കഅ്ബയിലേക്ക് അഭിമുഖമാകൽ നിസ്കാരം ശരിയാകാനുള്ള നിബന്ധനകളിൽപെട്ടതാണ്.അത് കൂടാതെ നമസ്കാരം ശരിയാവില്ല.എന്നിരുന്നാലും കഅ്ബയിൽ നിന്ന് അകലെയുള്ള ഒരാൾക്ക് നിസ്കാരത്തിൽ കൃത്യം കഅ്ബയുടെ നേർക്ക് തന്നെ അഭിമുഖീകരിക്കണമെന്ന് നിർബന്ധമില്ല. കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞാൽ മതിയാകും.കൃത്യം ഖിബ്ലയിൽ നിന്ന് നേരിയ വ്യതിയാനത്തോടെ നിസ്കരിച്ചാലും നിസ്കാരം ശരിയാകും. നേരിയ വ്യതിയാനം എന്നാൽ കൃത്യമായ ഖിബ്ലയിൽ നിന്ന് 45 ഡിഗ്രിക്കുള്ളിൽ സംഭവിക്കുന്നതാണ്. കൃത്യം ഖിബ്ലക്ക് നേർക്ക് നിസ്കാരം നിർവഹിക്കൽ ഏറ്റവും ശ്രേഷ്ഠമാണ്.
പറയപ്പെട്ട പള്ളിയിൽ സംഭവിച്ച ഖിബ്ല വ്യതിയാനം കൃത്യം ഖിബ്ലയിൽ നിന്ന് ഇടത്തേക്കോ വലത്തേക്കോ 45 ഡിഗ്രിക്കുള്ളിലാണെങ്കിൽ നിസ്കാരം ശരിയാകുന്നതാണ്. 45 ഡിഗ്രിയോ അതിൽ കൂടുതലോ വ്യതിയാനം ഉണ്ടായാൽ നമസ്കാരം അസാധുവാണ്.ആ നിസ്കാരങ്ങൾ മടക്കി നിർവഹിക്കൽ നിർബന്ധമാണ്.
കുറിപ്പ്: വലതു കൈ മുന്നോട്ടു നീട്ടി ഇടതു കൈ ഇടത്തേക്ക് നീട്ടുക.
ഇപ്പോൾ ഇടതു കൈയ്ക്കും വലതു കൈയ്ക്കും ഇടയിലുള്ള കോൺ 90 ഡിഗ്രിയാണ്. 90 ന്റെ പകുതിയാണ് 45 ഡിഗ്രി.അതിനാൽ ഇടതു കൈയ്ക്കും വലതു കൈയ്ക്കും ഇടയിലുള്ള കോണീയ ദൂരത്തിന്റെ പകുതി 45 ഡിഗ്രിയാണ്. 45 ഡിഗ്രി എത്രമാത്രം വ്യത്യാസമുണ്ടാക്കുമെന്ന് മനസ്സിലാക്കാം.ഇത് ഗണിത,ജ്യോതി ശാസ്ത്ര പണ്ഡിതരുടെ നിഗമനമാണ്.
(و) السادس (استقبال القبلة) حقيقة أو حكما كعاجز ، والشرط حصوله لا طلبه (فللمكي) ... (إصابة عينها) ... (ولغيره) أي غير معاينها (إصابة جهتها) بأن يبقى شيء من سطح الوجه مسامتا للكعبة أو لهوائها... فتبصر وتعرف بالدليل؛ وهو في القرى والأمصار محاريب الصحابة والتابعين، وفي المفاوز والبحار النجوم كالقطب.
(قوله قلت إلخ): والحاصل أن المراد بالتيامن والتياسر الانتقال عن عين الكعبة إلى جهة اليمين أو اليسار لا الانحراف، لكن وقع في كلامهم ما يدل على أن الانحراف لا يضر؛ ففي القهستاني: ولا بأس بالانحراف انحرافا لا تزول به المقابلة بالكلية، بأن يبقى شيء من سطح الوجه مسامتا للكعبة. اه.
الدر المختار مع رد المحتار: (429/1، ط: دار الفكر)
ولغیرہ إصابة جهتها أي لغیر المکي فرضه إصابة جهتها وهو الجانب الذي إذا توجه إلیه الشخص یکون مسامتا للکعبة أو لهوائها، إما تحقیقا بمعنی أنه لو فرض خط من تلقاء وجهه علی زاویة قائمة إلی الأفق یکون مارا علی الکعبة أو هوائها، وإما تقریبا بمعنی أن یکون ذلك منحرفا عن الکعبة أو هوائها انحرافا لا تزول به المقابلة بالکیة بأن یبقی شيء من سطح الوجه مسامتا لها … فلو فرض مثلا خط من تلقاء وجه المستقبل للکعبة علی التحقیق في بعض البلاد، وخط آخر یقطعه علی زاویتین قائمتین من جانب یمین المستقبل وشماله لا تزول تلك المقابلة بالانتقال إلی الیمین والشمال علی ذلك الخط بفراسخ کثیرۃ‘‘. (البحرالرائق، کتاب الصلاۃ، باب شروط الصلاۃ: 494-495 /1)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment