രി.പി.  200 നു ശേഷമുള്ള കാലഘട്ടത്തിലാണ് ഷഡ്ദർശനങ്ങൾക്ക് വിശദമായ വ്യാഖ്യാനങ്ങൾ ഉണ്ടായത് ക്രി.പി എട്ടാം ശതകത്തിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തവും ക്രി.പി പന്ത്രണ്ടാം ശതകത്തിൽ രാമാനുജൻ വിശിഷ്ടാദ്വൈത സിദ്ധാന്തവും ക്രി.പി പതിമൂന്നാം ശതകത്തിൽ മാധ്വാചാര്യർ ദ്വൈത സിദ്ധാന്തവും ആവിഷ്കരിച്ചു വേദോപനിഷത്തുകളുടെ ഭിന്നപാരായണങ്ങളായിരുന്നു ഇവ ഈ പാരായണങ്ങളുടെ മൗലികത ദർശനചരിത്രത്തിൽ അവയ്ക്കു സ്ഥാനം നേടിക്കൊടുത്തു


ദർശനത്തിന്റെ പ്രായോഗിക തലം

പ്രപഞ്ചം, ഈശ്വരൻ, ആത്മാവ്, തുടങ്ങിയ അതിഭൗതിക കാര്യങ്ങളിൽ അഭിരമിച്ച ആര്യദർശനം മനുഷ്യസമൂഹത്തെ വിവിധ വർണങ്ങളായി വേർതിരിച്ചു ഇതര ജനവിഭാവങ്ങൾക്കു മേൽ തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചെടുക്കുകയായിരുന്നു ബ്രാഹ്മണരുടെ ലക്ഷ്യം അതിനായി അവർ രൂപം നൽകിയ വർണാശ്രമ ധർമ സങ്കൽപം ഇന്ത്യയെ എക്കാലത്തും കലാപകലുഷമാക്കിത്തീർട്ടിട്ടുണ്ട് ദേവാസുര യുദ്ധങ്ങളെന്നോ ആര്യദസ്യൂ സംഘർഷങ്ങൾ എന്നോ പുരാണേതിഹാസചരിത്ര ഗ്രന്ഥങ്ങളിൽ നാം വായിക്കുന്നത് ജാതി കലഹങ്ങളുടെ പൂർവ്വ മാതൃകകളാണ് 

ബ്രാഹ്മണോ സ്യ മുഖമാസീദ് 

ബാഹു രാജന്യ: കൃത: 

ഊരു തദസ്യയ ദ്വൈശ: പദ്ഭ്യാം 

ശുദ്രോ അജായത 

എന്നാണ് വേദവാക്യം (ഉദ്ധരണം: സാധുശീലൻ കെ.  പരമേശ്വരൻ പിള്ള, ഹിന്ദുധർമ പരിചയം, ശ്രീരാമ കൃഷ്ണ മഠം, പുറനാട്ടുകര, 1989 പുറം: 65) ബ്രഹ്മാവിന്റെ മുഖത്തു നിന്ന് ബ്രാഹ്മണനും ബാഹുക്കളിൽ നിന്ന് ക്ഷത്രിയനും ഊരുക്കളിൽ നിന്നു വൈശ്യനും പാദത്തിൽ നിന്നു ശുദ്രനും സൃഷ്ടിക്കപ്പെട്ടുവെന്നു സാരം ഹിന്ദു സമാജത്തിൽ ഉൾപ്പെടാത്ത ദലിത്, ഗിരിജന, ഗോത്ര ജനവിഭാഗങ്ങൾ ഈ വർണങ്ങൾക്കും പുറത്താണ് അവർണർ എന്ന് അവർ വിളിക്കപ്പെട്ടു വർത്തമാന കാലത്ത് വർണാശ്രമ ധർമത്തിനു പുതിയ വ്യാഖ്യാനങ്ങൾ നൽകാൻ വേദപണ്ഡിതർ ശ്രമിക്കാറുണ്ട് ആര്യദർശനം സാമൂഹിക തലത്തിൽ ഉണ്ടാക്കിയ ഏറ്റവും വലിയ വിപത്തായി ജാതി വ്യവസ്ഥ ശേഷിക്കുന്നു ജാതി വ്യവസ്ഥക്കെതിരെ ബൗദ്ധ പാരമ്പര്യം ഉയര്‍ത്തിയ ദർശനപരവും പ്രായോഗികവുമായ വെല്ലുവിളികളെ ഹിംസയിലൂടെയാണ് ആര്യന്മാർ നേരിട്ടത് എത്രത്തോളമെന്നാൽ ബൗദ്ധർ ഇന്ത്യയുടെ അതിർത്തി കടന്നുപോവാൻ വരെ നിർബന്ധിതരായി (Swami Dharma Theertha, History Of Hindu Imperialism, Dalit Educational Literature Centre, Madras 1992) 

മൗര്യ ചക്രവർത്തി ചന്ദ്രഗുപ്തന്റെ (ക്രി.മു. നാലാം ശതകം) മന്ത്രിയായിരുന്ന കൗടില്യന്റെ അർത്ഥശാസ്ത്രം ആര്യ ദർശനത്തിന്റെ മറ്റൊരു പ്രായോഗികതലം അനാവരണം ചെയ്യുന്നു ജനങ്ങളെ ഭയപ്പെടുത്തിയും വിഡ്ഢികളാക്കിയും അവരുടെ മതവിശ്വാസം ചൂഷണം ചെയ്തും ധനം സമ്പാദിക്കുന്നതിനുള്ള സൂത്രങ്ങളാണ് അർത്ഥശാസ്ത്രത്തിലൂടെ കൗടില്യൻ രാജാവിനെ ഉപദേശിക്കുന്നത് അതെല്ലാം രാജനീതിയുടെ ഭാഗമായിത്തീരുകയും ചെയ്തു ഇന്നുമുണ്ട് അതിന്റെ തുടർച്ച ആനന്ദിനെ ഉദ്ധരിക്കാം: 'ബുദ്ധനും ഗാന്ധിയും കടന്നുപോയ ഈ രണ്ടായിരത്തിലേറെ കൊല്ലങ്ങൾക്കു ശേഷവും ഗവൺമെന്റുകളുടെയും ഭരണാധിപന്മാരുടെയും പ്രവർത്തനരീതി അർത്ഥ ശാസ്ത്ര കാലത്തേതിൽ  നിന്നു മാറിയിട്ടില്ലെന്നു മനസ്സിലാക്കാം സിദ്ധാന്തങ്ങളല്ല, ആവശ്യങ്ങളാണല്ലോ ഇന്നും ഗവൺമെന്റുകളുടെ കരംപിരിവു പോളിസികളെ നിർണയിക്കുന്നത് അടിമവേലയും മദ്യവ്യാപാരവും വേശ്യാവൃത്തിയുമെല്ലാം ഇന്നും ധാഗമത്തിന്റെ കോണിലൂടെ മാത്രം വീക്ഷിക്കപ്പെടുന്നു ' (ആനന്ദ്, ജൈവമനുഷ്യൻ, ഡി.സി. ബുക്സ് കോട്ടയം, 1991, പുറം 207) 

ഇതിന്റെ ഒരു മറുവശം ശാസ്ത്ര, കലാ, വസ്തു ശിൽപ രംഗങ്ങളിൽ പ്രാചീനകാലം മുതലേ ഇന്ത്യ കൈവരിച്ച മഹത്തായ നേട്ടങ്ങളാണ് ഗണിത ശാസ്ത്രം, വൈദ്യം, ജ്യോതിശ്ശാസ്ത്രം എന്നീ മേഖലകളിൽ ഇന്ത്യയുടെ നേട്ടം വിശ്വോത്തരമാണ് സമ്പന്നമായ സാഹിത്യ പൈതൃകവും ഇന്ത്യൻ നാഗരികതയ്ക്ക് അവകാശപ്പെടാനുണ്ട് കലയിലും ഇന്ത്യ മികച്ചു നിന്നു ഇന്ത്യക്ക് ദർശനത്തിന്റേയും ശാസ്ത്രത്തിന്റേതുമായ രണ്ട് ശക്തമായ പാരമ്പര്യങ്ങൾ ഒരേ സമയം സ്വന്തമായുണ്ടായിരുന്നു


ഇന്ത്യയും യൂറോപ്പും

ക്രി.പി. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ തുടക്കമിടുകയും പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ ശക്തി പ്രാപിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയോടെ പ്രത്യക്ഷത്തിൽ അസ്തമിക്കുകയും ചെയ്ത യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശംആശയം രംഗത്ത് ഇന്ത്യയെ സമൂലം പിടിച്ചു കുലുക്കുകയുണ്ടായി പൗരസ്ത്യദർശനങ്ങൾ അപരിഷ്കൃതങ്ങളാണെന്നായിരുന്നു പടിഞ്ഞാറിന്റെ നിലപാട് തങ്ങൾക്കപരിചിതമായതിനെ ആദ്യം അവർ അവഗണിക്കാൻ ശ്രമിച്ചു പിന്നീടവർ അതിനെ കുറിച്ച് അന്വേഷണങ്ങൾ നടത്തി ഒടുവിൽ അവരത് ഒരു പഠനവിഷയമാക്കിയെടുത്തു എന്ന് വിൽഹെം ഹാബ്ഷാസ് 'ഇന്ത്യ ആന്റ് യൂറോപ്പ് ' എന്ന ഗ്രന്ഥത്തിൽ നിരീക്ഷിച്ചിട്ടുണ്ട് സാമ്രാജ്യത്വാപരമായ താൽപര്യങ്ങൾ ഈ പഠനങ്ങൾക്ക് പിന്നിലുണ്ടായിരുന്നു വെന്ന് വ്യക്തം എങ്കിലും ഇന്ത്യയെ അടുത്തറിയാൻ യൂറോപ്യർക്കിതവസരം നൽകി ഇൻഡോളജി ഒരു പ്രധാന വിഷയമായിത്തീരുകയും ചെയ്തു 

ഇന്ത്യയിൽ നിന്നു ധാരാളം പേർ ഉപരിപഠനാർഥം കടൽ കടന്നു യൂറോപ്യൻ ചിന്ത ഇന്ത്യൻ മനസ്സുകളിലേക്ക് പകരുന്നതിനു ഇതു വഴിതെളിയിച്ചു മതാത്മകമായ ഇന്ത്യൻ അന്തരീക്ഷത്തിൽ നിന്നു മത നിരപേക്ഷമായ യൂറോപ്യൻ സാഹചര്യത്തിൽ എത്തിപ്പെട്ടവർ വിശ്വാസത്തിനും ശാസ്ത്രത്തിന്നുമിടയിലെ സംത്രാസത്തിന്റെ തീവ്രവേദന അനുഭവിച്ചിരിക്കണം ഗാന്ധിജി തന്റെ ആത്മകഥയിൽ ഇംഗ്ലണ്ടിൽ താൻ അനുഭവിച്ച ദാർശനിക പ്രതിസന്ധിയുടെ നേർചിത്രം അവതരിപ്പിക്കുന്നുണ്ട് അതെന്തായാലും ദേശീയത, രാഷ്ട്രീയ സ്വാതന്ത്ര്യം, ജനാധിപത്യ തുടങ്ങിയ മൂല്യങ്ങൾ ഇന്ത്യൻ നേതൃത്വം ഉൾകൊണ്ടത് പടിഞ്ഞാറൻ കലാലയങ്ങളിൽ നിന്നാണെന്ന കാര്യം പ്രസ്താവ്യമാണ് യൂറോപ്പിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ അനുഭവിച്ച ധർമ്മ സങ്കടങ്ങളെക്കുറിച്ച് വിൽഡ്യൂറന്റ് ഇങ്ങനെ നിരീക്ഷിക്കുന്നു '   

In 1923 there were over a thousand Hindus studying in England, presumably an equal number in America, perhaps an equal number else where.... These western educated Orientals had not only taken on political ideas in the course of their education abroad, they had shed religious ideas, the two processes are usually associated, in biography and history, they came to Europe as pious youths, wedded to Krishna, Shiva, Vishnu, Kali, Rama... they touched science and their ancient faiths were shattered as by some sudden catalytic shock Shorn of religious belief, which is the very spirit of India, the westernized Hindus returned to their country disillusioned and sad; a thousand gods had dropped dead from the skies ( Will Durant, The story of civilization, I , our oriental Heritage, P.552) 

സാരം: '1923- ൽ ആയിരത്തിലേറെ ഹിന്ദുക്കൾ ഇംഗ്ലണ്ടിൽ പഠിക്കുന്നുണ്ടായിരുന്നു ഏതാണ്ട് അത്രയും പേർ അമേരിക്കയിലും അതുപോലെ മറ്റുപലേടങ്ങളിലും പടിഞ്ഞാറൻ വിദ്യാഭ്യാസം സിദ്ധിച്ച ഈ പൗരസ്ത്യർ വിദേശത്തെ തങ്ങളുടെ പഠനത്തിനിടക്ക് രാഷ്ട്രീയമായ ആശയങ്ങൾ സ്വീകരിക്കുക മാത്രമല്ല തങ്ങളുടെ മതപരമായ ആശയങ്ങളെ കൈവെടിയുകയും ചെയ്തു ഈ രണ്ടു പ്രക്രിയകളും പൊതുവെ അന്യോന്യം ബന്ധപ്പെട്ടതായിരുന്നു അവരവരുടെ ജീവചരിത്രത്തിലും ചരിത്രത്തിലും ഭക്തരായ യുവാക്കളായാണ് ഇവർ യൂറോപ്പിലേക്ക് വന്നത് കൃഷ്ണൻ, ശിവൻ, വിഷ്ണു, കാളി, രാമൻ ഇവരായിരുന്നു അവരുടെ മനസ്സിൽ അവർ ശാസ്ത്രത്തെ സ്പർശിച്ചു അതോടെ ഏതോ രാസാഘാതത്താലെന്ന പോലെ അവരുടെ പ്രാചീനമായ വിശ്വാസങ്ങൾ ശിഥിലമായി ഇന്ത്യയുടെ ആത്മാവു തന്നെയായ മതവിശ്വാസം പൂർണമായി നഷ്ടപ്പെട്ടു പാശ്ചാത്യവൽകൃതരായിത്തീർന്ന ഹിന്ദുക്കൾ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയത് നിരാശരും ദുഃഖിതരുമായാണ് ആയിരം ദൈവങ്ങൾ ആകാശത്തു നിന്നു മരിച്ചു വീണതുപോലെ '  

പാശ്ചാത്യ രക്തത്തിൽ അലിഞ്ഞു ചേര്‍ന്ന പൗരസ്ത്യ നിന്ദ മേൽ വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് പക്ഷേ അക്കാലത്തെ ഇന്ത്യൻ മാനസികാവസ്ഥയുടെ പരിഛേദം ആണത് പടിഞ്ഞാറൻ ചിന്ത ഇന്ത്യയുടെ ചിന്തയായി മാറുന്നതിൽ ഇവിടെയെത്തിയ പ്രചാരം നേടിയ ഇംഗ്ലീഷ് വിദ്യാഭ്യാസം വലിയ പങ്കാണു വഹിച്ചത് കറുത്ത തൊലിയുള്ള വെള്ളക്കാരെ സൃഷ്ടിക്കുക എന്നതായിരുന്നു മെക്കോള പ്രഭു തയ്യാറാക്കിയ മിനുട്സിൽ വളച്ചു കെട്ടില്ലാതെ പ്രസ്താവിച്ച ഇംഗ്ലീഷ് ബോധന ലക്ഷ്യം അനേകം ഭാഷകളുള്ള ഇന്ത്യയുടെ ബന്ധഭാഷയായി ഇംഗ്ലീഷ് ഇപ്പോഴും തുടരുന്നു ദേശീയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതും ആവിഷ്കരിക്കപ്പെടുന്നതും ഇംഗ്ലീഷിൽ തന്നെ 1968- ലെയും 1979- ലെയും 1986- ലെയും ദേശീയ വിദ്യാഭ്യാസ നയങ്ങൾ ഇംഗ്ലീഷിന്റെ പ്രാധാന്യം അംഗീകരിക്കുന്നു ഇംഗ്ലീഷ് പഠനം ശക്തിപ്പെടുത്തണമെന്ന് 1968- ലെ ദേശീയ വിദ്യാഭ്യാസ നയരേഖ എടുത്തു പറയുകയും ചെയ്തു (Lotika Varadarajan, Whither culture, Article in 'INDIA CREATING A MODERN NATION ' Edited by Jim Masseles, sterling publishers Pvt Ltd, New Delhi 1990) 

ഇന്ത്യയുടെ ചിന്താധാരയെ പ്രതിഫലിപ്പിക്കുന്ന ഭാഷ ഇംഗ്ലീഷായിത്തീരുകയായിരുന്നു മനോഭാവത്തിലും ഇതിനനുസരിച്ച മാറ്റം ദർശിക്കാവുന്നതാണ് കൃഷ്ണാകൃപലാനി എഴുതുന്നത് കാണുക: 

'The service was two fold Politically English developed and strengthened the consciousness of national oneness more effectively and more perfectly than had ever happened before in Indian history It also linked this consciousness with the aspiration to realize the national destiny in the context of democratic freedom Intellectually it shook the intelligentsia out of mental torpor which had well high paralyzed all initiative ant spirit of enquiry (Krishna Kripalani, Modern Literature, article in the 'A CULTURAL HISTORY OF INDIA, edited by al Basham Oxford University Press , Delhi 1975 , P. 408) 

സാരം: 'രണ്ടുതരത്തിലായിരുന്നു (ഇംഗ്ലീഷിന്റെ) സേവനം രാഷ്ട്രീയമായി ഇംഗ്ലീഷ് ദേശീയൈക്യ ബോധത്തെ ഇന്ത്യാചരിത്രത്തിൽ മുമ്പുണ്ടായതിനേക്കാളൊക്കെയേറെ ഫലപ്രദമായും കുറ്റമറ്റതായും ശക്തിപ്പെടുത്തി ദേശീയ ഭാഗധേയത്തെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തിൽ സാക്ഷാൽകരിക്കുന്നതിനുള്ള അഭിവാഞ്ചയുമായി പ്രസ്തുത ബോധത്തെ അതു ബന്ധിപ്പിക്കുകയും ചെയ്തു ധിഷണാപരമായി അത് ബുദ്ധി ജീവികളെ അവരെ ഗ്രസിച്ചിരുന്ന മാനസിക ജാഢ്യത്തിൽ നിന്നു പിടിച്ചു കുലുക്കി ഈ ജാഢ്യം ചിന്താ രംഗത്ത് മുൻകൈയെടുക്കുന്നതിനുള്ള അവരുടെ ശേഷിയേയും അന്വേഷണതാൽപര്യത്തെയും പക്ഷാഘാതത്തിനടുത്തോളം തളർത്തിക്കളഞ്ഞിരുന്നു ' 

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ഇടപഴക്കം ഇന്ത്യയ്ക്കു പുതിയ ആശയങ്ങളും പുതിയ മൂല്യങ്ങളും നൽകി ശാസ്ത്രത്തിന്റെ പ്രതാപഘട്ടത്തിൽ അധ്യാത്മികതയോട് വിടപറയാൻ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവർ സ്വാഭാവികമായും താത്പര്യം കാണിച്ചു ചിന്തയുടെ മേച്ചിൽ പുറങ്ങൾ പ്രപഞ്ചത്തിന്റെ ആദിത്വത്തിൽ നിന്നും അന്നന്നത്തെ നിലനിൽപിന്നു പൊരുതുന്ന സമൂഹത്തിന്റെ ജീവൽ പ്രശ്നങ്ങളായി മാറി നേരത്തെ തന്നെ ക്ഷയോന്മുഖമായ ഇന്ത്യൻ തത്വചിന്ത ഇതോടെ കൂടുതൽ അവഗണിക്കപ്പെട്ടു എന്നു കാണാം 


നിയോ ഹിന്ദൂയിസം

യൂറോപ്പുമായുള്ള വേഴ്ചയിൽ അന്യം നിന്നുപോയ ഇന്ത്യൻ തത്വചിന്തയെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങൾ സാക്ഷ്യം വഹിച്ചു നിയോ ഹിന്ദൂസത്തെ കുറിച്ചു പറയുന്നതിനു മുമ്പ് രാജറാം മോഹൻ റോയ് (1774- 1833) നടത്തിയ മത പരിഷ്കരണ പ്രവർത്തനങ്ങളെ കുറിച്ചു ചിലതു സൂചിപ്പിക്കണം ഹിന്ദു മതത്തിലെ വിഗ്രഹാരാധന, അയിത്താചരണം, സതി തുടങ്ങിയ അപരിഷ്കൃത നടപടികൾക്കെതിരെയാണ് റായ് പൊരുതിയത് പേർഷ്യനും അറബിയും പഠിച്ചിരുന്ന റായ് അറബി മൂലത്തിൽ തന്നെ ഖുർആൻ പാരായണം ചെയ്തിരുന്നു ഖുർആനുമായുള്ള സമ്പർക്കമാണ് റായിയെ ഏക ദൈവ ചിന്തയിലേക്കും സാമൂഹിക സമത്വ സിദ്ധാന്തത്തിലേക്കും നയിച്ചതെന്നു പ്രസിദ്ധ ചരിത്രകാരനായ ആർ.സി മജുംദാർ രേഖപ്പെടുത്തുന്നു: 

'He studied Persian and Arabic at Patna and this has enormous influence on his subsequent life This Muslim culture and philosophy, particularly the sufi ideas, got a strong hold upon him His habits and tastes were those of a Muhammedan He wore Muhammedan dress and took Muslim dishes even at home probably, as a result of the study of the original Quran in Arabic, he became convinced the errors of worshipping images of gods (R.C. Majumdar, (Gen Editor) The history and Culture of the Indian people British paramountely and Indian Renaissance Part II , Bharatiya Vudhya Bhavan P.97) 

സാരം: 'അദ്ദേഹം പാറ്റ്നയിൽ വെച്ചു പേർഷ്യനും അറബിയും പഠിച്ചു തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതിന്റെ വമ്പിച്ച സ്വാധീനമുണ്ട് മുസ്ലിം സംസ്കാരവും തത്വചിന്തയും , വിശേഷിച്ച് സ്വൂഫി ആശയങ്ങൾ, അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചു അദ്ദേഹത്തിന്റെ ശീലങ്ങളും അഭിരുചികളും മുഹമ്മദീയരുടേതായിരുന്നു അദ്ദേഹം മുഹമ്മദീയ വസ്ത്രം ധരിക്കുകയും വീട്ടിൽപ്പോലും മുസ്ലിം ഭക്ഷണം കഴിക്കുകയും ചെയ്തു മിക്കവാറും, ഖുർആൻ, അറബി മൂലത്തിൽ തന്നെ പഠിച്ചതിന്റെ ഫലഭൂയിഷ്ഠമായ ദൈവ പ്രതിമകളെ ആരാധിക്കുന്നതിലെ അബദ്ധങ്ങൾ അദ്ദേഹത്തിന്നു ബോധ്യമായി ' 

ഉപനിഷത്തുകളെ പുതിയ ഉൾക്കാഴ്ചയിൽ വായിച്ചെടുക്കാൻ ഖുർആൻ പഠനം റായിയെ സഹായിച്ചു ബ്രഹ്മസമാജ സ്ഥാപനം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഘടിത സ്വഭാവം നൽകി സതി നിരോധനം ഉൾപ്പെടെ  ആശാവഹമായ പല ഫലങ്ങളും അത് സമൂഹത്തിലുണ്ടാക്കി 

റായിയുടെയും തുടർന്നു വന്നവരുടെയും പരിഷ്കരണ പ്രവർത്തനങ്ങളാണ് നിയോ ഹിന്ദൂയിസത്തിന്റെ ആവിർഭാവത്തിനു പെട്ടന്നുള്ള നിമിത്തം ഹിന്ദു മതത്തെ അതിന്റെ പ്രാകൃതാചാരങ്ങളോടെ ആദർശവൽക്കരിക്കുക എന്നതായിരുന്നു നിയോ ഹിന്ദൂയിസത്തിന്റെ ആദ്യകാല വക്താക്കളുടെ നയം റായിയുടെയും മറ്റു പരിഷ്കരണങ്ങളെ അവർ അംഗീകരിച്ചില്ല ഇന്ത്യൻ പരിഷ്കർത്താക്കളും യൂറോപ്യന്‍ ക്രൈസ്തവ മിഷ്നറി പ്രവർത്തകരും ഉന്നയിച്ച വിമർശനങ്ങളെ നിയോ ഹിന്ദൂയിസം നേരിട്ടു പണ്ഡിറ്റ് ശശിദർ തർക്കചുഡാമണിയാണ് ഹിന്ദു പ്രാക്തനാചാരങ്ങൾ അതേ പടി നിലനിർത്തണമെന്നു വാദിച്ചു ആദ്യം രംഗത്തു വന്നത് ബങ്കിം ചന്ദ്ര ചാറ്റർജി (1838- 1894) നിയോ ഹിന്ദൂയിസത്തെ കുറേക്കൂടി ചിട്ടയോടെ അവതരിപ്പിച്ചു നിയോ ഹിന്ദൂയിസവും പാരമ്പര്യ വാദവും ഇന്ത്യൻ തത്വചിന്തയിലെ മുഖ്യ പ്രവണതയായിത്തീരുകയായിരുന്നു പിൽക്കാല നിയോ ഹിന്ദുയിസ്റ്റുകൾ പ്രക്തനാചാരങ്ങളെ തുണക്കുകയുണ്ടായില്ല രാമകൃഷ്ണ പരമ ഹംസൻ സ്ഥാപിച്ച രാമകൃഷ്ണമഠം ഇതിൽ കാര്യമായ പങ്കുവഹിച്ചു ആധുനിക കാലത്തെ ഏറ്റവും വലിയ ഹിന്ദുതത്വജ്ഞാനിയായി അറിയപ്പെടുന്ന വിവേകാനന്ദൻ പരമഹംസരുടെ ശിഷ്യനാണ് 

ഈശ്വരചന്ദ്ര വിദ്യാസാഗർ, രവീന്ദ്ര നാഥടാഗോർ, ബാല ഗംഗാധര തിലകൻ, മദൻ മോഹൻ മാളവ്യ, ബിപിൻ ചന്ദ്ര പാൽ, അരവിന്ദ് ഘോഷ്, ഡോ. എസ് രാധാകൃഷ്ണൻ, ഇവർ നിയോഹിന്ദൂയിസത്തിന്റെ പ്രമുഖ വക്താക്കളിൽ പെടുന്നു ചിക്കാഗോവിലെ സർവ മത സമ്മേളനത്തിൽ ഹിന്ദു മതത്തെ പ്രതിനിധീകരിച്ച വിവേകാനന്ദൻ ഇന്ത്യൻ തത്വചിന്തക്ക് ആഗോള പ്രശസ്തി നേടിക്കൊടുക്കുന്നതിൽ വിജയിച്ചു  ഇന്ത്യയ്ക്കകത്ത് പാരമ്പര്യത്തിന്റെ ജീർണതകൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തുകയും ചെയ്തു ശൂദ്രർക്കു ബ്രഹ്മ വിദ്യ നിഷേധിച്ച ശ്രീ ശങ്കരനെ അദ്ദേഹം വിമർശിച്ചു വേദാന്തത്തിന്റെ സാമൂഹിക സാക്ഷാത്കാരത്തെക്കുറിച്ചു ചിന്തിച്ച അരവിന്ത് ഘോഷ് ആത്മീയമായ സാർവദേശീയതയിലാണ് ഊന്നിയത് പാശ്ചാത്യർക്ക് ഇന്ത്യൻ തത്വചിന്തയെ പരിചയപ്പെടുത്തുന്നതിൽ ഡോ. എസ് . രാധാകൃഷ്ണൻ വിജയിച്ചു  

നിയോ ഹിന്ദൂയിസം ദർശനത്തിന്നു പുതിയ ചക്രവാളങ്ങൾ സംഭാവന ചെയ്തു എന്നു പറഞ്ഞു കൂടാ പാരമ്പര്യത്തിന്റെ പുനരുജ്ജീവനവും സംരക്ഷണവുമായിരുന്നു അവരുടെ ലക്ഷ്യം  

ഇന്ത്യൻ ചിന്തകളിൽ നിന്നു പ്രചോദനമുൾകൊണ്ട് വിദേശിമുൻകൈയോടെ രൂപം കൊണ്ട പ്രസ്ഥാനമാണ് തിയോസഫിക്കൽ സൈസൈറ്റി സർവലൗകിക മനുഷ്യ സാഹോദര്യം, പ്രാക്തനമത- ദർശന പാരമ്പര്യങ്ങളുടെ പുനരുജ്ജീവനം, ദർശനങ്ങളുടെ താരതമ്യ പഠനം ഇവ ലക്ഷ്യമായി അംഗീകരിച്ച തിയോസഫിക്കൽ സൊസൈറ്റി ചിന്താ രംഗത്ത് കുറെയൊക്കെ ചലനങ്ങൾ സൃഷ്ടിച്ചു ഇവയ്ക്കെല്ലാമിടയിൽ സോഷ്യലിസ്റ്റ് കമ്യൃണിസ്റ്റ് കാഴ്ചപ്പാടുകളും ഇന്ത്യയിലേക്ക് വഴി കണ്ടെത്തി 


സ്വാതന്ത്ര്യത്തിലേക്കു പല വഴികൾ

ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെയുള്ള പോരാട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച ചിന്താധാരകൾ വ്യത്യസ്തങ്ങളാണ് 'ഭാരത മാതാവിനെ ' കുറിച്ചുള്ള കാൽപനിക സ്വപ്നങ്ങളെ താലോലിച്ച നിയോ ഹിന്ദൂയിസത്തിന്റെ വാക്താക്കളും ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ദേശീയ വാദികളും മതപരവും ദേശസ്നേഹപരവുമായ പ്രചോദനങ്ങളാൽ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച മുസ്ലിംകളുമാണ് സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വ പരമായ പങ്കുവഹിച്ച പ്രധാന ധാരകൾ രവീന്ദ്രനാഥ ടാഗോറാണ് ഒന്നാമത്തെ ധാരയുടെ പ്രശസ്തനായ പ്രതിനിധി ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപവും നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സാമൂഹിക വീക്ഷണവും രണ്ടാമതു പറഞ്ഞ ധാരയുടെ വീക്ഷണമാതൃകയെ പ്രതിനിധീകരിക്കുന്നു അലി സഹോദരന്മാർ, മൗലാനാ അബുൽ കലാം ആസാദ് എന്നിവരെ മൂന്നാമത്തെ ധാരയുടെ പ്രതിനിധികളായി കണക്കാക്കാം 

ദാർശനിക കവി അല്ലാമാ ഇഖ്ബാൽ സമഗ്രചിന്തയുടെ വഴിയന്വേഷിച്ചു അഹിംസ, ലളിത ജീവിതം, ഗ്രാമ സ്വരാജ്, അടിസ്ഥാന വിദ്യാഭ്യാസം ഇവയൊക്കെയാണ് ഗാന്ധിയൻ ദർശനത്തിന്റെ കാതൽ ലിബറൽ ഡെമോക്രസിയും മതേതരത്വവും സോഷ്യലിസവുമാണ് നെഹ്റുവിൽ കാഴ്ചപ്പാടിന്റെ പുറം വരികൾ ദേശീയ നേതാക്കളിൽ ആശയപ്പൊരുത്തം ഉണ്ടായിരുന്നില്ല എന്നതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം സാക്ഷിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് തെറ്റിപ്പിരിഞ്ഞു ഇന്ത്യൻ നാഷണൽ ആർമിക്ക് രൂപം നൽകിയത് ഉദാഹരണം പൊതു വീക്ഷണമുള്ള നേതാക്കൾ തെരഞ്ഞെടുത്തത് തങ്ങളുടെ മാത്രമായ മറ്റൊരു വഴിയാണ് ഡോ.  ബി. ആർ അംബേദ്കർ ദലിതരുടെ സാമൂഹിക വിമോചനത്തിന്നു വേണ്ടി വാദിച്ചു ഗാന്ധിസത്തിന്നു സമാന്തരമായി അംബേദ്കറിസം ഒരു പ്രസ്ഥാനമായിതന്നെ നില കൊണ്ടു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപത്തിൽ കോൺഗ്രസിനകത്തു രൂപപ്പെട്ട വൈരുദ്ധ്യങ്ങളെ കുറിച്ച് കോൺഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ചരിത്ര ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ട്:  

'ONE Cannot stress too strongly the Indian national Congress in independent India was the continuation of a national liberation movement of long standing Over the Years different streams of thoughts entered  it and influenced its thinking The process by which it evolved its ideology was a long and complex one and it was not always characterized by consistency Being a nationalist movement and consequently the home of a large number of varied sections ant groups of people, seeming contradiction between ideology of the Congress and the orientations of its individual members could not be completely ruled out what is more , no one during independence movement apparently concerned about this (Sriram Maheswari, Ideological vision and Reality, article in THE CENTENARY HISTORY OF THE INDIAN NATIONAL CONGRESS (Gen Editor B Pande)) Vol. I.V.P188. 

സാരം: 'സ്വതന്ത്ര ഇന്ത്യയിലെ ഇ.നാ.കോ. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തുടർച്ചയാണെന്നു ഉറപ്പിച്ചു പറയാൻ പറ്റില്ല വർഷങ്ങളിലൂടെ വ്യത്യസ്ത ചിന്താധാരകൾ അതിൽ വന്നു കൂടുകയും അതിന്റെ ചിന്തയെ സ്വാധീനിക്കുകയും ചെയ്തു അതിന്റെ പ്രത്യയശാസ്ത്രം രൂപപ്പെട്ട പ്രക്രിയ ദീർഘവും സങ്കീർണ്ണവുമായിരുന്നു എപ്പോഴുമൊന്നും അതിനു സ്ഥിരതയുമുണ്ടായിരുന്നില്ല ഒരു ദേശീയ പ്രസ്ഥാനം ആയതു കൊണ്ട് അതിൽ വ്യത്യസ്ത വിഭാഗം ജനങ്ങളെ ഉൾക്കൊള്ളേണ്ടി വന്നതിനാലും കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനും അതിലെ അംഗങ്ങളുടെ ചായ് വുകൾക്കുമിടയിൽ വൈരുദ്ധ്യമുണ്ടായി എന്ന സംഗതിയെ പൂർണമായി തള്ളിക്കളയാനാവില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യ വേളയിൽ ഇതേ കുറിച്ച് ആരും വ്യക്തമായി ബോധവാന്മാരായിരുന്നുമില്ല ' 

പല വഴികളിലൂടെയാണ് ഇന്ത്യ 1947 ആഗസ്ത് 15 ലേക്ക് നടന്നെത്തിയതെന്ന് ഈ ചരിത്രം വ്യക്തമാക്കുന്നു വിവിധ ചിന്താധാരകളുടെ കൂട്ടായ ഇച്ഛാ ശക്തിയുടെ സാക്ഷാൽകാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നു ചുരുക്കിപ്പറയാം വിവിധ നിലപാടു തറകളിൽ പാദമൂന്നിയ നേതാക്കൾക്ക് തങ്ങളുടേതായ സ്വപത്യയ സ്വൈര്യവും തലയെടുപ്പും ഉണ്ടായിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട് ലോകം ആദരപൂർവം വീക്ഷിക്കുന്ന നേതാക്കളെ സൃഷ്ടിക്കാൻ ഈ ഘട്ടത്തിൽ ഇന്ത്യക്കു സ്വാധീനിച്ചു  

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക: ' At independence, India was blessed with several leaders of world stature, most notable Mohandas (Mahatma) Gandhi and Jawaharlal Nehru Not only were these leaders able to galvanize the mass in their own country but, because of their prestige and enduring legacy they also helped enable India to play an important role in global affairs, often as a champion of the causes of the world 's colonially exploited and less developed nations' (The New Encyclopedia of Britanica , Vol. 21 Macropaedia (1993) (P.1) 

സാരം: 'സ്വാതന്ത്ര്യ വേളയിൽ ലോക നിലവാരമുള്ള നേതാക്കളാൽ അനുഗ്രഹീതമായിരുന്നു ഇന്ത്യ ഗാന്ധിജി, നെഹ്റു എന്നിവരാണ് അവരിൽ ഏറ്റവും ശ്രദ്ധേയർ ഈ നേതാക്കൾക്ക് തങ്ങളുടെ നാട്ടിലെ ജനങ്ങളെ ഒരുമിച്ചു ചേർക്കാൻ കഴിഞ്ഞു മാത്രമല്ല തങ്ങളുടെ പ്രതാപവും ചിരസ്ഥായിയായ പൈതൃകവും നിമിത്തം ലോക കാര്യങ്ങളിൽ സുപ്രധാനമായൊരു പങ്കുവഹിക്കാൻ ഇന്ത്യയെ അവർ കെൽപുള്ളതാക്കുകയും ചെയ്തു പലപ്പോഴും ലോകത്തിലെ സാമ്രാജ്യത്വ ചൂഷണങ്ങൾക്കിരയായവരും അൽപ വികസിതരുമായ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ എന്ന നിലയിൽ '

സ്വാതന്ത്ര്യാനന്തര പ്രവണതകൾ

സ്വാതന്ത്ര്യത്തിനു ശേഷം ഒരാധുനിക രാഷ്ട്രമായിത്തീരാനുള്ള ശ്രമത്തിനിടയിൽ ഇന്ത്യൻ നാഗരികത എന്തെല്ലാം നേടി, എന്തെല്ലാം നഷ്ടപ്പെടുത്തി എന്നത് വിശദമായ പഠനമർഹിക്കുന്ന വിഷയമാണ് രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, സംസ്കാരിക , ദാർശനിക മേഖലകളിൽ വ്യത്യസ്ത ചിന്താരീതികൾ ഏഴുദശകങ്ങൾക്കുള്ളിൽ നമ്മെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട് പാശ്ചാത്യ മാതൃകയിലുള്ള ആധുനിക രാഷ്ട്ര നിർമിതിയുടെ വാസ്തുവിദ്യ ഗാന്ധിയൻ തത്വവിചാരവുമായി തുടക്കത്തിലെ സംഘർഷപ്പെടുകയായിരുന്നു ഡൽഹിയിലെ ആഹ്ലാദാഘോഷങ്ങളിൽ പങ്കെടുക്കാതെ നവഖാലിയുടെ കണ്ണീരൊപ്പുകയായിരുന്നു സ്വാതന്ത്ര്യപ്പുലരിയിൽ ഗാന്ധിജി.  ഗാന്ധിജിയെപോലെ ഗാന്ധിസത്തിനും ഡൽഹിയിൽ ഇടമുണ്ടായിരുന്നില്ല ഗാന്ധിസം ഗാന്ധി ശിഷ്യന്മാരുടെ സ്വകാര്യവ്യഥയായി ഒടുങ്ങുന്നതാണ് സ്വാതന്ത്ര്യത്തിന്റെ ഒന്നാമത്തെ വഴിയോരക്കാഴ്ച പടിഞ്ഞാറൻ വികസനജ്വരങ്ങളിൽ മനം മടുത്ത ഷൂമാക്കറെ പോലുള്ള പുറം നാടൻ ചിന്തകരിലാണ് ഗാന്ധിസത്തിന്നു പിന്നീട് ആഹ്ലാദകരമായ പുനർജനിയുണ്ടായത് മറ്റു പലതും പരീക്ഷിച്ചു തോറ്റവരും ഇപ്പോൾ ഗാന്ധിസത്തെ കുറിച്ചു വിചാരപ്പെടുന്നുണ്ട് 

സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ രണ്ടു ദശകങ്ങളെ നയിച്ചത് ജവഹർലാൽ നെഹ്റുവാണ് ഇന്ത്യയുടെ ആശയം നെഹ്റുവിന്റെ ആശയവുമായി ആചിരേണ താദാത്മ്യപ്പെട്ടു സുനിൽ ഖിൽനാനിയുടെ സാക്ഷ്യം: 'In the Years after independence, the nationalist elite came to be deiminated by vision most closely associated with one man Nehru ' (Sunil Khilnani The idea of India, Viking Extracts The Hindu magazine, Literary Review, Sunday, July 20, 1997) സ്വാതന്ത്ര്യത്തിന്നു ശേഷമുള്ള വർഷങ്ങളിൽ  ദേശീയ വാദികളായ ഉപരിവർഗ്ഗം ഒരു മനുഷ്യനുമായി ഏറ്റവുമേറെ ബന്ധപ്പെട്ട കാഴ്ചപ്പാടിന്റെ ആധിപത്യത്തിലായി, നെഹ്റുവിന്റെ ഇന്ത്യൻ ദേശീയ നേതാക്കളിൽ ഏറ്റവുമധികം ഇംഗ്ലീഷ് സ്വാധീനം നെഹ്റുവിനായിരുന്നു ദേശാന്തരീയ തലത്തിൽ ഇന്ത്യക്കു സൽപേരുണ്ടാക്കാൻ നെഹ്റുവിനു സാധിച്ചിട്ടുണ്ട് സാമ്പത്തിക രംഗത്ത് ചില അച്ചടക്കങ്ങൾ കൊണ്ടു വരുന്നതിലും നെഹ്റു വിജയിച്ചു 

സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകളായി അംഗീകരിക്കപ്പെടുന്ന രണ്ട് ആശയസ്രോതസ്സുകളെ പിൽകാല ഭാരതം ഉദ്ദേശ്യപൂർവമോ അല്ലാതെയോ തിരസ്കരിച്ചു എം.എൻ.  റോയിയുടെ റാഡിക്കൽ ഹ്യൃമനിസത്തിന്റെയും ലോഹ്യയുടെ സോഷ്യലിസത്തിന്റെയും മാനവികവും ജനകീയവുമായ പ്രതിബദ്ധത അനന്തരമെടുത്ത രാഷ്ട്രീയ ജീവിതത്തിൽ തലയുയർത്തി നിന്ന ജയപ്രകാശ് നാരായണൻ പിൽകാലത്തെ ആശദീപമായി അദ്ദേഹം നയിച്ച സമ്പൂര്‍ണ വിപ്ലവം പക്ഷേ ഏറെ ദൂരം സഞ്ചരിക്കുന്നതിനു മുമ്പേ പരാജയപ്പെടുകയാണുണ്ടായത്  

നവ രാഷ്ട്ര നിർമിതിയുടെ ആധാരമെന്നനിലയിൽ ഏകഭാരത സങ്കൽപം രൂപപ്പെടുത്താൻ ചിന്താ തലത്തിൽ വലിയ ശ്രമങ്ങളുണ്ടായിരുന്നു വിദേശികളാൽ വരെ പ്രകീർത്തപ്പെട്ട 'ഭാരത സംസ്കൃതി'യുടെ അടിത്തറയിൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ കൂട്ടിയോജിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത ചിന്തയുടെ ആഗ്രഹം ബഹുത്വത്തിലെ ഏകത്വം എന്ന ആശയം ആകർഷകമായി അവതരിപ്പിക്കപ്പെട്ടു എന്നാൽ എമ്പാടും എതിർശബ്ദങ്ങളെ അതിനു നേരിടേണ്ടി വന്നു ആര്യനിസത്തിന്റെ ആധിപത്യവാസനയാണ് സിക്കുകാരും തമിഴ് ദ്രാവിഡരും ചില ഗോത്രവർഗങ്ങളും ഇത്തരം മുദ്രവാക്യങ്ങളാൽ ദർശിച്ചത് ഒരാധുനിക രാഷ്ട്രത്തിനു വേണ്ട മോണോലിത്തിക്ക് (ഏകശിലാ) സമൂഹിക ഘടന ഇന്ത്യയിൽ അസാധ്യമാണെന്ന യാഥാർത്ഥ്യം രാഷ്ട്രീയാവേശങ്ങളുടെ തിളമറിച്ചിലിൽ അവഗണിക്കപ്പെട്ടത് ഒട്ടേറെ കലഹങ്ങൾക്കു വഴിമരുന്നിട്ടു  

ഉപ ദേശീയതകൾ, ജാതി , ഭാഷാ ന്യൂനപക്ഷങ്ങൾ ദലിത് വിഭാഗങ്ങൾ ഇവ ഹിന്ദു ഫാഷിസവുമായി യുദ്ധത്തിലേർപ്പെട്ടു വെന്നാണ് മറ്റൊരു സ്വാതന്ത്ര്യാനന്തര ചിത്രം സ്വാതന്ത്ര്യ വേളയിലെ നേതാക്കളുടെ ആശയങ്ങൾ തമ്മിലുളള സംഘർഷം തീവ്രതരമായി പുനരുജ്ജീവനം നേടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പാർശ്വദൃശ്യം സുനിൽ ഖിൽനാനി:  The old arguments and battles replayed today with the current generation 's new meaning and desires: Ambedkar is one again ranged against Gandhiji, patel is brought into battle against Nehru ' (Ibid) ' പഴയ വാദഗതികളും കലഹങ്ങളും ഇന്ന് പുതിയ തലമുറ തങ്ങളുടേതായ അർത്ഥങ്ങളും അഭിലാഷങ്ങൾക്കുമനുസരിച്ച് വീണ്ടും ആവർത്തിക്കുന്നു ഗാന്ധിക്കെതിരെ അംബേദ്കർ, നെഹ്റുവിനെതിരെ പട്ടേൽ ' 

നേരത്തെയുണ്ടായിരുന്ന ആശയ സമരത്തിന്റെ തുടർച്ച ഇന്നത്തെ ആശയ സമരങ്ങളിൽ ദർശിക്കാമെന്നു സാരം ഭരതത്തെ കുറച്ച സങ്കൽപ്പം എന്ത് എന്നതാണ് ഈ ആശയ സംഘർഷങ്ങളുടെ കേന്ദ്രബിന്ദു സ്വാതന്ത്ര്യത്തോടു കൂടി പൊതുവായ ഒരു ദേശീയ സ്വത്വം ഉരുത്തിരിഞ്ഞു വന്നില്ല എന്നതിലേക്കാണ് ഈ ആശയ കലഹങ്ങൾ വിരൽ ചൂണ്ടുന്നത് ഇന്ത്യൻ ദേശീയത ഭാരതീയതയെ കുറിച്ച നിർവചനങ്ങളെല്ലാം അപൂർണങ്ങളോ അപക്വങ്ങളോ ആയിരുന്നു ദലിത് - പിന്നോക്ക- ദലിത് വർഗ ജനങ്ങൾ ഇന്ത്യയിലെ മർദ്ദിത ഭൂരിപക്ഷമാകുന്നു സമീപകാലം വരെ ദലിതുകൾ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വന്നിരുന്നില്ല സ്വാതന്ത്ര്യം ലഭിച്ചു അഞ്ചു ദശകങ്ങൾ കഴിഞ്ഞാണ് ദലിത് രാഷ്ട്രീയ നവോത്ഥാനത്തിന്നു തുടക്കം കുറിച്ചത് ഇന്ത്യയുടെ ഭാവിയെ പറ്റിയുള്ള ആശയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നത് ദലിതുകളായിരിക്കും അംബേദ്കർ ചിന്തകളുടെ പുനരവതരണം ഗാന്ധി- നെഹ്റു- പട്ടേൽ സങ്കൽപങ്ങളെ തകിടം മറിക്കുന്നതിന്റെ സൂചനകൾ സമകാല സംഭവ വികാസങ്ങൾ ഉൾക്കൊള്ളുന്നുണ്ട് സവർണ ഫാഷിസവും അംബേദ്കറിസവും തമ്മിലുള്ള സമരമാവും ഒരുപക്ഷെ ഭാവി ഇന്ത്യയുടെ ആശയത്തെ രൂപപ്പെടുത്തുക ഇന്ത്യയുടെ ഏറെ വാഴ്ത്തപ്പെടുന്ന തത്വശാസ്ത്ര പാരമ്പര്യം സവർണരുടെതാണെന്ന അവർണ ഭൂരിപക്ഷത്തിന്റെ തിരിച്ചറിവ് ഇന്ത്യയുടെ ദർശന ചരിത്രത്തെ എങ്ങിനെ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല ഹിന്ദൂയിസം മനുഷ്യനെ വേർതിരിക്കുന്നു എന്ന തിക്ത സത്യത്തെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്താണ് 1956 ഒക്ടോബർ നാലിന് അംബേദ്കർ നേരിട്ടത്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിചാരപഥവുമായി പൊരുത്തപ്പെടാനാവാതെ സ്വന്തം വഴിയന്വേഷിച്ചവരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യത്തെ കുറിച്ച അവരുടെ സങ്കൽപം കോൺഗ്രസിന്റേതിൽ നിന്നു തുലോം ഭിന്നമായിരുന്നു 1920 - ൽ എം.എൻ.  റോയ് ബർലിനിൽ വെച്ചു തയ്യാറാക്കിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഇനി പറയുന്ന വരികളിൽ നിന്നു ഇതു ബോധ്യമാവും: 'The nationalist movement in India has failed to appeal to the masses, because it strives for a bourgeois democracy and can't say now the masses will be benefited by independent national existence The emancipation of the working class lies in the social revolution and the foundation of a communist state Therefore the growing spirit of rebellion in the masses must be organized on the basis of class struggle in close co-operation with the world proletarian movements ' (M.N. Roy , selected works of M.N. Roy , Vol 1 , Edited by Shibnarayan Roy, Oxford University Press, Delhi, 1987, P.161) 

സാരം: 'ഇന്ത്യയിലെത്തിയ ദേശീയ പ്രസ്ഥാനം ബഹുജനങ്ങളെ സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ടു കാരണം അത് പ്രവർത്തിക്കുന്നത് ബൂർഷ്വാ ജനാധിപത്യത്തിനു വേണ്ടിയാണ് സ്വതന്ത്ര്യമായ ദേശീയാസ്തിത്വത്തിൽ ജനങ്ങൾക്ക് അത് കൊണ്ട് എങ്ങനെയാണ് പ്രയോജനം ലഭിക്കുക എന്നു പറയാനാവില്ല തൊഴിലാളി വർഗത്തിന്റെ മോചനം സാമൂഹിക വിപ്ലവത്തിലും കമ്യൂണിസ്റ്റ് രാഷ്ട്ര സ്ഥാപനത്തിലുമാണ് നില കൊള്ളുന്നത് അതു കൊണ്ട് ബഹുജനങ്ങൾക്കിടയിൽ വളർന്നു വരുന്ന വിപ്ലവ ബോധത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് വർഗ്ഗ സംഘട്ടനത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു ' 

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചുണ്ടായിരുന്ന വിപ്ലവസങ്കൽപം പിന്നീടു നേർത്തു നേർത്തു 'പാർലമെന്ററി വ്യാമോഹം ' ആയി പരിണമിക്കുകയായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റുകൾ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നെല്ലാം ബഹുദൂരം പിൻമാറുകയും ചെയ്തു എങ്കിലും ചരിത്ര, സാമൂഹിക ശാസ്ത്രപാഠങ്ങളെ വലിയ അളവിൽ സ്വാധീക്കാൻ മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്നു കഴിഞ്ഞിട്ടുണ്ട് തീവ്രവാദ ഗ്രൂപ്പുകൾ- നക്സൽ പ്രസ്ഥാനങ്ങൾ- കമ്യൂണിസ്റ്റ് മൗലികതയിൽ ഉറച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ബീഹാറിലും ആന്ധ്ര പ്രദേശിലുമൊക്കെ ക്രമേണ അസ്തശക്തങ്ങളായിത്തീർന്നു മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ ജനതയുമായി സംവദിക്കുന്നതിൽ പരാജയപ്പെട്ടു കേരളവും ത്രിപുരയും ബംഗാളും ആണ് അപവാദം രാഷ്ട്രീയമായി ത്രിപുരയിലും ബംഗാളിലും കമ്യൂണിസ്റ്റ് പാർട്ടി പിന്തള്ളപ്പെട്ടു മാർക്സിസത്തിന്റെ തത്വശാസ്ത്ര പരമായ നിലപാടുകൾ ഇന്ത്യൻ മനസ്സുമായി ഇണങ്ങുന്നതായിരുന്നില്ല എന്നു വേണം മനസ്സിലാക്കാൻ മാർക്സിയൻ തൊഴിലാളി- മുതലാളി വിഭജനം ഇന്ത്യൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതുമായിരുന്നില്ല ജാതി ഉയർത്തുന്ന പ്രശ്നങ്ങളെ നിർധാരണം ചെയ്യാനുള്ള ഉപകരണങ്ങൾ മാർക്സിസ്റ്റ് സാമൂഹ്യ ശാസ്ത്രത്തിൽ ഉണ്ടായിരുന്നുമില്ല  

ഇന്ത്യൻ തത്വചിന്ത സ്വാതന്ത്ര്യാനന്തര വികസിക്കുകയുണ്ടായില്ല എന്നാണ് പ്രസ്തുത തുറയിൽ ഗവേഷണം നടത്തുന്നവരുടെ അഭിമതം കാൾപോട്ടറുടെ 'പ്രിസപ്പൊസിഷൻസ് ഓഫ് ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിൽ നിന്ന് ജെ.എൻ.  മൊഹന്തി ഉദ്ധരിക്കുന്നത് കാണുക: ' Philosophy in India for the moment has degenerated into mere scholarship, the description classification and comparison of Indian or western schools of thoughts.... They find themselves caught in a sort of limbo between the attitudes of the Indian past , of which they have lost hold, and the attitude of the western present in which they are still not at home ' (J.N. Mohanty, Essays on Indian Philosophy: Traditional and Modern, edited by PURUSHOTHAMMAN BILMORIA, Oxford University Press, 1993, P. 220) 

സാരം: 'ഇന്ത്യയിൽ തത്വചിന്ത ഇപ്പോൾ കേവലം പാണ്ഡിത്യവും വിവരണവും വർഗീകരണവും ഭാരതീയ പാശ്ചാത്യ ചിന്താ പ്രസ്താനങ്ങൾ തമ്മിലുള്ള  താരതമ്യവുമായി ചുരുങ്ങിയിരിക്കുന്നു തങ്ങൾക്ക് പിടുത്തം നഷ്ടപ്പെട്ട ഭൂതകാല ഇന്ത്യൻ മനോഭാവത്തിന്റെയും ഇപ്പോഴും തങ്ങൾക്കു വഴങ്ങിയിട്ടില്ലാത്ത വർത്തമാന പടിഞ്ഞാറൻ മനോഭാവത്തിന്റെ നടുക്കുള്ള ത്രിശങ്കു സ്വർഗത്തിൽ അകപ്പെട്ടിരിക്കുകയാണവർ ' 

ഇന്ത്യ ഇന്ത്യക്കും പടിഞ്ഞാറിനുമിടയിൽ കുരുങ്ങിക്കിടക്കുമ്പോഴും പടിഞ്ഞാറുള്ളവർ ഇന്ത്യയുടെ ആത്മാവു തേടിയെത്തുന്നു എന്നതാണ് കൗതുകകരമായ വൈപരീത്യം പടിഞ്ഞാറൻ യാത്ര സംസ്കാരത്തിന്റെ ആസുരതയിൽ നിന്നു മോചനമന്വേഷിച്ചു പൗരസ്ത്യ ദേശത്തെ ശാദ്വല തീരങ്ങൾ തേടി യാത്ര പുറപ്പെട്ട സംഘങ്ങളിൽ പലതും ഗംഗയുടെ തീരമണഞ്ഞു ഇന്ത്യൻ സന്ന്യാസിമാർക്കും സ്വാമിമാർക്കും അമേരിക്കയിലും യൂറോപ്പിലും വമ്പിച്ച സ്വീകരണങ്ങൾ ലഭിച്ചു കഴിഞ്ഞ ദശകങ്ങളുടെ കഥയാണ് രണ്ടാം ലോകയുദ്ധത്തോടെ പരിഭ്രാന്ത ചിത്തരായ പടിഞ്ഞാറൻ ചിന്തകർക്ക് തങ്ങളുടെ ആത്മാവിലെ തീയണക്കാൻ തീർഥജലം ആവശ്യമായിരുന്നു തരിശു ഭൂമി (Waste Land)  എന്ന വിഖ്യാത കവിതയിൽ ടി.എസ്. എലിയറ്റ് ദത്ത- ദയത്വം- ദമൃത ഓംശാന്തി, ഓംശാന്തി, ഓംശാന്തി എന്ന മന്ത്രം ഉരുവിടുന്നത് ഇന്ത്യൻ തത്വചിന്തയിലുള്ള പടിഞ്ഞാറിന്റെ ശുഭ പ്രതീക്ഷക്കു തെളിവാണ് പടിഞ്ഞാറുനിന്നു വന്ന ഹിപ്പിസംഘങ്ങൾ, പിന്നീട് ഹരേ കൃഷ്ണ മന്ത്രങ്ങൾ ഉരുവിട്ട് കൃഷ്ണബോധത്തിന്റെ ഹാങ്ങോവറിൽ ഇന്ത്യൻ തെരുവുകളിൽ അലഞ്ഞത് ഈ പ്രതീക്ഷകളെ കുറെയൊക്കെ കോമാളിത്തമായി അധഃപതിപ്പിച്ചു വെന്നതാണ് നേര് പാടിഞ്ഞാറിന്റെ ആത്മീയമായ ശൂന്യതയിൽ നിന്ന് ഉടലെടുത്ത കൾട്ടുകൾ മിക്കവയും ചരസ്സിന്റെയോ ബ്രൗൺ ഷുഗറിന്റെയോ ക്ഷിപ്ര ലഹരിയുടെ സന്തതികളുമായിരുന്നു സമൂഹത്തെ മൊഴി ചൊല്ലിയ അവധൂതന്മാരുടെ ഒറ്റപ്പെട്ട തുരുത്തുകൾക്ക് 'ആശ്രമങ്ങൾ ' എന്ന പേര് വന്നു 

ഫ്രാൻസിൽ നിന്ന് ഇന്ത്യൻ എഴുത്തുകാർ പകർത്തെഴുതിയ 'അസ്തിത്വവാദ 'ത്തിന്റെ പരിണിതിയിലും കാണാം സമാനമായൊരു ദുരന്തഛായ പടിഞ്ഞാറിന്റെ ഹരമായി മാറിയ ഇന്ത്യൻ സന്യാസിമാർക്ക് ഇന്ത്യൻ മണ്ണിൽ വളരെയൊന്നും വേരുകളുണ്ടായിരുന്നില്ല സരളവും മനോഹരവുമായ ഇംഗ്ലീഷിൽ സംസാരിച്ച പടിഞ്ഞാറിന്റെ ഹൃദയം കവര്‍ന്ന ഓഷോ രജനീഷിനെ തന്നെ ഉദാഹരണമായെടുക്കുക അമേരിക്കയിൽ ഓറിഗോണിലും ഇന്ത്യയിൽ പൂനയിലുമാണ് രജനീഷ് ആശ്രമങ്ങൾ 1983- ലെ ആശ്രമരേഖപ്രകാരം രജനീഷ് ശിഷ്യന്മാരിൽ 20 ശതമാനം ജർമൻകാരും 16 ശതമാനം അമേരിക്കകാരും പതിനാറു ശതമാനം ബ്രിട്ടീഷുകാരുമാണ് ഏഴ് ശതമാനം മാത്രമേ ഇന്ത്യക്കാരുള്ളൂ (Susan J Paimer & Arvind Sharma, The Rajness papers, Studies in a New Religious Movement P. 22, 23)  25നും 35നുമിടക്ക് പ്രായമുള്ള സമ്പന്നയുവാക്കളെയാണ് രജനീഷ് ആശയങ്ങൾ സ്വാധീനിച്ചത് 

സമ്പന്നതയുടെ മടുപ്പും അസ്തിത്വത്തെ കുറിച്ച സന്ദേഹങ്ങൾ ആധുനികത ഉൽപാദിപ്പിച്ച വിരസതയുമൊക്കെയാണ് ഓഷോ (രജനീഷ്) യിൽ അഭയമന്വേഷിക്കാൻ യുവ ഹൃദയങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ ധ്യാനം, ലൈംഗിക സ്വാതന്ത്ര്യം, തുറന്ന സന്യാസം , സാംസ്കാരിക മിശ്രണത്തെ സഹായിക്കുന്ന കൂട്ടായ്മ, ഇവയൊക്കെയാണ് ഓഷോ ദർശനങ്ങളുടെ ചേരുവകൾ ലൈംഗികതയിൽ നിന്ന് അതീത ബോധത്തിലേക്ക്   From sex to super consciousness  എന്ന ഓഷോ ദർശനം ഫലത്തിൽ ലൈംഗിക അരാജകത്വത്തെ സാധൂകരിക്കുകയാണ് ചെയ്തത് ഇന്ത്യൻ സദാചാര മൂല്യങ്ങളുമായി ഒത്തു പോവുന്നതല്ല ഇത് അതുകൊണ്ട് തന്നെയാവണം ഓഷോക്ക് പടിഞ്ഞാറൻ മുതലാളിത്ത രാഷ്ട്രങ്ങളിൽ ലഭിച്ച സ്വീകരണം ഇന്ത്യയിൽ ലഭിക്കാതെ പോയത് 

ജിദ്ദു ദർശന (നോക്കുക 1. The Mind of J. Krishna Murti, Edite by Luis Vas, Jaico publishing company, 1971 2.  ജെ. കൃഷ്ണമൂർത്തി, ജീവിത പ്രശ്നങ്ങൾ (പരിഭാഷ: എം.ടി.എൻ.  നായർ, മൾബെറി, പ്രസാധനം, കോഴിക്കോട്) ത്തിന്നും ഇന്ത്യക്കു പുറത്തു ലഭിച്ചതിനു തുല്യമായ പ്രചാരം ഇന്ത്യയിൽ ലഭിക്കുകയുണ്ടായില്ല ശരാശരി ഇന്ത്യൻ മനസ്സിനു ഗ്രഹിക്കാൻ കഴിയാത്തത്ര 'ലളിത ' മായതു കൊണ്ടാവാം ഒരു പക്ഷെ ഇങ്ങനെ സംഭവിച്ചത് വ്യക്തിയെ ആശയങ്ങളുടെ  ശൂന്യാകാശാത്ത് നിർത്തുകയാണ് ജിദ്ദു ചെയ്യുന്നത് മസ്തിഷ്കം കൊണ്ട് അഭ്യാസം നടത്തുന്ന കവികൾക്കോ കവി മനസ്സുകള്ളവർക്കോ അല്ലാതെ ഇതിന്റെ പൊരുൾ വ്യക്തമായിക്കൊള്ളണമെന്നു പോലുമില്ല 

ഇന്ത്യയിൽ സമീപകാലത്ത്, നിർഭാഗ്യവശാൽ, ജനകീയാംഗീകാരം ലഭിച്ചത് ആത്മവിദ്യയുടെ ഇന്ദ്രജാലക്കാർക്കും ഫാഷിസ്റ്റ് വർണമുള്ള രാഷ്ട്രീയാവതാരങ്ങൾക്കുമാണ് ആത്മീയമായ ശൂന്യതാബോധമാവാം ഇത്തരമൊരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന്റെ ഹേതു മേൽ ശ്രേണിയിൽ വിരാജിക്കുന്ന അഭ്യസ്തവിദ്യർ പോലും വിഗ്രഹങ്ങളുടെ 'പാൽകുടി' യിൽ മോഹാലസ്യപ്പെട്ടത് സമീപകാല ചരിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും 'മാഹാത്മ്യങ്ങൾ ' ഇതോടു ചേർത്തുവായിക്കുക അനുദിനം വളരുന്ന ആൾദൈവ വ്യവസായം ക്ഷിപ്രഭക്തിയുടെ ഉദാഹരണങ്ങളാണ് ഉന്നതമായ തത്വവിചാരത്തിന്റെ ഹിമവത് ശൃംഗത്തിൽ നിന്ന് ഇന്ത്യൻ മനസ്സ് ക്ഷണനേരം  കൊണ്ടെന്നോണം പാതാളപ്രവേശം ചെയ്തതായാണ് ഒരു വിഹഗവീക്ഷകനു തോന്നുക ആന്ധ്രപ്രദേശിലെ പുത്തൻ 'കൽകി അവതാര 'ത്തിന്നു കിട്ടിയ ജനസമ്മിതിയം (Report, Life positive (monthly) July, 1997) ഇതേ ദിശയിലേക്കു വിരൽ ചൂണ്ടുന്നു അത്ഭുതങ്ങൾക്കു വേണ്ടി കാതോർത്തിരിക്കുന്നവരാണ് ഭിഷഗ്വരന്മാരും അഭിഭാഷകരും അധ്യാപകരും ശസ്ത്രജ്ഞരും സാധാരണക്കാരും ഉൾപ്പെടുന്ന ഇന്ത്യൻ ജനത എന്നു വേണം വിചാരിക്കാൻ 

മുസ്ലിംകൾക്കിടയിൽ സ്വൂഫിസത്തിനു സംഭവിച്ച തകര്‍ച്ച എടുത്തുപറയേണ്ടതാണ് സ്വൂഫികളാണ് ഇന്ത്യയുടെ ഹൃദയത്തെ ഇസ്ലാമുമായി ഇണക്കിയത് സ്വാതന്ത്ര്യത്തിന്നു തൊട്ടു മുമ്പുവരെ സ്വൂഫിസത്തിന്റെ സാന്നിധ്യം ഇന്ത്യൻ ദർശനങ്ങളെ ആപാദചുഡം സ്വാധീനിക്കുകയുണ്ടായി സ്വാതന്ത്ര്യത്തിനു ശേഷവും ത്വരീഖത്തുകൾ നിലനിന്നെങ്കിലും എടുത്തുപറയാവുന്ന ചിന്തകാരോ കവികളോ ഉണ്ടായില്ല സമകാലിക ഇന്ത്യൻ ആധ്യാത്മിക ഭൂമികയിൽ നിന്നു സംവദിക്കാൻ മുസ്ലിംകൾക്ക് സാധിക്കാതെ പോയതിന്റെ ഒരു കാരണം ഇതാവാം ഹൈന്ദവ ആധ്യാത്മികതക്കു സംഭവിച്ചതു പോലെ ചില വ്യാജ പരിണാമങ്ങൾ സ്വൂഫിസത്തിന്നും സംഭവിച്ചിട്ടുണ്ട് 'മതമുക്ത സങ്കര മത ത്വരീഖത്തുകൾ ' ഉദാഹാരണം സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പും സ്വാതന്ത്ര്യ വേളയിലും ധിഷണാ ശാലികളായ അനേകം വ്യക്തിത്വങ്ങൾ മുസ്ലിം നേതൃത്വനിരയിൽ ഉണ്ടായിരുന്നു 

അല്ലാമാ ഇഖ്ബാൽ (1877- 1938) ഇവരിൽ പ്രഥമഗണനീയനാണ് സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ ഇതര രാഷ്ട്രീയ ജനവിഭാഗങ്ങൾക്ക് സംഭവിച്ചതു പോലെ മുസ്ലിംകളിലും ധിഷണാപരമായ അപചയം സംഭവിച്ചു എന്നു പറഞ്ഞാൽ അവാസ്തവമാവില്ല ഇസ്ലാമിന്റെ വാഹകരായി നിന്നു കൊണ്ട് തങ്ങളിലർപിതമായ ചരിത്രദൗത്യം നിർവഹിക്കാൻ മുസ്ലിംകൾക്ക് സാധിച്ചു എന്നു പറയാനാവില്ല സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഇസ്ലാമിനു ധാരാളം ചെയ്യാനുണ്ട് എം.പി. വീരേന്ദ്രകുമാർ ഓർമിപ്പിക്കുന്നു: 'ഇസ്ലാമിനെ പ്രതിനിധീകരിച്ചു കൊണ്ട് മുസ്ലിംകൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും ഇസ്ലാം ഇന്ത്യയിലേക്ക് കടന്നുവന്ന കാലത്തുണ്ടായിരുന്ന അവസ്ഥകൾ പൂർണമായി മാറിയിട്ടില്ല അസമത്വവും അനീതിയും ധർമവും നിയമപുസ്തകങ്ങളിൽ മാത്രമേ സ്ഥാനം പിടിച്ചിട്ടുള്ളൂ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് അവയെ കൊണ്ട് വരിക എന്നതാണ് മുസ്ലിംകൾക്ക് ഇന്ത്യയിൽ നിർവഹിക്കാനുള്ള ദൗത്യം ഇത് അവരുടെ ആദർശത്തിന്റെ താൽപര്യം കൂടിയാണ് (എം.പി. വീരേന്ദ്ര കുമാർ, രാമന്റെ ദുഃഖം , മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി, കോഴിക്കോട് 1996, പുറം: 43) 

കല, സാഹാത്യം, വിദ്യാഭ്യാസം എന്നിവയെ നിയന്ത്രിക്കുന്ന മുഖ്യ പരിഗണനകളിൽ സാരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പടിഞ്ഞാറൻ മൂല്യങ്ങളും വികസനമാതൃകകളും വ്യാപാര താൽപര്യങ്ങളും കമ്പോളത്തെ എന്ന പോലെ കലയെയും സാഹിത്യത്തെയും വിദ്യാഭ്യാസത്തെയും പല തലങ്ങളിൽ സ്വാധീനിച്ചു ദൃശ്യമാധ്യമങ്ങൾ വഴിയുള്ള മിത്തുകളുടെയും പുരാണങ്ങളുടെയും അപസന്ദർഭീകരണം- Decontextualisation- മത സങ്കൽപങ്ങൾ പോലും വിൽപ ചെയ്യപ്പെടുന്നതിനെ ഉദാഹരിക്കുന്നു സംവേദനക്ഷമതയുടെ മേൽ നടത്തുന്ന കടന്നാക്രമണങ്ങളാണ് ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്ന കലാ രൂപങ്ങൾ അധികപങ്കും ബോളിവുഡ് സിനിമയിലെ മസാലച്ചേരുവകളും ടി.വി. ചാനലുകൾ തുറന്നെത്തുന്ന അശ്ലീലവും ഒരു ജനതയുടെ സ്വാതന്ത്ര്യ സങ്കൽപത്തെ എളുപ്പം വഴിതെറ്റിക്കുന്നതാണ് ജനങ്ങളെ കോർപറേറ്റ് ദാസ്യത്തിലേക്ക് മാർഗം കൂട്ടുകയാണ് മാധ്യമങ്ങൾ രാഷ്ട്രീയം പോലും കോർപറേറ്റ് നിയന്ത്രിതമാണിന്ന്  


സമാപനം

ഇന്ത്യയെകുറിച്ച് വി.എസ്. നായ്പോൾ ഒന്നിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അതിലൊന്നിന്റെ ശീർഷകം 'ഇരുട്ടിന്റെ പ്രദേശം ' - ഏരിയ ഓഫ് ഡാർക്നസ്സ്- എന്നാണ് മറ്റൊരു പുസ്തകത്തിന്ന് അദ്ദേഹം ഇന്ത്യ, എ വുൺഡഡ് സിവിലൈസേഷൻ ഇന്ത്യ ഒരു വ്രണിത നാഗരികത എന്നും പേരിട്ടിരിക്കുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഒട്ടേറെ തിക്തയാഥാർത്ഥ്യങ്ങളിലൂടെ നായ്പോൾ സഞ്ചരിക്കുന്നു ബുദ്ധിജീവികൾ, പത്രങ്ങൾ രാഷ്ട്രീയക്കാർ, സാധാരണക്കാർ എല്ലാവരും കൂടി ഒരുക്കുന്ന ചിത്രം ആശാവഹമാണെന്നു പറയാൻ അദ്ദേഹത്തിനാവുന്നില്ല പടിഞ്ഞാറൻ ചായ് വ് നായ്പോളിന്റെ കാഴ്ചകളെ വികലമാക്കുന്നുണ്ടാവാമെങ്കിലും അദ്ദേഹത്തിന്റെ 'ഇന്ത്യ എ വൂൺഡഡ് സിവിലൈസേഷൻ ' എന്ന കൃതിയിലെ ഈ നിരീക്ഷണം അവഗണിക്കാനാവുകയില്ല  നായ്പോൾ എഴുതുന്നു: 'There were developments plans India industrialized, more effectively than is generally supposed, it more than doubled its production of food , it is now the world 's fourth largest producer of grain And out of this prodigious effort arose new mutinous stirring , which took India by surprise and with which it didn't know how to cope it's though India didn't know what its independence had committed to ' (V.S. Naipaul, India: A wounded civilization, Penguin Books, 1979 P.167). 

സാരം: 'വികസന പദ്ധതികൾ ഉണ്ടായിട്ടുണ്ട് ഇന്ത്യ വ്യാവസായ വൽകരിക്കപ്പെട്ടു സാധാരണ വിചാരിക്കപ്പെടുന്നതിനേക്കാൾ ഫലപ്രദമായ രീതിയിൽ തന്നെ ഭക്ഷ്യോൽപാദനം ഇരട്ടിയിലധികമായി ഇന്നത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധാന്യോൽപാദക രാജ്യമാണ് വിസ്മയകരമായ ഈ യത്ന ഫലത്തിൽ നിന്നു കലാപവും പ്രക്ഷോഭവും ഉയർന്നു വന്നു അത് ഇന്ത്യയെ അപ്രതീക്ഷമായി കീഴടക്കിയിരിക്കുന്നു അതുമായി എങ്ങനെ മല്ലിടണമെന്നതിന് നിശ്ചയമില്ല സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വം ഇന്ത്യക്കറിയാത്തതു പോലെ ' 

ഇന്ത്യൻ എഴുത്തുകാരും സമാനമായ വികാരങ്ങൾ പല കുറി പങ്കിട്ടിട്ടുണ്ട് വർത്തമാനത്തിൽ ദോഷമാരോപിക്കാനുള്ള സഹജമായ വാസനയുടെ പ്രതിഫലമാണിതെന്നു സമാധാനിക്കാൻ വയ്യ ഭൂതകാലത്തെ ആദർശവൽക്കരിക്കുക വഴി ധിഷണാ പരമായ ഉൽകർഷം വീണ്ടെടുക്കാമെന്നു കരുതുന്നവരല്ല വർത്തമാനത്തിന്റെ വിമർശകർ സംസ്കാരത്തിന്റെ അന്തസ്സാർന്ന നിലനിൽപാണ് പ്രധാനം ത്യാജ്യഗ്രാഹ്യവിവേചന ബുദ്ധിയോടെ ആധുനികതയെ, ആധുനികോത്തരതയെ സമീപിക്കാനുള്ള ആർജവം അതിനുതകുന്ന ഒരു വീക്ഷണമാതൃക രൂപപ്പെടുത്തിയെടുക്കുക എന്ന വെല്ലുവിളി രാജ്യം അഭിമുഖീകരിക്കുന്നു രാഷ്ട്രതന്ത്രത്തിന്റെ ചരിത്രത്തിലെ പ്ലൂറലിസം എന്ന ആശയം ഇന്ത്യയുടെയത്ര മറ്റൊരു രാജ്യത്തിന്നും ചേരണമെന്നില്ല ബഹു സംസ്കാരങ്ങളുടെ സമവായത്തിലേക്കു നയിക്കുന്നതാണ് ഇന്ത്യയുടെ ആത്മാന്വേഷണം ഏടുകളിൽ നിന്ന് പ്രയോഗത്തിലേക്ക് അവ വളർത്തപ്പെടേണ്ടിയിരിക്കുന്നു ഇതിൽ വിജയിക്കുന്നതിനനുസരിച്ചിരിക്കും ഇന്ത്യയുടെ ഭാവി 

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങൾ പൂർത്തിയാവുമ്പോൾ ഇന്ത്യ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നഖപ്പൂട്ടിൽ അകപ്പെട്ടിരിക്കുകയാണ് ഇന്ത്യയെ 'ഹിന്ദുരാഷ്ട്ര 'മാക്കുക എന്ന രാഷ്ട്രീയ സ്വയം സേവക് സംഘി (ആർ.എസ്. എസ്) ന്റെ രാഷ്ട്രീയ അജണ്ട നടപ്പായിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഹിന്ദി ഹൃദയഭൂമിയിൽ നിന്നു വരുന്ന വാർത്തകളിൽ കാണുന്നത് പക്ഷേ, ഇതിന്റെ ആശ്വാസകരമായ മറുവശം 2019 ലെ പൗരത്വ (ഭേതഗതി) നിയമത്തിനെതിരെ രാത്രിയും ഉണർന്നിരിക്കുന്ന കാമ്പസുകളും തെരുവുകളുമാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി ' എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നതുപോലെ ഇന്ത്യൻ ജനാധിപത്യത്തെ വേരോടെ പിഴുതെറിയാൻ ആർക്കും സാധിക്കുകയില്ല  എന്നു തന്നെ വിശ്വസിക്കാം 


ഇസ്ലാം ഇന്ത്യയിൽ

ദക്ഷിണേഷ്യയുടെ പടിഞ്ഞാറു ഭാഗത്ത് ക്രി.മു.  2500 കാലത്ത് രൂപപ്പെട്ട് പ്രഫുല്ലത കൈവരിച്ച സൈന്ധവ നദീതട സംസ്കാരം മുതൽ ആരംഭിക്കുന്ന ഇന്ത്യയുടെ നാഗരിക ചരിത്രം ബഹുസ്വരതയുടെ ബൃഹദാഖ്യനമാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മാനവ സംസ്കൃതിയുടെ മഹത്തായ ഈടുവെപ്പുകൾ സിന്ധു, ഗംഗ, ബ്രഹ്മപുത്ര, കബനി, കാവേരി, നിള, പെരിയാർ തടങ്ങളിലേക്ക് സമുദ്രം താണ്ടി ഒഴുകിയെത്തി സർവ വിധ ചിന്താധാരകളെയും സ്വീകരിക്കാനും ഉൾകൊള്ളാനും പോഷിപ്പിക്കാനും മാത്രം ഫലഭൂയിഷ്ഠവും വിശാലവുമായിരുന്നു പശിമരാശിയുള്ള ഇന്ത്യൻ മണ്ണ് ഈജിപ്ഷ്യൻ ഗ്രീക്ക്, സുമേരിയൻ, മെസൊപെട്ടോമിയൻ, ബാബിലോണിയൻ, ചൈനീസ് നാഗരികതകളുടെ സംഗമ ഭൂമിയായിരുന്നു സിന്ധു അഥവാ ഹാരപ്പൻ സംസ്കാരം എന്ന് ചരിത്രം രേഖപ്പെടുത്തുന്നു 

നാനാ ദിക്കുകളിൽ നിന്നും ഒഴുകി വന്ന സംസ്കാര പ്രവാഹം ആണ് വേദ സംസ്കാരത്തിനു ഇന്നത്തെ ഹരിയാനയുടെയും പഞ്ചാബിന്റെയും നദീ തടങ്ങളിൽ വിത്തു പാകിയത് പ്രാചീന കാലത്തു പോലും ബഹുസ്വരമായിരുന്നു ഇന്ത്യൻ സംസ്കാരം ഹിന്ദു, ബുദ്ധ, ജൈന, ചാർവക ദർശനങ്ങൾ ഇന്ത്യൻ നാഗരികതയുടെ ആത്മാവ് ബഹുസ്വരമാണെന്നു സാക്ഷ്യപ്പെടുത്തുന്നു നൂറ്റാണ്ടുകൾക്കു ശേഷം ആധുനികതയുടെ അഭ്യുദയ കാലത്തും ഇതേ ബഹുസ്വരതയുടെ മഹത്തായ തുടർച്ചയാണ് ഇന്ത്യ നിലനിർത്തിയത് ഇസ്ലാമും സ്വൂഫിസവും ഇന്ത്യയിൽ വളർന്നു പന്തലിച്ചു സ്വൂഫിസവും ഹൈന്ദവ ആശയങ്ങളും ചേർന്ന് സിക്ക് മതം ഉണ്ടായി ക്രിസ്തു മതം ഇവിടെ വേരുപിടിച്ചു വേദം കേള്‍ക്കുന്ന ശുദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം എന്നു നിയമം ഉണ്ടാക്കിയ ആഢ്യ ബ്രാഹ്മണ്യത്തെ എതിർത്തുകൊണ്ടാണ് ബൗദ്ധ, ജൈന മതങ്ങൾ രംഗത്തുവന്നത് (ക്രി.മു. ഏഴ് ശതകങ്ങൾ) 

കേരളത്തിൽ ശ്രീ നാരായണ ഗുരു (ക്രി.വ. പത്തൊമ്പത് ഇരുപത് നൂറ്റ്ണ്ടുകൾ) സർവ മനുഷ്യരെയും ഉൾക്കൊള്ളുന്ന വിശാലതയിലേക്ക് ഇന്ത്യൻ ദർശനത്തെ തിരിച്ചു കൊണ്ടുപോവാൻ ശ്രമം നടത്തി സവർണ മേധാവിത്വം എപ്പോഴൊക്കെ അധീശത്വം ഉറപ്പിക്കാൻ ശ്രമിച്ചുവോ അപ്പോഴൊക്കെ ഇന്ത്യയുടെ ആത്മാവ് പിടയുകയും കലഹിക്കുകയും ചെയ്തിട്ടുണ്ട് ബഹുസ്വരത വീണ്ടെടുക്കുന്നതിനു വേണ്ടി കാലാകാലങ്ങളിൽ മനീഷികകൾ പ്രയത്നിച്ചു 


മുസ്ലിംകൾ ഇന്ത്യയിൽ

ഏറ്റവും ഒടുവിലത്തെ കാനേഷുമാരി (2011) അനുസരിച്ച് ഇന്ത്യയിൽ 172 ദശലക്ഷം മുസ്ലിംകൾ ഉണ്ട് മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം ആണിത് അതായത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതം മുസ്ലിംകളുടേതാണ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾക്കു വെളിയിൽ ഏറ്റവും കൂടുതൽ മുസ്ലിംകൾ അധിവസിക്കുന്നത് ഇന്ത്യയിലാണ് 

അറേബ്യയിൽ മുഹമ്മദ് നബി ഇസ്ലാം മതപ്രബോധനം ആരംഭിക്കുന്നതിനു മുമ്പുതന്നെ അറബികൾക്ക് കേരളവുമായും ഗുജറാത്തുമായും വ്യാപാര ബന്ധം ഉണ്ടായിരുന്നു എന്നത് സുവിദിതമാണ് കേരളം കഴിഞ്ഞാൽ അറബ് മുസ്ലിംകൾക്കു ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനമാണ് ഗുജറാത്ത് ഏഴാം നൂറ്റാണ്ടിൽ അറബ് മുസ്ലിംകൾ കൊങ്കൺ- മലബാർ തീരങ്ങളിൽ കപ്പലിറങ്ങിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഊഷ്മളമായ സ്വീകരണമാണ് ഇവിടുത്തെ അക്കാലത്തെ ഭരണാധികാരികളും ബഹുജനങ്ങളും അവർക്കു നൽകിയിരുന്നത് എന്നതും പ്രസിദ്ധം 

വടക്കേ ഇന്ത്യയിൽ മുസ്ലിംകളുടെ പ്രഥമ രാഷ്ട്രീയ സാന്നിധ്യം എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണ് സംഭവിക്കുന്നത്  

ക്രി.വ. 712 ലാണ് പതിനേഴു വയസ്സുകാരനായ മുഹമ്മദ് ബിൻ ഖാസിം സിന്ധ് ആക്രമിക്കുന്നത് ഒരർത്ഥത്തിൽ ഈ ആക്രമണം സിന്ധ് ഭരിച്ച ദാഹിർ രാജാവ് ക്ഷണിച്ചുവരുത്തിയതായിരുന്നു സിറിയയിലെ ഉമവീ ഖലീഫ വലീദ് ബ്നു അബ്ദിൽ മലികിന് സിലോൺ (ഇപ്പോഴത്തെ ശ്രീലങ്ക) രാജാവ് കൊടുത്തയച്ച സമ്മാനങ്ങളുമായി വന്ന കപ്പലുകൾ സിന്ധിൽ വച്ച് കൊള്ളയടിക്കപ്പെട്ടു കപ്പലിലെ യാത്രക്കാരെ കൊള്ളക്കാർ ബന്ദികളാക്കി ബന്ദികളെ മോചിപ്പിക്കണമെന്നും കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഖലീഫയുടെ ഗവർണർ ഹജ്ജാജുബ്നു യൂസുഫ് സിന്ധ് രാജാവിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല അതേ തുടർന്നാണ് മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിലുള്ള സൈന്യം സിന്ധിൽ എത്തുന്നത്  

ദാഹിർ രാജാവ് കൊല്ലപ്പെട്ടു ബന്ദികൾ മോചിതരായി സിന്ധുവും മുൽതാനും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുസ്ലിംകൾക്കധീനമായി ഈ പടയോട്ടത്തിൽ സിന്ധിലെ ബഹുജനങ്ങൾ ദാഹിർ രാജാവിനെതിരെ മുഹമ്മദ് ബിൻ ഖാസിമിനൊപ്പം നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം അതിനുള്ള കാരണം പ്രമുഖ ചിന്തകനും ഗ്രന്ഥകാരനുമായ എം.എൻ.  റോയ് പ്രസിദ്ധമായ 'ഹിസ്റ്റോറിക്കൽ റോൾ ഓഫ് ഇസ്ലാം ' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്: Although Islam come to India after it had played out its progressive role, and its leadership had been wrested  from the learned and Cultured Arabs, the revolutionary principles of the days of its origin and ascendancy were Still inscribed on its flag; and a Critical study of history might reveal that the Muslim conquest of India was facilitated by similar native factors as in the case of Persia and the Christian countries ' 

സാരം: ' ഇസ്ലാം ഇന്ത്യയിലേക്കു വന്നത് അതിന്റെ പുരോഗമനപരമായ പങ്കു നിർവഹിച്ചതിനും വിജ്ഞരും സംസ്കാര സമ്പന്നരുമായി അറബികളിൽ നിന്ന് അതിന്റെ നേതൃത്വം പിടിച്ചുപറ്റിയതിനും ശേഷമാണെങ്കിലും അതിന്റെ ആവിർഭാവ കാലത്തെ വിപ്ലവ തത്വങ്ങളും പ്രഭാവവും അപ്പോഴും അതിന്റെ പതാകയിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു പേർഷ്യയിലും ക്രിസ്തീയ രാജ്യങ്ങളിലും എന്നപോലെ സമാനമായ ദേശീയ ഘടകങ്ങൾ ഇന്ത്യ കീഴടക്കാൻ മുസ്ലിംകൾക്ക് സൗകര്യം ചെയ്തുകൊടുത്തു എന്ന് ചരിത്രത്തിന്റെ വിമർശനാത്മക പഠനം വെളിപ്പെടുത്തും ' 

നാഗരികതയുടെ നീണ്ട ചരിത്രമുള്ള മഹത്തായ ഒരു ദേശവും വിദേശ ആക്രമണത്തിന് ഒരു കാരണവുമില്ലാതെ എളുപ്പം വഴങ്ങിക്കൊടുക്കുകയില്ല എന്നു ചൂണ്ടിക്കാണിച്ചതിനുശേഷം എം.എൻ.  റോയ് തുടരുന്നു: 

'Muhammad Ibn Kassim conquered Sindh with the active assistance of the Jats and other agricultural communities oppressed by the Brahmin rulers ' 

സാരം: 'ബ്രാഹ്മണ ഭരണാധികാരികളാൽ അടിച്ചമര്‍ത്തപ്പെട്ട ജാട്ടുകളുടെയും മറ്റു കർഷക സമൂഹങ്ങളുടെയും സജീവ പിന്തുണയോടെയാണ് മുഹമ്മദ് ബിൻ ഖാസിം സിന്ധ് കീഴടക്കിയത് ' 

മുഹമ്മദ് ബിൻ ഖാസിം ഇന്ത്യയിൽ എന്തു ചെയ്തുവെന്നും എം.എൻ.  റോയ്  വിശദീകരിക്കുന്നുണ്ട്: 'Having conquered the country, he followed the policy of the early Arab Conquerors ' 

'രാജ്യം കീഴടക്കിയതിനുശേഷം ആദ്യകാല അറബ് ജേതാക്കളുടെ നയം അദ്ദേഹം പിന്തുടർന്നു ' തുടർന്ന് എം.എൻ.  റോയ് എലിയട്ടിന്റെ ഇന്ത്യാചരിത്രം എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുന്നു: 'He employed the Brahmins in pacifying the country by taking them into confidence He allowed them to repair their temples and to follow their own religion as before, placed the collection of revenue in their hands, and employed them in continuing the traditional system of local administration ' (Eliot, History of India) 

സാരം: 'ബ്രാഹ്മണരെ വിശ്വാസത്തിലെടുത്തു കൊണ്ട് രാജ്യത്തെ അനുനയിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം അവരെ അവരുടെ ക്ഷേത്രങ്ങൾ നന്നാക്കുന്നതിനും മുമ്പത്തെപ്പോലെ തങ്ങളുടെ മതം പിന്തുടരുന്നതിനും അനുവദിച്ചു പിരിച്ചെടുത്ത നികുതി വരുമാനം അവരുടെ തന്നെ കൈകളിൽ ഏൽപ്പിച്ചു നാട്ടിലെ ഭരണ സമ്പ്രദായം പഴയതുപോലെ തുടരുന്നതിന് അവരെ ചുമതലപ്പെടുത്തി 


ഇസ്ലാമിന്റെ പ്രചാരം ഇന്ത്യയിൽ

ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും എന്ന പോലെ ഇന്ത്യയിലും സാത്വികരും പരിവ്രാജകരും ആത്മജ്ഞാനികളുമായ പ്രബോധകർ വഴിയാണ് ജനസഹസ്രങ്ങളുടെ ഹൃദയങ്ങളിലേക്ക് ഇസ്ലാം വഴി കണ്ടെത്തിയത് രാഷ്ട്രീയമോ ഭരണപരമോ സൈനികമോ ആയ കരുനീക്കങ്ങളായിരുന്നില്ല ഇസ്ലാം നേടിയ ജനസമ്മിതിയുടെ പിന്നിൽ സർ തോമസ് ആർനൾഡ് തന്റെ 'ദ പ്രീച്ചിംഗ് ഓഫ് ഇസ്ലാം: എ ഹിസ്റ്ററി ഓഫ് ദ പ്രൊപഗേഷൻ ഓഫ് ദ മുസ്ലിം ഫെയ്ത്ത് ' എന്ന പ്രശസ്ത ഗ്രന്ഥത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് രാജാക്കന്മാരെ ഭയന്ന് ആരെങ്കിലും മതം മാറിയിട്ടുണ്ടെങ്കിൽ രാജഭീതി ഒഴിഞ്ഞതോടെ അവർ പൂർവ മതത്തിലേക്കു മടങ്ങിയിട്ടുമുണ്ട് 

ചരിത്രകാരന്മാർ അത്തരം സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു പല രാജാക്കന്മാരും മത കാര്യങ്ങളിൽ തൽപരരുമായിരുന്നില്ല സ്വയം തന്നെ മതം അനുഷ്ഠിക്കാത്തവർ എങ്ങനെയാണ് മറ്റുള്ളവരെ മതം മാറ്റുക? യുദ്ധം ചെയ്യുന്നതിലും നികുതി പിരിക്കുന്നതിലും സുഖാഢംബരങ്ങൾ ആസ്വദിക്കുന്നതിലുമായിരുന്നു അവരുടെ ആനന്ദം ഒറ്റപ്പെട്ട ചില രാജാക്കന്മാർ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാതിരുന്നില്ല എന്നു മാത്രം മതം മാറി മുഖം കാണിക്കാനെത്തുന്നവർക്ക് ഖിൽജിമാരിലും തുഗ്ളക്കുമാരിലും പെട്ട ചില രാജാക്കന്മാർ സമ്മാനങ്ങൾ നൽകിയിരുന്നതായി ഇബ്നുബത്തൂത്തയുടെ സഞ്ചാര കഥകളികളിലും മറ്റും കാണാം 

അതേപോലെ മുഗളരുടെ പ്രതാപകാലത്ത് രാജപ്രീതി മോഹിച്ച് ചിലരൊക്കെ മതം മാറിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല പല രാജപുത്രന്മാരും അങ്ങനെ ഇസ്ലാം സ്വീകരിച്ചതായി പറയപ്പെടുന്നുണ്ട് അവർ പ്രഭുക്കളും നവാബുമാരുമായി രാജാക്കന്മാരുടെ കുലമഹിമയും ആഭിജാത്യവും കുലീനമായ പെരുമാറ്റവും ഔദാര്യവും കാരണം ഇസ്ലാമിലേക്ക് ആകൃഷ്ടരായ ആഢ്യന്മാരുടെ കഥകളും പറഞ്ഞുകേൾക്കാം ഇങ്ങനെ ഇസ്ലാം സ്വീകരിച്ചവരിൽ ചിലർ ഹിന്ദു ആചാരങ്ങൾ- പ്രത്യേകിച്ചും വിവാഹവും മറ്റുമായി ബന്ധപ്പെട്ടവ- നിലനിർത്തിപ്പോരുകയും ചെയ്തു ഇവയാകട്ടെ സമ്പന്നരോ സവർണരോ സമൂഹത്തിന്റെ മേൽത്തട്ടിലോ ഉള്ള അംഗുലീപരിമിതരായ ആളുകളുടെ മാത്രം കാര്യമാണ് ഇവർ വഴിയല്ല ഇസ്ലാം ഇന്ത്യയിൽ ജനപ്രിയ മതമായി വളർന്നത് ഔറംഗസീബ്, ഹൈദറലി, ടിപ്പുസുൽത്താൻ എന്നീ ഭരണാധികാരികൾ ജനങ്ങളെ നിർബന്ധിച്ചു മതം മാറ്റിയിരുന്നതായി ചിലർ കഥകൾ ചിലർ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായി അവ സ്ഥാപിക്കപ്പെട്ടിട്ടില്ല 

മാത്രമല്ല, അത്തരം ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഉദാഹരണമായി ചരിത്ര പണ്ഡിതനും രാജ്യസഭാംഗവുമായിരുന്ന ബി.എൻ.  പാണ്ഡെ തന്റെ 'ഇസ്ലാം ആന്റ് ഇന്ത്യൻ കൾച്ചർ ' എന്ന പുസ്തകത്തിൽ ഔറംകസീബിനും ടിപ്പുസുൽത്താനുമെതിരെ ബ്രിട്ടീഷ് ചരിത്രകാരന്മാർ പടച്ചുവിട്ട മതപരിവര്‍ത്തന കഥകളെ സയുക്തികം ഖണ്ഡിക്കുന്നു ബി.എൻ പാണ്ഡെയുടെ മറ്റൊരു ലഘുകൃതിയാണ് 'ഔറംഗസീബ് ആന്റ് ടിപ്പുസുൽത്താൻ: ഇവാല്വേഷൻ ഓഫ് ദെയർ റിലീജ്യസ് പോളിസീസ് ' മുസ്ലിം വിരോധം വളർത്തുക, ഹിന്ദു- മുസ്ലിം ഭിന്നത സൃഷ്ടിക്കുക എന്നീ ദുഷ്ട ലാക്കോടെ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിച്ച കള്ളക്കഥകളാണ് മുസ്ലിം രാജാക്കന്മാരുടെ മതപീഡന കഥകൾ എന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു 

ഇതോടു ചേർത്തു വായിക്കേണ്ട ചരിത്ര വസ്തുതയാണ് ക്രി.വ.  712 മുതൽ 1857 വരെ ദീർഘ നൂറ്റാണ്ടുകൾ മുസ്ലിംകൾ ഇന്ത്യ ഭരിച്ചിട്ടും ജനസംഖ്യയുടെ ഇരുപത് ശതമാനത്തിൽ (അഞ്ചിലൊന്നിൽ) താഴെയാണ് ഇവിടുത്തെ മുസ്ലിം ജനസംഖ്യ എന്നത് മുഹമ്മദ് ബിൻ ഖാസിം സിന്ധിൽ അനുവർത്തിച്ച അനുരജ്ഞന നയം തന്നെയാണ് പിൽക്കാല മുസ്ലിം ഭരണാധികാരികളും പിന്തുടർന്നത് എന്ന് ഇതിൽ നിന്നു വ്യക്തമാണ് സുഗമമായ ഭരണ നിർവഹണത്തിന് അഭികാമ്യവും അതായിരുന്നു ഭൂരിപക്ഷ ജനതയായ ഹിന്ദുക്കളുമായി സഹിഷ്ണുതാപരമായ സഹവർത്തിത്വമാണ് മുസ്ലിം രാജാക്കന്മാർ ആഗ്രഹിച്ചത് ചരിത്രത്തിൽ നിന്ന് ഇതിനു നിരവധി  സാക്ഷ്യങ്ങൾ ഹാജരാക്കാൻ കഴിയും ഉദാഹരണമായി, ഇന്ത്യയിൽ ഇസ്ലാം രാഷ്ട്രീയമായി ദുർബലമായിരുന്ന ഘട്ടത്തിലും സ്ഥലത്തുമാണ് ഇസ്ലാമിന്റെ പ്രചാരം വർധിച്ചത് എന്ന് തോമസ് ആർനൾഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ:..... We undoubtedly find that Islam has gained its greatest and most lasting missionary triumphs in times and places in which its political power has been weakest, as in South India and Eastern Bengal ' (പേജ്: 263) 

സാരം: 'ഇസ്ലാം അതിന്റെ ഏറ്റവും മഹത്വമേറിയതും ശാശ്വതവുമായ പ്രബോധന വിജയം നേടിയത് അതിന്റെ രാഷ്ട്രീയാധികാരം ഏറ്റവും ദുര്‍ബലമായ കാലങ്ങളിലും സ്ഥലങ്ങളിലുമാണ് ദക്ഷിണേന്ത്യയിലെയും കിഴക്കൻ ബംഗാളിലെയും പോലെ ' 

കേരളക്കരയിൽ സാമൂതിരമാരും മുസ്ലിംകളും തമ്മിൽ നിലനിന്നിരുന്ന ഊഷ്മള സൗഹാർദം പ്രസിദ്ധമാണ് മുസ്ലിംകൾ ഇവിടെ അധികാരം കയ്യാളിയിരുന്നില്ല മലബാറിൽ ഇസ്ലാമിന് ലഭിച്ച പ്രചാരം അധികാരത്തിന്റെ ബലത്തിലായിരുന്നില്ല എന്നു സുവ്യക്തം തമിഴ്നാടിന്റെ തീരങ്ങളിലും അധികാരത്തിന്റെ തണലിലല്ല ഇസ്ലാം പ്രചരിച്ചത് മലബാറിൽ ഇസ്ലാം പ്രചരിപ്പിച്ചത് കച്ചവടക്കാരായ അറബികളാണ് രാഷ്ട്രീയാധികാരവുമായി ബന്ധമില്ലാത്ത വശീകരണ ശക്തി ഇസ്ലിമിനുണ്ട് കേരളത്തിൽ മാത്രമല്ല തമിഴ്നാട്, ഗുജറാത്ത്, ഡക്കാൻ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇസ്ലാം നേടിയ പ്രബോധന വിജയം ഇസ്ലാമിന്റെ ആദർശ സൗന്ദര്യത്തെയാണ് അടയാളപ്പെടുത്തുന്നത് 

ദക്ഷിണേന്ത്യയിലെ റാവുത്തർമാർ എന്നറിയപ്പെടുന്ന ജനവിഭാഗം ഇസ്ലാമിലേക്ക് വന്നത് സയ്യിദ് നാദിർഷാ എന്ന സ്വൂഫിയുടെ പ്രബോധന ഫലമായാണ് തൃശ്നാപള്ളിയിൽ പ്രാർത്ഥനയും ദാനധർമ്മങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു അദ്ദേഹം തമിഴ്നാട്ടിൽ ഇസ്ലാമിന്റെ പ്രചാരണത്തിന് കാരണക്കാരായ പുണ്യാത്മാക്കളാണ് ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇബ്റാഹിം ശഹീദ്, നാഗൂരിൽ മറമാടപ്പെട്ട ഷാ അബ്ദുൽ ഹമീദ് നാഗൂരി ഇവരുടെ പ്രബോധന ഫലമായി ആയിരക്കണക്കിനാളുകളാണ് ഇസ്ലാം സ്വീകരിച്ചത് സയ്യിദ് നാദിർഷായുടെ ശിഷ്യൻ ബാബാ ഫഖ്റുദ്ധീൻ എന്ന സ്വൂഫിവര്യൻ തന്റെ വിശുദ്ധ ജീവിതത്തിലൂടെ പെണുകൊണ്ടയിലെ രാജാവടക്കം പരസഹസ്രം ആളുകളെ മുസ്ലിംകളാക്കി ഇസ്ലാം സ്വീകരിച്ച രാജാവ് സ്ഥലത്തെ ക്ഷേത്രം പള്ളിയാക്കിയതായി മദ്രാസ് ഡിസ്ട്രിക്ക് ഗസറ്റിയർ ഉദ്ധരിച്ച് തോമസ് ആർനൾഡ് രേഖപ്പെടുത്തുന്നുണ്ട് 

കേരളത്തിലും തമിഴ്നാട്ടിലും മുസ്ലിം ജനസംഖ്യ വർധിക്കുന്നതിന് നിമിത്തമായത് പീഡനങ്ങളിൽ നിന്നു രക്ഷ തേടി ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചതാണ് ഇന്നും തുടരുന്ന പ്രതിഭാസമാണിത് പല പ്രദേശങ്ങളും മുസ്ലിം ഭൂരിപക്ഷ മേഖലകളാവാൻ ഇത് കാരണമായി ഏറനാട്ടിലെ അയിത്ത ജാതിക്കാർ കൂട്ടത്തോടെ മതം മാറിയതാണ് മലപ്പുറം ജില്ല മുസ്ലിം ഭൂരിപക്ഷ ജില്ലയാവാൻ കാരണം മാലി ദ്വീപും ലക്ഷദ്വീപും ഇസ്ലാം ആശ്ലേഷിച്ചത് മുസ്ലിം വ്യാപാരികളുടെയും പുണ്യാത്മാക്കളുടെയും പ്രബോധന ഫലമായാണ് പാവപ്പെട്ടവർ ജാതി മതഭേദമാന്യേ തങ്ങളുടെ സങ്കടങ്ങൾ ബോധിപ്പിക്കാൻ സ്വൂഫിവര്യന്മാരെ സന്ദർശിക്കുക പതിവായിരുന്നു സ്വൂഫിവര്യന്മാർ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും തൽഫലമായി അവർക്ക് ആശ്വാസം ലഭിക്കുകയും ചെയ്തത് അവരുമായി ബന്ധപ്പെട്ട ആളുകൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിക്കാൻ കാരണമായി 

പീർ മഹാബിർ ഖംദായ് എന്ന സ്വൂഫീവര്യനിലൂടെ ഡക്കാനിലെയും ബീജാപൂരിലെയും അനേകം സാധാരണക്കാർ ഇസ്ലാം സ്വീകരിക്കുകയുണ്ടായി പൂനയിൽ വൻതോതിൽ സാധാരണക്കാരെ ഇസ്ലാമിലേക്ക് ആകർഷിച്ച പുണ്യാത്മാവാണ് സയ്യിദ് മുഹമ്മദ് ജിസുദറാസ് എന്ന സയ്യിദ് മഖ്ദൂം ബൽഗാമിലും ഇദ്ദേഹത്തിന്റെ പ്രബോധന ഫലമായി അനേകമാളുകൾ ഇസ്ലാം സ്വീകരിക്കുകയുണ്ടായി ഹാഷിം പീർ ഗുജറാത്തിയാണ് വലിയ പ്രബോധന വിജയം നേടിയ മറ്റൊരു സ്വൂഫി സിന്ധിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പ്രബോധന പ്രവർത്തനങ്ങൾ നടത്തിയ വിശുദ്ധാത്മാവാണ് സയ്യിദ് യൂസുഫുദ്ദീൻ ഇദ്ദേഹത്തിന്റെ പ്രബോധന ഫലമായി എഴുന്നൂറിൽ പരം കുടുംബങ്ങളാണ് ഇസ്ലാം സ്വീകരിച്ചത്  

ബുഖാറയിൽ നിന്നു വന്ന സയ്യിദ് ശൈഖ് ഇസ്മാഈൽ എന്ന സ്വൂഫി പ്രബോധകനാണ് ലാഹോറിൽ ഇസ്ലാം പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം ആയിരക്കണക്കിനാളുകളെ ഇസ്ലാമിന്റെ കുടക്കീഴിൽ എത്തിച്ചു മാസ്മരിക ശക്തിയുള്ളവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശൈഖ് ബഹാഉദ്ദീൻ സകരിയ്യ, ബാബാ ഫരീദുദ്ദീൻ എന്നീ സ്വൂഫികളിലൂടെയാണ് പഞ്ചാബിൽ ഇസ്ലാമിനു പ്രചാരമുണ്ടായത്  

ഇന്ത്യയുടെ ഹൃദയത്തെ ഇസ്ലാമിനോട് കൂട്ടിയിണക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് അജ്മീരിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്തി എന്ന പുണ്യ പുരുഷനാണ് മദീനയിലേക്കുള്ള യാത്രയിൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പ്രവാചക തിരുമേനി നൽകിയ നിർദേശ പ്രകാരമാണ് ശൈഖ് മുഈനുദ്ദീൻ ചിശ്തി പ്രബോധനാർഥം ഇന്ത്യയിൽ എത്തുന്നത് ഗരീബ് നവാസ്, സുൽത്താനുൽ ഹിന്ദ് എന്നീ അപരാഭിധാനങ്ങളിൽ അറിയപ്പെടുന്ന ശൈഖ് ചിശ്തി ക്രി.വ. 1141 ൽ പേർഷ്യയിൽ ആണ് ജനിച്ചത് ക്രി.വ. 1230 ൽ അജ്മീരിൽ നിര്യാതനായി ദില്ലിയിൽ നിന്ന് അജ്മീരിലേക്കുള്ള യാത്രയിൽ ധാരാളം ആളുകൾ ശൈഖിനെ സന്ദർശിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു അജ്മീരിൽ ഒരു സന്യാസിയാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് തുടർന്ന് ധാരാളം പേർ ഇസ്ലാമിലേക്ക് വന്നു സാന്ത്വനം തേടി ശൈഖിനെ സന്ദർശിച്ചവരെല്ലാം ഇസ്ലാം സ്വീകരിച്ചാണ് മടങ്ങിയത് 

ഇന്ത്യയിലുടനീളം മതപ്രബോധന ദൗത്യവുമായി നൂറുകണക്കിനു സ്വൂഫികൾ സഞ്ചരിക്കുകയും അവരുടെ വിശുദ്ധ വ്യക്തിത്വത്തിൽ ആകൃഷ്ടരായി ആളുകൾ കൂട്ടത്തോടെ മതം മാറുകയും ചെയ്തതിനാലാണ് ഇസ്ലാം ഇവിടെ പ്രബല മതമായി തീർന്നത് എന്ന് മനസ്സിലാക്കാം 

ഇന്ത്യ മുസ്ലിം ഭരണത്തിൽ

ക്രി.വ. 712 ൽ മുഹമ്മദ് ബ്നു ഖാസിം സിന്ധിൽ തുടക്കം കുറിച്ച ഭരണം ക്രി.വ 870 ൽ പ്രാദേശിക അമീറുമാർ അബ്ബാസീ ഖിലാഫത്തിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതു വരെ നിലനിന്നു സിന്ധിനും മുൽത്താനും അപ്പുറം അധികാര പരിധി വികസിപ്പിക്കാൻ ഈ ആദ്യകാല ഭരണകർത്താക്കൾക്ക് സാധിച്ചില്ല പെഷവാറിലെ രാജാവ് ജയ്പാൽ ഗാസ്നയിലെ സുൽത്താൻ സബുക്തിഗിനെ ആക്രമിച്ചതിനെ തുടർന്നു ഖൈബർ ചുരം കടന്നു ഇന്ത്യയിലെത്തിയ ഗസ്നി സുൽത്താനു വർഷാവർഷം കപ്പം കൊടുത്തുകൊള്ളാമെന്ന വ്യവസ്ഥയിലാണ് യുദ്ധം സന്ധിയായത് എന്നാൽ ഇവിടുത്തെ രാജാക്കന്മാർ വ്യവസ്ഥ പാലിക്കാതിരുന്നതിനാൽ സബുക്തിഗിന്റെ മരണ (997) ശേഷം അധികാരത്തിൽ വന്ന മഹ്മൂദ് ഗസ്നി ലാഹോർ, ഖനൂജ്, പഞ്ചാബ്, കലഞ്ചർ, ഗ്വാളിയോർ, സിന്ധ്, താനേശ്വർ, കശ്മീർ മുതലായ നാടുകൾ പിടിച്ചെടുത്തു തന്റെ രാജ്യത്തിന്റെ ഭാഗമാക്കി 1025 ൽ ഗുജറാത്ത് ആക്രമിച്ച മഹ്മൂദ് ഗസ്നി സോമനാഥ ക്ഷേത്രത്തിലുണ്ടായിരുന്ന സമ്പത്ത് കൊള്ളയടിച്ചു 

മതപരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ക്ഷേത്രം കൊള്ളയടിച്ചതെന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു സമ്പത്തിനുവേണ്ടി ക്ഷേത്രങ്ങൾ കൊള്ളയടിക്കുക ഹിന്ദു രാജാക്കന്മാരുടെയും പതിവായിരുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു ('ആധുനിക പൂർവ ഇന്ത്യയിലെ ക്ഷേത്ര ധ്വംസനങ്ങൾ ' എന്ന ശീർഷകത്തിൽ ഫ്രന്റ് ലൈൻ വാള്യം 17, ലക്കം 15 (തിയ്യതി 22.12.2000) വിശദമായ കവർ സ്റ്റേറി പ്രസിദ്ധീകരിച്ചത് സാന്ദർഭികമായി സൂചിപ്പിക്കുന്നു) വിജയകരമായ ഒട്ടേറെ പടയോട്ടങ്ങൾക്കു ശേഷം പ്രവിശ്യകളുടെ ഭരണം മന്ത്രിമാരെയും ഗവർണർമാരെയും ഏൽപിച്ച് മഹ്മൂദ് ഗസ്നി മടങ്ങി 1030 ൽ അദ്ദേഹം മരിച്ചു 

മുഹമ്മദ് ഗൂറിയാണ് ഇന്ത്യയിൽ വ്യവസ്ഥാപിതമായ മുസ്ലിം ഭരണത്തിനു തുടക്കമിട്ടത് 1175- 76 ൽ ഗൂറി മുൽത്താൻ ആക്രമിച്ചു 1178- ൽ ഗുജറാത്ത് ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു 1191 ൽ തറൈനിൽ വച്ച് പൃഥിരാജ് ചൗഹാനോടും പരാജയം ഏറ്റുവാങ്ങി എന്നാൽ അതേവർഷം തന്നെ ദൽഹി, മീറത്, അലീഗർ എന്നിവ കീഴടക്കി തുടർന്നുള്ള വർഷങ്ങളിൽ ബയാന, ബദൗൻ, ഖനൂജ്, ഗ്വാളിയോർ, അജ്മീർ മുതലായ പ്രദേശങ്ങളും പിടിച്ചെടുത്തു തന്റെ സൈന്യാധിപൻ ഖുത്വുബുദ്ദീൻ ഐബകിനെയാണ് മുഹമ്മദ് ഗൂറി പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണം ഏൽപിച്ചത് 1206 ൽ ഗൂറി കൊല്ലപ്പെട്ടു 

ഖുതുബുദ്ദീൻ ഐബക്ക് സ്വന്തമായി ഒരു രാജവംശം സ്ഥാപിച്ചു 'മംലൂക്ക് ' (അടിമ വംശം) എന്നാണീ രാജാവംശം അറിയപ്പെട്ടത് 1150ൽ തുർക്കിയിൽ ജനിച്ച ഐബക്ക് അടിമയായിരുന്നു അതിനാലാണ് അദ്ദേഹം സ്ഥാപിച്ച രാജവംശം ആ പേരിൽ അറിയപ്പെട്ടത് 1206 മുതൽ 1210 വരെയാണ് ഐബക്കിന്റെ ഭരണകാലം ലാഹോർ ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം ഡൽഹിയിൽ ഖുതുബ്മിനാറിന്റെ നിർമാണം ആരംഭിച്ചത് ഖുത്വുബുദ്ദീൻ ഐബക്കാണ് ഇന്തോ- ഇസ്ലാമിക് വാസ്തു വിദ്യക്ക് അദ്ദേഹം തുടക്കം കുറിച്ചു ജനക്ഷേമത്തിനു മുൻതൂക്കം നൽകിയ ഭരണമായിരുന്നു ഐബക്കിന്റേത് 1210 ൽ ലാഹോറിൽ വച്ച് അദ്ദേഹം ദിവംഗതനായി മകൻ ആരാംഷാ (1210- 1211) തുടർന്നു അധികാരമേറ്റെങ്കിലും പിടിച്ചുനിൽക്കാനായില്ല തുടർന്ന് ഖുതുബുദ്ദീന്റെ അടിമ ഇൽതുമിഷ് (1211- 1236) അധികാരമേറ്റു 

അദ്ദേഹം അടിമ വംശത്തിന്റെ അധികാരം അരക്കിട്ടുറപ്പിക്കുകയും അതിർത്തികൾ വികസിപ്പിക്കുകയും ചെയ്തു ഉജ്ജയിൻ ഗ്വാളിയോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കി ഡൽഹി കേന്ദ്രമായി ഭരണം നടത്തിയ മുസ്ലിം സുൽത്താൻ ഇദ്ദേഹമാണ് ഫലത്തിൽ ഡൽഹി സൽത്തനത്തിന് അടിത്തറ പാകിയത് ഇൽതത്മിഷ് ആണ് ശമ്പളവ്യവസ്ഥയിൽ സ്ഥിരമായ സൈന്യത്തെ സജ്ജീകരിച്ചതും ഫ്യൂഡൽ ഭരണവ്യവസ്ഥക്ക് അന്ത്യം കുറിച്ചതും വെള്ളി, ചെമ്പ് നാണയങ്ങൾ ഏർപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളിൽ പെടുന്നു നീതിമാനായ ഭരണാധികാരിയായിരുന്നു ഇൽതത് മിഷ് ഖുത്വുബ് മിനാറിന്റെ നിർമാണം അദ്ദേഹം പൂർത്തിയാക്കി കല, സാഹിത്യം വിജ്ഞാനം എന്നിവയ്ക്ക് പ്രോത്സാഹനം നൽകി 

ഇൽതത്മിഷിനു ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൾ റസിയയാണ് അധികാരമേറ്റെത് സുൽത്താന റസിയ എന്ന പേരിൽ വിശ്രുതയായ ഇവരുടെ ഭരണകാലം 1236 മുതൽ 1240 വരെയാണ് ഉത്തരേന്ത്യയിലെ പ്രഥമ സ്ത്രീ ഭരണാധികാരി ആയിരുന്നു സുൽത്താന റസിയ നിരവധി ഭരണ പരിഷ്കാരങ്ങൾ ഇവർ കൊണ്ടുവന്നിരുന്നു ചില സഹോദരങ്ങളും തുർക്കി പ്രഭുക്കന്മാരിൽ ഒരു വിഭാഗവും റസിയക്കെതിരെ കലാപം നയിച്ചു റസിയയും ഭർത്താവ് ഇഖ്തിയാറുദ്ദീൻ അൽതൂനിയയും സ്വന്തം പട്ടാളക്കാരിൽ ഉപേക്ഷിക്കപ്പെട്ടു 1240 ഒക്ടോബർ 15 നു റസിയ കൊല്ലപ്പെട്ടു  

റസിയക്കു ശേഷം അവരുടെ രണ്ടു സഹോദരന്മാർ അധികാരമേറ്റെങ്കിലും കലാപങ്ങളെ അതിജയിക്കാൻ അവർക്കായില്ല നാസിറുദ്ദീൻ മഹ്മൂദ് എന്ന സഹോദരൻ പിന്നീട് അധികാരത്തിൽ വന്നെങ്കിലും സ്വൂഫി ജീവിതം നയിച്ച അദ്ദേഹം ഭരണം ഗിയാസുദ്ദീൻ ബാൽബനെ ഏല്പിച്ചു രാജ്യ വിസ്തൃതി വർധിപ്പിക്കുന്നതിലും അക്രമികളെ പ്രതിരോധിക്കുന്നതിലും കൊള്ളക്കാരെ അമർച്ച ചെയ്യുന്നതിലും പ്രജാക്ഷേമം ഉറപ്പുവരുത്തുന്നതിലും ദത്തശ്രദ്ധനായിരുന്നു അദ്ദേഹം രാജ്യത്തെങ്ങും അദ്ദേഹം ചാരന്മാരെ നിയോഗിച്ചു അങ്ങേയറ്റം നീതിമാനമായിരുന്നു അദ്ദേഹം എത്രത്തോളമെന്നാൽ രാജ്യത്ത് ആരും തങ്ങളുടെ ഭൃത്യ ജനങ്ങളോട് മോശമായി പെരുമാറാൻ ധൈര്യപ്പെട്ടില്ല കൊട്ടാരത്തിൽ അദ്ദേഹം മദ്യവും ചൂതാട്ടവും നിരോധിച്ചു നവറോസ് എന്ന പേർഷ്യൻ നവവത്സരാഘോഷം ആരംഭിച്ചത് ബാൽബനാണ് 1265 മുതൽ  1287 ൽ മരിക്കുന്നതു വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണം അദ്ദേഹത്തിന്റെ വിയോഗാനന്തരം മകൻ ഖൈക്കുബാദ് (1287- 1290) അധികാരമേറ്റു സുഖലോലുപനായ ഖൈബാദ് ഭരണ രംഗത്ത് പരാജയമായിരുന്നു ഖിൽജി വംശ സ്ഥാപകനായ ജലാലുദ്ദീൻ ഖിൽജി 1290 ൽ ദൽഹി കീഴടക്കിയതോടെ അടിമ വംശത്തിന്റെ ഭരണം അവസാനിച്ചു 

അടിമ വംശത്തെ അടിയറവു പറയിച്ച ശേഷം ഡൽഹിയിൽ അധികാരത്തിൽ വന്നത് ഖിൽജി വംശമാണ് 1290 മുതൽ 1320 വരെയായിരുന്നു ഖിൽജി വംശത്തിന്റെ ഭരണകാലം ഒടുവിലത്തെ അടിമ വംശ രാജാവ് ഖൈക്കുബാദിനെ തോൽപിച്ച ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയാണ് ഈ വംശത്തിന്റെ സ്ഥാപകൻ ഡൽഹി സൽത്തനത്തിലെ രണ്ടാമത്തെ രാജവംശമാണ് ഖിൽജികളുടേത് പ്രജാക്ഷേമ തൽപനായിരുന്നു ജലാലുദ്ദീൻ ഖിൽജി 1296 ൽ അദ്ദേഹത്തെ വധിച്ചു സഹോദര പുത്രൻ അലാഉദ്ദീൻ സിംഹാസനം സ്വന്തമാക്കി അലാഉദ്ദീൻ ഇരുപത് വർഷം ഭരിച്ചു രാജ്യാതിർത്തി വികസിപ്പിക്കുന്നതിലും സമ്പത്ത് സമാഹരിക്കുന്നതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ അലാഉദ്ദീനു കഴിഞ്ഞു ഡക്കാൻ, മധുര, കന്യാകുമാരി വരെ ഖിൽജി വംശത്തിന്റെ കീഴിലായി ഇന്ത്യൻ നികുതി വ്യവസ്ഥയ്ക്കു ഖിൽജി വംശം നൽകിയ സംഭാവന പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട് 1315 ൽ അലാഉദ്ദീൻ മരിച്ചതോടെ സൽത്തനത്തിൽ ഛിദ്രത തല പൊക്കി തുടർന്ന് മൂന്ന് വർഷത്തിനിടെ മൂന്നു സുൽത്താന്മാരാണ് ഭരിച്ചത് ഖിൽജി കുടുംബത്തിലെ മുഴുവൻ പേരും കൊല്ലപ്പെട്ടു  

ഖിൽജിമാരുടെ കീഴിൽ മുൽത്താൻ, ദീപാൽപൂർ പ്രവിശ്യകളുടെ ഗവർണറായിരുന്ന ഗാസിമുൽക്ക് ഗിയാസുദ്ദീൻ തുഗ്ളക്ക് എന്ന സ്ഥാനപ്പേരു സസ്വീകരിച്ചു ഡൽഹി കേന്ദ്രമായി തുഗ്ലക്ക് വംശത്തിനു അടിത്തറ പാകി 1320 ലായിരുന്നു ഇത് സൂക്ഷ്മതയുള്ള ഭരണാധികാരിയായിരുന്നു ഗിയാസുദ്ധീൻ അദ്ദേഹം സ്ഥാപിച്ച നഗരമാണ് തുഗ്ളക്കാബാദ് മംഗോൾ ആക്രമണത്തെ അദ്ദേഹം ഫലപ്രദമായി പ്രതിരോധിച്ചു 

വാറങ്കൽ സ്വന്തം സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു 1325 ൽ ബീഹാറിൽ വച്ച് മരത്തിന്റെ പന്തൽ പൊളിഞ്ഞുവീണ് ഗിയാസുദ്ധീനും മകൻ മഹ്മൂദ് ഖാനും മരിച്ചു സംഭവത്തിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നതായി ഇബ്നുബത്തൂത്ത അഭിപ്രായപ്പെട്ടിട്ടുണ്ട് പിന്നീട് 26 വർഷം ഭരിച്ചത് മുഹമ്മദ് ബിൻ തുഗ്ളക്കാണ് ഡൽഹി സൽത്തനത്ത് ഭൂമിശാസ്ത്രപരമായി ഏറ്റവും വികസിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യാ ഉപദ്വീപിന്റെ ഗണ്യമായ ഭാഗം തുഗ്ളക്ക് വംശത്തിന്റെ കീഴിലായി നികുതി വർധിപ്പിച്ചത് ജനരോഷത്തിനിടയാക്കി തലസ്ഥാനം ഡൽഹിയിൽ നിന്നു ദൗലതാബാദിലേക്ക് മാറ്റിയത് വലിയ വിമർശനങ്ങൾക്കിടയാക്കി കലാപങ്ങൾ പടർന്നു ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഫലം ചെയ്തില്ല ചില പ്രദേശങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു 

സിന്ധിൽ വച്ച് 1351 ൽ അദ്ദേഹം മരിച്ചു തുടർന്ന് അധികാരമേറ്റ ഫിറൂസ് ഷാ തുഗ്ളക്ക് പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ അദ്ദേഹം ശ്രമിച്ചില്ല രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനായിരുന്നു ഇത് 1351 മുതൽ 1388 വരെയായിരുന്നു ഫിറൂസ് ഷാ തുഗ്ളക്കിന്റെ ഭരണകാലം തന്റെ സാമ്രാജ്യത്തിന്റെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ അദ്ദേഹം റോഡുകളും കനാലുകളും ആശുപത്രികളും അതിഥി മന്ദിരങ്ങളും പാഠശാലകളും പണിതു ഡൽഹിക്കു ചുറ്റും ധാരാളം നഗരങ്ങൾ സ്ഥാപിച്ചു വിജ്ഞാനത്തിന് വലിയ പ്രോത്സാഹനം നൽകിയ ഇദ്ദേഹം സംസ്കൃത ഗ്രന്ഥങ്ങൾ പേർഷ്യൻ, അറബിഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യിച്ചു പണ്ഡിതന്മാർക്ക് പ്രത്സാഹനം നൽകി സ്വന്തമായി ഒരു വലിയ ഗ്രന്ഥശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു അദ്ദേഹം ആത്മകഥ എഴുതി ദയാലുവായ രാജാവായാണ് അദ്ദേഹം അറിയപ്പെട്ടത് 1384 ൽ ഫിറൂസ്ഷാ തുഗ്ളക്കിന്റെ വിയോഗത്തിന്റെ നാലു വർഷം മുമ്പ്, ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു അതോടെ തുക്ലക്ക് ഭരണത്തിന്റെ പതനം ആരംഭിച്ചു സുൽത്താൻ മഹ്മൂദ് തുഗ്ലക്ക് (1394- 1413) ആയിരുന്നു അവസാനത്തെ തുഗ്ലക്ക് ഭരണാധികാരി  

തുഗ്ളക്ക് വംശത്തിനുശേഷം ഡൽഹി ഭരിച്ചത് സയ്യിദ് വംശമാണ് 1414 ൽ ഖിദ്ർ ഖാൻ ആണ് ഈ വംശത്തിനു തുടക്കം കുറിച്ചത് തിമൂറിന്റെ ലാഹോർ, മുൽത്താൻ ഗവർണറായിരുന്നു ഖിദ്ർ ഖാൻ അദ്ദേഹത്തിനു ശേഷം മകൻ മുബാറക് ഷാ (1421- 1434) ഭരിച്ചു കലാപത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം സഹോദര പുത്രൻ മുഹമ്മദ് ഷാ (1434- 1444) അധികാരമേറ്റു ശേഷം അധികാരമേറ്റ ആലംഷാ 1448 ൽ രാജ്യം ഉപേക്ഷിച്ചു പോയി തുടർന്ന് അധികാരത്തിനു വേണ്ടിയുള്ള കലഹങ്ങൾ അരങ്ങേറി 

സയ്യിദ് വംശത്തിൽ നിന്ന് അധികാരം പിടിച്ചെടുത്തത് ലോദി വംശമാണ് 1451 മുതൽ 1526 വരെയാണ് ലോദി വംശത്തിന്റെ ഭരണകാലം ബഹ്ലുൽ ലോദി (1451- 1489) , സിക്കന്തർ ലോദി (1489- 1517) ഇബ്റാഹീം ലോദി (1517- 1526) എന്നിവരാണ് ഈ വംശത്തിലെ ഭരണാധികാരികൾ ഇവരിൽ സിക്കന്തർ ലോദിയാണ് ഏറ്റവും പ്രശസ്തൻ ആഗ്ര നഗരം പണിതത് ഇദ്ദേഹമാണ് ഡൽഹിയിൽ നിന്ന് അദ്ദേഹം തലസ്ഥാനം ആഗ്രയിലേക്ക് മാറ്റി കവിയും പണ്ഡിതനുമായിരുന്ന സിക്കന്തർ ലോദി സംസ്കൃതത്തിലെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ പേർഷ്യയിലേക്ക് തർജമ ചെയ്യിച്ചു ഭരണത്തിൽ അച്ചടക്കം ഉറപ്പുവരുത്തി പൊതുമുതൽ പ്രഭുക്കന്മാർ ചോർത്തുന്നത് അവസാനിപ്പിച്ചു ബീഹാർ ജയിച്ചടക്കിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക നേട്ടം ഇദ്ദേഹത്തിന്റെ ഇളയ മകൻ ഇബ്റാഹീം ലോദിയെ തോൽപിച്ചാണ് (പാനിപ്പത്ത് യുദ്ധം- 1526) ബാബർ ഇന്ത്യയിൽ മുഗൾ വംശം സ്ഥാപിച്ചത് ഇബ്റാഹീം ലോദിയുടെ സഹോദരൻ മഹ്മൂദ് ലോദി ബാബറെ ചെറുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല  

1206 ൽ അടിമ വംശത്തോടെ ആരംഭിച്ച് ഖിൽജി, തുഗ്ലക്ക് സയ്യിദ്, ലോദി എന്നീ രാജവംശങ്ങളിലൂടെ 1526 വരെ 320 വർഷം) നീണ്ടുനിന്ന ഡൽഹി സൽത്തനത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഏറ്റവും വിസ്തൃതവും ദീർഘവുമായ സാമ്രാജ്യമായിരുന്നു രാഷ്ട്രീയ, സാമ്പത്തിക, വൈജ്ഞാനിക, കലാ, നഗരാസൂത്രണ, പശ്ചാത്തല വികസന, വാസ്തു വിദ്യാ, സൈനിക രംഗങ്ങളിലെല്ലാം മുൻമാതൃകയില്ലാത്ത വികസനമാണ് ഡൽഹി സൽത്തനത്ത് ഇന്ത്യയ്ക്കു സമ്മാനിച്ചത് ജനങ്ങളുടെ ജീവിത നിലവാരത്തിൽ വലിയ വളർച്ച ഡൽഹി സൽത്തനത്ത് ഉണ്ടാക്കി  ധാരാളം പുതിയ നഗരങ്ങൾ നിർമിക്കപ്പെട്ടു പ്രധാന നഗരങ്ങളെ റോഡ് മാർഗം ബന്ധിപ്പിച്ചു വ്യവസ്ഥാപിതമായ നികുതി പിരിവും ജനക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കി തപാൽ സമ്പ്രദായം കൊണ്ടുവന്നു സർവോപരി കശ്മീരൊഴികെയുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട പ്രദേശങ്ങൾ ഒറ്റ ഭരണത്തിൻ കീഴിൽ ഏകീകരിച്ചു സാംസ്കാരിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു 

1526 ൽ പാനിപ്പത്ത് യുദ്ധത്തിൽ ഇബ്റാഹീം ലോദിയെ തോൽപിച്ച് ബാബർ അന്ത്യം കുറിക്കുന്നതിനു മുമ്പു തന്നെ ഡൽഹി സൽത്തനത്തിന്റെ പതനം ആരംഭിച്ചിരുന്നു വാസ്ത്തവത്തിൽ 1388- ൽ ഫിറൂസ് ഷാ തുഗ്ലക്കിന്റെ മരണത്തോടെ ആരംഭിച്ചതാണ് സൽത്തനത്തിന്റെ തകർച്ച  ആഭ്യന്തര വഴക്കുകൾ മൂർഛിച്ചു പ്രവിശ്യകളുടെ വേറിട്ടുപോക്ക് ത്വരിതഗതിയിലായി ഹിന്ദു- മുസ്ലിം നാടുവാഴികൾ കേന്ദ്രാധികാരത്തോടു കലഹിച്ചു സ്വന്തം അധികാരം ഉറപ്പിച്ചു 1338 - ൽ മുഹമ്മദ് തുഗ്ലക്കിന്റെ കാലത്തു തന്നെ ബംഗാൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു 1576- ൽ അക്ബർ ബംഗാളിനെ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കുന്നതുവരെ അവിടെ പല ഭരണാധികാരികൾ ഭരിച്ചു ബംഗാൾ തിരിച്ചുപിടിക്കാൻ ഫിറൂസ് ഖാൻ തുഗ്ളക്ക് നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല  എന്നാൽ ബംഗാൾ ഭരണാധികാരി ഇൽയാസ് ഷാഹിയെ കൊണ്ട് തന്റെ മേൽകോയ്മ അംഗീകരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു സ്വയം ഭരണ പ്രദേശമായി ബംഗാൾ നിലനിന്നു  

1350നും 1680 നും ഇടയിൽ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി പല സ്വതന്ത്ര മുസ്ലിം ഭരണകൂടങ്ങളും നിലനിന്നു 1390 ഓടു കൂടിയാണ് ഗുജറാത്ത് സ്വതന്ത്രമായത്  ഗുജറാത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയ പ്രഗത്ഭനായ സുൽത്താനായിരുന്നു അഹ്മദ്ഷാ ഒന്നാമൻ ഇദ്ദേഹമാണ് അഹമ്മദാബാദ് നഗരം സ്ഥാപിച്ചത് (1411) സമുദ്ര വ്യാപാര രംഗത്ത് ഗുജറാത്തിന് ഉജ്ജ്വല നേട്ടമുണ്ടാക്കിയ ഭരണാധികാരിയാണ് അഹ്മദ് ഷായുടെ പൗത്രൻ മഹ്മൂദ് ബേഗ്റ (1458- 1511) 1572- ൽ അക്ബർ ഗുജറാത്ത് മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി 

ഫിറൂസ് ഷാ തുഗ്ലക്ക് സ്ഥാപിച്ച ജോൻപൂർ നഗരം അവിടെ ഗവർണറായിരുന്ന മലിക് സർവർ സ്വതന്ത്രമാക്കി ശർഖി സ്വതന്ത്ര സൽത്തനത്ത് രൂപീകരിച്ചു ഈ വംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു സുൽത്താൻ ഇബ്റാഹീം ഷാ ശർഖി 1402 മുതൽ 1431 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം അക്കാലത്ത് ജോൺപൂർ വൈജ്ഞാനിക നഗരം എന്ന നിലയിൽ പ്രശസ്തമായി 'ശീറാസെ ഹിന്ദ് ' (ഇന്ത്യയിലെ ശീറാസ്) എന്നാണ് ജോൻപൂർ അറിയപ്പെട്ടിരുന്നത് ഹുസൈൻ ഷായുടെ കാലത്ത് (1456- 76) ഇന്ത്യയിലെ ഏറ്റവും വലിയ സൈന്യം ജോൻപൂറിന്റേതായിരുന്നുവത്രെ ഡൽഹി പിടിച്ചെടുക്കാൻ പോലും ഹുസൈൻ ഷാ ശ്രമിച്ചു പക്ഷേ, ബഹ്ലുൽ ലോദി ആ ശ്രമം പരാജയപ്പെടുത്തി 1493 ൽ സിക്കന്ദർ ലോദി ജോൻപൂർ പിടിച്ചെടുത്തു ശർഖി സൽത്തനത്ത് അതോടെ അവസാനിച്ചു  ഖാൻദേശ്, മാൾവ എന്നിവയായിരുന്നു ഡൽഹി സൽത്തനത്തിൽ നിന്നു വിഘടിച്ചു പോയ ഉത്തരേന്ത്യയിലെ മറ്റു സ്വതന്ത്ര രാജ്യങ്ങൾ 1399 മുതൽ 1601 വരെ ഖാൻദേശ് സ്വതന്ത്രമായി നിന്നു 

പിന്നീട് മുഗൾ സാമ്രാജ്യത്തിൽ ലയിച്ചു 1401 ൽ ഡൽഹി സൽത്തനത്തിൽ നിന്നു വേറിട്ടുപോയ മാൾവ 1562 ൽ മുഗൾ സാമ്രാജ്യത്തോടു കൂട്ടിച്ചേർക്കപ്പെട്ടു ഡൽഹി സൽത്തനത്തിന്റെ ഭാഗമല്ലാതിരുന്ന കാശ്മീർ സ്വതന്ത്ര രാജ്യമായിരുന്നു 1339 ൽ ശംസുദ്ദീൻ മിർസയാണ് കാശ്മീരിൽ മുസ്ലിം ഭരണത്തിനു തുടക്കം കുറിച്ചത് 1587 ൽ മുഗൾ സാമ്രാജ്യത്തിൽ ലയിപ്പിക്കപ്പെടുന്നതു വരെ വിവിധ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു കശ്മീർ കശ്മീരിനെ അഭിവൃദ്ധിയിലേക്കു നയിച്ച പ്രഗത്ഭനായ ഭരണാധികാരിയാണ് കാശ്മീരുകൾ 'ബഡാഷാ ' എന്ന് ബഹുമാനപുരസ്സരം വിളിച്ച 'കാശ്മീരിന്റെ അക്ബർ ' എന്ന് അപരാഭിധാനമുള്ള സൈനുൽ ആബിദീൻ (1420- 1470) 

ദക്ഷിണേന്ത്യയിലെ പുകൾപെറ്റ മുസ്ലിം ഭരണകൂടമായിരുന്നു ബാഹ്മിനി സുൽത്താന്മാരുടേത് ബാഹ്മിനി സാമ്രാജ്യം, ബാഹ്മിനി സൽത്തനത്ത് എന്നീ പേരുകളിൽ ഇവരുടെ ഭരണകൂടം അറിയപ്പെട്ടു അലാഉദ്ദീൻ ബഹ്മൻ ഷാ (1347- 1358) ആണ് ഡൽഹി സൽത്തനത്തിൽ നിന്ന് ഡക്കാൻ വേർപ്പെടുത്തി ഈ പേരിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചത് ഗുൽബർഗയായിരുന്നു തലസ്ഥാനം രാജ്യത്തെ നാലു പ്രവിശ്യകളായി വിഭജിച്ചു ഓരോ പ്രവിശ്യയും ഓരോ ഗവർണർമാരുടെ ചുമതയിലാക്കി സ്വന്തം നാണയം നടപ്പാക്കി അലാഉദ്ദീൻ ഷായുടെ മരണശേഷം മുഹമ്മദ് ഷാ ഒന്നാമൻ (1358- 77) അധികാരമേറ്റു അയൽ രാജ്യങ്ങൾ ഉയര്‍ത്തിയ വെല്ലുവിളികളെ മുഹമ്മദ് ഷാ അതിജീവിച്ചു 

ഇദ്ദേഹം രൂപവത്കരിച്ച എട്ടംഗ മന്ത്രി സഭ മറ്റു പല രാജാക്കന്മാരും മാതൃകയായി സ്വീകരിച്ചു 1377 മുതൽ 1397 വരെയുള്ള രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ അഞ്ചു സുൽത്താൻമാർ ഭരണം നടത്തി ആഭ്യന്തര കലങ്ങൾ മൂലം അന്തരീക്ഷം കലുഷമായിരുന്നു ഇക്കാലയളവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത് താജുദ്ദീൻ ഫിറൂസ് ഷാ (1397- 1422) ആണ് ഫിറൂസാബാദ് നഗരം ഇദ്ദേഹം നിർമിച്ചതാണ് അഹ്മദ് ഷാ (1422- 1435) ബാഹ്മിനി സൽത്താനത്തിന്റെ തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബീദാറിലേക്ക് മാറ്റി അലാഉദ്ദീൻ അഹ്മദ് ഷാ (1436- 1458) , ഹുമയൂൺ (1457- 1461), മുഹമ്മദ് മൂന്നാമൻ (1463- 1482) , മഹ്മൂദ് ഷാ (1482- 1518) എന്നിവരായിരുന്നു ഈ വംശത്തിലെ പിൽകാല ഭരണാധികാരികൾ ഇവരുടെ ശേഷം വന്നവർ ദുർബലരായിരുന്നു വിജയനഗര സാമ്രാജ്യവുമായുള്ള ഏറ്റുമുട്ടലുകളിൽ ബാഹ്മിനി സാമ്രാജ്യം തകർന്നു അഹ്മദ് നഗർ, ബീജാപൂർ, ബീരാർ, ബിദാർ, ഗോൽക്കൊണ്ട എന്നിങ്ങനെ അഞ്ചു രാജ്യങ്ങളായി ബാഹ്മിനി സൽത്തനത്തു വിഘടിച്ചു അവ പിന്നീട് ഡക്കാൻ സൽത്തനത്തിന്റെ ഭാഗമായി ഔറംഗസീബിന്റെ കാലത്ത് ഇവ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി 

ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുകയും ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിക്കുകയും ചെയ്ത മുസ്ലിം ഭരണാധികാരികളാണ് മുഗളന്മാർ മധ്യേഷ്യ ഭരിച്ച തിമൂർ, മാംഗോൾ വംശങ്ങളിലാണ് മുഗളരുടെ കുടുംബ വേരുകൾ ചെന്നു ചേരുന്നത് കാബൂളിലെ ഭരണാധികാരിയായിരുന്ന ബാബർ ആണ് 1526 ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്റാഹീം ലോദിയെ തോൽപിച്ചത് മുഗൾ സാമ്രാജ്യത്തിനു അടിത്തറ പാകിയത് അതു മുതൽ 1857 വരെയാണ് മുഗളരുടെ ഭരണകാലം മൂന്നു നൂറ്റാണ്ടുകളും മൂന്നു പതിറ്റാണ്ടുകളും ആഗ്രയായിരുന്നു മുഗളരുടെ പ്രഥമ തലസ്ഥാനം 1557 ൽ തലസ്ഥാനം ഫത്തേപൂർ സിക്രിയയിലേക്കും 1585 ൽ ലാഹോറിലേക്കും മാറ്റി 1598 ൽ വീണ്ടും ആഗ്രയായി തലസ്ഥാനം 1648 മുതൽ 1857 വരെ ഡൽഹിയും ഇന്നത്തെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ ഭൂപ്രദേശം ഇവരുടെ ഭരണത്തിൻ കീഴിലായിരുന്നു 

സാമ്രാജ്യ സ്ഥാപകനായ ബാബർ നാലു വർഷമാണ് ഭരണം നടത്തിയത് ഇന്ത്യൻ നാട്ടുരാജാക്കന്മാരിൽ നിന്നു കടുത്ത എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടിവന്നു റാണസംഗയുടെ നേതൃത്വത്തിൽ രജപുത്രന്മാർ ബാബറിനെതിരെ പട നയിച്ചു മുസ്ലിം രാജാക്കന്മാരും ബാബർക്കെതിരായിരുന്നു ആഗ്രയ്ക്കടുത്തുള്ള കൻവാഹയിൽ രജപുത്രരും ബാബറും ഏറ്റുമുട്ടി രജപുത്ര സൈന്യത്തെ തറ പറ്റിക്കാനായതോടെ മുഗൾ സൈന്യത്തിന്റെ ആത്മ വിശ്വാസം വർധിച്ചു ഇബ്റാം ലോദിയുടെ സഹോദരൻ മഹ്മൂദ് ലോദി അഫ്ഗാനികളെ സംഘടിപ്പിച്ചു ബാബറെ നേരിട്ടുവെങ്കിലും ജയിക്കാനായില്ല 1530 ൽ തന്റെ നാൽപത്തി ഏഴാമത്തെ വയസ്സിൽ ബാബർ മരിച്ചു 

ബാബറിനുശേഷം അധികാരത്തിൽ വന്ന മകൻ ഹുമയൂൺ സമാധാന പ്രിയനായിരുന്നുവെങ്കിലും സമാധാനം അദ്ദേഹത്തിനു വിധിച്ചതായിരുന്നില്ല കാബൂളിലെ സ്വതന്ത്ര ഭരണാധികാരിയായിരുന്ന സഹോദരൻ കംറാൻ ഹുമയൂണിൽ നിന്ന് പഞ്ചാബ് പിടിച്ചെടുത്തു ഷേർഖാന്റെ നേതൃത്വത്തിൽ അഫ്ഗാനികൾ മുഗളർക്കെതിരെ തിരിഞ്ഞു ഹുമയൂൺ ഗുജറാത്തിൽ ബഹദൂർഷയുമായി യുദ്ധത്തിലായിരിക്കെ ഷേർഖാൻ ബംഗാൾ പിടിച്ചടക്കി 1539 ൽ ഷേർഖാൻ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി ശേഷം ഷേയർഖാൻ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ചു സഹോദരന്മാരാൽ ചതിക്കപ്പെട്ട ഹുമയൂണിനു നാടുവിടേണ്ടി വന്നു മൂന്നു വർഷം സിന്ധിൽ അലഞ്ഞ ശേഷം ഹുമയൂൺ പേർഷ്യയിൽ സഫവികളുടെ അഭയം സ്വീകരിച്ചു 

ഷേർഷാ സ്വന്തം  രംജവംശത്തിനു ജന്മം നൽകി 1540 മുതൽ 1555 വരെ അവർ ഇന്ത്യ ഭരിച്ചു പതിനഞ്ചു വർഷത്തെ പ്രവാസത്തിനുശേഷം 1555 ൽ ഹുമയൂൺ തന്റെ നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചുപിടിച്ചു ഒരു വർഷത്തിനു ശേഷം അദ്ദേഹം വാന നിരീക്ഷണ കേന്ദ്രത്തിന്റെ മുകൾ നിലയിൽ നിന്നു താഴെ വീണു മരിച്ചു സാമ്രാജ്യം നഷ്ടപ്പെട്ടതിനു ശേഷം ഒന്നര പതിറ്റാണ്ടു കഴിഞ്ഞു അതു തിരിച്ചുപിടിച്ചു എന്ന അപൂർവത ചരിത്രത്തിൽ ഹുമയൂണിനു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു പോരാളി എന്നതിനേക്കാൾ പണ്ഡിതൻ എന്ന വിശേഷണമാണ് അദ്ദേഹത്തിനു ചേരുക 

ഹുമയൂണിനു ശേഷം മകൻ അക്ബർ അധികാരത്തിൽ വന്നു അപ്പോൾ അക്ബറിനു പതിമൂന്ന് വയസ്സ് തികഞ്ഞിരുന്നില്ല മുഗൾ വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയാണിദ്ദേഹം സാമ്രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് അക്ബറാണ് കശ്മീർ, സിന്ധ്, ഒറീസ, ലഡാക്ക്, ബലൂചിസ്ഥാൻ, ഡക്കാൻ, മുതലായവ കീഴടക്കി ഇദ്ദേഹം പണിത നഗരമാണ് ഫത്തേപൂർ സിക്രി.  അക്ബറിനെ സ്ഥാനഭ്രഷ്ടനാക്കാൻ സഹോദരൻ മീർസാ ഹകീം നടത്തിയ ശ്രമം വിഫലമായി സഹോദരനിൽ നിന്ന് കാബൂൾ അക്ബർ പിടിച്ചെടുത്തു 1582 ൽ അക്ബർ 'ദീനെ ഇലാഹി ' എന്ന പേരിൽ സ്വന്തമായി ഒരു മത സരണി പ്രഖ്യാപിച്ചു ഹിന്ദു- ഇസ്ലാംമത തത്വങ്ങൾ ചേർത്തുണ്ടാക്കിയ സങ്കര മതമായിരുന്നു അത് . 

ഇതുവലിയ വിവാദങ്ങൾക്കിടയാക്കി നാൽപതു വർഷത്തെ സംഭവബഹുലമായ ഭരണത്തിനുശേഷം 1605 ൽ അക്ബർ മരിച്ചു ജിസ്യ നിർത്തലാക്കിയതും ശൈശവ വിവാഹം നിരോധിച്ചതും മുഗൾ സാമ്രാജ്യത്തിന്റെ നില ഭദ്രമാക്കിയതുമാണ് അക്ബറിന്റെ നേട്ടങ്ങൾ കല, സാഹിത്യം, വിജ്ഞാനം എന്നിവയ്ക്ക് അളവറ്റ പ്രോത്സാഹനം നൽകിയതും അക്ബറിന്റെ നേട്ടങ്ങളിൽ പെടുന്നു 

അക്ബറിനു ശേഷം മകൻ സലീം (ജഹാംഗീർ) അധികാരമേറ്റു ജഹാംഗീറിനെതിരെ മകൻ ഷാജഹാൻ കലാപം നയിച്ചു 1627 ൽ ജഹാംഗീർ മരിച്ചതോടെ അധികാര വടംവലി നടന്നു അതിൽ ഷാജഹാൻ വിജയിച്ചു ഡൽഹിയിലെ ചെങ്കോട്ടെയും ആഗ്രഹിയിലെ താജ്മഹലും ഷാജഹാന്റെ സംഭാവനകളാണ് 1657 ൽ ഷാജഹാൻ മരിച്ചതിനെ തുടർന്ന് നാലുമക്കൾ തമ്മിൽ നടന്ന അധികാരത്തർക്കത്തിൽ വിജയിച്ചത് ഔറംഗസീബാണ് ശിവജിയുടെ നേതൃത്വത്തിലുള്ള മറാഠകളുമായി അദ്ദേഹത്തിനു പലപ്പോഴും ബലാബലം പരീക്ഷിക്കേണ്ടിവന്നു മുഗൾ സാമ്രാജ്യത്തെ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ കഴിഞ്ഞതും എതിർപ്പുകളെ പലപ്രദമായി ചെറുക്കാൻ കഴിഞ്ഞതും ഔറംഗസീബിന്റെ നേട്ടമാണ് 

ലളിത ജീവിതം നയിച്ച അദ്ദേഹം പ്രജകളുടെ ക്ഷേമത്തിനും മുൻഗണന നൽകി എന്നാൽ മുഗൾ രാജാക്കന്മാരിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഭരണാധികാരിയും അദ്ദേഹമാണ് 1707 ൽ അദ്ദേഹം മരിച്ചതിനു ശേഷം അധികാരത്തിൽ വന്ന മുഗൾ രാജാക്കന്മാരിൽ പ്രഗത്ഭരായിരുന്നില്ല നാദിർഷായുടെയും അഹ്മദ് ഷാ അബ്ദാലിയുടെയും ഇടപെടലിന് ഇതു വഴിയൊരുക്കി ഇതിനിടെ 1803 ൽ ഇംഗ്ലീഷുകാർ ഡൽഹിയും ആഗ്രയും അലീഗഡും പിടിച്ചെടുത്തു 1857 ൽ ഒടുവിലത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിനെ ബ്രിട്ടീഷുകാർ ബന്ദിയാക്കി പിറ്റേ വർഷം അദ്ദേഹം റങ്കൂണിലേക്ക് നാടു കടത്തപ്പെട്ടു അവിടെ വെച്ച് അദ്ദേഹം മരിച്ചു അത് മുഗൾ വംശത്തിന്റെ അന്ത്യമായിരുന്നു 

മുഗൾ കാലഘട്ടത്തിൽ അവരുടേതല്ലാത്ത ചില മുസ്ലിം ഭരണകൂടങ്ങൾ ഇന്ത്യയുടെ അവർക്കധീനമല്ലാത്ത ഭാഗങ്ങളിൽ നിലനിന്നിരുന്നു മൈസൂരിലെ ഹൈദരലിയുടെയും ടിപ്പുവിന്റെയും ഖുദാദാദ് സൽത്തനത്ത്, ഹൈദരാബാദിൽ നിളാമുൽ മുൽക് ആസിഫ് ജാ സ്ഥാപിച്ച ആസിഫിയ്യ, അവധി അമീർ സആദത് ഖാൻ (1722- 1739) സ്ഥാപിച്ച ഭരണകൂടം എന്നിവയാണ് അവയിൽ പ്രധാനം  

കേരളത്തിലെ ഏക മുസ്ലിം ഭരണവംശമായിരുന്നു വടക്കൻ മലബാറിൽ കണ്ണൂർ ആസ്ഥാനമായി ഭരണം നടത്തിയ അറയ്ക്കൽ രാജവംശം ഈ രാജവംശത്തിന്റെ ഉൽപത്തിയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട് ചേരമാൻ പെരുമാളിന്റെ മകൻ മഹാബലി ഇസ്ലാം ആശ്ലേഷിച്ച ശേഷം മുഹമ്മദലി എന്ന പേർ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം സ്ഥാപിച്ചതാണ് അറയ്ക്കൽ രാജവംശം എന്നും ഒരു കഥ പറയുന്നു മറ്റൊരു കഥയനുസരിച്ച് കോലത്തിരി രാജാവിന്റെ മകൾ പുഴയിൽ ഒലിച്ചുപോയപ്പോൾ രക്ഷിച്ച ഒരു മുസ്ലിം യുവാവ് ആണ് ഈ വംശ സ്ഥാപകൻ അരയൻകുളങ്ങര നായരാണ് വേറൊരു വിവരണ പ്രകാരം മതം മാറിയ മുഹമ്മദലി മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നിരുന്ന ഇവരുടെ പുരുഷ ഭരണാധികാരി ആലി രാജ എന്നും സ്ത്രീ ഭരണാധികാരി അറയ്ക്കൽ ബീവി എന്നുമാണ് അറിയപ്പെട്ടിരുന്നത് ആലി രാജയ്ക്ക് ആദി രാജ, ആഴി രാജ എന്നിങ്ങനെയും പാഠഭേദങ്ങളുണ്ട് പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടിലാണ് ഈ ഭരണം നിലവിൽ വന്നതെന്നാണ് ഊഹം 1184 ൽ ഈ വംശത്തിൽ പെട്ട ഒരു രാജാവ് മാലിദ്വീപ് കീഴടക്കിയതായി രേഖയുണ്ട് മലബാർ മാന്വലിൽ ഈ വംശത്തിലെ 29 രാജാക്കന്മാരുടെ പേരുകൾ പറയുന്നുണ്ട്  

വൈദേശിക സാമ്രാജ്യ ശക്തികളോട് ശക്തമായി പോരാടിയവരായിരുന്നു ആലി രാജാക്കന്മാർ ബീജാപ്പൂർ സുൽത്തന്മാരുടെയും മൈസൂർ സുൽത്താന്മാരുടെയും ഇവർക്ക് രാഷ്ട്രീയ സൈനിക ബന്ധം ഉണ്ടായിരുന്നു ഹൈദരലി കീഴടക്കിയ ചിറക്കൽ രാജ്യത്തിന്റെ ഭരണചുമതല അദ്ദേഹം ഏൽപിച്ചത് ആലി രാജയെയാണ് 1766- 90 കാലത്ത് മലബാറിലെ പ്രധാന ശക്തിയായിരുന്നു അറയ്ക്കൽ മാലി ദ്വീപും ലക്ഷദ്വീപും ഇവരുടെ നിയന്ത്രണത്തിലായിരുന്നു പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് സൈന്യങ്ങളുമായി അറയ്ക്കൽ രാജാക്കന്മാർക്കു നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു ഘോരമായ യുദ്ധങ്ങൾക്കു ശേഷം കണ്ണൂർ കോട്ട പിടിച്ചെടുക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു 1790 ൽ ബ്രിട്ടീഷ് സൈന്യം കണ്ണൂർ കീഴടക്കി അന്നു ഭരണസാരഥ്യം വഹിച്ചിരുന്ന അറയ്ക്കൽ ബീവി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി രാജിയാവാൻ നിർബന്ധിതരായി 


ഇന്ത്യ: ഇസ്ലാമിന്റെ സ്വാധീനവും സംഭാവനകളും

'മതങ്ങളുടെ കാര്യമെടുത്താൽ മറ്റെല്ലാ രാജ്യങ്ങളും ദരിദ്രവാസികളാണ്, ഇന്ത്യയാണ് ഏക കേടീശ്വരി ' എന്ന് അമേരിക്കൻ നോവലിസ്റ്റ് മാർക് ട്വൈൻ പറഞ്ഞത് വളരെ ശരിയാണ് ഇന്ത്യയോളം മതസമ്പന്നമായ രാഷ്ട്രങ്ങൾ ലോകത്ത് വേറെയില്ല ഇന്ത്യാ ചരിത്രത്തെ രൂപപ്പെടുത്താൻ എല്ലാ ലോക മതങ്ങളും ചെറുതോ വലുതോ ആയ പങ്കു വഹിച്ചതായി കാണാം ഒരു മതത്തിന്റെയും സംഭാവന നിസ്സാരമല്ല ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ അടിസ്ഥാനം ഇവിടെ ഉത്ഭവിച്ചതും വന്നുചേർന്നതുമായ മതങ്ങളാണ് ഇസ്ലാമിന്റെ ഇന്ത്യയിലെ ആഗമനവും പ്രചാരവും വളർച്ചയും ഇന്ത്യയിലെ മുസ്ലിം ഭരണവും മുൻ ഭാഗത്തിൽ നാം സമാന്യമായി പരിചയപ്പെടുകയുണ്ടായി ഇന്ത്യയ്ക്ക് ഇസ്ലാം നൽകിയ സംഭാവനകളും ഇന്ത്യയെ നിർമിക്കുന്നതിൽ ഇസ്ലാം മതാനുയായികൾ വഹിച്ച പങ്കുമാണ് ആ ഭാഗത്തിൽ നാം പരിശോധിക്കുന്നത് മുസ്ലിം ഭരണകർത്താക്കൾ മാത്രമല്ല, കവികളും ശിൽപികളും കലാകാരന്മാരും ആത്മജ്ഞാനികളും സംഗീതജ്ഞരും പണ്ഡിതന്മാരും സാധാരണക്കാരായ തൊഴിലാളികളും കർഷകരും എല്ലാം ഇന്ത്യയെ നിർമിക്കുന്നതിൽ പങ്കാളികളായിട്ടുണ്ട് 

ഇന്ത്യയിൽ അധിവസിക്കുന്ന എല്ലാ ജനങ്ങൾക്കുമുണ്ട് ഇന്ത്യയിൽ വിയർപ്പിന്റെ വിഹിതം ഇവയെല്ലാം ചേർന്നതാണ് ഇന്ത്യ എന്ന മഹത്തായ ആശയം നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറും മുദ്രാവാക്യമല്ല; ആത്മാവിൽ പതിഞ്ഞ തിരിച്ചറിയൽ മുദ്രയാണ് സഹിഷ്ണുതയും സഹവർത്തിത്വവുമാണ് ഇന്ത്യയെ ഇന്ത്യയായി നിലനിർത്തിയത് നിക്ഷിപ്ത താൽപര്യങ്ങളുടെ ഉപകരണമായി മതം മാറ്റപ്പെട്ടപ്പോഴാണ് ഇന്ത്യ വിഭജിക്കപ്പെട്ടത് വിഭജനം ആദ്യം സൃഷ്ടിക്കപ്പെടുന്നത് മനസ്സുകളിലാണ് പരസ്പരം മനസ്സിലാക്കുകയാണ് അതിനുള്ള പരിഹാരം ഇന്ത്യയുടെ സൗന്ദര്യം അതിന്റെ വൈവിധ്യത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുക എന്നതിന്നർത്ഥം നാം ഇന്ത്യക്കാരല്ലാതായിത്തീരുക എന്നതാണ് ഇന്ത്യാ രാജ്യത്തെ നിർമിക്കുന്നതിൽ ഓരോരുത്തരും വഹിച്ച പങ്ക് സ്വയം തിരിച്ചറിയുക എന്നതുപോലെ പ്രധാനമാണ് മറ്റുള്ളവർ നൽകിയ സംഭാവനകൾ വിലമതിക്കുക എന്നതും 

അതിവിപുലമാണ് ഇന്ത്യയ്ക്ക് ഇസ്ലാം നൽകിയ സംഭാവനകൾ അവ മുഴുവനായി വിസ്തരിക്കുക ഇവിടെ സുസാധ്യമല്ല വലിയ ഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ ഇംഗ്ലീഷിൽ രചിക്കപ്പെട്ടിട്ടുണ്ട് അവയെ ഉപജീവിച്ചു എല്ലാ മേഖലകളിലെയും മുസ്ലിം സംഭാവനകളുടെ ഒരേകദേശ ചിത്രം നൽകാനാണ് ഇവിടെ ശ്രമിക്കുന്നത്  

മുസ്ലിംകൾക്ക് മുമ്പോ ശേഷമോ ഇന്ത്യ ഭരിച്ച വിദേശ ശക്തികൾക്ക്  മുസ്ലിംകളോളം ഇന്ത്യയെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു മുസ്ലിംകൾ മുമ്പ് ഇന്തോ- യവനരും ശാക്യൻമാരും ഇന്തോ- പാർത്തിയൻസും കുശാനന്മാരും ഇന്ത്യ ഭരിച്ചെങ്കിലും ഹിന്ദു സംസ്കാരത്തിലേക്ക് സ്വാംശീകരിക്കപ്പെടുകയായിരുന്നു അവർ മുസ്ലിംകൾക്കു ശേഷം ഇന്ത്യ അധീനപ്പെടുത്തിയ യൂറോപ്യൻ ശക്തികൾ ഇന്ത്യയെ കോളനിവത്കരിക്കുകയും കൊള്ളയടിക്കുകയുമാണ് ചെയ്തത് ഇതിന് നേർ വിപരീതമായി, മുസ്ലിം രാജാക്കന്മാർ സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ഇവിടെ സ്ഥിരമായി വസിക്കുകയും ഈ നാടിനെ ശക്തിപ്പെടുത്തുകയും ചെയ്തു ഇന്ത്യൻ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക് നിർണായകമായിരുന്നു മൗലികവും സമഗ്രവുമായ ദർശനവും മൂല്യവ്യവസ്ഥയും ആധ്യാത്മികതയും ഭാഷകകളും സംസ്കാരവും ഉള്ള മതമാണ് ഇസ്ലാം അതിനാലാണ് ഇന്ത്യൻ സംസ്കാര രൂപീകരണത്തിൽ മൗലികമായ സംഭാവനകൾ അർപ്പിക്കാൻ ഇസ്ലാമിനു സാധിച്ചത് 

ഏഴാം നൂറ്റാണ്ടിനുശേഷം ഹിന്ദു മതത്തിൽ ഉണ്ടായ ആശയനവീകരണവും സമുദ്ധാരണ പ്രവർത്തനങ്ങളും ഹിന്ദു മതത്തിനകത്തുണ്ടായ സ്വാഭാവിക വളർച്ചയുടെ ഫലമായിരുന്നില്ല; പ്രത്യുത ഇസ്ലാമിന്റെ ചിന്താപരമായ സ്വാധീന ഫലമായിരുന്നു എന്നു താരാചന്ദ് വ്യക്തമാക്കുന്നുണ്ട് ഹിന്ദുമതത്തിൽ ഇസ്ലാം ചെലുത്തിയ ദാർശനിക സ്വാധീനം അദ്ദേഹം തന്റ 'ഇൻഫ്ളുവൻസ് ഓഫ് ഇസ്ലാം ഓൺ ഇന്ത്യൻ കൾച്ചർ ' എന്ന ഗ്രന്ഥത്തിൽ വിശദമായി അപഗ്രഥിക്കുന്നുണ്ട് 

ഇന്ത്യയിൽ ഇസ്ലാം ചെലുത്തിയ സ്വാധീനത്തിന്റെ മഹത്വം ഗാന്ധിജി, നെഹ്റു, വിവേകാനന്ദൻ, ഡോ. എസ് രാധാകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള പ്രഗത്ഭമതികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഖുർആൻ പരാമർശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത ശാസ്ത്രങ്ങളോ കലകളോ ഇല്ലെന്നു നിരീക്ഷിക്കുന്ന വിവേകാനന്ദൻ മുസ്ലിംകളുടെ ആഗമനം ഇന്ത്യയിലെ മർദിതർക്കും പാവപ്പെട്ടവർക്കും അനുഗ്രഹമായി ഭവിച്ചു എന്നു പ്രസ്താവിക്കുന്നു (complete works vol.v) കലർപ്പറ്റ ഏകദൈവ വിശ്വാസവും സാഹോദര്യത്തിന്റെ പ്രയോഗ സാക്ഷാത്കാരവുമാണ് ഗാന്ധിജിയുടെ നോട്ടത്തിൽ ഇസ്ലാമിന്റെ ഏറ്റവും മഹത്തായ സംഭാവന ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തെയും ഹിന്ദു നവോത്ഥാന ശ്രമങ്ങളെയും ഗുണകരമായി സ്വാധീനിച്ചതായി ഡോ.എസ്.  രാധാകൃഷ്ണനും സാക്ഷ്യപ്പെടുത്തി മത, സാംസ്കാരിക, രാഷ്ട്രീയ, കലാ, സാഹിത്യ, സംഗീത, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്നതാണ് ഇന്ത്യയിൽ ഇസ്ലാമിന്റെ സ്വാധീനം 


ഇസ്ലാമും ഹിന്ദുമതവും

ഇസ്ലാമിന്റെ മൗലിക തത്വങ്ങളായ ഏകദൈവാരാധന, വിഗ്രഹനിരാസം, സമത്വദർശനം ഇന്ത്യയിലെ സാധാരണക്കാരെ ഹഠാദകർഷിക്കുകയുണ്ടായി ഇന്ത്യയിൽ നിലനിന്നിരുന്ന ഉച്ചനീത്വവും കണിശമായ ജാതിവ്യവസ്ഥയും ഇസ്ലാമിനെ വിമോചന ദർശനമായി കാണാൻ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ പ്രേരിപ്പിച്ചു മുസ്ലിംകളുടെ നിഷ്ഠയോടെയുള്ള മത ജീവിതം  ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിനു പുതുമയുള്ള അനുഭവമായിരുന്നു മുസ്ലിം പുണ്യ പുണ്യപുരുഷന്മാരുടെയും സ്വൂഫി പ്രബോധകരുടെയും സാന്നിധ്യവും ഇന്ത്യയിലെ ജനമനസ്സുകളെ ഇസ്ലാമിലേക്ക് ആകർഷിക്കാൻ പ്രേരകമായി 

ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടയുന്നതിനും ഹിന്ദു മത തത്വങ്ങളെ കാലോചിതമായി പരിഷ്കരിക്കുന്നതിനും ഇന്ത്യയിലെ ഹൈന്ദവ ആചാര്യന്മാർ നിർബന്ധിക്കപ്പെട്ടു ഇസ്ലാംമിൽ നിന്നും മുസ്ലിം ജീവിതത്തിൽ നിന്നും ധാരാളമായി കടം കൊണ്ടാണ് ഹിന്ദു ധർമ പുനരുത്ഥാനം നടന്നത് എട്ടാം നൂറ്റാണ്ടിൽ ഹൈന്ദവ നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ദക്ഷിണേന്ത്യയിൽ നിന്നാണെന്നു താരാചന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട് വൈഷ്ണവ, ശൈശവ സന്യാസിമാർ ഭക്തിപ്രസ്ഥാനത്തിനും ശങ്കരാചാര്യരും രാമാനുജനും നിംബാദിത്യനും ബസവയും വല്ലഭാചാര്യയും മധ്വാചാര്യരും തങ്ങളുടെ ദർശനങ്ങൾക്കും പ്രാരംഭമിട്ടത് ദക്ഷിണേന്ത്യയിലാണ് അവിടെ നിന്നാണ് ഹൈന്ദവ നവോത്ഥാന തരംഗം രാമാനുജന്റെ ശിഷ്യൻ രാമാനന്ദൻ വഴി ഉത്തരേന്ത്യയിൽ എത്തുന്നത് 

ഹിന്ദുമത നവോത്ഥാനം ദക്ഷിണേന്ത്യയിൽ ആരംഭിക്കാനുള്ള കാരണമായി താരാചന്ദ് ചൂണ്ടിക്കാണിക്കുന്നത് ചോള, വിജയ നഗര സാമ്രാജ്യങ്ങളുടെ രാഷ്ട്രീയ മേധാവിത്വത്തിനു പുറമെ ഹിന്ദുമതം ഇസ്ലാമുമായി ആദ്യമായി സമ്പർക്കം സ്ഥാപിച്ചത് അവിടെവച്ചാണ് എന്നതു കൂടിയാണ് (above all it was there in the south that Islam first came into contact with Hinduism and leavened the growing mass of Hindu thought Tharachand, influence of Islam on Indian culture, L.G. Education 2018 P.84) 

ഏകത്വമാണ് ഹിന്ദു ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം എന്ന് തന്റെ വ്യാഖ്യാന പാടവം മുഴുവൻ ഉപയോഗിച്ച് സമർത്ഥിക്കുകയാണ് അദ്വൈത ദർശനത്തിന്റെ വക്താവായ ശങ്കരാചാര്യർ ചെയ്തത് ദൈവമല്ലാതെ മറ്റൊന്നും ഇല്ലെന്നും മറ്റുള്ളതെല്ലാം മായയാണെന്നും ശങ്കരാചാര്യർ വാദിച്ചു ബ്രഹ്മം മാത്രമാണ് ഏക സത്യമെന്ന് അദ്ദേഹം പറഞ്ഞു ബ്രഹ്മം നിർഗുണം (ഗുണങ്ങളില്ലാത്തത്) ആണെന്ന ശങ്കരാചാര്യരുടെ വാദത്തിന് അല്ലാഹുവിന് സ്വിഫത്തുകൾ (ഗുണുങ്ങൾ) ഇല്ല എന്ന മുഅ്തസിലീ വാദവുമായുള്ള സാമ്യം താരാചന്ദ് എടുത്തുപറയുന്നുണ്ട് 

കേരളത്തിൽ നിന്ന് ഒരു രാജാവ് ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിക്കാനിടയായ സാഹചര്യം ആണ് ഹിന്ദു മതത്തിന് ഏകത്വ ദർശനത്തിൽ അധിഷ്ഠിതമായ വ്യാഖ്യാനം നൽകാൻ ശങ്കരാചാര്യരെ പ്രേരിപ്പിച്ചതെന്നു നരവംശ ശാസ്ത്രജ്ഞനാ ഫവീറ്റി (Faweett) നെ ഉദ്ധരിച്ച് താരാചന്ദ് അഭിപ്രായപ്പെടുന്നു (നേരത്തെ ഉദ്ധരിച്ചത് പുറം 107) മുസ്ലിംകളുടെ നിത്യാരാധനനിഷ്ഠ ഹിന്ദു ആരാധനാക്രമങ്ങളെ ചിട്ടപ്പെടുത്താൻ വൈഷ്ണവരെയും ശൈരെയും സിദ്ധന്മാരെയും പ്രേരിപ്പിച്ചതായും താരാചന്ദ് വ്യക്തമാക്കുന്നുണ്ട് തമിഴ് തീരങ്ങളിലെ മുസ്ലിം സാന്നിധ്യം ഹൈന്ദവ പുനരുദ്ധാരകർക്ക് പ്രത്യക്ഷവും പരോക്ഷവുമായ പ്രചോദനമരുളിയെന്നും അദ്ദേഹം പറയുന്നു ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്താൻ ഹിന്ദു പരിഷ്കർത്താക്കൾക്ക് പ്രേരണയായിത്തീർന്നതും ഇസ്ലാമാണ്  

ഹിന്ദു മതത്തിൽ ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിനെതിരെ ആശയ കലാപം നയിച്ച തുക്കാറാം ചൈതന്യ, രാമാനന്ദൻ, ഗുരുനാനാക്ക് മുതലായവരെ പ്രചോദിപ്പിച്ചത് സ്വൂഫി ആശയങ്ങളാണെന്നത് ചരിത്രകാരന്മാർക്കിടയിൽ ചിരസമ്മതമായ വസ്തുതയാണ് രാമാനന്ദനും കബീറും തമ്മിലുള്ള ബന്ധം ഗാഢവും സുദൃഢവുമായിരുന്നു അതുപോലെ സിക്കു മതസ്ഥാപകനായ ഗുരുനാക്ക്, സ്വൂഫി ഗുരുക്കന്മാരായ ബാബാ ഫരീദ്, അലാ ഉൽ ഹഖ്, മഖ്ദൂം തുടങ്ങിയവരാൽ സ്വാധീനപ്പെട്ടതും ചരിത്രത്തിലെ വലിയ അധ്യായമാണ് താരാചന്ദ് എഴുതുന്നു: How deep Guru Nanak's debt is to Islam is hardly necessary to state, for it is so evident in his words and thoughts Manifestly he was steeped in Sufi love and the fact of the matter is, that it is much harder to find how much exactly he drew from the Hindu scriptures '  

സാരം: 'ഗുരു നാനാക്ക് ഇസ്ലാമിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയേണ്ട ആവശ്യമില്ല കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ചിന്തകളിൽ നിന്നും അത് അത്രത്തോളം പ്രകടമാണത് പ്രത്യക്ഷത്തിൽ തന്നെ സ്വൂഫീ വിജ്ഞാനത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു അദ്ദേഹം ഹിന്ദു വേദങ്ങളിൽ നിന്ന് കൃത്യമായി അദ്ദേഹം എത്രത്തോളം എടുത്തിട്ടുണ്ട് എന്ന് കണ്ടുപിടിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ' (താരാചന്ദ്: പുറം: 176) 

ഹിന്ദു മതത്തിൽ ഇസ്ലാം ചെലുത്തിയ സ്വാധീനത്തിന്റെ പ്രത്യക്ഷ തെളിവാണ് ഗുജറാത്തിൽ ആവിർഭാവ 'പ്രണാമി ' എന്ന ഹിന്ദു മതവിഭാഗം ഏക ദൈവത്തിൽ വിശ്വസിച്ച അവർ വിഗ്രഹാരാധനയെ എതിർത്തിരുന്നു ഹിന്ദു മുസ്ലിം സങ്കര മതം എന്നാണ് 'പ്രണാമി ' വിശേഷിപ്പിക്കപ്പെടുന്നത് ഇവരുടെ വേദഗ്രന്ഥമായ 'കുൽജം സ്വരൂപി 'ൽ ഖുർആന്റെ പ്രകടമായ സ്വാധീനമുണ്ട് ഗാന്ധിജിയുടെ അമ്മ പുതലിഭായ് ഈ മതക്കാരിയായിരുന്നു 

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന തത്വചിന്തയെ ഇസ്ലാം നിഷ്പ്രഭമാക്കി എന്ന് പല ചരിത്രകാരന്മാരും സൂചിപ്പിക്കുന്നുണ്ട് ഇസ്ലാം ഭാരതീയ തത്വചിന്തയുടെ അപചയത്തിനു കാരണമായിത്തീർന്നു എന്നാണ് ഇതിനെ ചിലർ വ്യാഖ്യാനിച്ചത് ഇന്ത്യൻ തത്വചിന്തയുടെ പതന കാരണങ്ങൾ വിലയിരുത്തവെ ഡോ.  എസ്. രാധാകൃഷ്ണൻ എഴുതുന്നത് കാണുക: 

'The Mohammadan conquest with its propagandist work, and later the Christian missionary's movement attempted to shake the stability of Hindu society and in an age deeply conscious of instability, authority naturally become the rock on which along it seemed that social safety and ethical order could be reared The Hindu, in the face of clash of cultures, fortified himself with conventions and barred all entry to invading ideas His society, mistrusting reason and weary of argument, flung itself passionately into the arms of an authority which stamped all free questioning as sin since then it has failed in loyalty to its mission ' (S. Radhakrishnan, Indian philosophy, vol.II, p.772) 

സാരം: 'പ്രബോധന പ്രവർത്തനങ്ങളുമായുള്ള മുഹമ്മദീയരുടെ ദ്വിഗ്വജയവും പിന്നീട് ക്രിസ്ത്യാനികളുടെ സുവിശേഷ പ്രസ്ഥാനവും ഹിന്ദു സമാജത്തിന്റെ ഭദ്രതയെ ഉലയ്ക്കാൻ ശ്രമിച്ചു ആഴമേറിയ അസ്ഥിരതാ ബോധത്തിന്റെ ഈ കാലഘട്ടത്തിൽ പൂർവ ചിന്തകളുടെ പ്രാമാണ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സാമൂഹിക സുരക്ഷിതത്വത്തിനും ധാർമിക വ്യവസ്ഥ നിലനിർത്തുന്നതിനുമുള്ള സ്വാഭാവിക മാർഗം എന്നു വന്നു സംസ്കാരങ്ങളുടെ സംഘർഷം നേരിട്ടു ഹിന്ദു സാമ്പ്രദായികാചാരങ്ങൾ കൊണ്ട് കോട്ട കെട്ടി ആശയങ്ങളുടെ അധിനിവേശങ്ങളെയെല്ലാം തടഞ്ഞു നിർത്തി യുക്തിയെ അവിശശ്വസിച്ചും വാദത്തിൽ തളർന്നും അവന്റെ സമൂഹം സ്വതന്ത്രാന്വേഷണങ്ങളെയെല്ലാം പാപമായി കാണുന്ന യാഥാസ്ഥിതികാധികാരത്തിന്റെ കരവലയങ്ങളിലേക്ക് വികാരാവേശത്തോടെ സ്വയം എടുത്തെറിഞ്ഞു അന്ന് മുതൽ അതിന് ദൗത്യത്തോടുള്ള കൂറ് നഷ്ടപ്പെട്ടു '  

അപകർഷതാ ബോധമാണ് ശിഷ്ടാചാരങ്ങളിലേക്ക് ഉൾവലിയാൻ ഹൈന്ദവാചാര്യന്മാരെ പ്രേരിപ്പിച്ചത് എന്ന് മേൽ വരികളിൽ നിന്നു വ്യക്തമാണ് മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പു തന്നെ ഹിന്ദു മതത്തിന്റെ അപചയം ആരംഭിച്ചിരുന്നുവെന്നും ഇസ്ലാം മതത്തിന്റെ സാന്നിധ്യമാണ് ഹിന്ദു അപചയത്തിന്റെ ഹേതു എന്ന ഹൈന്ദവ ഗ്രന്ഥകാരന്മാരുടെ വാദം ശരിയല്ല എന്നും ജർമൻ ചിന്തകനായ വിൽഹെം ഹാബ് ഫാസ്റ്റ് എഴുതുന്നു: 'Modern Hindu authors often trace Such loss of cultural dynamism to the presence of Islam As a matter of fact, the with drawl and self isolation had begun long ago before the appearance of the prophet Muhammead ' (William Halbfass, India and  Europe, An Essay in philosophical understanding, Motilal Banarshidas publishers( Pvt.  Itd) , Delhi, 1990. P.191) 

ഹിന്ദു- മുസ്ലിം സൗഹൃദത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും സമ്പന്നമായ ചരിത്രം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ് സ്വൂഫി ദർഗകൾ ഹിന്ദു ഭക്തരുടെ കൂടി തീർത്ഥാടന കേന്ദ്രമാണ് വിവാഹ ചടങ്ങുകൾക്ക് ഹിന്ദു സമൂഹത്തിൽ അനുഷ്ഠാനബദ്ധമായ രീതി ഉരുത്തിരിയുന്നതിൽ മുസ്ലിം സമ്പർക്കം നിമിത്തമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്  

ഹിന്ദു മതത്തെ ആഴത്തിൽ സ്വാധീനിക്കാൻ ഇസ്ലാമിനു സ്വാധീനിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നവയാണ് മേൽപ്പറഞ്ഞ വസ്തുതകൾ ഹിന്ദു മുസ്ലിം ധൈഷണിക സംവാദങ്ങൾ മുമ്പു കാലത്തേ ഇന്ത്യയിൽ നടന്നിരുന്നതായി സയ്യിദ് സുലൈമാൻ നദ് വി തന്റെ 'ഇൻഡോ അറബ് ബന്ധങ്ങൾ ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ബുദ്ധ മത പണ്ഡിതന്മാരും ബഗ്ദാദിൽ നിന്നു വന്ന മുസ്ലിം പണ്ഡിതന്മാരും തമ്മിലും സംവാദങ്ങൾ നടന്നിരുന്നു 

സ്വാധീനം സാമൂഹിക ജീവിതത്തിൽ

ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഇസ്ലാം ചെലുത്തിയ സ്വാധീനം അന്യാദൃശമാണ് പ്രാചീന കാലം മുതലേ ഇന്ത്യയിൽ നിലനിന്നു പോന്ന ചാതുർവണ്യ വ്യവസ്ഥയുടെയും ജാതീയ ഉച്ചനീചത്വങ്ങളുടെയും ഇരകളായിരുന്നു ജാതിശ്രേണിയിൽ താഴെ തട്ടിലുള്ള പഞ്ചമാർ ഇന്ന് ദലിതർ എന്നു വിളിക്കപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ജനത ജാതിശ്രേണിയിൽ മുകൾ തട്ടിലുള്ള സവർണ ന്യൂനപക്ഷത്താൽ പീഡിക്കപ്പെടുകയായിരുന്നു ജാതി വ്യവസ്ഥ വേദ പ്രോക്തമല്ലെന്നും ഋഗ്വേദത്തിൽ ഒരിടത്തു മാത്രമേ (പുരുഷ സൂക്തം) തദ്സംബന്ധമായ പരാമർശമുള്ളൂ എന്നും വാദങ്ങളുണ്ടെങ്കിലും ഇന്ത്യൻ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ജാതി വ്യവസ്ഥ എന്നതിൽ തർക്കമില്ല സിന്ധിലാവട്ടെ മലബാറിലും തമിഴ് തീരങ്ങളിലുമാവട്ടെ ഇസ്ലാമിന്റെ ആഗമനം ജാതീയ വിവേചനം അനുഭവിക്കുന്നവർക്ക് വലിയ സമാശ്വാസമാണ് നൽകിയത് 'ദുരവസ്ഥ 'യിൽ എന്തോ തെറ്റിദ്ധാരണ മൂലം മുസൽമാന്മാരെ 'ക്രൂരർ ' എന്നും 'രാക്ഷസർ ' എന്നും വിശേഷിപ്പിച്ച കുമാരനാശാൻ പക്ഷേ, ഇസ്ലാം ജാതിയിൽ താണവർക്ക് പ്രദാനം ചെയ്ത ഔന്നത്യത്തെ വാഴ്ത്തിപ്പാടിയത് സ്മരണീയമാണ്: 

*'എത്രയോ ദൂരം വഴിതെറ്റി നിൽക്കേണ്ടോരേഴച്ചെറുമൻ പോയി തൊപ്പിയിട്ടാൽ  ചിത്രമവനെത്തി ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ട നമ്പൂരാരേ '*

'അനിഹിലേഷൻ ഓഫ് കാസ്റ്റ് ' എന്ന കൃതിയിൽ ഡോ.  ബി. ആർ. അംബേദ്കർ ഹിന്ദുധർമ ശാസ്ത്ര(സ്മൃതികളും പുരാണങ്ങളും) ത്തിന്റെ ഭാഗമാണ് ജാതിവ്യവസ്ഥ എന്നു നിരീക്ഷിക്കുന്നുണ്ട് വേദോപനിഷത്തുകൾക്ക് ഹിന്ദു സാമൂഹിക ജീവിതത്തിൽ കാര്യമായ പങ്കില്ലെന്നു വ്യക്തമാക്കുന്ന  അംബേദ്ക്കർ ദലിതുകളുടെ മുമ്പിൽ ഹിന്ദുമതം ഉപേക്ഷിക്കുക മാത്രമേ മാർഗമുള്ളൂ എന്ന് തീർത്തു പറയുന്നു മാന്യമായ ജീവിതം ലഭിക്കണമെങ്കിൽ ഹിന്ദുമതത്തിൽ നിന്ന് ദലിതുകൾ പുറത്തുവരണം എന്നദ്ദേഹം ആഹ്വാനം ചെയ്തു മതം മാറുമ്പോൾ രണ്ടു ഘടകങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു 

ഒന്ന്, അസ്തിത്വപരവും (existential) രണ്ട്, ആധ്യാത്മികവും (Spiritual) 

ഈ രണ്ടു ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ദലിതർക്ക് കരണീയം ഇസ്ലാം ആശ്ലേഷിക്കലാണെന്ന് അദ്ദേഹം പറഞ്ഞു (Which path to salvation  എന്ന പ്രസംഗം) 1929 മാർച്ച് 15ന്  'നോട്ടീസ് റ്റു ഹിന്ദുയിസം ' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിൽ If you have to convert become Musalman' എന്നു കൃത്യമായി പറയുന്നുണ്ട് ബുദ്ധ മതമോ ക്രിസ്തു മതമോ സ്വീകരിക്കുന്നതിന്റെ വ്യർത്ഥതയെക്കുറിച്ചും അതേ ലേഖനത്തിൽ അദ്ദേഹം പറയുകയുണ്ടായി (ഗോവ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെറന്റിൽ പ്രൊഫസറും ദലിത് ആക്ടിവിസ്റ്റും ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ധാരാളമായി എഴുതിയിട്ടുള്ള ഗവേഷകനുമായ ആനന്ദ് ടെൽറ്റ്യൂംബ്ദെ- Anand Teltumbde- എഴുതിയ Why Ambedkar considered Islam the religion of choice for Delhi before opting for Budhism എന്ന ലേഖനത്തിൽ നിന്ന്)  നമുക്ക് ഊഹിക്കാവുന്ന കാരണങ്ങളാൽ അംബേദ്കർ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു അദ്ദേഹം അതുവരെ പറഞ്ഞ കാര്യങ്ങളെ സ്വയം നിരാകരിക്കുകയായിരുന്നു തീരുമാന മാറ്റം വഴി എന്ന് ആനന്ദ് ടെൽറ്റുംബ്ദെ നിരീക്ഷിക്കുന്നു  

തെന്നിന്ത്യയിലെ മറ്റൊരു മഹാനായ പരിഷ്കർത്താവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ വിമോചനമാഗ്രഹിക്കുന്ന ദലിതരോട് ഇസ്ലാം ആശ്ലേഷിക്കാൻ ആഹ്വാനം ചെയ്തത് പ്രസിദ്ധമാണ് ഇ.വി. രാമസ്വാമി നായിക്കരുടെ ആശയങ്ങളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് കേരള കൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ സുകുമാരൻ, എസ്.എൻ.  ഡി.പി. യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്ക്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ. കുഞ്ഞിരാമൻ എന്നിവർ ചേർന്ന് 'അസ വർണ്ണർക്ക് നല്ലത് ഇസ്ലാം ' എന്ന ശീർഷകത്തിൽ ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി പ്രസ്തുത ഗ്രന്ഥത്തിൽ കെ.സുകുമാരൻ എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം:  

'ഒരു ജാതി, ഒരു ദൈവം, ഒരു മതം ' എന്ന ശ്രീനാരായണ സ്വാവി അവർകളുടെ മുദ്രാവാക്യങ്ങൾ ഏകദേശമെങ്കിലും പരിപൂർത്തിയായി പ്രതിഫലിച്ചു കാണുന്നത് ഇസ്ലാം മതക്കാരുടെ ഇടയിലാണ് ഇവരുടെ ഇടയിൽ കല്ലു കെട്ടി ഉറപ്പിച്ചുവെച്ച പോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ് ' (2005: 24,25) 

ജാതി വിവേചനത്താൽ നരകിക്കുന്നവരുടെ മുമ്പിലുള്ള ഏക മോക്ഷ മാർഗമായിരുന്നു ഇസ്ലാം എന്നതിനു ഇതിൽപ്പരം തെളിവുകളൊന്നും നിരത്തേണ്ടതില്ല കുമാരാനാശാന്റെ നടേ ഉദ്ധരിച്ച വരികളുടെ തുടർച്ച കൂടി കാണുക: 

*'ഇത്ര സുലഭമാശ്ചര്യവുമായി  സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ  ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി ജേലിൽ?'*

ഇസ്ലാം സ്വീകരിച്ചതോടെ അടിമയായിരുന്ന പുലയനു സ്വാതന്ത്ര്യം കിട്ടുകയും കൊച്ചി പ്രജാ സഭാംഗമമായിരുന്ന തനിക്കു കിട്ടാത്ത ആദരം അദ്ദേഹത്തിനു കിട്ടുകയും ചെയ്ത സന്ദർഭത്തിൽ പണ്ഡിറ്റ് കറുപ്പൻ ചൊല്ലിയ കവിത കൂടി ഉദ്ധരിക്കാം  

*'അല്ലാ ഇവനിന്നൊരു പുടയനല്ലേ  അള്ളാ മതം നാളെ സ്വീകരിച്ചാൽ  ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോകാം  ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ നോക്ക് സുന്നത്തു മാഹാത്മ്യം യോഗപ്പെണ്ണേ '*

ജാതിയിൽ താഴ്ന്നവർ ഇസ്ലാം സ്വീകരിക്കുന്നതോടെ സർവ തന്ത്ര സ്വതന്ത്രരാവുകയും സമൂഹത്തിൽ ഉന്നത പദവി കൈവരികയും ചെയ്യുന്നു എന്നാണ് കവി സൂചിപ്പിക്കുന്നത് 


ദേശീയവാദവും രാഷ്ട്രീയവും

ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പ് പരസ്പരം കലഹിക്കുന്ന അനേകം നാട്ടു രാജ്യങ്ങളായി ശിഥിലമായിക്കിടക്കുകയായിരുന്നു ഇന്ത്യ സിന്ധു നദിയെ അറബികളും പേർഷ്യക്കാരും വിളിച്ചിരുന്നത് 'ഹിന്ദ് ' എന്നാണ് 'ഹിന്ദ് ' എന്ന സ്ത്രീ നാമം പ്രവാചകനു മുമ്പേ അറേബ്യയിൽ പ്രചാരത്തിലുണ്ടായിരുന്നു 'ഹിന്ദി ' നോട് 'നാട്' എന്നർത്ഥമുള്ള പേർഷ്യൻ പദമായ 'സ്താൻ ' ചേർന്നപ്പോൾ ഹിന്ദുസ്ഥാൻ ആയി ഇതിൽ നിന്നാണ് ഇന്ത്യക്കു ആ പേരു ലഭിക്കുന്നത് ഇന്ത്യ എന്ന പേർ മാത്രമല്ല, ആ പേരിൽ പിന്നീടറിയപ്പെട്ട രാജ്യത്തിന്റെ ശിൽപികളും ആയിരത്തോളം വർഷം ഈ നാട് ഭരിച്ച മുസ്ലിം ഭരണാധികാരികളായിരുന്നു എന്നു ചരിത്രം 

വിശാലമായ ഇന്ത്യാ രാജ്യത്തെ ഒറ്റ ഭരണത്തിൻ കീഴിൽ ഐക്യപ്പെടുത്തിയത് ആദ്യം അലാവുദ്ധീൻ ഖിൽജിയും പിന്നീട് മുഗൾ ചക്രവർത്തി അക്ബറും (1556- 1605) ആണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഏക ചക്രവർത്തിയായിരിക്കുന്നതിന് കഴിയാവുന്നത്ര പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഒരു 'മുഗൾ യൂനിയൻ ' സൃഷ്ടിക്കുന്നതിന് അക്ബർ ഉത്സാഹിച്ചു നിരവധി ഭരണ പരിഷ്കാരങ്ങൾ ഇതിനായി അദ്ദേഹം ആവിഷ്കരിച്ചു തന്റെ ചില നയങ്ങൾ മുസ്ലിം മതപണ്ഡിതന്മാരുടെ വിമർശനം ക്ഷണിച്ചു വരുത്തിയെങ്കിലും തന്റെ രാഷ്ട്രീയ ദൗത്യത്തിൽ നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല മുഗളന്മാർക്കു കീഴിൽ നടന്ന ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തെക്കുറിച്ചു നിരവധി പഠനങ്ങളുണ്ട് ഒടുവിലത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യാ മഹാരാജ്യത്തിന്റെ 'ഐക്കൺ ' ആയാണ് പരിഗണിക്കപ്പെട്ടിരുന്നത് ഇന്ത്യയുടെ ദേശീയ ബോധം ഉണർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഘടകമാണതെന്ന് ബി.എൻ.  പാണ്ഡെ എഴുതിയിട്ടുണ്ട്: 

'The universal surge of loyalty and devotion towards  Bahadurshah, the symbol of political revolution conclusively showed, for the first time in history, that India had become politically self conscious and that the foundations of Indian nationalism had been truly and deeply laid ' (B.N. Pande, 1987) 

സാരം: രാഷ്ട്രീയ വിപ്ലവത്തിന്റെ പ്രതീകമായ ബഹദൂർഷായോടുള്ള കൂറിന്റെയും സമർപ്പണത്തിന്റെയും സാർവത്രികമായ ഓളം ചരിത്രത്തിൽ ആദ്യമായി ഇന്ത്യ രാഷ്ട്രീയമായ ആത്മബോധം വൈവരിച്ചിരിക്കുന്നു എന്ന് അസന്ദിഗ്ധം കാണിച്ചുതന്നു അതുപോലെ ഇന്ത്യൻ ദേശീയ വാദത്തിന്റെ അടിസ്ഥാന ശിലകൾ സത്യമായും ആഴത്തിലും പാകപ്പെട്ടു കഴിഞ്ഞു എന്നും ' 

ഭാഷ, സാഹിത്യം, വിജ്ഞാനം

ഭാഷ, സാഹിത്യം, ശാസ്ത്ര വിജ്ഞാനം എന്നീ രംഗങ്ങളിൽ അത്യപൂര്‍വ്വമായ സംഭാവനകളാണ് മുസ്ലിംകൾ ഇന്ത്യയ്ക്കു നൽകിയിട്ടുള്ളത് ഡൽഹി സൽത്തനത്തുകളുടെയും മുഗൾ സാമ്രാജ്യത്തിന്റെയും ഔദ്യോഗിക ഭാഷയായിരുന്ന പേർഷ്യൻ പ്രാദേശിക ഭാഷയായ ഖഡീബോലി (പടിഞ്ഞാറൻ ഹിന്ദി) യുമായി സംയോജിച്ചപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ച മനോഹരമായ ഭാഷയാണ് ഉറുദു സംസ്കൃത ജഢിലമായ ഹിന്ദിയേക്കാൾ ജനപ്രിയമാണ് ഉറുദു ഹിന്ദി സാഹിത്യത്തേക്കാൾ പഴക്കമുണ്ട് ഉറുദു സാഹിത്യത്തിന് മുഗൾ ചക്രവർത്തി അക്ബറിന്റെ ദർബാറിൽ വ്യത്യസ്ത മതക്കാരായ പണ്ഡിതന്മാരുടെ പൊതുസമ്പർക്ക ഭാഷ ഉറുദുവായിരുന്നു എന്ന് സ്ഥാപിക്കുന്ന രേഖകളുണ്ട്  

ആസേതുഹിമാചലം കോടിക്കണക്കിനാളുകളുടെ സംസാര ഭാഷയാണ് ഇന്ന് ഉറുദു 2019 ലെ കണക്കനുസരിച്ച് 68.62 മില്യൻ ജനങ്ങളുടെ ഒന്നാം ഭാഷയും 101.58 മില്യൻ ജനങ്ങളുടെ രണ്ടാം ഭാഷയുമാണ് ഉറുദു (കണക്കുകൾക്ക് ആധാരം എത്നോലോഗ്: ലോക ഭാഷകൾ എന്ന ഓൺലൈൻ സ്ഥിരവിവര രേഖ) ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന പതിനൊന്നാമത്തെ ഭാഷ എന്ന പദവിയും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇരുപത്തി ഒന്നൊമത്തെ മാതൃഭാഷ എന്ന പദവിയും ഉറുദുവിന് അവകാശപ്പെട്ടതാണ് ഇന്ത്യയിൽ ഏഴു സംസ്ഥാനങ്ങളിൽ രണ്ടാം ഔദ്യോഗിക ഭാഷയാണ് ഉറുദു 'ദിൽകി സബാൻ ' (ഹൃദയത്തിന്റെ ഭാഷ) എന്നാണ് ഉറുദുവിനെ കവികൾ വിശേഷിപ്പിച്ചിട്ടുള്ളത് 

ഇന്ത്യൻ ജനതയെ ഐക്യത്തിന്റെ ചരടിൽ കോർത്തിണക്കുന്നതിൽ ഈ ഭാഷ വഹിച്ച പങ്ക് സുവിദിതമത്രെ 'ഇൻക്വിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് ഉറുദുവാണ് സംഗീതത്തിന്റെ ഭാഷ എന്ന നിലയിലാണ് ഉറുദുവിന്റെ മഹാഖ്യാതി ഗസലുകൾക്കും ഖവാലികൾക്കും പുറമെ ഹിന്ദി സിനിമാ ഗാനങ്ങൾക്കും സംഗീതാസ്വാദകകർ കടപ്പെട്ടിരിക്കുന്നത് ഈ മധുര ഭാഷയോടാണ് 

ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി, പഞ്ചാബി, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യൻ ഭാഷകളിലെല്ലാം അറബി, പേർഷ്യൻ ഭാഷകളുടെ സംഭാവനകൾ ധാരാളമായി കാണാം ഈ ഭാഷകളിലെയെല്ലാം സാഹിത്യത്തിലും ഗണ്യമായ മുസ്ലിം സംഭാവനകളുണ്ട് പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സംഭാവനകളുണ്ട് അവസാനം വരെയുള്ള മധ്യകാല ഘട്ടത്തിലെയും അതിനു ശേഷമുള്ള ആധുനിക കാല ഘട്ടത്തിലെയും ബംഗാളി ചരിത്രകാരന്മാർ പ്രത്യേകം പരാമർശിക്കുന്നുണ്ട് അതേപോലെ മുസ്ലിം ഭരണത്തിൻ കീഴിലാണ് ബംഗാളി സാഹിത്യം അടിസ്ഥാന വളർച്ച കൈവരിച്ചത് എന്ന വസ്തുതയും ചൂണ്ടിക്കാണിക്കേണ്ടതുണ്ട് (അബൂമൂസ മുഹമ്മദ് ആരിഫ് ബില്ലാഹിന്റെ 'ദ ഡവലപ്മെന്റ് ഓഫ് ബംഗാളി ലിറ്ററേച്ചർ ഡ്യൂറിംഗ് മുസ്ലിം റൂൾ ' നോക്കുക എല്ലാ ഇന്ത്യ ഭാഷകളിലുമുണ്ട് ശക്തമായ മുസ്ലിം സാന്നിധ്യം 

ഗുജറാത്തിയും അറബിയും  ചേർന്നപ്പോഴുണ്ടായ സങ്കര ഭാഷയാണ് ദാവൂദി ബോറകളുടെ സ്വന്തം ഭാഷയായ ലിസാനു ദ്ദഅ് വ: വടക്കൻ കർണാടകത്തിലും തെക്കൻ മഹാരാഷ്ട്രയിലും പ്രചാരത്തിലുള്ള 'നവായത്ത് ' , തമിഴ്നാട്ടിലെ 'അറബിത്തമിഴ് ' അഥവാ ആർവി, കേരളത്തിലെ അറബി മലയാളം ഇങ്ങനെ നിരവധി സങ്കര ഭാഷകൾക്ക് മുസ്ലിംകൾ ജന്മം നൽകുകയുണ്ടായി സമ്പുഷ്ടമാണ് നൂറ്റാണ്ടുകൾ കൊണ്ട് ഈ ഭാഷകളിലെല്ലാം ഉണ്ടായ സാഹിത്യം മലയാളത്തിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപാട്ടിനു മുമ്പേ ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാല അറബി മലയാളത്തിൽ രചിക്കപ്പെട്ടിരുന്നു 

ഇന്ത്യയുടെ സംഭാവനകളും വിലമതിക്കാനാവാത്തതാണ് വൈജ്ഞാനിക രംഗത്തെ ഇന്ത്യയുടെ യശസ്സ് പുറം ലോകത്തെത്തിയത് ഇവിടെ വന്ന അറബി സഞ്ചാരികളിലൂടെയാണ് ഇന്ത്യൻ അക്കങ്ങൾ വിശിഷ്യാ പൂജ്യം എന്ന ഗണിത ശാസ്ത്രത്തിന്റെ ഗതിമാറ്റിയ സംഖ്യ ലോകത്തിനു പരിചയപ്പെടുത്തിയത് അറബി- മുസ്ലിം പണ്ഡിതന്മാരാണ് ഇന്ത്യൻ അക്കങ്ങൾ യൂറോപ്യർക്ക് അറബി അക്കങ്ങൾ (Arab Numerals) ആണ്  

ഇന്ത്യയ്ക്കകത്ത് വരേണ്യരുടെ കുത്തകയായിരുന്ന വിജ്ഞാനത്തെ സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് മുസ്ലിം ഭരണകർത്താക്കളും പണ്ഡിതന്മാരുമാണ് മുസ്ലിംകൾ അറിവിനെ ജനകീയവത്കരിച്ചു നിരവധി സംസ്കൃത ഗ്രന്ഥങ്ങൾ അറബി, പേർഷ്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു മഹ്മൂദ് ഗസ്നി യോടൊപ്പം ഇന്ത്യയിൽ എത്തുകയും 'ഇന്തോളജി ' എന്ന പഠന ശാഖകൾക്ക് തുടക്കം കുറിക്കുകയും ചെയ്ത അൽബിറൂനി (973- 1050) യെ ഇവിടെ ഓർക്കാതിരിക്കുന്നത് മര്യാദകേടാവും ഫിറാസ് ഷാ തുഗ്ലക്കിന്റെ കാലത്തും സംസ്കൃതതത്തിൽ നിന്നുള്ള മൊഴിമാറ്റത്തിനു വലിയ പ്രോത്സാഹനമാണ് ലഭിച്ചത് ഹിന്ദു കവികൾക്കും ശാസ്ത്രകാരന്മാർക്കും വലിയ പ്രോത്സാഹനം നൽകിയവരായിരുന്നു മുഗൾ രാജാക്കന്മാർ സുന്ദർ ദാസ് ചിന്താമണി, കവീരു ആചാര്യ, ജഗന്നാഥ് ത്രിപാഠി, ഇന്ദർജിത് ത്രിപാഠി തുടങ്ങി നിരവധി കവികൾ മുഗൾ സംരക്ഷണത്തിൽ വളർന്നവരാണ് ചരിത്ര രചനക്കു മുസ്ലിം രാജാക്കന്മാർ നൽകിയ പ്രോത്സാഹനം പ്രസിദ്ധമാണ് മുഗൾ ചക്രവർത്തിമാരും അവരുടെ സദസ്സിലെ പണ്ഡിതന്മാരും ചരിത്ര രചനക്കു വലിയ പ്രാധാന്യം കൽപിക്കുകയുണ്ടായി അബുൽ ഫസലിന്റെയും നിസാമുദ്ദീൻ അഹ്മദിന്റെയും അബ്ദുൽ ഹമീദ് ലാഹോരിയുടെയും ജഹാംഗീറിന്റെയുമെല്ലാം ചരിത്രഗ്രന്ഥങ്ങൾ വിഖ്യാതങ്ങളാണ് 

ഗണിതം, ഭൗതിക ശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളിലും സ്തുത്യര്‍ഹമായ സംഭാവനകൾ നൽകാൻ മുസ്ലിംകൾക്കു സ്വാധിച്ചു യവനരിയിൽ നിന്ന് കടം കൊണ്ട് അറബ്- പേർഷ്യൻ ഭിഷ്യഗ്വരന്മാർ വികസിപ്പിച്ച യൂനാനി വൈദ്യം പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ എത്തുകയുണ്ടായി അലാവുദ്ദീൻ ഖിൽജിയുടെ കൊട്ടാരത്തിലെ നിപുണന്മാരായ വൈദ്യന്മാർ ഈ വൈദ്യശാഖയ്ക്കു മൗലികമായ സംഭാവനകൾ നൽകിയവരാണ് ഇന്ന് കേരളത്തിലടക്കം യൂനാനി മെഡിക്കൽ കോളേജുകൾ പ്രവർത്തിക്കുന്നു എന്നത് ഈ വൈദ്യശാഖയുടെ ജനകീയതക്കു തെളിവാണ്  

ഇന്ത്യയിലെ പ്രശസ്ത സർവകലാശാലകളാണ് അലിഗഡ് (1920) ഉസ്മാനിയ (1918) , ജാമിഅ മില്ലിയ (1920), ജാമിഅ ഹംദർദ് (1989) , മുഹമ്മദലി ജൗഹർ യൂനിവേഴ്സിറ്റി, റാംപൂർ (2006) മുതലായവ പ്രശസ്തങ്ങളായ അനേകം മത സർവകലാശാലകൾ ഇവകൾക്കു പുറമെയുണ്ട്


സാമ്പത്തിക വളർച്ച

ഡൽഹി സൽത്തനത്തിലെയും മുഗൾ സാമ്രാജ്യത്തിലെയും ഹൈദരാബാദിലെയും ബീജാപൂരിലെയും മൈസൂരിലെയും വിവിധ മുസ്ലിം ഭരണാധികാരികളുടെ ശ്രമഫലമായി റവന്യൂ വരുമാന രംഗത്തും കാർഷികോൽപന്നങ്ങളിലും അന്താരാഷ്ട്ര വാണിജ്യ മേഖലകളിലും ഇന്ത്യ കൈവരിച്ച അഭൂതപൂര്‍വമായ പുരോഗതിയും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ തന്മൂലം സംജാതമായ ഗുണകരമായ മാറ്റങ്ങളും ചരിത്രഗവേഷകർ പഠന വിധേയമാക്കിയിട്ടുള്ള വിഷയങ്ങളാണ് വിളകൾക്കനുസരിച്ച് കൃഷി ഭൂമി വിവിധ ഇനങ്ങളാക്കി തിരിക്കുകയും ഓരോ വിളക്കും ഭൂമിയുടെ തരത്തിനും അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും പിരിച്ചെടുക്കുന്ന നികുതി വരുമാരം ഉപയോഗിച്ച് പൊതുജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തവരായിരുന്നു 

ഡൽഹി സൽത്തനത്തുകളിലെ ഭരണാധിപന്മാർ അലാഉദ്ദീൻ ഖിൽജിയും മുഹമ്മദ് ബിൻ തുഗ്ലക്കും നികുതി സംഭരണത്തിലും വിതരണത്തിലും കാതലായ പരിഷ്കരണങ്ങൾ കൊണ്ടുവന്നവരാണ് 'ദീവാനി കോഹി ' എന്ന പേരില്‍ മുഹമ്മദ് തുഗ്ലക്ക് ഒരു കൃഷി വകുപ്പിനു രൂപം നൽകി ഈ വകുപ്പിനു കീഴിൽ കൂടുതൽ നിലങ്ങൾ കൃഷി യോഗ്യമാക്കി നികുതി അടയ്ക്കുന്നതിൽ ജനങ്ങൾക്കുള്ള പരാതികൾ കോടതികളിൽ ബോധിപ്പിക്കാൻ ഫിറോസ് തുഗ്ലക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തി കർഷകർക്ക് 'തഖവി ' എന്ന പേരിൽ ജല സേചനത്തിനും മറ്റുമായി കടം ലഭ്യമാക്കി കൃഷിയിടങ്ങളിൽ എല്ലാ ഋതുക്കളിലും ജലം കിട്ടുന്നതിന് നാലു തോടുകൾ നിർമ്മിച്ചു റവന്യൂ ഉദ്യോഗസ്ഥർ പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ അവരുടെ ശമ്പളം വർധിപ്പിച്ചു നികുതികളുടെ എണ്ണം നാലായി നിജപ്പെടുത്തിയതും ഫിറോസ് തുഗ്ലക്കാണ്  

രാഷ്ട്രീയ ശക്തി കൊണ്ടു മാത്രമല്ല, മുഗളന്മാർ ഭദ്രമായ സാമ്രാജ്യം പടുത്തയർത്തിയത് മറിച്ച്, കരുത്തുള്ള റവന്യൂ ഭരണം കൊണ്ടു കൂടിയാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു രാജ്യത്തെ മുഗൾ ഭരണാധികാരികൾ വ്യക്തമായ അതിരുകളുള്ള പ്രവിശ്യകളായി തിരിച്ചു അക്ബറിന്റെ കാലത്ത് പതിനഞ്ചും ഔറംഗസീബിന്റെ കാലത്ത് ഇരുപതും പ്രവിശ്യകൾ ഉൾക്കൊള്ളുന്നതായിരുന്നു  മുഗൾ സാമ്രാജ്യം പ്രവിശ്യയെ സർക്കാർ, പർഗാന ഗ്രാമം എന്നിങ്ങനെ വിഭജിച്ചു സാമ്രാജ്യത്തെ കൃത്യമായ ഭരണവ്യവസ്ഥയ്ക്കു കീഴിൽ ഏകീകരിക്കാൻ ഇതുമൂലം അവർക്കായി വരുമാനം വർധിപ്പിക്കുന്നതിന് കൃഷിയും കാഷികേതര ഉൽപാദന പ്രക്രിയകളും പ്രോത്സാഹിപ്പിച്ചു ഭൂനികുതി വ്യവസ്ഥപ്പെടുത്തി വിളയും വരുമാനവും നിജപ്പെടുത്തുന്നതിന് വ്യത്യസ്ത ഗ്രാമീണ കർഷകർക്ക് അളവറ്റ പ്രോത്സാഹനമാണ് മുഗൾ ഭരണാധികാരികൾ നൽകിയത് വിളവെടുപ്പിനും ഉൽപന്നങ്ങൾ ന്യായമായ വിലയ്ക്ക് പൊതു വിപണിയിൽ വിൽക്കുന്നതിനും സർക്കാർ സഹായം ചെയ്തു 

ഗോതമ്പ്, ചോളം, പരുത്തി, പഞ്ചസാര, സുഗന്ധദ്രവ്യങ്ങൾ, നാണ്യവിളകൾ മുതലായവയുടെ ഉൽപാദനത്തിൽ വൻ പുരോഗതി കൈവരിക്കാൻ ഇതുമൂലം സാധിച്ചു കാര്‍ഷിക പുരോഗതിക്കു സമാന്തരമായി അന്താരാഷ്ട്ര സമുദ്ര വ്യാപാരവും വളർന്നു ഇന്ത്യൻ ടെക്സ്റ്റെയിൽ ഉൽപന്നങ്ങൾക്ക് യൂറോപ്പിൽ വലിയ വിപണി ലഭിച്ചു അറബ് യൂറോപ്യൻ തുറമുഖങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടു  വിദേശങ്ങളിൽ നിന്നുള്ള ചരക്കുകൾ മുഗൾ സാമ്രാജ്യത്തിൽ സുലഭമായി ലഭിച്ചു ഇന്ത്യൻ ജനത വ്യാപാര വിജയങ്ങളുടെ നേരിട്ടുള്ള ഗുണഭോക്താക്കളായിരുന്നു ഈ സമൃദ്ധിയിലേക്കാണ് പോർച്ചുഗലിന്റെയും ഡച്ചിന്റെയും ഫ്രാൻസിന്റെയും ഒടുവിൽ ഇംഗ്ലണ്ടിന്റെയും കഴുക കണ്ണുകൾ പതിഞ്ഞത് 

രാജ്യത്തിന്റെ നന്മയെ കരുതി വിദേശ വ്യാപാരികൾക്ക് അവസരം ഒരുക്കുകയായിരുന്നു മുഗൾ ഭരണാധികാരികൾ പാൽ കൊടുത്ത കൈകൾക്ക് പാമ്പ് കൊത്തിയതും ഇന്ത്യയുടെ സമ്പത്ത് അതിഥികളായി വന്ന യൂറോപ്യൻ കച്ചവടക്കാർ കൊള്ളയടിച്ചതും ചരിത്രം ഇന്ത്യ പട്ടിണി കിടക്കുമ്പോൾ ഇന്ത്യയുടെ അപ്പം ബ്രിട്ടീഷുകാർ തിന്നുകയായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യയെ നശിപ്പിച്ചതിന്റെ ചരിത്രം ഡോ.  ശശി തരൂർ തന്റെ 'ഇൻഗ്ലോറിയസ് എംപയർ: വാട്ട് ദ ബ്രിട്ടീഷ് റ്റു ഇന്ത്യ ' എന്ന പുസ്തകത്തിൽ പറയുന്നുണ്ട് മുഗളന്മാർ സുഭിക്ഷമാക്കിയ ഒരു രാജ്യം കൊള്ളയടിച്ചു നശിപ്പിക്കുകയായിരുന്നു ഇംഗ്ലീഷുകാരും മറ്റു യൂറോപ്യന്മാരും അക്കഥ അറിയുമ്പോഴേ മുസ്ലിം ഭരണാധികാരികൾ ഈ നാടിനോട് എത്ര മാത്രം കൂറും സ്നേഹവുമുള്ളവരായിരുന്നുവെന്ന് ശരിക്കും ബോധ്യപ്പെടുകയുള്ളൂ ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ മുസ്ലിംകൾ വഹിച്ച പങ്ക് പല ഗവേഷകരും പ്രത്യേകം പഠന വിഷയമാക്കിയിട്ടുണ്ട് ഈ വിഷയത്തിലുണ്ടായിട്ടുള്ള ഒരു മികച്ച ഗവേഷണ കൃതിയാണ് പ്രസിദ്ധ ചരിത്രകാരൻ ഡോ. ഇർഫാൻ ഹബീബിന്റെ 'ദി അഗ്രേറിയൻ സിസ്റ്റം ഓഫ് മുഗൾ ഇന്ത്യ 1556- 1707'  


കല, സംഗീതം, വാസ്തുവിദ്യ

കലയുടെയും സംഗീതത്തിന്റെയും വാസ്തുവിദ്യയുടെയും പ്രായോജകരും സംരക്ഷകരുമായിരുന്നു മുസ്ലിം ഭരണാധികാരികൾ ലോക സാംസ്കാരിക ഭൂപടത്തിൽ ഇന്ത്യയ്ക്ക് അസൂയാവഹമായ  സ്ഥാനം നേടിക്കൊടുക്കുന്നതിൽ പ്രാചീന ഇന്ത്യൻ വാസ്തു ശിൽപങ്ങളോടൊപ്പം മുസ്ലിം ഭരണകാലത്തെ വേറിട്ട ചിത്രങ്ങളും നിർമിതികളും സംഗീതവും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട് ആധുനിക ഇന്ത്യയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വാസ്തു പ്രതീകങ്ങൾ എല്ലാം- താജ്മഹൽ, ഖുതുബ്മിനാർ, ചാർമിനാർ, ചെങ്കോട്ട, ഗോൽകുംഭസ് മുതലായവ - മുസ്ലിം സാംസ്കാരിക ഈടുവെപ്പുകളാണ് ഇവ മാറ്റിനിർത്തി ഇന്ത്യയെ സങ്കൽപിക്കാനാവില്ല 

ക്രി.വ. 711- 712 കാലത്ത് സിന്ധിൽ അറബ് സൈന്യം എത്തിയതോടു കൂടിത്തന്നെ ഇന്തോ- ഇസ്ലാമിക് സംസ്കാരത്തിനു തുടക്കം കുറിച്ചുവെന്ന് 'ഇന്ത്യൻസബ് കോണ്ടിനന്റ്: ഫ്രം സുൽത്താനേറ്റ് റ്റു മുഗൾ എന്ന പഠനത്തിൽ ഫിലിപ്പാവാഗൻ (Islam Art and Architecture Edited by Markus Hattestein and Peter Delius, Konemann, P.454) രേഖപ്പെടുത്തുന്നു പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളിൽ പേർഷ്യയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള മുസ്ലിം കലാകാരന്മാർ പഞ്ചാബിൽ എത്തി ഇന്ത്യയിലെ നാനാതരം നിർമാണങ്ങൾക്കു വേണ്ടി പേർഷ്യയിൽ നിന്നും തുർക്കിയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള വിദഗ്ധരായ തൊഴിലാളികളെയും വാസ്തുവിദ്യാ വിദഗ്ധരെയും കലിഗ്രാഫിസ്റ്റുകളെയും ചിത്രകലാകാരന്മാരെയും സുൽത്താന്മാർ ഇന്ത്യയിലേക്ക് ആകർഷിക്കുകയായിരുന്നു 

പതിമൂന്ന്, പതിനാലു നൂറ്റാണ്ടുകളിൽ മുസ്ലിം സൽത്തനത്തുകളുടെ സ്വാധീനം പഞ്ചാബിൽ നിന്നു ഗുജറാത്, ബംഗാൾ, ഡക്കാൻ വഴി തെക്ക് മധുര വരെ എത്തി മുസ്ലിം സാന്നിധ്യം എത്തിയ പ്രദേശങ്ങളിലെല്ലാം ഇസ്ലാമിക കലയുടെയും വാസ്തുവിദ്യയുടെയും സാന്നിധ്യവും അറിഞ്ഞു പള്ളികൾ, മദ്റസകൾ, കൊട്ടാരങ്ങൾ, പൊതു വിശ്രമ കേന്ദ്രങ്ങൾ, ശവ കുടീരങ്ങൾ, മാർക്കറ്റുകൾ ഇവയുടെ നിർമാണമാണ് വാസ്തു വിദ്യയുടെ വികസനത്തിനു കളമൊരുക്കിയത് നിർമിതികളുടെ അലങ്കാരത്തിന് ചിത്രകലയും കലിഗ്രാഫിയും ധാരാളമായി ഉപയോഗപ്പെടുത്തി ഡൽഹി സൽത്തനത്തിന്റെ കലാപരമായ ഈടുവെപ്പിൽ ഏറ്റവും പുകൾപെറ്റതാണ് ഡൽഹിയിലെ ഖുവ്വത്തുൽ ഇസ്ലാം മസ്ജിദും അതിന്റെ അനുബന്ധമായി നിർമിച്ച ഖുത്ത്ബ്മിനാറും 

ഇന്തോ- ഇസ്ലാമിക കലയുടെ ഉച്ചഘട്ടമാണ് ഭരണകാലം 1526 ൽ ഡൽഹിയുടെ വടക്കു പടിഞ്ഞാറ് പാനിപ്പത്തിൽ വച്ച് ഇബ്റാഹീം ലോദിയെ പരാജയപ്പെടുത്തി തിമൂർ വംശജനായ ബാബർ അടിത്തറ പാകിയ മുഗൾ വംശമാണ് 1858 ൽ ഒടുവിലത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ ബ്രിട്ടീഷുകാർ റങ്കൂണിൽ തടവിലിടുന്നതുവരെ ഇന്ത്യയുടെ ഭാഗധേയം നിർണയിച്ചത് ഇന്ത്യയുടെ കലാ, സംഗീത, വാസ്തുവിദ്യ ചരിത്രത്തിൽ വിസ്മയകരമായ ഉണർവിന്റെയും ഉജ്ജ്വലമായ ആവിഷ്കാരങ്ങളുടെയും യുഗമായിരുന്നു മുഗളരുടേത് ഹുമയൂൺ ശവ കുടീരം, ഡൽഹി ജുമാ മസ്ജിദ്, ചെങ്കോട്ട , ആഗ്രാ കോട്ട, താജ്മഹ്ൽ, ഫത്തേഹ്പൂർ സിക്രി, അനേകം മുഗൾ ഉദ്യാനങ്ങൾ ഇവ ആ കലാ ചാതുരിയുടെ നീക്കിയിരിപ്പുകൾ ചിലതു മാത്രം ഇവ കൂടാതെ കലിഗ്രാഫിയിലും ചിത്ര കലയിലുമുള്ള മുഗൾ സംഭവാനകൾ അതീവ സമ്പന്നമാണ് ധാരാളം സചിത്ര ഗ്രന്ഥങ്ങൾ കൊട്ടാര കലാകാരന്മാർ തയ്യാറാക്കുകയുണ്ടായി 

ഗ്രന്ഥങ്ങൾക്കു പുറമെ ആഭരണങ്ങൾ, ആയുധങ്ങൾ, പാത്രങ്ങൾ, പരവതാനികൾ, ലോഹ വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളെല്ലാം കലാമേന്മ വിളിച്ചോതുന്നവയായിരുന്നു ഇന്ത്യൻ പാരമ്പര്യ കലാ സമ്പ്രദായങ്ങളും പേർഷ്യൻ തുർക്കീ മധ്യേഷ്യൻ ആവിഷ്കാര രീതികളും യൂറോപ്യൻ കലയിൽ സംഗമിച്ചു മുസ്ലിം ഭരണാധികാരികൾ കലയെയും സാഹിത്യത്തെയും സംരക്ഷിച്ചത് ഹിന്ദു രാജാക്കന്മാർക്ക് പ്രചോദനമായിത്തീർന്നു എന്ന് താരാചന്ദ് എഴുതിയിട്ടുണ്ട്: The Muslim rulers set the example of patronage of art and literature, and the Hindu princess imitated them (താരാചന്ദ്, 2018, പുറം: 273) മുഗൾ കൊട്ടാരത്തിൽ പിറവിയെടുത്ത കലാ ശൈലി അങ്ങനെ ഇന്ത്യയുടെ മുഴുവൻ ശൈലിയായിത്തീർന്നു എന്നും അദ്ദേഹം തുടർന്നു വ്യക്തമാക്കുന്നു 

ഇന്ത്യയുടെ സംഗീത ചരിത്രം വലിയ അളവിൽ മുസ്ലിംകളോട് കടപ്പെട്ടിരിക്കുന്നു ജോൺപൂരിലെ സുൽത്താൻ ഹുസൈൻ ഷാ സൃഷ്ടിച്ച രാഗമാണ് ജോൻപുരി അനശ്വര രാഗങ്ങളായ ദർബാരി, മിയാൻ കി തോഡി, മിയാൻകി മൽഹർ എന്നിവയുടെ സ്രഷ്ടാവ് അക്ബറിന്റെ രാജസദസ്സിലെ ടാൻസൺ ആണ് മുസ്ലിം യാഥാസ്ഥിതികത്വത്തിന്റെയും സംഗീത വിരോധത്തിന്റെയും പ്രതീകമായി ശത്രുക്കൾ അവതരിപ്പിക്കാറുള്ള ഔറംഗസീബ് സ്വയം തന്നെ നല്ല സംഗീതജ്ഞനും സംഗീതം ആസ്വദിച്ചിരുന്ന വ്യക്തിയുമായിരുന്നു എന്ന് കാതറൻ ബട്ട്ലർ സ്കൊഫീൽഡ് മോഡേണൻ ഏഷ്യൻ സ്റ്റഡിസിൽ 2007 ൽ പ്രസിദ്ധീകരിച്ച ഡിഡ് അറംഗസീബ് ബാൻ മ്യൂസിക് എന്ന പ്രബന്ധത്തിൽ സമർത്ഥിച്ചിട്ടുണ്ട്

ജീവിതാന്ത്യത്തിൽ അദ്ദേഹം സംഗീതത്തിൽ നിന്നു വിട്ടുനിന്നത് വിരക്ത ജീവിതം നയിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് എന്നാൽ സംഗീതത്തിനുമേൽ എന്തെങ്കിലും തരത്തിലുള്ള നിരോധനം അദ്ദേഹം ഏർപ്പെടുത്തിയിരുന്നില്ല മുസ്ലിം സന്യാസ (സ്വൂഫി) ജീവിതത്തിന്റെ അനുപേക്ഷ്യ ഘടകമായിരുന്നു സംഗീതം സ്വൂഫി സംഗീത സദസ്സുകൾ 'സമാഅ് ' എന്ന പേരിൽ പ്രസിദ്ധമാണ് അമീർ ഖുസ്രു , ബുല്ലേഷാ, മീർസാ ഗാലിബ്, മീർ തഖിമീർ, അല്ലാമാ ഇഖ്ബാൽ ഇങ്ങനെ നീളുന്ന ഒരു നീണ്ട പട്ടികയുണ്ട് മുസ്ലിം കവികളുടേതും ഗാനരചയിതാക്കളുടേതുമായി നിസാമുദ്ധീൻ ഔലിയയുടെ ശിഷ്യനായിരുന്ന അമീർ ഖിസ്രു ആണ് 'ഖവാലി ' എന്ന സംഗീത ശാഖയുടെ ഉപജ്ഞാതാവ് ഖയാന, തരാന എന്നീ സംഗീത ശാഖകളും അദ്ദേഹത്തിന്റെ സംഭാവനകളാണ് സിത്താർ, തബല എന്നീ സംഗീതോപകരണങ്ങളുടെ പിതൃത്വവും അദ്ദേഹത്തിനവകാശപ്പെട്ടതാണ് 

നുസ്രത് ഫതഹ് അലിഖാൻ, തലത് മഹ്മൂദ്, മുഹമ്മദ് റാഫി, എ.ആർ.  റഹ്മാൻ ഇങ്ങനെ നീളുന്നു ഇന്ത്യൻ സംഗീത സദസ്സിലെ നക്ഷത്രങ്ങളുടെ പട്ടിക മുസ്ലിം ഗാന രചയിതാവ് എഴുതുകയും മുസ്ലിം സംഗീത സംവിധായകൻ ചിട്ടപ്പെടുത്തുകയും മുസ്ലിം ഗായകൻ പാടുകയും ചെയ്ത പ്രസിദ്ധമായ ഭജനയാണ് ബൈജു ബവ്റ (1952) എന്ന ഹിന്ദി സിനിമയിലെ മൻ തർവത് ഹരി ദർശൻ കോ ആജ് ഭജന എഴുതിയത് ശകീൽ ബദയൂനി, ചിട്ടപ്പെടുത്തിയത് നൗഷാദ്, പാടിയത് റഫി ഗസലുകളും ഖവാലികളും ഇന്ത്യൻ സംഗീതത്തിന്റെ ജനപ്രിയ മുഖമാണ് മലയാളത്തിന്റെ ജനകീയ ഗാന ശാഖയായ മാപ്പിളപ്പിട്ടിനെ മറന്നുകൊണ്ട് മലയാള ഗാനശാഖയെ അടയാളപ്പെടുത്താനാവില്ലല്ലോ ഗസലിനോട് സദൃശമായ ഗാനങ്ങൾ മലയാളത്തിലും വേരു പിടിച്ചു കഴിഞ്ഞു 

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മുസ്ലിംകളും

ഫലഭൂയിഷ്ഠവും സമ്പൽ സമൃദ്ധവുമായ ഇന്ത്യൻ മണ്ണിനു വേണ്ടിയുള്ള കോളോണിയൽ അധിനിവേശ ശക്തികളുടെ കിടമത്സരത്തിൽ അവസാനത്തെ ചിരി ബ്രിട്ടന്റേതായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബാനറിൽ സുഗന്ധ വ്യജ്ഞന വ്യാപാരത്തിനു വന്ന് അവർ പതിയെ പതിയെ ഇന്ത്യയുടെ ഇന്ത്യയുടെ ഭരണം കയ്യേറ്റത് നമുക്ക് സുപരിചിതമായ ചരിത്രം 1858 മുതൽ 1947 വരെ ഇന്ത്യാ ഉപഭൂഖണ്ഡം ബ്രിട്ടിന്റെ ചൊൽപടിയിലായിരുന്നു 1858 മുതൽ 1911 വരെ കൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനം 1911 ൽ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി പ്രവിശ്യകൾ (പ്രോവിൻസ്) , നാട്ടു രാജ്യങ്ങൾ (പ്രിൻസിലി സ്റ്റേറ്റ്സ്) എന്നിങ്ങനെ രണ്ട് തരം ഭരണ പ്രദേശങ്ങളാണ് ബ്രിട്ടീഷ് ഭരണത്തിനു കീഴിലുണ്ടായിരുന്നത് കൊളോണിയൽ യജമാനന്മാർ നേരിട്ടു ഭരിച്ച പ്രദേശങ്ങളാണ് പ്രവിശ്യകൾ എന്ന പേരിൽ അറിയപ്പെട്ടത് സാമന്തന്മാരായ നാട്ടു രാജാക്കന്മാർ ഇടനിലക്കാരായി ഭരിച്ച രാജ്യങ്ങൾ നാട്ടു രാജ്യങ്ങളും  

ഇന്ത്യയുടെ മേൽ തങ്ങളുടെ ആധിപത്യം അരക്കിട്ട് ഉറപ്പിക്കുന്നതിനു വേണ്ടിയും ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്നും മലമ്പ്രദേശങ്ങളിൽ നിന്നും കൊടും കാടുകളിൽ നിന്നും ഇന്ത്യയുടെ വിലമതിക്കാനാവാത്ത സമ്പത്ത് തുറമുഖങ്ങളിൽ ക്ഷണത്തിൽ എത്തിക്കുന്നതിനു വേണ്ടിയും ബ്രിട്ടീഷുകാർ ഇന്ത്യയിൽ റോഡുകൾ നിർമിക്കുകയും തീവണ്ടി പോലുള്ള ആധുനിക യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു സൈന്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിവരങ്ങൾ യഥാസമയം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ കമ്പിത്തപ്പാലും ഫോൺ സൗകര്യവും റേഡിയോ നിലയവും സ്ഥാപിച്ചു മുസ്ലിം ഭരണാധികാരികളെപ്പോലെ ബ്രിട്ടീഷുകാർ ഇന്ത്യയെ തങ്ങളുടെ സ്വന്തം ഗേഹമായി കണ്ടിരുന്നില്ല വിഭവങ്ങൾ പരമാവധി ചോർത്തുന്നതിലും ഇന്ത്യക്കാരെ വിഭജിച്ചു ഭരിക്കുന്നതിലുമായിരുന്നു അവരുടെ ശ്രദ്ധയത്രയും ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും റവന്യൂ വരുമാനം പിരിക്കാനുള്ള അധികാരത്തോടു കൂടിയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ബ്രിട്ടീഷ് ഭരണകൂടം ഭരണച്ചുമതല ഏൽപിച്ചത് 

വ്യാപാര സംഘത്തിന് ഇന്ത്യയിൽ സൈനികവും രാഷ്ട്രീയവുമായ അധികാരം കൈവന്നു 1803 ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഇരട്ടിയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക ശേഷി സ്വകാര്യ സൈന്യത്തെ ഉപയോഗിച്ചാണ് കമ്പനി ഇന്ത്യയുടെ നാനാ ഭാഗങ്ങളിലേക്ക് തങ്ങളുടെ അധികാരം വ്യാപിപ്പിച്ചത് അധികാരം വ്യാപിക്കുന്നതിനനുസരിച്ച് റവന്യൂ വരുമാനവും വർദ്ധിച്ചു 1757 ൽ തുടക്കം കുറിച്ച കമ്പനി ഭരണം അവസാനിക്കുന്നത് 1858 ൽ ഗവൺമെന്റ് ഓഫ് ഇൻഡ്യാ ആക്റ്റിലൂടെ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുന്നതോടെയാണ്  മറ്റൊരു യൂറോപ്യൻ ശക്തിയായ ഫ്രാൻസിന്റെ കീഴിലായിരുന്ന ഗോവ, പോണ്ടിച്ചേരി, എന്നിവ ഒഴിച്ചു നിർത്തിയാൽ ഇന്ത്യ ഏതാണ്ട് മുഴുവനായി അപ്പോഴേക്ക് ബ്രിട്ടന്റെ കോളനിയായിത്തീർന്നിരുന്നു 

ഇന്ത്യയിൽ തങ്ങളുടെ താൽപര്യങ്ങൾക്ക് ഏറ്റവും വലിയ വിലങ്ങു തടിയാവുക മുസ്ലിംകൾ ആയിരിക്കും എന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു അതിനു ചില കാരണങ്ങളുമുണ്ടായിരുന്നു ഒന്നാമതായി, മുസ്ലിംകളെ പരാജയപ്പെടുത്തിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ അധികാരം സ്ഥാപിച്ചത് മുസ്ലികൾ തങ്ങളുടെ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാൻ എന്തു വില കൊടുത്തും ശ്രമിക്കുമെന്ന് വെള്ളക്കാർ കണക്കു കൂട്ടി മുസ്ലിംകളെ നേരിട്ട് അടിച്ചമർത്തിയും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ മുസ്ലിംകൾക്കെതിരെ തിരിച്ചു വിട്ടും മുസ്ലിംകളെ ഒതുക്കാമെന്ന് അവർ ചിന്തിച്ചു ഔദ്യോഗിക പദവികളിൽ നിന്നെല്ലാം മുസ്ലിംകളെ അകറ്റി നിർത്തിയും മുസ്ലിംകളെ പാപ്പരാക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചുമാണ് ബ്രിട്ടീഷുകാർ തങ്ങളുടെ നയം നടപ്പാക്കിയത് രണ്ടാമതായി ആഗോള തലത്തിൽ തന്നെ ഇസ്ലാമിനെ വലിയ ഭീഷണിയായി ഇതര യൂറോപ്യൻ ശക്തികളെപ്പോലെ ബ്രിട്ടീഷുകാരും കണ്ടു  

കുരിശു യുദ്ധത്തിന്റെ ഓർമ്മകൾ ബ്രിട്ടീഷുകാരുടെ മനസ്സുകളിലും കനലായി എരിഞ്ഞിരുന്നു കുരിശിന്റെ ശത്രു സ്ഥാനത്ത് തങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ചന്ദ്രക്കലയുടെ വാഹകർ എന്ന നിലയിൽ ഇന്ത്യൻ മുസ്ലിംകൾക്ക് തങ്ങളുടെ ആജന്മ ശത്രുക്കളുടെ പട്ടികയിലാണ് ബ്രിട്ടീഷുകാർ ഇടം നൽകിയത് മൂന്നാമതായി തെന്നിന്ത്യയിൽ തങ്ങൾക്കെതിരെ ഏറ്റവും ശക്തമായ വെല്ലുവിളി ഉയർത്തിയത് സൈനിക തന്ത്രജ്ഞനും ധീരദേശാഭിമാനിയുമായിരുന്ന ടിപ്പു സുൽത്താൻ ആയിരുന്നു ടിപ്പുവിനോടുള്ള പക മുസ്ലിം സമൂഹത്തോട് മുഴുവൻ അവർ വച്ചു പുലർത്തി  

നാലാമതായി, സവർണ ബാബുമാരെപ്പോലെ മുസ്ലിം നേതൃത്വത്തെ പ്രീണിപ്പിച്ചു വരുതിയിലാക്കാൻ സാധിക്കുകയില്ല എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞു മുസ്ലിം ഭരണ കാലത്ത് പാർസി ഭാഷ പഠിച്ചു അധികാര കസേരകളിൽ ഇരുന്ന ബാബുമാർ ഇംഗ്ലീഷിൽ ഭരണം തുടങ്ങിയതോടെ ആ ഭാഷ സ്വായത്തമാക്കി അവരുടെ 'സേവകരായി ' മാറിയിരുന്നു മാത്രമല്ല ബ്രാഹ്മണ മതത്തിന്റെ വക്താക്കൾ പ്രത്യക്ഷമായി തന്നെ ബ്രിട്ടീഷുകാരെ പിന്തുണക്കുകയും തങ്ങളുടെ ജാതി താൽപര്യങ്ങൾക്ക് ഗുണകരമാവുക ബ്രിട്ടീഷ് ഭരണമാണെന്ന് വിചാരിക്കുകയും ചെയ്തിരുന്നു അതിനാൽ അവരെ പ്രീണിപ്പിച്ചു കൂടെ നിർത്തുകയും മുസ്ലികളെ നേരിടുകയും ചെയ്യുന്നതാണ് ലാഭകരം എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കണക്കു കൂട്ടിയത് സ്വാഭാവികമാണ് ഇക്കാരണങ്ങളെല്ലാം ബ്രിട്ടീഷ് അധികാരികൾ തങ്ങളുടെ പ്രധാന പ്രതിയോഗികളായി കണ്ടത് മുസ്ലിംകളെയാണ് എന്നാൽ കുരിശു പോരാളികളെ പോലെ മുസ്ലികളെയോ ഹിന്ദുക്കളെയോ നിർബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നില്ല സുവിശേഷകർ ക്രൈസ്തവ മത പ്രചാരണം നടത്തിയിരുന്നുവെങ്കിലും ബ്രിട്ടീഷ് ഭരണകൂടം ഔദ്യോഗികമായി മതപ്രചാരണം ഏറ്റെടുത്തിരുന്നില്ല  

ഇന്ത്യയുടെ ഭരണം ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുക്കുന്നതിനു മുമ്പു തന്നെ മുസ്ലിം പണ്ഡിതന്മാരും നേതാക്കളും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു 'ഇമാമുൽ ഹിന്ദ് ' എന്ന പേരിൽ പ്രശസ്തനായ ഷാ അബ്ദുൽ അസീസ് ദഹ് ലവി ഇന്ത്യയെ ദാറുൽ ഹർബ് ആയി പ്രഖ്യാപിച്ചു ഇന്ത്യ ഭരിക്കുന്നത് മുസ്ലിം വിരുദ്ധ വൈദേശിക ശക്തി ആയതിനാൽ അവരോട് യുദ്ധം ചെയ്യേണ്ടത് മുസ്ലിംകളുടെ മതപരമായ ബാധ്യതയാണ് എന്നായിരുന്നു ഈ പ്രഖ്യാപനത്തിന്റെ താൽപര്യം ഷാ അബ്ദുൽ അസീസിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യൻ സയ്യിദ് അഹ്മദ് റായ് ബറേലി (1700- 1833) മുജാഹിദീൻ പ്രസ്ഥാനത്തിനു രൂപം നൽകി ബ്രിട്ടീഷ് അനുകൂലികളും മുസ്ലിം വിരുദ്ധരുമായിരുന്ന പഞ്ചാബിലെ സിക്കുകാർക്കെതിരെ വിശുദ്ധ യുദ്ധം നയിച്ച അദ്ദേഹം തന്റെ ശിഷ്യന്മാരെ ജിഹാദ് ആഹ്വാനവുമായി ഇന്ത്യയുടെ നാനാ ഭാഗങ്ങളിലേക്ക് അയച്ചു അഹ്മദ് ശഹീദ് എന്ന പേരിലാണ് സിക്കുകാരുമായുള്ള യുദ്ധത്തിൽ രക്തസാക്ഷിയായ ഇദ്ദേഹം അറിയപ്പെടുന്നത് തുടക്കത്തിൽ സ്വൂഫീ ത്വരീഖത്തുകളിൽ അംഗമായിരുന്നു അഹ്മദ് ശഹീദ് പിന്നീട് ഹജ്ജിന് സൗദിയിൽ പോയതിനു ശേഷം വഹാബി പ്രസ്ഥാനത്തിൽ ആകൃഷ്ടനായി 

സയ്യിദ് അഹ്മദ് ശഹീദിനെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ  പോരാളിയായി ചിലർ കാണുമ്പോൾ അദ്ദേഹത്തിന്റെ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട് എങ്കിലും പിന്നീട് നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് സയ്യിദ് അഹ്മദ് ശഹീദിന്റെ പ്രസ്ഥാനം പ്രചോദനമായി വർത്തിച്ചു എന്നത് വസ്തുതയാണ് ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ച മൗലാനാ ഇനായത് അലി, മൗലാനാ വിലായത് അലി, എന്നിവർ സയ്യിദ് അഹ്മദ് ശഹീദിന്റെ ചിന്തകളാൽ സ്വാധീനിക്കപ്പെട്ടവരായിരുന്നു 'മുസ്ലിം പൊളിറ്റിക്സ് ഇൻ ബീഹാർ: ചെയ്ഞ്ചിങ്ങ് കോണ്ടൂർസ് ' (റൂട്ട്ലഡ്ജ്, ന്യൂഡൽഹി, 2014) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരൻ മുഹമ്മദ് സജ്ജാദ് ബീഹാറിലെ മുസ്ലിംകളിൽ മേൽപറഞ്ഞവരടക്കമുള്ള സ്വാദിക്ഫൂരിലെ പണ്ഡിതന്മാർ സാമ്രാജ്യത്വവിരുദ്ധ വികാരം ഫലപ്രദമായി കുത്തി വച്ചത് സയ്യിദ് അഹ്മദ് ശഹീദിന്റെ കാലത്താണെന്ന് മറ്റുള്ളവരെ ഉദ്ധരിച്ച് പ്രസ്താവിക്കുന്നുണ്ട് (പുറം 32) 

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ചവരിൽ പ്രധാനിയാണ് സയ്യിദ് മീർ നിസാർ അലി തിതുമീർ (1782- 1831) ബംഗാളിലെ നരിക്കൽബെറിയ ഗ്രാമത്തിൽ അദ്ദേഹം മുള കൊണ്ടുള്ള ഒരു കോട്ട പണിതു ജനങ്ങളെ ചൂഷണം ചെയ്ത ഭൂവുടമകൾക്കെതിരെയും ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെയും ജനങ്ങളെ സംഘടിപ്പിച്ചു സമരം നയിച്ച യോദ്ധാവായിരുന്നു പതിനെട്ടാം വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ സയ്യിദ് മീർ നിസാർ അലി തിതുമീർ 'ലാത്തി ' ധാരികളായിരുന്നു ഇദ്ദേഹത്തിന്റെ അനുയായികൾ 

പരിശീലനം സിദ്ധിച്ച 15,000 ഭടന്മാർ ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു നാഡിയയിലെയും ഫരീദ്പൂരിലെയും 25 പർഗാനകൾ ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ലഫ്റ്റനന്റ് കേണൽ സ്റ്റെവാർട്ടിന്റെ നേതൃത്വത്തിലുള്ള കമ്പനി സൈന്യം തിതുമീറിനെയും സംഘത്തെയും നേരിട്ടു കമ്പനിപ്പട്ടാളത്തിന്റെ അത്യാധുനിക ആയുധങ്ങൾക്കു മുമ്പിൽ ഏതാനും വാളുകളും കുന്തങ്ങളും ലാത്തികളും മാത്രം ആയുധമായുണ്ടായിരുന്ന സ്വദേശി സൈന്യത്തിനു പിടിച്ചുനിൽക്കാനായില്ല തിതുമിറും ധാരാളം അനുയായികളും രക്തസാക്ഷികളായി തിതുമീർ എന്ന പേരിൽ മഹേശ്വതാ ദേവി ഒരുനോവൽ എഴുതിയിട്ടുണ്ട് ബംഗ്ലാദേശ് ടി.വി.  ഇദ്ദേഹത്തെക്കുറിച്ച് ഒരു പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു 

ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുമ്പ് നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ നയിച്ച പ്രസ്ഥാനങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നായിരുന്നു മൗലവി ശരീഅത്തുല്ലയും മകൻ ദാതുമിയാനും നേതൃത്വം നൽകിയ ഫറാഇദി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയിൽ, കൃത്യമായി പറഞ്ഞാൽ, 1819 ലാണ് ഫറാഈദി പ്രസ്ഥാനത്തിന് ബീജാവാപം നടന്നത് മുസ്ലിംകൾ അവരുടെ നിർബന്ധ കർത്തവ്യ (ഫർദ്) ങ്ങളിൽ വീഴ്ച വരുത്തുന്നു എന്നു മനസ്സിലാക്കിയ ഹനഫീ മദ്ഹബുകാരായ പണ്ഡിതന്മാർ ആണ് ഈ പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത് 

മുസ്ലിംകളോട് അവരുടെ നിർബന്ധ ചുമതലകൾ വീഴ്ച കൂടാതെ നിർവഹിക്കാൻ ഇവർ ഉപദേശിച്ചു ബംഗാൾ ആയിരുന്നു പ്രസ്ഥാനത്തിന്റെ സ്വാധീന മേഖല സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി ഇഷ്ടപ്പെട്ടു ഫറാഇദീ പ്രസ്ഥാനം ഭൂവുടമകളും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ രഹസ്യ ധാരണ ഇവർ വെളിച്ചത്തു കൊണ്ടുവന്നു ഫറാഇദുകൾ സ്വാതന്ത്ര രാജ്യം സ്ഥാപിക്കുകയാണെന്ന് ആരോപിച്ച് ഭരണകൂടം ഹാജി ശരീഅതുല്ലയെ ഒന്നിലേറെ തവണ ജയിലിലിട്ടു ഫരീദ്പൂരിലെ കർഷകരെ കലാപത്തിനു പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം ഹാജി ശരീഅത്തുല്ലയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ദാതുമിയാൻ പ്രസ്ഥാനത്തിന്റെ നായകത്വം ഏറ്റെടുത്തു അടിച്ചമര്‍ത്തപ്പെട്ട കർഷകരെ മർദകരായ ഭൂവുടമകൾക്കെതിരെ അദ്ദേഹം സംഘടിപ്പിച്ചു ജനകീയ നേതാവായിരുന്ന ദാതുമിയാനെ ജയിലിലടക്കാനുള്ള ഭൂവുടമകളുടെയും ഗവൺമെന്റിന്റെയും ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തി കേസുകളിൽ അദ്ദേഹത്തിനെതിരെ സാക്ഷി പറയാൻ കർഷകരാരും തയ്യാറായില്ല മുസ്ലിംകൾ മാത്രമല്ല, ഭൂവുടമകളുടെ പീഡനത്തിനിരയായ ഹിന്ദു കർഷകരും ഫറാഇദീ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നു 

ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ മൈസൂർ സുൽത്താന്മാർ നയിച്ച നാലു യുദ്ധങ്ങൾ ചരിത്ര പ്രസിദ്ധമാണ് 1767നും 1799 നും ഇടയിലായിരുന്നു ഈ യുദ്ധങ്ങൾ 1761 ൽ മൈസൂരിൽ ടിപ്പുവിന്റെ പിതാവ് ഹൈദരലി അധികാരത്തിൽ വരുന്നതിനു മുമ്പ് 1757 ൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള കമ്പനി സൈന്യം ബംഗാൾ നവാബ് സിറാജുദ്ദൗലയെ പ്ലാസിയുദ്ധത്തിൽ ഒറ്റുകാരനായ മീർജാഫറിന്റെ സഹായത്തോടെ തോൽപിച്ച് ബംഗാൾ സ്വന്തമാക്കിയിരുന്നു അവധ്, ഹൈദരാബാദ് തടങ്ങിയവയെല്ലാം ഇംഗ്ലീഷുകാരുടെ കാൽക്കീഴിലായതോടെ ഇന്ത്യയിൽ ഹൈദരലി മാത്രമായി അവരുടെ ശത്രു ഹൈദരലിയോടു വിരോധമുണ്ടായിരുന്നവരെല്ലാം ബ്രിട്ടന്റെ സഖ്യകക്ഷികളായി മാറി ബോംബെയിൽ നിന്ന് ബ്രിട്ടീഷ് സൈന്യം മംഗലാപൂരത്തെത്തി മകൻ ടിപ്പുവിന്റെ നേതൃത്വത്തിൽ ഹൈദരലി ഒരു സൈന്യത്തെ ഇംഗ്ലീഷ് പടയെ നേരിടാൻ മംഗലാപുരത്തേക്ക് അയച്ചു 

ഹൈദരലിയും അങ്ങോട്ട് പുറപ്പെട്ടു ഈ സമയത്ത് എതിരാളികൾ  പാലക്കാട് പിടിച്ചടക്കി എങ്കിലും മംഗലാപുരത്തു വൻ വിജയമാണ് ഹൈദരലി നേടിയത് ഹൈദരലിയുടെ വരവിനെ കുറിച്ചു വിവരം കിട്ടിയ ഉടനെ ബ്രിട്ടീഷുകാർ ബോംബെയിലേക്ക് തിരിച്ചുപോവുകയാണുണ്ടായത് പിന്നീട് മൈസൂറിനും ഇംഗ്ലീഷുകാർക്കുമിടയിൽ പല ഘട്ടങ്ങളിലായി ദീർഘമായ പോരാട്ടങ്ങൾ നടന്നു ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത് ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധ (1767- 69) ത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ജയം നേടാനും മദ്രാസ് പിടിച്ചെടുക്കാനും ഹൈദരലിക്കു സാധിച്ചു ആംഗ്ലോ- മൈസൂർ യുദ്ധങ്ങളിൽ ഏറ്റവും രക്തരൂക്ഷിതമായിരുന്നു രണ്ടാമത്തേത് (1780- 84) ജയപരാജയങ്ങൾ ഇരുഭാഗത്തുമായി മാറി മറിഞ്ഞു ഈ യുദ്ധത്തിനിടെ ഹൈദരലി മരിക്കുകയും ടിപ്പു അധികാരമേൽക്കുകയും ചെയ്തു 

1784 ലെ മംഗലാപുരം സന്ധിയോടെയാണ് യുദ്ധം അവസാനിച്ചത് മൂന്നാം മൈസൂർ യുദ്ധം 1790 മുതൽ 1792 വരെ നീണ്ടുനിന്നു ഗവർണർ ജനറൽ കോൺവാലീസ് പ്രഭുവാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യത്തെ ഈ യുദ്ധത്തിൽ നയിച്ചത് 1792 ൽ ശ്രീരംഗപട്ടണം ഉപരോധിക്കപ്പെട്ടു ടിപ്പുവിനു തന്റെ രാജ്യത്തിന്റെ പകുതി കമ്പനിക്ക് അടിയറ വെക്കേണ്ടി വന്നു നാലാം ആംഗ്ലോ- മൈസൂർ യുദ്ധ (1798- 1799) ത്തിലാണ് ടിപ്പു രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായത് പ്രധാനമന്ത്രി പൂർണയ്യ ഉൾപ്പെടെയുള്ളവരുടെ വഞ്ചനയും ഒറ്റുമാണ് ടിപ്പുവിനെ വീഴ്ത്തിയത് (വിശദ വിവരങ്ങൾക്ക് പി.കെ ബാലകൃഷ്ണൻ, ക.കെ. എൻ.  കുറുപ്പ്, ജി. ശങ്കരക്കുറുപ്പ്, മുഹമ്മദ് ഇല്യാസ് നദ് വി മുതലായവർ രചിച്ച ടിപ്പുവിന്റെ ജീവചരിത്ര ഗ്രന്ഥങ്ങൾ, ഭഗവാൻ എസ്.  ഗിദ്വാനിയുടെ 'ടിപ്പുവിന്റെ കരവാൾ ' എന്നിവ നോക്കുക)


ഒന്നാം സ്വാതന്ത്ര്യ സമരം

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയിൽ പലേടങ്ങളിലായി പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും 1857- ൽ മീററ്റിൽ പൊട്ടിപ്പുറപ്പെട്ട, ബ്രിട്ടീഷുകാർ 'ശിപായി ലഹള ' എന്നുപേരിട്ട, ഒന്നാം സ്വാതന്ത്ര്യ സമരം ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ചരിത്രത്തിലെ വേറിട്ട അനുഭവങ്ങളായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഇന്ത്യയിൽ നിലനിൽക്കാൻ സഹായിച്ച ഇന്ത്യക്കാരായ കമ്പനി പട്ടാളക്കാർ യജമാനന്മാർക്കെതിരെ തിരിഞ്ഞു എന്നതാണ് ഈ സമരത്തെ വ്യത്യസ്തമാക്കുന്നത് ഹിന്ദുക്കളും മുസ്ലിംകളും സിക്കുകാരും പ്രത്യക്ഷമായും മതപരമായ കാരണങ്ങളാൽ ഇംഗ്ലീഷുകാർക്കെതിരെ ഈ പ്രക്ഷോഭത്തിൽ ഐക്യപ്പെട്ടു പ്രക്ഷോഭത്തിൽ പങ്കു ചേര്‍ന്ന നാട്ടുരാജാക്കന്മാർക്ക് സ്വന്തം താൽപര്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും ഇന്ത്യയിൽ ആദ്യമായി പൊതു ദേശീയ വികാരം ഉണർത്തിവിടുന്നതിൽ ഈ സമരം വഹിച്ച പങ്ക് നിർണായകമാണ് 

ഫലത്തിൽ അധികാരം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്ന മുഗൾ ഭരണത്തിന്റെ പുനഃസ്ഥാപനം ഹിന്ദുക്കളും മുസ്ലിംകളും പൊതുലക്ഷ്യമായി കണ്ടുവെന്നതാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ശ്രദ്ധേയമായ ഒരു വശം ബ്രിട്ടീഷുകാർ മുഗളരിൽ നിന്ന് അധികാരം അന്യായമായി തട്ടിപ്പറിച്ചു എന്ന പൊതുവികാരം നിലനിന്നിരുന്നു മുഗൾ ചക്രവർത്തിമാരെ മുസ്ലിംകൾ മാത്രമല്ല, ഹിന്ദുക്കളും തങ്ങളുടെ സ്വന്തം ഭരണാധികാരികളായി കണ്ടിരുന്നു എന്നാണ് ഇതിൽ നിന്നു മനസ്സിലാക്കേണ്ടത് മുഗളന്മാർ ഹിന്ദു വിരുദ്ധരായിരുന്നു എന്നത് പിൽക്കാലത്ത് കെട്ടിച്ചമച്ച കളവുകളിൽ ഒന്നുമാത്രമാണ് രജപുത്രൻമാരായിരുന്നു മുഗൾ സൈന്യത്തിന്റെ പകുതിയിലധികവും ഭരണത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നതും ഹിന്ദുക്കളായിരുന്നു അതിനാൽ മുഗൾ ഭരണത്തെ അവർ അന്യമായി കണ്ടിരുന്നില്ല ഇക്കാരണത്താലാണ് മുഗൾ ഭരണത്തിന്റെ പുനഃസ്ഥാപനം ഹിന്ദു ജന സാമാന്യം തങ്ങളുടെ രക്ഷ്യമായി അംഗീകരിച്ചത് 

1857 മെയ് മാസം പത്താം തീയതിയാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് ഡൽഹിയിൽ നിന്ന് അറുപത്തി നാല് കിലോമീറ്റർ അകലെ മീറ്ററിലെ പട്ടാള ക്യാമ്പിലാണ് കലാപം ആരംഭിച്ചത് ബ്രിട്ടീഷ് ഓഫീസർമാരുടെ ഭാഗത്തു നിന്നുള്ള നാനാവിധങ്ങളായ അവഹേളനങ്ങളാൽ പൊറുതി മുട്ടിയിരുന്ന 'സിപ്പായി ' മാർ പെട്ടെന്നൊരു പ്രഭാതത്തിൽ യജമാന്മാർക്കെതിരെ തോക്കെടുക്കുകയായിരുന്നു പന്നിക്കൊഴുപ്പ് പുരണ്ടതെന്നു വിശ്വസിക്കട്പ്പെട്ട തിര ഉപയോഗിക്കാൻ വിസമ്മതിച്ച ഏതാനും പട്ടാളക്കാരെ ഇംഗ്ലീഷുകാരായ മേലുദ്യോഗസ്ഥർ തടവിലാക്കി ശിക്ഷിച്ചതാണ് കലാപത്തിനു വഴിമരുന്നായിത്തീർന്നത് 

ബന്ദികളെ മോചിപ്പിച്ചു കലാപകാരികൾ ഓഫീസർമാരെ വധിച്ചു കലാപം ഡൽഹിയിലേക്കും ലഖ്നോവിലേക്കുമെല്ലാം പടർന്നു ഡൽഹി പിടിച്ചടക്കിയ കലാപകാരികൾ ബ്രിട്ടീഷുകാർ അധികാര ഭ്രഷ്ടനാക്കിയ ബഹുദൂർഷാ സഫറിനെ ചക്രവർത്തിയായി പ്രഖ്യാപിച്ചു അമ്പതിനായിരം ബ്രിട്ടീഷ് പട്ടാളക്കാരും അവരുടെ കീഴിൽ മൂന്നു ലക്ഷം ഇന്ത്യൻ സിപ്പായികളും അടങ്ങുന്നതായിരുന്നു അന്നത്തെ കമ്പനി സൈന്യം ബോംബെ, മദ്രാസ്, ബംഗാൾ എന്നിങ്ങനെ മൂന്നു പ്രസിഡൻസികളായാണ് സൈന്യം വിഭജിക്കപ്പെട്ടിരുന്നത് കലാപത്തിനു തീ കൊളുത്തിയത് ബംഗാൾ പ്രസിഡൻസിയിലെ പട്ടാളക്കാരാണ്  

ബഹദൂർഷായെ കലാപകാരികൾ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതോടെ കലാപത്തിനു ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാവം കൈവരികയും നേരത്തെ തന്നെ പല കാരണങ്ങളാൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണത്തോട് ഇടഞ്ഞുനിൽക്കുകയായിരുന്ന അവധിലെ നവാബ് വാജിദ് അലിഷാ, ഝാൻസിയിലെ റാണി ലക്ഷ്മീഭായ്, മറാത്തിയിലെ പേഷ്വ നാനാസാഹബ് മുതലായവർ പ്രക്ഷോഭത്തിൽ പങ്കു ചേര്‍ന്നു  

ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകൾ നേതൃത്വപരമായ പങ്കാണ് വഹിച്ചത് മുസ്ലിം ഭരണാധികാരികളും പണ്ഡിതന്മാരും സ്വൂഫിവര്യന്മാരും സാധാരണക്കാരും പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു ഫൈസാബാദിലെ മൗലവി അഹ്മദുല്ല, ഡൽഹിയിലെ മൗലാനാ ഫള്ലുൽ ഹഖ് ഖൈറാബാദി, മുഹമ്മദ് ഖാസിം നനൂതവി, പീർ അലി, മൗലാനാ ഇംദാദുല്ലാഹ്, ലിയാഖത് അലി, അസിമുല്ല, ബക്ത് ഖാൻ, ഗുലാം ഹുസൈൻ, അവധിലെ ബീഗം ഹള്റത് മഹൽ, ഹാഫിള് ദാമിൻ തുടങ്ങി ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ മുസ്ലിം നേതാക്കളുടെയും പണ്ഡിതരുടെയും വലിയ ഒരു നിരയുണ്ട് 

ഈ സമരത്തിൽ നക്ഷത്ര തിളക്കത്തോടെ പൊരുതിയ മുസ്ലിം ധീരയോദ്ധാക്കൾ നിരവധിയാണ് മൗലാനാ ഫള്ലുൽ ഹഖ് ഖൈറാബാദിയുടെ 'അൽ ഥൗറതുൽ ഹിൻദിയ്യ: വ ഖസാഇദുഫിത് നതുൽ ഹിന്ദ് ' എന്ന യുദ്ധസ്മരണകൾ സമരത്തിന്റെ ഇസ്ലാമിക പ്രചോദനം അനാവരണം ചെയ്യുന്നു മുസ്ലിം പണ്ഡിതന്മാരുടെ മാത്രം നേതൃത്വത്തിൽ നടന്ന വിപ്ലവമായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഥാനഭവൻ വിപ്ലവം ദയൂബന്ദിനു സമീപമുള്ള ഥാനഭവൻ എന്ന സ്ഥലത്താണ് ഈ പ്രക്ഷോഭം നടന്നത് എന്നാൽ മുസ്ലിം പങ്കിനെ തമസ്കകരിക്കാനുള്ള ബോധപൂർവമായ ശ്രമം പല ചരിത്രകാരന്മാരും നടത്തിയിട്ടുണ്ട്  

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത് കമ്പനിപ്പട്ടാളത്തിന് പല നാട്ടു രാജ്യങ്ങളുടെയും സഹായവും ഒത്താശയും ലഭിച്ചിരുന്നു ഇന്ത്യക്കാർ തന്നെ ഇന്ത്യക്കെതിരെ നിലകൊള്ളുന്ന അവസ്ഥ സംജാതമായി ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ പൊതു വികാരം ഉണർത്തുന്നതിൽ പ്രക്ഷോഭകാരികൾ വിജയിച്ചുവെങ്കിലും വലിയ വില അതിനു കൊടുക്കേണ്ടിവന്നു അവധിൽ മാത്രം ഒന്നര ലക്ഷം ആളുകൾ കൊല്ലപ്പെടുകയുണ്ടായി പ്രക്ഷോഭത്തെ തുടർന്നു തങ്ങളുടെ നയങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ ഇംഗ്ലീഷുകാർ നിർബന്ധിതരായി അതിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഭരണം ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്തത്   

ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഖിലാഫത്തും

ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തുന്നതിൽ വിജയിച്ച ബ്രിട്ടീഷ് ഭരണകൂടം കിരാതമായ നടപടികളിലൂടെ കൂടുതൽ ജന വിരുദ്ധമായ നടപടികളുമായാണ് മുന്നോട്ടു പോയത് സമീർന്ദർമാരെയും ഭൂപ്രഭുക്കളെയും നാട്ടുരാജാക്കന്മാരെയും പ്രീണിപ്പിച്ചു വരുതിയിലാക്കിയ ഇംഗ്ലീഷ് ഉദ്യോഗസ്ഥർ ജനങ്ങൾക്കിടയിൽ വിഭാഗീയതയുടെ വിത്തുകൾ പാകുന്നതിന് പല തരത്തിലുള്ള തന്ത്രങ്ങളും പ്രയോഗിച്ചു ഇന്ത്യയുടെ വിഭവങ്ങൾ പരമാവധി കൊള്ളയടിച്ചു ലണ്ടനിലേക്ക് കടുത്തുക എന്നതായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിന്റെ സാമ്പത്തിക നയം ഇന്ത്യയിൽ കൊടിയ ക്ഷാമം പടർന്നു പിടിച്ചു പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിവിധ ദശകങ്ങളിൽ രണ്ടു കോടിയിൽ അധികം ജനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പട്ടിണി മൂലം മരിച്ചു 

ജനങ്ങളെ പാപ്പരാക്കുന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നികുതി നയം സാമ്രാജ്യത്വത്തിന്റെ ദംഷ്ട്രകൾ രാഷ്ട്ര ഗാത്രത്തിൽ ആഴ്ന്നിറങ്ങിയ ഈ വേളയിൽ ആണ് ഒന്നാം സ്വാതന്ത്ര്യ സമരം ഉണർത്തിവിട്ട ദേശീയ ബോധം ഇന്ത്യയാകെ തരംഗമായി പടരുന്നത് ഹിമാലയം മുതൽ കന്യാകുമാരി വരെ ഒറ്റ ഭരണത്തിൻ കീഴിലായതോടെ ഇന്ത്യൻ ജനത ഒന്നാണെന്ന ചിന്ത മധ്യവർഗങ്ങളിലെങ്കിലും സജീവമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഇന്ത്യ ദേശീയ സ്വത്വബോധം കൈവരിച്ചുവെന്നു പറയാം  

ബ്രിട്ടീഷ് കനിനിയമങ്ങൾ ജനങ്ങൾക്കു വെള്ളക്കാരോടുള്ള വിരോധം ഇരട്ടിയാക്കി കടുത്ത വർണ വിവേചനം ഇന്ത്യൻ ജനത നേരിട്ടിരുന്നു ഇത് അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ അഭിമാനബോധത്തെ ജ്വലിപ്പിച്ചു നിരവധി സാമൂഹിക, സാംസ്കാരിക, നവോത്ഥാന പ്രസ്ഥാനങ്ങൾ രംഗത്തു വന്നു ക്രമേണ രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചു ആളുകൾ ചിന്തിച്ചു തുടങ്ങി വൻ നഗരങ്ങളിൽ വക്കീലന്മാരും അധ്യാപകരും വ്യാപാരികളും തൊഴിലാളികളും ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചു ഈ ചിന്തകളുടെ മൂർത്തവത്കരണമായിരുന്നു 1885ൽ ഉദയം കൊണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യക്കാരുടെ അഭ്യുദയകാംക്ഷികളായിരുന്ന ഇംഗ്ലീഷുകാരനായ എ.ഒ.ഹ്യൂം ആണ് ഈ സംഘടനക്ക് തുടക്കം കുറിച്ചത് 

അധികം താമസിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ തുടക്കം കുറിച്ചത് അധികം താമസിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം കോൺഗ്രസ് ഏറ്റെടുത്തു പ്രാരംഭഘട്ടത്തിൽ ബലാരിഷ്ടതകൾ ഉണ്ടായിരുന്നുവെങ്കിലും സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടാനും ജനങ്ങളെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ ഉറപ്പിച്ചുനിർത്താനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനു സാധിച്ചു എന്നതിൽ തർക്കമില്ല ജനങ്ങൾക്കിടയിൽ അന്യാദൃശമായ ഐക്യബോധം കെട്ടിപ്പുടുക്കാൻ പ്രസ്ഥാനത്തിനു സാധിച്ചു മഹാത്മാ ഗാന്ധിജി കോൺഗ്രസ് നേതൃത്വത്തിൽ വന്നതോടെ പ്രസ്ഥാനം കൂടുതൽ ജനകീയമായി ഇന്ത്യൻ ഗ്രാമങ്ങളെ സമരപാതയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു സ്വാതന്ത്ര്യം കിട്ടാക്കനിയല്ല എന്ന ബോധം ജനമനസ്സിൽ സൃഷ്ടിക്കാൻ കഴിഞ്ഞത് ഗാന്ധിജിയുടെ വലിയ നേട്ടമാണ് നിശ്ചലതയുടേതായ ഇന്ത്യൻ മനോഗതിയെ ഗാന്ധിജി നേർവിപരീത ദിശയിലേക്ക് നയിച്ചുവെന്ന് ജവഹർലാൽ നെഹ്റു തന്റെ പ്രസിദ്ധമായ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിൽ പറയുന്നുണ്ട് 'ഇന്ത്യൻ ജനതയുടെ നിശ്ചലതയോട് മല്ലടിച്ച് അതിനെ മാറ്റുവാൻ ഞാനറിയുന്ന മറ്റാരേക്കാളും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് ' (നെഹ്റു) 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തോടടുത്ത വർഷങ്ങളിൽ സംഭവ ബഹുലമായിരുന്നു ഇന്ത്യൻ ദേശീയ രാഷ്ട്രീയം അതിലേക്കു നയിച്ച അടിയൊഴുക്കുകൾ ഇവിടെ വിവരിക്കുക സാധ്യമല്ല കോൺഗ്രസ് പ്രസ്ഥാനത്തിനകത്ത് വ്യത്യസ്ത ചിന്താഗതികൾ രൂപപ്പെട്ടതും ന്യൂനപക്ഷ പ്രശ്നത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും ഭിന്നിച്ചതും വിഷമസ്ഥിതി സൃഷ്ടിച്ചു മുസ്ലിം ബഹുജനങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് തുർക്കിയിലെ സംഭവ വികാസങ്ങള്‍ കാരണമായിത്തീർന്നു എന്ന് ജവഹർലാൽ നെഹ്റു ചൂണ്ടിക്കാണിച്ചത് ഇവിടെ ഉദ്ധരിക്കാം: 'ഒന്നാം ലോക മഹായുദ്ധവും തുർക്കി ഖിലാഫത്തിന്റെയും മുസ്ലിം പുണ്യ സ്ഥലങ്ങളുടെയും ഭാഗധേയങ്ങളും ഇന്ത്യയിലെ മുസ്ലിംകളുടെ മേൽ പ്രബലമായ സ്വാധീനം ചെലുത്തുകയും അവരെ കഠിന ബ്രിട്ടീഷ് വിരോധികളാക്കിത്തീർക്കുകയും ചെയ്തു ഉൽബുദ്ധരും ക്ഷുഭിതരുമായ ഈ ബഹുജനത്തിനു വല്ല മാർഗ നിർദേശമോ നേതൃത്വമോ നൽകാൻ മുസ്ലിംലീഗ്, സ്വഭാവേന, അസമർത്ഥമായി തീർന്നു; എന്നല്ല ലീഗിന് ഒരു നാഡി തളർച്ച തന്നെയുണ്ടായി...

കോൺഗ്രസ്സുമായി അടുത്ത് സഹകരിച്ചുകൊണ്ട് പുതിയ ഒരു മുസ്ലിം സംഘടന- ഖിലാഫത്ത് കമ്മിറ്റി വളർന്നുവന്നു ' (ജവർഹർലാൽ നെഹ്റു, ഇന്ത്യയെ കണ്ടെത്തൽ, വിവർത്തനം: സി.എച്ച്.  കുഞ്ഞപ്പ, മാതൃഭൂമി ബൂക്സ്, 2011 പുറം 445) നിയമ ലംഘന പ്രസ്ഥാന കാലത്ത് ചുരുങ്ങിയത് പതിനായിരം മുസ്ലിംകളെങ്കിലും ജയിലിലടക്കപ്പെട്ടിരുന്നുവെന്നും ജനസംഖ്യയുടെ തൊണ്ണൂറ്റി അഞ്ച് ശതമാനവും മുസ്ലിംകളായിരുന്ന വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനം നിയമ ലംഘന പ്രസ്ഥാനത്തിൽ മുന്നിട്ടു നിൽക്കുകയും സമരത്തിൽ എടുത്തുപറയത്തക്ക പങ്ക് വഹിക്കുകയും ചെയ്തുവെന്നും ഇതേ ഗ്രന്ഥത്തിൽ (പുറം: 446) നെഹ്റു പ്രസ്താവിക്കുന്നു അതിർത്തി ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബുദുൽ ഗഫാർ ഖാൻ ആണ് മുസ്ലിംകൾക്ക് നേതൃത്വം നൽകിയത് എന്നും നെഹ്റു ചൂണ്ടിക്കാണിക്കുന്നു 

ദേശീയ രാഷ്ട്രീയ നിലപാടുകളിൽ കോൺഗ്രസ്സിന്റെ കൂടെ നിന്ന മുസ്ലിം പണ്ഡിത സഭയാണ് 'ജംഇയ്യത്തുൽ ഉലമ ' നെഹ്റു തന്നെ പറയട്ടെ: 'മുസ്ലിംകളുടെ ഇടയിൽ, മുസ്ലിം ലീഗിനു പുറമെ, നാനാ സംഘടനകൾ വളർന്നുവന്നു അക്കൂട്ടത്തിൽ കുറേ പഴക്കം ചെന്നതും കൂടുതൽ പ്രധാനങ്ങളുമായവയിൽ ഒന്നാണ് 'ജംഇയ്യത്തുൽ ഉലമ ' ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുമുള്ള മതപ്രമാണികളും പഴയതരക്കാരായ പണ്ഡിതന്മാരും അടങ്ങിയതാണ് ആ സംഘം അതിന്റെ പൊതുവിലുള്ള വീക്ഷാഗതി പഴമയെ ആസ്പദിച്ചുള്ളതും യാഥാസ്ഥിതികവുമാണെങ്കിലും, ആവശ്യം മതപരമായ ഒരു സംഘടനയാണെങ്കിലും അത് രാഷ്ട്രീയമായി മുൻകടന്നു നിൽക്കുന്നതും സാമ്രാജ്യത്വ വിരോധിയുമാകുന്നു രാഷ്ട്രീയ രംഗത്തിൽ അത് പലപ്പോഴും കോൺഗ്രസ്സിനോട് സഹകരിച്ചു അതിലെ അനേകം മെമ്പർമാർ കോൺഗ്രസ്സിലും മെമ്പർമാരാണ് ' (അതേ പുസ്തകം, പുറം : 451, 452)  പഞ്ചാബിലെ അഹ്റാർ എന്ന സൗഘടനയെക്കുറിച്ചും വിവിധ മുസ്ലിം സംഘടനകൾ ചേർന്നു രൂപവത്കരിച്ച 'ആസാദ് മുസ്ലിം കോൺഫ്രൻസി ' നെക്കുറിച്ചും നെഹ്റു പ്രതിപാദിക്കുന്നുണ്ട് 

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ് ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങൾ ഗാന്ധിജിയുടെയും കോൺഗ്രസ്സിന്റെയും ഉറച്ച പിന്തുണയുണ്ടായിരുന്ന ഈ പ്രസ്ഥാനങ്ങൾ ദേശീയ പ്രക്ഷോഭത്തിൽ ഹിന്ദു മുസ്ലിം ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനു നിമിത്തമായി അന്യഥാ വളർന്നുവരികയായിരുന്ന വർഗീയ ധ്രുവീകരണം ചെറുക്കുന്നതിൽ ഈ പ്രസ്ഥാനങ്ങൾ വലിയ പങ്കു വഹിച്ചു 

മൗലാനാ അബ്ദുൽ ബാരി, മൗലാനാ മഹ്മൂദുൽ ഹസൻ, ഉബൈദുല്ലാ സിന്ധി, മൗലാനാ ഇനായതുല്ലാഹ്, ഡോ.  എം.  എ. അൻസാരി, മൗലാനാ മുഹമ്മദലി മൗലാനാ ഷൗക്കത്തലി (അലി സഹോദരന്മാർ) എന്നിവടങ്ങിയ സുശക്തമായ നേതൃത്വമാണ് ഖിലാഫത്ത് നിസ്സഹകരണ പ്രക്ഷോഭങ്ങളുടെ തലപ്പത്ത് ഉണ്ടായിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കാൻ പര്യാപ്തമായിരുന്നു ഈ പ്രസ്ഥാനങ്ങൾ ബ്രിട്ടനുമായി സഹകരിക്കുന്നത് നിഷിദ്ധമാണെന്ന് ഇരുപത് പണ്ഡിതന്മാർ ഒപ്പിട്ട ഒരു ഫത് വ ഇന്ത്യയിലുടനീളം വിതരണം ചെയ്യപ്പെടുകയുണ്ടായി ആ ഫതുവയിൽ ഒപ്പുവെച്ച പണ്ഡിതരിൽ പ്രമുഖനായിരുന്നു പിന്നീട് കോൺഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ച മൗലാനാ അബുൽ കലാം ആസാദ് 

സ്വാതന്ത്ര്യ സമര സന്ദേശ പ്രചരണാർത്ഥം ഒട്ടേറെ പത്ര പ്രസിദ്ധീകരണങ്ങൾ മുസ്ലിംകൾ പുറത്തിറക്കുകയുണ്ടായി മൗലാനാ മുഹമ്മോലിയുടെ 'കോമ്രേഡ് ' , 'ഹംദർദ് ', അബുൽ കലാം ആസാദിന്റെ 'അൽഹിലാൽ ', മൗലാനാ ളഫർ അലിഖാന്റെ 'സമീന്ദാർ ' എന്നിവ ഉദാഹരണം ഇന്ത്യക്ക് 'പൂർണ സ്വാതന്ത്ര്യം ' വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് 

ഖിലാഫത്ത് പ്രസ്ഥാനമാണ് കോൺഗ്രസ്സിനെ കൊണ്ട് ഈ ആവശ്യം അംഗീകരിപ്പിക്കുന്നതിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കോൺഗ്രസ്സിന്റെയും നേതൃ പദവിയിലുണ്ടായിരുന്ന മൗലാനാ ഹസ്രത്ത് മൊഹാനി നടത്തിയ ശ്രമം ഗാന്ധിജിയുടെ ഇടപെടൽ മൂലം ആണ് വിജയിക്കാതെ പോയത് കോൺഗ്രസ്സ് സവർണ ലോബിയുടെ പിടിയിൽ അമരുന്നത് മനസ്സിലാക്കി ഖിലാഫത്ത് നേതാക്കൾ കോൺഗ്രസ്സിനെ വിട്ടുപോവാൻ നിർബന്ധിതരായി എന്നാൽ അബുൽ കലാം ആസാദിനെപ്പോലെയുള്ള ഒരു പറ്റം തലമുതിര്‍ന്ന നേതാക്കൾ പ്രതിസന്ധികളോട് പൊരുതി കോൺഗ്രസിൽ തന്നെ ഉറച്ചു നിന്നു ആസാദ് ദീർഘകാലം കോൺഗ്രസ്സിന്റെ അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു അദ്ദേഹം അധ്യക്ഷനായിരിക്കെയാണ് 1942 ൽ, കോൺഗ്രസ് 'ക്വിറ്റ് ഇന്ത്യാ ' പ്രമേയം അംഗീകരിച്ചത്  

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷപഥം അലങ്കരിച്ച മുസ്ലിം നേതാക്കൾ ഇവരാണ്: ബദറുദ്ദീൻ തയ്യിബ്ജി (1887), റഹ്മതുല്ല എം. സയാനി (1896), നവാബ് സയ്യിദ് മുഹമ്മദ് ബഹാദൂർ (1913) , സയ്യിദ് ഹസൻ ഇമാം (1918) , ഹകീം അജ്മൽ ഖാൻ (1921) , മുഹമ്മദലി ജൗഹർ (1923) , അബുൽ കലാം ആസാദ് 1923,1940- 45), മുഖ്താർ അഹ്മദ് അൻസാരി (1927)  ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ഊർജം പകർന്ന ശക്തമായ നേതൃനിര മുസ്ലിംകളുടേതായി ഉണ്ടായിരുന്നു മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്ന ഒരേ സമയം കോൺഗ്രസിലും മുസ്ലിം ലീഗിലും അംഗമായിരുന്നു കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പിന്നീട് വേറിട്ട വഴി പരീക്ഷിക്കാൻ ജിന്നയെ നിർബന്ധിതനാക്കിയത് എന്നു ചരിത്രം  

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീമായ സംഭവമാണ് 1930 നവംബർ 19നു ലണ്ടനിലെ നാലാം വട്ടമേശ സമ്മേളനത്തിൽ മൗലാനാ മുഹമ്മദലി ജൗഹർ നടത്തിയ വികാരോജ്ജ്വലമായ പ്രസംഗം സുദീര്‍ഘമായ ആ പ്രഭാഷണത്തിൽ അദ്ദേഹം അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം ഇങ്ങനെ പ്രസ്താവിച്ചു: 'I have not to ask Dominion status I do not believe in the attainment of Dominion status The one thing to which I am committed is complete independence ' ( പുത്രികാ പദവി ചോദിക്കാനല്ല ഞാൻ വന്നത് പുത്രികാ പദവി ലഭിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല പൂർണ സ്വാതന്ത്ര്യമാണ് ഞാൻ കടപ്പെട്ടിരിക്കുന്ന ഏക സംഗതി)  

അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയാണ് 'I now take my seat and I hope I shall not be called upon to speak again in the plenary conference until you announce, Mr. Chairman, that India is as free as England ' (ഞാനിനി ഇരിക്കുകയാണ് മി. ചെയർമാൻ, ഇന്ത്യ ഇംഗ്ലണ്ടിനെപ്പോലെ ഒരു സ്വതന്ത്ര രാജ്യമാണ് എന്ന് താങ്കൾ പ്രഖ്യാപിക്കുന്നതു വരെ ഈ സമ്പൂര്‍ണ സമ്മേളനത്തിൽ എന്നെ വീണ്ടും സംസാരിക്കാൻ ക്ഷണിക്കരുത്)  

'സ്വാതന്ത്ര്യം അല്ലെങ്കിൽ ആറടി മണ്ണ് ' എന്ന് ധീരമായി പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമര നായകനായിരുന്നു മൗലാനാ മുഹമ്മദലി നാലാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ലണ്ടനിൽ വച്ച് 1931 ജനുവരി നാലിന്, അദ്ദേഹം നിര്യാതനായി ജറൂസലമിലാണ് ഖബറടക്കിയത് 


സ്വാതന്ത്ര്യ സമരപാതയിൽ കേരള മുസ്ലിംകൾ

പോർച്ചുഗീസ് അധിനിവേശം മുതൽ വിദേശികളോട് ചെറുത്തു നിന്ന ദീർഘമായ പ്രതിരോധ സമര പാരമ്പര്യത്തീന്റെ നേരവകാശികളാണ് മലയാളക്കരയിലെ മുസ്ലിംകൾ ബ്രിട്ടീഷുകാർക്കെതിരെ നിരവധി പോരാട്ടങ്ങൾ മാപ്പിളമാർ നടത്തുകയുണ്ടായി ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്ന മലബാറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സജീവമായപ്പോൾ മുസ്ലിംകളും അതിൽ ഭാഗമായിരുന്നു കേരളത്തിൽ 1910 ൽ കോൺഗ്രസ്സ് കമ്മിറ്റി നിലവിൽ വന്നുവെങ്കിലും പ്രവർത്തനം സജീവമാവുന്നത് 1916 മുതലാണ് കെ.പി. കേശവ മേനോൻ സെക്രട്ടരിയായ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി പിഎ കുഞ്ഞമ്മദ് ആയിരുന്നു അദ്ദേഹത്തിന്റെ ശ്രമഫലമായി ധാരാളം മുസ്ലിംകൾ കോൺഗ്രസിൽ ചേർന്നു ഹോം റൂൾ ലീഗിലും ഇദ്ദേഹം സജീവമായിരുന്നു ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാനപ്പെട്ട കോൺഗ്രസ് നേതാവായിരുന്നു പൊൻമാടത്ത് മൊയ്തീൻ കോയ ഖിലാഫത്ത് പ്രസ്ഥാനത്തെ കോൺഗ്രസ് പിന്തുണച്ചത് മുസ്ലിംകളെ കോൺഗ്രസിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് സംഘടിപ്പിച്ച ജില്ലാ രാഷ്ട്രീയ സമ്മേളനങ്ങളിൽ വൻതോതിൽ മുസ്ലിം പ്രാതിനിധ്യമുണ്ടായിരുന്നു 

ഭാഷാ അടിസ്ഥാനത്തിൽ പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിക്കാൻ 1920 ൽ ദേശീയ കോൺഗ്രസ് തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ 1921 ൽ മലബാർ, കൊച്ചി, തിരുവിതാംകൂർ ഉൾപ്പെടുന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്തു വച്ചു ചേര്‍ന്ന പ്രഥമ കേരള കോൺഗ്രസ്സ് സമ്മേളനത്തിൽ ധാരാളം മുസ്ലിംകൾ പങ്കെടുത്തു സമ്മേളനത്തിൽ ഒരു ദിവസം (25 ആം തിയ്യതി) സയ്യിദ് മുർതസാ സാഹാബിന്റെ അധ്യക്ഷതയിൽ ഖിലാഫത് പ്രശ്നം ചർച്ച ചെയ്തു ഈ സമ്മേളനത്തിലാണ് പിന്നീട് കോൺഗ്രസിന്റെ അമരക്കാരനായി മാറിയ മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ ആദ്യ രംഗ പ്രവേശം ഒറ്റപ്പാലം സമ്മേളനം കഴിഞ്ഞ് നാലു മാസം പിന്നിട്ടപ്പോൾ മലബാറിലെങ്ങും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ പടർന്നു കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായിരുന്ന മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി, ഹസ്സൻ കോയ മുല്ല, എം.പി.  നാരായണമേനോൻ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് മുതൽ നിരവധി പേർ തടവിലാക്കപ്പെട്ടു  

കേരള പോരാട്ട ചരിത്രത്തിലെ സവിശേഷാധ്യായമാണ് 1921ലെ പ്രക്ഷോഭം മാപ്പിള ലഹള, മലബാർ കലാപം എന്നീ പേരുകളിൽ ചരിത്രത്തിൽ ഇടം പിടിച്ച ഈ സമരം ഏറെ പഠനങ്ങൾക്കും വിവാദങ്ങൾക്കും വിഷയമായിട്ടുണ്ട് ആലി മുസ്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ ധീര ദേശാഭിമാനികൾ നടത്തിയ സാഹസികമായ ചെറുത്തു നിൽപുകൾ ചരിത്രത്തിന്റെ ഭാഗമാണ് കെ.മാധവൻ നായർ, എം.പി.  നാരായണ മേനോൻ, കെ.പി. കേശവമേനോൻ, ചെർപ്പുളശ്ശേരി ഗോവിന്ദൻ നായർ, കെ.  കേളപ്പൻ തുടങ്ങിയ ഹിന്ദു നേതാക്കളും സമരത്തിന്റെ  മുൻനിരയിൽ ഉണ്ടായിരുന്നു ഒമ്പതു മാസം നീണ്ടു നിന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിൽ പതിനായിരത്തിൽപ്പരം മാപ്പിള യോദ്ധാക്കൾ രക്തസാക്ഷികളായി സമര ഭടന്മാരെ ബ്രിട്ടീഷുകാർ ക്രൂരമായി കൂട്ടക്കൊല ചെയ്ത കുപ്രസിദ്ധ സംഭവമാണ് വാഗൺ ട്രാജഡി 

കലാപാനന്തരം ബ്രിട്ടീഷുകാർ കസ്റ്റഡിയിൽ എടുത്ത നൂറോളം പോരാളികളെ 1921 നവംബർ 19 ന് തിരൂരിൽ നിന്ന് മദ്രാസ് പ്രസിഡൻസിയിലെ ബെല്ലാരി സെൻട്രൽ ജയിലിലേക്ക് കൊണ്ട് പോവുകയായിരുന്നു ചരക്കു വണ്ടിയുടെ വായു സഞ്ചാരമില്ലാത്ത വാഗണിലാണ് തടവുകാരെ  കുത്തി നിറച്ചിരുന്നത് വണ്ടി കോയമ്പത്തൂരിലെ പോത്തനൂരിൽ എത്തിയപ്പോഴേക്കും ശ്വാസം കിട്ടാതെയും പരസ്പരം മാന്തിക്കീറിയും കടിച്ചും 64 പേർ മരിച്ചു മലബാർ സമര ചരിത്രത്തിലെ നടുക്കുന്ന ഓർമയാണ് വാഗൺ ട്രാജഡി 

മൗലാനാ മുഹമ്മദലിയുടെ 'ദ കോമ്രേഡി'ൽ നിന്നു പ്രചോദനമുൾകൊണ്ട് മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ് ആരംഭിച്ച പത്രമാണ് 'അൽ- അമീൻ ' കേരളത്തിൽ അന്നുണ്ടായിരുന്ന പത്ര മാസികകൾ ദേശീയ പ്രസ്ഥാനത്തിനു പരിഗണന  നൽകാതിരിക്കുകയും സർക്കാർ വിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്താൻ വിമുഖത കാണിക്കുകയും ചെയ്ത സന്ദർഭത്തിലാണ് സാഹിബ് 'അൽ- അമീൻ ' ആരംഭിച്ചത് 1924 ഒക്ടോബർ 12 ന് നബിദിനത്തിൽ പ്രഥമ ലക്കം പ്രകാശനം ചെയ്തു.

ദ്വൈ വാരികയായി ആരംഭിച്ച 'അൽ- അമീൻ ' 1930 ജൂൺ 25 ന് ദിനപത്രമായി മാറി പത്രം പത്രാധിപക്കുറിപ്പുകളിലും ലേഖനങ്ങളിലും വെള്ളക്കാരുടെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു 1930 ആഗസ്ത് 4 നു അൽ- അമീൻ പ്രസ്സ് സർക്കാർ കണ്ടു കെട്ടി അതേ വർഷം നവംബർ 20ന് പത്രം പുനരാരംഭിച്ചു സാമ്പത്തിക പരാധീനത കാരണം മൂന്നാഴ്ച്ചയിലൊയിക്കലാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത് 1939 മാർച്ച്  15 നു വീണ്ടും ദിനപത്രമായി എന്നാല്‍ രണ്ടാം ലോകയുദ്ധവേളയിൽ കോൺഗ്രസിന്റെ നിയമ ലംഘന പ്രസ്ഥാനത്തെ പിന്തുണച്ചത്തിന്റെ പേരിൽ സർക്കാർ പത്രംന്നാല് പൂട്ടാൻ ഉത്തരവിട്ടു അങ്ങനെ 1939 സെപ്തംബർ 29നു ദേശീയ പ്രക്ഷോഭത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അൽ- അമീൻ നിലച്ചു 

1930 മെയ് നു കോഴിക്കോട് കടപ്പുറത്ത് മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെയും എൻ. പി അബുവിന്റെയും കെ. കേളപ്പന്റെയും പി. കൃഷ്ണ പിള്ളയുടെയും നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹം കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണ് സത്യാഗ്രഹത്തിനെതിരെ പോലീസ് അഴിച്ചു വിട്ട അതിക്രമത്തിൽ നേതാക്കൾക്ക് സാരമായ പരിക്കു പറ്റി നേതാക്കളെ അറസ്റ്റു ചെയ്തു കണ്ണൂർ ജയിലിൽ അടച്ചു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ പിന്നീട് വെല്ലൂർ ജയിലിലേക്ക് മാറ്റി സീനിയർ നേതാക്കൾ തടവിലായതോടെ ഇ. മൊയ്തു മൗലവി സത്യാഗ്രഹ കമ്മിറ്റിയുടെ സാരഥ്യം ഏറ്റെടുത്തു കൂടുതൽ യുവാക്കൾ സത്യാഗ്രഹത്തിനു തയ്യാറായി മുന്നോട്ട് വന്നു കൊച്ചിയിൽ നിന്നും തിരുവിതാകൂറിൽ നിന്നും സമരോത്സുകരായ യുവജനങ്ങൾ സത്യാഗ്രഹത്തിൽ പങ്കുചേരുന്നതിനു കോഴിക്കോട് എത്തി മൊയ്തു മൗലവി, പി.എ. സൈനുദ്ദീൻ നൈന, സയ്യിദ് മുഹമ്മദ് യൂസുഫ്, അബ്ദുൽ ഗഫൂർ തുടങ്ങിയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ കെ. മാധവൻ നായർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പകരം അധ്യക്ഷ പദം ഏറ്റത് ഹസൻ കോയ മൊല്ല ആയിരുന്നു 

1930 കളുടെ ഒടുവിൽ കേരള പ്രദേശ് കോൺഗ്രസിൽ ഉൾപ്പെടുന്ന ആഭ്യന്തര വഴക്കുകൾ മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യകമ്മിറ്റി നിലവിൽ വരുന്നതിനും കോൺഗ്രസ് അംഗങ്ങളായിരുന്ന കെ.എം.  സീതി സാഹിബ്, ബി. പോക്കർ സാഹിബ്, കെ.ഉപ്പി സാഹിബ്, കെ.എം. മൗലവി, അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയവർ കോൺഗ്രസ് വിട്ട് മുസ്ലിംലീഗിൽ ചേരുന്നതിനും ഇടയാക്കി ഇ.കെ ഇമ്പിച്ചി ബാവ, മുഹമ്മദ് ഇസ്ഹാഖ്, സാധു പി അഹ്മദ്കുട്ടി, അപ്പക്കോയ തുടങ്ങിയവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേര്‍ന്നു കോൺഗ്രസിൽ തന്നെ ഉറച്ചു നിന്ന മുസ്ലിം നേതാക്കൾ 'ദേശീയ മുസ്ലിംകൾ ' (നാഷനലിസ്റ്റ് മുസ്ലിംസ്) എന്ന പേരിൽ അറിയപ്പെട്ടു കോൺഗ്രസ് അനുകൂല മുസ്ലിംകൾ മുസ്ലിം ലീഗിന് ബദലായി 'മുസ്ലിം മജ്ലിസ് ' എന്ന പേരിൽ പ്രത്യേകം സംഘടിക്കുകയും സമ്മേളനങ്ങൾ നടത്തുകയും ചെയ്തു മലബാറിൽ 'മുസ്ലിം മജ്ലിസി'ന്റെ നേതാക്കളായിരുന്നു കെ.വി.  നൂറുദ്ദീൻ, സി.എൻ.  ഇമ്പിച്ചി മമ്മു എന്നിവർ 

1939ൽ രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരം പുതിയൊരു ദിശയിലേക്ക് പ്രവേശിക്കുകയുണ്ടായി ഇന്ത്യ ജർമനിക്കൊപ്പമാണെന്ന് ഇന്ത്യൻ നേതാക്കളുമായി ആലോചിക്കാതെ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചത് ഇന്ത്യൻ നേതാക്കളെ ചൊടിപ്പിച്ചു കോൺഗ്രസ് നേതൃത്വം ഗവൺമെന്റിനെ പ്രയാസപ്പെടുത്തേണ്ട എന്ന തീരുമാനത്തിലെത്തിയപ്പോൾ കോൺഗ്രസിലെ ഇടതു മനോഭാവക്കാർ ആ തീരുമാനത്തിൽ അസംതൃപ്തി രേഖപ്പെടുത്തി കേരളത്തിൽ അവർ 1940 സപ്തമ്പർ 15 'സാമ്രാജ്യത്വ വിരുദ്ധ ദിനം ' ആയി ആചരിച്ചു 1942 ൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം പ്രഖ്യാപിച്ചതോടെ മലബാർ ഇളകി മറിഞ്ഞു 

കോൺഗ്രസ്സുമായി തെറ്റി വിപ്ലവ പ്രവർത്തനത്തിനു നേതൃത്വം നൽകിയ സുഭാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ ചെറുപ്പക്കാർ കേരളക്കരയിലും ഉണ്ടായിരുന്നു ബോസ് രൂപീകരിച്ച 'ആസാദ് ഹിന്ദ് ഫൗജ്' (ഇന്ത്യൻ നാഷണൽ ആർമി- (INA) യുവാക്കളെ ആകർഷിച്ചു ഈ സേനയിൽ അംഗമായിരുന്ന മലയാളി വക്കം അബ്ദുൽ ഖാദർ പ്രത്യേകം പരാമര്‍ശിക്കുന്നു 1917ൽ ചിറയിൻകീഴ് താലൂക്കിലാണ് വക്കം അബ്ദുൽ ഖാദറിന്റെ ജനനം വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി തിരുവിതാംകൂർ സ്റ്റേറ്റ് കോൻഗ്രസിന്റെ പ്രവർത്തകനായി 

കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള പോലീസ് അതിക്രമം രൂക്ഷമായതോടെ അബ്ദുൽ ഖാദർ 1938 ജുലൈ മാസത്തിൽ മലായയിലേക്ക് രക്ഷപ്പെട്ടു അവിടെ വച്ച് അദ്ദേഹം സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെയും ഇന്ത്യൻ നാഷണൽ ആർമിയുടെയും പ്രവർത്തനങ്ങളുമായി പരിചയപ്പെട്ടു പെനാംഗിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക പരിശീലനം നേടി കടൽ മാർഗം ഇന്ത്യയിലേക്ക് പുറപ്പെട്ട ഇന്ത്യൻ നാഷണൽ ആർമി സ്ക്വാഡിന്റെ നേതാവായി അബ്ദുൽ ഖാദർ തെരഞ്ഞെടുക്കപ്പെട്ടു 1942 സപ്തമ്പർ 18നു പെനാൻഗിൽ നിന്നു പുറപ്പെട്ട സംഘം സപ്തമ്പർ 28നു താനൂർ കടപ്പുറത്ത് കപ്പലിറങ്ങി തീരപ്രദേശം പോലീസ് നിരിക്ഷണത്തിലായിരുന്നതിനാൽ അബ്ദുൽ ഖാദറും സംഘവും ഉടൻ അറസ്റ്റ് ചെയ്യപ്പെട്ടു അവരെ മദ്രാസിലേക്ക് കൊണ്ടു പോയി സെന്റ് ജോർജ് കോട്ടയിൽ തടവിലിട്ടു 

ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷം നടന്ന വിചാരണക്കു ശേഷം അബ്ദുൽ ഖാദർ ഉൾപ്പെടെ നാലു പേരെ അഞ്ചു വർഷത്തെ കഠിന തടവിനു ശേഷം തൂക്കി കൊല്ലാനായിരുന്നു വിധി ഒരാൾക്ക് ജീവപര്യന്തം തടവു നൽകി പതിനാലു പേരെ വിട്ടയച്ചു പ്രത്യേക കോടതിയുടെ ഈ വിധി പുന:പരിശോധിച്ച ഹൈക്കോടതി നാലു പേരെയും ഉടൻ തൂക്കി കൊല്ലാൻ വിധിച്ചു 1943 സപ്തമ്പർ 13 ന് മദ്രാസിലെ സെൻട്രൽ ജയിലിൽ വെച്ച് വിധി നടപ്പാക്കി ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രഥമ രക്തസാക്ഷിയാണ് വക്കം അബ്ദുൽ ഖാദർ സിംഗപ്പൂരിൽ നിന്നു പൊന്നാനിക്കാരനായ എ. മുഹമ്മദ് സാഹിബും ബർമയിൽ നിന്ന് കണ്ണൂർ സ്വദേശിയായ അബ്ദുർറഹ്മാൻ കാക്കയും ഐ.എൻ. എയിൽ ചേര്‍ന്നു ബർമയിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത അബ്ദുർറഹ്മാൻ കാക്ക നാൽപതിനായിരം രൂപ INA ഫണ്ടിലേക്ക് സംഭാവന നൽകി ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടാം ലോക യുദ്ധം അവസാനിക്കുന്നതു വരെ തടവിലിട്ടു 

ജയിലിൽ വെച്ച് വക്കം അബ്ദുൽ ഖാദർ തന്റെ പിതാവിനെഴുതിയ കത്ത് പ്രസിദ്ധമാണ് കത്ത് ചുവടെ ചേർക്കുന്നു  

'പ്രിയപ്പെട്ട വാപ്പ, 

ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുമ്പ് കത്തയക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നാൽ എന്റെ ഹൃദയം അന്നതിനെ മറ്റു ചില വിചാരങ്ങളാൽ തടഞ്ഞു നിർത്തി ഇപ്പോൾ വിണ്ടും പ്രേരിതനായി നാം ജീവിതയാത്രയിൽ പലപ്പോഴും ആപത്തുകളെ നേരിടേണ്ടതായും ദുഃഖങ്ങളെ സഹിക്കേണ്ടതായും ഉള്ള ഘട്ടങ്ങൾ വരാറുണ്ട് ചിലപ്പോൾ ഇങ്ങനെയുള്ള ആപത്തുകളും ദുഃഖങ്ങളും സർവ്വശക്തനായ അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണ് അതി കഠിനമായ അനുഭവങ്ങൾ നമുക്കുണ്ടാവും ഈ അവസ്ഥയിൽ നമുക്ക് അല്ലാഹുവിനോട് ആവലാതിപ്പെടാൻ അവകാശമില്ല നമ്മുടെ ധർമം കാരുണ്യവാരിധിയായ റബ്ബിന്റെ പക്കൽ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളതാണെന്നും ദൃഢമായി വിശ്വസിച്ചു സഹിക്കുകയാണ് വേണ്ടത് 

പ്രിയപ്പെട്ട പിതാവേ, 

സമാധാനപരവും അചഞ്ചലവുമായ ഒരു ഹൃദയം തന്നു അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ് എന്റെയും നിങ്ങളുടെയും ഈ നിസ്സാഹായതയിൽ മുറുമുറുക്കുവാനോ മനശ്ചാഞ്ചല്യം കാണിക്കുവാനോ പാടില്ല ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തിൽ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദർഭം എന്നെ ജീവഹാനി കൊണ്ടാണെങ്കിൽ നിങ്ങളെ സന്താന നഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു ഞാൻ അധൈര്യപ്പെടുന്നില്ല 

ഏപ്രിൽ മാസം ഒന്നാം തിയ്യതി എന്റെ കേസിന്റെ ജഡ്ജ്മെന്റ് പ്രസ്താവിച്ചു ഇന്ത്യൻ പീനൽ കോഡനുസരിച്ച് എന്നെ അഞ്ച് വർഷം കഠിന തടവും അതിനു ശേഷം തൂക്കിക്കൊല്ലാനും വിധിച്ചു ഒരു യൂറോപ്യൻ സ്പെഷ്യൻ ജഡ്ജി ഔപചാരികമായി ഞങ്ങളുടെ കേസ് ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തി കീഴ്ക്കോടതി വിധി ശരിവയ്ക്കുന്നതോടൊപ്പം മരണ ശിക്ഷ തന്നെ കിട്ടേണ്ടതുമാണ് അതിനു ശേഷം നമ്മുടെ വക്കീലന്മാർ തന്നെ തയ്യാർ ചെയ്ത ഒരു ഹരജി വൈസ്രോയിക്ക് അയച്ചിരുന്നു  

പ്രിയപ്പെട്ട പിതാവേ, 

ഞാൻ എന്നെന്നേക്കുമായി നിങ്ങളെ വിട്ടു പിരിയുന്നു നാളെ രാവിലെ ആറു മണിക്ക് മുമ്പായിരിക്കും എന്റെ എളിയ മരണം ധൈര്യപ്പെടുക അതെ! റമളാൻ മാസത്തിലെ ഏഴാം തിയ്യതി വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കും ആറു മണിക്കും മധ്യേ ഞാൻ മരിക്കുന്നു 

വന്ദ്യനായ പിതാവേ വാത്സല്യനിധിയായ ഉമ്മാ, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, 

എനിക്കൊരാശ്വാസ വചനവും നിങ്ങളോടു പറയാനില്ല ഞാൻ നിങ്ങളെ വിട്ടു പിരിയുന്നു നമുക്ക് മഹശറയിൽ വീണ്ടും കാണാം എന്നെ പറ്റി ദുഃഖിക്കരുതേ എന്റെ ജീവിതത്തിന്റെ നാടകം അഭിനയിച്ചു തീരുവാൻ മണിക്കൂറുകൾ മാത്രമേയുള്ളൂ ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് നിങ്ങൾ ഒരവസരത്തിൽ ദൃക്സാക്ഷികളിൽ നിന്നും അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കുകയില്ല തീർച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും 

ഞാൻ നിർത്തട്ടെ , അസ്സലാമു അലൈകും  

വാത്സല്യ മകൻ മുഹമ്മദ് അബ്ദുൽ ഖാദർ 



അലി അഷ്ക്കർ

9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

No comments:

Post a Comment