Tuesday, 5 August 2025

മസ്ജിദുൽ ഹറാമിൽ ഇമാമീങ്ങൾ മത്വാഫിൽ നിന്ന് വളരെ പിന്നിലുള്ള സ്ഥലത്താണ് ഇമാമത് നിർവഹിക്കുന്നത് അവരുടെ മുന്നിൽ മുഖ്തദികൾ നിസ്കരിക്കുന്നു.ഇങ്ങനെ നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?

 

മസ്ജിദുൽ ഹറാമിൽ കഅ്ബയുടെ നാല് ഭിത്തികളിൽ നിന്ന് ഇമാം നേരിടുന്ന  ഭിത്തിയുമായി ഇമാമിനെക്കാൾ അടുപ്പം ആ ഭിത്തിയുടെ നേർക്ക് നിൽക്കുന്ന മുഖ്തദികൾക്ക് ഉണ്ടാവാൻ പാടില്ല. (ആ ഭിത്തിയുടെയും ഇമാമിന്റെയും ഇടയിൽ അതായത് ഇമാമിന്റെ നേരെ മുന്നിൽ)അങ്ങനെ നിർവഹിക്കുന്ന മുഖ്തദികളുടെ നിസ്കാരം ശരിയാവുകയില്ല.

മറ്റ് മൂന്ന് ഭിത്തികളുമായി ഇമാമിനെക്കാൾ സാമിപ്യം മുഖ്തദികൾക്ക് ഉണ്ടായാലും നിസ്കാരം ശരിയാകുന്നതാണ്.

നിസ്കരിക്കുന്നവർ ഇമാം ഏത് ഭിത്തിയുടെ നേർക്കാണ് നിലക്കുന്നതെന്ന് മനസ്സിലാക്കി ആ ഭിത്തിയുടെ ഭാഗത്ത്‌ നിന്ന് മാറി നിസ്കരിക്കണം. അല്ലാത്ത പക്ഷം നിസ്കാരം ശരിയാവുന്നതല്ല.ആ ഭിത്തിയുടെ നേർക്ക് നിൽക്കുന്നവർ ഇമാമിന്റെ പിന്നിൽ നിസ്കരിക്കാൻ ശ്രദ്ധിക്കണം.

وإذا صلى الإمام في المسجد الحرام وتحلق الناس حول الكعبة وصلوا صلاة الإمام فمن كان منهم أقرب إلى الكعبة من الإمام جازت صلاته إذا لم يكن في جانب الإمام. كذا في الهداية الفتاوى الهندية (1/ 65)

أما إذا كان أقرب إليها من الإمام في الجهة التي يصلي إليها الإمام، بأن كان متقدماً على الإمام بحذائه فيكون ظهره إلى وجه الإمام، أو كان على يمين الإمام أو يساره متقدماً عليه من تلك الجهة ويكون ظهره إلى الصف الذي مع الإمام ووجهه إلى الكعبة، فلا يصح اقتداؤه لأنه إذا كان متقدماً عليه لايكون تابعاً له بدائع

الدر المختار وحاشية ابن عابدين (رد المحتار) (2/ 254)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment