വ്യത്യസ്ത
രീതിയിലുള്ള കൃത്രിമ പ്രത്യുൽപാദന മാർഗ്ഗങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് കാണാൻ സാധിക്കും
1. ഭർത്താവിൽ നിന്നുള്ള ബീജം ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ നിന്നുള്ള അണ്ഡം എടുക്കുന്നു. തുടർന്ന് ഭ്രൂണം ഭർത്താവിന്റെ ഭാര്യയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു
2. ഭർത്താവല്ലാത്ത മറ്റൊരാളിൽ നിന്ന് ബീജം ഭാര്യയിൽ നിന്നുള്ള അണ്ഡം അവളുടെ ഗർഭാശയത്തിൽ തന്നെ നിക്ഷേപിക്കുന്നു.
3. ഭർത്താവിന്റെ ബീജവും ഭാര്യയുടെ അണ്ഡവും ബീജസങ്കലനം നടത്തി. തുടർന്ന് ഈ ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു. ഇതിനെ വാടക ഗർഭാശയം എന്ന് വിളിക്കാം
4. അന്യരായ രണ്ട് സ്ത്രീ പുരുഷന്റെ ബീജവും അണ്ഡവും ബീജസങ്കലനം ചെയ്ത് ഭ്രൂണം ഭാര്യയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു.
5. ഭർത്താവിന്റെ ബീജവും ഭാര്യയുടെ അണ്ഡവും ബീജസങ്കലനം ചെയ്ത് പിന്നീട് ഭ്രൂണം എടുത്ത അതേ ഭാര്യയുടെ ഗർഭാശയത്തിൽ
6. ഭർത്താവിന്റെ ബീജം ഒരു മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെ എടുത്ത് ഭാര്യയുടെ യോനിയിലോ ഗർഭാശയത്തിലോ അനുയോജ്യമായ സ്ഥലത്ത് നിക്ഷേപിക്കുന്നു. തുടർന്ന് ആ സ്ഥലത്ത് ബീജസങ്കലനം നടത്തുന്നു.
മേൽപ്പറഞ്ഞ ആദ്യത്തെ നാല് രൂപങ്ങളിൽ അന്യരുടെ ബീജം അണ്ഡം കൂടിക്കലരുന്നു. അല്ലെങ്കിൽ അന്യസ്ത്രീയുടെ ഗർഭപാത്രം ഉപയോഗിക്കുന്നു.ഇത് വ്യഭിചാരത്തിന്റെ വിധിയാണ്.ഹറാമാണ്.
ഒരാൾക്ക് സ്വാഭാവികമായി കുട്ടികൾ ജനിക്കുന്നില്ലെങ്കിൽ ഇതിനായി സാധാരണ ചികിത്സകൾ ഒന്നും പ്രയോജനകരമല്ലാത്ത സന്ദർഭങ്ങളിൽ അവസാനം പറയപ്പെട്ട രണ്ട് രൂപങ്ങളിൽ IVF, IUF ചികിത്സകൾ സ്വീകരിക്കൽ അനുവദനീയമാണ്. സ്ത്രീകൾക്ക് സ്ത്രീകളും പുരുഷന്മാർക്ക് പുരുഷ ഡോക്ടർമാരും തന്നെ കൈകാര്യം ചെയ്യുകയും പൂർണ്ണമായ പർദ്ദ സൂക്ഷിക്കലും നിർബന്ധമാണ്.പുരുഷനിൽ നിന്ന് പ്രത്യുത്പാദന അവയവങ്ങളിൽ നിന്ന് ബീജം കുത്തിവയ്പ്പിലൂടെ ലഭിക്കുമെങ്കിൽ പുരുഷ ഡോക്ടർ അത് കുത്തിവയ്പ്പിലൂടെ എടുക്കണം. കുത്തിവയ്പ്പിലൂടെ ലഭിക്കില്ലെങ്കിൽ സ്വയംഭോഗത്തിന് പകരം ഭാര്യ മുഖേന അത് ശേഖരിക്കണം.
ولا يجوز لها أن تنظر ما بين سرتها إلى الركبة إلا عند الضرورة، بأن كانت قابلة فلا بأس لها أن تنظر إلى الفرج عند الولادة، وكذا لا بأس أن تنظر إليه لمعرفة البكارة في امرأة العنين، والجارية المشتراة على شرط البكارة، إذا اختصما
وكذا إذا كان بها جرح أو فرح في موضع لا يحل للرجال النظر إليه، فلا بأس أن تداويها إذا علمت المداواة، فإن لم تعليم اتعلم ثم تداويها ” فإن لم توجد أمرأة تعلم المداواة ولا امرأة تتعلم وخيف عليها الهلاك أو بلاء أو وجع لا تحتمله ـ يداويها الرجل، لكن لا يكشف منها إلا موضع الجرح والفرح ويغض بصره ما استطاع۰
( بدائع الصنائع فی ترتیب الشرائع کتاب الاستحسان 6/499 )
3 :اذا عالج الرجل جاریتہ فیما دون الفرج فانزل فاخذت الجاریۃ ماءہ فی شیئ فاستدخلتہ فرجھا فی حدثان ذلک فعقلت الجاریۃ وولدت فالولد ولدہ والجاریۃ او ولد لہ۰
( ردالمحتار کتاب الطلاق،باب العدۃ: 5/213 )
4 :یجوز ان یستمنی بید زوجتہ او خادمتہ ۰
( ردالمحتار کتاب الحدود : 6/39 )
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment