മെഷീൻ അറവിൽ ചില ഷറഇയ്യായ പ്രശ്നങ്ങൾ കാണപ്പെടുന്നു.അതിനാൽ ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തന്നെ ഹലാലല്ല.പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- ചില കശാപ്പുശാലകളിൽ കോഴികളെ അറവിന് മുമ്പ് വൈദ്യുത പ്രവാഹമുള്ള വെള്ളത്തിൽ മുക്കിവയ്ക്കുന്നു.ഇതിനെ stunning എന്നാണ് പറയുന്നത്. ഇവിടെ അറവിന് മുമ്പ് കോഴികൾ ചാവാൻ സാധ്യതയുണ്ട്. ചില വിദഗ്ധർ ഈ കറന്റ് മൂലം പല കോഴികളുടെയും ഹൃദയം നിലച്ച് പോകുമെന്ന് അഭിപ്രായപ്പെടുന്നു.
- അധികവും ഈ മെഷീനിൽ സ്ഥാപിച്ചിരിക്കുന്ന കറങ്ങുന്ന കത്തി കോഴിയുടെ കഴുത്തിലെ ഞരമ്പുകൾ മുറിക്കാൻ പര്യാപ്തമാണ്. ചിലപ്പോൾ കോഴിയുടെ കഴുത്ത് പൂർണ്ണമായും കത്തിയിൽ എത്താതിരിക്കുകയും അതിന്റെ ഫലമായി കോഴിയുടെ കഴുത്ത് തീരെ മുറിക്കപ്പെടാതിരിക്കുകയോ അല്ലെങ്കിൽ വളരെ ചെറുതായി മുറിക്കപ്പെടുകയോ ചില ഞരമ്പുകൾ മുറിയാതെയുമിരിക്കുന്നു.
- മെഷീനിൽ അറവ് പക്രിയകൾ സാധാരണയായി വളരെ വേഗത്തിൽ നടക്കുന്നു.ഓരോ കോഴിക്കും വെവ്വേറെ ബിസ്മില്ലാഹ് പറയാൻ കഴിയില്ല.കൂടാതെ മെഷീൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തുടക്കത്തിൽ ഒരു തവണ ബിസ്മില്ലാഹ് ചൊല്ലുന്ന രീതിയിൽ ഒരു തവണ ബിസ്മില്ലാഹ് ചൊല്ലുകയും തുടർന്ന് കോഴികളെ മണിക്കൂറുകളോളം അറുക്കുന്നത് തുടരുകയും ചെയ്യുന്ന ഈ രീതി ശരീഅത്ത് നിബന്ധനകൾ പാലിക്കുന്നില്ല. നിബന്ധനകൾ പാലിച്ച് ബിസ്മി ചൊല്ലി മെഷീൻ സ്റ്റാർട്ട് ആക്കിയാൽ തന്നെ ആദ്യത്തെ കോഴി മാത്രമേ ഹലാൽ ആകു.ശേഷം മറക്കപ്പെടുന്നത് ഹലാലാകില്ല.
- കോഴികളെ അറവിന് ശേഷം സൂക്ഷിക്കുന്ന ചൂടുവെള്ളത്തിൽ കഴുത്ത് വേണ്ട വിധം മുറിയാതെ കോഴികൾ ഈ ചൂടുവെള്ളത്തിൽ കിടക്കുന്നത് കാരണം ചാവാൻ സാധ്യതയുണ്ട്.
أما الشروط التي ذكرها الفقهاء للذكاة الشرعية، فإنها ترجع إلى ثلاثة عناصر، الأول: طريق إزهاق الروح، والثاني: ذكر اسم الله، والثالث: أهلية الذابح.
بحوث في قضايا فقهية معاصرة: (ص: 389)
( وشرط كون الذابح مسلما حلالا خارج الحرم إن كان صيدا ) ۔۔۔۔( أو كتابيا ذميا وحربيا ) إلا إذا سمع منه عند الذبح ذكر المسيح ( فتحل ذبيحتما ) …(لا ) تحل ( ذبيحة ) غير كتابي من ( وثني ومجوسي ومرتدا )… ( وتارك تسمية عمدا )
الدر المختار: (296/6)
(و) ذكاة (الاختيار) (ذبح بين الحلق واللبة) بالفتح: المنحر من الصدر (وعروقه الحلقوم) كله وسطه أو أعلاه أو أسفله: وهو مجرى النفس على الصحيح (والمريء) هو مجرى الطعام والشراب (والودجان) مجرى الدم (وحل) المذبوح (بقطع أي ثلاث منها) إذ للأكثر حكم الكل وهل يكفي قطع أكثر كل منها خلاف وصحح البزازي قطع كل حلقوم ومريء وأكثر ودج وسيجيء أنه يكفي من الحياة قدر ما يبقى في المذبوح
الدر المختار: (294/6)
ومن شرائط التسمية أن تكون التسمية من الذابح حتى لو سمى غيره والذابح ساكت وهو ذاكر غير ناس لا يحل. (ومنها) أن يريد بها التسمية على الذبيحة، فإن أراد بها التسمية لافتتاح العمل لا يحل،
الفتاوى الهندية: (286/5)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment