ഉണ്ട്. സഹ്'വിൻ്റെ സുജൂദ് ഫർളു നിസ്കാരത്തിൻ്റെ പ്രത്യേകതയല്ല.(ശർഹുൽ മുഹദ്ദബ്: 4/161)
സഹ് വിൻ്റെ സുജൂദ് ചെയ്യുമ്പോൾ നിയ്യത്ത് വേണോ ?
അതേ , ഏതു നിസ്കാരമാണെങ്കിലും ഇമാമിനും, തനിച്ചു നിസ്കരിക്കുന്നവനും സഹ്‌വിന്റെ സുജൂദിന് നിയ്യത്ത് നിർബന്ധമാണ്.മഅ്മൂമിനു നിയ്യത്ത് നിർബന്ധമില്ല.(തുഹ്ഫ: 2/ 200)
സഹ്'വിൻ്റെ സുജൂദ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് നിയ്യത്ത് വെക്കേണ്ടത്. (ഉപേക്ഷിച്ച കാര്യം മനസ്സിൽ കരുതി) ഇന്നതിനു വേണ്ടി ഞാൻ സഹ് വിൻ്റെ സുജൂദ് ചെയ്യുന്നുവെന്നാണ് നിയ്യത്ത്) നാവു കൊണ്ട് നിയ്യത്ത് ഉച്ചരിക്കരുത്. ഉച്ചരിച്ചാൽ നിസ്കാരം ബാത്വിലാകും. മനസ്സിൽ കരുതിയാൽ മതി. നിയ്യത്തില്ലാതെ സഹ് വിൻ്റെ സുജൂദ് ചെയ്താൽ നിസ്കാരം ബാത്വിലാകും.(നിഹായത്തു സൈൻ 1/81)
فوجبت اي على الإمام والمنفرد دون المأموم كما هو واضح
(تحفة ٢/٢٠٠)
فلو تلفظ بها بطلت صلاته أو سجدبلا نية بطلت أيضا
(نهاية الزين ٨٠)
ﻭاﻟﻨﻔﻞ ﻭاﻟﻔﺮﺽ ﻓﻲ ﺳﺠﻮﺩ اﻟﺴﻬﻮ ﻭاﺣﺪ
(شرح المهذب ١٦١ / ٤)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment