Wednesday, 20 August 2025

ആൺ കുഞ്ഞിന് അഖീഖ രണ്ട് ആടിന് പകരം ഒരാടിനെ അറുത്താൽ മതിയാകുമോ സുന്നത് കിട്ടുമോ?

 

ഹനഫി മദ്‌ഹബിൽ അഖീഖ മുസ്തഹബ്ബാണ്.ആൺ കുട്ടിക്ക് രണ്ട് ആടും പെൺ കുട്ടിക്ക് ഒരാടും അഖീഖതിന്റെ സമ്പൂർണ രൂപമാണ്.രണ്ട് ആട് അറുത്തു നൽകുന്നതിന് സാമ്പത്തിക വിശാലത ഇല്ലെങ്കിൽ ഒരാടിനെ അറുത്താൽ മതിയാകും സുന്നത് ലഭിക്കുന്നതാണ്.

وَأَمَّا الْغُلَامُ فَيُحْتَمَلُ أَنْ يَكُونَ أَقَلُّ النَّدْبِ فِي حَقِّهِ عَقِيقَةً وَاحِدَةً وَكَمَالُهُ ثِنْتَانِ، وَالْحَدِيثُ يَحْتَمِلُ أَنَّهُ لِبَيَانِ الْجَوَازِ فِي الِاكْتِفَاءِ بِالْأَقَلِّ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,7/2689]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment